അരുന്ധതി: ഭാഗം 41

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

കളളുകുടിയൻ നിന്റെ തന്തയാടീ ഒരുമ്പെട്ടോളെ.......ആരുവിന്റെ കാതിലായ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു അലക്സ്...... എന്തൊരഭിനയവാടീ.....നിനക്കൊക്കെ ഓസ്കാർ കിട്ടുവല്ലോ......തീ തീറ്റിച്ചല്ലോ പെണ്ണേ നീ....പറഞ്ഞു കൊണ്ട് അവളുടെ നിറുകിൽ ചുമ്പിച്ചു..... നീ പോയപ്പഴാടീ ഞാനറിഞ്ഞത് നീയെന്റെ പ്രാണനായിരുന്നെന്ന്......അന്നേരം ഞാനനുഭവിച്ച വേദന പറഞ്ഞാലറിയില്ല.........തെല്ല് നേരത്തെ നിശബ്ദതയ്ക്ക് ശേഷം അലക്സ് പറഞ്ഞു ...... എങ്ങനേലും നിന്നെ കണ്ടാ മതിയെന്നായി പിന്നെ എനിക്ക്......എന്നിട്ട് വീട് അന്വേഷിച്ചു ചെന്നപ്പോഴോ അവളുടെ ഒടുക്കത്തെ പിണക്കവും വാശിയും......... അവളുടെ തോളിൽ താടികുത്തി കൊണ്ട് തന്നെ അലക്സ് പറഞ്ഞു...... പിന്നെ.....എനിക്ക് വേദനിച്ചത് നിങ്ങളെ അറിയിക്കണ്ടേ......ഇത് പോലെ തന്നാ ഞാനും അനുഭവിച്ചത്.......സാരിയുടുത്തു നിക്കണമെന്ന് പറഞ്ഞിട്ട് പോയ ആള് വന്ന കോലം അടിച്ചു പാമ്പായി നാല് കാലിൽ .....എന്നിട്ട് കുറേ ഡയലോഗും.....തൊടരുതെന്നെ ഗംഗേല് പോയി കഴുകിയാലും അഴുക്ക് പോവില്ല......അലക്സിനെ ഏറു കണ്ണാലെ നോക്കി ക്കൊണ്ട് ആരു പറഞ്ഞു......

അലക്സ് പുഞ്ചിരിയോടെ അവളുടെ മുഖം കൈയിലെടുത്തു അവളുടെ മുഖമാകെ അലക്സിന്റെ ചുണ്ടുകൾ സഞ്ചരിച്ചു....... ഒരുപാട് വേദനിപ്പിച്ചല്ലേ അന്നക്കൊച്ചേ ഞാൻ.....ഇനിയിതുപോലുണ്ടാവില്ലടീ...... മ്മ്.....ഇനി ഇതുപോലെ കാണിച്ചാലേ നിങ്ങളുടെ തലമണ്ട ഞാൻ തല്ലിപൊളിക്കും ഓർത്തോ....കുറുമ്പോടെ പറഞ്ഞു...... നീ യീ അലക്സിന് ചേർന്ന കെട്ടിയോള് തന്നാടീ.....അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ട് കൊണ്ട് അലക്സ് പറഞ്ഞു.... ആരു അവന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റി.... ഒറ്റക്കൊമ്പൻ കരയേ....മോശം....എന്റിച്ഛായൻ എന്നും ഇങ്ങനെ തലയുയർത്തി പിടിച്ചു തന്നെ നിക്കണം ആരുടെ മുന്നിലും താഴാതെ അതാ എനിക്കിഷ്ടം......ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ മീശമുറുക്കുന്നുണ്ടായിരുന്നു.... അലക്സ് അവളുടെ കൈ രണ്ടും പിന്നിലേക്ക് മാറ്റി അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചുകൊണ്ട് അവളുടെ അധരം കവർന്നെടുത്തു......

ആരുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു......അലക്സിന്റെ കരങ്ങൾ ആരുവിന്റെ അരക്കെട്ടിൽ മുറുകി......ശ്വാസം വിലങ്ങിയിട്ടും അലക്സ് അവളെ വിട്ട് മാറിയില്ല...... പിടിച്ചു നിൽക്കാനാവില്ലെന്നായായപ്പോൾ അവനെ ബലമായി തളളിമാറ്റി കൊണ്ടവൾ ആഞ്ഞു ശ്വാസമെടുത്തു...... ആരു അവനെയൊന്ന് കൂർപ്പിച്ചു നോക്കി..... നെഞ്ചിൽ കൈവച്ചു കിതയ്ക്കുന്നവളെ തന്നെ അലക്സ് കുറുമ്പോടെ നോക്കി നിന്നു..... ആരു തളർച്ചയോടെ അവനിലേക്ക് ചാഞ്ഞു.....അലക്സ് അവളുടെ തലയിൽ തഴുകിക്കൊണ്ടിരുന്നു...... അന്നക്കൊച്ചേ .....എനിക്ക് നിന്നെ വേണം ......ഇനിയും കാത്തിരിക്കാൻ മേലടീ.....കളളച്ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ അവനഭിമുഖമായി നിർത്തി .... അലക്സ് പറയുന്നത് കേട്ട് ആരുവിന്റെ ഹൃദിടിപ്പ് വർദ്ധിച്ചു വരുന്നുണ്ടായിരുന്നു......അവളുടെ ചെഞ്ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി.....പേടിച്ചരണ്ട മിഴികളാലേ അവളവനെ ഉറ്റുനോക്കി...... അലക്സ് അവളെ തന്നോട് ചേർത്ത് നിർത്തി അവളുടെ ഹൃദയമിടിപ്പിന്റെ വേഗതയും വിറയാർന്ന അധരങ്ങളും വേഗത്തിൽ ഉയർന്ന് താഴുന്ന ശ്വാച്ഛോസവും കാണേ അലക്സിന്റെ ചുണ്ടുകളിൽ കുസൃതി ചിരി പടർന്നു.....

ഹാ.....എന്റെ അന്നക്കൊച്ചിന് പേടിയാന്നോ...ഉണ്ണിയാർച്ചയല്യോ അല്ലെങ്കിൽ നാവിനൊക്കെ എന്നാ മൂർച്ചയാ ഇന്നെന്നാ പറ്റി???.........കുറുമ്പോടെ ചോദിക്കുന്നതിനൊപ്പം അവളുടെ മുഖമാകെ അലക്സിന്റെ വിരലുകൾ ഓടി നടന്നു ..... ആരു നാണം കലർന്ന പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... അവളെ കരങ്ങളിൽ കോരിയെടുത്ത് കൊണ്ട് അലക്സ് ബെഡിനടുത്തേക്ക് നടന്നു ..... ❤❤❤ റിച്ചാർഡ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ....നല്ല പരിക്കുകളോടെ ആരൊക്കെയോ ചേർന്ന് അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു .....കുറച്ചു നാളെത്തേക്ക് എണീറ്റ് നടക്കാൻ കഴിയാതെ വണ്ണം നട്ടെല്ലിന് പൊട്ടലുണ്ട്..... രാത്രി സേവ്യർ റിച്ചാർഡിനെ കാണാൻ ഹോസ്പിറലിലെത്തെത്തി..... റിച്ചാർഡ് ബെഡിൽ കിടക്കാരുന്നു......കഴുത്തിലും നട്ടെല്ലിലും ബെൽറ്റിട്ടിരിപ്പുണ്ട്.......മൂത്രം പോകാനായി യൂറിൻ ബാഗ് കണക്ട് ചെയ്തിരിക്കുന്നു...നെറ്റിയില് തുന്നിക്കെട്ടും കൈകാലുകളിൽ പ്ലാസ്റ്ററിട്ടിരിക്കുന്നുമുണ്ടായിരുന്നു........ശരീരമാകെ ചുവന്നതും നീലിച്ചതുമായ പാടുകൾ അവിടവിടെ തെളിഞ്ഞു കാണാമായിരുന്നു .....

കണ്ടപ്പോൾ തന്നെ സേവ്യർ ഞെട്ടലോടെ നോക്കി നിന്നു..... ഡാ....എന്നതാടാ ഇത് ആരാ നിന്നെ ഈ കോലത്തിലാക്കിയത് .....സേവ്യർ പല്ലു കടിച്ചു കൊണ്ട് തിരക്കി.... അലക്സ്......അവനാ....എന്നെ ഈ പരുവത്തിലാക്കിയത്....റിച്ചാർഡ് ഞെരക്കത്തോടെ പറഞ്ഞു...... ആ പന്ന........മോനെ വെറുതെ വിടില്ല ഞാൻ എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കും......സേവ്യർ മുരണ്ടു.. ഹാ....ഞാനില്ല സേവ്യറേ.....എനിക്ക് അവന്റെ കൈയിൽ നിന്നും തല്ലുവാങ്ങി കൂട്ടാനൊന്നും ആവതില്ല....നിനക്കറിയാല്ലോ.....എന്റെ ഭാര്യയ്ക്കും കുഞ്ഞിനും ഞാനല്ലാതെ വേറാരുമില്ല....നമ്മുടെ വാശിടെ പേരില് ഇത് പോലെ ഇനിയും വാങ്ങി കൂട്ടീ വീട്ട്കാരെ ക്കൂടി ബുദ്ധിമുട്ടിക്കാൻ വയ്യാഞ്ഞിട്ടാടാ.....റിച്ചാർഡ് സേവ്യറോടായ് പറഞ്ഞു.... ഹാ....നീയിങ്ങനെ പേടിച്ച് തുടങ്ങിയാലെങ്ങനാ റിച്ചി .......അവനുളളത് ഉടനെ കൊടുക്കണം......കൊല്ലണം പന്ന മോനെ.....അതിന് ഗരുഡൻ രാഘവൻ തന്നെ വരണം....ഒരു പൂച്ചകുഞ്ഞ് പോലുമറിയാതെ അവനെ തീർത്തു തരും......നമുക്കൊരു പോറൽ പോലുമേൽക്കത്തുവില്ല......അന്നാ ശ്യാം ധീരനെ കൊന്നപോലെ.....ഡെയ്സിടെ ഒടുക്കത്തെ പ്രേമം.....കണ്ട അന്യ നാട്ടൂകാരനുമായി ഒളിച്ചോടാൻ നിന്നതാ ആ നാ @@@@ മോള്......അവനെയങ്ങ് തീർത്തപ്പോ കരുതി അവളവനെയങ്ങ് മറക്കുവെന്ന്....എവിടെ ???

അന്ന് ഞാനും രാഘവനും കൂടിയാ അവനെ തീർത്തതെന്ന് ഞങ്ങളുടെ ഫോൺ സംഭാഷണത്തില് നിന്നും അറിഞ്ഞതിന്റെ പിറ്റേന്നാ അവള് ആത്മഹത്യ ചെയ്തത്.....അപ്പന് അവളെന്ന് വച്ചാ പ്രാണനായിരുന്നു.....ഞാൻ കാരണവാ അവള് ചത്തതെന്ന് മനസ്സിലാക്കിയാ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലായിരുന്നു.....അത് കൊണ്ട് ഞാൻ തന്നാ എല്ലാം അലക്സിന്റെ തലയിലേക്ക് കെട്ടിവച്ച് അപ്പനെ വിശ്വസിപ്പിച്ചത്......അപ്പനിന്നും വിശ്വസിക്കുന്നത് അവൻ കെട്ട് കല്യാണത്തിന്ന് പിന്മാറിയത് കൊണ്ടാ അവള് ചത്ത് തുലഞ്ഞതെന്നാ.....നീ നോക്കിക്കോ അലക്സിനെ ഞാൻ വെറുതെ വിടത്തില്ല......ഗൂഢമായി മന്ദഹസിച്ചു കൊണ്ട് സേവ്യർ പറഞ്ഞു.... ദേ....സേവ്യറേ...വെറുതെ ഏടാകൂടത്തിനൊന്നും നിക്കണ്ട....അവനേ ഒറ്റക്കൊമ്പനാ.....നമ്മളിത് വരെ കണ്ട അലക്സിനെയല്ല ഞാനന്ന് കണ്ടത്.....ഭ്രാന്ത് പിടിച്ച പോലെയാ അവനെന്നെ തല്ലിച്ചതച്ചത്...അവനോടിടയാൻ നിന്നാൽ പിന്നെ നമ്മള് ബാക്കി കാണത്തില്ല........വെറുതെ എന്നാത്തിനാ അങ്ങോട്ട് പോയി ചൊറിഞ്ഞ് അവന്റെ കൈയ്ക്ക് പണിയുണ്ടാക്കുന്നേ......

അതുവല്ല എന്നെ ഈ പരുവത്തിലാക്കിയിട്ട് താക്കീതും തന്നതാ ഇനി അവന് നേരെ പോയാ കൊല്ലുമെന്ന്......ദയവ് ചെയ്തു എന്നെ വിട്ടേരെ സേവ്യറേ.....ഞാനൊന്നിനുവില്ല.....ഞാനെങ്ങനേലും ജീവിച്ചു പൊയ്ക്കോളാം....ഞെരങ്ങിക്കൊണ്ട് റിച്ചാർഡ് പറഞ്ഞു..... വരുന്ന ഇലക്ഷനൊന്ന് കഴിഞ്ഞോട്ടേ ഇത്തവണ അപ്പൻ ജയിച്ചാൽ.....മന്ത്രി സ്ഥാനവാ കൈയിൽ വരാൻ പോവുന്നത്......അതും ആഭ്യന്തരം....പിന്നെ എന്ത് കാണിച്ചാലും അധികാരത്തിന്റെ ബലത്തില് തേച്ച് മാച്ച് കളയാം.....അത് വരേ അലക്സിനായുസ്സുളളൂ....അത് വരെ മാത്രം....പുച്ഛത്തോടെ പറഞ്ഞു സേവ്യർ ..... ❤❤❤ അലക്സിന്റെ നഗ്നമായ വിരിമാറിൽ തല ചായ്ച് കിടന്നു ആരു.....അവളുടെ കൈ വിരലുകൾ അവന്റെ നെഞ്ചിലെ രോമക്കാടുകളിലൂടെ ഓടി നടക്കുന്നുണ്ട്......അലക്സ് ബെഡ്ഷീറ്റെടുത്ത് അവളുടെ നഗ്നമായ ദേഹം പുതപ്പിച്ചു.... മകരമഞ്ഞിന്റെ തണുപ്പിലും അവർ രണ്ടു പേരും വിയർത്തു കുളിച്ചു.........തന്റെ പ്രണയത്തീയിൽ വെന്തുരുകി തളർന്നു കിടക്കുന്ന പെണ്ണിനെ ഒന്നുകൂടി തന്നോട് ചേർത്തണച്ചു അലക്സ് ഒരിക്കലും വിട്ടു കളയിലെന്നപോലെ........ഒരു പൂച്ച കുഞ്ഞിനെ പോലെ അവളവന്റെ ഇടനെഞ്ചിൽ കുറുകലോടെ മുഖമമർത്തി.......

ആരുവിന്റെ അഴിഞ്ഞു വീണ നീളൻ തലമുടിയിലൂടെ അലക്സിന്റെ കൈവിരലുകൾ തഴുകി കടന്നു പോകുന്നുണ്ടായിരുന്നു.....ഇടക്കിടെ അവന്റെ അധരങ്ങൾ അവളുടെ നിറുകിൽ ചേർന്നു.....അവളുടെ നിറുകിലെ മാഞ്ഞു തുടങ്ങിയ സിന്ദൂരവും ചോര പൊടിഞ്ഞ അധരങ്ങളും കാണേ അലക്സിന്റെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു...... ഇടയ്ക്കെപ്പോഴോ അവളെയൊന്ന് നോക്കുമ്പോൾ എന്തോ ആലോചനയിലാണെന്ന് മനസ്സിലായി...... അന്നക്കൊച്ചേ.......അവൻ മൃദുവായി വിളിച്ചു..... മ്മ്.....അവൾ മുഖമുയർത്തി അവനെ നോക്കി...... എന്നാ ആലോചനയിലാടീ.....നീ...?? ഞാനേ......അന്നിച്ഛായനെന്നോട് സാരിയുടുത്തു നിൽക്കാൻ പറഞ്ഞിട്ട് പോയ കാര്യം ആലോചിക്കുകയായിരുന്നേ..... നീ അതിപ്പോഴും വിട്ടില്ലായോ......നിനക്കത്രയ്ക്ക് മോഹവാണേ.....സാരി ദേ ആ കബോഡിലുണ്ട് പോയി ഉടുത്തേച്ച് വാ.....കുറുമ്പോടെ അലക്സ് അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു..... ആരു അവന്റെ വയറ്റിലൊന്ന് പതിയെ പഞ്ച് ചെയ്തു..... വേണ്ടേ......ഒരിക്കൽ ഉടുത്തതിന്റെ ക്ഷീണം മാറീയതെയുളളൂ അപ്പോഴാ വീണ്ടും.....ഇനി താൻ സാരിയുമായിട്ടിങ്ങ് വാ തന്നെ ഞാൻ പൊട്ടക്കിണറ്റിലിടും കേട്ടോ ടോ കളള് കുടിയൻ നസ്രാണി......കുറുമ്പോടെ പറഞ്ഞു കൊണ്ട് അവന്റെ മീശയിൽ പിടിച്ചു വലിച്ചു..... യ്യോ......ടീ......ഒരുമ്പെട്ടോളെ നിന്നെ ഇന്ന് ഞാൻ .... പറഞ്ഞു കൊണ്ട് അലക്സ് അവളെയും കൊണ്ട് മറിഞ്ഞ് അവൾക്ക് മുകളിലായ് അമർന്നു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story