അരുന്ധതി: ഭാഗം 42

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

പിറ്റേന്ന് രാവിലെ അലക്സ് ഉണരുമ്പോൾ ആരു അടുത്തില്ലാരുന്നു.....അവൻ ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം.....മൂരി നിവർത്തിക്കൊണ്ട് എണീറ്റു.....കഴിഞ്ഞ രാത്രിയിലെ കാര്യങ്ങളോർക്കെ ഉളളിലൊരു തണുപ്പ് പടർന്നിറങ്ങി.....പുഞ്ചിരിയോടെ എഴുന്നേറ്റ് മുണ്ട് മുറുക്കിയുടുത്ത് കൊണ്ട് ബാത്ത് റൂമിലേക്ക് പോയി......ഷവർ തുറന്നു വിട്ട് അതിനു കീഴിൽ നിന്നു ......തണുത്ത ജലം ശരീരത്തിലൂടൊഴുകിയപ്പോൾ ആരുവിന്റെ ഗന്ധം അവന്റെ ശരീരത്തിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു.....ആ നിമിഷം തന്നെ അവളെയൊരു നോക്ക് കാണാൻ അവന്റെ ഹൃദയം വല്ലാതെ വെമ്പുന്നത് അവനറിഞ്ഞു....... ❤❤❤ ആരു അടുക്കളയിൽ ദോശയുണ്ടാക്കുകയായിരുന്നു.......കുളികഴിഞ്ഞ് തോർത്ത് കൊണ്ട് തലമുടി ഉയർത്തി കെട്ടി വച്ചിട്ടുണ്ട് ......ഒരു സാധാ കോട്ടൺ കുർത്തയും പാലസോയുമായിരുന്നു വേഷം......

മുഖത്ത് വീണു കിടക്കുന്ന കുറുനിരകൾ ഇടക്കിടെ ചെവി മടക്കിലേക്കൊതുക്കി വയ്ക്കുന്നുണ്ടെങ്കിലും വീണ്ടും അവ അലസമായി മുഖത്തേക്ക് വീണു കൊണ്ടിരുന്നു....... ഈ സമയം അലക്സ് അവളെ പിന്നിലൂടെ വന്ന് ചേർത്ത് പിടിച്ചു......അലക്സിന്റെ സാമീപ്യം മനസ്സിലായതും അവളുടെ ചൊടികളിൽ പുഞ്ചിരി മൊട്ടിട്ടു....... അവനവളുടെ പിൻ കഴുത്തിൽ പറ്റിച്ചേർന്നിരുന്ന വിയർപ്പ് തുളളികളിൽ ചുണ്ടുകൾ ചേർത്തു......ആരു ഒരു പിടപ്പോടെ അവനെ ചെരിഞ്ഞ് നോക്കി...... കളളച്ചിരിയോടെ അവനവളുടെ കഴുത്തിടുക്കിൽ മുഖമമർത്തി.... ഇച്ഛായാ...... പോയേ എനിക്ക് ഒരുപാട് ജോലിയുളളതാ.....അവന്റെ കൈ അവളിൽ നിന്നും വിടുവിക്കാൻ നോക്കി ക്കൊണ്ട് പറഞ്ഞു....... ഹാ ഒന്നടങ്ങി നിക്ക് പെണ്ണേ ....എന്താ അവളുടെ ഒരു ജാഡ.... അലക്സ് കെറുവിച്ചു....... ആരു അലക്സിനെ തിരിഞ്ഞു നോക്കി.....

ഒന്നുയർന്ന് പൊങ്ങി കൊണ്ട് അവന്റെ നിറുകിൽ ചുമ്പിച്ചു........ അലക്സ് അവളെ നെഞ്ചോടണച്ചു പിടിച്ചു......അത്യധികം പ്രണയത്തോടെയും കരുതലോടെയും..... ആരു അവന്റെ ഇടനെഞ്ചിലായ് ചുണ്ടുകൾ ചേർത്തു...... അമ്മച്ചി എന്ത്യേടീ.....ഇവിടെങ്ങുമില്ലല്ലോ.....ചുറ്റും പരതി നോക്കി കൊണ്ട് അലക്സ് ചോദിച്ചു..... ഇന്ന് നിങ്ങളുടെ അപ്പന്റെ ആണ്ടാ......അതുകൊണ്ട് മുഴുവൻ കുറുബാനയിൽ പങ്കെടുക്കാൻ പോയിരിക്കാ..... ആന്നോ.....നാഴികയ്ക്ക് നാല്പതു വട്ടം കെട്ടിയോനെ ചീത്തപറയുകേം ചെയ്യും ആണ്ട് കുറുബാന മുടക്കത്തൂവില്ല.....ഈ അമ്മച്ചിടെ കാര്യം അലക്സ് പിറുപിറുത്തു..... അതേ ഞങ്ങൾ പെണ്ണുങ്ങളങ്ങനെ തന്നാ.....കെട്ടിയോനെത്ര ദ്രോഹിച്ചാലും സ്നേഹിക്കത്തേയൊളളൂ.....അലക്സിനെ ഒളി കണ്ണാലെ നോക്കി ക്കൊണ്ട് അവൾ പറഞ്ഞു...... എടീ.....എടീ.....അതിനിടയ്ക്ക് എനിക്കിട്ടൊരു താങ്ങ്.....മ്മ്....ഹ്....നീ കൊളളാലോടീ അന്നക്കൊച്ചേ.....അവളെ വട്ടം പിടിച്ചു അലക്സ്..... ആരു അവനെ പുച്ഛിച്ച് നോക്കി.....

അപ്പോ നീയിപ്പോ എന്നാ പറഞ്ഞു വന്നത്.....ഞാനെത്ര ദ്രോഹിച്ചാലും നീ എന്നെ സ്നേഹിക്കുവെന്നല്ലേ.....എന്നാ പിന്നെ നമുക്കൊന്ന് സ്നേഹിച്ചേച്ച് വരാം.....പറയുന്നതിനൊപ്പം മുണ്ട് മടക്കി ക്കുത്തി ആരുവിനെ കോരിയെടുത്തിരുന്നവൻ..... ഇച്ഛായാ.....എന്തായിത്.....അമ്മച്ചി ഇപ്പൊ വരും എനിക്കൊരുപാട് ജോലിയുളളതാ വിട്ടേ....അവൾ അവന്റെ കൈയിൽ കിടന്നു കുതറാൻ തുടങ്ങി .... ആഹാ....അങ്ങനെ പറഞ്ഞാലെങ്ങനാ അന്നക്കൊച്ചേ ഇച്ഛായന് സ്നേഹിക്കാൻ തോന്നുവാന്നേ.....അവളെയും കൊണ്ട് അടുക്കള വാതിൽ കടന്നു വന്നതും ആന്റണി അവിടേക്ക് വന്നു.....ആരുവിനെയും കൈയിൽ കോരിയെടുത്ത് വരുന്ന അലക്സിനെ കണ്ടതും അവൻ കണ്ണുമിഴിച്ച് രണ്ടു പേരെയും മാറി മാറി നോക്കി...... അലക്സ് ആകെ വിളറി വെളുത്തു....അവൻ വേഗം ആരുവിനെ നിലത്തു നിർത്തി ആരു ചമ്മലോടെ മുഖം കുനിച്ച് അടുക്കളയിലേക്ക് ഓടി പോയി.... അലക്സ് അങ്ങോട്ട് പോണോ ഇങ്ങോട്ട് പോണോന്നോർത്ത് പരുങ്ങലോടെ നിന്നു..... ആന്റെണി അവനെ നോക്കി ആക്കി ചുമയ്ക്കാൻ തുടങ്ങി.....

എന്നാടാ പുല്ലേ.....നിനക്ക് ക്ഷയം പിടിച്ചോ അവന്റെ വശം കെട്ട കൊര.....അലക്സ് കെറുവിച്ചു...... ഇന്നലെ നിങ്ങളെന്നാ പറഞ്ഞേ.....ഞങ്ങളൊക്കെ കൂടിയാ ഇപ്പൊ അകത്തേക്ക് ഓടി പോയ മുതലിനെ നിങ്ങളുടെ തലയ്ക്ക് കെട്ടി വച്ചതെന്നല്യോ .....അത് കാരണം നിങ്ങളാ അനുഭവിക്കുന്നെന്നല്യോ.....മ്മ്.....എന്നിട്ട് സ്ഥലകാല ബോധമില്ലാതെ ശൃംഗരിക്കാൻ നിങ്ങൾക്ക് ഉളുപ്പുണ്ടോ മനുഷ്യാ.....ആന്റണി അവനെ നോക്കി പുച്ഛിച്ചു..... നീ പോടാ പരനാറി.....ഞങ്ങളെപ്പോ ഒന്നടുത്ത് പെരുമാറുന്നോ അപ്പോ വന്ന് ചാടി എല്ലാം നശിപ്പിക്കുന്നതും പോരാ അവന്റെ ഒടുക്കത്തെ ആക്കലും..... നിങ്ങള് മിണ്ടരുത്.....എന്നാ ജാഡയിട്ട് നടന്ന മനുഷ്യനാ ഇപ്പൊ എപ്പോ നോക്കിയാലും അവളുടെ പിന്നാലെയാ.....അതും പോട്ടേ സ്ഥലകാല ബോധമില്ലാതെയാ രണ്ടിന്റെയും റൊമാൻസ് എന്നിട്ട് ഞാൻ വന്ന് ചാടുന്നെന്നാ പരാതി......ആന്റണി അവനെ നോക്കി കണ്ണ് കൂർപ്പിച്ചു ..... അലക്സ് പല്ലുകടിച്ചു കൊണ്ട് ആന്റണിയെ നോക്കി ..... ആം.....അത് പോട്ടെ.....നീയിപ്പോ എന്നാത്തിനാ വന്നേ...

.വിഷയം മാറ്റാനായി അലക്സ് പറഞ്ഞു..... ആ.....അതിച്ഛായാ ഞാനൊരു കാര്യമറിഞ്ഞു ഒളളതാണോന്നറിയാമ്മേല..... എന്നാടാ.....അലക്സ് സംശയത്തോടെ അവനെ നോക്കി ചാണ്ടി അടുത്തയാഴ്ച നോമിനേഷൻ ലെറ്റർ കൊടുക്കാൻ പോവാ.....അറിയാല്ലോ ഇത്തവണയും അവൻ ജയിച്ചാ.... പിന്നെ മന്ത്രിയാ.....അതും ആഭ്യന്തര മന്ത്രി......അല്ലേ....ആന്റണിയെ പറഞ്ഞു പൂർത്തിയാക്കാനനുവദിക്കാതെ അലക്സ് പറഞ്ഞു...... മ്മ്.....അപ്പോ നിങ്ങളറിഞ്ഞാരുന്നോ..... മ്മ്.....അറിയാതെ പിന്നെ കുറച്ചു ദിവസവായിട്ട് ഞാൻ അവന്റെ പിന്നാലെ തന്നാ....മീശ മുറുക്കി ക്കൊണ്ട് പറഞ്ഞു അലക്സ്..... അപ്പോ അവനുവേണ്ടിയുളള എലിക്കെണി നമുക്ക് വയ്ക്കണ്ടേ ഇച്ഛായാ..... മ്മ്.....വേണം.....ഉടനെ വേണം...അവനിത്തവണ മത്സരിക്കാൻ പാടില്ല.....അതിനീ അലക്സ് സമ്മതിക്കില്ല....മുഷ്ടി ചുരുട്ടി ദേഷ്യം അടക്കി...... ❤❤❤ ഏലിയാമ്മ പള്ളിയിൽ പോയി തിരികെ വരുമ്പോൾ അലക്സ് കണ്ണാപ്പീയെയും കൈയിൽ വച്ച് മുറ്റത്ത് നിപ്പുണ്ടായിരുന്നു..... ഹാ....എത്തിയോ ഏലിയാമ്മ.....ഓഹ്....

എന്നാ സ്നേഹവാ കെട്ടിയോനോട്......ഇരൂപത്തി നാല് മണിക്കൂറും അപ്പനെ ചീത്തപറഞ്ഞിട്ട് ആണ്ട് കൂടാൻ പോയിരിക്കാ.....നാണം ഉണ്ടോന്ന് നോക്കിയേ....അലക്സ് ഏലിയാമ്മയെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് പറഞ്ഞു..... ടാ.....കുരുത്തം കെട്ടവനെ എന്നതൊക്കയാടാ പറഞ്ഞു പോവുന്നേ......അവന്റെ കുരുത്തം കെട്ട വർത്തമാനം കേട്ടില്ലേ....എടാ.... എന്തൊക്കെ നെറികേട് കാട്ടിയാലും അങ്ങേര് നിന്റെ തന്തയാടാ എമ്പോക്കി.....ആ സ്ഥാനം ഞാൻ മരിക്കുന്നത് വരെയും അങ്ങേർക്ക് തന്നാ....അതൊന്നും നിനക്ക് പറഞ്ഞാ മനസിലാവുകേല....ഏലിയാമ്മ കെറുവിച്ചു.... ഹാ....ഞാനൊരു തമാശ പറഞ്ഞതല്യോ ഏലിക്കൂട്ടി.....വിട്ടേക്കത് അലക്സ് അവരെ സമാധാനിപ്പിക്കാനായി പറഞ്ഞു.... നീയൊരു തന്തയാവുമ്പോ നിനക്കതൊക്കെ മനസ്സിലാവും......അങ്ങേര് ആ ചാണ്ടിയുടെ കൂടെ കൂടിയേ പിന്നാ കുടുംബവും മക്കളും വേണ്ടാതായത്......അത് വരെ നിന്നെയൊക്കെ പൊന്നു പോലെ തന്നാ അയാള് നോക്കിയത്..... ഓഹ്.....സമ്മതിച്ചു.......

എന്നെ വിട്ടേരെ .....ഇത്രയും പ്രായം ചെന്നെങ്കിലെന്നാ....ചുരികയെക്കാളും മൂർച്ചയാ ഏലികുട്ടീടെ നാവിന്......അലക്സ് അവരുടെ കവിളിൽ പിച്ചി... ആഹ്....ഇന്ന് ഞാനൊരു കാര്യം മറിഞ്ഞു......രണ്ടു മാസം കൂടി കഴിഞ്ഞാ ആ പാറേക്കാട്ടിലെ ചെക്കന്റെയും ഫ്രാൻസിസിന്റെ മോളുടെയും കല്യാണവെന്നാ ഇടവകയിലെ സംസാരം..... ഓ......അപ്പോ രാവിലെ പരദൂഷണ കമ്മിറ്റി കൂടിട്ടാ വരവ് അല്യോ.....അലക്സ് ഏലിയാമ്മയെ കളിയാക്കി.... ഒന്ന് പോടാ ചെക്കാ.....ദേ അത് തിരികെ വരുന്ന വഴിക്ക് അപ്പുറത്തെ മറിയ കുട്ടി പറഞ്ഞതാ..... അന്നങ്ങനൊക്കെ നടന്നില്ലാരുന്നെങ്കീ.....ആ കൊച്ചല്യോ ഇവിടേക്ക് വരേണ്ടിയിരുന്നത്..... ഓഹ്......അപ്പോ ഇവിടുളളതിനെ വേണ്ടാതായോ.....അലക്സ് ഏലിയാമ്മയെ ഒന്നിരുത്തി നോക്കി..... ഒന്ന് പോടാ ചെക്കാ.....എന്റെ മോള് തനി തങ്കവാ......അവളുടെ മുന്നിൽ ഫ്രാൻസിസിന്റെ മോളൊന്നും ഒന്നുവല്ല.....അന്നങ്ങനൊക്കെ നടന്നതോണ്ടല്ലേ അവളെ നമുക്ക് കിട്ടിയതെന്നോർക്കുമ്പോ ......അന്ന് നടന്നതൊക്കെ ദൈവഹിതവാണെന്ന് തോന്നിപ്പോവാ......

പക്ഷേ ആ നെറികെട്ട ചാണ്ടി ഇത്രേം ദ്രോഹം ചെയ്ത് കൂട്ടീട്ടും എന്തേലും കുലുക്കം ഉണ്ടോന്ന് നോക്കിയേ.....ഏലിയാമ്മ പല്ലു ഞെരിച്ചു..... കർത്താവ് പറഞ്ഞിട്ടുളളത് അമ്മച്ചി കേട്ടിട്ടില്ലേ.....ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്ന്.......അത് പോലെ മറ്റൊരു കാര്യം കൂടി കർത്താവ് പറയുന്നുണ്ട്.....നീതിമാന്മാർ ആയിരം തവണ വീണാലും എഴുന്നേൽക്കും....പക്ഷെ ദുഷ്ടന്റെ വീഴ്ച ഒരെയൊരു തവണയായിരിക്കും അതൊരൊന്നോന്നര വീഴ്ചയായിരിക്കും.... അവന്റെ അവസാനത്തെ വീഴ്ച..... ഗൂഢമായി ചിരിച്ചു കൊണ്ട് അലക്സ് പറഞ്ഞു...... മ്മ്.....ആ നാറിയോട് കർത്താവ് ചോദിക്കും.....അവളെന്ത്യേടാ......ആരു മോള്..... അകത്തുണ്ടമ്മച്ചി...... മ്മ്......ഞാനങ്ങോട്ട് ചെല്ലട്ടേ....രാവിലെ മുതല് അതൊറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുവാ.....പറഞ്ഞു കൊണ്ട് ഏലിയാമ്മ അകത്തേക്ക് കയറി...... ❤❤❤ രണ്ടു ദിവസങ്ങൾക്ക് ശേഷം...... ചാരു കസേരയിൽ നീണ്ടു നിവർന്നു കിടക്കുകയായിരുന്നു ചാണ്ടി.....ഈ സമയം മേരി മദ്യം ഒരു ഗ്ലാസിലേക്ക് പകർത്തിക്കൊണ്ട് അയാൾക്ക് നേരെ നീട്ടി.....

.ആ ഗ്ലാസ് അവളിൽ നിന്നും വശ്യമായ ചിരിയോടെ വാങ്ങുന്നതിനൊപ്പം അയാൾ അവളെ വലിച്ച് നെഞ്ചിലേക്കിട്ടു.... വാർദ്ധക്യത്താൽ ചുളിവ് ബാധിച്ച അയാളുടെ നെഞ്ചിലേക്കവൾ ചാഞ്ഞു..... എന്താടീ മേരി നിനക്കിന്നൊരു പരുങ്ങൽ .....എന്തെങ്കിലും പറയാനുണ്ടോ എന്നോട്.....അയാൾ താടിയുഴിഞ്ഞു കൊണ്ട് ചോദിച്ചു..... ഞാനെന്നാ പറയാനാ....ഇലക്ഷൻ കഴിഞ്ഞു കഴിഞ്ഞാൽ ചാണ്ടിച്ചൻ പിന്നെ മന്ത്രിയല്ല്യോ....അപ്പോ പിന്നെ ഈ പാവം മേരിയെ കാണാൻ സമയം കിട്ടുവോ ആവോ.....അവൾ പരിഭവത്തോടെ പറഞ്ഞു.... ഹാ.....അതെന്ത് ചോദ്യവാടീ മേരി....ചാണ്ടി എത്ര വലിയ മന്ത്രിയായാലും നിന്നെ മറക്കാനെനിക്ക് കഴിയോടീ.....അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി ക്കൊണ്ടയാൾ പറഞ്ഞു..... അത് കേട്ടതും മേരിയുടെ മുഖത്ത് വശ്യമായൊരു ചിരി വിടർന്നു..... അവൾ വീണ്ടും മദ്യകുപ്പി കൈയിലെടുത്തു കൊണ്ട് അയാളെ നോക്കി....... ഈ സമയം പുറത്ത് ആരോ വാതിലിൽ തുടരെ തുടരെ മുട്ടുന്ന ശബ്ദം കേട്ട് ചാണ്ടി മേരിയെ നോക്കി നെറ്റിചുളുക്കുന്നുണ്ടായിരുന്നു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story