അരുന്ധതി: ഭാഗം 46

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ദിവസങ്ങളും ആഴ്ചകളും മാസങ്ങളായി വീണ്ടും കടന്നു പോയി...... അന്നത്തെ സംഭവത്തിനു ശേഷം ചാണ്ടി പുറത്തേക്കിറങ്ങാറേ ഇല്ല.....എപ്പോഴും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടി......പുറത്തേക്കിറങ്ങുമ്പോഴുളള നാട്ടുകാരുടെ അവജ്ഞയും പുച്ഛത്തോടയുളള നോട്ടവും അയാളുടെ സമനില തെറ്റിക്കുന്നവയായിരുന്നു......ഇടവകയിലെ എല്ലാ ചുമതലകളിൽ നിന്നും അയാളെ വിലക്കിയിരുന്നു.....സേവ്യറിന് പറഞ്ഞു വച്ച കെട്ട് കല്യാണം മുടങ്ങിയത് അയാളെ കൂടുതൽ ദുഃഖത്തിലാഴ്ത്തി.....അപ്പോഴേക്കും അലക്സിനൊടുളള അയാളുടെ പക ഭ്രാന്തായി മാറിയിരുന്നു ...... ഒരു ദിവസം വൈകുന്നേരം സേവ്യറും ചാണ്ടിയും പാറേക്കാട്ടിലെ എസ്റ്റേറ്റ് ഗസ്റ്റ് ഹൗസിന് മുറ്റത്തിരിക്കുകയായിരുന്നു.....ആരെയോ പ്രതീക്ഷിച്ചെന്ന പോലെ സേവ്യർ ഇടയ്ക്കിടെ മെയിൻ ഗേറ്റിലേക്ക് നോക്കുന്നുണ്ടായിരുന്നു.... അവരുടെ മുന്നിലെ ടേബിളിലായി മുന്തിയയിനം വിദേശ മദ്യക്കുപ്പികളും ഗ്ലാസുകളും പൊരിച്ചതും വറുത്തതും പെരട്ടിയതുമായ മാംസാഹാരങ്ങളും നിരത്തിയിരുന്നു....... ഹാ.....അവനെത്തേണ്ട സമയം കഴിഞ്ഞല്ലോ സേവ്യറേ .....നീയൊന്നവനെ വിളിക്കടാ മോനേ..... ഞാൻ വിളിച്ചിരുന്നപ്പാ.....അയാള് വന്നോണ്ടിരിക്കുവാ.....

പറഞ്ഞു കൊണ്ട് ഫോൺ വീണ്ടും കൈയിലെടുത്തു..... ഈ സമയം അവരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട്....രാജസ്ഥാൻ രജിസ്ട്രേഷൻ ചെയ്ത ഒരു ലോറി ഗസ്റ്റ് ഹൗസിന്റെ ഗേറ്റ് കടന്ന് അകത്ത് വന്നു......അതിനു വശത്തായി ഗരുഡന്റെ വലിയൊരു ചിത്രം വരച്ചിരുന്നു.....അതിൽ നിന്നും ഇറങ്ങി വരുന്നവനെ കാണേ ചാണ്ടിയുടെയും റിച്ചാർഡിന്റെയും കണ്ണുകൾ തെളിഞ്ഞു..... ഗരുഡൻ രാഘവനെത്തി....അവർ ഒരുമിച്ച് പറഞ്ഞു...... ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൻ ചാടിയിറങ്ങി.... ഏതാണ്ട് നാല്പത്തഞ്ചോളം പ്രായം തോന്നിക്കുന്നൊരതികായൻ......ഉരുക്ക് പോലുളള ശരീരം..... കഷണ്ടി കയറിയ തലയിൽ തോർത്ത് വച്ച് കെട്ടിയിട്ടിട്ടുണ്ട് ചിരിയോടെ അവരുടെ നേരെ നടന്നടുത്തു..... ഹാ എന്നതാ ഇച്ഛായാ സുഖവല്യോ.... ഹാ....എന്നാ സുഖവാടാ....ഇവിടത്തെ സുഖ വിവരങ്ങളൊക്കെ നീ അറിഞ്ഞില്ല്യോ.... മ്മ്....അറിഞ്ഞു....ആ താമരയ്ക്കലെ ചെക്കൻ അലക്സ് അവനല്ല്യോ ഇപ്പൊ അച്ഛായന്റെ തലവേദന..... മ്മ്.....അവനിനി വേണ്ട.....അങ്ങ് തീർത്തേരെ....അതിനു മുന്നേ സോഫീടെ മോനെയും പാറേക്കാട്ടിലേക്ക് കൊണ്ട് വരണം....ഗൂഢമായി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു..... മ്മ്.....അച്ഛായൻ അതോർത്ത് വിഷമിക്കേണ്ട.....

എന്താ വേണ്ടതെന്ന് ഈ രാഘനറിയാം....ക്രൂരത നിറഞ്ഞ ചിരിയോടെ പറഞ്ഞു..... ഹാ.....എന്നാ ഇനി വൈകിക്കേണ്ട നീ വാ ടാ....നമുക്ക് ഒന്ന് കൂടാം പറഞ്ഞു കൊണ്ട് ചാണ്ടി അവനെയും വിളിച്ചു കൊണ്ട് ടേബിളിനു അടുത്തേക്ക് പോയീ...സേവ്യർ അയാൾക്ക് മദ്യം ഒഴിച്ച് കൊടുത്തു തുടങ്ങി.... ❤❤❤ രാത്രി അത്താഴം കഴിഞ്ഞ് കണ്ണാപ്പീയെയും കൊണ്ട് ആരു മുകളിലേക്ക് വന്നു.....അലക്സ് ഈ സമയം ബാൽക്കണിയിൽ നിക്കാരുന്നു......കണ്ണാപ്പീയെ ഉറങ്ങിയപ്പോൾ അവനെ ബെഡിൽ കൊണ്ട് പോയി കിടത്തിയ ശേഷം ആരു അലക്സിന്റെടുത്തേക്ക് നടന്നു..... ആരു പിന്നിലൂടവനെ പുണർന്നു കൊണ്ട് അവന്റെ തോളിൽ ചുണ്ടുകൾ ചേർത്തു ....ഈ സമയം അലക്സിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു..... എന്നാടീ അന്നക്കൊച്ചേ.....ഇന്ന് കണ്ണാപ്പീയെ നേരത്തെയുറക്കിയോ.... മ്മ്......മൂളുക മാത്രം ചെയ്തു..... അലക്സ് അവളെ വലിച്ചു അവനഭിമുഖമായി നിർത്തി.....അപ്പോഴാണ് അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടത്..... അവൻ പരിഭ്രമത്തോടെ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു....

എന്നതാടി അന്നക്കൊച്ചേ നിനക്കെന്നാ പറ്റി.... ആരു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ...... ഇച്ഛായാ.....ഒന്ന് രണ്ടു ദിവസായിട്ട് എന്റെ ഉളളിലൊരു ഭയം പോലെ എന്തോ ആപത്ത് സംഭവിക്കാൻ പോവുന്ന പോലെ.....കണ്ണടച്ചാൽ നിലവിളിയും കൂട്ടക്കരച്ചിലും കേൾക്കാ.....എനിക്ക് പേടി തോന്നാ.....പറഞ്ഞു കഴിഞ്ഞതും ആരു കരയാൻ തുടങ്ങിയിരുന്നു.... അവരുടെ കരച്ചിലും പരീഭവവും കേട്ട് അലക്സിന് വല്ലാത്ത ദുഃഖം തോന്നി..... നീ....വെറുതെ ആവശ്യവില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടിയിട്ടാടീ അല്ലാതെ ഒന്നുവല്ല.....അലക്സ് അവളെ ആശ്വസിപ്പിച്ചു..... ഇച്ഛായാ....ആ ചാണ്ടി എനിക്കയാളെ പേടിയാ....അയാള് ഇച്ഛായനെ ദ്രോഹിക്കുവോന്ന് പേടീയാ എനിക്ക്..... ഹാ....ദേ അന്നക്കൊച്ചേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ....ഞാൻ നിന്നോട് പറഞ്ഞതല്യോടീ ഒരുമ്പെട്ടോളെ ഒന്നു വരികേലാന്ന് പിന്നെ എന്നാത്തിനാ ചുമ്മാ നീറുന്നേ....അലക്സ് ഒച്ചയെടുത്തു..... മറുപടി പറയാതെ ആരു മുഖം താഴ്ത്തി.... അലക്സ് അവളെ അരയിലൂടെ കൈചേർത്ത് തന്നോട് ചേർത്ത് നിർത്തി..... എനിക്ക് വേണ്ടി ദിവസവും നീ പ്രാർഥിക്കുവല്ലേ.......

നിന്റെ ദൈവങ്ങളും ഞങ്ങളുടെ കർത്താവും എന്നെ കാത്തോളും എന്റെ അന്നക്കൊച്ച് വെറുതെ കരഞ്ഞ് ഇന്നത്തെ രാത്രി കുളവാക്കല്ലേ.....അവളുടെ ചുണ്ടുകളിൽ ചുമ്പിച്ചു മാറി കൊണ്ട് അലക്സ് പറഞ്ഞു..... ആരു അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു...... ഈ സമയം കണ്ണാപ്പീ എഴുന്നേറ്റ് കരയാൻ തുടങ്ങി..... ആഹ് കണ്ണാപ്പീ ഇവിടുണ്ടായിരുന്നോ.....അലക്സ് അകത്തേക്ക് നോക്കി ക്കൊണ്ട് ചോദിച്ചു.... മ്മ്.....ഉറക്കമായിരുന്നു..... എന്നാലേ കൊച്ച് പോയി അവനെ വേഗം ഉറക്കിയേരെ.......എന്നിട്ട് വേണം ഇച്ഛായന് എന്റെ അന്നക്കൊച്ചിനെ നല്ലോണം സ്നേഹിക്കാൻ.....കളളച്ചിരിയോടെ അലക്സ് അവളിലേക്ക് മുഖമടുപ്പിച്ചു..... ആരു അവനെ പിടിച്ചു മാറ്റി കൊണ്ട് അകത്തേക്ക് ഓടി പോയി..... അലക്സ് ചിരിയോടെ അവളെ നോക്കി നിന്നു.... ❤❤❤ പിറ്റേന്ന് ഞായറാഴ്ച ആയതു കൊണ്ട് ആരു രാവിലെ തന്നെ ഉണർന്നു...... നോക്കുമ്പോൾ കാണുന്നത് കണ്ണാപ്പീയെയും അണച്ചു വച്ചുറങ്ങുന്ന അലക്സിനെയാണ്.....അവൾ പതിയെ എഴുന്നേറ്റ് രണ്ടു പേരുടെയും നിറുകിൽ ചുമ്പിച്ചു.....

പിന്നെ ബെഡിൽ നാന്നെഴുന്നേറ്റ്....ഉടുത്ത് മാറാനുളളതൊക്കെ എടുത്ത് ബാത്ത്റൂമിലേക്ക് പോയി..... ആരു തിരികെ വരുമ്പോഴേക്കും കണ്ണാപ്പീ ഉണർന്നു എഴുന്നേറ്റിരിപ്പുണ്ട്.....അലക്സ് ഇതൊന്നു മറിയാതെ നല്ല ഉറക്കത്തിലായിരുന്നു.....അവൾ വേഗം കണ്ണാപ്പീയെ എടുത്ത് നിറുകിലും കവിളിലും ചുമ്പിച്ചു.....പിന്നെ താഴേക്ക് പോയി.....കണ്ണാപ്പീയെ ഏലിയാമ്മയെ ഏൽപ്പിച്ച് അവൾ അടുക്കളയിലേക്ക് പോയി.... ആരു രാവിലെത്തേക്കുളള അപ്പവും സ്റ്റ്യൂവും ഉണ്ടാക്കി കാസ്ട്രോയിലാക്കി ടേബിളിനു മുകളിൽ വച്ചു അപ്പോഴേക്കും ഏലീയാമ്മ അവിടേക്ക് വന്നു...... എന്റെ മോളെ ഇന്ന് എല്ലാ ജോലിയും തീർത്തിട്ട് പളളീല് പോവാന്ന് കരുതിയാ നടക്കുകേല....ഇപ്പോ ഇത്രയൊക്കെ മതി ......ബാക്കി ഞാൻ ചെയ്തോളാം.....നിങ്ങള് വന്നിട്ട് ഞാൻ കണ്ണാപ്പീയെയും കൊണ്ട് രണ്ടാം കുറുബാനയ്ക്ക് പോവാം.... നീ പോയ് അലക്സിനെയും വിളിച്ചുണർത്തി നീയും റെഡിയാവാൻ നോക്ക്...... മ്മ്.....ശരിയമ്മച്ചി....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ആരു മുകളിലേക്ക് പോയി....

ആരു ചെല്ലുമ്പോൾ അലക്സ് ഉണർന്നിട്ടില്ലാരുന്നു.....കട്ടിലിൽ കമിഴ്ന്ന് കിടന്ന് ഉറങ്ങുകയായിരുന്നു.....ആരു കട്ടിലിൽ ഇരുന്നിട്ട് അലക്സിന്റെ പുറത്തേക്ക് ചാഞ്ഞു കിടന്നു കൊണ്ട് തോളിൽ ചുണ്ടുകൾ ചേർത്തു....... എന്നാടീ അന്നക്കൊച്ചേ.....രാവിലെ തന്നെ ഇച്ഛായന്റെ കൺട്രോൾ കളയാനിറങ്ങിയതാ മോള്.....പറഞ്ഞതും അവളെ വലിച്ചു ബെഡിലേക്കിട്ട് അവളുടെ മുകളിലായ് അമർന്നു......കളളച്ചിരിയോടെ അവളിലേക്ക് മുഖമടുപ്പിച്ചു...... ദേ ഇച്ഛായാ വേണ്ടാട്ടോ.....രാവിലെ പളളിയിൽ പോവേണ്ടതാ.....എണീറ്റേ.....അവനെ തളളിമാറ്റാൻ നോക്കി..... അലക്സ് അവളെ മുറുകെ പിടിച്ചു കൊണ്ട് കഴുത്തിൽ മുഖം പൂഴ്ത്തി.....അവന്റെ താടിരോമം അവളുടെ കഴുത്തിൽ തറഞ്ഞപ്പോൾ കുറുകിക്കൊണ്ട് അവനിൽ നിന്നും കുതറി മാറി......ബെഡിൽ നിന്നും എഴുന്നേറ്റു.... നിന്നെ ഞാൻ പിന്നെ കണ്ടോളാം....അലക്സ് കെറുവിച്ചു കൊണ്ട് എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി..... ❤❤❤ കുളി കഴിഞ്ഞ് വരുമ്പോൾ അലക്സ് കാണുന്നത് നിലത്തു മുട്ടിൽ മുഖമമർത്തി ഇരിക്കുന്ന ആരുവിനെയാണ്.....

അവൻ പരിഭ്രമത്തോടെ അവളുടെ അടുത്തേക്ക് പോയി..... അന്നക്കൊച്ചേ.....എന്നാ പറ്റിയെടി.....തട്ടി വിളിച്ചു കൊണ്ട് അവളുടെ അടുത്തായി മുട്ട് കുത്തിയിരുന്നു..... ആരു മുഖമുയർത്തി നോക്കി....അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണ് കരയാൻ തുടങ്ങി...... ഹാ.....എന്നാടീ എന്നാത്തിനാ അന്നക്കൊച്ച് കരയുന്നേ.......അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി..... മറുപടി പറയുന്നില്ലാന്ന് കണ്ട് അവന് കലികയറി.... ഹാ..... പന്ന മോളെ എന്നാത്തിനാടി ഇരുന്ന് മോങ്ങുന്നേ....എന്നതേലും ഉണ്ടേ വായ തുറന്നു പറയെടീ ഒരുമ്പെട്ടോളെ.....വെറുതെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ....എത്ര നേരായിട്ട് ചോദിക്കുവാടീ.....അലക്സ് അലറി.... ആരു ഉടനെ നിലത്തേക്ക് ചൂണ്ടി കാണിച്ചു കൊടുത്തു...... അലക്സ് നോക്കുമ്പോൾ നെറ്റിയിലിടുന്ന സിന്ദൂരം നിലത്തു വീണു തൂവി കിടപ്പുണ്ടായിരുന്നു..... ഇതിനാണോടീ പുല്ലേ.....ഇത്രയും നേരമിരുന്ന് കരഞ്ഞത്.....അതങ്ങ് തൂത്ത് വൃത്തിയാക്കിയേച്ച് വേറൊരെണ്ണം മേടിച്ചാ പോരേ....അലക്സ് പല്ലു കടിച്ചു.... സിന്ദൂരം നിലത്തു വീണ് ചിതറുന്നത് ഇച്ഛായന് ദോഷവാ .....എനിക്ക് പേടിയാവാ വീണ്ടും കരയാൻ തുടങ്ങി..... ഹാ.....എന്റെ കൊച്ചേ വെറുതെ കരഞ്ഞ് നെഞ്ച് നീറ്റല്ലേ നീ......

നിന്റെ കൈപിഴ കൊണ്ടല്യോ അത് നിലത്തു വീണേ എന്നിട്ട് കരയുവാന്നോ നീ....... അവളുടെ ഓരോരോ ഭ്രാന്ത്.....കെറുവിച്ചു കൊണ്ട് അതിൽ നിന്നും ഒരു നുളള് സിന്ദൂരമെടുത്ത് അവളുടെ നിറുകിൽ ചാർത്തി അലക്സ്...... ആരു കണ്ണുകളുയർത്തി അവനെ തന്നെ നോക്കി.....ദേ....ഇനി പ്രശ്നോന്നുണ്ടാവില്ല....പറഞ്ഞു കൊണ്ട് ആരുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു അലക്സ്.... ദേ അന്നക്കൊച്ചേ.....ഇനിയു മിങ്ങനിരുന്നാലേ....പളളിപോക്ക് നടക്കുകേല....ഇച്ഛായന് നിന്നെ സ്നേഹിക്കാൻ തോന്നും.... അറിയാല്ലോ ഇന്നലേ പട്ടിണിയിലാ....കളളച്ചിരിയോടെ അവളെ നോക്കി..... ഡോ കളള് കുടിയൻ നസ്രാണി...വേഗം ..ചെന്ന് റെഡിയാവടോ....പറഞ്ഞു കൊണ്ട് അവനിൽ നിന്നും അകന്നു മാറി ക്കൊണ്ട് എഴുന്നേറ്റു.... ❤❤❤ അലക്സിന്റെ കാറിൽ അവർ പള്ളിയിലേക്ക് തിരിച്ചു.......

കാറിൽ കയറിയത് മുതൽ ആരു നിശബ്ദയായിരുന്നു....അവളുടെ മനസ്സ് മുഴുവൻ സിന്ദൂരം നിലത്ത് വീണതോർത്തുളള ഭയമായിരുന്നു....അലക്സിനാപത്ത് വരുത്തരുതെന്ന മൗന പ്രാർത്ഥനയിലായിരുന്നവൾ......ഇടയ്ക്ക് അലക്സ് നോക്കുമ്പോൾ കാണുന്നത് കണ്ണുകൾ തുടയ്ക്കുന്നവളെയാണ്....... നീ യെന്നാത്തിനാടി കരയുന്നേ.....മതിയാക്കിക്കേ.....അലക്സ് കെറുവിച്ചു...... ആരു കണ്ണ് തുടച്ചു കൊണ്ട് അവനെ നോക്കി പുഞ്ചിരി വരുത്താൻ നോക്കി..... ആ സിന്ദൂരം നിലത്തു വീണതോർക്കുമ്പോ വല്ലാത്ത പിടപ്പാ ഇച്ഛായാ.....എനിക്ക് എന്ത് വന്നാലും പ്രശ്നമില്ല....എന്റിച്ഛായനൊരു പോറൽ പോലുമേൽക്കരുതേ .....എന്റെ ദേവി....കഴുത്തിലെ മിന്ന് കൈയിലെടുത്ത് ചുണ്ടുകൾ ചേർത്തു..... ഹാ.....എന്റെ അന്നക്കൊച്ചേ നീ അത് വിട്ടില്ലേ....ഒന്നും വരത്തില്ലെടീ.....നീ വെറുതെ വിഷമിക്കല്ലേ.....പറഞ്ഞു കൊണ്ട് മുന്നോട്ട് നോക്കിയതും..... തങ്ങളുടെ കാറിനു നേരെ ചീറിപ്പാഞ്ഞ് വരുന്ന ലോറി കണ്ട് വിറങ്ങലിച്ചിരുന്നു പോയി അലക്സ്.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story