അരുന്ധതി: ഭാഗം 45

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആരു അലക്സിനെ നെറ്റിചുളുച്ചു കൊണ്ട് നോക്കി...... മ്മ്.....എന്നാടീ.....ഒരു വശപിശക് നോട്ടം....അവളെ അവനടുത്തേക്ക് വലിച്ച് അടുപ്പിച്ച് കൊണ്ട് ചോദിച്ചു ..... ഇച്ഛായൻ തുരപ്പനെലിയെന്ന് പറഞ്ഞത് അയാളെയാണോ ആ ചാണ്ടിയെ....എന്തോ ഓർത്ത പോലെ അവൾ ചോദിച്ചു.... ഓ.....ഇപ്പോഴെങ്കിലും മനസ്സിലായല്ലോ .....എന്റെ മാതാവേ ഈ ട്യൂബ് ലൈറ്റിനെയാണല്ലോ നീയെന്റെ തലയിലേക്ക് വച്ച് തന്നത് സ്വയം തലയ്ക്ക് കൈയും കോടുത്ത് മുകളിലേക്ക് നോക്കി പറയുന്നതിനൊപ്പം അവളെ പുച്ഛിച്ച് നോക്കുന്നുണ്ടായിരുന്നു .... അപ്പോ അയാളെ കുരുക്കിയതിച്ഛായനാ.....അവൾ വിശ്വാസം വരാതെ അവനെ തന്നെ നോക്കി..... മ്മ്.....ഒന്നമർത്തി മൂളിക്കൊണ്ട് അവളെ തന്നെ ഉറ്റുനോക്കി അലക്സ് ആരു അവനെ കണ്ണ് മിഴിച്ച് നോക്കി..... എന്താടി വിശ്വാസം വരുന്നില്ലേ..... മറുപടി പറയാതെ അവനെ തന്നെ നോക്കി..... അന്ന് എല്ലാവരുടെയും മുന്നേ നമ്മളനുഭവിച്ച നാണക്കേടെന്നാന്ന് ഇന്ന് ചാണ്ടിയുമറിഞ്ഞിട്ടുണ്ട്.....അറിയിച്ചു കൊടുത്തു....പരിഹാസത്തോടെ പറഞ്ഞു.....

തെറ്റ് ചെയ്യാതെയാ നമ്മളെ അയാൾ കുരുക്കിയത്.....പക്ഷേ അയാള് തെറ്റ് ചെയ്തീട്ട് തന്നാ ലോക്കപ്പിലായത്..... മ്മ്....അന്നങ്ങനെ നടന്നതോണ്ടല്ലേ എനിക്കെന്റെ ഇച്ഛായനെ കിട്ടിയേ.....ഇല്ലെങ്കിൽ നമ്മൾ പരസ്പരം കാണുക കൂടി ഉണ്ടാവില്ല അല്ലേ ഇച്ഛായാ.... അങ്ങനെ പറയേണ്ട അന്നക്കൊച്ചേ......നിന്നെയാ തമ്പുരാൻ എനിക്ക് വേണ്ടി കരുതിയിരുന്നത് നീ എവിടെ ആയിരുന്നേലും ഈ അലക്സിന്റെ കൈയിൽ തന്നെ വന്ന് ചേർന്നേനെ അതിപ്പോ നമ്മളെത്ര അകലെയായിരുന്നെങ്കിലും....പറഞ്ഞ് കഴിയവേ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു അലക്സ്..... ഇച്ഛായാ.....അയാള് പുറത്തിറങ്ങിയാൽ അടങ്ങിയിരിക്കുവോ......ഇച്ഛായനാ ഇതിനു പിന്നിലെന്നറിഞ്ഞാ.....പ്രശ്നോണ്ടാക്കില്ല.... മ്മ്.....അതുറപ്പല്ലേ.......അലസമായി പറഞ്ഞു ആരുവിന്റെ കണ്ണുകളിൽ ഭയം നിറയുന്നത് അലക്സ് കണ്ടു..... ഹാ.....നീയതൊന്നും ഓർത്ത് വെറുതെ ഉളള് പൊളളിക്കേണ്ട........കേട്ടോടീ അന്നക്കൊച്ചേ.....പിന്നെ നീയിതൊന്നും അമ്മച്ചിയോട് പറയാനും നിക്കണ്ട.....

.അമ്മച്ചിടെ വായിന്ന് തെറി കേക്കാൻ മേലാഞ്ഞിട്ടാ..... മ്മ്....അപ്പോ ഈ കാട്ട്പോത്തിന് അമ്മച്ചിയെ മാത്രേ പേടിയുളളല്ലേ......ആരു കുറുമ്പോടെ അവന്റെ കവിളിൽ പിച്ചി..... പന്ന.........മോളെ കാട്ട് പോത്ത് നിന്റെ തന്തയാടീ.....പറഞ്ഞു കൊണ്ട് അവളെ നെഞ്ചോടടക്കി പിടിച്ചു അലക്സ്.... ❤❤ പിറ്റേന്ന് രാവിലെ തന്നെ ചാണ്ടിയെ കോടതിയിൽ ഹാജരാക്കി......നിബന്ധനകളോടെ അയാൾക്ക് ജാമ്യം അനുവദിച്ചു കിട്ടി.....പക്ഷേ ഇലക്ഷന് മത്സരിക്കാൻ ഇനി കഴിയില്ലെന്ന ചിന്ത അയാളെ തളർത്തിയതിനൊപ്പം അലക്സിനോടുളള പക അയാളിൽ ഇരട്ടിച്ചു..... ജാമ്യം കിട്ടിയ ശേഷം അയാൾ നേരെ വീട്ടിലേക്ക് വന്നു മുറിക്കുളളിൽ കയറി അടച്ചു പൂട്ടി ഇരിക്കാൻ തുടങ്ങി ...സേവ്യറോട് പോലും സംസാരിക്കാൻ അയാൾ കൂട്ടാക്കിയില്ല.....മണിക്കൂറുകൾ ഒരേ ഇരുപ്പിൽ തുടർന്ന് അയാൾ... ❤❤❤

അലക്സും കണ്ണാപ്പീയും ഉമ്മറത്ത് ഇരിക്കുകയായിരുന്നു......അലക്സ് പത്രം വായിക്കുന്നത് കണ്ട് തലേന്നത്തെ പത്രവും കൈയിൽ പിടിച്ച് അവനെ നോക്കി ഇരിക്കുകയായിരുന്നു കണ്ണാപ്പീ......അലക്സ് പേജ് മറിക്കുന്നതിനനുസരിച്ച് കണ്ണാപ്പീയും കഷ്ടപ്പെട്ട് പേജ് മറിക്കുന്നുണ്ടായിരുന്നു.....ഇടയ്ക്കെപ്പോഴോ അലക്സിന്റെ നോട്ടം അവനിൽ പതിഞ്ഞതും കുഞ്ഞി പല്ല് കാട്ടി കളളച്ചിരിയോടെ അവനെ നോക്കി ചെക്കൻ..... ടാ....നീ അപ്പനെ അനുകരിക്കുവാന്നോടാ....ചിരിയോടെ പറഞ്ഞു കൊണ്ട് പത്രം മാറ്റിവച്ച് കണ്ണാപ്പീയെ മടിയിലേക്കെടുത്തിരുത്തി......കവിളുകളിൽ മുത്തി അലക്സ്.... ഈ സമയം അലക്സിനുളള ചായയും കണ്ണാപ്പിക്കുളള പാലുമായി ആരു അവിടേക്ക് വന്നു...... ആരു അലക്സിന് നേരെ ചായ നീട്ടി അവൻ അത് വാങ്ങി ഊതി ക്കുടിക്കാൻ തുടങ്ങി .....കണ്ണാപ്പീയെ ആരു കൈയിൽ വാങ്ങി പാലൂ കുടിപ്പിക്കാൻ തുടങ്ങി.....ഈ സമയം ആന്റണി അവിടേക്ക് വന്നു.... ബുളളറ്റ് കൊണ്ട് പോർച്ചിലൊതുക്കിയ ശേഷം അവൻ അലക്സിനടുത്തേക്ക് വന്നു......

ഈ സമയം ആരു ആന്റണിയ്ക്ക് ചായ എടുക്കാനായി അകത്തേക്ക് പോയി..... ആന്റണി അലക്സിനടുത്തായി വന്നിരുന്നു.... ഇന്നലെ രാത്രി ചാണ്ടിച്ചനിട്ട് പണിതല്ലേ.....ചിരിയോടെ ആന്റണി അലക്സിനെ നോക്കി..... മ്മ്.....ദൂരേക്ക് നോട്ടം പായിച്ച് അലക്സ് മൂളി.... ഇതൊക്കെ എപ്പോഴാ....ഇന്നലെ അയാളവിടെ വന്ന കാര്യം ഇച്ഛായനെങ്ങനറിഞ്ഞു.....അതിശയത്തോടെ ചോദിച്ചു..... നീ അന്ന് പറഞ്ഞില്ലേ ഉരുളു വർക്കി അയാളുടെ ഭാര്യ ഹന്ന ചേടത്തി എസ്റ്റേറ്റിലാ ജോലിയ്ക്ക് വരുന്നത്.....അങ്ങനെ ഞാൻ ഉരുളു വർക്കിയെ പരാജയപ്പെട്ടു.....പിന്നെ ഇടക്കിടെ ഓരോ കുപ്പി അയാൾക്ക് ഓഫർ ചെയ്ത് അയാളോട് ചാണ്ടി അവിടെ വരുന്നതിനെ കുറിച്ചൊക്കെ ചോദിച്ചു മനസ്സിലാക്കി.....ഇനി ചാണ്ടി വരുമ്പോ എന്നോട് വിളിച്ചു പറയാനും പറഞ്ഞിരുന്നു.... അയാളാ ഇന്നലെ എന്നെ വിളിച്ച് ചാണ്ടി അവിടുളള കാര്യം പറഞ്ഞത്......പിന്നെ ഞാനത്....എന്റൊപ്പം പണ്ട് കോളേജിൽ പഠിച്ചിരുന്ന പ്രിൻസിനെ വിളിച്ചു പറഞ്ഞു അവൻ ഇൻഡ്യൻ ന്യൂസ് എന്ന ചാനലിലാ വർക്ക് ചെയ്യുന്നത്.....

എ.സി.പിയും അവന്റെ ഭാവി അളിയനാ.....പിന്നെ പറയണ്ടല്ലോ.....ചിരിയോടെ അലക്സ് പറഞ്ഞു..... ഇതെല്ലാം കേട്ട് കണ്ണ് മിഴിച്ചിരിക്കുകയായിരുന്നു ആന്റണി..... ഈ സമയം ആരു ചായയുമായി അവിടേക്ക് വന്നു....ആന്റണി ആരുവിൽ നിന്നും ചായ വാങ്ങി......ചൂടു പോലും നോക്കാതെ ഒറ്റവലിക്കകത്താക്കി..... അല്ലിച്ഛായ ഇതൊക്കെ അപ്പോ നിങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നോ..... മ്മ്.....ചാണ്ടി എനിക്കിട്ട് പണിതത് മുതൽ....ഞാനവനിട്ട് ഓങ്ങി വച്ചിരുന്നതാ.... പ്രിൻസ്......എന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളാ......ഇടക്കിടെ ഞങ്ങൾ വിളിക്കുവായിരുന്നു .....ചാണ്ടിയുടെ കാര്യം അവർക്കൊക്കെ അറിയാമെങ്കിലും ശക്തമായ തെളിവില്ലാതെ ആ പന്ന മോനെ കുടുക്കാൻ പറ്റില്ലാന്ന് പറഞ്ഞു.....അപ്പോഴാ ഞാനീ മേരിയുടെ കാര്യം അവനോട് പറഞ്ഞത്.....പിന്നെ എല്ലാം ഞങ്ങൾ പ്ലാൻ ചെയ്തു..... മ്മ്.....നിങ്ങളുടെ കാഞ്ഞ ബുദ്ധിയാ ഇച്ഛായാ എന്നാലും എന്നോടൊരു വാക്ക് കൂടി പറഞ്ഞില്ലല്ലോ ഇച്ഛായാ.....അവൻ കെറുവിച്ചു..... ചാണ്ടിയ്ക്ക് പക എന്നോടാ.....

അതിനിടയിൽ നിന്നെയും കൂടി വലിച്ചിടുവാണേൽ നിന്നെയും ആലീസിനെയും അപകടപ്പെടുത്താനും അയാൾ മടിക്കുകേല....അതാടാ ഞാൻ നിന്നോട് ഇതേ പറ്റി പറയാതിരുന്നെ.....ദീർഘമായി നിശ്വസിച്ചു കൊണ്ട് അവൻ പറഞ്ഞു... പിന്നെ നിങ്ങളെ അവനുപദ്രവിച്ചോട്ടേന്നോ.... അതല്ലടാ....എനിക്ക് എന്നതേലും പറ്റിയാലും ഒന്നുവില്ല.....പക്ഷേ നിങ്ങടെ ദേഹത്ത് ഒരു നുളള് പൂഴി വീഴുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയുകേല...... എന്റിച്ഛായാ നിങ്ങളെന്തേ ടീച്ചറെ കുറിച്ചോർക്കാത്തേ....ആ കൊച്ചിന് പിന്നെ ആരാ ഉളളത്.....നിങ്ങളും ഈ വീടുമൊക്കെയാ ഇപ്പോ അതിന്റെ ലോകം.....അപ്പോ നിങ്ങക്കെന്നതേലും പറ്റിയാ അവളുടെ അവസ്ഥ എന്താവും അതേ പറ്റി നിങ്ങളാലോചിച്ചോ???......അത് കൊണ്ട് എടുത്ത് ചാടി ഓരോന്നും ചെയ്യുന്നേന് മുന്നേ അതിനെ കുറിച്ചു കൂടി ആലോചിക്കണം.....കണ്ണാപ്പീയെ കൊണ്ട് നടന്നു ഭക്ഷണം കഴിപ്പിക്കുന്ന ആരുവിനെ നോക്കി ക്കൊണ്ട് ആന്റണി പറഞ്ഞു..... മ്മ്.....അലക്സ് അവൻ പറഞ്ഞത് മൂളിക്കേട്ടു..... ❤❤❤

അപ്പാ.....വാതില് തുറക്കപ്പാ.....എന്നാ ഇരിപ്പാ ഇത്.... വാതിൽ തുറന്നേ....ഇങ്ങനെ ഇരുന്നെന്ന് കരുതി ഉണ്ടായ ചീത്തപ്പേര് മാറുവോ....അതിന്റെ പേരിലുണ്ടായ നഷ്ടങ്ങൾ മാറി കിട്ടുവോ.....സേവ്യർ ഉച്ചത്തിൽ ചോദിച്ചു...... ഈ സമയം ചാണ്ടി വന്ന് വാതിൽ തുറന്നു..... ഒരു ദിവസം കൊണ്ട് മുഖമാകെ മാറിയിരുന്നു.....മുഖമോക്കെ മൂടിക്കെട്ടി കണ്ണിന്റെ തിളക്കമെല്ലാം നഷ്ടപ്പെട്ട് വല്ലാതെ ക്ഷീണിച്ചു പോയി ചാണ്ടി.... അപ്പാ.....കഴിഞ്ഞത് കഴിഞ്ഞു ഇനി അതോർത്ത് മനസ് വിഷമിപ്പിക്കേണ്ട ......അപ്പനിങ്ങനെ അടഞ്ഞിരുന്നൂന്നു കരുതി നഷ്ടപ്പെട്ട മാനം തിരിച്ചു കിട്ടോ.....ഇല്ല.....ഇനി നമുക്ക് ഈ കുരുക്കിൽ നിന്നും എങ്ങനെ ഊരിപ്പോരാന്ന് നോക്കാം.....

സേവ്യർ അയാളെ ആശ്വസിപ്പിക്കാനിയി പറഞ്ഞു..... ഈ കേസിൽ നിന്നും ഊരിപ്പോരാന്ന് കരുതണ്ട മോനേ.....അത് നടക്കില്ല......എ.സി.പി.നേരിട്ടിടപെട്ട കേസായിത്..... പിന്നെ ഇനിയെന്താ അപ്പാ ചെയ്യേണ്ടേ..... അവനെ വിളിച്ചു വരുത്തണം ഗരുഡൻ രാഘവനെ.....ഇപ്പൊ രാജസ്ഥാനിലുണ്ടവൻ....ഞാൻ വിളിച്ചാൽ പറന്നു വരും ആ ഒറ്റക്കൊമ്പനെ ഇനി വാഴാനനുവദിക്കേണ്ട .....തീർത്തു കളയണം അതിനവൻ തന്നെ വേണം.....ഒരു തെളിവുമില്ലാതെ അവനെ തീർത്തിട്ട് തിരികെ പൊയ്ക്കോളും......താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞു ചാണ്ടി...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story