അരുന്ധതി: ഭാഗം 50

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

പിറ്റേന്ന് എസ്റ്റേറ്റൊക്കെ ചുറ്റിക്കറങ്ങി നടന്ന് ജോലിക്കാരുമായി സംസാരിച്ച ശേഷം ഓഫീസിലേക്ക് തിരികെ വരികയായിരുന്നു അലക്സ്..... ഓഫീസിൽ എത്തുമ്പോൾ പുറത്ത് ആരുമായോ ഫോണിൽ സംസാരിച്ചിരിക്കുന്ന ആന്റണിയെയാണ് കാണുന്നത്...... അലക്സ് അകത്തു കയറി ചെന്ന് ചെയറിലിരുന്നു കൊണ്ട് ലോഡ് കയറ്റിയതിന്റെ കണക്കുകൾ നോക്കുകയായിരുന്നു.....ഫോൺ വിളിച്ചു കഴിഞ്ഞ് ആന്റണി അപ്പോഴേക്കും അവിടേക്ക് വന്നു...... എന്നാടാ ഈ നേരത്ത്.....നീയിന്ന് കൂപ്പില് പോയില്ല്യോ......ചെയ്യുന്നത് തുടർന്നു കൊണ്ട് തന്നെ ചോദിച്ചു.... ഇല്ലിച്ഛായ......പോയില്ല...... മ്മ്.....എന്നാ പറ്റി.... ആന്റണിയുടെ മറുപടി കേട്ട് മുഖമുയർത്തി നോക്കി അലക്സ്...... അതിച്ഛായ കൂപ്പിന്ന് തടി കൊണ്ട് പോകുന്ന ലോറി ഇന്ന് വഴിക്ക് വച്ച് പണി തന്നു..... ആ നാരായണൻ മേസ്തിരിടെ വർക്ക് ഷോപ്പില് കൊണ്ടിട്ടിരിക്കുവാ....ഉടനെ കിട്ടുകേല എഞ്ചിനെന്തോ പണിയായതെന്നാ പറഞ്ഞേ.... എന്നാ പിന്നെ തത്കാലത്തേക്ക് ഒരു ലോറി വാടകയ്ക്കെടുക്കാമ്മേലാരുന്നോ.....

കൂപ്പിലെ കാര്യങ്ങള് നടക്കണ്ടായോ...... അതൊക്കെ ഞാൻ ചെയ്തോളാം.....ദേ ഞാൻ വന്നത് വേറൊരു കാര്യം പറയാനാ ഇച്ഛായാ..... എന്നാടാ......അലക്സ് അവനെ മുഖമുയർത്തി നോക്കി.... അത്.....ഞാനിന്ന് നാരായണൻ മേസ്തിരിയുടെ വർക്ക് ഷോപ്പിൽ വച്ച്.... ഒരു രാജസ്ഥാൻ രജിസ്ട്രേഷൻ ചെയ്ത ലോറി കണ്ടാരുന്നു.....അത് കണ്ടപ്പോ ഇച്ഛായനന്ന് പറഞ്ഞ കാര്യവാ ഓർമ്മ വന്നത്....ആ ലോറിയുടെ വശത്തും ഗരുഡന്റെ പെയിന്റിംഗ് ഉണ്ടായിരുന്നു.......ഇച്ഛായനെ അപകടപ്പെടുത്താൻ നോക്കിയ ലോറി അതായിരിക്കുമോന്ന് എനിക്കന്നേരം സംശയം തോന്നി..... അത് കേട്ടിട്ടും അലക്സിന് വലിയ ഭാവ മാറ്റമൊന്നും ഉണ്ടായില്ല....അവൻ വീണ്ടും ചെയ്തു കൊണ്ടിരുന്നത് തുടർന്നു..... ഹാ .....ഞാനീ പറയുന്നത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ ഇച്ഛായാ.....ആന്റണി കെറുവിച്ചു.... ആഹ് കേൾക്കുവാടാ.....നീ പറയ്......അവനെ നോക്കാതെ ലാപ്ടോപ്പിൽ നോക്കി ക്കൊണ്ട് മറുപടി പറഞ്ഞു...... ഞാനാ ലോറി ആരുടേതെന്ന് നാരായണൻ മേസ്തിരിയോട് ചോദിച്ചാരുന്നു.......

അതിന്റെ ഡ്രൈവറുടെ പേര് രാഘവനെന്നാ.... ഗരുഡൻ രാഘവൻ.....ആന്റണിയെ പറഞ്ഞു പൂർത്തിയാക്കാനനുവദിക്കാതെ അലക്സ് ഇടയ്ക്ക് കയറി പറഞ്ഞു..... ചാണ്ടിച്ചന്റെ വലം കൈ.....പണ്ട് ചാണ്ടിച്ചൻ കളളവാറ്റ് തുടങ്ങിയ സമയം മുതലേ അയാൾക്കൊപ്പം നിഴലായ് നിന്നവൻ.....അയാൾക്ക് വേണ്ടി ആരെയും തല്ലാനും കൊല്ലാനും മടിക്കാത്തവൻ.....ചുരുക്കം പറഞ്ഞാൽ ചാണ്ടിയുടെ ഗൂണ്ട.....അല്യോ....പുച്ഛത്തോടെ അലക്സ് പറഞ്ഞു.... അലക്സ് പറയുന്നത് കേട്ട് വായ് തുറന്നു നിന്നു പോയി ആന്റണി.... ഇച്ഛായനിതൊക്കെ.....എപ്പോ.....എങ്ങനെ....അറിഞ്ഞു......ആശ്ചര്യത്തോടവൻ ചോദിച്ചു.... ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായി രണ്ടു ദിവസം കഴിഞ്ഞ് ഞാൻ മേസ്തിരിയുടെ വർക്ക് ഷോപ്പിൽ പോയിരുന്നു.....നമ്മുടെ ഈ പ്രദേശത്തുളള ഒരേയൊരു വർക്ക് ഷോപ്പ് മേസ്തിരിയുടെതല്ലേ.....അപ്പോ ഇവിടേക്ക് വരുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പണി വരുവാണേ അവിടെക്കല്ലേ പോവത്തൊളളൂ.....വെറുതെ ഒന്നന്വേഷിച്ചു നോക്കി.....

രാജസ്ഥാൻ രജിസ്ട്രേഷൻ ചെയ്ത ലോറി ഏതെങ്കിലും പരിചയമുണ്ടോന്ന്......രാഘവനെ കുറിച്ച് മേസ്തിരിയ്ക്കറിയാവുന്നതെല്ലാം അയാൾ പറഞ്ഞു തന്നു..... അന്ന് തന്നെ ഞാനാ നാ..........മോനെ അന്വേഷിച്ചിറങ്ങിയതാ....പക്ഷെ അവൻ രാജസ്ഥാനിൽ പോയെന്നാ അറിയാൻ കഴിഞ്ഞത്.....നീയിന്നവന്റെ ലോറി കണ്ടെന്നല്ലേ പറഞ്ഞത്..... മ്മ്.....കണ്ടിച്ഛായ....അവനിവിടുണ്ട്.... മ്മ്....ഞാനവനു വേണ്ടി കാത്തിരീക്കുവായിരുന്നു......അവനിവിടെ വീണ്ടും വന്നിട്ടുണ്ടെങ്കിൽ അതെന്നെ ലക്ഷ്യം വച്ചാവും ആ .........മോൻ എല്ലാം ചെയ്തു കൂട്ടുന്നത് ആ ചാണ്ടിയ്ക്ക് വേണ്ടിയാ....പല്ലു കടിച്ചു കൊണ്ട് അലക്സ് പറഞ്ഞു..... ഇത്രയൊക്കെ അറിഞ്ഞിട്ടും എന്തിനാ ഇചഛായാ ഇനിയും കാത്തിരിക്കുന്നത്....തീർക്കണ്ടേ അവനെയും ആ പന്ന മോൻ ചാണ്ടിയെയും ആന്റണി കെറുവിച്ചു.... ഹാ....ഒന്ന് സമാധാനമായിരിക്കെന്റാന്റെണി.... ഈ പളളി പെരുന്നാളൊന്ന് കഴിഞ്ഞോട്ടേ.....പളളിപെരുന്നാളിന്റെ അവസാന ദിവസം കൊടിയിറക്കിയേച്ച് ഞാനവനെ തേടി പോവുന്നുണ്ട് അവന്റെ താവളത്തിലേക്ക്......

ആ പന്ന .........മോന്മാരേ ശരിക്കൊന്ന് കാണാൻ .....കൈയിലെ ഇടി വള കറക്കി മുകളിലേക്കാക്കി ക്കൊണ്ട് അലക്സ് അത് പറയുമ്പോൾ ദേഷ്യം കൊണ്ടു മുഖം ചുവന്നു..... ❤❤❤ ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോയി....പളളി പെരുന്നാളിന്റ തലേന്ന് രാത്രി രാഘവനും ചാണ്ടിച്ചനും പാറേക്കാട്ടിൽ തറവാട്ട് മുറ്റത്ത് കൂടി.... മുന്നിൽ നിരത്തിയ മദ്യകുപ്പികളിലൊന്ന് കാലിയാക്കിയ ശേഷം രാഘവൻ ചാണ്ടിയെ നോക്കി.....ഒരു കുപ്പി മദ്യം മുഴുവനും അകത്താക്കിയിട്ടും അതിന്റെ ഒരു വാട്ടവും അയാളിലില്ലായിരുന്നു...... ഹാ.....എന്നാത്തിനാ ഇച്ഛായാ ഇവിടെ വരാൻ പറഞ്ഞേ.....എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ..... പറയാടാ രാഘവാ....ഈ വർഷത്തെ പെരുന്നാള് നടത്തുന്നത് ആ അലക്സാ....എന്നെ തകർത്തു തരിപ്പണമാക്കിയിട്ട് അവനെ അങ്ങനെ വാഴാൻ വിടണ്ട.....വരുന്ന ക്രിസ്തുമസിന് വൈകുന്നേരം പെരുന്നാളിന്റ കൊടിയിറക്കവാ...

.അന്ന് കൊടിയിറങ്ങുന്നതിന് മുന്നേ പളളി സെമിത്തേരിയിൽ രണ്ടു ശവമടക്ക് നടക്കണം ആ ............മോൻ അലക്സിന്റെയും അവന്റെ കെട്ടിയോൾടെയും അത് നീ എനിക്ക് വാക്ക് തരണം.... ആഹ്....എന്ത് വർത്താനവാ അച്ഛായനീ പറയുന്നേ വാക്ക് തന്നതല്ലേ ഈ വരവില് അവനെ തീർക്കുമെന്ന്....രാഘവനൊരിക്കലും വാക്ക് മാറ്റില്ല..... പിന്നെ മറ്റൊരു കാര്യം അവനെ തീർക്കുന്നതിന് മുന്നേ സോഫീടെ കുഞ്ഞിനെ ഇവിടെ എത്തിക്കണം അതിന് ചിലപ്പോ അവന്റെ ഭാര്യയെ തീർക്കേണ്ടി വരും........സേവ്യർ ഒരിക്കൽ അവിടെ പോയി കുഞ്ഞിനെ കൂട്ടാൻ നോക്കിയതാ പക്ഷെ ആ പന്ന മോള് അതിനവനെ സമ്മതിച്ചില്ല ........അത് മാത്രവുമല്ല അവനെ കത്തിക്ക് വരഞ്ഞ് വിടുകേം ചെയ്തു.....അയാൾ പല്ലു കടിച്ചു...... അവളുടെ മരണം.......അതായിരിക്കണം അവന്റെ ശവപെട്ടിയിലടിക്കുന്ന ആദ്യത്തെ ആണി.....അവളെ കൊന്നിട്ടേ അവനെ തീർക്കാവൂ......അയാൾ പകയോടെ പറഞ്ഞു... എന്തിനാ അച്ഛായാ ആ കുഞ്ഞിനെ ഇവിടേക്ക് കൊണ്ട് വരുന്നത്.....ആ താമരയ്ക്കലെ ആരും ഇനി സോഫീടെ സ്വത്തിനു വേണ്ടി വരില്ല.....കുഞ്ഞിനെയും ഇവിടേയ്ക്ക് വിടത്തില്ല പിന്നെന്താ.....

അത് വേണം രാഘവാ.....അവന് പതിനെട്ട് വയസ്സ് തികയുന്നത് വരെ അവനെ സംരക്ഷിക്കുന്നവരാ എല്ലാം നോക്കി നടത്തേണ്ടത് അത് കഴിഞ്ഞ് ആ ചെക്കനല്ലാതെ വേറെ ആർക്കും അതിലൊരവകാശവുമുണ്ടാവില്ല.....എന്തിന് ബാങ്കിലുളള കാശ് പോലും വിത്ത്ഡ്രാവ് ചെയ്യാൻ പറ്റില്ല......പിന്നെ താമരയ്ക്കലെ അലക്സിന്റെ എക്സ്പോർട്ടിംഗ് കമ്പനിയും കുഞ്ഞിന്റെ പേരിലാ.....ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറഞ്ഞത് പോലെ അവനിവിടേക്ക് വന്നാലെ.....എനിക്ക് നേട്ടമുളളൂ.....ആ ശോശാമ്മയാ വക്കീലിന്റെ നിർദ്ദേശപ്രകാരം വിൽ ഇങ്ങനെയാക്കി മാറ്റിയത്....അല്ലാരുന്നെങ്കിൽ ശോശാമ്മയുടെ ആ ജാരസന്തതിയെയും കെട്ടിയോനെയും തീർത്തപോലെ ആ കുഞ്ഞിനെയും ഞാൻ തീർത്തേനേ .....പല്ലു ഞെരിച്ച് കൊണ്ട് അയാൾ ദേഷ്യം കടിച്ചമർത്തി..... അച്ഛായൻ എല്ലാം എനിക്ക് വിട്ടേരെ.....പളളി പെരുന്നാളിന് കൊടിയിറങ്ങുന്നതിന്റെ തലേന്ന് രാത്രി ആ കുഞ്ഞിനെ ഞാൻ പാറേക്കാട്ടിൽ എത്തിച്ചിരിക്കും.....അതം അവന്റെ കെട്ടിയോളെ പരലോകത്തേക്കയച്ച ശേഷം.......

.വന്യമായ ചിരിയോടെ രാഘവനത് പറയുമ്പോൾ ചാണ്ടിയുടെ അട്ടഹാസം ആ മതിൽക്കെട്ടിനുളളിൽ പ്രതിധ്വനിച്ചു..... പക്ഷേ അവരറിയാതെ രണ്ടു കാതുകൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു..... ❤❤❤ രാത്രി ആരു ഉമ്മറത്ത് ഇരിക്കുകയായിരുന്നു......പത്ത് മണി കഴിഞ്ഞിട്ടും അലക്സ് എത്തിയിട്ടില്ലായിരുന്നു....ഈ സമയം ഏലിയാമ്മ അവിടേക്ക് വന്നു.... എന്റെ മോളെ നീ പോയി കിടക്ക് അവനിടയ്ക്കൊക്കെ വൈകി വരാറുളളതല്ലേ.....വെറുതെ എന്തിനാ ഉറക്കമിളയ്ക്കുന്നേ.....പോയ് കിടക്ക് ആ തെമ്മാടീ വരുമ്പോൾ ഞാൻ വാതിൽ തുറന്നു കൊടുക്കാം.... അത് സാരല്ല അമ്മച്ചി ഞാനിവിടിരുന്നോളാം....ഇച്ഛായൻ വരട്ടേ....റൂമിലേക്ക് പോയാലും സമാധാനമുണ്ടാവില്ല..... മ്മ്.....എന്നാ ശരി ഞാൻ പോയൊന്നു നടുവ് നൂക്കട്ടേ..... മ്മ്.... പുഞ്ചിരിച്ചു കൊണ്ടു ഏലിയാമ്മയെ നോക്കി..... ഏലിയാമ്മ പോയതും ആരു ഫോണെടുത്ത് അലക്സിനെ വിളിച്ചു ......പക്ഷെ അറ്റണ്ട് ചെയ്തില്ല അതു കൂടെ ആയപ്പോൾ അവളാകെ ഭയന്നു.....ആരു മുറ്റത്തേക്ക് കണ്ണും നട്ട് ഇരുന്നു.... കുറച്ചു സമയം കഴിഞ്ഞ് അലക്സിന്റെ കാർ മുറ്റത്ത് വന്നു നിന്നു.....

ആരു വേഗം വാതിൽ തുറന്നു അരമതിലിനടുത്തായി വന്നു നിന്നു.....ഈ സമയം അലക്സ് കളളച്ചിരിയോടെ കാറിൽ നിന്നുമിറങ്ങി അവളുടെ അടുത്തേക്ക് വന്നു..... അവളവനെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി .....അവന്റെ കളളച്ചിരിയോടുളള വരവ് കണ്ടപ്പോൾ തന്നെ എന്തോ കളളം മണത്തു..... ഇച്ഛായാ.....എന്തോ കളളത്തനം കാട്ടീട്ടുണ്ടല്ലോ.....ആ മുഖത്തതെഴുതി വച്ചിട്ടുണ്ട്.....സത്യം പറ എന്താ???? അലക്സ് ഒന്നും പറയാതെ റൂമിലേക്ക് പോയി....ആരു പിന്നാലെ നടന്ന് ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല....റൂമിലെത്തിയതും ആരു അലക്സിനടുത്തേക്ക് ചെന്നു..... ഇച്ഛായാ.....എന്താ ഒന്നും മിണ്ടാത്തേ.....സത്യം പറ ആകെ ക്കൂടി എന്തോ ഒരു കളളലക്ഷണം....അവൾ ചുണ്ടു കൂർപ്പിച്ചു.... ഏയ് നിനക്ക് തോന്നുന്നതാടി അന്നക്കൊച്ചേ.....ഒന്നുവില്ലാന്നേ....കളളച്ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കുമ്പോൾ മൂക്കും പൊത്തി നിപ്പുണ്ടായിരുന്നു..... ടോ.....കളള്കുടിയാ....അപ്പോ അതാണ് കാര്യം....താൻ കളള് കുടിച്ചല്ലേടോ....ആരു ഒച്ചയെടുത്തു...

അലക്സ് വേഗം അവളുടെ വായ പൊത്തി പിടിച്ചു..... എടി ....ഒരുമ്പെട്ടോളെ ഒന്ന് പതുക്കെ പറയടീ......അമ്മച്ചി എങ്ങാനും കേട്ടോണ്ട് വരുവാണേ എന്നെ തല്ലി പുറത്താക്കും....തൊഴുത്തില് പോലും കിടക്കാൻ സൗകര്യവില്ലാതിരിക്കുവാ...അലക്സ് കെറുവിച്ചു.... ആരു അവന്റെ കൈ പിടിച്ച് മാറ്റി കൊണ്ട് കൂർപ്പിച്ചു നോക്കി.... മറുപടിയായി അലക്സ് വെളുക്കെ ചിരിച്ചു.... ആരു വേഗം കട്ടിലിൽ നിന്നും ഒരു ബെഡ്ഷീറ്റും തലയിണയും കൈയിലെടുത്ത് അവനെയൊന്ന് കടുപ്പിച്ച് നോക്കി ക്കൊണ്ട് പുറത്തേക്ക് പോവാൻ തുടങ്ങി...... ടീ...ടീ...ടീ....നീയിതെവിടേക്കാ.....അവൻ അവളുടെ പിന്നാലെ വന്നു.... ഞാൻ അമ്മച്ചിടടുത്ത് പോവാ.....ഞാനിന്ന് അവിടെ കിടന്നോളാം....കണ്ട കളള് കുടിയനൊപ്പം കഴിയാൻ എനിക്ക് വയ്യ.....അലക്സിനെ പുച്ഛിച്ച് കൊണ്ട് ആരു വീണ്ടും പോവാൻ തുടങ്ങി....അലക്സ് അവളെ അരയിലൂടെ ചുറ്റി പൊക്കിയെടുത്തു.... എന്നെ വിടടോ കളള്കുടിയാ....ഞാൻ പോവാ....അവൾ കുതറാൻ തുടങ്ങി... ടീ പുല്ലേ....അടങ്ങി നിക്കടീ....ഞാൻ കുടിച്ചു....

ആണുങ്ങളാവുമ്പോ ചിലപ്പോ കുടിച്ചെന്നൊക്കെ വരും അതിനിപ്പോ എന്നാ.....കുടിച്ചിട്ട് നിന്നെ തല്ലിയോ ????ഇല്ലല്ലോ പിന്നെ എന്നാടീ...അവനവളെ നോക്കി അലസമായി പറഞ്ഞു.... തല്ലിയാ താൻ വിവരമറിയും....എല്ലാ പെണ്ണുങ്ങളെയും പോലെ തല്ല് കൊളളാൻ നിന്നു തരത്തൊന്നുവില്ല ഞാൻ.....എനിക്കിഷ്ടവല്ല താൻ കുടിക്കുന്നത്....കളള്കുടിയൻ....ആരു ചുണ്ട് കോട്ടി ...... നിന്റെ തന്ത..... പോടോ കാട്ട് പോത്തേ.... ഹാ....എന്തിനാടീ എന്നെ ക്കൊണ്ട് വെറുതെ തന്തയ്ക്ക് വിളിപ്പിക്കുന്നേ...... ഞാൻ പോവാടോ....ഞാൻ ചെന്ന് അമ്മച്ചിയോട് പറയും താൻ കുടിച്ചിട്ട് വന്ന കാര്യം.... നോക്കിക്കൊ.....കെറുവിച്ചു കൊണ്ട് ആരു അവന്റെ കൈകൾ ബലമായി പിടിച്ചു മാറ്റി വീണ്ടും മുന്നോട്ട് പോവാൻ തുടങ്ങി.... അലക്സ് അവളെ വലിച്ചു നെഞ്ചിലേക്കിട്ട ശേഷം മുറുകെ പുണർന്നു.... എന്നാടീ അന്നക്കൊച്ചേ ഇതൊക്കെ നിനക്കറിയാവുന്നതല്ല്യോ ഞാൻ കുടിക്കുന്ന കാര്യം....പിന്നെ എന്നാ പറ്റി....ഇന്ന് കുടിക്കണമെന്ന് കരുതിയതല്ലാന്നേ....പിന്നെ പിളളാരെല്ലാരും കൂടി നിർബന്ധിച്ചോണ്ടാടീ....ക്ഷമിച്ചേക്ക്.....

അവര് വിഷം തന്നാലും താൻ വാങ്ങി കുടിക്കുവോടോ.....പറഞ്ഞു കഴിഞ്ഞതും കണ്ണുകൾ നിറഞ്ഞു.... അലക്സ് അവളെ തന്നെ ഉറ്റുനോക്കി..... അതുമാത്രമല്ല ഈ ക്ഷമിക്കുന്ന പണി ഞാനങ്ങ് നിർത്തി....എല്ലാ കുരുത്തക്കേടും കാണിച്ച് കൂട്ടിട്ട് .....ക്ഷമിക്കടീ ന്ന് പറഞ്ഞാ മതിയല്ലോ തനിക്ക്..... ഹോ ഇവളെക്കൊണ്ട്....അലക്സ് തലയ്ക്ക് കൈവച്ചു ......ഞാൻ കുടിച്ചാലും വല്ലപ്പോഴും അല്യോ പിന്നെ എന്നാ.... വിഷം ഒരിക്കൽ കുടിച്ചാ മതിയല്ലോ....ആരു കണ്ണു കൂർപ്പിച്ചു..... ടീ....ഒരുമ്പെട്ടോളെ പോയി കിടന്നുറങ്ങാൻ നോക്കടീ....അവളുടെ ഒരു കോപ്പിലെ ഉപദേശം അലക്സ് ആരുവിനെ പുച്ഛിച്ച് നോക്കി..... ആരു നിലത്തു ബെഡ്ഷീറ്റും വിരിച്ചു കിടക്കാൻ തുടങ്ങി..... അലക്സ് കുസൃതിയോടെ അത് നോക്കി നിന്ന ശേഷം ഫ്രഷ് ആവാനായി പോയി.....ഫ്രഷ് ആയി തിരികെ വന്നപ്പോഴേക്കും ആരു കണ്ണടച്ച് കിടക്കുവാരുന്നു....... അവൻ പതിയെ അവളുടെ അടുത്തേക്ക് വന്ന് അവളോട് ചേർന്ന് കിടന്നു.... ഡോ....കളള്കുടിയാ....എന്റെ ദേഹത്ത് തൊടരുത്....മാറി കിടന്നോ....അവൾ വീണ്ടും ഒച്ചയെടുത്തു.....

ആഹാ....അത്രമാത്രം അഹങ്കാരവോ.....അലക്സ് അവളെ മുറുകെ പുണർന്നു കൊണ്ട് കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി...... ആരു അവനെ തളളി മാറ്റി കൊണ്ട് എഴുന്നേറ്റു.....അലക്സ് അവളെ തടയാനായി എണീറ്റതും അവൾ ബാൽക്കണിയിലേക്കോടി ഒപ്പം വാതിൽ പുറത്ത് നിന്നും പൂട്ടുകയും ചെയ്തു.... ടീ...വാതിൽ തുറക്കെടീ....അലക്സ് വാതിലിൽ തട്ടാനും മുട്ടാനും തൂടങ്ങി...... താൻ അവിടെ കിടന്നാ മതിയെടോ കള്ള് കുടിയാ..... എടീ പുറത്ത് നല്ല മഞ്ഞുണ്ട്.....നിനക്ക് പനി പിടിക്കുവെടീ.....എന്റെ അന്നക്കൊച്ചേ പറയുന്നത് കേൾക്ക്... എനിക്ക് പനി പിടിച്ചാ നിങ്ങൾക്കെന്താ.....കരച്ചിൽ ചീളുകൾ ഉയർന്നു വന്നു.....അലക്സ് അത് കേളക്കുന്നുണ്ടായിരുന്നു...... ദേ പെണ്ണേ.....നീയൊന്ന് വാതിൽ തുറന്നേ.....അവൻ വീണ്ടും തട്ടാൻ തുടങ്ങി..... ആരു വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല....കുറച്ചു സമയം അവിടെ നിലത്ത് ചുരുണ്ട് കിടന്ന് കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങി...... രാത്രിയിലെപ്പോഴോ പട്ടിയുടെ ഓരിയിടൽ കേട്ട് പേടിച്ച് ഞെട്ടി ഉണർന്നു നോക്കുമ്പോൾ അവൾ കാണുന്നത് അരയിലൂടെ ചുറ്റിയിരിക്കുന്ന അലക്സിന്റെ കൈകളാണ്....തിരിഞ്ഞു നോക്കുമ്പോൾ അവളുടെ മുടിച്ചുരുളിൽ മുഖം പൂഴ്ത്തി കിടക്കുകയായിരുന്നവൻ.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story