അരുന്ധതി: ഭാഗം 38

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

നെഞ്ചിൽ കൈപിണച്ച് വച്ച് മലർന്നു കിടന്നുറങ്ങുകയായിരുന്നു അലക്സ്......അവനെ കണ്ടതും അവളുടെ മുഖത്ത് അറിയാതൊരു പുഞ്ചിരി വിരിഞ്ഞു.....പക്ഷേ അവളത് ഉടനെ തന്നെ മറച്ചു പിടിക്കുകയും ചെയ്തു......ആരു നേരെ അടുക്കളയിലേക്ക് തിരികെ പോയി.....തേങ്ങാ ചിരവി വച്ച് ....പുട്ടിന് മാവ് തട്ടി കുഴക്കാൻ തൂടങ്ങി......ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സിൽ മുഴുവൻ കണ്ണാപ്പീയും അലക്സും അമ്മച്ചിയുമൊക്കെയായിരുന്നു......എങ്കിലും അലക്സ് എന്തിനാവും തന്നെ തേടി വന്നതെന്ന ചിന്തയും അവളിൽ വന്നു..... ഡിവോസ് പേപ്പറിൽ സൈൻ ചെയ്തെങ്കിലും....ഡിവോസ് കിട്ടണമെങ്കിൽ കേസ്....കോടതി...ഹിയറിംഗ്....കൗൺസിലിംഗ് അങ്ങനെ ഒരുപാട് കടമ്പകളുണ്ടെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ......അതൊന്നും കഴിയാതെ വന്നത് കൊണ്ട് തിരികെ വിളിക്കാനാവും ഇച്ഛായൻ വന്നിരിക്കുന്നത്.....അവളോർത്തു.....

എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് തന്നെ തന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് നിൽക്കുന്നവനെയാണ്..... ആരു അവനെയൊന്ന് കടുപ്പിച്ച് നോക്കിയ ശേഷം വീണ്ടും ജോലി തുടർന്നു..... മ്മ്.....അലക്സ് മുരടനക്കി..... ആരു തിരിഞ്ഞു നോക്കിയില്ല...... എന്റെ അന്നക്കൊച്ചേ എനിക്ക് കുടിക്കാനെന്നതേലും തന്നേ.......കുറുമ്പോടെ ചോദിച്ചു..... നിങ്ങള് കുടിക്കുന്ന സാധനം ഇവിടില്ല അത് കിട്ടണോങ്കിൽ ബാറിൽ പോവേണ്ടി വരും....കളള് കുടിയൻ....ആരു പിറുപിറുത്തു...... രാവിലെ തന്നെ അന്ന കൊച്ച് വലിയ ചൂടിലാണല്ലോ.....പറഞ്ഞു കൊണ്ട് അവനവളുടെ അടുത്തേക്ക് വന്നു.....പിന്നിലൂടെ ചെന്ന് അവളെ തന്നോട് ചേർത്ത് നിർത്തി .....ആരു കുതറി മാറിക്കൊണ്ട് അടുത്തിരുന്ന കറിക്കത്തി കൈയിലെടുത്ത് അവന് നേരെ കാട്ടി..... ദേ.....മര്യാദയ്ക്ക് മാറി നിന്നോണം.....എന്റെ ദേഹത്ത് തൊടരുത്.....

തൊട്ടാൽ കൊല്ലും ഞാൻ.... വീറോടെ പറഞ്ഞു കൊണ്ട് അവനിൽ നിന്നും അകന്നു നിന്നു......അലക്സ് അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവളെ തന്നിലേക്കടൂപ്പിച്ചു അവളുടെ കൈയിലെ കത്തി കൈക്കലാക്കി......ഈ തുരുമ്പിച്ച കത്തി വച്ചാന്നോടീ എന്നെ കൊല്ലാൻ പോവുന്നേ....ടെറ്റനസ് വന്ന് കിടപ്പിലാവത്തേയുളളൂ.....കുസൃതിയോടെ അവളെ നോക്കി..... ആരു അവനെ കൂർപ്പിച്ചു നോക്കി.... ദേ ഇച്ഛായാ.....നിങ്ങളെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ....നിങ്ങൾ പറഞ്ഞത് പോലെ ഡിവോസ് പേപ്പസിൽ സൈൻ ചെയ്ത് തന്നല്ലോ....പിന്നെ എന്താ..... എന്റെ അന്നക്കൊച്ചേ.....വെറുതെ സൈൻ ചെയ്തിട്ടങ്ങ് നാട് വിട്ടാലെങ്ങനാ.....നിയമ പരമായി നമുക്കിതുവരെ ഡിവോസ് കിട്ടിയിട്ടില്ല അപ്പോ നീയും കൂടി ഇല്ലാതെ എങ്ങനെ കേസ് മുന്നോട്ട് പോവും.....ഗൗരവത്തോടെ പറഞ്ഞു അലക്സ്..... ആരുവിന്റെ കണ്ണുകൾ നിറഞ്ഞു....അവസാന പ്രതീക്ഷയും പൊലിഞ്ഞ പോലെ.....

.അവൾ തിരിഞ്ഞു നിന്നു കണ്ണുകൾ തുടച്ചു..... അലക്സ് അവളെ ഏറുകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു......അവന്റെ ചുണ്ടുകളിൽ കുസൃതി ചിരി പടർന്നു..... നിങ്ങള് വിളിച്ചു പറഞ്ഞാ.....മതി..... കേസിന്റെ .......കാര്യം.....ഞാൻ....ഞാൻ.....എത്തിക്കോളാം അവൾ ഇടർച്ചയോടെ പറഞ്ഞു..... അത് വേണ്ട....നീ....പറ്റിച്ചാലോ....അത് കൊണ്ട് എന്റെ അന്നക്കൊച്ചേ ഞാൻ പോവുമ്പോ എന്നോടൊപ്പം വന്നേക്ക്..... മറുപടിയായി അവളവനെ കൂർപ്പിച്ചു നോക്കി..... ഞാൻ വരില്ല.....എന്നെ കൊണ്ട് പോവാന്ന് കരുതണ്ട.... ആഹ് ....വാശി പിടിക്കല്ലേ അന്നക്കൊച്ചേ.....ഞാനിവിടെ വന്നതേ നിന്നെ കൊണ്ട് പോവാനാ....കൊണ്ട് പോവുവേം ചെയ്യും..... അത് കൂടി കേട്ടപ്പോൾ ആരുവിന്റെ സർവ്വ നിയന്ത്രണവും വിട്ടു....അവൾ അവനെ ദേഷ്യത്തോടെ നോക്കി..... ഇനി ഞാനെന്താ വേണ്ടത് ....നിങ്ങളാഗ്രഹിച്ച പോലെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു തന്നില്ലേ.....

എന്നിട്ടും മതിയായില്ലേ......ഇനിയും ദ്രോഹിക്കാനാണ് ഉദ്ദേശമെങ്കിൽ ഈ ജീവിതം ഞാനങ്ങ് അവസാനിപ്പിക്കും ഓർത്തോ.....പറഞ്ഞു കഴിഞ്ഞതും കരയാൻ തുടങ്ങി ആരു.... അലക്സ് അവളെ ചേർത്ത് പിടിച്ചു.....അന്നക്കൊച്ചേ എന്താടിയിത്....മതി കരഞ്ഞത്....എല്ലാം എന്റെ തെറ്റാ..... ക്ഷമിക്കെടീ....ഞാൻ....തെറ്റിദ്ധാരണയുടെ പുറത്ത് പറ്റിപ്പോയതാ.....ഒരു തവണത്തേക്ക് ക്ഷമിക്കടീ....ആരു അമ്പരപ്പോടെ അവനെ നോക്കി...... നടന്നതെന്നാന്ന് ഞാൻ പിന്നൊരിക്കെ പറയാം....ഇപ്പൊ എന്റെ കൂടേ പോന്നൂടേ.... ഞാൻ വരില്ല.....ആരു തറപ്പിച്ച് പറഞ്ഞു.... മ്മ്.....എന്നാ ശരി നീ വരാതെ ഞാനും തിരിച്ചു പോവുന്നില്ല നമുക്കിവിടങ്ങ് കൂടാം.....അല്യോ...അവളെ നോക്കി മീശ പിരിച്ചു കൊണ്ട് അലക്സ് പറഞ്ഞു.... മറുപടി പറയാതെ ആരു ചെയ്തു കൊണ്ടിരുന്നത് തുടർന്നു...... ടീ..... രാവിലെ തൊണ്ട വരണ്ടിരിക്കുവാടീ....കുടി വെളളം തന്നേ.....

ആരു വേഗം ഒരു ഗ്ലാസിലേക്ക് കാപ്പി പകർന്ന് അലക്സിന് കൊടുത്തു....... അതിനു ശേഷം പിന്നാമ്പുറത്ത് നിന്നും ചൂലുമെടുത്ത് മൂൻ വശത്തേക്ക് പോയി മുറ്റമടിക്കാൻ തുടങ്ങി..... ഈ സമയം അലക്സ് അവിടേക്ക് വന്ന് അരമതിലിലിൽ ഇരിപ്പുറപ്പിച്ചു.....കൈയിലിരുന്ന കട്ടൻ ചായ ഊതിക്കുടിക്കാൻ തുടങ്ങി..... അടുത്ത വീട്ടിലെ സരള അത് വഴി പോവുകയായിരുന്നപ്പോൾ.....ആരുവിനെ കണ്ടതും അവർ അവിടേക്കൊന്നെത്തി നോക്കി.....ഈ സമയം അലക്സിനെയും അവർ കണ്ടു....സംശയത്തോടെ അവനെ നോക്കിയ ശേഷം ആരുവിനെ വിളിച്ചു..... ആരു.....നീ...എപ്പോഴാ വന്നത്......ഇനി ഇവിടെ ഉണ്ടാവുവോ..... ആഹ്....സരളേച്ചി....ഞാൻ വന്നിട്ട് രണ്ടു ദിവസായി ഞാൻ ഇനി ഇവിടുണ്ടാവും..... ഇതാരാ മോളെ........ ഇതുവരെ കണ്ടിട്ടില്ലല്ലോ.....അലക്സിനെ നോക്കി ക്കൊണ്ട് ചോദിച്ചു...... ആ.....അറിയില്ല ചേച്ചി......ഇന്നലെ രാത്രി വീടുമാറി കേറിയതാ......

ഇന്ന് പോവാൻ തുടങ്ങാ.......അലക്സിനെ കടുപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു...... ഈ സമയം അലക്സ് കുടിച്ച് കൊണ്ടിരുന്ന കട്ടൻ നിറുകിൽ കയറി ചുമയ്ക്കാൻ തുടങ്ങി.... സരള പോയി കഴിഞ്ഞതും അലക്സ് ആരുവിന്റെ അടുത്തേക്ക് പാഞ്ഞു വന്നു.... ടീ....നീ എന്നാത്തിനാടീ അങ്ങനെ പറയാമ്പോയേ.....ഞാൻ നിന്റെ കെട്ടിയോനാന്ന് പറഞ്ഞൂടാരുന്നോ അലക്സ് കെറുവിച്ചു..... ഞാൻ പറഞ്ഞതിലെന്താ തെറ്റ്.....എപ്പോ ഞാനാ ഡിവോസ് പേപ്പറിൽ സൈൻ ചെയ്തോ അപ്പോ മുതൽ നിങ്ങളെനിക്കാരുവല്ലാതായി.....അവനെ തറപ്പിച്ച് നോക്കി പറഞ്ഞു ആരു...... അലക്സ് അവളെ നോക്കി പല്ലുകടിച്ചു..... കൂടുതൽ കടിച്ചു പൊട്ടിക്കണ്ട.....വെപ്പ് പല്ല് വയ്ക്കേണ്ടി വരും അവനെ നോക്കി അലസമായി പറഞ്ഞു കൊണ്ട് കൈകഴുകി അകത്തേക്ക് കയറിയിരുന്നു ആരു..... ആരു അകത്തേക്ക് കയറിയപ്പോഴേ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.....ആന്റണിയായിരുന്നു വിളിച്ചത്..... ഹലോ.....ടീച്ചറേ.....ഇച്ഛായൻ അവിടെ എത്തിയാരുന്നോ...... മ്മ്....എത്തി ആന്റണിച്ചാ.... എപ്പോഴാ.....

ഇന്നലെ രാത്രിയാണെന്നാ തോന്നുന്നേ.... മ്മ്....പിണക്കം മാറ്റി വേഗം ഇങ്ങോട്ട് പോന്നേരെ ടീച്ചറെ........കണ്ണാപ്പീയ്ക്ക് നിങ്ങളില്ലാതെ പറ്റില്ല....അറിയാല്ലോ.... മ്മ്.....അറിയാം ആന്റണിച്ചാ....ഞാനൊരു കാര്യം ചോദിച്ചാ പറയുവോ?????...... അതെന്നാ ചോദ്യവാ ടീച്ചറേ......എന്നാന്ന് പറയ് ???ആന്റണി ചിരിയോടെ പറഞ്ഞു..... എന്തിനാ ആന്റണിച്ചാ... ഇച്ഛായനെന്നോട് പിണങ്ങി നടന്നത്......എന്നെ എന്തിനാ തെറ്റിദ്ധരിച്ചത്.....ആരുവിന്റെ ശബ്ദം ഇടറിയിരുന്നു..... ഇച്ഛായൻ ഒന്നും പറഞ്ഞില്ലേ.... എന്താ കാരണമെന്ന് പറഞ്ഞില്ല.... ടീച്ചറുടെ ആ നാട്ടുകാരനില്ലേ അരുൺ അവൻ പറ്റിച്ച പണിയാ.... ആന്റണിച്ചനെന്തൊക്കെയാ പറയുന്നേ.....അവനെന്ത് ചെയ്തെന്നാ.....ആരു അമ്പരപ്പോടെ ചോദിച്ചു.... ആന്റണി നടന്നതൊക്കെ ആരുവിനോട് പറഞ്ഞു.....എല്ലാം ഒരു ഞെട്ടലോടവൾ കേട്ട് നിന്നു.....

ആന്റണി ഫോൺ കട്ട് ചെയ്ത ശേഷവും ആരുവിന്റെ മനസ്സ് കലുഷിതമായിരുന്നു..... അരുൺ ഒരിക്കലും ഇങ്ങനെ പക പോക്കുമെന്ന് കരുതിയില്ല.....അന്ന് അവൻ തന്നെ എല്ലാവരുടെയും മുന്നിൽ വച്ച് വെല്ലുവിളിച്ചെങ്കിലും ഞാനത് കാര്യമാക്കിയില്ല.....അവളോർത്തു..... ഈ സമയം വാതിൽ ചേർത്തടയ്ക്കുന്ന ശബ്ദം കേട്ട് ആരു തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് തന്റെ നേരെ നടന്നടുക്കുന്ന അലക്സിനെയാണ്..... അവൾ അവനെ ഒന്ന് നോക്കിയ ശേഷം മുന്നോട്ട് പോകാനാഞ്ഞതും അലക്സ് അവളെ വലിച്ചു ചുമരിൽ ചേർത്ത് നിർത്തി..... എന്റെ അന്നക്കൊച്ചിന്റെ കലിയടങ്ങീലേ.... ഇല്ല......ഇച്ഛായൻ ഇനിയും ഇവിടെ നിന്ന് സമയം കളയണ്ട.....ഇന്ന് തന്നെ തിരിച്ചു പോണം.... അപ്പോ നീ വരില്ലാന്ന് വാശീലാ.... മ്മ്.....ഞാനിനി അങ്ങോട്ടേയ്ക്കില്ല......ആരെങ്കിലും പറയുന്നത് കേട്ട് ഭാര്യയെ വേണ്ടാന്ന് വയ്ക്കുന്ന നിങ്ങൾക്കൊപ്പം ഞാനെന്ത് ധൈര്യത്തിലാ തിരികെ വരിക..... അലക്സ് അവളെ അമ്പരിപ്പോടെ നോക്കി..... നീ.....നീ യെങ്ങനാ അറിഞ്ഞേ......

ഞാൻ ചോദിച്ചതിന് മറുപടി പറയിച്ഛായാ.....എന്ത് ഉറപ്പിലാ ഞാൻ നിങ്ങൾക്കൊപ്പം വരേണ്ടത് .... ഇനിയും ഇത് പോലൊക്കെ നടക്കില്ലാന്ന് എന്താ ഉറപ്പ്.....ദൃഡമായി അവളത് ചോദിക്കുമ്പോൾ മറുപടി പറയാതെ കുറ്റബോധം കാരണം മുഖം കുനിച്ച് നിന്നു അലക്സ്..... അന്ന ക്കൊച്ചേ ഞാൻ പറഞ്ഞില്ലേ എനിക്ക് തെറ്റ് പറ്റിയതാടീ....ഇപ്പൊ ക്ഷമിച്ചേക്ക് ഇനിയൊരിക്കലും ഇങ്ങനുണ്ടാവുകേലാ....പറഞ്ഞു കൊണ്ട് അവളുടെ നിറുകിൽ ചുമ്പിച്ചു അലക്സ്.... തൊടരുതെന്നെ.....എന്നെ തൊട്ടാൽ ഗംഗേല് പോയി കഴുകിയാലും നിങ്ങളുടെ അഴുക്ക് മാറില്ല.....ആരു അവനെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു ..... ശവത്തീ കുത്താതെടീ....വെളിവില്ലാതെ ഞാനെന്തൊക്കെയോ വിളിച്ചു പറഞ്ഞൂന്ന് വച്ച് അതൊക്കെ ഓർത്ത് വച്ചിരിക്കാ നീ.... വീണ്ടും പറയാ ക്ഷമിക്കടീ....പ്ലീസ്.....വാ നമുക്ക് തിരികെ വീട്ടിലേക്ക് പോവാം.... നിങ്ങളോട് ഞാൻ എത്ര തവണ പറയണം വരില്ലാന്ന്..... ഞാൻ വരില്ല ...... നീ വരില്ലേ.....തൂക്കിയെടുത്ത് കൊണ്ട് പോവും ഞാൻ......പറഞ്ഞു കൊണ്ട് അലക്സ് അവളെ കോരിയെടുത്ത് മുന്നോട്ട് നടന്നു......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story