അരുന്ധതി: ഭാഗം 44

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരു വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി... ഇച്ഛായാ....എന്താ പറ്റിയേ....വാതിൽ തുറക്ക് ഇച്ഛായാ.....അവൾ കരയാൻ തുടങ്ങിയിരുന്നു..... അയ്യോ ഇപ്പൊ എന്താ ചെയ്യാ.....ഇച്ഛായാ....വാതിൽ തുറന്നേ....വാതിലിൽ തട്ടുന്നത് തുടർന്ന് കൊണ്ടേ ഇരുന്നു.....ഈ സമയം ബാത്ത്റൂമിന്റെ വാതിൽ പതിയെ തുറന്നു...... ആരു വേഗം തളളിത്തുറന്നകത്ത് കയറിയതും വാതിൽ ചേർത്തടക്കപ്പെട്ടു.....തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് രണ്ടു കൈയും മാറിൽ പിണഞ്ഞു കെട്ടി കളളച്ചിരിയോടെ നിൽക്കുന്നവനെയാണ്...... ആരു വേഗം കരച്ചിൽ നിർത്തി.....അവനെ കൂർപ്പിച്ചു നോക്കി.....ഓടി അവന്റെ അടുത്തേക്ക് വന്നു കൊണ്ട് അവന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങി....... എന്താടോ കളളുകുടിയാ ഈ കാട്ടിയേ ......പേടിച്ചു പോയ് അറിയോ......പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരയാൻ തുടങ്ങി...... ഹാ എന്റെ അന്നക്കൊച്ചേ ഞാനൊരു തമാശ കാണിച്ചതല്ലേ അതിനിങ്ങനെ കരഞ്ഞാലെങ്ങനാ......പറഞ്ഞു കൊണ്ട് അവളുടെ മുഖം അവന് നേരെ ഉയർത്തി.....

അവളുടെ കണ്ണുകളിൽ നിന്നുതിർന്നു വീഴുന്ന കണ്ണുനീർ തുളളികളെ തുടച്ചു നീക്കി...... ആരു കൈ മടക്കി അവന്റെ വയറിന് ഇടി വച്ച് കൊടുത്തു ...... ഇങ്ങനെയാണോടോ കളള നസ്രാണി തമാശ കാണിക്കുന്നേ എന്റെ നല്ല ജീവനങ്ങ് പോയി പറഞ്ഞു കൊണ്ട് അവനെ മുറുകെ പുണർന്നു.... ഹാ .....ഞാനറിഞ്ഞോ നീയിങ്ങനെ കാറി കൂവി കരയുവെന്ന് ചിരിയോടെ പറഞ്ഞു അലക്സ്..... അവൾ അവനെ തന്നെ ഉറ്റുനോക്കി നിന്നു..... അലക്സ് ആരുവിനെ പൊക്കിയെടുത്തു ഷവറിനു കീഴിൽ നിർത്തി വെളളം തുറന്നു വിട്ടു..... പെട്ടെന്നായത് കൊണ്ട് അവൾക്ക് അവിടെ നിന്നും കുതറി മാറാനുളള അവസരംകൂടി കിട്ടിയില്ല.....ആ തണുത്ത ജലത്തിൽ അവൾ നനഞ്ഞ് കുളിച്ചു..... അലക്സിന്റെ കണ്ണുകൾ അവളിലാകെ പാഞ്ഞു നടന്നു......പിടയ്ക്കുന്ന അവളുടെ മിഴികളും വിറയാർന്ന അധരങ്ങളും....മൂക്കുത്തി പതിച്ച മൂക്കിലും അവന്റെ കണ്ണുകൾക്ക് പിന്നാലെ വിരലുകളും സഞ്ചരിച്ചു..... നനഞ്ഞൊട്ടി നിൽക്കുന്ന അവളെ അവൻ മതിവരാതെ നോക്കി നിന്നു .....

ആരു അവന്റെ നോട്ടം താങ്ങാനാവാതെ കണ്ണുകൾ താഴ്ത്തി നിന്നു.....അവളുടെ കൈകൾ ചുരിദാറിന്റെ ടോപ്പിൽ പിടിമുറുക്കി.......തന്നിലേക്ക് കുസൃതിയോടെ മുഖമടുപ്പിച്ച് വരുന്നവനെ അവൾ ഉറ്റു നോക്കി......അവളുടെ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികകളിലൂടെ അലക്സിന്റെ ചുണ്ടുകൾ സഞ്ചരിച്ചു...... അവളെ തന്നിലേക്കടൂപ്പിച്ചു കൊണ്ട് .....പതിയെ അവളുടെ അധരം സ്വന്തമാക്കി.....ആരു പിടപ്പോടെ അവനെ മിഴികളുയർത്തി നോക്കി.....അലക്സിന്റെ കരങ്ങൾ ഇടക്കിടെ അവളെ തഴുകി ക്കൊണ്ടിരുന്നു...... അവളെ കോരിയെടുത്ത് കൊണ്ട് അവൻ മുന്നോട്ട് നടന്നു...... ❤❤❤ ചാണ്ടിയെ നേരെ സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത് ......എ.സി.പി.പോയി കഴിഞ്ഞ് എസ്.ഐ അവിടേക്ക് വന്നു.....അയാൾ വരുമ്പോൾ ചാണ്ടി ലോക്കപ്പിനകത്ത് വെറും നിരത്തിൽ ഇരിക്കുകയായിരുന്നു.....മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നിരുന്നു..... എസ്.ഐ സെല്ലിനടുത്തേക്ക് വന്നതും ചാണ്ടി അയാളെ മുഖമുയർത്തി നോക്കി...... ടോ.....സേവ്യർ വന്നിട്ടുണ്ടോടോ......

അയാൾ ഉച്ചത്തിൽ തിരക്കി..... ആഹ്....വന്നിട്ടുണ്ട് പുറത്ത് നിക്കുവാ ചാണ്ടിച്ചാ......ഇപ്പോഴാ എ.സി.പി. പോയത്.....ആരെയും കാണാനനുവദിക്കരുതെന്നാ അയാളുടെ ഓർഡർ....പുച്ഛത്തോടെ അയാൾ പറഞ്ഞു...... പ്ഫ @@@@ മോനെ എന്റെ കൈയിന്ന് കാശു മേടിച്ച് കീശേലാക്കുന്നതിന്റെ നന്ദിയെങ്കിലൂം കാണിക്കെടോ.....എനിക്ക് സേവ്യറെ കാണണം കണ്ടേ പറ്റൂ.....അയാൾ അലറി..... ഞങ്ങൾ കീഴുദ്ദ്യോഗസ്ഥർക്ക് മേലുദ്ദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചേ പറ്റൂ....സോറി ചാണ്ടിച്ചാ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.....നിസ്സഹായതയോടെ അയാൾ പറഞ്ഞു...... അല്ലേലും ചാണ്ടിയെ ഇനിയാര് വകവെയ്ക്കാനാ അല്യോ.....എന്റെ അധികാരം കൈമോശം വന്നു പോയില്ലേ.....ഇനി ആ പന്ന @@@@@ മോൻ പറഞ്ഞത് പോലെ ചാണ്ടി വെറും വട്ട പൂജ്യവാ....ചിറികോട്ടിക്കൊണ്ട് പറഞ്ഞു....ഹ തിരിച്ചു മറുപടി പറയാതെ എസ്.ഐ വന്ന പോലെ തിരികെ പോയി..... ❤❤❤ ആരുവിന്റെ തോളിൽ മുഖമമർത്തി കിടക്കുകയായിരുന്നു അലക്സ്.....അവന്റെ കൈകൾ അപ്പോഴും അവളുടെ വയറിലായി ചുറ്റി വരിഞ്ഞിരുന്നു.....

ഇന്നെന്തേ ഇച്ഛായാ ഇത്രയും വൈകിയേ.....അവന്റെ കൈയുടെ മുകളിൽ കൈ ചേർത്ത് കൊണ്ടവൾ ചോദിച്ചു..... മ്മ് ഹ്....അതോ.....ഇന്നൊരു തുരപ്പനെലിയെ പിടിക്കാനിറങ്ങിയതാ.....കുറേ നാളായി അവനുളള കെണിയൊരുക്കി വച്ചിരിക്കുവായിരുന്നു....ഇന്നാ അതിനുളള സമയവും സന്ദർഭവും ഒത്ത് വന്നത്...... അവൻ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ ആരു അവനു നേരെ തിരിഞ്ഞു കിടന്നു..... തുരപ്പനെലിയോ...... അയ്യേ.....അതിനെ എന്തിനാ ??? അറപ്പോടെ ചുണ്ട് കോട്ടിയവൾ പറഞ്ഞു.... എനിക്ക് കറിവെച്ച് കഴിക്കാനാടീ.....അല്ല പിന്നെ അലക്സ് കെറുവിച്ചു ...... അയ്യേ....നിങ്ങളതൊക്കയാ കറിവെച്ച് കഴിക്കുന്നേ.....വെറുതെയല്ല കാട്ട് പോത്തിനെ പ്പോലെ ആയത്.....ഏറു കണ്ണോടെ അവനെ നോക്കിയവൾ.... അലക്സ് അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവളുടെ കവിളിൽ പല്ലുകളമർത്തി..... സ്.....എന്താ ഇച്ഛായാ.....വേദനിച്ചൂ......അവന്റെ കൈത്തണ്ടയിൽ പിച്ചിക്കൊണ്ട് പറഞ്ഞു.... ടീ....അന്നക്കൊച്ചേ .ഞാൻ പറഞ്ഞതെന്നാന്നോ.....

ചാണ്ടിച്ചനെ ഇന്ന് പോലീസ് അനാശാസ്യത്തിന് അറസ്റ്റ് ചെയ്തു..... ആരു അമ്പരപ്പോടെ അവനെ നോക്കി.... സത്യാണോ ഇച്ഛായാ..... മ്മ്.....സത്യം..... ഇതാ പറയുന്നത് താൻ താൻ ചെയ്തു കൂട്ടുന്ന പാപത്തിന്റെ ഫലം താൻ തന്നെ അനുഭവിക്കുമെന്ന്......പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പൊ അപ്പപ്പോൾ തന്നെ കിട്ടും.....ആരു പിറുപിറുത്തു...... അതിനു മറുപടിയായി ഗൂഢമായി പുഞ്ചിരിച്ചു അലക്സ്...... .................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story