അരുന്ധതി: ഭാഗം 40

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

തിരികെ താമരയ്ക്കലേക്ക് പോവാൻ റെഡിയാവുകയായിരുന്നു ആരു.....കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് കൊണ്ട് മുടി ചീകി കെട്ടുകയായിരുന്നവൾ......സിംപിൾ ഡിസൈനിലുളള ഒരു കോട്ടൺ സാരിയും അതിനു മാച്ച് ആയ ബ്ലൗസുമായിരുന്നു വേഷം....ഈ സമയം അലക്സ് അവിടേക്ക് വന്നു......ആരു കണ്ണെഴുതി ഒരു കുഞ്ഞ് പൊട്ട് വച്ചു......നെറ്റിയിൽ സിന്ദൂരം ചാർത്തി....തിരിഞ്ഞതും കഴുത്തിലൂടെന്തോ ഇഴയുന്ന പോലെ തോന്നി നോക്കുമ്പോൾ അന്ന് ട്രയിനിൽ വച്ച് നഷ്ടപ്പെട്ട അതേ ചെയ്ൻ ......അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി......അവൾ മുഖമുയർത്തി അലക്സിനെ നോക്കി.....അവളെ തന്നെ നോക്കി നിൽപായിരുന്നവൻ ആരു അമ്പരപ്പോടെ അവനെയും ചെയ്നിലേക്കും മാറി മാറി നോക്കി..... ഇത് എന്റെ കളഞ്ഞു പോയ ചെയ്നാ ....ഇതെങ്ങനാ ഇച്ഛായന്റെ കൈയിൽ.....അവൾ ചെയ്നിൽ പരതിക്കൊണ്ട് ചോദിച്ചു ...... അന്ന് ട്രയിനില് വച്ച് എന്റെ ഷർട്ടിൽ കുരുങ്ങിയതാ.....ഞാനത് അന്നേരം അലമാരയ്ക്കുളളിൽ സൂക്ഷിച്ചു വച്ചിരുന്നു.......പക്ഷേ ഇങ്ങനൊന്ന് അവിടിരിപ്പുളള കാര്യം ഞാനങ്ങ് മറന്നു പോയി.....ഇതിപ്പോ കഴിഞ്ഞ ദിവസം അലമാര തുറന്നപ്പോൾ കൈയിൽ തടഞ്ഞതാ.....പുഞ്ചിയോടവൻ പറഞ്ഞു..... അന്നക്കൊച്ചേ.....ക്ഷമിക്കാൻ പറ്റില്ലേടീ എന്നോട് അലക്സ് അവളുടെ കാതോരം പതിയെ ചോദിച്ചു......

മറുപടി പറയാതെ മുഖം കുനിച്ച് നിന്നു ആരു.... ദേ.....പറ്റിപ്പോയതാ......ഞാൻ വാക്ക് തരുവാ ഇനിയങ്ങനൊന്നും ഉണ്ടാവുകേല.....അന്ന് കളളിന്റെ പുറത്താ ഞാനെന്തൊക്കെയോ വിളിച്ചു പറഞ്ഞത്......ക്ഷമിക്കെടി.....ചൂണ്ട് വിരലിനാൽ ആരുവിന്റെ മുഖം ഉയർത്തിക്കൊണ്ട് അലക്സ് വീണ്ടും മാപ്പ് ചോദിച്ചു...... അവന്റെ കൈ തട്ടി മാറ്റികൊണ്ട് ആരൂ മുന്നോട്ട് പോയി......ഒരു കുഞ്ഞ് വേദന അവന്റെ ഇടനെഞ്ചിൽ നിറഞ്ഞു..... ❤❤ ഉച്ചയ്ക്ക് മുന്നേ തന്നെ വീടൊതുക്കിയ ശേഷം വാതിൽ പൂട്ടി താക്കോൽ ആമിനയെ ഏൽപ്പിച്ച് യാത്ര പറഞ്ഞിറങ്ങി..... കാറിനുള്ളിൽ കയറിയിട്ടും ആരുവിന്റെ ഹൃദയം കണ്ണാപ്പീയെ യോർത്ത് വല്ലാതെ അസ്വസ്ഥമായിരുന്നു......ഇടക്കിടെ ചെറുതായൊന്ന് മയങ്ങിയെങ്കിലും വേഗം ഉണരുകയും ചെയ്തു..... രാത്രിയാണ് ആരുവും അലക്സും താമരയ്ക്കൽ എത്തിയത്...... കാർ ഗേറ്റ് കടന്നെത്തിയപ്പോഴേ എല്ലാവരും പുറത്തേക്ക് വന്നു......ആലീസിന്റെ കൈയിലിരുന്ന് വാവ ഉറങ്ങിയിരുന്നു.....ഏലിയാമ്മയുടെ കൈയിലിരുന്ന് കണ്ണാപ്പീ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.....കാർ പോർച്ചിലൊതുക്കിയതും ആരു വേഗം ഇറങ്ങി കണ്ണാപ്പീടടുത്തേക്ക് വേഗത്തിൽ നടന്നു......ദൂരെ നിന്നും അവളെ കണ്ടതും കുഞ്ഞി കൈകൾ കൂട്ടിയടിച്ച് ചിരിക്കാൻ തുടങ്ങിയിരൂന്നവൻ.....

അമ്മ....അമ്മ......വിളിച്ചു കൊണ്ട് കണ്ണാപ്പീ അവളുടെ നേരെ കൈ നീട്ടി.....ആരു വേഗം വന്ന് അവനെ കൈനീട്ടി എടുത്തു.......അവന്റെ മുഖമാകെ ചുമ്പനങ്ങളാൽ പൊതിഞ്ഞു......അപ്പോഴേക്കും ചെക്കൻ അവളുടെ നെഞ്ചിൽ പതുങ്ങി കിടക്കാൻ തുടങ്ങി..... രണ്ടു ദിവസം കൊണ്ട് കുഞ്ഞാകെ ക്ഷീണിച്ചിരുന്നു.....കരഞ്ഞു കരഞ്ഞ് അവന്റെ ശബ്ദമൊക്കെ അടഞ്ഞിരിക്കയായിരുന്നു.... ആരു ഏലിയാമ്മയെ നോക്കി ആരുവിന്റെയും കണ്ണാപ്പീയുടെയും സ്നേഹം കണ്ട് കണ്ണുനിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നവർ....ഒരു നിമിഷം അലക്സും അവരെ തന്നെ നോക്കി നിന്നു..... മോനിങ്ങ് വന്നേ അമ്മ പോയി വേഷോക്കെ മാറിയേച്ച് വരട്ടെ ഏലിയാമ്മ അവനെ അവളിൽ നിന്നും വാങ്ങാൻ നോക്കുമ്പോൾ.....കരഞ്ഞ് കൊണ്ട് അവളെ പറ്റി പിടിച്ചു കിടന്നു.....ഏലീയാമ്മയുടെ കൈയിലേക്ക് പോവാൻ വിസമ്മതിച്ചു..... സാരല്ല അമ്മച്ചി ഞാനവനെ ഉറക്കിയിട്ട് കഴിഞ്ഞ് കുളിച്ചോളാം.....അവനെന്തേലും കഴിച്ചാരുന്നോ അമ്മച്ചി..... ഇല്ല മോളെ വല്യ വാശിലായിരുന്നു...... ഞാൻ ഭക്ഷണം കൊടുത്തു നോക്കാം.....ആരു കണ്ണാപ്പീയുടെ കവിളിൽ മുത്തി..... മ്മ്......മോള് അകത്തേക്ക് വായോ.....മതി ഇവിടിങ്ങനെ നിന്നത്....ഏലിയാമ്മ ആരുവിനെയും കൂട്ടി അകത്തേക്ക് പോയി..

.ഈ സമയം ആലീസ് കുഞ്ഞിനുളള ഭക്ഷണവുമായി അവിടേക്ക് വന്നു.....ആരു കണ്ണാപ്പീയെ കൊണ്ട് നടന്ന് ഭക്ഷണം കഴിപ്പിച്ചു.....അവളുടെ തോളിൽ ചാഞ്ഞു കൊണ്ട് കുഞ്ഞ് ഉറങ്ങുകയും ചെയ്തു......ആരു കുഞ്ഞിനെ ഏലിയാമ്മയെ ഏൽപ്പിച്ച ശേഷം റൂമിലേക്ക് പോയി..... ഈ സമയം അലക്സ് ഉമ്മറത്ത് ആന്റണിയുമായി സംസാരിച്ചിരീക്കുകയായിരൂന്നു...... ഏലിയാമ്മ ഉമ്മറത്തേക്ക് വന്നു...... മോനേ അലക്സേ.......അവർ പതിയെ വിളിച്ചു.... എന്നതാ അമ്മച്ചി.....അലക്സ് മുഖമുയർത്തി ഏലിയാമ്മയെ നോക്കി.... എടാ......ഇനിയെങ്കിലും നീയാ കൊച്ചിനെ നോവിക്കല്ലേ......അതിന്റെ സങ്കടം കാണാൻ വയ്യാഞ്ഞിട്ടാ.....അവളെ കണ്ടപ്പോഴുളള കണ്ണാപ്പീയുടെ സന്തോഷം കണ്ടില്ലേ.....അവള്.....അവള് വന്നപ്പോൾ ജീവൻ വന്ന പോലെയാ കുഞ്ഞിന്.....നീ പണ്ടൊക്കെ പറയില്ലാരുന്നോ വരുന്നവളൊക്കെ കണ്ണാപ്പിയെ നോക്കുവോന്ന് എങ്ങനെ അറിയാമെന്ന്......ആരു അവനെ പൊന്നു പോലെയാ നോക്കുന്നേ.....കണ്ണാപ്പീ അവൾക്ക് സ്വന്തം കുഞ്ഞ് തന്നാ.....ഇനി ഒന്നിന്റെ പേരിലും അവളെ നോവിക്കല്ലേടാ മോനേ.....നിറ കണ്ണുകൾ തുടച്ചു കൊണ്ട് ഏലിയാമ്മ പറഞ്ഞു...... ഇല്ലമ്മച്ചീ ഒന്നിന്റെ പേരിലും ഞാനിനി അവളെ വേദനിപ്പിക്കില്ല......അലക്സ് ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു.....

എന്നാ ഇച്ഛായന് കൊള്ളാം...... ഇനി ഇമ്മാതിരി കൊനഷ്ടും ഒപ്പിച്ചേച്ച് വന്നാ തന്നെതാനേ അങ്ങ് പരിഹരിച്ചേക്കണം ഒന്നിനും ഞങ്ങള് കാണത്തില്ല അല്യോ അമ്മച്ചി......ആന്റണി ഏലിയാമ്മയെ നോക്കി..... ഇനി ഇമ്മാതിരി വേലത്തനവും ഒപ്പിച്ചേച്ച് വന്നാ കർത്താവാണേ അലക്സേ നിന്നെ ഞാൻ ചൂലിനടിച്ചു പുറത്താക്കും ......പണ്ട് നിന്റെ അപ്പനേയും ആ റോസമ്മയെയും ഷാപ്പീന്ന് അടിച്ചു പുറത്താക്കിയ പോലെ.....ഏലീയാമ്മ ഒച്ചയെടുത്തു..... എന്റെ അമ്മച്ചി അപ്പന്റെ കാര്യം പറഞ്ഞ് എന്നെ ഇങ്ങനെ താരതാമ്യം ചെയ്യല്ലേ....അപ്പനങ്ങനായത് എന്റെ കുറ്റവാണോ..... അല്ലടാ എന്റെ കുറ്റവാ.....നീ ഇപ്പൊ കാണിക്കുന്ന പോലുളള ഏനക്കേട് കാണിച്ചപ്പോ തന്നെ തല്ലി പുറത്തേക്കേണ്ടതായിരുന്നയാളെ.....ഏലിയാമ്മ അലക്സിനെ കടുപ്പിച്ച് നോക്കി ക്കൊണ്ട് അകത്തേക്ക് കയറി പോയി..... ഇതെന്നാ കൂത്താ.......അപ്പന്റെ തലതിരിവ് കാരണം എനിക്കാണല്ലോ മാതാവേ പൊറുതിയില്ലാത്തേ.....അലക്സ് പിറുപിറുത്തു..... ഇത് കേട്ട് ആന്റണി ചിരിക്കാൻ തുടങ്ങി..... ടാ....പന്ന .....മോനേ.....കൂടുതല് കിണിക്കല്ലേ.....

നീയൊക്കെ കൂടിയാ എന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചത് എന്നിട്ട് അനുഭവിക്കുന്നത് മൊത്തം ഞാനും.... ഇച്ഛായന്റെ കൈയിലിരുപ്പ് കൊണ്ടല്ലേ അനുഭവിച്ചോ.....ആന്റണി പതിയെ പറഞ്ഞു... ടാ...തെണ്ടീ....നിന്നെ ഞാൻ....പറഞ്ഞു കൊണ്ട് അടൂത്തിരുന്ന ഫ്ളവർ വേസ് കൈയിലെടുത്തതും ആന്റണി അവിടെ നിന്നും പുറത്തേക്ക് പാഞ്ഞു..... അലക്സ് പുഞ്ചിരിയോടെ അത് നിലത്തു വച്ചു.... ❤❤❤ ആരു കുളി കഴിഞ്ഞ് ഫാനിന് മുന്നിൽ നിന്ന് മുടിയുണക്കുകയായിരുന്നു......അവളുടെ മനസ്സ് മുഴുവൻ കണ്ണാപ്പീയുടെ കരഞ്ഞ് വാടിയ മുഖമായിരുന്നു......ഒരു ദീർഘ നിശ്വാസത്തോടെ തോർത്ത് അയയിൽ വിരിച്ചതും അലക്സിന്റെ കൈകൾ അവളുടെ വയറിൽ ചുറ്റി വരിഞ്ഞു..... ആരു ബലം കൊടുത്ത് അവയെ അടർത്തി മാറ്റി.....മുന്നോട്ട് പോവാൻ തുടങ്ങിയതും അവനവളെ വലിച്ചു നെഞ്ചിലേക്കിട്ടിരുന്നു.....ആരു അവന്റെ മുഖത്ത് നോക്കാതെ നിന്നു...... അന്നക്കൊച്ചേ......എന്താടീയിത്.....ഇങ്ങനെ എന്നോട് മുഖം വീർപ്പിച്ചിരിക്കല്ലേ നീ.....സഹിക്കാൻ പറ്റുന്നില്ലടീ...എത്ര നാള് നീയിങ്ങനെ പിണങ്ങി കഴിയാമ്പോവാ......

ഈ ഒരൊറ്റ തവണത്തേക്ക് ക്ഷമിക്കടീ.....അവളുടെ മൂഖം അവന് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു.... നിങ്ങളും അന്നിതു പോലെ തന്നല്ലേ എന്നോട് കാട്ടിയത് ......അപ്പോ എനിക്കും ഒരുപാട് വേദനിച്ചതാ.....അന്ന് എനിക്ക് ഇതു പോലെ പരിഭവം പറയാനുളള സാഹചര്യം കൂടി ഉണ്ടായിട്ടില്ല.....എന്നും കളള് കുടിച്ച് നാല് കാലിലല്ലേ കേറി വരുവായിരുന്നത്.......ആരു കെറുവിച്ചു....... ഹാ....എന്റെ അന്നക്കൊച്ചേ ഇന്നിപ്പോ എത്രാമത്തെ തവണയാ ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നേ....പോട്ടെടീ....ക്ഷമിച്ചേക്ക്.....അലക്സ് ദയനീയമായി അവളെ നോക്കി...... ഇല്ല.....എനിക്ക് ക്ഷമിക്കാൻ പറ്റില്ല...എനിക്ക് നിങ്ങളെ ഇഷ്ടവല്ല....എനിക്ക് നിങ്ങളെ വെറുപ്പാ.....കളള്കുടിയൻ......തല്ല് കൊളളി......തെമ്മാടീ....കാട്ട് പോത്ത്......പറഞ്ഞു കഴിഞ്ഞ് അലക്സിനെ ഒന്ന് കൂടി നോക്കിയവൾ..... ആരു പറയുന്നത് കേട്ട് ദേഷ്യം കൊണ്ടു നിയന്ത്രണം വിട്ട് നിക്കാരുന്നു അലക്സ്.... പ്ഫാ......പന്ന .... മോളെ.....ഞാൻ ചെയ്തത് തെറ്റാന്ന് സമ്മതിച്ചു തന്നതല്യോ....മാപ്പും പറഞ്ഞതാ.....എന്നിട്ടും താഴുന്തോറും തലമേല് കേറി നിന്ന് മാർഗം കളിക്കുവാണോടീ ഒരുമ്പെട്ടോളേ.....

നീ എന്നാടീ കരുതീയേ....എന്നും നിന്നെ താങ്ങി തൊഴുത് നിക്കുവെന്നോ.....എന്റെ പട്ടി വരും.....നീ എന്നോട് മിണ്ടണ്ടടീ പുല്ലേ.....അവളുടെ ഒരു ഒടുക്കത്തെ ജാഢ....ഭൂലോക രംഭയെന്നാ വിചാരം ആറ്റംബോംബിന് കൈയും കാലും വച്ച മുതല് .....എന്നും ഇങ്ങനെ നടന്നാ മതി മോന്തയും വീർപ്പിച്ച്....എന്റെ മാതാവേ ഏത് നേരത്താണോ ഈ കുരിശിനെ എടുത്ത് തലേ വെയ്ക്കാൻ തോന്നിയത്..... തലയ്ക്ക് കൈവച്ചു പറയുന്നവനെ കണ്ട് ആരുവിന് ചിരി പൊട്ടി ........ ആരു ചിരിക്കുന്നത് കണ്ട് അലക്സ് അവളെ തന്നെ അന്തിച്ച് നോക്കി നിന്നു ..... ടോ.....കളള നസ്രാണി.....ദാ.... ഇതാണെന്റ ഇച്ഛായൻ....അല്ലാതെ വെറുതെ സെന്റിയടിച്ച് കരഞ്ഞ് പിഴിഞ്ഞ്...ഞാനന്നേ പറഞ്ഞതാ തനിക്കിതൊന്നും ചേരില്ലാന്ന്....ഇപ്പോഴും പറയാ തനിക്കീ കലിപ്പൻ സ്വഭാവവേ ചേരൂ....കേട്ടോടോ കളള്കുടിയൻ നസ്രാണി....പറഞ്ഞു കഴിഞ്ഞതും അലക്സ് അവളെ മുറുകെ പുണർന്നിരുന്നു.....അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story