അരുന്ധതി: ഭാഗം 33

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ഇച്ഛായനത് അന്വേഷിച്ചില്ലേ...... മ്മ്......ഒരുപാട് നാൾ ഞാനിതിന് പിന്നാലെയായിരുന്നു പക്ഷെ പ്രതീക്ഷിച്ച പോലെ ........ഒരു തെളിവും കിട്ടിയില്ല.....ദീർഘമായി നിശ്വസിച്ച് കൊണ്ട് അലക്സ് പറഞ്ഞു....... ഇനീപ്പോ അതൊന്നും ആലോചിച്ചു വിഷമിക്കാൻ നിക്കണ്ട ഇച്ഛായൻ ഉറങ്ങാൻ നോക്കിയേ......പുഞ്ചിരിയോടെ ആരു പറഞ്ഞു..... ടീ....അന്നക്കൊച്ചേ മോനൂറങ്ങിയാരുന്നോടീ......അവളെ തന്നോട് ചേർത്ത് നിർത്തി ക്കൊണ്ട് അലക്സ് ചോദിച്ചു...... ആഹ് നല്ല അപ്പൻ.... ഇപ്പോഴാണോ ചോദിക്കാൻ തോന്നിയേ......ഇച്ഛായന്റെ മോൻ ഏഴുറക്കം കഴിഞ്ഞിട്ടുണ്ടാവും.... മ്മ്......എന്നാ നമുക്ക് കിടക്കാം .....പറഞ്ഞുകൊണ്ട് അവളെയും ചേർത്ത് പിടിച്ച് ബെഡിലേക്ക് ചാഞ്ഞു അലക്സ്..... അലക്സിന്റെ ഇടനെഞ്ചിൻ തല ചായ്ച് കൊണ്ട് ആരു കിടന്നു......അന്നാദ്യമായി അവന്റെ ഇടനെഞ്ചിലെ ചൂടേറ്റ് ശാന്തമായ മനസ്സോടെ അവളുറങ്ങി.....തന്റെ നെഞ്ചിൽ തലചായ്ചുറങ്ങുന്ന പെണ്ണിനെ കണ്ട് കണ്ട് അവനും എപ്പോഴോ ഉറങ്ങി..... ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി മുന്നോട്ട് പോയി.....

അലക്സും ആരുവും പരസ്പരം പ്രണയിച്ചു കൊണ്ടേയിരുന്നു....പരസ്പരം പിരിയാനാകാത്തവിധം രണ്ടു പേരും രണ്ടു പേരുടെയും ഹൃദയത്തിൽ വേരൂന്നിയിരുന്നു .....മൂന്നു മാസങ്ങൾക്ക് ശേഷം ആലീസിനെ തിരികെ ആന്റണിയുടെ വീട്ടിലേക്ക് കൊണ്ടു പോകേണ്ട ചടങ്ങും കുഞ്ഞിന്റെ മാമ്മോദീസായും ഒരുമിച്ചു നടത്താന്ന് അവർ തീരുമാനിച്ചു......അലക്സിന്റെ ഇടവകയിലെ വിലക്കിന് ചെറിയൊരയവ് വന്നിട്ടുണ്ട്......കുറൂബാനയിൽ പങ്കെടുക്കാം പക്ഷെ.....പളളിയുമായ ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും ഭാരവാഹിത്വം വഹിക്കാൻ കഴിയില്ല അത് കുറച്ചു നാൾ കൂടി തുടരേണ്ടി വരും......അലക്സിനെ ഇടവകയിൽ നിന്നും വിലക്കിയിരുന്നതു കാരണമാണ് കുഞ്ഞിന്റെ മാമ്മോദീസായും ഇത്രയും നീണ്ടു പോയത്..... മാമ്മോദീസായുടെ തലേന്ന് ഷോപ്പിംഗ് വേണ്ടി രാവിലെ തന്നെ ഇറങ്ങിയതാണ് അലക്സും ഏലിയാമ്മയും ആന്റണിയും...... ആലീസിനെയും കുഞ്ഞിനെയും സാറയെ ഏൽപിച്ചാണ് അവർ ഷോപ്പിംഗിന് ഇറങ്ങിയത്......കണ്ണാപ്പീയെ കൂടി അവർ കൂട്ടി.... ആദ്യം ടേക്സ്റ്റയിൽസിൽ കയറി.....ആവശ്യമുള്ള എല്ലാ വസ്ത്രങ്ങളും വാങ്ങി......

ആന്റണി കുഞ്ഞിനും ആലീസിനും വസ്ത്രം വാങ്ങിയപ്പോൾ അലക്സ് കണ്ണാപ്പീയ്ക്കും ആരുവിനുമുളളത് തിരഞ്ഞെടുത്തു.....ഏലിയാമ്മ അവർക്കും സാറയ്ക്കും വേണ്ടത് വാങ്ങി ആരുവാണ് അലക്സിന് വേണ്ടത് വാങ്ങിയത്..... കണ്ണാപ്പീ ആരുവിന്റെ കൈയിൽ തന്നെയിരുന്നു....ഇടക്കിടെ നിലത്തിറങ്ങാൻ കുതറിയെങ്കിലും ആരു വിട്ടില്ല....ആൾക്കൂട്ടത്തിനിടയി പെട്ടു പോവുമോ എന്നവൾ ഭയന്നു പിന്നീട് ജ്വല്ലറിയിൽ കയറി കുഞ്ഞിന് വേണ്ട ആഭരണങ്ങൾ വാങ്ങി....ഷോപ്പിംഗ് ഏതാണ്ട് കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് വരുകയായിരുന്നു ആരുവും അലക്സും ..... പിന്നാലെ തന്നെ ഏലിയാമ്മയും ആന്റണിയുമുണ്ടായിരുന്നു..... ആരു ഊണ് കഴിച്ചു കഴിഞ്ഞ് വാഷ് ബേയ്സിനിൽ കൈകഴുകി നിൽക്കുമ്പോഴാണ് പിന്നിലാരുടെയോ നിഴലനക്കം കണ്ടത്.....തിരിഞ്ഞു നോക്കുമ്പോൾ അവളുടെ കണ്ണുകൾ അത്ഭുത്താൽ മിഴിഞ്ഞു വന്നു..... അരുൺ.....അവളുടെ ചുണ്ടുകൾ ഉരുവിട്ടു....

ആഹ്.....അപ്പോ നീയെന്റെ പേര് മറന്നിട്ടില്ലാല്ലേ..... മറുപടി ഒരു പുഞ്ചിരിയിലൊതുക്കി ആരു..... നിന്റെ വിവാഹമൊക്കെ കഴിഞ്ഞോടീ.......അവളുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ മിന്നും കണ്ടിട്ട് അയാൾ തിരക്കി..... മ്മ്.....എന്റെ വിവാഹം കഴിഞ്ഞിട്ടീപ്പോ മൂന്നു മാസം കഴിഞ്ഞു..... നിന്റെ ഭർത്താവ് ??? ഈ സമയം അലക്സും ആന്റണിയും അവിടേക്ക് വന്നു..... ഇതാ എന്റെ ഇച്ഛായൻ......അലക്സ്.....അവൾ അലക്സിനെ നോക്കി കൊണ്ട് പറഞ്ഞു ..... അലക്സ് നെറ്റിചുളുച്ചു കൊണ്ട് രണ്ട് പേരെയും മാറി മാറി നോക്കി..... ഇച്ഛായാ ഇത് എന്റൊപ്പം കോളേജിൽ പഠിച്ചിരുന്നയാളാ.....എന്റെ സീനിയർ ആയിരുന്നൂ....അലക്സിന്റെ മുഖത്ത് വിരിഞ്ഞ സംശയഭാവം മനസ്സിലാക്കിയെന്നോണം ആരു പറഞ്ഞു..... ഹായ് ഞാൻ അരുൺ......ഇവിടെ ഒരു ഫൈനാൻസിലെ അകൗണ്ടന്റാണ്..... പുഞ്ചിരിയോടെ അയാൾ പറഞ്ഞു..... അതിനു മറുപടിയായി അലക്സ് പുഞ്ചിരിച്ചു .... ടീച്ചറുടെ നാട്ട് കാരൻ തന്നെയാണോ അരുൺ ??? ആന്റണി തിരക്കി..... ആ....ഞാനും അരുന്ധതിയും ഒരേ നാട്ടുകാരാ.....അല്ലേ അരുന്ധതി ......

അവളോട് സംസാരിക്കുമ്പോഴൊക്കെ അവന്റെ കണ്ണുകൾ അവളെ അടിമുടി ഉഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു.....പക്ഷേ ആരു അത് ശ്രദ്ധിച്ചില്ല..... മ്മ്.....അരുൺ ഊണ് കഴിക്കാൻ വന്നതല്ലേ എന്നിട്ട് കഴിച്ചോ??? ഇല്ല അരുന്ധതി ഞാൻ കഴിക്കാൻ പോണേളളൂ.... എന്നാ ശരി....താൻ കഴിച്ചോ....ഞങ്ങളിറങ്ങാ....അരുന്ധതി പറഞ്ഞു......ഈ നേരം കൊണ്ട് അലക്സും ആന്റണിയും കൈകഴുകി വന്നു..... മ്മ്.....വീണ്ടും അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിന്നു അരുൺ...... അവർ പൊയ്ക്കഴിഞ്ഞതും അരുണിന്റെ മുഖത്തെ പുഞ്ചിരി മാറി ദേഷ്യം കൊണ്ടു ചുവക്കുന്നുണ്ടായിരുന്നു....അരുണിലെ മാറ്റം മറ്റു രണ്ടു കണ്ണുകൾ മാറി നിന്നു കാണുന്നുണ്ടായിരുന്നു.....അയാളുടെ ചുണ്ടുകളിൽ ഗൂഢമായൊരു പുഞ്ചിരി വിരിഞ്ഞു വന്നു...... അലക്സ് കാറിനടുത്തേക്ക് നടന്നു..... അവനെങ്ങനാ അന്നക്കൊച്ചേ....നമ്മള് കുറച്ചു മുന്നേ കണ്ടവൻ.....അലക്സ് ആരുവിനെ നോക്കി..... പഠിക്കുന്ന കാലത്ത് കുറച്ചു തല്ല് കൊളളിയായിരുന്നു ഇപ്പൊ വേറെ പ്രശ്നോന്നുമില്ല നല്ലതായിട്ട് ജീവിക്കാ....എന്തായിച്ഛായ.....അവൾ അവനെ പിരികമുയർത്തി കൊണ്ട് നോക്കി.... എന്തോ എനിക്കങ്ങനെ നല്ലവനാന്ന് തോന്നീല്ലടീ.... മ്മ്.....അതെന്താ.....

ആരു അവനെ നെറ്റിചുളുച്ചു കൊണ്ട് നോക്കി.... അവന്റെ നോട്ടം അത്ര ശരിയല്ലാത്തത് പോലെ.....ഒരു അവലക്ഷണം പിടിച്ച നോട്ടം....അലക്സ് വീണ്ടും അരുൺ നിന്നിടത്തേക്കൊന്ന് പാളി നോക്കി.....പക്ഷെ അവനവിടെ നിന്നും പോയിരുന്നു.... ഏയ് ഇചഛായന് തോന്നണതാ.... ആഹ്......എന്തോ ആവട്ടേ ....അലസമായി പറഞ്ഞു കൊണ്ട് അലക്സ് മുന്നോട്ട് നടന്നു.... കാറിനടുത്ത് തന്നെ ഏലിയാമ്മ കണ്ണാപ്പീയുമായി നിപ്പുണ്ടായിരുന്നു....ഏലിയാമ്മ നേരത്തെ ഊണ് കഴിച്ചു കഴിഞ്ഞിരുന്നു......കണ്ണാപ്പീ ആരുവിനെ കഴിക്കാൻ സമ്മതിക്കാതെ ചോറ് വാരാൻ തുടങ്ങിയത് കൊണ്ടാണ് അവനെയുമെടുത്ത് ഏലിയാമ്മ പുറത്തേക്ക് പോയത്.... അമ്മ....അമ്മ....ഏലിയാമ്മയുടെ കയ്യിലിരുന്ന് കുഞ്ഞി കൈ വിരിച്ചു വച്ച് ചിണുങ്ങാൻ തുടങ്ങിയിരുന്നു കണ്ണാപ്പീ...... പിന്നെ ആരു വേഗം അവനെ വാങ്ങിക്കൊണ്ട് കാറിൽ കയറി..... ❤❤❤

പിറ്റേന്ന് മാമ്മോദീസാ കഴിഞ്ഞ് വീട്ടിലേക്ക് വന്ന ശേഷം ആലീസിനെ ആന്റണിയുടെ വീട്ടിലേക്ക് കൊണ്ടു പോയി വിട്ടു..... ആലീസും കുഞ്ഞും പോയിക്കഴിഞ്ഞപ്പോൾ വീടുറങ്ങിയതു പോലെയായീ.....ആരുവിന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി......അവളവിടേക്ക് വന്നത് മുതൽ ആലീസ് അവൾക്ക് നല്ലൊരു കൂട്ടുകാരിയും കൂടപിറപ്പുമൊക്കെ ആയിരുന്നു.....അതോർക്കെ അവളുടെ കണ്ണു നിറഞ്ഞു.... രാത്രി ഫോണെടുത്ത് കുറച്ചു നേരം അവളോട് സംസാരിച്ചപ്പോൾ ഒരാശ്വാസം തോന്നി ആരുവിന്.... രാത്രി കണ്ണാപ്പീയെ ഉറക്കി അലക്സിന്റെ റൂമിൽ കൊണ്ട് പോയി കിടത്തി.... അവളും അടുത്ത് തന്നെ കിടന്നു....എപ്പോഴോ ഉറങ്ങി ....കുറച്ച് കഴിഞ്ഞ് റൂമിലേക്ക് കയറി വന്ന അലക്സ് നോക്കുമ്പോൾ ആരു കണ്ണാപ്പീയെയും അണച്ചു വച്ച് ഉറങ്ങുന്നത് കണ്ട് പുഞ്ചിരിയോടെ ബെഡ്ഷീറ്റെടുത്ത് രണ്ടു പേരെയും പുതപ്പിച്ചു.....കുറച്ചു കഴിഞ്ഞ് അലക്സും കിടന്നു..... ❤❤❤

പിറ്റേന്ന് രാവിലെ അലക്സ് ഉണരുമ്പോൾ ആരു ഉണർന്നു അടുക്കളയിലേക്ക് പോയിരുന്നു..... കണ്ണാപ്പീ സുഖമായ ഉറക്കത്തിലായിരുന്നു .....അലക്സ് മാറിക്കിടന്ന പുതപ്പെടുത്ത് കുഞ്ഞിനെ പുതപ്പിച്ചശേഷം ടൗവ്വലുമെടുത്ത് ബാത്ത്റൂമിലേക്ക് പോയി ....ഫ്രഷ് ആയി താഴേക്ക് പോയി ........നേരെ അടുക്കളയിലേക്ക് ചെന്നൊന്നെത്തി നോക്കുമ്പോൾ ആരു മാത്രമേ ഉണ്ടായിരുന്നുളളൂ ആരു കണ്ണാപ്പിക്കുളള കുറുക്കു തയ്യാറാക്കുവാരുന്നു........അവൻ പതിയെ ശബ്ദമുണ്ടാക്കാതെ അവളുടെ അടുത്തേക്ക് നടന്നു........കുറുക്ക് ഇളക്കി കൊണ്ടിരിക്കുന്ന കാരണം അവൾ അലക്സ് വന്നതൊന്നും അറിഞ്ഞില്ല.......അവൻ ആരുവിന്റെ അടുത്തെത്തിയതും പിന്നിൽ നിന്നും വയറിലൂടെ കൈചുറ്റി അവളെ അവനോട് ചേർത്ത് പിടിച്ചു..... പെട്ടെന്നായതു കൊണ്ട് ആരു ഒന്ന് ഞെട്ടി ക്കൊണ്ട് അവനെ നോക്കി..... അലക്സ് അവളുടെ കഴുത്തീനു പിന്നിൽ ചുണ്ടുകൾ ചേർത്തു.....ആരു പിടച്ചിലോടെ തിരിഞ്ഞു നിന്നു..... ടോ കളള് കുടിയൻ നസ്രാണി....എന്താ ഒരു കളള ലക്ഷണം..... ദേ അമ്മച്ചി അപ്പുറത്ത് നിക്കുവാ ഇചഛായനിപ്പോ പോയേ.....

അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി ക്കൊണ്ട് പതിയെ പറഞ്ഞു..... കള്ള് കുടിയൻ നിന്റെ തന്തയാടീ.....അലക്സ് അവളുടെ കാതിലായ് പറഞ്ഞു..... രാവിലെ തന്നെ എന്റെ തന്തയ്ക്ക് വിളിക്കാനാ ഇച്ഛായനിങ്ങോട്ട് വന്നത് കുറുമ്പോടെ ചോദിച്ചു ആരു.... മ്മ് ഹം....അല്ല...... അവൻ തലയാട്ടി..... പിന്നെ......??ആരു പിരികമുയർത്തി കൊണ്ട് ചോദിച്ചു.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്..... ഇപ്പൊ തന്നെ മേളിലോട്ട് വന്നേരെ......അവളുടെ ചുണ്ടുകൾ പെരുവിരലാൽ തഴുകിക്കൊണ്ടവൻ പറഞ്ഞു.... ഇപ്പൊ എനിക്ക് സമയമില്ലിച്ഛായ എല്ലാം അടുപ്പത്ത് കീടക്കാ.....തിരിഞ്ഞു വിറക് നീക്കി ക്കൊണ്ട് അവൾ പറഞ്ഞു..... ദേ പെണ്ണേ...മര്യാദയ്ക്ക് വന്നേരെ....അല്ലെങ്കിൽ നിന്നെ ഞാനായിട്ട് തൂക്കിയെടുത്തോണ്ട് പോവും....അത് വേണോ..... വശ്യമായ ചിരിയോടെ പറഞ്ഞു കൊണ്ട് അവളിലേക്ക് വീണ്ടും ചേർന്ന് നിന്നു അലക്സ്..... ആരു ആവനെ നോക്കി ചുണ്ട് കൂർപ്പിച്ചു...... ഞാൻ വന്നോളാം..... ഇച്ഛായനിപ്പോ പോയേ....അമ്മച്ചിയെങ്ങാനും വന്നാൽ നാണക്കേടാ.....ആരു അവനെ തിരിച്ചു നിർത്തി ഉന്തി തളളി പുറത്തേക്ക് വിട്ടു.....

അലക്സ് ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വന്നതും ഏലിയാമ്മ അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു..... മ്മ്????.......ഏലിയാമ്മ എന്തേന്നുളള അർത്ഥത്തിൽ മൂളിക്കൊണ്ട് അവനെ ഒന്നിരുത്തി നോക്കി...... മ്മ് ച്ചും...... അലക്സ് ചുമലനക്കി.... നീയെന്നാത്തിനാ അടുക്കളേല് കിടന്നു കറങ്ങുന്നേ....അവനെ നോക്കി കണ്ണ് കൂർപ്പിച്ചു ഏലിയാമ്മ..... അത് പിന്നെ...ഞാ....ഞാനവളോട് ഒരു കാര്യം പറയാൻ വന്നതാ....എന്നാ....ഞാൻ പോട്ടെ അമ്മച്ചി......ചമ്മലോടെ പറഞ്ഞു.... മ്മ്....എന്നിട്ട് പറഞ്ഞോ??? മ്മ്.....മ്മ്.....പറഞ്ഞു.....അലക്സ് നന്നായൊന്നിളിച്ചു കാണിച്ചു..... .അല്ലേലും ഈയിടെയായി നിനക്കിച്ചിരി കാര്യം പറച്ചിലൂ കൂടുതൽ തന്നാ..... അല്ലേ.....അടുക്കളയുടെ പടി ചവിട്ടാത്തവനാ....ഇപ്പൊ ഏതു നേരവും അടുക്കളയില് തന്നാ.....ഏലിയാമ്മ കെറുവിച്ചു കൊണ്ട് അവനെ നോക്കി അകത്തേക്ക് കയറി പോയി..... അയ്യേ......ചമ്മി....ശ്ശേ.....അമ്മച്ചി എന്ത് വിചാരിച്ചോ ആവോ.....നാക്ക് കടിച്ചു കൊണ്ട് അലക്സ് മുകളിലേക്ക് കയറി പോയി..... അകത്തേക്ക് കയറിയ ഏലിയാമ്മ ആരുവിനെ കണ്ടതും ചിരിയോടെ അവളെ നോക്കി കണ്ണുചിമ്മി..... ആരു അതിനൊന്ന് പുഞ്ചിരിച്ചു.... ❤❤❤

കുറച്ചു കഴിഞ്ഞ് ആരു റൂമിലേക്ക് ചെന്നു.....അലക്സ് എസ്റ്റേറ്റിലേക്ക് പോവാനായി റെഡിയാവുകയായിരുന്നൂ..... പോവാറായോ ഇച്ഛായാ..... ചോദിച്ചു കൊണ്ട് ആരു അവന്റെ അടുത്തേക്ക് നടന്നു ...... ആഹ്.....ഞാനിപ്പോ ഇറങ്ങും.....കബോർഡിൽ നിന്ന് ഒരു ഷർട്ടെടുത്തിട്ട് കൊണ്ട് അലക്സ് അവളെ തിരിഞ്ഞു നോക്കി..... എന്തിനാ കാണണമെന്ന് പറഞ്ഞത് തിരക്കിക്കൊണ്ട് അവന്റെ അടുത്തേക്ക് വന്നു ഷർട്ടിലെ ബട്ടണിട്ട് കൊടുക്കാൻ തുടങ്ങി ആരു...... ടീ....അന്നക്കൊച്ചേ ഞാനിന്ന് വൈകിയേ വരത്തൊളളൂ.....നീ ഉറങ്ങിയേക്കല്ലേ......കുസൃതിച്ചിരീയോടെ പറഞ്ഞു കൊണ്ട് അവളുടെ മുഖത്തായ് കിടന്ന കുറു നിരകൾ ചെവി മടക്കിലേക്കൊതുക്കി വച്ചു..... ഇത് പറയാനാണോ എന്നെ ഇപ്പോ തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്..അവിടെ വച്ച് പറഞ്ഞൂടാരുന്നോ.......അവൾ കെറുവിച്ചു.... ആഹ് കെറുവിക്കാതെടീ അന്ന കൊച്ചേ.....കാര്യമുണ്ടായിട്ടാ തന്നാ ഞാനിങ്ങോട്ട് വിളിപ്പിച്ചത്......പറയുന്നതിനൊപ്പം അലക്സ് കബോഡ് തുറന്നു ..... കബോഡിൽ നിന്നും ഒരു കവറെടുത്ത് അവൻ അവൾക്ക് നേരെ നീട്ടി .....

എന്താ ഇച്ഛായാ ഇത്..... ആരു അമ്പരപ്പോടെ അവനെ നോക്കിക്കൊണ്ട് അത് കൈയിൽ വാങ്ങി.... ടീ...അന്നക്കൊച്ചേ അതൊന്ന് തുറന്ന് നോക്കിയേടീ....പുഞ്ചിരിയോടെ പറഞ്ഞു.... അവൾ വേഗം അത് തുറന്നു നോക്കി.....സിംപിൾ സ്റ്റോൻ വർക്ക് ചെയ്ത ഒരു ലൈറ്റ് യെല്ലോ കളർ സാരിയായിരുന്നൂ.... ഇതെന്തിനാ ഇപ്പൊ??? അവൾ സാരി തുറന്നു കൊണ്ട് ചോദിച്ചു..... നിനക്കിഷ്ടായോടീ..... മ്മ്.....ഇഷ്ടായി.....ആരു പുഞ്ചിരിച്ചു.... ഇന്ന് ഞാൻ വരുമ്പോ എന്റെ കൊച്ച് ഈ സാരിയൊക്കെ ഉടുത്തൊരുങ്ങി സുന്ദരിയായി നിന്നേക്കണം.....കേട്ടല്ലോ..... അതെന്താ.....രാത്രി നമ്മളെവിടേലും പോവാണോ ഇച്ഛായാ..... മ്മ് ഹ്......ഇല്ലടി കൊച്ചേ.... പിന്നെ???? പിന്നെ.... ഈ അന്നക്കൊച്ചിനെ ഞാനെന്റേത് മാത്രമാക്കിയാലോയെന്നാലോചിക്കാ.....മിന്ന് കെട്ട് കഴിഞ്ഞ് മൂന്നു മാസവായില്യോ......നമുക്ക് നമ്മുടെ ആദ്യരാത്രി കൂടണ്ടായോ........ഇനിയെങ്കിലും നമുക്ക് ശരിക്കൊന്ന് ജീവിച്ചു തുടങ്ങണ്ടേടീ......

വശ്യമായി അവളെ നോക്കി ക്കൊണ്ട് അലക്സ് അവളുടെ കവിളുകളിൽ വിരലോടിച്ചു..... ആരുവിന്റെ മുഖം ചെഞ്ചോപ്പണിഞ്ഞു....നാണം കലർന്നൊരു പുഞ്ചിരിയോടെ അവൾ മുഖം കുനിച്ച് നിന്നു.... അലക്സ് അവളുടെ മുഖം കൈയിലെടുത്തു അവന്റെ ചുണ്ടുകൾ അവളുടെ മുഖത്താകമാനം ഓടി നടന്നു......അവളെ വിട്ട് മാറി.....താഴേക്ക് പോവാൻ തുടങ്ങുമ്പോൾ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... അലക്സ് പോകുന്നതും നോക്കി ആരു നിന്നു.... ആരു വൈകുന്നേരം ജോലിയെല്ലാം ഒതുക്കിയ ശേഷം....കണ്ണാപ്പീയെ ഉറക്കി ഏലിയാമ്മയെ ഏൽപ്പിച്ചു.....മുറിയിലേക്ക് വന്ന് ഫ്രഷ് ആയി അലക്സ് രാവിലെ അവളെ ഏൽപ്പിച്ച സാരിയുടുത്തു.....സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി.....നെറ്റിയിൽ കുഞ്ഞൊരു പൊട്ടും വച്ച്.....നീളൻ മുടി ഈറൻ ഉണങ്ങാനായി പിരിച്ചീട്ടു..... ഈ സമയം താഴെ അലക്സിന്റെ ജീപ്പ് വന്നു നിന്നു..... ആരുവിന്റെ ചൊടികളിൽ നാണത്തിൻ പുഞ്ചിരി വിരിഞ്ഞു.....അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു വന്നു.... അധികം വൈകാതെ റൂമിന്റെ ഡോറിൽ മുട്ടുന്നത് കേട്ട് പരവേശത്തോടെ ആരു പോയി വാതിൽ തുറന്നു കൊടുത്തു..... തന്റെ മുന്നിൽ കുടിച്ച് ലക്ക് കെട്ട് ആടിയാടി നിൽക്കുന്നവനെ അവൾ ഞെട്ടലോടവൾ നോക്കി നിന്നു..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story