അരുന്ധതി: ഭാഗം 51

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അലക്സിനെ കണ്ടതും ആരുവിന് ചിരി പൊട്ടി....പക്ഷെ അവളത് മറച്ചു വച്ചു..... അവളവനെ തന്നെ നോക്കി .....കണ്ണടച്ച് കിടക്കുകയായിരുന്നു അലക്സ് ....പിന്നെ അവളും തിരിഞ്ഞു കിടന്നു.......ഈ സമയം അലക്സ് അവളുടെ വയറിലെ പിടിമുറുക്കി...... ടീ....അന്നക്കൊച്ചേ......പിണക്കം മാറിയില്ലേ.....പതിയെ അവളുടെ കാതിലായ് പറഞ്ഞു..... ആരു മറുപടി പറഞ്ഞില്ല....മൗനം പാലിച്ചു.... എന്നാ വാശിയാ പെണ്ണേ നിനക്ക്....അലക്സ് ബലമായി അവളെ അവന് നേരെ തിരിച്ച് കിടത്തി...... ആരു അവനെ നോക്കാതെ കണ്ണടച്ച് കിടന്നു.... അവൻ പതിയെ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ച് കണ്ണുകളിൽ പതിയെ ഊതി.... ആരു കണ്ണുകൾ തുറന്നു കുറുമ്പോടെ അവനെ നോക്കി.... എന്റെ അന്നക്കൊച്ചേ നീയിങ്ങനെ വാശി പിടിച്ചാലെങ്ങനാ..... ഞാനെന്നാടീ എല്ലാ ദിവസവും കളളും കുടിച്ചോണ്ടാന്നോ കേറി വരുന്നേ.....വല്ലപ്പോഴുവല്ലേ....അത് നീയങ്ങ് കണ്ടില്ലാന്ന് വെച്ചാ മതി..... എന്നാലും കളള് കുടി നിർത്തില്ലാന്ന് തന്നല്ലേ.....ആരു കൂർപ്പിച്ചു നോക്കി.... അതേ കളള് കുടി നിർത്തിയേച്ച് പുണ്യാളനാവാനൊന്നും എന്നെ കിട്ടുകേല.....

ഞാനിങ്ങനൊക്കെ തന്നാ.... നിനക്ക് എന്റെ കൂടെ കഴിയാൻ പറ്റുവാണേ കഴിഞ്ഞാ മതി അല്ലേൽ നിന്റെ പാട്ടിന് പോടീ പുല്ലേ......പറഞ്ഞു കൊണ്ട് അലക്സ് തിരിഞ്ഞു കിടന്നു..... ടോ.....കാട്ട് പോത്തേ ഞാൻ എന്റെ പാട്ടിന് പോണം അല്ലേടോ........തന്നെ ഇന്ന് ഞാൻ....പറഞ്ഞു കൊണ്ട് ആരു അവന്റെ പുറത്തേക്ക് വീണു കിടന്ന് തല്ലാൻ തുടങ്ങി.... ടീ....ടീ.....മതിയാക്കടീ.....ഒരുമ്പെട്ടോളെ......അലക്സ് അവളെയും കൊണ്ട് മറിഞ്ഞ് അവളുടെ മുകളിലായ് അമർന്നു..... ടീ ...... ..... മോളെ നീയെന്നെ തല്ലുവല്ലേ.....പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ പല്ലുകളമർത്തി ..... ഇച്ഛായാ ഇനി കളള് കുടിക്കല്ലേ....എനിക്കിഷ്ടവല്ല.....ഇനി കളള് കുടിക്കില്ലാന്ന് വാക്ക് തന്നേ പ്ളീസ്....അവൾ കെഞ്ചി...... അങ്ങനുളള ഉറപ്പൊന്നും തരാൻ പറ്റുകേല.....പക്ഷെ അടിച്ചു ഫിറ്റായി നാലു കാലേൽ നീയെന്നെ ഒരിക്കലും കാണുകേല.....അത് പോരെ.... ആരു മറുപടി കൊടുക്കാതെ മുഖം തിരിച്ചു..... എന്റെ അന്നക്കൊച്ചേ ഒന്ന് സമ്മതിക്കെടീ.....അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് അലക്സ് ചോദിച്ചു..... ആരു അവനെ കൂർപ്പിച്ചു നോക്കി......

ഒന്ന് ചിരിക്കടി പെണ്ണേ......പറഞ്ഞു കൊണ്ട് അവളുടെ കഴുത്തിൽ മുഖമുരസി.....അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിൽ തറഞ്ഞതും അവൾ ചിരിക്കാൻ തുടങ്ങി ...... ടോ കളള നസ്രാണി താനെങ്ങനാ ഇവിടേക്ക് വന്നത്.....ചിരിയൊന്നടങ്ങിയപ്പോൾ അവൻ ചോദിച്ചു.... ഏണി വച്ച് കേറിയതാ.....അല്ലാതെ നിന്നെ ഞാനിങ്ങനാടീ പെമ്പ്രന്നോളെ ഒറ്റയ്ക്ക് വിടുന്നേ.....അതും ഈ മരം കോച്ചുന്ന മഞ്ഞത്ത്.....വെറും നിരത്തിലല്യോ കിടപ്പ്....പറഞ്ഞു കൊണ്ട് അലക്സ് അവളെ ചേർത്ത് പിടിച്ചു......അലക്സിന്റെ നെഞ്ചിൽ തലചായ്ച് അവൾ കിടന്നു..... ❤❤❤ പിറ്റേദിവസം രാവിലെ തന്നെ പളളി പെരുന്നാൾ കൂടാനായി ആലീസും ആന്റണിയും കുഞ്ഞിനെയും കൊണ്ട് താമരയ്ക്കലെത്തി..... ആലീസ് കുഞ്ഞിനെയും കൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴേ ആരു അവളുടെ അടുത്തേക്ക് പോയി കുഞ്ഞിനെ കൈയിൽ വാങ്ങി......

ഈ സമയം അലക്സ് കണ്ണാപ്പീയെയും കൊണ്ട് അവിടേക്ക് വന്നു.... ആന്റണി കാറിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഡിക്കി തുറന്നു വലിയ രണ്ടു കിറ്റ് കൈയിലെടുത്തു കൊണ്ട് വന്നു...... അമ്മച്ചി ഇത് അമ്മച്ചിയും ആലീസും കൂടി വീട്ടിലുണ്ടാക്കിയ കേയ്ക്കാ....കഴിച്ചു കഴിഞ്ഞു ജീവനോടുണ്ടെങ്കിൽ നാളെത്തെ പെരുന്നാളു കൂടാം .....ഒരു കിറ്റെടുത്ത് ഏലിയാമ്മയെ ഏൽപ്പിച്ചു കൊണ്ട് ആലീസിനെ ഏറു കണ്ണാലെ നോക്കി പറഞ്ഞു..... അത് കേട്ടതും ആരുവും ഏലിയാമ്മയും ചിരിക്കാൻ തുടങ്ങി...... ആലീസ് മുഖം വീർപ്പിച്ച് അവനെ നോക്കി..... രണ്ടാമത്തേതുമായി അലക്സിനടുത്തേക്ക് പോയി..... ഇച്ഛായോ ഇത് മറ്റവനാ..... ക്രിസ്തുമസിന് നമുക്ക് കൂടണ്ടായോ.....(കൈകൊണ്ട് കുടിക്കുന്നതായി ആംഗ്യം കാണിച്ച് പറഞ്ഞു).... ഈ സമയം അലക്സ് പതിയെ ആരുവിനെ നോക്കി......ആരുവിന്റെ മുഖം ഒരു കൊട്ടയ്ക്ക് വീർത്തിട്ടുണ്ടായിരുന്നു.....

അലക്സ് അവളെ നോക്കി നന്നായൊന്നിളിച്ചു 😁😁😁😁 ആരു മുഖം വെട്ടിത്തിരിച്ചു അകത്തേക്ക് കയറി പോയി..... ടാ ............ മോനേ നിനക്കെന്നാത്തിന്റെ കേടാടാ......ഈ സാധനം അവളുടെ മുന്നിൽ വച്ച് തന്നെ തരണവായിരുന്നോ..... എന്നാ പറ്റി ഇച്ഛായാ..... ഇനിയെന്നാ പറ്റാനാ.....അവൾക്ക് കളള് കുടിക്കുന്നതിഷ്ടവല്ല......കളള് കുടി നിർത്തണവെന്നും പറഞ്ഞ് ഇന്നലെ രാത്രി ഇടഞ്ഞതാ....ഞാൻ പിന്നെ എന്തൊക്കെയോ പറഞ്ഞ് ഒന്ന് സമാധാനിപ്പിച്ച് നിർത്തിയേക്കുവായെരുന്നു.....ഇതിപ്പോ...കലം കൊണ്ടിട്ട് ഒടച്ച മാതിരിയായല്ലോടാ....ഇനീപ്പോ എന്താവുവോ എന്തോ....അലക്സ് പിറുപിറുത്തു..... അത് സാരവില്ല.....ഇതൊക്കെ അവളുടെമാരുടെ അടവല്ലേ നമ്മളെ അവളുമ്മാരുടെ സാരിത്തുമ്പിൽ കെട്ടിയിടാനുളള സില്ലി അടവ്...നമ്മളത് മൈൻഡാതെ ഇരുന്നാമതി.....ആദ്യമൊക്കെ നല്ല വഴക്കായിരിക്കും.....പൊട്ടലും ചീറ്റലും തെറിവിളിയും തല്ല് കൊളളലും എല്ലാം ഉണ്ടാവും....പിന്നെ......പിന്നെ...ആന്റണി ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു നിർത്തി പിന്നെ ....പിന്നെ....???

അലക്സ് ആകാംഷയോടെ ചോദിച്ചു.... പിന്നെ പിന്നെ നമുക്കതൊരു ശീലവായിക്കോളും......😌😌😌 അലക്സ് അവനെ നോക്കി പല്ലുകടിച്ചു.... ഇച്ഛായാ don't be a hen pecked husband...... എന്നാന്ന്??? അലക്സ് നെറ്റിചുളുച്ചു.... ഹാ.....പെൺകോന്തനാവല്ലന്ന്.....😁😁😁 മ്മ്.....അലക്സ് അവനെയൊന്ന് കടുപ്പിച്ച് നോക്കി ക്കൊണ്ട് അകത്തേക്ക് കയറി പോയി..... ❤❤❤ റൂമിലെത്തുമ്പോൾ ആരു പുറം തിരിഞ്ഞു നിന്നു കൊണ്ട് കണ്ണാപ്പീയുടെ ഡ്രസ്സോക്കെ അടുക്കി വയ്ക്കുന്നുണ്ടായിരുന്നു....അലക്സ് അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു...... എന്നാടീ....വീണ്ടും പിണങ്ങിയോ നീ.....അവളുടെ തോളിൽ താടിയൂന്നിക്കൊണ്ട് ചോദിച്ചു..... മ്മ് ഹ്...ഇല്ല....തിരിഞ്ഞു നോക്കാതെ തന്നെ മറുപടി കൊടുത്തു..... ഹാ എന്നിട്ടാണോ നിന്റെ മോന്ത ബലൂൺ പോലെ വീർപ്പിച്ച് വച്ചിരിക്കുന്നേ...... ആരു ഒന്നും പറയാതെ തിരിഞ്ഞു നിന്നു...... അലക്സ് അവളെ അവനഭിമുഖമായി തിരിച്ചു നിർത്തി..... ഹാ എന്നതാടീ അന്നക്കൊച്ചേ ഞാനിന്നലേ വാക്ക് തന്നതല്ല്യോ.....പിന്നെന്നാ....

ഇച്ഛായാ നിങ്ങള് കുടിക്കുന്നെങ്കിൽ കുടിച്ചോ പക്ഷെ വർഷത്തിൽ ഒന്നോ രണ്ടോ തവണ അതിലപ്പുറം പോവരുത്..... മ്മ്.....ഏറ്റു.....മാതാവാണെ ഞാൻ വർഷത്തിൽ ഒന്നൊ രണ്ടോ അങ്ങനെ മൂന്നു തവണ മാത്രമേ കുടിക്കൂ.....പോരെ.... ആരു അവനെ തറപ്പിച്ച് നോക്കി...... അലക്സ് അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അവളുടെ കവിളിൽ അമർത്തി ചുമ്പിച്ചു..... അവൾ ചിരിയോടെ അവനെ മാറ്റി അവിടെ നിന്നും പോയി.... ❤❤❤ അന്ന് എല്ലാവരും നേരത്തെ തന്നെ പള്ളിയിൽ പോയി..... കൊടിയേറ്റും ധ്യാനവും കുറുമ്പാനയും കഴിഞ്ഞ് ആരു ഏലിയാമ്മയോടൊപ്പമാണ് വീട്ടിലേക്ക് പോയത്.....അലക്സ് പിറ്റേന്നുളള ഓരോരോ കാര്യങ്ങൾക്കായി ഓടി നടക്കുന്നുണ്ടായിരുന്നു.... നാലാം ദിവസമാണ് കൊടിയിറക്കം.....മൂന്നാം നാൾ രാത്രി ധ്യാനവും കുറുബാനയും കഴിഞ്ഞ് വിവിധ കലാപരിപാടികളും ഗാനമേളയുമൊക്കെയുണ്ട്.....അതിനു വേണ്ടി യുളള അറേജ്മെന്റസ് ചെയ്യുന്നതിനുളള ഓട്ടത്തിലായിരുന്നു അലക്സ് ...... അതു കൊണ്ട് തന്നെ രണ്ടു ദിവസവായിട്ട് വൈകിയാണ് അലക്സ് വീട്ടിലേക്ക് വരുന്നത്.....

.ആരുവിനോട് നേരെ സംസാരിക്കാനോ കുറച്ചു സമയം അവളോടൊപ്പം ചിലവഴിക്കാനോ കൂടി സമയം കിട്ടാറില്ലിപ്പോൾ..... ❤❤❤ തിരുനാളിന്റെ മൂന്നാം ദിവസം രാവിലെ അലക്സ് ഉണർന്നു നോക്കുമ്പോൾ ആരു കുളി കഴിഞ്ഞ് വന്നു മുടി തോർത്തി നിപ്പുണ്ടായിരുന്നു......അവൻ കുസൃതി നിറഞ്ഞ ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.....അവളുടെ പിൻ കഴുത്തിൽ ചുണ്ടുകൾ ചേർത്തു......ആരു തിരിഞ്ഞു നിന്നു അവനെ മുഖമുയർത്തി നോക്കിക്കൊണ്ട് അലക്സിന്റെ കവിളിൽ ചുമ്പിച്ചു..... രണ്ടു ദിവസവായിട്ട്....എന്റെ പെണ്ണിനോടൊന്ന് സംസാരിക്കാൻ കൂടി സമയം കിട്ടുന്നില്ല.....നിനക്കതില് വിഷമമുണ്ടോടി അന്നക്കൊച്ചേ.....അവളുടെ കവിളിൽ പെരുവിരലാൽ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു..... മ്മ്.....ഇല്ലാട്ടോ.....ഇപ്പൊ എന്റെ കളള നസ്രാണിക്ക് നേരെ ഭക്ഷണം കഴിക്കാനുളള സമയം കൂടി ഇല്ലാത്ത പാച്ചിലാന്നെനിക്കറിയാട്ടോ.... അലക്സ് അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ച് കൊണ്ട് നിറുകിൽ ചുമ്പിച്ചു..... ചിരിയോടെ അവനിൽ നിന്നും വിട്ടു മാറി ആരു താഴേക്ക് പോയി..... ❤❤

രാത്രി ധ്യാനം കൂടിയ ശേഷം ആരുവിനെയും കണ്ണാപ്പീയെയും വീട്ടിലേക്ക് കൊണ്ടു ചെന്നാക്കാൻ തുടങ്ങുകയായിരുന്നു അലക്സ്......ഏലിയാമ്മയും ആലീസും ആന്റണിയും ഗാനമേള കാണാനായി ആഡിറ്റോറിയത്തിലേക്ക് പോയി.....പള്ളിഅങ്കണത്തിൽ പെരുന്നാൾ പ്രമാണിച്ച് കച്ചവടക്കാർ നിരന്നിട്ടുണ്ടായിരുന്നു....പല തരത്തിലുള്ള കളിപ്പാട്ടങ്ങളും ഭക്ഷണ സാധനങ്ങളും ഫാൻസി ഐറ്റംസുമെല്ലാം നിരത്തിയിരുന്നു....പുറത്തേക്ക് വന്നതും കണ്ണാപ്പീ ഓരോന്നും ചൂണ്ടിക്കൊണ്ട് കരയാൻ തുടങ്ങി......അവന്റെ പിണക്കം മാറ്റാനായി രണ്ടാളും കൂടി കളിപ്പാട്ടങ്ങൾ വാങ്ങാൻ പോയി.....ഒരു വലിയ കാറു വാങ്ങി കൊടുത്തപ്പോൾ ചെക്കൻ ഹാപ്പി....... ആലീസിന്റെ കുഞ്ഞിനുളള കളിപ്പാട്ടങ്ങൾ സെലക്ട് ചെയ്തോണ്ട് നിൽക്കുകയായിരുന്നവർ.... അലക്സേട്ടായി......വിളി കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഉപദേശീടെ മോൻ സാവിയായിരുന്നു..... എന്നാടാ സാവി...... അലക്സേട്ടായി നിങ്ങളിതെവിടാരുന്നു......എത്ര നേരായി അച്ഛൻ നിങ്ങളെ അന്വേഷിക്കുവാന്നോ.....

എന്തോ അത്യാവശ്യായിട്ട് പറയാനുണ്ടെന്ന് പറഞ്ഞു....ഇപ്പൊ തന്നെ ചെല്ലാൻ പറഞ്ഞു.....എന്നോട് കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞിരിക്കുവാ.... ആം.... ഞാൻ വരുവാടാ..... ടീ....അന്നക്കൊച്ചേ.....നിനക്കെന്നാ വേണ്ടേന്ന് വച്ചാ വാങ്ങിയേര്.....ഇത് കൈയില് വച്ചോ അവന്റെ വാലറ്റ് അവളെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു ......ആ പിന്നെ ഇവിടെ അധികം നിന്നു ചുറ്റിത്തിരിയാതെ വേണ്ടത് വാങ്ങിയേച്ച് കാറിൽ പോയിരുന്നേക്കണം.....അപ്പോഴേക്കും ഞാനെത്തിക്കോളാം.....ഇനീപ്പോ വൈകുവാണേ....ഞാൻ വിളിച്ചു പറയാം....പറഞ്ഞ ശേഷം അലക്സ് സാവിയ്ക്കൊപ്പം പോയി......ആരു കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിയ ശേഷം നേരെ കാറിനടുത്തേക്ക് പോയി....പിൻ സീറ്റിന്റെ ഡോർ അൺലോക്കായിരുന്നു......കണ്ണാപ്പീയെയും കൊണ്ട് അവളതിനകത്തു കയറി ഇരുന്നു..... ❤❤❤ അലക്സ് സാവിക്കൊപ്പം പളളി മേടയിലേക്ക് പോയി.....അച്ഛൻ പുറത്ത് ആരോടോ സംസാരിച്ചു നിപ്പുണ്ടായിരുന്നു.....അലക്സിനെ കണ്ടതും അവനോട് അകത്തേക്ക് പോയിരിക്കാൻ കണ്ണു കാണിച്ചു...അലക്സ് അകത്തേക്ക് കയറി പോയി.....

.ഈ സമയം അവൻ ആരുവിനെ ഫോൺ ചെയ്യാൻ തുടങ്ങി.....രണ്ടു തവണ റിംഗ് ചെയ്തപ്പോൾ തന്നെ അവൾ കോൾ അറ്റണ്ട് ചെയ്തു.... ഹലോ ...... അന്നക്കൊച്ചേ എല്ലാം മേടിച്ചോടീ..... ആം വാങ്ങി ഇച്ഛായാ.....ഞങ്ങളിപ്പോ കാറിലിരിക്കുവാ.....കണ്ണാപ്പീയ്ക്ക് ഉറക്കം വന്ന് തുടങ്ങിയിരിക്കാ.....ഇച്ഛായനിനിയും വൈകോ??? അറിയത്തില്ലടീ....അച്ഛൻ പുറത്ത് നിക്കുവാ ഇപ്പൊ വരുവായിരിക്കും.... ഈ സമയം അച്ഛൻ അവിടേക്ക് വന്നു.... ടീ....ഞാൻ വെക്കുവാണേ അച്ഛൻ വന്നു.... മ്മ്...ശരി ഇച്ഛായാ....പുഞ്ചിരിയോടെ അവൾ കോൾ കട്ട് ചെയ്തു..... ❤❤❤ അച്ഛനെ കണ്ടതും അലക്സ് എഴുന്നേറ്റ് നിന്നു.... ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛോ.... ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ....ടാ അലക്സേ ഞാൻ നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയിനാ വിളിപ്പിച്ചേ..... എന്നാ അച്ഛോ.....പെരുന്നാളിന്റെ കാര്യവാണോ.... ഓ .....അതൊന്നും അല്ലടാ ഉവ്വേ ഇത് വേറെയാ.....അറിഞ്ഞു കഴിയുമ്പോ എടുത്ത് ചാടി നീയൊന്നും ചെയ്തേക്കല്ല്.....എല്ലാത്തിനും നമുക്ക് സമാധാനം ഉണ്ടാക്കാം..... എന്നാന്ന് പറയച്ഛോ.....

ഇങ്ങനെ ടെൻഷനാക്കാതെ എന്നാന്ന് പറയച്ഛോ..... എന്നെ ഇന്നൊരാള് കാണാൻ വന്നു.....ഒരു സ്ത്രീ.....പറഞ്ഞാൽ നീയറിയും .... അച്ഛൻ കുറച്ചു കാര്യങ്ങൾ അലക്സിനോട് പറഞ്ഞു.....അത് കേട്ട് കഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു.....പിന്നെ അവന്റെ മുഖം വലിഞ്ഞു മുറുകി..... എല്ലാം കേട്ട് കഴിഞ്ഞ് .......അവൻ തിരികെ അച്ഛനോടും എന്തൊക്കെയോ പറഞ്ഞു.....അതിനു ശേഷം അലക്സ് കാറു പാർക്ക് ചെയ്തടുത്തേക്ക് പോയി..... അവിടെ ചെല്ലുമ്പോൾ കാറിന്റെ ഡോർ തുറന്നു കിടക്കുന്നത് കണ്ട് ഭയത്തോടെ അലക്സ് കാറിനടുത്തേക്ക് പാഞ്ഞു.....അവിടെ ചെല്ലുമ്പോൾ ആരുവും കുഞ്ഞും അതിലില്ലായിരുന്നു......ആരുവിന്റെ ഫോണും കുഞ്ഞിനുളള കളിപ്പാട്ടങ്ങളും വാലറ്റുമെല്ലാം നിലത്തു ചിതറി കിടക്കുന്നത് കണ്ട് അലക്സിന്റെ നെഞ്ചിലൂടൊരു മിന്നൽ പിണർ കടന്നു പോയി...... ഈ സമയം അലക്സിന്റെ ഫോണിലേക്ക് താമരയ്ക്കൽ അച്ഛന്റെ കോൾ വന്നു...... ഉടനെ തന്നെ അവനത് അറ്റണ്ട് ചെയ്തു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story