അരുന്ധതി: ഭാഗം 5

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സ് തലയുയർത്തി നോക്കുമ്പോൾ തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ട് ഞെട്ടി.....രണ്ടു വനിതാ കോൺസ്റ്റബിൾമാരും എസ്.ഐ യുമായിരുന്നു...... ഹാ .....മക്കളെ ഇവിടെ എന്താ പരിപാടി അനാശാസ്യമാണല്ലേ......രണ്ടു പേരെയും ചൂഴ്ന്ന് നോക്കിക്കൊണ്ട് എസ്.ഐ താടിയുഴിഞ്ഞു...... ഈ സമയം നിലത്ത് വീണു കിടക്കുന്നവളെ രണ്ടു വനിതാ പോലീസും ചേർന്ന് ഉയർത്തി എടുത്തു..... ടീ.....എണീക്കടീ....ഹാ നിന്നോട് എണീറ്റ് നിക്കാനല്ലേ പറഞ്ഞത് ആരു ആകെ ഭയന്ന് വിറച്ച് അവരെ നോക്കി..... വേഗം ചെന്ന് തുണിയെടൂത്തുടുക്കടീ അവളെ രൂക്ഷമായി നോക്കിക്കൊണ്ട് അവരിലൊരാൾ പറഞ്ഞു...... അവളുടെ വസ്ത്രങ്ങൾ അവൾക്ക് നേരെ എറിഞ്ഞു കോടുത്ത് ......പിന്നെ അവളെ വലിച്ചു അടുത്ത റൂമിലേക്ക് കൊണ്ട് പോയി വേഷം മാറ്റിച്ച് തിരികെ കൊണ്ട് വന്നൂ.... സർ ഞാനൊരു തെറ്റും ചെയ്തിട്ടില്ല എങ്ങനെ ഇവിടെ വന്നെന്നെനിക്കറിയില്ല സാറേ ചതിച്ചതാ.... അലക്സ് പറഞ്ഞു..... പ്ഫാ.....പന്ന മോനേ .....അലക്സ് താമരയ്ക്കൽ .....തൂഫ് നാട്ട്കാർക്കൊക്കെ നിന്നെ നല്ല മതിപ്പാണല്ലോടാ.....

എന്തായാലും ഇന്ന് നിന്റെ തനി നിറം അവര് കാണും പുച്ഛത്തോടെ ചിരിച്ചു അയാൾ..... അലക്സ് അയാളെ തറപ്പിച്ച് നോക്കി...... പന്ന മോനേ നോക്കി പേടിപ്പിക്കുന്നോ പറഞ്ഞു കൊണ്ട് അവന്റെ ചെവിടിൽ ആഞ്ഞടിച്ചു.... സാറേ.....കൈയാങ്കളി വേണ്ട.....എന്നെങ്കിലും അലക്സിന്റെ കൈയീല് വന്ന് വീഴും വിടില്ല ഞാൻ.....അന്ന് സർന് ഒത്താശ പാടുന്നവന്മാരൊന്നും കാണില്ല വീറോടെ പറഞ്ഞു അലക്സ്..... പ്ഫാ......നടക്കടാ അങ്ങോട്ട്...... അയാൾ അവനെ തളളി പുറത്തേക്ക് കൊണ്ട് പോയി..... പിന്നാലെ തന്നെ ആരുവും ഉണ്ടായിരുന്നു......കണ്ണുകൾ നിറഞ്ഞൊഴുകുന്നതല്ലാതേ അവൾ ഒരക്ഷരം പോലും മിണ്ടിയില്ല നിർവികാരത മാത്രം നിറഞ്ഞു അവളുടെ മുഖത്ത്......ഇപ്പൊ താൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കാൻ കൂട്ടാക്കില്ലാന്നവൾക്കറിയാരുന്നു......ഈ നിമിഷം മരിച്ചു വീണെങ്കിലെന്നവൾ ആത്മാർഥമായി ആഗ്രഹിച്ചു... അലക്സ് മുറ്റത്ത് വന്നപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ട് കോപം നുരഞ്ഞു പൊങ്ങി .....വന്ന ദേഷ്യം കൈവിട്ട നേരം അവന് നേരെ പാഞ്ഞു ചെന്ന് നെഞ്ചിൽ ആഞ്ഞു ചവിട്ടി.....

പക്ഷേ അപ്പോഴേക്കും പോലീസുകാർ പൂട്ടിട്ട് പിടിച്ച് പിന്നിലേക്ക് മാറ്റിയിരുന്നു അലക്സിനെ..... നിലത്തു നിന്നും എഴുന്നേറ്റ ചാണ്ടി അവനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ദേഹത്ത് പറ്റിയ മണ്ണ് തട്ടിക്കളഞ്ഞു ടാ.....കൊച്ചനേ.....ഞാൻ തന്നാടാ ഇത് ചെയ്തത്.....എന്തിനാന്നോ നീയും ആ ഫ്രാൻസിസിന്റെ മോളും തമ്മിലുള്ള കെട്ട് കല്യാണം മുടക്കാൻ വേണ്ടി ചെയ്താ....ഞാൻ നിന്നോടന്നേ പറഞ്ഞതല്ലേ....ഞങ്ങളുടെ കൊച്ചു മോനെ ഇങ്ങ് തന്നേക്കാൻ അപ്പോ നിനക്ക് വാശി......നീ നോക്കിക്കോ ഫ്രാൻസിസിന്റെ മോളും എന്റെ സേവ്യറുമായുളള മിന്നു കെട്ടാ നടക്കാൻ പോണത് അതും നിന്റെ കെട്ട് കല്യാണം തീരുമാനിച്ച ദിവസം തന്നെ.....അലക്സിന് കേൾക്കാൻ പാകത്തിന് പറഞ്ഞു...... ടാ....പന്നേ....നീ ചെവീ നുളളിക്കോ.....ഞാൻ വരും വിടില്ല ഒരുത്തനേം അലക്സ് അലറി ..... ഉവ്വ.....ഉവ്വ.....ഇപ്പൊ കൊച്ചൻ ചെല്ല്.....പുച്ഛത്തോടെ പറഞ്ഞു ഈ സമയം അലക്സിനെയും ആരുവിനെയും ജീപ്പിൽ കയറ്റി കൊണ്ട് പോയി..... ❤❤ സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.....ഉച്ചയോടടുത്ത് ഏലിയാമ്മ വക്കീലുമായി സ്റ്റേഷനിലെത്തി.....

പക്ഷേ അനാശാസ്യത്തിന് പിടിച്ചെന്ന പേരിൽ അലക്സിന് ജാമ്യം കൊടുക്കാൻ വിസമ്മതിച്ചു എസ്.ഐ. ഹാ.....സാറേ സാറ് എന്ത് വർത്താനാ ഈ പറയുന്നെ.....എന്റെ മോൻ കെട്ടാമ്പോണ കൊച്ചാ ആ പെണ്ണ്.....വെറുതെ പ്രശ്നത്തിന് നിക്കാതെ അവരെ ഇങ്ങോട്ട് പറഞ്ഞു വിട് സാറേ.... ഏലിയാമ്മ പറയുന്നത് കേട്ട് ആരുവും അലക്സും ഒരു പോലെ ഞെട്ടിക്കൊണ്ട് മുഖമുയർത്തി നോക്കി..... ഈ സമയം താമരയ്ക്കൽ അച്ഛനും വക്കീലുമായി അവിടെ എത്തിയിരുന്നു.....പിന്നെ നിവൃത്തിയില്ലാതെ എസ്.ഐ.രണ്ടു പേർക്കും ജാമ്യം കൊടുത്തു..... ആരുവിനെ അച്ഛൻ നേരെ ഹോസ്റ്റലിലേക്ക് കൊണ്ട് പോയി..... ഹോസ്റ്റലിൽ ചെന്ന ശേഷം നടന്നതൊക്കെ റീനയെക്കൊണ്ട് ചോദിച്ചറിഞ്ഞു.....ഹോസ്റ്റലിൽ എല്ലാവരും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.....പക്ഷേ പിറ്റേന്ന് തന്നെ നാട്ടിലേക്ക് തിരികെ പോകാൻ അവൾ മനസ് കൊണ്ട് തയ്യാറെടുത്തിരുന്നു.... ❤❤ അലക്സ് വീട്ടിലെത്തിയതും നേരെ റൂമിലേക്ക് കയറി വാതിൽ വലിച്ചടച്ചു അകത്തു തന്നെ കഴിച്ചു കൂട്ടി......വൈകിട്ട് ആന്റണി വന്ന് കതവിൽ മുട്ടിയപ്പോഴാണ് വാതിൽ തുറന്നത്..... അലക്സ് നിലത്ത് മുട്ടിൽ മുഖം ചേർത്തിരിക്കുന്നത് കണ്ട് ആന്റെണി അവന്റെ അടുത്തേക്ക് വന്നിരുന്നു..... ഹാ ......എന്നതാ ഇച്ഛായാ ഇത് എന്നായിരിപ്പാ ന്നേ.....ചെന്ന് കുളിച്ചു ഫ്രഷ് ആയി വന്നേ.......

മറുപടി പറയാതെ ആ ഇരിപ്പ് തുടർന്നു അലക്സ്.... ഹാ....കെട്ട് കല്യാണം മുടങ്ങീയതിലുളള വിഷമാണോ ഇച്ഛായന്.....അതോർത്ത് ഇച്ഛായൻ വിഷമിക്കേണ്ട അവള് പോണേ പോട്ടേ.....അവളെക്കാളും നല്ല പെണ്ണീനെ ഇച്ഛായന് കണ്ട് പിടിച്ച് തരില്യോ..... അതിനു മറുപടിയായി അലക്സ് അവനെയൊന്ന് തറപ്പിച്ച് നോക്കി..... പെണ്ണ് കെട്ടാൻ ഈ അലക്സിന് മുട്ടി നിക്കുവാണെന്ന് കരുതിയോ നീ.....ആ ഒരുബെട്ടവളെ എനിക്ക് വേണം..... എന്നെ ചതിക്കാൻ കൂട്ട് നിന്നവളെ...... പല്ല് കടിച്ചു കൊണ്ട് അവൻ പറഞ്ഞു..... ഏത് അച്ഛായനൊപ്പം അറസ്റ്റ് ചെയ്ത ആ കൊച്ചോ.... ആഹ്.....ആ ഒരുമ്പെട്ടവള് തന്നാ..... എന്റിച്ഛായാ അതൊരു സാധു ടീച്ചറ് കൊച്ചാ.....അതിനെയും അച്ഛായനെ പോലെ അവന്മാര് ചതിച്ചതാ......അല്ലാതെ പാവം അതിന് അച്ഛായനെ ചതിച്ചിട്ട് എന്നാ കിട്ടാനാ....ഇച്ചിരി മുന്നേ അച്ഛൻ അമ്മച്ചിയെ വിളിച്ചിരുന്നു......അനാഥ കൊച്ചാ.....തന്തയും തളളയൊന്നൂല്ല അതിന് കഷ്ടാ അതിന്റെ കാര്യം.....ജോലി തേടി വന്നതാ പാവം.....നാളെ അത് തിരിച്ചു പോവാന്ന് ഇനിയും ഇവിടെ അതിന് കഴിയില്ലെന്ന്......

എല്ലാവരും ഒരുപാട് പറഞ്ഞു നോക്കി കേക്കണില്ലാന്നാ അച്ഛൻ പറഞ്ഞത്..... ആന്റണി പറയുന്നതൊന്നും അലക്സ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അവന്റെ മനസ്സിൽ അപ്പോൾ ചാണ്ടി പറഞ്ഞതൊക്കെ തെളിഞ്ഞു വന്നു..... വിടില്ല പന്ന മോനെ.....നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിലെന്നെ പെണ്ണ് പിടിയനാക്കിയതിന് വിടില്ല ഞാൻ നിന്നെ......അലക്സ് മുഷ്ടി ചുരുട്ടി ചുമരിൽ ശക്തമായി ഇടിച്ചു...... ❤❤ പിറ്റേന്ന് രാവിലെത്തെ ട്രയിനിൽ തിരികെ പോകാനായി ആരു ഹോസ്റ്റലിൽ നിന്നും ഇറങ്ങി.....കുറച്ചു ദൂരം മുന്നോട്ട് ചെന്നതും സേവ്യറും റിച്ചാർഡും അവന്മാരുടെ വാലുകളും അവളെ വളഞ്ഞു..... ഹാ ......എന്തൊരു പോക്കാ കൊച്ചേ....അലക്സ് കൈവിട്ടോ നിന്നെ ......നീ പേടീക്കണ്ടാ ഞങ്ങളുണ്ട്...നീ ഞങ്ങളോടൊപ്പം പോന്നേക്ക് .......വഷളൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു സേവ്യർ..... ആരു അവനെ ശ്രദ്ധിക്കാതെ മുന്നോട്ട് പോയി....അപ്പോഴേക്കും അവനവളുടെ കൈയിൽ പിടിത്തമിട്ടു..... മാറ് ......എനിക്ക് പോണം ആരു വീറോടെ പറഞ്ഞു കൊണ്ട് ബലമായി അവന്റെ കൈ വിടുവിച്ചു മാറ്റി..... അങ്ങനങ്ങ് പോയാലെങ്ങനാ......നിന്നെ പോലുളള ചരക്ക്കളൊക്കെ ഇങ്ങനെ തുടങ്ങിയാലെങ്ങനാ.....പറഞ്ഞു കൊണ്ട് സേവ്യർ അവളിലേക്ക് മുഖമടുപ്പിച്ചു....ആരു അവനെ പിടിച്ചു തളളിക്കൊണ്ട് മുന്നോട്ടോടി .......പിന്നാലെ അവന്റെ വാലുകളും ഉണ്ടായിരുന്നു........ഈ സമയം അവളുടെ മുന്നിലായ് ഒരു ബ്ലാക്ക് ലാൻഡ് റോവർ വന്നു നിന്നു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story