അരുന്ധതി: ഭാഗം 32

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരാ ഇച്ഛായാ ഡെയ്സി ???ആരു മറുപടിയ്ക്കായി അലക്സിന്റെ മുഖത്തേക്കുറ്റു നോക്കി..... ഡെയ്സി ആരാന്നറിയുന്നതിന് മുന്നേ ചാണ്ടി ജേക്കബ് ആരാന്നറിയണം.....പുച്ഛച്ചിരിയോടെ അവൻ തുടർന്നു..... നേതാക്കന്മാർക്ക് വേണ്ടി ജയ് വിളിച്ചും പോസ്റ്റൊറോട്ടിച്ചും നടന്ന കാലണയ്ക്ക് വകയില്ലാത്ത ഒരു പീറ രാഷ്ട്രീയക്കാരനായിരുന്ന ചാണ്ടി ജേക്കബ് ......ഇന്ന് കാണുന്ന പാറേക്കാട്ടിൽ ചാണ്ടി ജേക്കബ് എം .എൽ.ഏ.....ആയത് .....പാറേക്കാട്ടിൽ ഔധയെന്ന കളള് കച്ചവടക്കാരന്റെ ഒരേയൊരു മകളായ ശോശാമ്മയെ മിന്നു കെട്ടിയതിന് പിന്നാലെയാ..... പറഞ്ഞു കൊണ്ട് അലക്സ് ആരുവിനെയും ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു....റൂമിനൂളളിലെ സെറ്റിയിലവളെ ഇരുത്തിയ ശേഷം അവളുടെ മടിയിൽ കിടന്നു......ആരു അവന്റെ നിറുകിൽ വിരലോടിച്ചു കൊണ്ടിരുന്നു...... പാറേക്കാട്ടിൽ പോലൊരു കുടുംബത്തിലെ ഒരേയൊരു പെൺതരിയെ ചാണ്ടിച്ചനെന്ന പീറ രാഷ്ട്രീയക്കാരന് വിവാഹം കഴിച്ചു കൊടുക്കാൻ മാത്രം പാറേക്കാട്ടിൽ ഔധ മണ്ടനായിട്ടൊന്നുവല്ല.....

ആരാലോ ചതിക്കപ്പെട്ട ഗർഭിണിയായ തന്റെ മകളെ ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കാതെ നോക്കണം എന്ന് മാത്രേ ആ മനുഷ്യൻ അപ്പോ ചിന്തിച്ചുളളൂ.....അതിന് വേണ്ടി ആ മനുഷ്യൻ തിരഞ്ഞെടുത്തത് ചാണ്ടിച്ചനേയും....അന്നേ കാശിനത്യാഗ്രഹിയായ ചാണ്ടിച്ചൻ പാറേക്കാട്ടിലെ കണക്കറ്റ സ്വത്തു വകകൾ മുന്നിൽ കണ്ട് ഔധയുടെ മോളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.....ഒപ്പം അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വവും ഏറ്റെടുത്തു.....അത് കൊണ്ട് തന്നെ ശോശാമ്മയുടെ മൂത്തമകൾ സോഫിയ ചാണ്ടിയുടെ മകളായി തന്നെ വളർന്നു.... സോഫി ചാണ്ടിയുടെ മകളല്ലാന്നുളള സത്യം അറിയാവുന്നത് പാറക്കാട്ടിൽ ഔധയ്ക്കും അയാൾക്കും ശോശാമ്മയ്ക്കും സോഫീയയായ്ക്കുമാണ്..... സോഫിക്ക് താഴെ ചാണ്ടിയില് ശോശാമ്മയ്ക്കുണ്ടായ മക്കളാണ് ഡെയ്സിയും സേവ്യറും...ചാണ്ടിയുടെ മക്കൾ.... സോഫിയ വലുതായി വരുന്തോറും അവളോടുളള അയാളുടെ പെരുമാറ്റത്തിൽ മാറ്റവും വന്ന് തുടങ്ങിയിരുന്നു....

മകളെപ്പോലെ കാണേണ്ടവളെ കാമത്തോടെ നോക്കി തുടങ്ങി....അത് മനസ്സിലാക്കിയ ശോശാമ്മ പ്ളസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന്റെ പേരും പറഞ്ഞ് അവളെ ബാംഗ്ലൂരിലെ അപ്പന്റെ സഹോദരിയുടെ വീട്ടിലേക്കയച്ചു.....ആ സമയം തന്നെ അതേ കോളേജിൽ ഞങ്ങടെ ആൽഫിയ്ക്കും ബി.ബി.എയ്ക്ക് അഡ്മിഷൻ കിട്ടി.....കോളേജിൽ വച്ച് ആൽഫിയുമായി അവൾ സൗഹൃദത്തിലായി.....പിന്നെ ആ സൗഹൃദം പ്രണയമായി വളരാൻ അധിക ദിവസം വേണ്ടി വന്നില്ല.........ഡിഗ്രി കഴിഞ്ഞ് പി.ജിയും അവരവിടെ തന്നെ ചെയ്തു..... അപ്പോഴേക്കും അവർ തമ്മിൽ പിരിയാൻ പറ്റാതെ വണ്ണം അടുത്തിരുന്നു..... അഞ്ചു വർഷത്തെ കോഴ്സ് കഴിഞ്ഞ് മാനേജ്മെന്റിന്റെ ഒരു വലിയ കമ്പനിയിൽ തന്നെ രണ്ടാളും ട്രയിനിംഗ് പൂർത്തിയാക്കി.... അത് കഴിഞ്ഞു നാട്ടിലെത്തിയ ആൽഫി .... സ്വന്തമായി ചെറിയൊരു എക്സ്പോർട്ടിംഗ് കമ്പനി തുടങ്ങി.....പിന്നെ അവന്റെ കഷ്ടപ്പാടും അധ്വാനവും കൊണ്ട് അത് വളർന്നു......വളരെ പെട്ടന്ന് തന്നെ വലിയ വലിയ കമ്പനികളുടെ കോൺട്രാക്ടുകൾ അവനെ തേടിയെത്തി....

സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ ആൽഫാ ചാണ്ടിയുടെ വീട്ടിലേക്ക് സോഫിയയെ പെണ്ണാലോചിച്ചു ചെന്നു......ആദ്യമൊക്കെ അയാൾ എതിർപ്പ് പറഞ്ഞെങ്കിലും ശോശാമ്മയുടെയും സോഫിയുടെയും നിർബന്ധം കാരണം അയാൾ സമ്മതിച്ചു.....ഈ വിവാഹം നടക്കണമെങ്കിൽ ചാണ്ടിയുടെ മോളെ ഞാൻ മിന്ന് കെട്ടണമെന്ന അയാളുടെ നിബന്ധനയോടെ ....അമ്മച്ചി ഇക്കാര്യം വീട്ടിലവതരിപ്പിച്ചപ്പോൾ ആദ്യമൊക്കെ ഞാനെതിർത്താരുന്നു......പക്ഷെ പിന്നെ സോഫിയ്ക്കും ആൽഫിയ്ക്കും വേണ്ടി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു...... ഡെയ്സി അന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിംഗിന് പഠിക്കുവാരുന്നു....രണ്ടു കെട്ട് കല്യാണവും ഒരേ ദിവസം പള്ളിയിൽ വച്ച് നടത്താന്ന് തീരുമാനിച്ചു...... പക്ഷേ ഞങ്ങൾ കരുതിയത് പോലായിരുന്നില്ല കാര്യങ്ങൾ...... മനസ്സമ്മതത്തിന്റെ തലേന്ന് രാവിലെ സോഫി ഡെയ്സിയെയും കൂട്ടി എന്നെ കാണാൻ എസ്റ്റേറ്റിലേക്ക് വന്നൂ.... ഡെയ്സിയ്ക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്നും അവൾ മറ്റൊരാളുമായീ ഇഷ്ടത്തിലാണെന്നും പറഞ്ഞു......

അവളുടെ കൂടെ പഠിക്കുന്ന ഒരു പഞ്ചാബി ചെക്കനായിരുന്നു കക്ഷി....പേര് ശ്യാം ധീരൻ.... ആദ്യം ....വിവാഹം മുടങ്ങിയാലുണ്ടാവുന്ന ചീത്തപേരും പ്രശ്നങ്ങളുമോർത്ത് ഞാനവരെ എതിർത്തൂ ...പറ്റില്ലാന്ന് കട്ടായം പറഞ്ഞു........പക്ഷെ അവൾക്കവനെ പിരിയാൻ പറ്റുകേലാന്നും.....അത്രമാത്രം എല്ലാ അർത്ഥത്തിലും അവരുടെ പ്രണയം അതിരു കടന്നെന്നൊക്കെ പറഞ്ഞു ഇനിയഥവാ പിരിയേണ്ടി വരുവാണേ അവള് ജീവിതം അവസാനിപ്പിക്കാനും മടിക്കുകേലാന്ന് പറഞ്ഞപ്പോ ഞാൻ പിൻമാറാൻ തീരുമാനിച്ചു..... ഒന്നുവല്ലേലും പ്രേമിച്ച പെണ്ണ് മറ്റൊരുത്തന്റേതാവുമ്പോഴുളള വേദന നന്നായി അറിഞ്ഞവനാ ഞാനും..... ഈ സമയം ആരു അവനെ തന്നെ നോക്കി..... കളളച്ചിരിയോടെ അവൻ അവളിൽ നിന്നും നോട്ടം മാറ്റി..... കളള നസ്രാണി.....എലിസബത്തല്ലേ ആ പെണ്ണ്.....ഇച്ഛായനെ വിട്ടിട്ട് പോയ പെണ്ണ്.... മ്മ്......പുഞ്ചിരിയോടെ അലക്സ് പറഞ്ഞു പിന്നെന്തുണ്ടായി.....ബാക്കി പറഞ്ഞേ.....ആരു അക്ഷമയോടെ തിരക്കി..... പിന്നെന്താവാൻ അന്ന് രാത്രി തന്നെ ഞാൻ സേവ്യറെ ചെന്ന് കണ്ട് കാര്യങ്ങൾ തുറന്നു പറഞ്ഞു.....ചാണ്ടിയോട് സത്യങ്ങളെല്ലാം പതിയെ പറഞ്ഞു മനസ്സിലാക്കി അവരുടെ വിവാഹം നടത്തിക്കൊടുക്കാനും പറഞ്ഞു.....അവനന്നെല്ലാം സമ്മതിച്ചതുവാ..... അമ്മച്ചിയോടെല്ലാം സോഫിയായും ആൽഫിയും കൂടി പറഞ്ഞിരുന്നു.......ആദ്യമൊക്കെ ഏലിക്കുട്ടി കെറുവിച്ചു....

സ്നേഹം പിടിച്ചു വാങ്ങാനൊന്നും എനിക്ക് മേലാ ഇനിയും ഈ വിവാഹം നടക്കണമെന്ന് അമ്മച്ചി വാശി പിടിക്കു വാണേ ഞാനീ വീട്ടിന്ന് ഇറങ്ങി പോവുമെന്ന് തറപ്പിച്ച് പറഞ്ഞപ്പോ ഏലിക്കുട്ടിയൊന്നടങ്ങി.....പിന്നെ അടുത്ത കടമ്പ ചാണ്ടിയോട് ഇതെങ്ങനെ പറയണവെന്നായിരുന്നു...... ചാണ്ടിയെ വിളിച്ച് വിവാഹത്തിൽ നിന്നു പിൻമാറിയ കാര്യം അറിയിച്ചപ്പോ ഒരു പൊട്ടിത്തെറിയൊക്കെ ഞാൻ പ്രതീക്ഷിച്ചു പക്ഷെ അതിനു പകരം ആ നെറികെട്ടവൻ മറ്റൊരു തന്തയില്ലാത്തരം കാണിച്ചു......സോഫിയായും ആൽഫിയും തമ്മിലുള്ള വിവാഹം നടത്തത്തില്ലെന്ന് വാശി പിടിച്ചു.... അങ്ങനെ മനസ്സമ്മതം നടന്നില്ല.....അത് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞാ ഡെയ്സി ആത്മഹത്യ ചെയ്തത്.....വിവാഹത്തീന്ന് ഞാൻ പിന്മാറിയതിലുളള ദണ്ഡം കൊണ്ടാ അവളങ്ങനെ ചെയ്തതെന്നായി പിന്നുളള സംസാരം.....അത് മുതൽ അയാൾക്കെന്നോട് പകയായീരുന്നു......ഞാനയാളോട് പല തവണ നടന്നതൊക്കെ പറഞ്ഞതാ പക്ഷെ അയാള് വിശ്വസിക്കുന്നില്ല......ഇന്നും ഞാൻ കല്യാണത്തീന്ന് പിന്മാറിയോണ്ടാ അവള് മരിച്ചതെന്നാ അയാള് വിശ്വസിക്കുന്നത്.......എനിക്കിട്ടൊരുപാട് പണി തന്നു.....ഏലിക്കുട്ടീടെ പ്രാർത്ഥന കൊണ്ടും മാതാവ് കൈവിടാത്തത് കൊണ്ടും പലതീന്നും പുല്ലു പോലെ ഞാൻ രക്ഷപ്പെട്ടു....

അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം എന്നോടുളള ദേഷ്യത്തിന് അയാള് സോഫിയുടെ വിവാഹം വേറൊരുത്തനുവായിട്ട് തീരുമാനിച്ചു......പിന്നെ പിടിച്ചു നിൽക്കാനാവില്ലാന്ന് കണ്ട് സോഫിയായെ ഞാനും ആൽഫിയും കൂടെ ചെന്ന് ചാടിച്ചോണ്ട് പോന്നു ..... പിറ്റേന്ന് തന്നെ രണ്ടിനെയും പിടിച്ച് കെട്ടിക്കേം ചെയ്തു.....അന്ന് നമ്മുടെ കെട്ട് നടത്തിയ മാതിരി പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അലക്സ് ആരുവിന്റെ കവിളിൽ പിച്ചി.... മറുപടിയായി പുഞ്ചിരിച്ചു ആരു.... പിന്നീട് അയാള് പ്രശ്നോന്നുണ്ടാക്കീലേ....ആരു ഇടക്ക് ചോദിച്ചു... ഇല്ല.....പിന്നീടുളള രണ്ടു വർഷം അയാള് ഒന്നടങ്ങിയിരിക്കയായിരുന്നൂ........ഇതിനിടയില് ആലീസും ആന്റണിയുമായുള്ള കെട്ട് കല്യാണവൊക്കെ കഴിഞ്ഞു.....ആൽഫിയുടെയും സോഫിയായുടെയും പ്രയഞ്നം കൊണ്ട് കമ്പനി നല്ല നിലയിലായി..... സോഫി ഒരമ്മയാവാൻ പോവാന്നറിഞ്ഞു....എല്ലാം കൊണ്ടും സന്തോഷവായിരുന്നു.....സോഫി ഗർഭിണിയാന്നറിഞ്ഞപ്പോ ഒരു ദിവസം അവളുടെ അമ്മ അവളെ കാണാൻ ഇവിടേയ്ക്ക് വന്നാരുന്നു.....പാറേക്കാട്ടിലെ സ്വത്തിന്റെ പകുതിയോളം സോഫീടെ പേരിലാക്കീന്നോ മറ്റോ പറഞ്ഞു....

. സോഫി ഒൻപതു മാസം ഗർഭിണിയായിരുന്നപ്പോഴാ....ആ ആക്സിഡന്റ് നടന്നത്....രണ്ടാളും കൂടി അവളുടെ ചെക്കപ്പിന് പോയതാ....പിന്നെ തിരിച്ചു വന്നത്......പറഞ്ഞു മുഴുവനാക്കാൻ കഴായാതെ വിതുമ്പിപ്പോയി അലക്സ്....കണ്ണുകൾ നിറയാൻ തുടങ്ങി... ആരു അവനെ സഹതാപത്തോടെ നോക്കി ക്കൊണ്ട് കണ്ണുനീർ തുടച്ചുനീക്കി നിറുകിൽ ചുമ്പിച്ചു..... ആൽഫിയും സോഫിയായും പോയതോടെ ഞങ്ങളാകെ തകർന്നു പോയി.....പീന്നെ ഞങ്ങൾ പിടിച്ചു നിന്നത് കണ്ണാപ്പീയെ കണ്ടാ....അവന്റെ കൈ വളരുന്നതും കാല് വളരുന്നത് നോക്കി ഇരിപ്പായി കണ്ണാപ്പീടെ കളിയും ചിരിയും ഞങ്ങളുടെ പഴയ സന്തോഷം തിരികെ കൊണ്ട് വരുവായിരുന്നു......പക്ഷെ ഇപ്പോഴും എന്റെ ആൽഫിയും സോഫിയായും നെഞ്ചിൽ കിടന്ന് നീറുന്ന ഓർമ്മ തന്നാ...ഇച്ഛായാ ന്നും വിളിച്ചോണ്ട് എന്നെ പിന്നാലെ വരുന്ന എന്റെ ചെറുക്കന്റെ മുഖം എന്റെ നെഞ്ചില് കെടാതെ കിടാക്കുവാടീ അന്നക്കൊച്ചേ ....പറഞ്ഞു കൊണ്ട് അലക്സ് കണ്ണു തുടച്ചു......സഹോദരനെന്നതിനുപരി അവനെന്റെ നല്ലൊരു കൂട്ടുകാരൻ കൂടിയായിരുന്നു.....സോഫീയ്ക്ക് എന്നെ വലിയ വിശ്വാസവായിരുന്നു.....എന്നെ അവള് ആങ്ങളയായിട്ടാ കണ്ടിരുന്നേ.....

ചാണ്ടി അവളോട് കാണിച്ച നെറികേട് പറഞ്ഞ് ഒരു ദിവസം അവള് കരഞ്ഞതെന്നോടാ..... ആരുവും അവനൊപ്പം കരയുന്നുണ്ടായിരുന്നു .....അവൾ അവന്റെ നിറുകിൽ തഴുകി കൊണ്ടിരുന്നു....... ഡെയ്സി എന്തിനാ ഇച്ഛായാ ആത്മഹത്യ ചെയ്തത്....അവന്റെ കരച്ചിലൊന്നയഞ്ഞതും അവൾ ചോദിച്ചു...... മനസമ്മതം മുടങ്ങീയതിന്റെ പിറ്റേ ആഴ്ച അവള് സ്നേഹിച്ചിരുന്ന ആ പയ്യൻ..... ശ്യം ധീരൻ ഒരു ആക്സിഡന്റിൽ ആ സ്പോട്പിൽ വച്ച് തന്നെ മരിച്ചെന്നാ ഞാനറിഞ്ഞത്.....അത് അവളെ വല്ലാതെ തകർത്തു കളഞ്ഞു ....അതിന് ശേഷം അവൾ പുറത്തേക്കൊന്നുമിറങ്ങാതെ റൂമിൽ തന്നെ കഴിച്ചു കൂട്ടുവായീരുന്നൂന്നാ സോഫി ഒരിക്കെ പറഞ്ഞത് .....അതാവും ആത്മഹത്യ ചെയ്യാൻ കാരണം..... കണ്ണാപ്പീ വന്ന ശേഷം അവനായി എന്റെ ലോകം.....അവന്റെ കൈ വളരുന്നതും കാല് വളരുന്നതും നോക്കി ദിവസങ്ങളങ്ങ് പോയി.....ആ യിടയ്ക്കാ വീണ്ടും എന്റെ കല്യാണം മിയയുമായി തീരുമാനിച്ചത് അപ്പോഴാ എന്നെയും നിന്നെയും അനാശാസ്യത്തിന്റെ പേരും പറഞ്ഞ് പോലീസിനെ കൊണ്ട് അയാള് പിടിപ്പിച്ചത്....അങ്ങനെ ആ കല്യാണവും മുടങ്ങി കിട്ടി......

അന്നക്കൊച്ചാ അലക്സിന്റെ വാരിയല്ലെന്ന് അന്നേരം ഞാനറിഞ്ഞില്ലല്ലോ കർത്താവേ....കുസൃതിച്ചിരിയോടെ അവളെ നോക്കിക്കൊണ്ട് അലക്സ് പറഞ്ഞു ....... മറുപടിയായി അവൾ നാണത്തോടെ പുഞ്ചിരിച്ചു.... പക്ഷേ ഒരു കാര്യത്തിലെനിക്ക് പല സംശയങ്ങളും തോന്നീട്ടുണ്ട്..... എന്ത് കാര്യാ ഇച്ഛായാ..... ആൽഫീയുടെയും സോഫീയുടെയും മരണം ....ആ ആക്സിഡന്റ് കരുതി കൂട്ടി ആരോ ചെയ്ത പോലെ പലപ്പോഴും എനിക്ക് തോന്നാറുണ്ട്..... അതെന്താ ഇച്ഛായാ അങ്ങനെ തോന്നാൻ??.....അമ്പരപ്പോടെ ആരു ചോദിച്ചു...... അന്ന് അവരെ ഇടിച്ചിട്ട് പോയ ലോറിയെയോ ലോറി ഡ്രൈവറെയോ പിടിക്കാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല....പിന്നെ ആൽഫി ഒരിക്കലും അമിത സ്പീഡിൽ വാഹനം ഓടിക്കില്ല.....പ്രത്യേകിച്ച് സോഫിയാ കൂടെ ഉണ്ടായിരിക്കുമ്പോൾ.....അത് മാത്രല്ല അധികം തിരക്കില്ലാത്ത റോഡിലാ അന്ന് ആക്സിഡന്റ് നടന്നത്....ആ ലോറി പകുതി വരെ നേരായ വഴിയിലൂടെ വന്നിട്ട് പെട്ടെന്ന് റോങ്ങ് സൈഡിലേക്ക് തിരിഞ്ഞുന്നാ കണ്ട് നിന്നിരുന്നവർ പറഞ്ഞത് .....ഇതൊക്കെ എന്റെ തോന്നലും ഊഹങ്ങളുവാ..... ആരുവിന്റെ മടിയിൽ നിന്നെഴുന്നേറ്റ് കൊണ്ട് അലക്സ് പറഞ്ഞു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story