അരുന്ധതി: ഭാഗം 39

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരു അലക്സിന്റെ കൈയിൽ കിടന്നു കുതറുന്നുണ്ടായിരുന്നു..... ഹാ....അടങ്ങെടീ പെമ്പിളേ...മര്യാദയ്ക്ക് ഞാൻ കൂടെ പോരാൻ പറഞ്ഞതാ ......അപ്പോ അവൾക്ക് ഒടുക്കത്തെ ജാഡ.....നിനക്ക് വാശിയാണേ......അതിനപ്പുറത്തെ വാശിയാടി എനിക്ക്......അവളെ ഒന്നൂടെ മുറുകെ പിടിച്ചു കൊണ്ട് അലക്സ് പറഞ്ഞു.... ദേ ....ഇച്ഛായാ വിടാനാ പറഞ്ഞത് എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടേ.... നിനക്ക് ദേഷ്യം വരുവാണേ ആ കാല് രണ്ടും കൊണ്ട് പോയ് അടുപ്പത്ത് വയ്ക്കടീ .....അലക്സ് പുച്ഛിച്ച് കൊണ്ട് അവളെ നോക്കി.... ടോ....കളള് കുടിയാ എന്നെ താഴെയിറക്കടോ....ആരു അവന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങി.... കളളുകുടിയൻ നിന്റെ തന്തയാടീ ഒരുമ്പെട്ടോളെ....... അലക്സ് അവളെയും കൊണ്ട് ഡോറിനടുത്തെത്തിയതും പുറത്ത് നിന്നും ആരോ തുടരെ തുടരെ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു......അലക്സ് വേഗം ആരുവിനെ താഴെയിറക്കി.... ആരു അവനെ തുറിച്ച് നോക്കി..... നോക്കി പേടിപ്പിക്കാതെ വേഗം പോയ് വാതിലു തുറന്ന് ആരാന്ന് നോക്കടീ .....അലക്സ് കനപ്പിച്ച് പറഞ്ഞു.... ആരു ചെന്ന് വാതിൽ തുറന്നു....നോക്കുമ്പോൾ ആമിനയായിരുന്നു....കൈയിലൊരു ചോറ്റുപാത്രവുമായാണ് നിൽപ്. ... ആഹ് ......താത്ത....എന്താ താത്ത.... എന്റെ ആരൂട്ടിയേ....വീട്ടില് പത്തിരിയും കോഴിക്കറിയുമുണ്ടാക്കി അനക്ക് പെരുത്ത് ഇഷ്ടല്ലേ....

അനക്കുളള പങ്കാ ഇത് ......ചോറ്റു പാത്രം അവൾക്ക് നേരെ നീട്ടി ക്കൊണ്ട് ആമിന പറഞ്ഞു.... ആരു പാത്രം വാങ്ങി അടുത്ത് കിടന്ന ടേബിളിനു മുകളിൽ വച്ചു..... ഈ സമയം അലക്സ് അവിടേക്ക് വന്നു.... ആമിന അലക്സിനെ നോക്കി നെറ്റി ചുളുച്ചു .... അലക്സ് അവരെ നോക്കി പുഞ്ചിരി.... ആരൂട്ടിയേ ഇതാണോ നിന്റെ പുയ്യാപ്ല....അലക്സിനെ അടിമുടി നോക്കി ആമിന...... അത് ഇത്താ...അ... ആഹ്....ഞാനാ ചേടത്തി ഇവളുടെ കെട്ടിയോൻ......ആരുവിനെ പറയാൻ സമ്മതിക്കാതെ അലക്സ് ഇടയിൽ കയറി പറഞ്ഞു ... ആള് മൊഞ്ചനാണല്ലോ ആരൂട്ടിയേ.....ഞാനന്നേ പറഞ്ഞില്ലേ നിന്നെത്തേടി രാജകുമാരൻ വരുമെന്ന്...... അയ്യാ....രാജകുമാരൻ.....ആരു അലക്സിനെ പുച്ഛിച്ച് നോക്കി 😏😏😏 ഹാ.....നിങ്ങളുടെ പിണക്കമിതുവരെ മാറില്ലേ ആരു....നോക്ക് നിന്റെ പുയ്യാപ്ലക്ക് നിന്നെ പെരുത്തിഷ്ടായോണ്ടല്ലേ.....ഓൻ നിന്നെ കാണാൻ ഓടി എത്തിയത് എന്നിട്ട് മോറും വീർപ്പിച്ചിരിക്കാ നീ..... അങ്ങനെ പറഞ്ഞു കൊടുക്ക് ചേടത്തി.....ഭയങ്കര വാശിക്കാരിയാ.....അവളോട് വീട്ടിലേക്ക് വരാൻ കെഞ്ചി പറഞ്ഞിട്ടു കൂടി കേൾക്കുന്നില്ലേ അവളുടെ ഒടുക്കത്തെ വാശി......

ആരുവിനെ അലസമായി നോക്കി ക്കൊണ്ട് അലക്സ് പറഞ്ഞു...... ആരു അലക്സിനെ കൂർപ്പിച്ചു നോക്കി.... ദേ... ഇപ്പൊ തന്നെ എന്നെ നോക്കി പേടിപ്പിക്കുന്നത് കണ്ടില്ലേ .....അലക്സ് വിത്ത് നിഷ്കൂ... എന്താ ആരൂ ഇത് പുയ്യാപ്ലയോട് ഇങ്ങനെ പെരുമാറണത് ശരിയാണാ.....മോനേ നീ ഇവളെ ഇവിടെ നിർത്തണ്ട കൊണ്ട് പൊയ്ക്കോ......ഇവിടെ അവളൊറ്റക്കല്ലേയുളളൂ.....ഇവിടെ നിന്നാ അവളുടെ ദുരിതം കൂടേയുളളൂ..... അത് പിന്നെ പറയണോ ചേടത്തി ഞാനിവളെ ഇന്ന് തന്നെ കൊണ്ട് പോയാലോന്നാലോചിക്കാ.....അലക്സ് ആരുവിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു..... ആരു അവനെ നോക്കി കണ്ണ് കൂർപ്പിച്ചു..... ആഹ്.... അതാ നല്ലത്......ആരു നീയിങ്ങനെ ഓനോട് പിണങ്ങി ഇവിടെ നിന്നാ അനക്ക് തന്നാ നഷ്ടം.....വെറുതെ എന്തിനാ മോളെ ആളുകളെ കൊണ്ട് ഓരോന്നും പറയിപ്പിക്കുന്നേ.....മോള് പോണം....അവളുടെ കവിളിൽ തഴുകി ക്കൊണ്ട് ആമിന പറഞ്ഞു.... അതിനു മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു.... നിങ്ങള് പുയ്യാപ്ലയും പെണ്ണും കൂടി സൊറ പറഞ്ഞിരിക്കീ.....ഞാൻ പോവാ....വീട്ടില് നൂറൂട്ടം പണീണ്ടേ..... മ്മ്......ശരി താത്ത..... മോനേ ഓളുടെ പിണക്കം വേഗം മാറ്റാൻ നോക്കീ.....മുന്നോട്ട് നടക്കവേ ഇടയ്ക്കൊന്ന് തിരിഞ്ഞു കൊണ്ട് പറഞ്ഞു ആമിന..... അത് ഞാനേറ്റു.....ആരുവിനെ നോക്കി മീശമുറുക്കികൊണ്ട് അലക്സ് പറഞ്ഞു.....

ആമിന പൊയ്ക്കഴിഞ്ഞതും ആരു ചവിട്ടി തുളളി അകത്തേക്ക് പോവാൻ തുടങ്ങി...... അലക്സ് അവളെ കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ചേർത്തു ഒപ്പം മറുകൈയാൽ വാതിൽ ചേർത്തടച്ചു..... ഹാ....അങ്ങനങ്ങ് പോയാലെങ്ങനാ അന്നക്കൊച്ചേ.....ചേടത്തി പറഞ്ഞത് കേട്ടില്യോ....നമുക്ക് പിണക്കം മാറ്റണ്ടായോ.....വശ്യമായ ചിരിയോടെ ചുണ്ടുകളുഴിഞ്ഞ് കൊണ്ട് അവളുടെ മുഖത്തെക്ക് മുഖമടുപ്പിച്ചു അലക്സ്..... ആരു അവനെ തള്ളിമാറ്റി പോവാൻ തുടങ്ങിയതും.....അലക്സ് അവളെ വട്ടം പിടിച്ചു ചുമരിൽ ചേർത്ത് നിർത്തി.... അവളവനിൽ നിന്നും മുഖം വെട്ടി തിരിച്ചു..... അലക്സ് അവളുടെ കവിളിൽ പതിയെ കുത്തിപിടിച്ച് അവന് നേരെ തിരിച്ചു..... അവളുടെ കണ്ണുകളിലേക്ക് തന്നെ അവൻ നോക്കി നിന്നു...... മതിയാക്കടീ അന്നക്കൊച്ചേ നിന്റെ പരിഭവം .....എനിക്ക് വീർപ്പുമുട്ടുവാ .......ശ്വാസം മുട്ടി ചത്ത് പോവത്തേയൊളളൂ ഞാൻ ...നീയില്ലാതെ പറ്റുകേലടി അതാ നിന്റെ അഡ്രസ്സ് തപ്പി പിടിച്ച് ഇങ്ങോട്ടേക്ക് പോന്നത്.....ദേ....ഈ ഒറ്റത്തവണത്തേക്ക് ഇച്ഛായനോട് ക്ഷമിക്ക് നീ.....ഇനി ഇത് പോലൊരു സാഹചര്യം ഞാനുണ്ടാക്കുകേല മാതാവാണേ സത്യം.....എല്ലാം പൊറുത്ത് എന്നോടൊപ്പം പോന്നൂടേ നിനക്ക്....അവൻ കണ്ണുകൾ കൊണ്ട് കേണു.... ഞാൻ പിണങ്ങിയപ്പോ വീർപ്പുമുട്ടുന്നല്ലേ.....ഞാനില്ലാതെ പറ്റുന്നില്ലല്ലേ.....

അന്നെന്നോട് കാരണം പോലും പറയാതെ അവഗണിച്ച് നടന്നപ്പോ എന്റെ മനസ് വേദനിച്ചതറിഞ്ഞോ നിങ്ങൾ....എന്റെ കണ്ണുനീര് കണ്ടോ നിങ്ങൾ.....ഞാൻ കരഞ്ഞപ്പോ അതഭിനയവാ അല്ലേ.....ഇപ്പോ നിങ്ങളെന്നോട് ചെയ്തതും പറഞ്ഞതും ഞാൻ മറക്കണവല്ലേ....എന്നെ വേദനിപ്പിച്ചതും ഞാൻ നീറി നീറി കഴിഞ്ഞതും ക്ഷമിക്കണവല്ലേ.....കരച്ചിലോടെ ചോദിച്ചു .... അന്നക്കൊച്ചേ ഞാൻ ....... വേണ്ട......ആരു കൈയുയർത്തി അവനെ തടഞ്ഞു.....നിങ്ങളൊന്നും പറയണ്ട.....ചെയ്യാത്ത തെറ്റിന്റെ പേരിലാ നിങ്ങളന്നെന്നെ അത്രമാത്രം വേദനിപ്പിച്ചത്......അന്ന് എന്നെ വേണ്ടാന്ന് പറഞ്ഞല്ലേ ഡിവോസ് പേപ്പറിൽ സൈൻ ചെയ്യിച്ചത്.....ഞാനെത്രയും വേഗം നിങ്ങളുടെ ജീവിതത്തിന്ന് ഒഴിഞ്ഞു തന്നാൽ അത്രയും നല്ലതെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്താ ഇങ്ങനെ.......നിങ്ങൾക്ക് തോന്നുമ്പോ തോന്നുമ്പോ തെറ്റിദ്ധരിക്കാനൂം ശിക്ഷ വിധിക്കാനും ഞാനിനിയും നിന്നു തരണോ??....ഞാനിവിടെ കഴിഞ്ഞോളാം.....എനിക്ക് സമാധാനവായിട്ട് ജീവിക്കണം.....അത് മരിക്കാനുളള പേടി കൊണ്ടല്ല....എന്റെ അമ്മ കഷ്ടപ്പെട്ടാ എന്നെ വളർത്തി വലുതാക്കിയതും പഠിപ്പിച്ചതും....ഞാനായിട്ടെന്റെ ജീവിതം അവസാനിപ്പിച്ചാൽ എന്റെ അമ്മയുടെ ആത്മാവ് പൊറുക്കില്ല....അപ്പോഴും കരയുന്നുണ്ടായിരുന്നവൾ.....

അലക്സ് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ...... ഹാ....എന്താടീ അന്നക്കൊച്ചേയിത് മതി കരഞ്ഞത്......വാശി മാറ്റിവച്ചൂടായോ നിനക്ക് ......ദേ...നീ ഇട്ടേച്ച് വന്നേ പിന്നെ കണ്ണാപ്പീ നേരാവണ്ണം ഒന്നും കഴിച്ചിട്ടില്ല....എപ്പോഴും അമ്മാ ....അമ്മ.....ന്ന് വിളിച്ചു കരയുവാ......നീയില്ലാണ്ട് അവന് പറ്റുകേല....എനിക്കും....പറഞ്ഞു നിർത്തിക്കൊണ്ട് അവളിൽ നിന്നും അകന്നു മാറിയിരുന്നു അലക്സ്..... കണ്ണാപ്പീയെ കുറിച്ചോർക്കെ അവളുടെ മനസ്സിൽ വേദന തോന്നി അവനെ കാണാനും നെഞ്ചോടണയ്ക്കാനും അവളുടെ ഹൃദയം കൊതിച്ചു....... ഈ സമയം അലക്സിന്റെ ഫോൺ റിംഗ് ചെയ്യാൻ തൂടങ്ങി ഏലിയാമ്മയായിരുന്നു വിളിച്ചത്.... അലക്സ് ഉടനെ കോൾ അറ്റണ്ട് ചെയ്തു..... ആ അമ്മച്ചി ഞാനവളുടേല് കൊടുക്കാം.....പറഞ്ഞു കൊണ്ട് ഫോൺ ആരുവിന് നേരെ നീട്ടി.....അവളത് വാങ്ങി ചെവിയിൽ വച്ചു... ഹലോ.....മോളേ.....വിതുമ്പലോടെ ഏലിയാമ്മ വിളിച്ചു.... പിന്നാലെ കണ്ണാപ്പീയുടെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാമായിരുന്നു....അതവളെ വല്ലാതെ ഉലച്ചു..... കണ്ണാപ്പീ എന്തിനാമ്മച്ചീ കരയുന്നേ.....അവൾ പരിഭ്രമത്തോടെ തിരക്കി...... നീ പോയേ പിന്നെ അവനിങ്ങനാ മോളെ......നേരാവണ്ണം ഭക്ഷണം കഴിച്ചിട്ട് ദിവസം രണ്ടായി.....എപ്പോഴും അലറി ക്കരയാ.....നിന്നെ വിളിച്ചാ കരയുന്നേ......

ഞങ്ങളെ കൊണ്ട് അവന്റെ കരച്ചിലടക്കാൻ കഴിയുന്നില്ല മോളെ........ഇങ്ങനെ കരഞ്ഞ് കരഞ്ഞ് എന്തേലും വരുത്തി വയ്ക്കുവോന്നാ ഇപ്പൊ എന്റെ പേടി ......ഇടർച്ചയോടെ പറഞ്ഞു ഏലിയാമ്മ..... അമ്മച്ചി.....എന്റെ മോൻ.....ആരു കരയാൻ തുടങ്ങിയിരുന്നു...... ഇങ്ങ് പോരടീ മോളെ അവനെ നീ നോക്കണ്ട ഞങ്ങൾക്കും കണ്ണാപ്പീയ്ക്കും നീയില്ലാണ്ട് വയ്യടീ മോളെ.......പറഞ്ഞു കൊണ്ട് കോൾ കട്ട് ചെയ്തു ഏലിയാമ്മ അപ്പോഴേക്കും കരയുന്നുണ്ടായിരുന്നവർ.... ഏലിയാമ്മ കോൾ കട്ട് ചെയ്ത ശേഷവും കണ്ണാപ്പീയുടെ കരച്ചിൽ അവളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.... എത്രയും വേഗം കുഞ്ഞിന്റെടുത്തേക്ക് പോവാൻ അവളാഗ്രഹിച്ചു.... അവൾ അലക്സിനെ നോക്കി.....അവൻ വാതിലിനടുത്തായി പുറം തിരിഞ്ഞു നിക്കാരുന്നു...... ഇച്ഛായാ.....ആരു ശബ്ദം താഴ്ത്തി വിളിച്ചു..... അലക്സ് ഉടനെ തന്നെ തിരിഞ്ഞു നോക്കി.... ഞാൻ വരാം.....ആരു മുഖം കുനിച്ച് പറഞ്ഞു.... അത് കേട്ടതും വിശ്വസിക്കാനാവാതെ പുഞ്ചിരിയോടെ അവനവളെ ഉറ്റുനോക്കി..... പക്ഷെ കണ്ണാപ്പീയ്ക്ക് വേണ്ടിയാ.....എന്റെ കുഞ്ഞിന് വേണ്ടി മാത്രം.....പിന്നെ.....എനിക്ക് ഡിവോസ് വേണം.... ഉടനെ അലക്സ് അവളെ തുറിച്ച് നോക്കി..... നിങ്ങളുടെ ജീവിതത്തിൽ ഞാനിനി കടിച്ചു തൂങ്ങില്ല......ഇനിയൊരിക്കൽ കൂടി മോഹിച്ചിട്ട് മനസ് വേദനിപ്പിക്കാൻ കഴിയില്ലെനിക്ക്.....ആരു പറഞ്ഞു നിർത്തി.... ആഹാ....അതങ്ങ് പളളീല് പോയി പറഞ്ഞാ മതി....ഈ അലക്സ് ജീവനോടിരിക്കുന്നിടത്തോളം കാലം നീ തന്നെയായിരിക്കും എന്റ പെണ്ണ്.....

നീ എന്നോടൊപ്പം താമരയ്ക്കലില് തന്നെയുണ്ടാവും....എന്റെ മിന്ന് നിന്റെ കഴുത്തിലുളളടുത്തോളം കാലം നീയെന്റേത് മാത്രമായിരിക്കും ..... പറഞ്ഞു കൊണ്ട് ബാഗിൽ നിന്നും ആരു ഒപ്പിട്ട ഡിവോസ് പേപ്പസ് കൈയിലെടുത്തു.....അവളുടെ മുന്നിൽ വച്ച് തന്നെ അത് കീറി നുറുക്കുകളാക്കി നിലത്തേക്കിട്ടു..... ഇനി ഇതിന്റെ പേരും പറഞ്ഞ് നീ കെറുവിക്കണ്ട....... ആരു അമ്പരപ്പ് മാറാതെ അവന്റെ പ്രവൃത്തി നോക്കി നിന്നു.... അവനവളുടെ അടുത്തേക്ക് വന്ന് അവളുടെ മുഖം കൈയ് കുമ്പിളിലെടുത്തു..... നീ കേട്ടിട്ടില്ലേ ദൈവം ചേർത്ത് വച്ചത് മനുഷ്യർ പിരിക്കാൻ പാടില്ലാന്ന്......നമ്മളെ ദൈവവല്ലേടീ ചേർത്ത് വച്ചത്...അപ്പോ ഭാര്യേ......ഞാനുടുത്തില്ലേലും നിന്നെ ഞാനുടുപ്പിച്ചോളാം.....ഞാനുണ്ടിലേലും നിന്നെ ഞാനൂട്ടിക്കോളാം.....അത് പോരേ....കണ്ണ് ചിമ്മി ക്കൊണ്ട് അവളെ നോക്കി..... ആരു അവന്റെ കൈ തട്ടി മാറ്റി അവനിൽ നിന്നും അകന്നു മാറി ..... കുറച്ച് മുന്നേ പറഞ്ഞതാ.... ഞാൻ തിരിച്ചു വരുന്നത് കണ്ണാപ്പീയെ ഓർത്തു മാത്രാ.....നിങ്ങളെനിക്കിനി ആരുമല്ല....ആരും....കടുപ്പിച്ച് പറഞ്ഞു കൊണ്ട് ആരു മുന്നോട്ട് നടന്നു.... നിന്റെ പിണക്കം ഞാൻ മാറ്റിക്കോളാടീ അന്നക്കൊച്ചേ ......അലക്സ് പുഞ്ചിരിയോടെ ഓർത്തു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story