അരുന്ധതി: ഭാഗം 47

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

പെട്ടെന്ന് തോന്നിയൊരുൾ പ്രേരണയിൽ അലക്സ് കാർ വെട്ടിത്തിരിച്ചു......റോഡിന്റെ രണ്ടു വശത്തും റമ്പർ തോട്ടമായിരുന്നു....കാർ നിയന്ത്രണം വിട്ട് ചരിവിലൂടെ മുന്നോട്ട് പോയി വലിയൊരു മരത്തിലിടിച്ചു നിന്നു..... അലക്സിന്റെ നെറ്റി കാറിന്റെ സ്റ്റിയറിംഗിൽ ശക്തമായി വന്നിടിച്ചു.......നെറ്റി പോട്ടി ചോരയൊഴുകാൻ തുടങ്ങി.....ഈ സമയം ആ ലോറി നിർത്താതെ പാഞ്ഞു പോകുന്നതവൻ അവ്യക്തമായി കണ്ടു......തിരിഞ്ഞ് ആരുവിനെ നോക്കുമ്പോൾ കോ ഡ്രൈവിംഗ് സീറ്റ് ശൂന്യമായിരുന്നു.....അപ്പോഴേക്കും കണ്ണുകളിൽ ഇരുട്ട് കയറി ബോധം മറഞ്ഞിരുന്നു..... ❤❤❤ അലക്സ് കണ്ണ് തുറന്നു നോക്കുമ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി.....ശരീരമാകെ പലയിടത്തും വേദനിക്കുന്നുണ്ട്......നെറ്റിയിൽ സൂചികുത്തുന്ന പോലുളള വേദന.....തല ഉയർത്താൻ കൂടി കഴിയുന്നില്ല.....കൈയനക്കിയപ്പോഴും നല്ല വേദന തോന്നി പതിയെ കൈയുയർത്തി നോക്കുമ്പോൾ ട്രിപ്പ് ഇട്ടിരിക്കുന്നെന്ന് മനസ്സിലായി.....നെറ്റിയിലൂടൊന്ന് വിരലോടിച്ചപ്പോൾ.....തുന്നിക്കെട്ടിൽ കൈതടഞ്ഞു.......

അപ്പോഴേക്കും ആരുവിന്റെ മുഖം തെളിഞ്ഞു വന്നു......ഭയവും ആധിയും ഒരു പോലെ അവനെ കീഴ്പ്പെടുത്തി.....ഹൃദയം ക്രമാധീതമായി മിടിക്കാൻ തുടങ്ങി....അവളെ ഒരു നോക്ക് കണ്ടാൽ മതിയെന്ന് അവനാഗ്രഹിച്ചു ......അലക്സ് വേഗം എഴുന്നേറ്റ് കൈയിൽ നിന്നും കാനുല വേർപെടുത്താൻ തുടങ്ങിയതും ആന്റണി ഓടിപിടച്ച് അവിടേക്ക് വന്നു..... ഇച്ഛായാ എന്നതാ ഈ കാട്ടുന്നേ ....മരുന്നിട്ടിരിക്കുവാ.....അവൻ അലക്സിനെ വട്ടം പിടിച്ചു വിടടാ പന്ന @@@@ മോനേ.....എനിക്കെന്റെ അന്നക്കൊച്ചിനെ കാണണം....അവൾക്കെന്നാ പറ്റിയേന്ന് കൂടി അറിയില്ല.......നിറ കണ്ണുകൾ തുടച്ചു കൊണ്ട് അലക്സ് ആന്റണിയുടെ കൈയിൽ നിന്നും കുതറാൻ തുടങ്ങി ..... ഇച്ഛായാ.....ഇച്ഛായനിപ്പോ അങ്ങോട്ട് പോണ്ട....ടീച്ചറിപ്പോ ഐ.സി.യു വിലാ.....പോയാലും കാണാനൊക്കുകേല....ആന്റണി വിക്കി വിക്കി പറഞ്ഞു..... അത് കേട്ടതും അലക്സ് തലയ്ക്ക് കൈയും കൊടുത്തിരുന്നു...... അവൾക്കെന്തെങ്കിലും പറ്റുമോ എന്ന ചിന്ത അവനെ വല്ലാതെ തളർത്താൻ തുടങ്ങി.... ടാ......അവൾക്കെന്നാടാ....

എനിക്കിനിയവളെ കാണാൻ പറ്റുവോടാ.....കരഞ്ഞ് കൊണ്ട് അലക്സ് ചോദിച്ചു....... ജീവിതത്തിലാദ്യമായാണ് ഇച്ഛായനിങ്ങനെ കരഞ്ഞ് കാണുന്നത്.....ഇതിലും വലിയ പ്രശ്നങ്ങളുണ്ടായപ്പോ പോലും തളർന്നു പോവാതെ മറ്റുള്ളവർക്ക് താങ്ങായ മനുഷ്യനാ.....ഇന്നിപ്പോ....ഇച്ഛായന്റെ ഈ അവസ്ഥ കണ്ട് നിൽക്കാൻ കഴിയുന്നില്ല.....ആന്റണി ഓർത്തു...... ഇച്ഛായാ അവൾക്കൊന്നുവില്ല....കാറിൽ നിന്നും ദൂരേക്ക് തെറിച്ചു വീണു.....കരിങ്കല്ലിനു മുകകളിൽ നെറ്റി വന്നിടിച്ച് ആഴത്തിലുള്ള മുറിവുണ്ട് ഒരുപാട് ചോര പോയി....അത് ....അത് മാത്രമല്ല....പിന്നെ.....പിന്നെ....ആന്റണി പറയാൻ മടിച്ച് നിന്നു..... എന്നതാടാ.....എന്തായാലും പറയെടാ...എന്റെ കൊച്ചിനെന്നാടാ.... ആധിയോടെ ചോദിച്ചു കൊണ്ട് ആന്റണിയുടെ തോളിൽ പിടിച്ചുലച്ചു അലക്സ്..... ഇച്ഛായാ അത് നിങ്ങളുടെ.... കുഞ്ഞ്....കുഞ്ഞ് പോയി..... അത് കേട്ടതും അലക്സ് വിറങ്ങലിച്ച് അവനെ നോക്കി...... കുഞ്ഞോ ??? നീ .....നീ...എന്നാതാടാ പറയുന്നേ...... ഇച്ഛായാ അത്.....ആ കൊച്ച് പ്രെഗ്നന്റ് ആയിരുന്നു.....

കാറിൽ നിന്നും തെറിച്ച് വീണപ്പോ പറ്റിയതാവാമെന്നാ ..... ഡോക്ടർ സംശയം പറഞ്ഞത്.......ഇവിടെ കൊണ്ട് വന്ന സമയത്ത് ബ്ലീഡിംഗ് ഉണ്ടായിരുന്നു..... അങ്ങനെ അവര് ഉളളില് മുറിവോ ചതവോ പറ്റിയോന്നറിയാൻ സ്കാൻ ചെയ്തപ്പോഴാ അറിഞ്ഞേ...അത് കേട്ട് അലക്സ് രണ്ടു കൈയും തലയ്ക്ക് കൊടുത്ത് കുനിഞ്ഞിരുന്ന് വീണ്ടും പതം പറഞ്ഞു കരയാൻ തുടങ്ങി ..... എന്റെ മാതാവേ അല്ലെങ്കിലേ......ഒരു കുഞ്ഞു കാര്യം മതി വെറുതെ ടെൻഷനാവുന്നവളാ.....ഇതറിയുമ്പോ എന്നതാവുമെന്നറിയില്ലെടാ.....അവളിതെ പറ്റി അറിഞ്ഞു കാണുകേല.....അറിഞ്ഞിരുന്നേ എന്നോടും അമ്മച്ചിയോടും പറയുവായിരുന്നു...ശ്ശോ.....എന്തൊരു വിധിയാ തമ്പുരാനേ.....വിതുമ്പലോടവൻ പറഞ്ഞു..... ടാ.....എനിക്കവളെയൊന്ന് കാണാൻ തോന്നുവാടാ.....അലക്സ് മുഖമുയർത്തി ആന്റണിയെ നോക്കി..... ഇച്ഛായാ ഈ ട്രിപ്പൊന്ന് കഴിഞ്ഞോട്ടേ.....നമുക്ക് പോവാം....അതുവല്ല ടീച്ചറിന് ബോധം വീണിട്ടില്ല കേറി കാണാനൊന്നും പറ്റുകേല.....ആന്റണി അലക്സിനെ ദയനീയമായി നോക്കി ക്കൊണ്ട് പറഞ്ഞു.....

ആരു ഗർഭിണിയായിരുന്നൂന്നോർക്കെ വല്ലാത്ത വേദന തോന്നി അലക്സിന്...... ആരാ ആന്റണി ഞങ്ങളെ ഇവിടേക്ക് കൊണ്ട് വന്നത്.....തെല്ല് നേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു.... ടാപ്പിംഗ് തൊഴിലാളികളാ.....അവര് രാവിലെ ജോലി കഴിഞ്ഞു വരുമ്പോഴാ നിങ്ങളുടെ കാറ് മരത്തിലിടിച്ച് കിടക്കുന്നത് കണ്ടത്.....കുറച്ചു മാറി ടീച്ചറും ....പിന്നെ അവരൊക്കെ കൂടിയാ ഹോസ്പിറ്റലിൽ എത്തിച്ചത്......നിങ്ങളുടെ ഫോണിൽ നിന്നാ എന്നെ വിളിച്ചു കാര്യം പറഞ്ഞത്.....അമ്മച്ചിയും ആലീസും ഐ.സി.യുവിന് മുന്നിലുണ്ട്......കണ്ണാപ്പീയെയും മോനെയും അപ്പച്ചന്റെയും അമ്മച്ചീടെയും അടുത്താക്കിയേച്ചാ വന്നത്.......ആന്റണി പറഞ്ഞു നിർത്തി..... അലക്സ് എല്ലാം നഷ്ടപ്പെട്ടവനെ പോലെ തകർന്നിരുന്നു പോയി..... ❤❤❤ സമയം പതിയെ നീങ്ങിക്കൊണ്ടിരുന്നു.....ട്രിപ്പ് കഴിഞ്ഞതും ആന്റണി അലക്സിനെയും കൂട്ടി ഐ.സി.യുവിന് മുന്നിലെത്തി..... അലക്സിനെ കണ്ടതും ഏലിയാമ്മ ഓടി വന്ന് അവന്റെ നെഞ്ചിൽ ചാഞ്ഞു കരയാൻ തുടങ്ങി...... എന്റെ മോനേ......എന്റെ കൊച്ച് .....അവളെ ഒരാപത്തും വരുത്താതെ തമ്പുരാനിങ്ങ് തന്നാ മതിയായിരുന്നു..... അമ്മച്ചി എന്നതാ ഈ കാട്ടുന്നേ ടീച്ചറിനൊന്നുവില്ല........വെറുതെ ഇച്ഛായനെ ക്കൂടി ടെൻഷനാക്കല്ലേ.........

അമ്മച്ചിയല്ലേ ഇച്ഛായന് കൂടി താങ്ങാവേണ്ടത് അമ്മച്ചി കൂടി ഇങ്ങനെ തുടങ്ങിയാലെങ്ങനാ......അമ്മച്ചി അവിടെ ഇരുന്നേ....ആന്റണി ഏലിയാമ്മയെ അടുത്തുള്ള ചെയറിൽ പിടിച്ചിരുത്തി.... ഈ സമയമെല്ലാം അലക്സിന്റെ നെഞ്ചിൽ അവളെ നഷ്ടമാകുമോ എന്ന ഭയം ഫണം വിടർത്തിയിരുന്നു.....നിറ കണ്ണുകളോടെയും തകർന്ന മനസ്സോടെയും ഗ്ലാസ് ഡോറിലൂടെ ആരുവിനെ അലക്സ് ഒന്ന് നോക്കി.......യന്ത്രങ്ങൾക്കും വയറുകൾക്കുമിടയിൽ കിടക്കുന്നവളെ കാണേ അലക്സിന്റെ കണ്ണുകൾ നിറഞ്ഞു.....ചുണ്ടുകൾ വിറകൊണ്ടു..... ""എനിക്കെന്ത് വന്നാലും പ്രശ്നമില്ല എന്റിച്ഛായനൊരു പോറൽ പോലും വരുത്തല്ലേ.....ദേവീ....."""അവളുടെ ശബ്ദം അലക്സിന്റെ കാതുകളിൽ മുഴങ്ങവേ സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി അലക്സിന്..... അവൾക്കൊരാപത്തും വരുത്തരുതെന്ന് മൗനമായവൻ ദൈവത്തോട് യാചിച്ചുകൊണ്ടിരുന്നു......ശരീരവും മനസ്സും ഒരു പോലെ തളർന്നെന്നു തോന്നിയപ്പോൾ അലക്സ് അടുത്ത് കണ്ട കസേരയിലേക്കിരുന്നു....കണ്ണുകൾ രണ്ടും ഇടതടവില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.....

.കണ്ണുകളടച്ച് ചുമരിൽ ചാരി എല്ലാം തകർന്നവനെ പോലെ നിർവികാരതയോടിരുന്നു..... ❤❤❤ ശ്ശേ.....നിനക്ക് ഒറ്റക്കൊമ്പനെ തീർക്കാൻ പറ്റീയില്ലെന്നോ.....എന്താടാ രാഘവാ.....നിന്റെ ഉന്നം പിഴച്ചു തുടങ്ങിയോ....പല്ലു ഞെരിച്ച് കൊണ്ട് അയാൾ ചോദിച്ചു...... ഹാ....എന്റെ ചാണ്ടിച്ചാ ഈ ഒറ്റത്തവണ ക്ഷമിച്ചേക്ക്......അവൻ വീട്ടിൽ നിന്നിറങ്ങിയ വിവരം സേവ്യർ പറഞ്ഞപ്പോ തന്നെ ഞാൻ ലോറിയുമായി ആ വളവിൽ കാത്ത് കിടന്നതാ....അലക്സിന്റെ പിന്നാലെ വന്ന സേവ്യർ പറഞ്ഞതനുസരിച്ച് അലക്സിന്റെ കാർ ഇടിച്ച് തെറിപ്പിക്കാനായിരുന്നെന്റെ ഉദ്ദേശം.....പക്ഷെ ഞാനടുത്തെത്തിയപ്പോഴേക്കും അവൻ കാർ വെട്ടിത്തിരിച്ച് റബ്ബർ തോട്ടത്തിലേക്കിടിച്ചു കയറ്റി.......അതാ അവനിന്ന് രക്ഷപ്പെട്ടത്..... അല്ലാരുന്നെങ്കിൽ ഒറ്റക്കൊമ്പൻ ഇന്ന് തീർന്നേനെ.....കൈമുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞടിച്ചു രാഘവൻ..... അന്ന് അവന്റെ അനിയൻ ചെക്കനെ കൊന്നതും ഇത് പോലെ തന്നാ....പക്ഷെ അവനും നിങ്ങളുടെ മോളും ഒറ്റയടിക്ക് തീർന്നു കിട്ടിയില്ലേ ചാണ്ടിച്ചാ.....

.ഇതിപ്പോ ആ ഒറ്റക്കൊമ്പന് ആയുസിന് ബലമുണ്ടെന്ന് തോന്നുവാ....കുറച്ചു നാള് കൂടി .....പുച്ഛത്തോടെ രാഘവൻ ചിരിച്ചു..... ഇന്ന് നീ അതി ബുദ്ധി കാണിച്ചത് കൊണ്ട് രക്ഷപ്പെടാൻ കഴിഞ്ഞു....പക്ഷേ....വിടില്ല പന്ന @@@ മോനെ നിന്നെ എന്റെ കൈയിൽ കിട്ടും.... നീ രക്ഷപ്പെടില്ല അലക്സേ....ക്രൂരമായ ഭാവത്തോടെ അവനോർത്തു...... എന്നാലും എന്തിനാ ഇച്ഛായാ നിങ്ങളുടെ മോളെ കൂടി കൊല്ലാൻ നിങ്ങളന്ന് പറഞ്ഞത്....സ്വന്തം മോളല്ലെങ്കിലും നിങ്ങളെയല്ലെ അവൾ അപ്പാ എന്ന് വിളിച്ചത്.... ഹാ.....ഞാൻ പിന്നെ എന്നാ വേണം രാഘവാ.....അവള് ആ ശോശാമ്മ കാണിച്ച പൊളളത്തരത്തിന്റെ ഫലമാ അവളെ കൂടി തീർക്കേണ്ടി വന്നത്.....പാറേക്കാട്ടിലെ പകുതിയിലധികം സ്വത്ത് വകകളും ആ സോഫീടെയും ആൽഫ്രഡിന്റെയും പേരിലെഴുതി.....അവള് ചത്ത് കഴിഞ്ഞാൽ അവ എന്റെ മോന് തന്നെ തിരികെ കിട്ടും....അതും എന്റെ മോന് കൂടി അവകാശപ്പെട്ട തുണിമില്ലും കൂടി അവളുടെ പേരിലാക്കിയതാ എന്നെ വെറിപിടിപ്പിച്ചത്....ആ കൊച്ചിനെ അന്നേരം അവള് ഗർഭിണിയായിരുന്നില്ലേ......

അവള് തീരുമ്പോ കുഞ്ഞും തീരുമെന്നാ കരുതിയത്....പക്ഷെ എന്റെ പ്രതീക്ഷകളൊക്കെ തകർത്തു കൊണ്ടാ ആ ചെക്കൻ രക്ഷപ്പെട്ടത്....പിന്നെ സ്വത്തുക്കളുടെ ഏക അവകാശി ആ ചെക്കൻ മാത്രം.....അവനെയും തീർക്കാൻ തന്നെ തീരുമാനിച്ചു.....പക്ഷെ അലക്സ്.....അവൻ കൂടെയുളളപ്പോൾ ആ കുഞ്ഞിനെ ഒന്നും ചെയ്യാൻ കഴിയില്ലാന്ന് മനസ്സിലായി.....അത് മാത്രവല്ല ആ കുഞ്ഞിനെ അപകടപ്പെടുത്തിയാൽ അലക്സ് എന്നെ പച്ചക്ക് കത്തിക്കുമെന്ന് തോന്നിയപ്പോൾ ഞാനാ ശ്രമം മനപൂർവം ഉപേക്ഷിച്ചു അങ്ങനെ ഇരിക്കെയാ അറിഞ്ഞത് ആൽഫ്രഡിന്റെ സർവ്വ സ്വത്തുക്കളും അലക്സ് കുഞ്ഞിന്റെ പേരിലോട്ട് മാറ്റിയെന്ന്.... പിന്നെ അവനെ പാറേക്കാട്ടിൽ കൊണ്ട് വരാൻ ഞാൻ പല കളികളും കളിച്ചു .....പക്ഷെ ആ....ഒറ്റക്കൊമ്പൻ അതിനെല്ലാം തടയിട്ടു ....പിന്നെ അവനെ തകർക്കാനായിരുന്നു ഓരോ ശ്രമവും.....അതിൽ നിന്നെല്ലാം അവൻ തടിയൂരിപ്പോന്നൂ.. . പക്ഷെ അന്ന് ആ ടീച്ചറ് കൊച്ചിനൊപ്പം അനാശാസ്യത്തിന് കുരുക്കിയപ്പോ അതോടെ അവന്റെ പത്തി താഴ്ന്നിരുന്നതാ കുറച്ചു ദിവസത്തേക്ക്..... പക്ഷേ നോവിച്ച് വിട്ട പാമ്പിനെ പോലയാ അവൻ അതേ നാണയത്തിൽ എന്നോട് പകരം വീട്ടി .......നഷ്ടപ്പെട്ടത് മുഴുവൻ എനിക്കല്ലേ .....

പല്ലു കടിച്ചു കൊണ്ട് അയാൾ പറഞ്ഞു.... ❤❤❤ മണിക്കൂറുകൾ മുന്നോട്ട് കടന്നു പോയി..... കുറച്ചു സമയം കഴിഞ്ഞ് ഐ.സി യു വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.....ആന്റണിയും അലക്സും അയാളുടെ അടുത്തേക്ക് പോയി..... ഡോക്ടറേ അരുന്ധതിയ്ക്കിപ്പോ എങ്ങനുണ്ട്....ആന്റണി വിറയോടെ ചോദിച്ചു..... പേടിക്കാനൊന്നുമില്ല......അപകട നില തരണം ചെയ്തിട്ടുണ്ട്......ബോധം വരുമ്പോൾ കയറി കണ്ടോളൂ......പിന്നെ അബോർഷനായ കാര്യം പേഷ്യന്റെ ഉണരുമ്പോൾ പറയാം......കുഞ്ഞിന് ആറ് ആഴ്ചത്തെ വളർച്ചയുണ്ടായിരുന്നു....വീഴ്ചയില് പറ്റിയതാ.... എത്തിച്ചപ്പോഴേക്കും ബ്ലഡ് ഒരുപാട് നഷ്ടപ്പെട്ടിരുന്നു......കുറച്ചു കൂടി വൈകിയിരുന്നെങ്കിൽ........പറഞ്ഞു പൂർത്തിയാക്കാതെ അലക്സിനെ നോക്കി..... ഡോക്ടർ പറഞ്ഞത് കേട്ട് തറഞ്ഞു നിക്കാരുന്നു അലക്സ്......

ഭയവും നിസ്സഹായതയും അവന്റെ മുഖത്ത് നിഴലിച്ചു..... എപ്പോഴും ആരെങ്കിലും പുറത്തുണ്ടാവണം ....ഇനിയും മെഡിസിൻ എടുക്കാനുളളതാ.....ഡോക്ടർ ആന്റണിയെ നോക്കി...... മ്മ്.....ശരി ഡോക്ടർ.....ആന്റണി പറഞ്ഞു.... ഡോക്ടർ പോയിക്കഴിഞ്ഞതും ആന്റണി ദീർഘമായി നിശ്വസിച്ചു കൊണ്ട് അലക്സിനെ നോക്കി..... എല്ലാം തകർന്നവനെ പോലെ കസേരയിൽ ഇരിക്കുന്നവനെ കാണേ ആന്റണിക്ക് ദുഃഖം തോന്നി....... ❤❤❤ അരുന്ധതിയ്ക്ക് ബോധം വീണിട്ടുണ്ടേ ഒരാൾക്ക് കയറി കാണാം.....കുറേ നേരത്തിനൊടുവിൽ ഒരു നഴ്സ് അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു..... അലക്സ് വേഗം അകത്തേക്ക് പോയി......വാതിൽ തുറന്നപ്പോൾ തന്നെ നോക്കി നിർജീവമായി ചിരീക്കാൻ ശ്രമിക്കുന്നവളെ തന്നെ നോക്കി നിന്നു അലക്സ്................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story