അരുന്ധതി: ഭാഗം 36

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

നിർത്തിച്ഛായ ഇനിയും അടിച്ചാൽ അവൻ ചത്തുപോവും.....ആന്റണി അലക്സിനെ വട്ടം പിടിച്ചു...... ടാ....ഈ പന്ന ........മോൻ കാരണം ഞാനവളെ .....വാക്കുകൾ തൊണ്ടിയിൽ കുടുങ്ങിയിരുന്നു അലക്സിന്...... ഹാ ഇനീപ്പോ പറഞ്ഞിട്ടെന്നതാ ഇച്ഛായാ....ഇച്ഛായന്റെ തെറ്റ് തന്നാ....ഇതിപ്പോ അമ്മച്ചി പറയുന്ന പോലെ കാള പെറ്റൂന്ന് കേട്ടയുടനെ കയറെടുക്കുന്ന പോലെയാ ഇച്ഛായന്റെ ദേഷ്യം.....ആദ്യം ചിന്തിക്കണവായിരുന്നു....മൂന്നു മാസായിട്ട് കൂടെ പൊറുക്കുന്ന പെണ്ണിനെ മനസ്സിലാക്കാതെ ഒരു ദിവസം മാത്രം പരിജയമുളള ഏതോ ഒരുത്തൻ പറഞ്ഞതാ നിങ്ങൾക്ക് വിശ്വാസം......നിങ്ങളനുഭവിക്ക്....ആന്റണി കെറുവിച്ചു.... ടാ....ഞാനവളെ ഒരുപാട് വേദനിപ്പിച്ചടാ ചെയ്യാത്ത തെറ്റിനാ എന്റെ അന്നക്കൊച്ചിനെ ഞാൻ.....പാവം.....അവള് കരഞ്ഞ് പറഞ്ഞിട്ട് കൂടി ഞാനവളെ മനസ്സിലാക്കിയിലലല്ലോടാ.....ശ്ശേ....അലക്സ് തലമുടി വിരലുകളാൽ കോർത്ത് വലിച്ചു കൊണ്ട് തകർന്നവനെ പ്പോലെ കസേരയിൽ ഇരുന്നു..... ഇച്ഛായാ ഇനിയെങ്കിലും എന്തെങ്കിലും കേട്ടാലുടനെയുളള എടുത്ത് ചാട്ടം മാറ്റണം....സത്യാവസ്ഥ എന്താന്നറിഞ്ഞിട്ടേ....

മറ്റെന്തും ആലോചിക്കാവൂ....അവള് വീട്ടിലുണ്ട്....ഞാൻ വരുമ്പോ കരഞ്ഞ് കരഞ്ഞ് ഇരിപ്പുണ്ടായിരുന്നു പാവം....ഇച്ഛായൻ ചെന്ന് ചേർത്ത് പിടിച്ചൊരു സോറി പറഞ്ഞാൽ തീരാവുന്നതേയുളളൂ അവളുടെ പിണക്കം..... ഇല്ല.....ആന്റണി അവളിനി എന്നോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല......അലക്സ് നിർവികാരതയോടെ പറഞ്ഞു..... ക്ഷമിക്കാതെ പിന്നെ......ഇച്ഛായനവളോട് ദേഷ്യപ്പെട്ട് സംസാരിച്ചിട്ടുണ്ടാവും കൂടി പോയാൽ കൈ നീട്ടി ഒന്ന് കൊടുത്തിട്ടുണ്ടാവും അതൊക്കെ അവളങ്ങ് ക്ഷമിച്ചോളും.... ഇല്ല ആന്റണി....ഞാൻ അവളുടെ മനസ്സിനെ അത്രമാത്രം വേദനിപ്പിച്ചെടാ.......ഇന്നലെ ഞാൻ ഒരു വക്കീലിനെ പോയ് കണ്ടാരുന്നു.....മ്യൂച്വൽഡിവോഴ്സിന്റെ പേപ്പേസ് അയാളെനിക്ക് റെഡിയാക്കി തന്നാരുന്നു....രാവിലെ ഞാൻ അവളെ കൊണ്ട് അതിൽ നിർബന്ധിച്ച് സൈൻ ചെയ്യിപ്പിച്ചെടാ.......നിറ കണ്ണുകളോടെ അവൻ പറഞ്ഞു..... അലക്സ് പറയുന്നത് കേട്ട് അന്തിച്ചു നിൽക്കുകയായിരുന്നു ആന്റണി..... നിങ്ങൾക്ക് ഭ്രാന്താണോ മനുഷ്യാ.....വെറുതെ പാവം പിടിച്ച ഒരു പെണ്ണിന് ജീവിതം കൊടുത്ത് മോഹിപ്പിച്ചിട്ട് കാട്ടി കൂട്ടിയത് കണ്ടില്ലേ.....ആന്റണി പല്ലു കടിച്ചു.... ടാ....ഞാനിപ്പോ എന്നാ ചെയ്യാനാ.....

എന്നെ ചതിച്ചിട്ട് കണ്ണാപ്പീയെ അവൾ ചാണ്ടിയെ ഏൽപ്പിക്കുമെന്ന് ഈ പന്നൻ പറഞ്ഞപ്പോ അന്നേരത്തെ ബുദ്ധി മോശത്തിന് മേലും കീഴും നോക്കിയില്ല..... അവളെ എത്രയും വേഗം ജീവിതത്തീന്ന് ഒഴിവാക്കാനാ തോന്നിയത്.....അതിനു ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു.....അലക്സ് കുറ്റബോധത്തോടെ തലതാഴ്ത്തി.... അങ്ങനെ അവൾക്ക് കണ്ണാപ്പീയെ ചാണ്ടിയെ ഏൽപ്പിക്കണ വായിരുന്നെങ്കിൽ അത് ഇതിനു മുന്നേ ആവാരുന്നു....ആലീസിനെയും കൊണ്ട് നമ്മൾ ഹോസ്പിറ്റലിൽ ആയിരുന്നപ്പോഴൊക്കെ അവളും കുഞ്ഞും വീട്ടിൽ ഒറ്റക്കായിരുന്നില്യോ....ആ നേരത്തൊക്കെ സ്വന്തം കുഞ്ഞിനെ പോലെയല്ല്യോ ഇച്ഛായാ അവളവനെ നോക്കിയേ...അന്നേരം അവളുടെ കാര്യം പോലും നോക്കാതെ അല്യോ സേവ്യറുടെ കൈയിൽ നിന്നു കണ്ണാപ്പീയെ പിടിച്ചു വാങ്ങിയത്......ഏത് പെണ്ണാ ഇച്ഛായാ ഇങ്ങനെ അന്യന്റെ കുഞ്ഞിനെ സ്നേഹിക്കുന്നേ....അവൾടെ മനസ്സിൽ നന്മയുളളോണ്ടല്യോ ഇച്ഛായാ ........പിന്നെ ഈ തന്തയില്ലാത്തവനെ ഇങ്ങോട്ട് വിട്ടത് ഇച്ഛായന്റെ അനിയൻ ചെക്കൻ തന്നാ.....ആ പന്ന മോൻ റിച്ചാർഡിന്റെ പണിയാ .....

പന്നിയെ വെറുതെ വിടാൻ പാടില്ലിച്ഛായ.... മ്മ്.....ടാ ആന്റണി.....അവനുളളത് ഇപ്പൊ തന്നെ കൊടുത്തു മാറ്റാം അത് കഴിഞ്ഞു ബാക്കി.....നീ ....വാ......പറഞ്ഞു കൊണ്ട് അലക്സ് മുണ്ടും മടക്കി കുത്തി പുറത്തേക്ക് പോയി....പിന്നാലെ തന്നെ ആന്റണിയും ഉണ്ടായിരുന്നു...... അലക്സിന്റെ ജീപ്പിൽ തന്നെ നേരെ ഇടമറ്റം ഫിനാൻസിലേക്ക് പോയി..... ഈ സമയം റിച്ചാർഡ് സേവ്യറുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.... ഹാ....നീ എന്നതാ റിച്ചി പറയുന്നേ ഒന്ന് തെളിച്ചു പറയെടാ.....നീ എന്നാ പണിയാ അലക്സിനു കൊടുത്തേ.... ചെറിയൊരു പണി...പക്ഷെ ആറ്റംബോംബിന്റെ പണി ചെയ്യും....നീ ആഗ്രഹിച്ച പോലെ ഈ പണി ഏൽക്കുവാണേൽ അവൻ തന്നെ അവന്റെ കെട്ടിയോളെ ഇതിനോടകം തളളിപ്പറഞ്ഞിട്ടുണ്ടാവും.....ഉടനെ തന്നെ അവൻ അവളെ ഡിവോസ് ചെയ്യേം ചെയ്യും .....പറഞ്ഞു കഴിഞ്ഞു തിരിഞ്ഞു നോക്കിയ റിച്ചാർഡ് കാണുന്നത് തന്നെ ദഹിപ്പിക്കാൻ പാകത്തിന് നോട്ടമെറിഞ്ഞ് നിൽക്കുന്നവനെയാണ്.... എങ്ങോട്ട് ഓടി ഒളിക്കുമെന്നോർത്ത് റിച്ചാർഡ് നെളിപിരി കൊണ്ടു.....

അലക്സ് അധികരിച്ച ദേഷ്യത്തോടെ അവന് നേരെ നടന്നടുത്തു......വന്ന സ്പീഡിൽ റിച്ചാർഡിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.....റിച്ചാർഡ് പിന്നിലേക്ക് വീണു പോയി അലക്സ് അവനെ കലിയടങ്ങുന്നത് വരെ തല്ലി....അവന്റെ കൈയും കാലും പിടിച്ച് തിരിച്ചൊടിച്ചു..... ആ....ആ....ആ....ഓരോ എല്ല് നുറുങ്ങുമ്പോഴും അവൻ വേദന കൊണ്ട് പുളഞ്ഞു....അവസാനം തല്ലി താഴേക്കിട്ട ശേഷം നിലത്തിട്ട് ചവിട്ടിയുരുട്ടി..... ടാ....പന്ന......... മോനെ നിന്റെ കഴപ്പ് ഇന്നത്തോടെ നിർത്തിക്കോണം.....ഇനി നീ എന്റെ ജീവിതത്തിലേക്ക് നുഴഞ്ഞു കേറാൻ നോക്കിയ.....മാതാവാണേ ഞാൻ നിന്റെ പ്രാണനെടുക്കും....ഇനി നീയായിട്ട് എന്നെ ഇവിടേക്ക് വരുത്തിക്കരുത്.....വന്നാ..... കുറിച്ച് വച്ചോ ........മോനേ...അന്ന് നിന്റെ അവസാനത്തെ ദിവസവായിരിക്കും.....താമരയ്ക്കലെ അലക്സാ പറയുന്നേ.....താക്കീതോടെ പറയുന്നവന്റെ ശബ്ദത്തിലെ ദൃഡത റിച്ചാർഡിനെ ഭയപ്പെടുത്തി...... അലക്സ് ആന്റണിയെയും കൂട്ടി ഉടനെ പുറത്തേക്ക് പോയി..... ഇച്ഛായാ അവനുളളത് കൊടുത്ത സ്ഥിതിക്ക് ഇനി നമുക്ക് വീട്ടിലേക്ക് പോവാം......ഇച്ഛായന്റെ അന്നക്കൊച്ചിന്റെ പിണക്കം മാറ്റേണ്ടേ......

ആന്റണി അലക്സിനെ നോക്കി..... മറുപടിയായി തെളിച്ചമില്ലാതെ ചിരിച്ചു അലക്സ്..... അവളെന്നോട് ക്ഷമിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ആന്റണി....അലക്സ് തലതാഴ്ത്തി.... ഹാ.....എന്റിച്ഛായാ.....അതൊന്നും ഓർത്തു നിങ്ങൾ വിഷമിക്കേണ്ട അവളുടെ പിണക്കമൊക്കെ നമുക്ക് മാറ്റാം....പറഞ്ഞു കൊണ്ട് ആന്റണി ജീപ്പ് സ്റ്റാർട്ടാക്കി മുന്നോട്ട് പോയി..... യാത്രയിലുടനീളം അലക്സിന്റെ മനസ്സിൽ മുഴുവൻ അവളുടെ മുഖമായിരുന്നു.....അവളുമായുളള സന്തോഷ നിമിഷവങ്ങളോർക്കെ അവന്റെ ചുണ്ടുകളിൽ പുഞ്ചിരി മൊട്ടിട്ടു..... പക്ഷെ രാവിലെ നടന്നതൊക്കെ ഓർത്ത് അലക്സിന് കുറ്റബോധം തോന്നി.....അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി...... """അപ്പോ എന്നെ ഇച്ഛായന് വേണ്ടേ""".....നിറ കണ്ണുകളോടെ ചോദിച്ചവളുടെ മുഖം അവന്റെ മനസ്സിൽ നോവുണർത്തി...... അധികം വൈകാതെ അവർ തറവാട്ടിലെത്തി....ജീപ്പിൽ നിന്നിറങ്ങിയ ഉടനെ അലക്സ് അവന്റെ റൂമിലേക്ക് പാഞ്ഞു പോയി.....അവിടെ ചെന്ന് പുഞ്ചിരിയോടെ വാതിൽ തുറന്നു നോക്കുമ്പോൾ അവളവിടെ ഇല്ലാരുന്നു.....

അവന്റെ കണ്ണുകൾ ചുറ്റിലും അവളെ തിരിഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം....പിന്നെ ബാൽക്കണിയിലേക്ക് പോയി നോക്കി.....അവിടെയും ഇല്ലെന്ന് കണ്ട് അലക്സ് നേരെ അടുക്കളയിലേക്ക് നടന്നു ....അവിടെ ചെല്ലുമ്പോൾ ഏലിയാമ്മ കണ്ണാപ്പീയ്ക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു....കണ്ണാപ്പീ ഏങ്ങി ഏങ്ങി കരയുന്നുണ്ടായിരുന്നു..... അമ്മച്ചി.....അവളെന്ത്യേ.....അലക്സ് ഏലിയാമ്മയോട് ചോദിച്ചു.....ഒപ്പം അവന്റെ കണ്ണുകൾ നാല് വാക്കും അവളെ തിരയുന്നുണ്ടായിരുന്നു..... ആര്???? ഏലിയാമ്മ ദേഷ്യത്തോടെ ചോദിച്ചു.... അന്നക്കൊച്ച്..... ഓ.....എന്നാത്തിനാ അവളെ അന്വേഷിക്കുന്നെ.....ഇനിയും ദ്രോഹിക്കാനാന്നോ???.....ഏലിയാമ്മ പുച്ഛത്തോടെ ചോദിച്ചു .... അലക്സിന്റെ മുഖം വിളറി..... അമ്മച്ചി....ദേ .....അവളെവിടെയാ??? പുറത്താണോ പറഞ്ഞു കൊണ്ട് അലക്സ് പുറത്തേക്കിറങ്ങാൻ തുടങ്ങി.... നീ എവിടെയും പോവണ്ട.....അവള് പോയി.....ഇനി തിരിച്ചു വരികേലാന്നാ പറഞ്ഞത്..... ഏലിയാമ്മ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ നിക്കാരുന്നു അലക്സ്..... പോവേ!!!അമ്മച്ചി വെറുതെ പറഞ്ഞതല്ലേ.....

അവള് അവളെവിടെ പോവാനാ.....അതും എന്നോട് പറയാതെയോ??...പറഞ്ഞു കൊണ്ട് നാല് ചുറ്റും നോക്കി അലക്സ്..... നിനക്കല്ലേ എന്റെ കൊച്ചിനെ വേണ്ടാന്ന് പറഞ്ഞത്......നീ അവളെ ഡിവോസ് ചെയ്യാൻ പോവുവല്ലേ......പിന്നെ എന്നാത്തിനാ അവളെ തിരയുന്നേ....ഞാൻ വെറുതെ പറഞ്ഞതല്ല അലക്സേ അവള് പോയി.....അവളുടെ നാട്ടിലേക്ക്.....ഇനി നീ അവളെ അന്വേഷിച്ചു അവിടെ ചെന്ന് ദ്രോഹിച്ചേക്കല്ലേ മോനേ.....എന്റെ കൊച്ച് അവിടെ എങ്കിലും മനസ്സമാധാനത്തോടെ ജീവിച്ചോട്ടേ....കുറച്ചു നാളത്തെ പരിചയവാണേലും എനിക്കവള് ആലീസിനെ പോലെയായിരുന്നു.......തിരിച്ച് അവളും അങ്ങനെ തന്നാ അമ്മച്ചി ന്ന് വിളിക്കുന്നത് ഹൃദയം കൊണ്ട് തന്നാ....നീ മാത്രം അവളെ മനസ്സിലാക്കിയില്ലല്ലോ അലക്സേ..നിന്നെ അവൾക്ക് പ്രാണനായിരുന്നെടാ...

.അതുകൊണ്ടല്ലേ നീ കെട്ടിയ മിന്ന് തിരികെ ചോദിക്കല്ലേന്ന് നിന്നോട് പറയാൻ പറഞ്ഞ് എന്റെ കൊച്ചു പോവാന്നേരം കരഞ്ഞത് ....ദേ നോക്ക് അവള് പോയപ്പോ തൊട്ട് കരയാൻ തുടങ്ങിയതാ കണ്ണാപ്പീ......ഇവനെ എന്ത് പറഞ്ഞാ ഞാൻ സമാധാനിപ്പിക്കേണ്ടത്......പറഞ്ഞു കഴിഞ്ഞ് ഏലിയാമ്മ കരയാൻ തുടങ്ങി.... ഏലിയാമ്മ പറഞ്ഞത് കേട്ട് തറഞ്ഞു നിന്നു പോയി അലക്സ്.....അവരുടെ ഓരോ വാക്കുകളും അവന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി....ആരുവിന്റെ മുഖമോർക്കെ ഹൃദയത്തിൽ ഭാരം തോന്നി അലക്സിന് ......ശരീരം തളരുന്ന പോലെ തോന്നിയപ്പോൾ അവിടെ തിണ്ണയിൽ തലയ്ക്ക് കൈയും കൊടുത്ത് ഇരുന്നു പോയി..... മാലാഖയെ പോലൊരു പെണ്ണിനെയല്ല്യോടാ തെമ്മാടീ നീ കൊണ്ട് പോയി കളഞ്ഞത്.....ഈ കുഞ്ഞിനെ നീ തന്നെ സമാധാനിപ്പിക്കാൻ നോക്ക് പറഞ്ഞു കൊണ്ട് കണ്ണാപ്പീയെ അലക്സിനെ ഏൽപ്പിച്ചു......അലക്സിന്റെ കൈയിൽ എത്തീട്ടും കുഞ്ഞ് കരച്ചിൽ തുടർന്നു......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story