അരുന്ധതി: ഭാഗം 35

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സ് നടന്നകലുന്നത് നിർവികാരതയോടെ നോക്കി ഇരുന്നു പോയി ആരു.....അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.....അലക്സിനെയും കണ്ണാപ്പീയും ആലീസിനെയൊക്കെ പിരിയേണ്ടി വരുമെന്നോർത്ത് അവൾക്ക് ദുഃഖം തോന്നി..... ഇനിയൊരിക്കലും അലക്സിന്റെ ജീവിതത്തിൽ തനിക്ക് സ്ഥാനം ഉണ്ടാവില്ലെന്ന ചിന്ത അവളെ ചുട്ടു പൊളളിച്ചു.... പരിചയപ്പെട്ടിട്ട് കുറച്ചു നാളെ ആയിട്ടുളളൂവെങ്കിലും ഏലിയാമ്മ അവൾക്ക് അമ്മ തന്നെയായിരുന്നു.....ഒരു മകളെ പോലെ തന്നെ സ്നേഹിച്ചതും അംഗീകാരിച്ചതും അവളോർത്തു......ആ അമ്മച്ചി തന്നെ ഇവിടേയ്ക്ക് കൊണ്ട് വരാതീരുന്നങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നെനെ എന്നവൾ ഓർത്തു.... ആലീസും ആന്റണിയും തനിക്ക് കൂടപിറപ്പുകളെ പോലെ തന്നെയായിരുന്നു.....ആ സ്നേഹം അവൾക്ക് അവർ നൽകിയിരുന്നു.....കണ്ണാപ്പീയെയും അലക്സിനെയും കുറിച്ചോർക്കെ അവൾ നിയന്ത്രണം വിട്ട് കരയാൻ തുടങ്ങി......അലക്സുമായി അവൾ അടുക്കാൻ കാരണം തന്നെ കണ്ണാപ്പീയാ.....

കുഞ്ഞിനോട് കാണീക്കുന്ന സ്നേഹവും കരുതലുമാ അലക്സ്എന്ന മനുഷ്യനലേക്ക് തന്നെ അടുപ്പിച്ചത്....അവളോർത്തു.... ❤❤ അലക്സ് പൊയ്ക്കഴിഞ്ഞതും ആന്റണിയുടെ കാർ മുറ്റത്തേക്ക് വന്നു......അതിൽ നിന്നും കുഞ്ഞിനെ എടുത്ത് കൊണ്ട് ആലീസ് ഇറങ്ങി വന്നു.......അവളെ കണ്ടതും ഏലിയാമ്മ അവളുടെ അടുത്തേക്ക് പോയി....കുഞ്ഞിനെ കൈയിൽ വാങ്ങി.... ഹാ....വല്യമ്മച്ചീടെ പൊന്ന് മോനെ സുഖാണോടാ നിനക്ക് പറഞ്ഞു കൊണ്ട് അവന്റെ മുഖമാകെ ചുമ്പിച്ചു ഏലിയാമ്മ... ഈ സമയം ആലീസിന്റെ ചുറ്റും ആരുവിനെ നോക്കുന്നുണ്ടായിരുന്നു..... അമ്മച്ചി ഇച്ഛായന്റെ അന്ന കൊച്ചന്ത്യേ........ഇവിടെങ്ങും കാണാനില്ലല്ലോ.....അല്ലെങ്കിൽ എന്റെ ശബ്ദം കേട്ടാൽ ഓടിയെത്തുന്നതാണല്ലോ ആ കൊച്ച്.....അവൾ തിരക്കി ഓ....അതിന്റെ കാര്യോന്നും പറയെണ്ടെന്റെ ആലീസേ......നാലഞ്ച് ദിവസവായിട്ട് അത് തീ തിന്ന് കഴിഞ്ഞ് കൂടുവാ..... അമ്മച്ചി എന്തൊക്കെയാ പറയുന്നേ....അവൾക്ക് എന്നാ പറ്റിന്നാ... നിന്റെ ആ തലതെറിച്ച ആങ്ങള കാരണവാ ഇപ്പൊ അത് നീറുന്നത്.....അതിന് സമാധാനം കൊടൂക്കത്തില്ലവൻ...സാത്താന്റെ സന്തതി.....

ഏലിയാമ്മ കെറുവിച്ചു.... ഹാ...എന്നതാമ്മച്ചീ.....എന്നാ ഉണ്ടായേ.....ആന്റണി അക്ഷമയോടെ ചോദിച്ചു..... എന്റെ മോനെ.....ആ ചെക്കനീയിടെയായി.....ഏലിയാമ്മ ആരു പറഞ്ഞതൊക്കെ ആന്റണിയോട് പറഞ്ഞു.....രണ്ടു പേരും അമ്പരന്ന് കേട്ട് നിന്നു.... എടാ മോനെ നീ അവനെയൊന്ന് ചെന്ന് കണ്ട്....അവനോട് ഉണ്ടായതൊക്കെയൊന്ന് ചോദിച്ചറിയ് .....നിന്നോടാവുമ്പോ അവനെല്ലാം പറയും.....എന്താണെങ്കിലും അതിനുളള പരിഹാരം കാണണം....ആ കൊച്ചിന്റെ വേദന കണ്ടു നിക്കാൻ കഴിയണില്ലടാ.....ഏലിയാമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു.... ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ട് ഇപ്പോഴാണോ അമ്മച്ചി പറയുന്നേ എന്നിട്ട് ടീച്ചറെന്ത്യേ ....ആന്റണി തിരക്കി.... റൂമിലുണ്ടാവും.....ഏലിയാമ്മ ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു..... ആലീസും ആന്റണിയും ഏലിയാമ്മയും കൂടി മുകളിലേക്ക് പോയി..... അവിടെ നിലത്തു കാൽമുട്ടിനു മുഖം ചേർത്ത് കരഞ്ഞ് കരഞ്ഞ് ഇരെക്കുകയായിരുന്നു ആരു.... ആലീസ് വന്ന് അവളുടെ തോളിൽ കൈവച്ചു .....ആരു ഞെട്ടി പിടിച്ചു കൊണ്ട് മുഖമുയർത്തി നോക്കി....

കണ്ണുകളപ്പോഴും പെയ്തു കൊണ്ടിരുന്നു.....വേഗം കണ്ണുനീർ തുടച്ചു കൊണ്ട് അവളെ നോക്കി നിർജീവമായൊന്ന് പുഞ്ചിരിച്ചു.... ഹാ....കൊച്ചിങ്ങനെ കരയല്ലേ....എല്ലാം ശരിയാവും.....ഇച്ഛായനെ നമുക്ക് പറഞ്ഞു മനസ്സിലാക്കിപ്പിക്കാം....എന്നിട്ടും അനുസരിച്ചില്ലെങ്കിൽ നല്ല പെട കൊടുക്കാം അവളെ ചിരിപ്പിക്കാനായി പറഞ്ഞു..... പക്ഷെ ആരു നിർവികാരതയോടെ തന്നെ ഇരുന്നു...... എന്തൊരിരുപ്പാ മോളെ ഇത് എഴുന്നേറ്റ് വാ....നമുക്ക് താഴേക്ക് പോവാം....ഏലിയാമ്മ അവളോട് പറഞ്ഞു.... വേണ്ടമ്മച്ചീ.....ഞാൻ വരുന്നില്ല.....ഞാനിവിടെ കുറച്ചു നേരം ഒറ്റയ്ക്കിരുന്നോട്ടേ.....നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു..... അത് ശരിയാ ടീച്ചറ് കുറച്ചു സമയം അവിടിരിക്കട്ടേ....നമുക്ക് താഴേക്ക് പോവാം....ഞാൻ ഇച്ഛായനെ ഒന്ന് പോയി കാണട്ടേ....ഈ കൊച്ചിനെ ഇങ്ങനെ കരയിക്കാൻ മാത്രം എന്നാ ഉണ്ടായതെന്ന് ചോദിക്കട്ടേ.....പറഞ്ഞു കൊണ്ട് ആന്റണി താഴേക്ക് പോയി.....വൈകാതെ കാറുമായി അലക്സിന്റെ എസ്റ്റേറ്റിലേക്ക് പോയീ.... ❤❤❤

ആന്റണി ചെല്ലുമ്പോൾ അലക്സ് കണ്ണിനു മീതെ കൈവച്ച് ചെയറിൽ ചാരി ടേബിളിനു മുകളിൽ കാല് നീട്ടി വച്ച് കിടക്കുകയായിരുന്നു.... ആന്റണി അകത്തേക്ക് ചെന്ന് അവനെ വിളിക്കാൻ തൂടങ്ങി.... ഇച്ഛായാ .....ഇച്ഛായോ.....എന്നാ ഉറക്കവാന്നേ ഇത് എണീറ്റേ..... അലക്സ് കണ്ണുതുറന്നു നോക്കുമ്പോൾ തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ട് ഒന്ന് പുഞ്ചിരിച്ചു......ടേബിളിനു മുകളിൽ നിന്നും കാലെടുത്ത് നിലത്തേക്ക് വച്ചീട്ട് ചെയറിൽ നേരെ ഇരുന്നു....ഒന്ന് മൂരി നിവർത്തിക്കൊണ്ട് ആന്റണിയെ നോക്കി..... എന്നതാടാ ......എന്നാത്തിനാ നീയിപ്പോ വന്നേ....അലസമായി ചോദിച്ചു.... അത് കൊളളാം എന്തെങ്കിലും ഉണ്ടെങ്കിലേ എനിക്കിവിടെ വരാവോ..... ടാ....കോപ്പേ എന്നാത്തിനാ വന്നേന്ന് പറഞ്ഞിട്ട് പോവാൻ നോക്ക്......ആലീസ് വന്നില്ലായോ..... ഓ....അതിനിടയ്ക്ക്.....ആ....വന്നു....വീട്ടിലാക്കിയേച്ചാ ഞാൻ വന്നത്.....നിങ്ങൾക്ക് സാത്താൻ കൂടിയെന്നോ....

ആ ടീച്ചർ കൊച്ചിനെ കണ്ണിരു കുടിപ്പിക്കുവാന്നൊക്കെ കേട്ടു....നേരാന്നോ ഇച്ഛായാ.....ആന്റണി ഇടം കണ്ണാലെ അവനെ നോക്കി..... ടാ.....പരനാറി അവളുടെ വശം നിന്ന് സംസാരിക്കാനാണേ....നീ ഇപ്പൊ ഇറങ്ങി പോവാൻ നോക്ക്.....അവന്റെ ഒരു ടീച്ചർ കൊച്ച്.....പന്ന .......... മോളെ തല്ലി കൊല്ലാ ചെയ്യേണ്ടേ.....അന്ന് ഞാൻ അവളും അവന്മാരും കൂടി ചേർന്ന് എന്നെ ചതിച്ചതാന്ന് പറഞ്ഞപ്പോ നീയൊക്കെ വിശ്വസിച്ചോ....എന്നിട്ട് ഇപ്പോഴാ സത്യങ്ങളെല്ലാം ഞാനറിഞ്ഞത്....അലക്സ് ഒച്ചയെടുത്തു..... എന്ത് കാര്യാ ഇച്ഛായനീ പറയുന്നേ.....ടീച്ചറിച്ഛായനെ ചതിച്ചെന്ന് ആരാ പറഞ്ഞത്.....ആന്റണി ചോദിച്ചു.... അവനാ ആ....അരുൺ.....നിനക്ക് ഓർമയില്ലേ അന്ന് ഹോട്ടലിൽ വച്ച് നമ്മൾ പരിജയപ്പട്ട അവളുടെ നാട്ട്കാരൻ.... അത് കേട്ടതും ആന്റണി അവനെയൊന്ന് ഇരുത്തി നോക്കി.... അവനെന്നാ പറഞ്ഞുന്നാ..... അലക്സ് അരുൺ വന്ന് കണ്ട ദിവസം ഓർത്തെടുത്തു..... എസ്റ്റേറ്റിൽ നിന്നും ലോഡ് കയറ്റി വിട്ട ശേഷം തിരികെ ഓഫീസിലേക്ക് വരികയായിരുന്നു അലക്സ്.....ഈ സമയം അവനെ കാത്ത് അരുൺ ഗസ്റ്റ് റൂമിൽ ഇരിപ്പുണ്ടായിരുന്നു....

അലക്സിനെ കണ്ടതും പുഞ്ചിരിയോടെ അവനടുത്തേക്ക് വന്നു..... അലക്സ് എന്നെ ഓർമ്മയുണ്ടോ തനിക്ക്..... ആഹ്....ഓർമ്മയുണ്ട്....നമ്മളന്ന് ഹോട്ടലിൽ വച്ച് പരിചയപ്പെട്ടിട്ടുണ്ടല്ലേ.... മ്മ്.....ഞാനിന്ന് വന്നത് അലക്സിനോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാ.... എന്താ അരുൺ.... ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കുറച്ചു ഗൗരവമുള്ളതാ....അവൻ അലക്സിനെ ഉറ്റുനോക്കി.... എന്താ അരുൺ.....എന്തായാലും പറയ്..... ഞാൻ പറയാൻ പോവുന്നത് നിങ്ങളുടെ ഭാര്യയെ കുറിച്ചാ..... അത് കേട്ടതും അലക്സ് അവനെ തറപ്പിച്ച് നോക്കി.... അത് അവള് നിങ്ങളെ ചതിക്കാ.....അത് പറഞ്ഞു കഴിഞ്ഞതും അലക്സ് അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടായിരുന്നൂ.....കസേരയോടെ അരുൺ താഴേക്ക് പോയി..... അലക്സ് ചാടി എണീറ്റു.....ടാ...പന്ന.......മോനെ എന്റെ പെണ്ണിനെ പറ്റി എന്തേലും പറഞ്ഞാ ആ നാവ് ഞാൻ പിഴുതെടുക്കും ചെറ്റേ......അവന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.... കുറച്ചു സമയം കഴിഞ്ഞ് അരുൺ പതിയെ നെഞ്ചും തടവിക്കൊണ്ട് എഴുന്നേറ്റു.....എനിക്കറിയാം ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലെന്ന് പക്ഷെ ഞാൻ അറിഞ്ഞ സത്യങ്ങൾ നിങ്ങൾ അറിയണം ഇല്ലെങ്കിൽ എന്നെ ചതിച്ചത് പോലെ അവൾ നിങ്ങളെയും ചതിക്കും....

അലക്സ് അവനെ തന്നെ ഉറ്റുനോക്കി..... കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഞങ്ങൾ പ്രണയത്തിലായിരുന്നു.....പക്ഷെ എന്നെക്കാൾ വലിയൊരു കാശുകാരൻ വന്ന് അവളെ പ്രൊപോസ് ചെയ്തപ്പോൾ എന്നെ അവൾക്ക് വേണ്ടാതായി....ഞാനുമായുളള ബന്ധത്തിൽ നിന്ന് ഓരോ കാരണങ്ങൾ പറഞ്ഞ് അവൾ പിൻമാറി.....അവന്റെ പിന്നാലെ പോയി.....ഞാനാകെ തകർന്നു പോയി.....പിന്നെ കോഴ്സ് കഴിയണതു വരെ ഞാൻ അവളുടെ പിന്നാലെ പട്ടിയെ പോലെ അലഞ്ഞു നടന്നെങ്കിലും എന്നെ അവളംഗീകരിച്ചില്ല.... പിന്നെ വർഷങ്ങൾക്കിപ്പുറം ഞാനവളെ കാണുന്നത് അന്നാ ഹോട്ടലിൽ വച്ചാ..... ഞാൻ വർക്ക് ചെയ്യുന്നത് ഇടമറ്റം ഫൈനാൻസിലാ.....ഈയിടയ്ക്ക് അവിടത്തെ റിച്ചാർഡ് സാറൊരു കാര്യം അയാളുടെ സുഹൃത്തിനോട് പറയുന്നത് കേട്ടു.......അന്ന് നിങ്ങളെയും അവളെയും പോലീസ് അനാശാസ്യത്തിന് അറസ്റ്റു ചെയ്തത് അവളുടെ കൂടെ ഒത്താശയോടാണെന്ന്.....അതിനു വേണ്ടി അവൾക്ക് അവർ ഒരുപാട് പണം കൊടുത്തെന്നാ അവർ പറഞ്ഞത്.....അത് മാത്രമല്ല....അവൾ നിങ്ങളുടെ തറവാട്ടിൽ കയറി പറ്റിയതും നിങ്ങളെ സ്നേഹം നടിച്ച് വശത്യാക്കിയതും....നിങ്ങളുടെ ബ്രദറിന്റെ കുഞ്ഞിനെ അവിടെ നിന്നും കടത്താനത്രേ....

.അന്ന് സേവ്യർ നിങ്ങളുടെ വീട്ടിൽ വന്നതും അവളയാളെ തടഞ്ഞതുമൊക്കെ നിങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാൻ അവർ മെനഞ്ഞെടുത്ത നാടകമായിരുന്നു......ഇനി അധികം നാൾ അവളെ അവിടെ കേറ്റി താമസിപ്പിച്ചാൽ ആ കുഞ്ഞിനെ അവൾ അവിടെ നിന്നും കടത്തി ചാണ്ടിച്ചനെ ഏൽപ്പിക്കും .....അത് കൊണ്ട് എത്രയും വേഗം അവളെ ഒഴിവാക്കാൻ നോക്ക്......ഞാൻ വന്ന് കേറിയവനാ എനിക്ക് ഇത് നിങ്ങളോട് പറയേണ്ട കാര്യവില്ല.....എന്നാലും നിങ്ങളും കൂടി ചതിക്കപ്പെടാൻ പാടില്ല..... ഇതെല്ലാം കേട്ട് തറഞ്ഞു നിന്നു പോയി അലക്സ്... ആരു അവനെ ചതിക്കുകയായിരുന്നെന്നുളള വിശ്വാസം അവനിൽ വിത്തു പാകിയിട്ടിട്ടാണ് അരുൺ പോയത്...... അരുൺ പൊയ്ക്കഴിഞ്ഞതും അവൻ നേരെ ബാറിലേക്ക് പോയീ.... ❤❤❤ ആന്റണി എല്ലാം ക്ഷമയോടെ കേട്ടിരുന്നു.....തിരിച്ച് മറുപടി ഒന്നും പറയാതെ പുറത്തേക്കിറങ്ങാൻ തുടങ്ങി.....വാതിൽക്കലെത്തിയതും അലക്സിനെ തിരിഞ്ഞു നോക്കി.....

പിന്നെ തുടർന്നു..... ഇച്ഛായാ എത്ര വൈകിയാലും ഞാൻ വന്നിട്ടേ ഇവിടെ നിന്നും എവിടെക്കെങ്കിലും പോകാവൂ....ഇവിടെ തന്നെയുണ്ടാവണം.... മ്മ്.....അലക്സ് ഒന്നമർത്തി മൂളി...... ആന്റണി പോകുന്നതും നോക്കി അലക്സ് ഇരുന്നു....... മൂന്നു മണിക്കൂർ കഴിഞ്ഞ് ആന്റണിയുടെ കാർ അലക്സിന്റെ ഓഫീസിനു മുന്നിൽ വന്നു നിന്നു.....അതിൽ നിന്നും ഇറങ്ങിയ ആന്റണി കാറിന്റെ പിന്നിലെ സീറ്റിൽ നിന്നും ഒരുത്തനെ വലിച്ചെടുത്ത് കൊണ്ട് വന്ന് അലക്സിന്റെ മുന്നിലിട്ടു....അലക്സ് നോക്കുമ്പോൾ അരുൺ ആയിരുന്നത്.....ചതയാനൊരിടം ബാക്കിയില്ലാതെ ദേഹമാസകലം തല്ലി ചതച്ചിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി അലക്സിന്.... അലക്സ് ആന്റണിയെ തന്നെ നോക്കി.... ഇച്ഛായാ നിങ്ങളെ ചതിച്ചത് ടീച്ചറല്ല.....ഈ പന്ന ......... മോനാ......ഇവൻ നിങ്ങളോട് നുണ പറഞ്ഞതാ.... അലക്സ് വിശ്വാസം വരാതെ അരുണിനെ നോക്കി..... ടാ പന്ന@@@@മോനെ സത്യം മാത്രം പറഞ്ഞേരേ.....അല്ലേൽ മാതാവാണേ നിന്നെ ഞാൻ പച്ചക്ക് കൊളുത്തും പറഞ്ഞു കൊണ്ട് ആന്റണി കൈയിൽ കരുതിയ പെട്രോളിന്റെ കാനിന്റെ മൂടി തുറക്കാൻ തുടങ്ങി .....

വേണ്ട.....ഞാൻ.....ഞാൻ.....പറയാം.....ഇടമറ്റത്തെ റിച്ചാർഡ് പറഞ്ഞിട്ടാ ഞാനങ്ങനെ ഇവിടെ വന്ന് പറഞ്ഞത്... എന്തിന്.... അത് അരുന്ധതിയെ അലക്സിൽ നിന്നുമകറ്റാൻ വേണ്ടീ.....എങ്കിൽ മാത്രമേ....അലക്സിനെ മാനസിക മായി തളർത്താൻ പറ്റൂ.....അലക്സ് ഡിവോസീ ആണെന്ന് കണ്ടാൽ കുഞ്ഞിനെ ഒരിക്കലും അലക്സിനൊപ്പം വിടാൻ കോടതീ അനുവദിക്കില്ല......അങ്ങനെ വരുമ്പോൾ കുഞ്ഞിന്റെ സംരക്ഷണവും കുഞ്ഞിന് വന്ന് ചേരേണ്ട സമ്പത്തിന്റെ നടത്തിപ്പവകാശവും പാറേക്കാട്ടിലുളളവർക്ക് വന്ന് ചേരും..... നീ എന്തിനാടാ പന്നേ ഇതിന് കൂട്ട് നിന്നത്.....ആന്റണി അലറി.... അരുന്ധതിയോടുളള എന്റെ പക.....

അന്ന് കോളേജിൽ പഠിക്കുന്ന കാലത്ത് ഇവള് കാരണം എനിക്കെന്റെ ഫൈനൽ എക്സാം എഴുതാൻ പറ്റിയില്ല....അന്ന് ക്യാമ്പസിനകത്ത് ഡ്രഗ് സപ്ളൈ ചെയ്യുന്നത് ഞാനാണെന്ന് മനസ്സിലാക്കിയ അരുന്ധതി പോലിസിന് കംപ്ലേന്റ് കൊടുത്തു.....കോളേജിൽ വച്ച് തൊണ്ടി സഹീതം പോലീസെന്നെ പിടികൂടി....അന്നേ ഞാൻ നോട്ടമിട്ട് വച്ചിരുന്നതാ അവളെ.... പക്ഷെ അപ്പോഴേക്കും അവളിവിടേക്ക് കടന്നു കളഞ്ഞു......അലക്സ് താമരയ്ക്കൽ എന്ന ഒറ്റക്കൊമ്പനാ അവളുടെ ഭർത്താവെന്നറിഞ്ഞപ്പോ പകയായിരുന്നു എനിക്ക് നിങ്ങളോടും അവളോടും.......അതാ ഞാൻ അന്നിവിടെ വന്ന് അങ്ങനെയെല്ലാം പറഞ്ഞത്..... അരുൺ പറഞ്ഞു നിർത്തിയതും അലക്സിന്റെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു....അവൻ അരുണിനെ തലങ്ങും വിലങ്ങും തല്ലി ചതയ്ക്കാൻ തുടങ്ങി....അലക്സിന്റെ തല്ല് കൂടി ആയപ്പോൾ അവൻ തളർന്നു വീണു പോയി.....എന്നിട്ടും കലിയടങ്ങാതെ അടുത്ത് കിടന്ന കസേരയെടുത്ത് അവനെ തല്ലാനായി ഉയർത്തിയതും ആന്റണി അവനെ തടഞ്ഞു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story