അരുന്ധതി: ഭാഗം 48

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സ് അടുത്തേക്ക് വന്നപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു.... പക്ഷെ അവളുടെ വേദന പുറത്ത് കാട്ടാതിരിക്കാൻ നോക്കുകയായിരുന്നവൾ...... അവൻ അവളുടെ അടുത്തായി ബെഡിൽ ഇരുന്നു...... അവളുടെ നെറ്റിയിലെ ചോര പൊടിഞ്ഞ തുന്നിക്കെട്ടു കാണേ നോവ് തോന്നി അലക്സിന്....അവനവളെ തന്നെ ഉറ്റുനോക്കി.....പതിയെ കുനിഞ്ഞ് അവളുടെ നിറുകിൽ ചുമ്പിച്ചു..... അപ്പോഴേക്കും അതുവരെ അടക്കി പിടിച്ച സങ്കടമെല്ലാം അണപൊട്ടി ഒഴുകാൻ തുടങ്ങി.....ആരു പൊട്ടി കരയാൻ തുടങ്ങി..... ഹാ.....എന്നതാ അന്നക്കൊച്ചേ ഇങ്ങനെ കരയല്ലേ നീ.....ദേ കരയുവാണേ ഞാനിപ്പോ ഇറങ്ങി പുറത്ത് പോവും.....ഉളളിലെ നോവ് അവളെ അറിയിക്കാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു അലക്സ് ആർക്കും ഒന്നും പറ്റീലല്ലോ അന്നകൊച്ചേ.....ഞാനപ്പോഴേ പറഞ്ഞതല്യോ നിന്റെ പ്രാർത്ഥന ദൈവം കേക്കുവെന്ന്......അവളുടെ നിറുകിൽ തലോടിക്കൊണ്ടവൻ പറഞ്ഞു...... ഇച്ഛായാ.... നമ്മുടെ കുഞ്ഞ് പോയല്ലേ.....വിതുമ്പലോടെ പറഞ്ഞു കൊണ്ട് വയറിൽ കൈ ചേർത്ത്.......

അലക്സ് ഞെട്ടി ക്കൊണ്ട് അവളെ നോക്കി....പിന്നെ വേഗം നോട്ടം മാറ്റി.....അവനവളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തൊന്നി .... നീ....നീ....അറിഞ്ഞോ.....അവളുടെ മുഖത്ത് നോക്കാതെ നെറ്റിയുഴിഞ്ഞ് കൊണ്ട് ചോദിച്ചു..... മ്മ്.....സിസ്റ്റർ പറഞ്ഞു......ബോധം വീണപ്പോ നല്ല വേദന തോന്നി അത് സിസ്റ്ററോട് പറഞ്ഞപ്പോഴാ കുഞ്ഞ് പോയ കാര്യം പറഞ്ഞത്...........ഇത്രയും നാളും ഞാനറിയാതെ പോയല്ലോ ഇച്ഛായാ.....കരഞ്ഞ് കൊണ്ട് പറഞ്ഞു..... എന്റെ അന്നക്കൊച്ചേ നീയിങ്ങനെ കരയല്ലേടീ...... ആ കുഞ്ഞിനെ നമുക്ക് വിധിച്ചിട്ടില്ലായിരിക്കും....സമയവായി കാണത്തില്ല..... സമയം ആവുമ്പോ നമുക്ക് ദൈവം തരും.....നീ വെറുതെ നെഞ്ച് നീറ്റല്ലേ......അവനവളെ സമാധാനിപ്പിക്കാനായി പറഞ്ഞു...... എന്നാലും എന്റിച്ഛായന്റെ കുഞ്ഞല്ലേ......അറിഞ്ഞില്ലല്ലോ ദേവീ.....ഏങ്ങി കരയാൻ തുടങ്ങി ആരു..... ദേ അന്നക്കൊച്ചേ വെറുതെ എന്നെക്കൊണ്ട് തെറി വിളിപ്പിക്കല്ലേ.....പോയത്.....പോ....പോട്ടെ....നീ കരഞ്ഞെന്ന് കരുതി അതിനെ .....തിരികെ കിട്ടുവോടീ......നിന്നെ തിരിച്ചു കിട്ടിയില്ലേ....

എനി....എനിക്കത് മതി.....ഇടർച്ചയോടെ പറഞ്ഞു കൊണ്ട് നിറ കണ്ണുകൾ തുടച്ചു .....പൊട്ടി വന്ന സങ്കടം ആരു കാണാതിരിക്കാനായി അവിടെ നിന്നും പുറത്തേക്ക് പോയി..... ആരു നിർവികാരതയോടെ അവൻ പോകുന്നതും നോക്കി കിടന്നു........ ❤❤❤ അലക്സ് പുറത്തേക്കിറങ്ങി ജനാലയ്ക്കരികിലേക്ക് നടന്നു......ജനാലയുടെ അഴികളിലൊന്നിൽ പിടി മുറുക്കി നിന്നു......കണ്ണുകൾ ധാരധാരയായ് ഒഴുകുന്നുണ്ടായിരുന്നു......ആരുടെയോ കരസ്പർശം തോളിൽ പറഞ്ഞപ്പോൾ കണ്ണുകൾ വേഗം തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കി....... എന്നതാ ഇച്ഛായാ കരയുവാരുന്നോ??? നിങ്ങളും കൂടി ഇങ്ങനെ കരയാൻ നിക്കുവാണേ പിന്നെ ആ കൊച്ചിനെ ആരാ സമാധാപ്പിക്കുന്നേ...... എന്റെ അന്നക്കൊച്ചിന്റെ കരച്ചില് കണ്ടിട്ട് സഹിക്കാൻ മേലടാ ആന്റണി......അവളെന്ത് ചെയ്തിട്ടാടാ ഇങ്ങനൊക്കെ അനുഭവിക്കേണ്ടി വന്നത്.....ഇത്രയും നാൾ ഒറ്റാം തടിയായ് നടന്നപ്പോ ഒന്നും നോക്കണ്ടായിരുന്നു പക്ഷെ ഇപ്പൊ അവൾക്കെന്നതേലും പറ്റുവോന്ന് പേടി തോന്നാ ആന്റണി......

അതെന്നാ ഇച്ഛായാ അങ്ങനെ തോന്നാൻ .....ആന്റണി നെറ്റിചുളുച്ചു കൊണ്ട് അലക്സിനെ നോക്കി...... ഏയ് ....ഒന്നൂല്ലടാ.....ഞാൻ......ഞാൻ പെട്ടെന്ന് പറഞ്ഞതാ..... അലക്സിന്റെ തപ്പിതടഞ്ഞുളള സംസാരത്തിൽ ആന്റണിക്കെന്തോ സംശയം തോന്നി..... ഇച്ഛായാ...രാവിലെ എന്നതാ ഉണ്ടായേ......എനിക്കറിയാം എന്തൊക്കെയോ നിങ്ങളുടെ മനസ്സിലുണ്ട്.....എന്നോട് പറയാത്തതാ......എന്നതായാലും പറയ് ഇച്ഛായാ......ആന്റണി അവന് അഭിമുഖമായി വന്നു നിന്നു..... ടാ.....ആന്റണി അത് ഞങ്ങളാ റോഡിലേക്ക് കയറാറുളള വള വെത്താറായപ്പോ എവിടെന്നിന്നെന്നറിയാമേല ഒരു ലോറി ഞങ്ങളുടെ നേരെ പാഞ്ഞു വന്നു.....പെട്ടെന്ന് കാറ് ഞാൻ ആ റബറിനിടയിലേക്ക് വെട്ടിത്തിരിക്കുവാരുന്നു.....വണ്ടി കൈയില് നിന്നില്ല ഏതോ ഒരു മരത്തിലിടിച്ച് നിക്കുവാ ചെയ്തേ.....ഞാൻ നോക്കുമ്പോ ആ ലോറി നിർത്താതെ പോയി .....അന്നക്കൊച്ചിനെ നോക്കുമ്പോൾ സീറ്റ് കാലി......പിന്നൊന്നും ഓർമ്മയില്ല......കണ്ണു തുറന്നപ്പോൾ ദാ ഇവിടെയും.....പക്ഷേ ഒരു കാര്യം ഉറപ്പാടാ....

ഇതൊരു സാധരണ ആക്സിഡന്റോ കൈയബദ്ധവോ അല്ല.....മനപൂർവം പ്ലാനിംഗോടെ ചെയ്തതാ.....ചുരുക്കി പറഞ്ഞാൽ കൊല്ലാൻ നോക്കിയതാ....ഞാൻ അപ്പോഴാ കാർ വെട്ടിത്തിരിക്കാതിരുന്നെങ്കിൽ ഞങ്ങളിന്ന് ജീവനോടുണ്ടാവുകേലാരുന്നു......ദൂരേക്ക് കണ്ണുകൾ അയച്ചു കൊണ്ട് അലക്സത് പറയുമ്പോൾ ആന്റണി ഞെട്ടിത്തരിച്ച് അലക്സിനെ നോക്കി..... കൊല്ലാൻ നോക്കിയതോ.....ഇച്ഛായാ ....എന്നതാ ഈ പറയുന്നേ....അതെന്നാ ഇപ്പോ അങ്ങനെ തോന്നാൻ....കേട്ടത് വിശ്വസിക്കാനാവാതെ ആന്റണി അലക്സിനെ തന്നെ നോക്കി നിന്നു...... സാധാരണ വളവെത്തുമ്പോ അത് കടക്കുന്ന വരെ ഏത് വണ്ടിയുടെ ഡ്രൈവറായാലും ഹോണടിക്കില്ലേ.....ആ ലോറിയുടെ ഡ്രൈവർ അത് ചെയ്തില്ല....ഹോണടിച്ചിരുന്നെങ്കിൽ ഞാനും ശ്രദ്ധിച്ചേനെ......പിന്നെ ലോറി റോങ്ങ് സൈഡായാ വന്നത്.....ഞങ്ങൾക്ക് അപകടം പറ്റിയപ്പോഴേക്കും നിർത്താതെ പോവുവേം ചെയ്തു.......അലക്സ് പറഞ്ഞു നിർത്തി.... ഇച്ഛായാ ആ ലോറി ആരുടേതാന്ന് കണ്ട് പിടിച്ച് അതിന്റെ ഡ്രൈവറെ പൊക്കിയാൽ എല്ലാ സത്യവും പുറത്ത് വരും പക്ഷെ എങ്ങനാ കണ്ട് പിടിക്കുന്നേ....ആന്റണി താടിയുഴിഞ്ഞു കൊണ്ട് അലക്സിനെ നോക്കി......

ആ ലോറി രാജസ്ഥാൻ രജിസ്ട്രേഷനാടാ......ആ ലോറിയുടെ ഒരു സൈഡിൽ വലിയൊരു ഗരുഡന്റെ പെയ്ന്റിംഗുണ്ട്......ബോധം മറയുന്നതിന് മുന്നേ മിന്നായം പോലെ ഞാനത് കണ്ടതാ..... ഇവിടെ ഇപ്പൊ ആർക്കാ രാജസ്ഥാൻ രജിസ്ട്രേഷനുളള ലോറി.....ഏതെങ്കിലും വരുത്തനവും.....എന്നതായാലും.....ഞാനൊന്നന്വേഷിക്കട്ടേ.......ആ പന്ന @@@@%%%% മോനെ കൈയിൽ കിട്ടിയാ വെറുതെ വിടത്തില്ല.....അരിഞ്ഞു നുറുക്കണം....ആന്റണി പല്ലു കടിച്ചു...... ❤❤❤ പിറ്റേന്ന് രാവിലെ ആരുവിനെ വാർഡിലേക്ക് മാറ്റി....കണ്ണാപ്പീയെ കാണാൻ ആരു വാശി പിടിച്ചത് കാരണം ആന്റണി വീട്ടിലേക്ക് പോയി തിരികെ വന്നപ്പോൾ കുഞ്ഞിനെ കൂടി കൊണ്ട് വന്നു..... ആരുവിനെ കണ്ടതും അവളുടെ അടുത്തേക്ക് പോവാനായി കണ്ണാപ്പീ വാശി പിടിച്ചു.....പക്ഷേ അലക്സ് അതിന് സമ്മതിച്ചില്ല.... ഇച്ഛായാ.....അവനെ എന്റെ മടിയിലൊന്നിരുത്തി തന്നാ മതി അവനെന്നെ ശല്യം ചെയ്യില്ല....പ്ലീസ് .....അവൾ കെഞ്ചി...... ടീ....പുല്ലേ നിനക്ക് പറഞ്ഞാൽ മനസ്സിലാവുകേലേ....

അവനെ ഈ സമയത്ത് എടുക്കാൻ പാടില്ലാന്നല്യോടി ഒരുമ്പെട്ടോളെ ഡോക്ടർ പറഞ്ഞേച്ചും പോയത്.....എന്നിട്ടും നിനക്ക് കുഞ്ഞിനെ എടുക്കണോ....അലക്സ് അലറി .....ആരു ഒന്നും മിണ്ടാതെ അവനോട് പരിഭവിച്ചു കൊണ്ട് ചിറി കോട്ടി..... തലയനക്കാ മേലവൾക്ക് എന്നാലെന്നാ കൊച്ചിനെ എടുക്കാനാ മുട്ടി നിക്കുന്നേ....ദേ കുറച്ചു നാളത്തേക്ക് അടങ്ങിയിരുന്നോ അല്ലേ എന്റെ തനി ക്കൊണം നീ കാണും കേട്ടോടീ.....ചീറിക്കൊണ്ട് കുഞ്ഞിനെയുമെടുത്ത് അലക്സ് പുറത്തേക്ക് പോയി..... ആന്റണിയും അലക്സിന്റെ പിന്നാലെ പോയി..... എന്നതാ ഇച്ഛായാ ഇത് ആ കൊച്ച് വയ്യാതെ കിടക്കുവല്ല്യോ......പിന്നെ എന്നാത്തിനാ അവളോട് കെറുവിക്കാൻ പോയേ....അതിനു വിഷമമാവത്തില്യോ.... അവളോട് മര്യാദയുടെ ഭാഷയിൽ പറഞ്ഞതല്യോ....പിന്നെ എന്നാത്തിനാ വാശി കാണിക്കുന്നേ.....അലക്സ് കെറുവിച്ചു.... ഇരുപത്തിനാല് മണിക്കൂറും അവളുവായിട്ട് തല്ലുണ്ടാക്കലാ.....ഇതിനിടയിൽ എപ്പോഴാ ഇച്ഛായാ നിങ്ങൾക്ക് റൊമാൻസിക്കാനൊക്കെ സമയം കിട്ടുന്നേ.... അലക്സ് അവനെ കൂർപ്പിച്ചു നോക്കി.....

എപ്പോഴാന്ന് ഞാൻ പറഞ്ഞു തരാവെടാ .....തെറി പറയാനായി വായ തുറന്നതും ആന്റണി അവിടെ നിന്നും പാഞ്ഞിരുന്നു...... ❤❤❤ ഹാ .....എന്റെ മോളെ എന്തായിത്.....ഇങ്ങനെ ഭക്ഷണം കൂടി കഴിക്കാതിരുന്നാലെങ്ങനാ ആകെയങ്ങ് ക്ഷീണിച്ചു പോവത്തില്ലായോ......എന്റെ മോള് കുറച്ചു കഞ്ഞിയെങ്കിലും കുടിക്ക്.....ആരുവിനെ നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു ഏലിയാമ്മ....... വേണ്ടമ്മച്ചീ.....എനിക്ക് വിശപ്പില്ല......കഴിക്കാൻ തോന്നണില്ല..... ഹാ....മോളെ നീയിങ്ങനെ ഭക്ഷണം കഴിച്ചില്ലാന്ന് വെച്ച് പോയതൊക്കെ തിരിച്ചു കിട്ടോ......എന്റെ മോളെ ഇതൊക്കെ ജീവിതത്തിലുണ്ടാവുന്നതാ......നമ്മളിത് തരണം ചെയ്തേ പറ്റൂ......അവളെ ഓരോന്നും പറഞ്ഞു ആശ്വസിച്ചു ഏലിയാമ്മ...... എന്നാലും അമ്മച്ചി ഓർക്കുമ്പോ വല്ലാത്ത വേദന തോന്നാ......ഞാൻ....എന്റെ കുഞ്ഞല്ലേ....ഒരു ജീവനല്ലേ......പറഞ്ഞു കഴിഞ്ഞു കരയാൻ തുടങ്ങിയിരുന്നു ആരു...... ഹാ എന്റെ കൊച്ചേ നീയിങ്ങനെ ഭക്ഷണം പോലും കഴിക്കാതിരുന്നു കരയുവാണേൽ അവനാ നോവുന്നേ.....

.പുറമേ ദേഷ്യം കാണിച്ചു നടക്കുന്നെന്നേയുളളൂ അവന്റെ നെഞ്ചിലെ തീ ആരും കാണാതെ കൊണ്ട് നടക്കാ എന്റെ ചെറുക്കൻ.....വേറേ ആർക്കും അത് മനസ്സിലായില്ലെങ്കിലും എനിക്കറിയാം..... പറഞ്ഞു കഴിഞ്ഞു കരയാൻ തുടങ്ങി ഏലിയാമ്മ...... ആരു അവരുടെ തൊളിൽ ചേർന്നിരുന്നു..... ദേ മോളെ നീയിങ്ങനെ പട്ടിണി കിടന്നാ അവന്റെ മനസ് ദണ്ഡിക്കത്തേ ഒളളൂ.....എന്തിനാടീ മോളെ അവനെ വിഷമിപ്പിക്കുന്നേ.......ദേ എന്റെ മോൾക്ക് ദൈവം ഇനിയും കുഞ്ഞുങ്ങളെ തരും സന്തോഷവായിരിക്ക്.......നിന്റെ ജീവൻ തിരിഞ്ഞു കിട്ടിയതിന് ഞങ്ങള് തമ്പുരാനോട് നന്ദി പറയുവാ.....നിനക്കറിയോ നീ ഐ.സി.യു.വിലായിരുന്നപ്പോ എല്ലാം നഷ്ടപ്പെട്ടവനെ പ്പോലെ തകർന്നിരുക്കുവാരുന്നവൻ.....ആദ്യവായിട്ടാ എന്റെ മോനെ ഞാനിങ്ങനെ കാണുന്നത് നിനക്കെന്നതേലും പറ്റുവോന്ന് പേടിയായിരുന്നവന്.....ഇനിയും അവനെ ദണ്ഡിപ്പിക്കണോ മോളെ നിനക്ക്......ഇത് കഴിക്ക് മോളെ.....ഏലിയാമ്മ കഞ്ഞി അവൾക്ക് നേരെ നീട്ടി....

ഏലിയാമ്മ പറഞ്ഞത് കേട്ട് അവരെ തന്നെ നോക്കി ആരു....ഇനിയും അവരെയൊക്കെ വിഷമിപ്പിക്കണ്ടാന്നോർത്ത് അവൾ കഞ്ഞി വാങ്ങി കഴിക്കാൻ തുടങ്ങി..... ❤❤❤ ഒരാഴ്ച കഴിഞ്ഞ് ആരുവിനെ ഡിസ്ചാർജ് ചെയ്തു.....വീട്ടിലെത്തിയിട്ടും അലക്സ് അവൾക്കൊപ്പം തന്നെയുണ്ടായിരുന്നു.....അവൾ ഓരോന്നാലോചിച്ച് മനസ്സ് വിഷമിപ്പിക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു......വേദന കൊണ്ട് ഉറക്കമിളച്ചിരിക്കുന്നവളെ നെഞ്ചോട് ചേർത്തണച്ചു പിടിക്കുമായിരുന്നു അലക്സ്.....അവന്റെ ആ കരുത്തുറ്റ ചേർത്ത് പിടിക്കലിലും കരുതലിലും അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും വേദന അലിഞ്ഞില്ലാതാവാൻ തുടങ്ങി.......ഓരോ നിമിഷവും അലക്സിന്റെ സ്നേഹത്തണലിൽ ദുഃഖങ്ങളെല്ലം മറന്ന് കൊണ്ടിരുന്നു.....അത് കൊണ്ട് തന്നെ പഴയ ആരുവിലേക്കുളള മടക്കത്തിന്റെ ദൂരം അധികം ദൈർഘ്യം വേണ്ടി വന്നില്ല...... അവളുടെ ആരോഗ്യമൊന്ന് വീണ്ടെടുക്കുന്നത് വരെ അലക്സ് നിഴലു പോലെ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.....ഇതിനിടയിൽ ദിവസവും എസ്റ്റേറ്റിൽ പോയി അവിടത്തെ കാര്യങ്ങളെല്ലാം ജോലിക്കാരെ പറഞ്ഞേൽപ്പിച്ച് കണക്കുകളൊക്കെ കൃത്യമായി നോക്കി തിരികെ വരികയും ചെയ്യുമായിരുന്നു.......

ആലീസ് കുറച്ചു നാളത്തേക്ക് താമരയ്ക്കലിൽ നിന്നു....അത് ആരുവിനും ഏലിയാമ്മയ്ക്കും ആശ്വാസമായിരുന്നു......രാജസ്ഥാൻ രജിസ്ട്രേഷൻ ചെയ്ത ആ ലോറിയുടെ ഡ്രൈവറെ കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു അലക്സ്.....പക്ഷേ അധികം ആർക്കും അയാളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു...... അലക്സിനെ അപകടപ്പെടുത്താൻ ശ്രമിച്ചതിന്റെ പിറ്റേ ദിവസം ഗരുഡൻ രാഘവൻ തിരികെ രാജസ്ഥാനിലേക്ക് പോയി....എന്തെങ്കിലും കേസോ അന്വേഷണമോ ഉണ്ടാവുകയാണെങ്കിലോ എന്ന് സംശയിച്ചായിരുന്നു അയാൾ പോയത്...... പക്ഷേ അടുത്ത വരവിൽ അലക്സിന്റെ ജീവനെടുക്കുമെന്ന് അയാൾ ചാണ്ടിയ്ക്ക് വാക്ക് കൊടുത്തിരുന്നു ..... ❤❤❤ ദിവസങ്ങൾ വീണ്ടും കടന്നു പോയി.....ആരുവിന്റെ മുറിവൊക്കെ ഭേദമായി....അവളുടെ ആരോഗ്യം മുൻപത്തെ പോലെ മെച്ചപ്പെട്ടു ........

മെഡിസിൻ ഒക്കെ കഴിഞ്ഞു....ആരു ഹോസ്പിറ്റലിൽ നിന്നും വന്നതിനു ശേഷം കണ്ണാപ്പീ അവളെ വിട്ടു മാറാതെ അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു.......അതവൾക്കും ഒരാശ്വാസമായിരുന്നു......അവന്റെ കളിചിരികളിൽ ലയിച്ച് അവളുടെ ദുഃഖങ്ങളെല്ലാം മറന്നു...... ഒരു ദിവസം ആരുവും ഏലിയാമ്മയും ആലീസും കൂടി ഒരുമിച്ച് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു ഈ സമയം അവിടേക്ക് ഗേറ്റ് കടന്ന് താമരയ്ക്കലച്ഛൻ വന്നു...... അച്ഛനെ കണ്ട് എല്ലാവരും എഴുന്നേറ്റ് നിന്നു..... ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛോ.....അച്ഛൻ പടികടന്നകത്തു കയറിയപ്പോഴേക്കും എല്ലാവും സ്തുതി കൊടുത്തു .... ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ..... ആഹ് ഏലീയാമ്മേ ഞാൻ വന്നത് ഒരത്യാവശ്യ കാര്യം പറയാനാ.......അവനെവിടെ അലക്സ്??? .............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story