അരുന്ധതി: ഭാഗം 37

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സ് കണ്ണാപ്പീയെ നെഞ്ചോടടക്കി പിടിച്ച് കരച്ചിലമത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.......ഈ സമയം ആന്റണിയും ആലീസും കുഞ്ഞുമായി അവിടേക്ക് വന്നു....ആലീസ് പറഞ്ഞ് ആരൂ പോയ കാര്യം ആന്റണി അറിഞ്ഞിരുന്നു ....... അവൻ അലക്സിനെ നോക്കി......അവന്റെ കൈയിലിരീക്കുന്ന കുഞ്ഞിനെ വാങ്ങി പുറത്തേക്ക് പോയി......ബുളളറ്റിന്റെ കയറ്റിയിരുത്തി മുറ്റത്തൂടെ ഓടിച്ചപ്പോഴേക്കും അവന്റെ കരച്ചിൽ മാറി..... അലക്സിന്റെ ഇരിപ്പ് കണ്ട് ആലീസിനും ഏലിയാമ്മയ്ക്കും ദുഃഖം തോന്നി..... ഹാ....ഇച്ഛായാ എന്നാ ഇരിപ്പാ ഇത് എന്നാത്തിനാ ഇനി കരയുന്നേ.....എന്നതായാലും നടന്നത് നടന്നു....ഇനീപ്പോ അതോർത്തിരുന്നിട്ട് എന്നാത്തിനാ....ആലീസ് അവന്റെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് പറഞ്ഞു..... ഞാൻ അവളെ കുറിച്ചാലോചിക്കുവാരുന്നാലീസേ....അവൾക്ക് നാട്ടിലാരുവില്ല .....

.ഒരു വീട് പോലുമില്ല.....പിന്നെ ഇപ്പോഴാണേ ജോലിയുമില്ല.....ഇനീപ്പോ അവളെങ്ങനാ.....ഇടർച്ചയോടെ പറഞ്ഞു നിർത്തി അലക്സ്.... ഓ....എന്തൊരു സ്നേഹം.....നീയെന്നാത്തിനാ അതൊക്കെ അന്വേക്കുന്നേ......ഞാൻ അന്നേ പറഞ്ഞതല്ലേടാ കാല് പിറന്നവനേ അവളെ നോവിക്കരുതെന്ന്.....ഈ കാലത്തിനിടേല് അവള് ഒരുപാടനുഭവിച്ചതാന്നൊക്കെ......എന്നിട്ട് അവളെ ദ്രോഹിച്ചതും പോരാ .....ഇപ്പൊ നോക്കിയേ പട്ടിയെ പോലെ മോങ്ങുന്നേ....ഏലിയാമ്മ ഒച്ചയെടുത്തു..... ഇനീപ്പോ ഇച്ഛായൻ അവളുടെ കാര്യം തിരക്കേണ്ട......അവൾ എങ്ങനേലും ജീവിച്ചോളും.....എങ്ങനേലും....പെണ്ണ് തന്നല്ലേ.....വീട്ട് ജോലി ചെയ്തായാലും ജീവിക്കും....പിന്നെ ഭർത്താവുപേക്ഷിച്ച ഒരു പെണ്ണിന് സമൂഹത്തീല് ജീവിക്കാൻ പ്രയാസവാ....ചുറ്റും അവളെ കൊത്തിപ്പറിക്കാൻ കുറേ പേര് കാത്തിരിപ്പുണ്ടാവും.....

അവൾക്ക് അതൊക്കെ അനുഭവിക്കാനാവും വിധി......ആദ്യമൊക്കെ വിഷമം തോന്നും പിന്നെ അതൊരു ശീലമായിക്കോളും......ഇടം കണ്ണിട്ട് അലക്സിനെ നോക്കി ക്കൊണ്ട് ആലീസ് പറഞ്ഞു..... അലക്സ് അവളെ രൂക്ഷമായി നോക്കി......പിന്നെ ചാടിയെഴുന്നേറ്റ് മുകളിലേക്ക് പാഞ്ഞു പോയി..... മ്മ്.....ഏറ്റിട്ടുണ്ട്......എന്റെ പൊന്നമ്മച്ചീ അമ്മച്ചി നോക്കിക്കോ എവിടെ പോയിട്ടായേലും ഇച്ഛായൻ അവളെ തിരികെ കൊണ്ട് വരും പുഞ്ചിരിയോടെ പറഞ്ഞു..... ഇവനൊപ്പം അവള് വരുമെന്ന് തോന്നുന്നില്ല ആലീസേ.....അത്രമാത്രം എന്റെ മോളെ അവൻ വേദനിപ്പിച്ചതാ.....ദീർഘമായി നിശ്വസിച്ചു കൊണ്ട് ഏലിയാമ്മ പറഞ്ഞു.... ❤❤❤ റൂമിലേക്ക് പോയ ശേഷം അലക്സ് വണ്ടിയുടെ ചാവിയുമായി മുറ്റത്തേക്ക് വന്നു......ബുളളറ്റ് സ്റ്റാർട്ടാക്കി നേരെ പളളിമേടയിലേക്ക് പോയി..... അവിടെ ചെന്ന് ബുളളറ്റ് മതിലിനോട് ചേർത്ത് വച്ച ശേഷം അകത്തേക്ക് കയറി പോയി.....

വാതിൽ അകത്തു നിന്നും ലോക്ക് ആയിരുന്നു.....അവൻ വേഗം കോളിംഗ് ബെല്ലടിച്ചു......കുറച്ചു സമയം കഴിഞ്ഞ് അച്ഛൻ വന്ന് വാതിൽ തുറന്നു......അലക്സിനെ അദ്ദേഹം നെറ്റിചുളുച്ചു കൊണ്ട് നോക്കി.....ഏലിയാമ്മ പറഞ്ഞ് അച്ഛനെല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു..... അവനെ ആദ്ദേഹം ആദ്യമൊന്ന് കൂർപ്പിച്ചു നോക്കി..... മ്മ്.....എന്നാടാ അലക്സേ.....കണ്ണട കൈയിലെടുത്ത് തുടച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു...... ഞാൻ.....എനിക്ക് കുറച്ചു സംസാരിക്കാനുണ്ടച്ഛോ.....അലക്സ് എളിമയോടെ പറഞ്ഞു..... ആഹ്.....നീയാദ്യം അകത്തേക്ക് വന്നേ.....പറഞ്ഞു കഴിഞ്ഞ് അച്ഛൻ അകത്തേക്ക് പോയി.....പിന്നാലെ തന്നെ അലക്സും... അവിടെ കണ്ട ചെയറുകളിൽ രണ്ടാളും ഇരുന്നു..... എന്നതാടാ...... അച്ഛാ.....അത് ഞാൻ.....എനിക്ക്....അന്നക്കൊച്ചിന്റെ അഡ്രസ്സൊന്ന് വേണവായീരുന്നു....മടിച്ച് മടിച്ച് പറഞ്ഞൊപ്പിച്ചു..... അന്നക്കൊച്ചോ????......

അച്ഛൻ അവനെ സൂക്ഷിച്ചു നോക്കി..... ആഹ്.....അത് അരുന്ധതി......അലക്സ് പകപ്പോടെ പറഞ്ഞു..... മ്മ്....ഏലിയാമ്മ എന്നെ വിളിച്ചിരുന്നു......എന്നോടെല്ലാം പറഞ്ഞു......എടാ തെമ്മാടീ അവളൊരു പാവം പിടിച്ച പെണ്ണാ.....ഇനിയെങ്കിലും അതിനെ വിട്ടേരെ.....എവിടേലും പോയി ജീവിച്ചോട്ടേ ആ പാവം.....അവനോട് പരുഷമായി പറഞ്ഞു.... ദേ അച്ഛോ.....അവളുടെ അഡ്രസ്സ് തരാൻ പറ്റുമെങ്കിൽ തന്നേരെ.......അല്ലാതെ ഇങ്ങനുളള സംസാരവൊന്നും എനിക്ക് കേൾക്കണ്ട.....അലക്സ് കെറുവിച്ചു.... മ്മ്.....ശരി...അച്ഛൻ എഴുന്നേറ്റ് അകത്തേക്ക് പോയി.....കുറച്ചു സമയം കഴിഞ്ഞ് ഒരു പേപ്പറുമായി വന്നു.....പേപ്പർ അവനെ ഏൽപ്പിച്ചു....തുറന്നു നോക്കുമ്പോൾ ആരുവിന്റെ അഡ്രസ്സ് ആയിരുന്നു.....അത് കണ്ടതും അവന്റെ കണ്ണുകൾ തെളിഞ്ഞു..... ടാ.....കുരുത്തം കെട്ടവനേ ഈ അഡ്രസ് തപ്പിപിടിച്ചു ചെന്ന് അവളെ ദ്രോഹിക്കാനാണേ കർത്താവാണേ നിന്നെ ഞാൻ ചാട്ടയ്ക്കടിക്കും.....അച്ഛൻ അവനെ കൂർപ്പിച്ചു നോക്കി..... എന്റെ പൊന്നച്ചോ.....ഞാനവളെ ദ്രോഹിക്കത്തൊന്നുവില്ല.....

എന്നാലും ഒരു വാക്ക് എന്നോട് പറയാതെ പോയതല്ലേ.....അതിനുള്ളത് ഞാൻ കൊടുത്തോളാം.... നീ നന്നാവത്തില്ലെടാ തെമ്മാടീ.......ആ പാവം പിടിച്ച പെണ്ണിനെ നിന്നെപ്പോലോരു ഒറ്റകൊമ്പനെ ഏൽപ്പിച്ച ഞങ്ങളെ പറഞ്ഞാ മതി.....അച്ഛൻ കെറുവിച്ചു..... അപ്പോ ഞാനിറങ്ങാണേ അച്ഛോ.....താങ്ക്സ്.....ഈ അഡ്രസ് തന്നതിനേ.... ഉവ്വ....ഉവ്വ....ചെല്ല്.....ചെല്ല്....അയാൾ പുഞ്ചിരിയോടെ പറഞ്ഞു തെമ്മാടീ......അലക്സ് പോവുന്നത് നോക്കി പിറുപിറുത്തു അലക്സ് നേരെ വീട്ടിലേക്കാണ് പോയത്....അവൻ വേഗം ഒരു ബാഗെടുത്ത് അതിലേക്കു കുറച്ചു വസ്ത്രങ്ങൾ കബോഡിൽ നിന്നും എടുത്ത് വച്ചു .....ഈ സമയം കബോഡിൽ സൂക്ഷിച്ചിരുന്ന ആരുവിന്റെ ചെയ്ൻ നിലത്തേക്ക് വീണു....അലക്സ് അത് കൈയിലെടുത്തു....ആരുവിനെ ആദ്യമായി ട്രയിനിൽ വച്ച് കണ്ടത് മുതലുളള കാര്യങ്ങൾ അവന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു....

.അലക്സ് ആ ചെയ്ൻ കൂടി ബാഗിൽ എടുത്ത് വച്ചു..... കുറച്ച് കഴിഞ്ഞ് ഉടുത്ത് മാറാനുളളതുമെടുത്ത് കുളത്തിലേക്ക് പോയി..... ❤❤❤ വൈകുന്നേരത്തോടെ ആരു പാലക്കാട്ടേക്ക് എത്തിയിരുന്നു......അവൾ നേരെ പോയത് ചെമ്പറയിലെ ആമിനയൂടെ വീട്ടിലേക്കാണ്.... അവളെ കണ്ടതും അത്ഭുതത്തോടെ അവരവളെ നോക്കി..... ആരു നടന്നതൊക്കെ അപ്പപ്പോ ആമിനയെ വിളിച്ചു പറഞ്ഞിരുന്നു.....ആരുവിന്റെ വിവാഹം കഴിഞ്ഞതൊക്കെ അവർ അറിഞ്ഞിരുന്നൂ.....പക്ഷേ അലക്സുമായി പിണങ്ങിയ കാര്യം അവൾ പറഞ്ഞിരുന്നില്ല.... അല്ല....ആരിത് ആരു മോളോ....എത്ര നാളായി മോളെ കണ്ടിട്ട്....നിന്റെ പുയ്യാപ്ല വന്നില്ലേ......അവളുടെ അടുത്തേക്ക് വന്നിരുന്നു ആമിന അതിനു മറുപടിയായി തെളിച്ചമില്ലാതെ ചിരിച്ചു ആരു.. ... കരഞ്ഞ് കലങ്ങിയ അവളുടെ കണ്ണുകളും ക്ഷീണിച്ച മുഖവും കാണേ എന്തോ കാര്യമായ വിഷമമുളള പോലെ തോന്നിയവർക്ക് അത് കൊണ്ട് തന്നെ കൂടുതലൊന്നും ചോദിച്ചില്ല....

ഇത്ത....ഞാൻ വന്നത്.....ഇത്തയുടെ ആ പഴയ വീട് എനിക്ക് തരണം ന്ന് പറയാനാ....ഞാൻ....ഞാൻ....ജോലിയ്ക്ക് പോയി വാടക തന്നോളാം.....നിറ മിഴിയാലെ പറഞ്ഞു..... ആഹ് ഇതാപ്പോ നല്ല കൂത്തായേ.....നീയാദ്യം വീട്ടിലേക്ക് കയറി വരാൻ നോക്ക് പെണ്ണേ.....നീ യെന്തേലും കയിച്ചാരുന്നോ....അവളുടെ തലയിൽ തഴുകിക്കൊണ്ട് അവർ ചോദിച്ചു..... എനിക്കു വിശപ്പില്ല താത്ത.....എനിക്ക് വീടിന്റെ താക്കോൽ തരാവോ ...... ഹാ....നീ പോയേ പിന്നെ ആ വീട് പൂട്ടി തന്നെ ഇട്ടിരിക്കുന്നേ.....ഇടക്കിടെ ഞാൻ പോയി വൃത്തിയാക്കി ഇടും അത് കൊണ്ട് വൃത്തിയുണ്ട്.....ഇന്നിവിടെ തങ്ങിട്ട് നാളെ അവിടേക്ക് പോയാ പോരെ മോളെ..... താത്ത.......ഞാൻ അവിടെ തങ്ങിക്കോളാം എന്നെ നിർബന്ധിക്കല്ലേ....അവൾ പറഞ്ഞു.... മ്മ് ......ശരി....ഞാൻ ചാവി യെടുത്തും വച്ച് വരാം....

ആമിന അകത്തേക്ക് പോയി ചാവിയുമായി തിരികെ വന്നു...... ആരുവിനൊപ്പം അവരും കൂടി ആ വീട്ടിലേക്ക് നടന്നു......പോകുന്ന വഴിക്ക് ആരുവിന്റെ കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ടായിരുന്നു......അലക്സുമായി പിണങ്ങിയതൊന്നും അവൾ തുറന്നു പറഞ്ഞില്ല.....അത് കൊണ്ട് തന്നെ എന്തോ ചെറിയ സൗന്ദര്യ പിണക്കമാകാമെന്ന് കരുതി ആമിന അവളെ സമാധാനിപ്പിച്ചു....അത് പോലെ രണ്ടു ദിവസം ഇവിടെ തങ്ങിയിട്ട് തിരികെ ഭർത്താവിനടുത്തേക്ക് പോവാൻ നിർബന്ധിച്ചു..... ആരു മറുപടിയൊന്നും പറഞ്ഞില്ല..... വൈകാതെ അവർ വീടെത്തി......ആമിന വാതിൽ തുറന്നു കൊടുത്തു...... അകത്തേക്ക് കയറി ചുറ്റും കണ്ണോടിച്ചു.....എല്ലാം പഴയ പോലെ തന്നെ അവളോർത്തു.. മോളെ അത്താഴം ഞാൻ കൊണ്ട് വരാം....ഇവിടിപ്പോ സാധനങ്ങളൊന്നും ഇരിപ്പില്ലല്ലോ...... അത് സാരല്ല താത്ത ഞാൻ ബ്രഡ് വാങ്ങി ക്കൊണ്ട് വന്നു അത് കഴിച്ചോളാം.... വേണ്ട....നീയിപ്പോ ഞാൻ പറയുന്നത് കേട്ടാ മതി...ചെറു ശാസനയോടവർ പറഞ്ഞു.... മറുപടി പുഞ്ചിരയിലൊതുക്കി....

ആരു.... ആമിന പൊയ്ക്കഴിഞ്ഞ് അവൾ അകത്തേക്ക് കയറി ഒന്ന് ഫ്രഷ് ആയി ഒരു ചുരിദാർ എടുത്തിട്ടു....പിന്നെ കൈയിലെ ബാഗ് തുറന്നു സർട്ടിഫിക്കറ്റുകൾ എടുത്ത് വച്ചു...... നാളെ മുതൽ വീണ്ടും ജോലിയന്വേഷിക്കാൻ തുടങ്ങണം.....ഈശ്വരാ എന്റൊപ്പം നിന്നേക്കണേ....അവൾ മനസ്സിൽ മൊഴിഞ്ഞു.. കുറച്ചു നേരം നിലത്തിരുന്നു അമ്മയുടെയും ഏലിയാമ്മയുടെയും കണ്ണാപ്പീയുടെയും അലക്സിന്റെയുമൊക്കെ മുഖമോർക്കെ കരയാൻ തുടങ്ങി.....കുറച്ചു നേരം ഒറ്റയ്ക്കിരുന്നു കരഞ്ഞു.....പിന്നെ എഴുന്നേറ്റ് മുഖം കഴുകി വന്നു......പുറത്തേക്ക് നോക്കുമ്പോൾ നല്ല ഇരുട്ട് കണ്ട് ചെറിയൊരുൾ ഭയം തോന്നിയവൾക്ക് .... കുറച്ച് കഴിഞ്ഞ് പറഞ്ഞത് പോലെ ആമിന അത്താഴവുമായി വന്നു.....ആരുവിന്റെ അടുത്തിരുന്ന് അവളെ കൊണ്ട് അത് മുഴുവൻ കഴിപ്പിച്ചിട്ടാണ് തിരികെ പോയത്..... അത്താഴം കഴിഞ്ഞ് പഴയയൊരു പുൽപ്പായ പൊടിതട്ടിയെടുത്ത് നിലത്തു വിരിച്ചു കിടന്നു....ഈ സമയം വെറുതെ ഒന്ന് ഫോൺ ഓണാക്കി നോക്കി അലക്സിന്റെ നൂറിലധികം മിസ്ഡ് കോൾസ് കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നൂ......

പിന്നെ ഫോണെടുത്ത് അലക്സിന്റെ സേവ് ചെയ്തിരിക്കുന്ന ഫോട്ടോ എടുത്ത് നോക്കി നോക്കി കിടന്ന് എപ്പോഴാ ഉറങ്ങി.... ❤❤❤❤ തിരഞ്ഞും മറിഞ്ഞും കിടന്നിട്ടും അലക്സിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല...... ""നിങ്ങൾ എന്തിന്റെ പേരിലാ എന്നോടിങ്ങനൊക്കെ പെരുമാറിയതെന്നറിയില്ല.....പക്ഷേ ഒന്നോർത്തോ....സത്യങ്ങളെല്ലാം തിരിച്ചറിയുമ്പോൾ നിങ്ങൾക്ക് വേദനിക്കും എന്നോട് ചെയ്തതോർത്ത് നിങ്ങൾ നീറി നീറി കഴിയും "" അവളുടെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി ക്കൊണ്ടിരുന്നു.... നേരാ പെണ്ണേ നീ പറഞ്ഞത്......എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ നീറുവാടീ......എനിക്ക് കഴിയുന്നില്ല പെണ്ണേ....നീയില്ലാതെ.....ശ്വാസം മുട്ടുവാ അന്നക്കൊച്ചേ......ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നെന്ന് ഇപ്പോ ഞാനറിയാ പെണ്ണേ......നീ എന്റൊപ്പം ഇല്ലാത്ത ഒരോ നിമിഷവും മരിച്ചു ജീവിക്കുവാടീ ഞാൻ.......നീ ഇല്ലാതെ ഞാൻ മരിച്ചു പോവത്തേ ഒളളെടീ.....നിറഞ്ഞു വന്ന കണ്ണുകൾ അലക്സ് തുടച്ചു.... ❤❤❤

പിറ്റേന്ന് രാവിലെ തന്നെ ആരു ഓരോ സ്കൂളുകളിലും കയറിയിറങ്ങി ആപ്ലിക്കേഷൻ കൊടുത്തു......വൈകുന്നേരവാണ് വീട്ടിലേക്ക് വന്നത്......യാത്രയുടെ നല്ല അലച്ചിലും ക്ഷീണവും തോന്നിയതു കാരണം വേഗം ഫ്രഷ് ആയി വന്നു.....ഫോൺ നോക്കുമ്പോൾ അലക്സ് ഇന്നും വിളിച്ചിരിക്കുന്നത് അവൾ കണ്ടു.....പക്ഷേ തിരികെ വിളിച്ചില്ല.....രാത്രി കടയിൽ നിന്നും വാങ്ങീ വന്ന അരിമാവ് കുറച്ചെടുത്ത് പുട്ടുണ്ടാക്കി കഴിച്ചു .....പിന്നെ പാത്രങ്ങളെല്ലാം കഴുകി വച്ച്.....അടുക്കള ഒതുക്കിയ ശേഷം വന്നു കിടന്നു.....ക്ഷീണം കാരണം വേഗം ഉറങ്ങി.... രാവിലെ ആരു എണീറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് പോയി കട്ടൻ ചായ ഇട്ട് വച്ച ശേഷം മുൻ ഭാഗത്തെ വാതിൽ തുറക്കാൻ അവിടേക്ക് പോയി.....വാതിൽ തുറന്നതും നിലത്ത് ബാഗിൽ തലവെച്ച് കിടന്നുറങ്ങുന്നവനെ കണ്ട് അവൾ ഞെട്ടി............................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story