അരുന്ധതി: ഭാഗം 34

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരുവിന്റെ കണ്ണുകൾ നിറഞ്ഞു.....അവളവന്റെ മുഖത്തേക്ക് നോക്കി.....കണ്ണൊക്കെ ചുവന്നിരുപ്പുണ്ട്....മുഖമാകെ കടുത്ത് ......മദ്യത്തിന്റ രൂക്ഷഗന്ധം പുറത്തേക്ക് വന്നപ്പോൾ ആരു മൂക്ക് പൊത്തി.... എന്താ ഇച്ഛായാ ഇത്.....കുടിച്ചല്ലേ......ഇങ്ങനെ കുടിച്ച് വരാൻ വേണ്ടിയാണോ എന്നോട് ഒരുങ്ങി നിൽക്കാൻ പറഞ്ഞത്.....ഇടർച്ചയോടെ ചോദിച്ചു ആരു .... അലക്സ് ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.....രണ്ടടി വച്ചപ്പോ തന്നെ മുന്നോട്ട് വീഴാനാഞ്ഞു.....ഉടനെ ആരു അവനെ താങ്ങീ.... അലക്സ് അധികരിച്ച കോപത്തോടെ അവളെ പിടിച്ച് മാറ്റി..... മാറി നിക്കടീ ഒരുമ്പെട്ടോളെ.....തൊട്ട് പോവരുതെന്നേ.....നീ തൊട്ടാൽ ഞാൻ ഗംഗേ പോയ് കുളിച്ചാലും അഴുക്ക് മാറില്ല....പറയുമ്പോൾ നാവ് നന്നായി കുഴയുന്നുണ്ടായിരുന്നു..... അലക്സ് പറയുന്നത് ആരുവിന്റെ ഹൃദയത്തിലേക്ക് തറഞ്ഞു കയറി.....ഒന്നും മനസ്സീലാവാതെ അവളവനെ തന്നെ നോക്കി നിന്നു...... കുടിച്ച് ലക്ക് കെട്ട് നിക്കുന്നത് കൊണ്ടാവും അലക്സ് ഇങ്ങനെ ഓരോന്നും പറയുന്നതെന്നോർത്ത് സ്വയം സമാധാനിക്കാൻ ശ്രമിച്ചു ആരു.... അലക്സ് വേച്ച് വേച്ച് പോയി കട്ടിലിൽ മലർന്നു വീണു.....

ആരു വേഗം അവന്റെ അടുത്തേക്ക് ചെന്നു.... ചതി.....അതും ഈ അലക്സിനോടേ.....ഞാ....ഞാനെന്നാ ദ്രോഹവാടീ നിനക്ക് ചെയ്തേ.......സ്നേഹിച്ചു തുടങ്ങിയതാ...... ചതിച്ചല്ലേ.....ഞാൻ...ഞാൻ വിടില്ല ഒന്നിനേയും.....പുലമ്പി പുലമ്പി മയങ്ങിയിരുന്നു..... ആരു നിലത്തിരുന്നു കൊണ്ട് കട്ടിലിൽ തലചായ്ച് അവനെ തലോടിക്കൊണ്ടിരുന്നു.... ഡോ...കളളു കുടിയൻ നസ്രാണി.....കുടിച്ചാ വയറ്റത്ത് കിടക്കണം കേട്ടോടോ.....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ നിറുകിൽ ചുമ്പിച്ചു..... ആരു അലക്സിന്റെ നിറുകിൽ തലോടിക്കൊണ്ടിരുന്ന് എപ്പോഴാ ഉറങ്ങി..... ❤❤❤ പിറ്റേന്ന് രാവിലെ അലക്സ് ഉണരുമ്പോൾ അവന്റെ അടുത്തായ് ബെഡിൽ തലചായ്ച് വച്ചുറങ്ങുന്നവളെയാണ് കണ്ടത്.....അലക്സ് ഒരു ഞെരക്കത്തോടെ പതിയെ എഴുന്നേറ്റു.....അവന്റെ അനക്കമറിഞ്ഞ് ആരു കണ്ണുകൾ തുറന്നു..... അവളവനെ തന്നെ നോക്കി.....ദൂരേക്ക് നോക്കി ഇരിക്കുകയായിരുന്നു..... നല്ല കോലത്തിലാണല്ലോ ഇന്നലെ കേറി വന്നത്......എന്റിച്ഛായാ...ഇതിനാണോ എന്നോട് സാരിയുടുത്തു നിക്കാൻ പറഞ്ഞേ....അവൾ പരിഭവത്തോടെ ചോദിച്ചു....

അലക്സ് അവളെ നോക്കുക പോലും ചെയ്തില്ല......നല്ല തലവേദന തോന്നീട്ട് അവൻ നെറ്റിയുഴിയുന്നുണ്ടായിരുന്നു.... എന്താ പറ്റിയേ ഇച്ഛായ തല വേദനീക്കുന്നുണ്ടോ....അതെങ്ങനാ മൂക്ക് മുട്ടേ കളള് കുടിച്ചിട്ടല്ലേ വന്നു കേറിയത്.....പറഞ്ഞു കൊണ്ട് അവന്റെ നൈറ്റിയിൽ കൈവച്ചതും അലക്സ് അവളുടെ കൈ ശക്തിയായി തട്ടി മാറ്റി.... ടീ.....ഒരുമ്പെട്ടോളെ തൊട്ട് പോവരുതെന്നെ അവൻ ഒച്ചയെടുത്തു..... ആരു ആകെ സ്തംഭിച്ചു നിന്നു പോയി.....അവന്റെ കണ്ണുകളിൽ കണ്ട കോപാഗ്നി അവളെ വല്ലാതെ ഭയപ്പെടുത്തി.... ആരുവിന്റെ ഉളളൊന്ന് ഭയന്നു വിറച്ചു.... ഇചഛായാ എന്താ പറ്റിയേ.....എന്തിനാ.....എന്തിനാ എന്നോട് ദേഷ്യപ്പെടുന്നേ.....നിറ കണ്ണുകളോടെ അവൾ ചോദിച്ചു...... മ്മ് ഹ്.....നിനക്കൊന്നുമറിയില്ലല്ല്യോ......നീ എന്താടീ കരുതിയെ എന്നെ പറ്റിച്ച് ജീവിക്കാന്നോ.....ചതിക്കാന്നോ......അതിനീ അലക്സ് ഒന്നൂടി ജനിക്കണം.....ദേഷ്യത്തോടെ പറഞ്ഞു..... ഇചഛായാ എന്താ പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല....എന്നെ വെറുതെ കളിപ്പിക്കാൻ പറയുന്നതല്ലേ ഇതൊക്കെ.....കണ്ണുനീരോടെ പറഞ്ഞു ആരു....

ഞാനെന്നാ തമാശ പറയാണെന്നാണോ നീ കരുതിയത്......മ്മ്....നിന്റെ അഭിനയവൊന്നും എന്നോട് വേണ്ട...മതിയാക്കിക്കോ....എല്ലാം അറിഞ്ഞപ്പോ കൊന്നു തളളാനാ തോന്നിയേ പക്ഷേ എനിക്കതിന് കഴിയില്ല.....ചങ്ക് പറിച്ച് തന്നാടീ ഞാൻ നിന്നെ സ്നേഹിച്ചത്.....നിറകണ്ണുകൾ തുടച്ചു കൊണ്ട് അലക്സ് പറഞ്ഞു...... നിങ്ങളെന്തറിഞ്ഞെന്നാ.....എന്താന്ന് വച്ചാ അത് തുറന്നു പറയ് അല്ലാതെ അറ്റവും മൂലയും വച്ച് പറഞ്ഞാൽ ഞാനെങ്ങനെ അറിയാനാ......നിങ്ങളെന്തിനാ എന്നോടിങ്ങനെ സംസാരിക്കുന്നതെന്ന് കൂടി അറിയില്ല....കരഞ്ഞ് പോയി ആരു... ടീ....മതിയാക്കടീ.....നിന്റെ മുതലക്കണ്ണീര്......ഇനി നിനക്കീ അലക്സിന്റെ മനസ്സിൽ സ്ഥാനവില്ല .....എവിടാന്ന് വച്ച് ഇറങ്ങി പൊയ്ക്കോണം.....അന്നേ ഞാൻ അമ്മച്ചിയോട് പറഞ്ഞത് ഒന്നും വേണ്ടാന്ന്..... പറഞ്ഞു കൊണ്ട് എഴുന്നേറ്റ് മുന്നോട്ട് പോയി അലക്സ്......അവന്റെ ഓരോ വാക്കുകളും അവളെ വേദനിപ്പിച്ചു......അലക്സിന്റെ മനസ്സിൽ കാര്യമായ എന്തോ കരട് ഉടക്കിയിട്ടുണ്ടെന്ന് അവൾക്ക് തോന്നി പക്ഷെ കാര്യം എന്താന്ന് മനസ്സിലാക്കാൻ കഴിയാതെ ആരു നിലത്തേക്കൂർന്നിരുന്ന് കരയാൻ തുടങ്ങി...... ❤❤❤

രാവിലെ എസ്റ്റേറ്റിലേക്ക് പോവാനായി താഴേക്ക് വന്നതായിരുന്നു അലക്സ്.....ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഡൈനിംഗ് ടേബിളിനു മുന്നിലായ് വന്നിരുന്നു.....ഉടനെ ആരു അവനുളള ഭക്ഷണവുമായി അവിടേക്ക് വന്നു. .....അവൾ അവന്റെ മുന്നിലേക്ക് പ്ലേറ്റ് വച്ചതും അലക്സ് അവളെ ചെറഞ്ഞു നോക്കിയിട്ട് ദേഷ്യത്തോടെ എഴുന്നേറ് ചെയർ വലിച്ചെറിഞ്ഞ് അവിടെ നിന്നും പുറത്തേക്ക് പോയി .....ആരു അവന്റെ പിന്നാലെ പോയെങ്കിലും ഫലമുണ്ടായില്ല......അവൻ വേഗം കാറിൽ കയറി അവിടെ നിന്നും പുറപ്പെട്ടു..... ആരു കണ്ണുനീരോടെ അവൻ പോകുന്നതും നോക്കി നിന്നു..... അന്ന് മുഴുവനും ആരു വലിയ വിഷമത്തിലായിരുന്നു.....കരയാതിരിക്കാൻ അവൾ ആവുന്നത്ര നോക്കി പക്ഷെ ഇടയ്ക്കിടെ പൊട്ടി വരുന്ന സങ്കടം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ആരു റൂമിലേക്ക് പാഞ്ഞു ചെന്ന് കരയുമായിരുന്നു.... ❤❤❤

ഏലീയാമ്മ ആദ്യം ഇതൊന്നും ശ്രദ്ധിച്ചില്ല......പക്ഷെ പിന്നെ പിന്നെ അലക്സിനും ആരുവിനുമിടയ്ക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് ഏലിയാമ്മയ്ക്ക് മനസ്സിലായി....അവർ ചോദിച്ചെങ്കിലും ആരു ഒന്നും വിട്ടു പറഞ്ഞില്ല....അവളുടെ ദുഃഖം അവരേയും വേദനിപ്പിച്ചു..... ❤❤❤ അന്നും രാത്രി അലക്സ് കുടിച്ചിട്ടാണ് വന്നു കയറിയത് അവന്റെ കോലം കണ്ട് ആരു പൊട്ടി കരയാൻ തുടങ്ങി......വന്നപാടേ ബെഡിലേക്ക് വീണു കിടന്ന് പിച്ചും പേയും പറഞ്ഞു പറഞ്ഞു ഉറങ്ങി........ആരു കരഞ്ഞ് കരഞ്ഞ് അവന്റെ അടുത്ത് തന്നെ ഇരുന്നു......രാത്രിയിലെപ്പോഴോ ഉറങ്ങുകയും ചെയ്തു ..... പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇതൊക്കെ തന്നെ ആവർത്തിച്ചു..... അലക്സ് അവളോട് സംസാരിക്കുകയോ ഒന്ന് നോക്കുക കൂടി ചെയ്യുമായിരുന്നില്ല........അവളെ കാണുമ്പോഴും ആരു അവനോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴും അവളിൽ നിന്നും ഒഴിഞ്ഞു മാറി പോകുമായിരുന്നു.....അവന്റെ അവഗണന അവളെ ഓരോ ദിവസവും തളർത്തിക്കൊണ്ടിരുന്നു.......അതേ സമയം അലക്സ് എന്തിനാണ് തന്നിൽ നിന്നും അകലം പാലിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്ത ദുഃഖത്തിലായിരുന്നു ആരു.......ഇതേ പറ്റി അവനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവനവൾക്ക് ചെവി കൊടുത്തില്ല......

ഓരോ ദിവസം കഴിയുന്തോറും അവൾക്ക് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി.....മനസ്സിന്റെ സമനില തകരുമോന്ന് പോലും അവൾ ഭയന്നിരുന്നു...... പക്ഷെ ഇതൊന്നും മറ്റുള്ളവർ അറിയാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.... ഉളളിലെ വിഷമം സ്വയം അടക്കി പിടിച്ച് അവൾ കഴിഞ്ഞു കൂടി....അലക്സ് ദിവസവും കുടിച്ച് വരുന്നതാണ് അവളെയേറെ തളർത്തിയത്.... ആരു ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും അലക്സിനും ആരുവിനുമിടയിലുളള പ്രശ്നം ചെറുതല്ലന്ന് ഏലിയാമ്മയ്ക്ക് മനസ്സിലായി......ആരുവിന്റെ കരഞ്ഞ് കലങ്ങിയ കണ്ണുകളും വാടിയ മുഖവും അവരിൽ നോവുണർത്തി.......അലക്സ് ആരുവിനെ അവഗണിക്കുന്നത് ഇടയ്ക്കിടെ അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നു......പക്ഷെ ആരുവിനോട് ഇതേപറ്റി ചോദിച്ചിട്ടും കൂടുതലൊന്നും പറയുന്നില്ലാന്ന് കണ്ട് അലക്സിനോട് തന്നെ ചോദിക്കാമെന്നവർ കരുതി.......അതിനു വേണ്ടി ഒരവസരം കാത്തിരിക്കുകയായിരുന്നു ഏലിയാമ്മ.... ഒരു ദിവസം വൈകുന്നേരം അലക്സ് എസ്റ്റേറ്റിൽ നിന്നും വരികയായിരുന്നു.....അവൻ ഉമ്മറത്ത് ചെന്ന് കേറിയപ്പോൾ തന്നെ ഏലിയാമ്മ അവനെ പ്രതീക്ഷിച്ച് അവിടെ ഇരുപ്പുണ്ടായിരുന്നു....

അലക്സ് അവരെ കാണാത്തപോലെ മുകളിലേക്ക് കയറി പോവാൻ തുടങ്ങി.... ടാ....തെമ്മാടീ അവിടെ നിക്കടാ....ഏലിയാമ്മ അവനെ പിന്നിൽ നിന്നും വിളിച്ചു.... എന്നതാ അമ്മച്ചി.....അലസമായി നോക്കി ക്കൊണ്ട് മറുപടി പറഞ്ഞു.... നീയും നിന്റെ കെട്ട്യോൾക്കുമിടയില് എന്നതാടാ പ്രശ്നം.... അതവളോട് ചോദിച്ചില്ലേ അമ്മച്ചി.... അവളൊന്നും പറയുന്നില്ല.....അതെല്ലേടാ കാട്ട് പോത്തേ ഞാൻ നിന്നോട് ചോദിച്ചത്..... അമ്മച്ചിയോട് എനിക്കൊന്നും പറയാനില്ല.....ഞാനന്നേ പറഞ്ഞതാ ഇവളെയൊന്നും വീട്ടിൽ കേറ്റി താമസിപ്പിക്കണ്ടാന്ന് കേൾക്കില്ലല്ലോ.....അലക്സ് കെറുവിച്ചു.... ടാ....പന്ന @@@@@ മോനെ പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടേക്കാടാ പോവുന്നേ.....അവള് നിന്റെ ഭാര്യയാ.....എന്റെ അറിവില് അവളൊരു തെറ്റും ചെയ്തിട്ടില്ല ...അതിനവൾക്ക് കഴിയത്തുവില്ല....ഏലിയാമ്മ ഒച്ചയെടുത്തു.... ടാ....ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ഒരു രാത്രിയീല് കൂടുതൽ നീണ്ടു പോവാൻ പാടില്ല.....അതോർത്താ നിനക്ക് കൊളളാം....താക്കീതോടെ പറഞ്ഞു കൊണ്ട് ഏലിയാമ്മ അകത്തേക്ക് പോയി.....

അന്ന് തന്നെ ആരുവിനോടും ഇതേപറ്റി ചോദിക്കാൻ തന്നെ ഏലിയാമ്മ തീരുമാനിച്ചു..... ആരു അടുക്കളയിലേക്ക് വന്നപ്പോൾ ഏലിയാമ്മ അവളുടെ അടുത്തേക്ക് പോയി.... മോളെ.....അവർ ആർദ്രമായ് വിളിച്ചു.... അമ്മച്ചി...പെട്ടെന്ന് കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കി.... കരയാരുന്നോ നീ..... ഏയ് ഇല്ലമ്മച്ചീ....അവൾ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.... എന്തിനാ മോളെ എന്നോട് നുണ പറയുന്നേ....നിങ്ങൾക്കിടയിൽ എന്തോ പ്രശ്നമുണ്ട്.....എന്തായാലും അമ്മച്ചിയോട് പറഞ്ഞേ പറ്റൂ....ഇനിയും നിന്റെ കണ്ണുനീര് കാണാൻ എനിക്ക് മേലാഞ്ഞിട്ടാ..... അമ്മച്ചി....ഞാൻ....പറഞ്ഞു കൊണ്ട് അവരുടെ നെഞ്ചിൽ ചാഞ്ഞു കരയാൻ തുടങ്ങി ആരു.... നടന്നതൊക്കെ അവൾ ഏലിയാമ്മയോട് തുറന്നു പറഞ്ഞു..... ഏലിയാമ്മ അവൾ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നൂ....... അവന്റെ മനസ്സിൽ എന്തോ തെറ്റിദ്ധാരണയുണ്ട് മോളെ അതാ അവനിങ്ങനൊക്കെ ഏതായാലും നാളെ വരെ നീ കാക്ക്....നാളെ ആന്റണിഉം ആലീസും ഇങ്ങോട്ട് വരുന്നുണ്ട്......ആന്റണിയോട് അവന്റെ മനസ്സിലുള്ളത് ചോദിച്ചറിയാൻ പറയാം....

അവനോട് അലക്സ് എല്ലാം പറയും....മോള് വിഷമിക്കേണ്ട നമുക്ക് എല്ലാത്തിനും പരിഹാരമുണ്ടാക്കാം........അവർ അവളെ ആശ്വസിപ്പിച്ചു ..... ❤❤❤ പിറ്റേ ദിവസം രാവിലെ ആരു റൂമിൽ നിക്കാരുന്നു അലക്സ് അവളുടെ അടുത്തേക്ക് വന്നിട്ട് കൈയിലിരുന്ന ഒരു ഫയൽ അവളുടെ നേരെ നീട്ടി...അവൾ ഫയലിലേക്കും അവന്റെ മുഖത്തും മാറി മാറി നോക്കി..... നീയിങ്ങനെ നോക്കണ്ട ഇത് മ്യൂച്വൽഡിവോഴ്സിന്റെ ഫയലാ....ഒപ്പിട്ടു തന്നേക്ക് ....അലക്സ് പരുഷമായി പറഞ്ഞു ... അത് കേട്ടതും ആരു തറഞ്ഞു നിന്നു പോയി....ശരീരം തളരർന്ന് നിലത്തേക്ക് ഊന്നിരുന്ന് കരയാൻ തുടങ്ങി..... ദേ....മതി കരഞ്ഞത് വേഗം ഒപ്പിട്ടു തന്നേയ്ക്ക് വെറുതെ എന്റെ സമയം മെനക്കെടുത്താതെ അലസമായി പറഞ്ഞു കൊണ്ട് ഫയൽ തുറന്നു അലക്സ്......

അപ്പോ ഇച്ഛായന് എന്നെ വേണ്ടേ...... വേണ്ട......നിന്നെപോലൊരുത്തിയെ എനിക്കിനി വേണ്ട.....നീ എത്രയും വേഗം എന്റെ ജീവിതത്തീന്ന് മാറിത്തന്നാ അത്രയും നല്ലത്.....ദേഷ്യത്തോടെ പറഞ്ഞു അലക്സ്.... ആരു നിർവികാരതയോടെ അവനെ തന്നെ നോക്കി.....പിന്നെ കണ്ണുകൾ രണ്ടും അമർത്തി തുടച്ചു കൊണ്ട് ഫയൽ അവന്റെ കൈയിൽ നിന്നും വാങ്ങി ഒപ്പിട്ടു .... നിങ്ങൾ എന്തിന്റെ പേരിലാ എന്നോടിങ്ങനൊക്കെ പെരുമാറിയതെന്നറിയില്ല.....പക്ഷേ ഒന്നോർത്തോ....സത്യങ്ങളെല്ലാം തിരിച്ചറിയുമ്പോൾ നിങ്ങൾക്ക് വേദനിക്കും എന്നോട് ചെയ്തതോർത്ത് നിങ്ങൾ നീറി നീറി കഴിയും ..... പറഞ്ഞു കൊണ്ട് ആരു ഫയൽ അലക്സിനെ തിരികെ ഏൽപ്പിച്ചു......അവളെ പുച്ഛത്തോടെ നോക്കി ക്കൊണ്ട് ഫയലുമായി അവൻ താഴേക്ക് പോയി.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story