അരുന്ധതി: ഭാഗം 43

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരാടീ മേരീ ഈ നേരത്ത്??? അയാൾ അവളെയൊന്നിരുത്തി നോക്കി... അറിയില്ല ചാണ്ടിച്ചാ......ഒരു നൈറ്റിയെടുത്തിട്ട് കൊണ്ട് അവൾ ചാണ്ടിയെ നോക്കി ദേ...... ഞാൻ നിന്നോടന്നേ പറഞ്ഞതാ ഞാനുളളപ്പോ വേറാരും ഇവിടേക്ക് വരാൻ പാടില്ലെന്ന്...... നിനക്കാവശ്യമുളള പണം ഞാൻ തരുന്നതല്ലേടീ എന്നിട്ടു മെന്താടീ......അയാൾ ഒച്ചയെടുത്തു.... എന്റെ പൊന്ന് ചാണ്ടിച്ചാ നിങ്ങളല്ലാതെ വേറാരുമിപ്പോ ഈ കാര്യത്തിന് മേരിയെ തിരക്കി വരാറില്ല......ഇതിപ്പോ വേറെ ആരെങ്കിലും ആവും......ചാണ്ടിച്ചനിവിടിരിക്ക്.....ആരാ വന്നതെന്ന് ഞാനൊന്ന് നോക്കിയേച്ചും വരാം..... നോക്കിയേച്ചും വരാന്നല്ല.....പറഞ്ഞു വിട്ടിട്ടേ വരാവു......മ്മ് ഹും.......നീട്ടീമൂളിക്കൊണ്ട് പറഞ്ഞു നിർത്തി....... ❤❤❤ മേരി പതിയെ ചെന്ന് വാതിൽ തുറന്നു......തന്റെ മുന്നിൽ നിൽക്കുന്ന കാക്കി വസ്ത്രം ധരിച്ചവരെ കണ്ട് അവൾ നടുങ്ങി..... കർത്താവേ....പോലീസ്!!!!! അവൾ നെഞ്ചത്ത് കൈ വച്ചു കൊണ്ട് അറിയാതെ നിലവിളിച്ചു പോയി....... ഹാ......എന്നതാ സാറേ.......അവളെ മറികടന്നു അകത്തേക്ക് കയറിയ പോലീസുകാരോടായി അവൾ ഉളളിലെ നടുക്കം മറച്ചു വച്ച് ചോദിച്ചു...... ഏയ് ഒന്നൂല്ല മേരി നിന്റെ വീട്ടിനകത്ത് സ്ഥിരമായൊരു കാട്ട് പന്നി വരാറുണ്ടെന്നൊരു ഇൻഫർമേഷൻ കിട്ടി അതിനിട്ടൊരു പന്നി പടക്കം പൊട്ടിക്കാൻ വന്നതാ......

കൂടെയുണ്ടായിരുന്നവരിൽ ഉയർന്ന റാങ്കിലുളള യൂണിഫോം ധരിച്ച ഒരു പോലീസ് ഓഫീസർ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു...... ഇവി.....ഇവിടെയോ ???? ഏയ്.....ഇവിടങ്ങനെ ആരുവില്ല സാറേ....ഞാ....ഞാ....ഞാനിപ്പോ അതൊക്കെ നിർത്തി അവർക്ക് കുറുകെ വന്ന് കൊണ്ട് മേരി ഇടർച്ചയോടെ പറഞ്ഞു..... ഛീ... പന്ന....... മോളെ അങ്ങോട്ട് മാറി നിക്കടീ......ഇവിടെ നീ ട്രീറ്റ് ചെയ്തുകൊണ്ടിരുന്ന ആ വി.ഐ.പി.ഗസ്റ്റ് ആരാന്ന് ഞങ്ങൾക്ക് നന്നായറിയാം....വെറുതെ എന്റെ കൈ മെനക്കെടുത്താതെ മാറി നിന്നോ.....പറഞ്ഞു കൊണ്ട് ആ ഓഫീസർ എല്ലാ റൂമുകളിലും കയറിയിറങ്ങി അരിച്ചു പെറുക്കാൻ തുടങ്ങി...... അവസാനം ഒരു വലിയ റൂമിനു മുന്നിലെത്തിയപ്പോൾ അകത്തു നിന്നും പൂട്ടിയിരിക്കുന്ന കണ്ട് അയാൾ ഉച്ചത്തിൽ വാതിലിൽ മുട്ടാൻ തുടങ്ങി...... പുറത്തെ ബഹളമൊന്നുമറിയാതെ മേരിയായിരിക്കുമെന്ന് കരുതി ചാണ്ടിച്ചൻ വാതിൽ തുറക്കാൻ തുടങ്ങി ..... ആരായിരുന്നെടീ മേരി...... പറഞ്ഞു വിട്ടാരുന്നോ.....അലസമായി പറഞ്ഞു കൊണ്ട് വാതിൽ തുറന്നു..... പറഞ്ഞു വിട്ടില്ല ചാണ്ടിച്ചോ.....ചാണ്ടിച്ചനിവിടുളളപ്പോ.....ഞങ്ങൾക്കങ്ങനെ പോവാൻ പറ്റോ...

. ശബ്ദം കേട്ട് നടുങ്ങിക്കൊണ്ട് മുഖമുയർത്തി നോക്കുമ്പോൾ തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ട് ഞെട്ടി പോയി ചാണ്ടി... താനിതുവരെ കൊന്നും കൊലവിളിച്ചും നേടിയെടുത്ത സകലത്തിന്റെയും അടിത്തറ ഇളകാൻ പോകുന്നെന്ന് ഓരോ നിമിഷവും അയാൾ അറിയുന്നുണ്ടായിരുന്നു...... അയാൾ നാണം കെട്ട് തലതാഴ്ത്തി നിന്നു.....അയാളുടെ ഭാര്യയെയും മകനെയും അയാൾക്ക് ചുറ്റുമുള്ള മറ്റുളളവരുടെയും മുഖമോർക്കെ ആ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിലെന്നയാൾ ആഗ്രഹിച്ചു..... ഒരു കൈലിമുണ്ട് മാത്രമായിരുന്നു ചാണ്ടിച്ചന്റെ വേഷം...... ടോ.....ഈ തുണിയെടുത്തുടുക്കടോ..... അയയിൽ നിന്നും ഷർട്ടും മുണ്ടുമെടുത്ത് അയാൾക്ക് നേരെ എറിഞ്ഞു കൊണ്ട് ആ ഓഫീസർ അലറി.... തലകുനിച്ച് നിൽക്കുന്ന അയാളെ തന്നെ ഉറ്റുനോക്കി ആ ഓഫീസർ..... വല്ല ആവശ്യവുമൊണ്ടായിരുന്നോ ചാണ്ടിച്ചാ ഈ വയസ്സാം കാലത്ത്.......സ്വന്തം ഭാര്യയും മോനുമിതറിയുമ്പോ താനെന്ത് സമാധാനം പറയുവെടോ....അവരോടൊക്കെ.....പുച്ഛത്തോടെ അയാൾ ചോദിച്ചു.....

മറുപടി പറയാതെ തലകുമ്പിട്ട് നിൽക്കാനെ അയാൾക്ക് കഴിഞ്ഞുളളൂ..... വസ്ത്രം ധരിച്ചു കഴിഞ്ഞ് പോലീസുകാർ അയാളുടെ വലതു കൈയും മേരിയുടെ ഇടതുകൈയും ചേർത്ത് വിലങ്ങു വച്ചു.....പുറത്തേക്കിറങ്ങിയപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന പത്രക്കാരെയും ചാനലുകാരെയും തന്നെ ഇത്രയും നാൾ വിശ്വാസിച്ച് കൂടെനിന്ന നാട്ട് കാരെയും പാർട്ടി പ്രവർത്തകരെയും കണ്ട് അയാൾ സ്വയം ഉരുകി ഇല്ലാതായി ......അപമാന ഭാരം താങ്ങാതെ തലകുമ്പിട്ട് നിന്നു.....ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് മുഖത്തടീക്കുമ്പോൾ ഞെട്ടിത്തരിച്ചു കൊണ്ട് മുഖമുയർത്തി നോക്കി..... ടോ.....പാറേക്കാട്ടിൽ ചാണ്ടിച്ചാ.......നാട്ട്കാരുടെയും വീട്ടുകാരുടെയും മുന്നിൽ ഇങ്ങനെ പെണ്ണ് പിടിയനായി നിൽക്കുന്നത് അത്ര സുഖമുളള ഏർപ്പാടല്ലെന്ന് മനസ്സിലായോടോ ....പറഞ്ഞു കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ നിന്നും തന്റെ നേരെ നടന്നടുത്തു വരുന്ന അലക്സിനെ പകയോടെ നോക്കി ചാണ്ടി.....

ടാ....പന്ന.......... ചാണ്ടി അലറാൻ തുടങ്ങിയതും അലക്സ് അയാളെ കൈയുയർത്തി തടഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി.... പ്ഫാ......നിർത്തടാ എരപ്പേ....ഞാനാടാ ഇത് ചെയ്തത് എന്തിനാന്നറിയോ അന്ന് ചെയ്യാത്ത തെറ്റിന്റെ പേരിലാ എന്നെയും ആ പെങ്കൊച്ചിനെയും നീ നാട്ട്കാരുടെയും വീട്ടുകാരുടെയും മുന്നേ നാണം കെടുത്തീയത്......ആ നാണക്കേടെന്താന്ന് നീയും അറിയണമായിരുന്നു....അതിനു വേണ്ടി കുറേ നാളായി ഞാൻ നിന്റെ പിന്നാലെയുണ്ടായിരുന്നു......കാത്തിരുന്നതാടാ പന്ന@@@@@@മോനെ ഈയൊരു ദിവസത്തിനായി.....നോമിനേഷൻ കോടുക്കുന്നതിന് മുന്നേ അവസാനമായി നീ മേരിയുടെ ചൂടു തേടി വരുമെന്നെനിക്കറിയാമായിരുന്നു.....നിനക്കുളള കെണിവച്ച് കാത്തിരുന്നതാ ഞാൻ ...ഇന്ന്........ ഇത്രയും പേരുടെ മുന്നിലിട്ട് നിന്റെ മുഖം മൂടി വലിച്ചു കീറണമെന്ന് ഞാനൊരുപാടാഗ്രഹിച്ചതാ.....

. ഇത്രയും നാൾ നിന്നെ തലയിലേറ്റിയവരൊക്കെ നിന്നെ തളളിപ്പറയാൻ പോവാടോ....ഇന്ന് മുതൽ ചാണ്ടിച്ചൻ വെറും വട്ട പൂജ്യവാ വിലയില്ലാത്ത പൂജ്യം......നീ കൊന്നും കൊലവിളിച്ചും നേടിയെടുത്ത രാഷ്ട്രീയ ഭാവിയും മന്ത്രി കസേരയുവാ ഇന്നിവിടെ ഇത്രയും പേരുടെ മുന്നേ തകർന്നടിഞ്ഞത്....പിന്നെ ഈ കേസും തേച്ച് മാച്ച് കളയാന്ന് നീ കരുതണ്ട ഇത് നിന്റെ കാശ് വാങ്ങി തിന്നേച്ച് തിണ്ണ മിടുക്ക് കാണിക്കുന്ന ഇവിടത്തെ ലോക്കൽ എസ്.ഐ അല്ല.....അസിസ്റ്റന്റ് കമ്മീഷണറാ...അഭയ് പ്രതാപ് .... .ചിരിയോടെ അലക്സ് പറഞ്ഞു നിർത്തി..... ടാ....പന്ന.......മോനേ നീ ഓർത്തു വച്ചോ.......ഞാനൊന്ന് പുറത്തിറങ്ങി ക്കോട്ടേ.....നിന്റെ കുടുംബം ഞാൻ കുളം തോണ്ടും.....ചാണ്ടി മുരണ്ടു .... ഉവ്വ.....ഉവ്വ....ഇപ്പോ അമ്മാവൻ പോയേച്ചും വാ.....പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അലക്സ് പറഞ്ഞു......

ചാണ്ടിയെയും മേരിയെയും വിലങ്ങ് വച്ച് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നത് നോക്കി അലക്സ് നിന്നു.....ചാണ്ടിയുടെ കണ്ണുകളിൽ അലക്സിനോടുളള പക എരിയുന്നുണ്ടായിരുന്നു..... ❤❤❤❤ രാത്രി അത്താഴത്തിന്റെ സമയം കഴിഞ്ഞിട്ടും അലക്സിനെ കാണാതെ ഉമ്മറത്ത് വന്നിരിക്കുകയായിരുന്നു ആരു..... ഹാ......മോളിതുവരെ കിടന്നില്ലായിരുന്നോ.....ഏലിയാമ്മ അവിടേക്ക് വന്നു..... ഇല്ലമ്മച്ചീ.....ഇച്ഛായൻ ഇതുവരെ വന്നിട്ടില്ല.....വിളിച്ചിട്ട് ഫോണെടുക്കുന്നുമില്ല.....പകപ്പോടവൾ പറഞ്ഞു..... ഹാ.....എന്റെ മോളെ അവനിങ്ങ് വന്നോളും നീപോയി കിടക്ക്...... അത് സാരല്ലമ്മച്ചി കുറച്ചു നേരം കൂടി നോക്കട്ടേ....അത് കഴിഞ്ഞ്......പറഞ്ഞു തീരുന്നതിന് മുന്നേ തന്നെ അലക്സിന്റെ കാർ മുറ്റത്ത് വന്നു നിന്നു...... ആരു സന്തോഷത്തോടെ പുറത്തേക്ക് പോയി.... ആരുവിന്റെ പിന്നാലെ വന്ന ഏലിയാമ്മയെ കണ്ടതും അലക്സ് ഒന്ന് പരുങ്ങീ..... എവിടായിരുന്നിച്ഛായ ഇത്രയും നേരം എത്ര നേരായി കാത്തിരിക്കുവാരുന്നെന്നോ.....ഒന്ന് ഫോൺ അറ്റണ്ട് ചെയ്താലെന്താ.....

അല്ലെങ്കിൽ വിളിച്ചു പറയണം ഇത് മനുഷ്യനെ പേടിപ്പിക്കാനായിട്ട്...അവൾ കെറുവിച്ചു.... ഹാ.....നീയിങ്ങനെ പരാതിക്കെട്ടഴിക്കാതെന്റെ അന്നക്കൊച്ചേ.....ഞാൻ വന്ന് കേറിയതല്ലേയൊളളൂ.....പതിയെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി തുടങ്ങി..... ടാ....പരനാറി.....താന്തോന്നി.....സമയമെത്രയായെന്ന് നോക്കീയേടാ.....നേരത്തും കാലത്തും വീട്ടിലേക്ക് വരണമെന്നറിയാവോടാ....ഏലിയാമ്മ ഒച്ചയെടുത്തു.... എന്റെ അമ്മച്ചി ഇങ്ങനെ ഒച്ചയെടുത്ത് ആളെ കൂട്ടല്ലേ......കുറേ അത്യാവശ്യങ്ങളുണ്ടായിരുന്നു അതാ.....അലക്സ് പറഞ്ഞു നിർത്തി ക്കൊണ്ട് അവരെ നോക്കി..... എന്തത്യാവശ്യവായാലും നീയിപ്പോ പഴയ പോലെ ഒറ്റയാനല്ല.....ഒരു പെണ്ണ് കൂട്ടിന് വന്നിട്ടുണ്ടെന്ന കാര്യം മറക്കല്ലേ നീ...അവളുറക്കമിളച്ചിരിക്കുവല്ലാരുന്നോ ഈ നേരം വരെയും........സമയത്തിനും കാലത്തിനും വീട്ടിലെത്തിക്കോണം ....

വെറുതെ അതിനെ തീ....തീറ്റിക്കല്ലേ അലക്സേ.....ഏലിയാമ്മ ദേഷ്യപ്പെട്ടു.... എന്റെ ഏലിയാമ്മേ മതി ഇന്നത്തേക്കുളളതായി....ഇനി താങ്ങില്ല....ഇപ്പോ തന്നെ വയറ് ഫുളളാ.... അതാ.....ഞാനിനി സമയത്തിന് വീട്ടിലെത്തിയേക്കാം പോരേ.....പറഞ്ഞു കൊണ്ട് അവൻ ആരുവിനെയൂം കൂട്ടി മുകളിലേക്ക് പോയി..... ഇച്ഛായാ എന്തേലും കഴിച്ചാരുന്നോ.....റൂമിലെത്തിയതും വാതിൽ ചേർത്തടച്ചു കൊണ്ട് അവൾ ചോദിച്ചു..... മ്മ്.....കഴിച്ചെടി വരാൻ വൈകുമെന്നായപ്പോ തട്ട് കടയിൽ കയറി കഴിച്ചതാ........ മ്മ് ...... ടീ.....അന്നക്കൊച്ചേ ഞനൊന്ന് ഫ്രഷ് ആയി വരാം.....ഉറങ്ങിയേക്കല്ലേ....

കുറുമ്പോടെ പറഞ്ഞു കൊണ്ട് കുളിച്ചു മാറാനുളളതുമെടുത്ത് അലക്സ് ബാത്ത്റൂമിലേക്ക് പോയി.... ആരു അവൻ പോകുന്നതും നോക്കി നിന്നു.... ആ ....ആ ...ആ....ആ......അന്നക്കൊച്ചേ.... കുറച്ചു കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നും അലക്സിന്റെ അലർച്ച കേട്ട് ആരു ഞെട്ടലോടെ അവിടേക്ക് ഓടി ചെന്ന് വാതിൽ മുട്ടാൻ തുടങ്ങി.....പക്ഷേ അകത്തു നിന്നും അനക്കമൊന്നുമില്ലാന്ന് കണ്ട് ആരു ഭയന്നു വിറച്ചു എന്താ സംഭവിച്ചതെന്നറിയാതെ അവൾ വിരണ്ടു പോയി......... ഇച്ഛായാ.....ഇച്ഛായാ.....വിറയാർന്ന ശബ്ദത്തോടെ അവൾ വിളിക്കാൻ തുടങ്ങി...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story