അരുന്ധതി: ഭാഗം 3

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

കോൺവെന്റിൽ നിന്നും അവർ യാത്ര തിരിച്ചു....റീന അവളുടെ കൈയിൽ നിന്നും ഒരു ബാഗ് വാങ്ങി കൈയിൽ വച്ചു..... എന്താ തന്റെ പേര്..... അരുന്ധതി..... നാടെവിടെയാ.... പാലക്കാട്...... ഇവിടെ ആദ്യായിട്ടാണോ വരുന്നത്..... മ്മ്.....അതേ.....പുഞ്ചിരിയോടെ ആരു പറഞ്ഞു...... കോൺവെന്റിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് പോവുകയായിരുന്നവർ.....തിങ്ങി നിറഞ്ഞ റബ്ബർ കാടൂകൾക്കിടയിലൂടെയുളള യാത്ര......ആരു ചുറ്റുപാടും നോക്കി ക്കൊണ്ട് മുന്നോട്ട് പോയി...... ഇവിടെ വേറെയും ടീച്ചേഴ്സ് ഉണ്ടാവില്ലേ രാവിലെ സ്കൂളിലേക്ക് വരാൻ.....ആരു റീനയോട് ചോദിച്ചു...... ഒരു ടീച്ചർ ഉണ്ട് അനന്യ.....മറ്റുള്ളവരൊക്കെ പളളിവക കോളേജിലെ ടീച്ചേഴ്സും കുട്ടികളുമാ.... കോൺവെന്റ് സ്കൂളിലെ ടീച്ചേഴ്സ് മിക്കവരും ഇവിടെ അടുത്തുള്ളവരാ.....അനന്യയുടെ നാട് കൊല്ലത്താണ് ആളിപ്പോ ലീവിന് പോയിരിക്കാ.... അടുത്തയാഴ്ച വരുമായിരിക്കും.... മ്മ്...... പിന്നെ ഇവിടെ പൂവാലന്മാരുടെ ശല്യം കുറച്ചു കൂടുതലുള്ള സ്ഥലവാ....ഞാൻ ഇത് ആദ്യമേ പറയുന്നത് എന്നാത്തിനാന്നോ......അരുന്ധതി പൂച്ച കുഞ്ഞിനെ പേടിച്ച് നിന്നാൽ ശരിയാവത്തില്ല.....

കുറച്ചു കൂടി ബോർഡ് ആയി നിക്കണം.....പിന്നാലെ നടന്ന് ശല്യം ചെയ്യുന്നവന്മാരാ ഇവിടുളളവന്മാർ.....കൂട്ടത്തിൽ റിച്ചാർഡ് എന്നൊരുത്തനുണ്ട് പൂവാലൻ എന്ന് പറയാൻ പറ്റില്ല ഒരു ഗുണ്ട......കൊട്ടേഷൻ തൊഴിലായിട്ട് ഏറ്റെടുത്തിരിക്കുന്നവനാ.....പിന്നെ അവന്റെ എല്ലാ ചെറ്റത്തരത്തിനും കൂട്ടു നിൽക്കാനായി സേവ്യറും ഇവിടെ എം .എൽ .എ ചാണ്ടി ജേക്കബിന്റെ മോനാ.....ഇവര് രണ്ടു പേരും പിന്നെ ഇവന്മാരുടെ വാലേതൂങ്ങികളുമാ ഇവിടത്തെ പ്രധാന തലവേദനകൾ..... ഇതിൽ ആ റിച്ചാർഡും നമ്മുടെ പ്രിൻസിപ്പൽ അച്ഛനുമായി ഒരു കുഞ്ഞ് ബന്ധമുണ്ട്.....അച്ഛനൊരു പെങ്ങളുണ്ട് താമരയ്ക്കലെ ഏലിയാമ്മ അവരുടെ ഭർത്താവിന്റെ രണ്ടാം കെട്ടിലെ ചെക്കനാ ഈ റിച്ചാർഡ്.....തല തെറിച്ചവൻ....പക്ഷെ താമരയ്ക്കല് കാരും ഇടംമറ്റം കാരും അതായത് റിച്ചാർഡിന്റെ കുടുംബവും ഇപ്പോഴും ശത്രുതയിലാ.....താമരയ്ക്കലൊളളവര് മനുഷ്യ പെറ്റോളളവരാ....പക്ഷെ ഇടം മറ്റംകാര് നേരെ വിപരീതവാ.....സാത്താന്റെ സന്തതികള്....അതൊക്കെ തനിക്ക് വഴിയെ മനസ്സിലാവും...... ഏതാണ്ട് പതിനഞ്ച് മിനിറ്റ് നടന്നപ്പോൾ അവർ ഹോസ്റ്റലിൽ എത്തിയിലുന്നു.....

അച്ഛൻ നേരത്തെ വിളിച്ചു പറഞ്ഞത് കോണ്ട് ആരുവിന്റെ റൂമൊക്കെ ശരിയാക്കിയിട്ടിരുന്നു.....നാലാമത്തെ നിലയിലെ ബി ബ്ളോക്കിലായിരൂന്നു അവളുടെ റൂം.....അവളാഗ്രഹിച്ച പോലെ സിംഗിൾ റൂം തന്നെയാണ് ആരുവിന് കിട്ടിയത്.... ആരുവിനെ റൂമിലേക്ക് കൊണ്ട് ചെന്നാക്കിയ ശേഷം റീന തിരികെ സ്കൂളിലേക്ക് പോയി.... റൂമിൽ കയറിയ ശേഷം ആരു ചുറ്റുമൊന്ന് കണ്ണോടിച്ചു..... ഒരാൾക്ക് കഴിഞ്ഞു കൂടാൻ കണക്കിനുളള ഒരു കുഞ്ഞ് മുറി ......ഒരു ടേബിൾ....അലമാര....ചെയർ പിന്നെ .....അറ്റാച്ച്ഡ് ബാത്ത്റൂമും ഉണ്ടായിരുന്നവിടെ......ആരു ചെന്നയുടനെ ബാഗ് ടേബിളിനു മുകളിൽ വച്ചിട്ട് ....ചെയറിൽ കുറച്ചു സമയം ഇരുന്നു......രാവില നടന്നതൊക്കെ ഓർക്കെ ചെറിയൊരു വിറയൽ അവളിലുണ്ടായി.....പിന്നെ പതിയെ എഴുന്നേറ്റ് ബാഗിൽ നിന്നും ഒരു കുർത്തയും പാലസ്സോയുമെടുത്ത് ടൗവ്വലും കൈയിൽ പിടിച്ചു ബാത്ത്റൂമിലേക്ക് പോയി..... ❤❤❤❤❤

അലക്സിന്റെ ജീപ്പ് താമരയ്ക്കൽ എന്ന വലിയ ബോർഡ് വച്ച ഗേറ്റ് കടന്ന് അകത്തേക്ക് കയറി പോയി......അലക്സിനെ കണ്ടതും തറവാടിന്റെ ഉമ്മറത്ത് നിന്നും ഒരു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൺകുട്ടി ഒറ്റടി വച്ച് നടന്നു വന്നു..... ജീപ്പിൽ നിന്നിറങ്ങിയ അലക്സിനെ കണ്ടതും കുഞ്ഞരി പല്ല് കാട്ടി കുഞ്ഞി ച്ചെക്കൻ കൈയടിച്ച് ചിരിക്കാൻ തുടങ്ങി..... ആ.....ദേ വന്നൂല്ലോ ഇച്ഛായന്റെ വാല് ചിരിയോടെ ആന്റണി പറഞ്ഞു..... അപ്പന്റെ കണ്ണാപ്പീ.....വേം വാ.....രണ്ടു കൈയും നീട്ടി അലക്സ് നീട്ടി വിളിച്ചതും കുഞ്ഞി കാലുകൾ ആവുന്നത്ര വേഗത്തിൽ മുന്നോട്ട് വച്ച് വരികയായിരുന്നു കുഞ്ഞി ച്ചെക്കൻ.... അലക്സ് വേഗം അവന്റെ അടുത്തേക്ക് പോയി അവനെ കോരിയെടുത്ത് ചുമ്പനങ്ങളാൽ പൊതിഞ്ഞു.....ചെക്കനെ ഉയർത്തി പിടിച്ചു വയറ്റിൽ ഇക്കിളിയിടാൻ തുടങ്ങിയപ്പോൾ കുലുങ്ങി ചിരിക്കാൻ തുടങ്ങിയിരുന്നവൻ.... ടാ.....കണ്ണാപ്പീ......

നിന്റെ അപ്പന് ധ്യാനം കൂടിയേച്ച് വല്ല മാറ്റോം വന്നോന്ന് നോക്കീയേടാ....കുഞ്ഞിന്റെ മൂക്കിൽ കിളളിക്കൊണ്ട് ആന്റണി ചോദിച്ചു.... മറുപടിയായി ആന്റണിയുടെ മുഖത്ത് കുഞ്ഞി കൈകൾ ആഞ്ഞു വീശിയടിച്ചിരുന്നു കുഞ്ഞി ച്ചെക്കൻ..... അയ്യൊ.....ന്റെ പാലം തകർത്തൂല്ലോടാ ചെക്കാ ആന്റണി മൂക്കിൻ പിടിച്ചു കൊണ്ട് ഉച്ചത്തിൽ വിളിച്ചു...... ആഹ് നീ എരന്നു മേടിച്ചതല്യോ കൊച്ചിന്റെ കൈയീന്ന് അല്യോടാ കണ്ണാപ്പീ......ചിരിയോടെ അലക്സ് കുഞ്ഞി കവിളിൽ ചുമ്പിച്ചു..... കുഞ്ഞിച്ചെക്കൻ അലക്സിന്റെ താടി രോമത്തിൽ വലിച്ചു കളിക്കാൻ തുടങ്ങിയിരുന്നപ്പോൾ..... അല്ലേലും ഇച്ഛായന്റെ ചൂടേറ്റ് വളരുന്നവനല്യോ....ഇതല്ലാ ഇതിനപ്പുറം കാട്ടീലേലേ അതിശയോളളൂ.......വിത്ത് ഗുണം പത്ത് ന്റെ അമ്മച്ചിയോ.....പറഞ്ഞു കൊണ്ട് തലയ്ക്ക് കൈ കൊടുത്തു ആന്റണി.... ആഹ് എത്തിയോ ഒറ്റ കൊമ്പൻ എന്താടാ ഇത്രേം വൈകിയേ........രാവിലെ എത്തിക്കോളാന്നല്യൊ ഇന്നലെ വിളിച്ചപ്പോ നീ പറഞ്ഞത്.....കൈയിൽ കണ്ണാപ്പീക്കുളള കുറുക്കുമായി വരികയായിരുന്നു ഏലിയാമ്മ.... ഓഹ് ട്രയിൻ വന്നപ്പോൾ ലേറ്റായമ്മച്ചി അതാ..... മ്മ് രാവിലെ ഏതവന്റെ തൊളിലാടാ കേറിയത്.....അവനെ അടിമുടി നോക്കിക്കൊണ്ട് ഏലിയാമ്മ ചോദിച്ചു.... അലക്സ് ഞെട്ടി ക്കൊണ്ട് അവരെ നോക്കി......

ഏയ്....ഞാ.....ഞാനാരുടെയും തോളിക്കേറീല്ലമ്മച്ചി.... പിന്നെങ്ങനാടാ തെമ്മാടീ നിന്റെ ബാഗില് മണ്ണ് പറ്റിയത്....ദേ കളളം പറഞ്ഞാലുണ്ടല്ലോ മോനാന്ന് നോക്കുകേലാ കവളിമടലെടൂക്കും ഞാൻ.....പറഞ്ഞേക്കാം.... എന്റെ പൊന്നമ്മച്ചീ.....ഞാനായിട്ട് തല്ലാൻ പോയതല്ല....പിന്നെ ട്രയിനിലില് വച്ചൊരുത്തൻ എന്റെ കൈയീന്ന് വാങ്ങിയേ അടങ്ങൊളളൂന്ന് വാശി കാണിച്ചപ്പോ കൊടൂത്ത് പോയതാ..ചമ്മലോടെ അലക്സ് പറഞ്ഞു.... മ്മ്.....മ്മ്.....ഇനിയുമെന്റെ മോൻ കിടന്നുരുളണ്ട ആ ചെക്കനെ ഇങ്ങ് തന്നേച്ച് പോയി കുളിച്ചു വാ.....നിന്നെയൊക്കെ ധ്യാനം കൂടാൻ വിട്ടതിന് തമ്പുരാൻ എന്നോട് പൊറുക്കട്ടേ....അവനെ കനപ്പിച്ച് നോക്കി ക്കൊണ്ട് പറയുന്നതിനൊപ്പം കണ്ണാപ്പീയെ അലക്സിന്റെ കൈയിൽ നിന്നും വാങ്ങി ഏലിയാമ്മ..... ഈ സമയം ആന്റണി അവനെ നോക്കി ഊറിച്ചിരീക്കാൻ തുടങ്ങി.... ടാ.....കോപ്പേ.....നിനക്ക് ഞാൻ വച്ചിട്ടുണ്ട്.....പറഞ്ഞു കൊണ്ട് കൈയിലിരുന്ന ബാഗെടുത്ത് ആന്റണിയുടെ മണ്ടക്കിട്ടു അലക്സ്..... യ്യോ ......എന്താ ഇച്ഛായ.....

തന്തേടെ തല്ലും മോന്റെ തല്ലും ഏറ്റുവാങ്ങാൻ ആന്റപ്പന്റെ ജീവിതം ഇനിയും ബാക്കിയോ.....മമ്മൂട്ടി സ്റ്റെലിൽ പറഞ്ഞു കൊണ്ട് ആന്റണി കണ്ണാപ്പീയെ നോക്കി..... പ്പേ....പ്പേ.....കുഞ്ഞി ച്ചെക്കൻ ചിണുങ്ങാൻ തുടങ്ങിയിരുന്നപ്പോൾ..... ഹാ....അപ്പ കുളിച്ചേച്ച് വരാടാ കണ്ണാപ്പീ....പറഞ്ഞു കൊണ്ട് അലക്സ് റൂമിലേക്ക് പോയി.... അലക്സ് റൂമിലേക്ക് വന്ന ശേഷം ബാഗ് കൊണ്ട് കട്ടിലിൽ എറിഞ്ഞു......ഷർട്ടിന്റെ ബട്ടണഴിച്ചു തുടങ്ങിയപ്പോഴാണ് ഷർട്ടിൽ കുരുങ്ങി കിടന്ന നേർത്തൊരു സ്വർണ്ണ ചെയ്ൻ അവന്റെ കണ്ണിലുടക്കിയത്........അവൻ പതിയെ സൂക്ഷിച്ച് അത് ഷർട്ടിൽ നിന്നും വേർപെടുത്തി...... ഇതിപ്പോ ആരുടേതാ......ഇതെങ്ങനാ എന്റെ കൈയിൽ വന്നത്.....അവൻ ആലോചിച്ചു....ഈ സമയം അരുന്ധതിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story