അരുന്ധതി: ഭാഗം 6

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

അരുന്ധതിയുടെ കാലുകൾ നിശ്ചലമായി .....അവൾ പതിയെ മുഖമുയർത്തി നോക്കുമ്പോൾ കോ ഡ്രൈവിംഗ് സീറ്റിനടുത്തെ ഡോർ തുറന്നു വരുന്ന ഏലിയാമ്മയെയാണ് കാണുന്നത്.....അവർ അരുന്ധതിയെ ദയനീയമായി നോക്കി.....മുഖത്തെ കണ്ണട ഒന്നുകൂടി അമർത്തി വച്ച് അവളുടെ പിന്നാലെ ഓടി വരുന്നവന്മാരെ രൂക്ഷമായൊന്ന് നോക്കി..... വന്ന അതേ സ്പീഡിൽ റിച്ചാർഡും കൂട്ടരും അവിടെ നിന്നു പോയി.... അയ്യോ.....താമരയ്ക്കലെ ഏലിത്തളള വിട്ടോടാ തള്ളേടെ മുന്നിലെങ്ങാനും ചെന്ന് പെട്ടാ ചെവി പൊട്ടണ തെറിയാവും കിട്ടുന്നേ....കൂട്ടത്തിലൊരുവൻ പിറുപിറുത്തു... വന്നവന്മാർ തിരിഞ്ഞു നടക്കാൻ തുടങ്ങി..... ഡാ.....ചോരകുടിയന്റെ മോനെ സേവ്യറേ നിക്കടാ അവിടെ.... നാണം കെട്ട തന്തക്കുണ്ടായവൻ.....നിന്നെയൊക്കെ ചാട്ടയ്ക്കടിക്കണം പെൺപിളളാരെ വഴിനടക്കാൻ സമ്മതിക്കാത്ത കാല് പിറന്നവന്മാര്.....ഉറക്കെ വിളിച്ചു പറഞ്ഞു ഏലിയാമ്മ....അപ്പോഴേക്കും വന്നവന്മാർ ജീവനും കൊണ്ടോടിയിരുന്നു..... ഈ സമയം ഏലിയാമ്മയുടെ നോട്ടം തന്റെ മുന്നിൽ നിൽക്കുന്ന പെണ്ണിലെത്തി..... മ്മ്......കണ്ടിട്ടേതോ നല്ല കുടുംബത്തെയാ....നല്ല സൗന്ദര്യവുമുണ്ട്.....അലക്സിന് ചേരൂം പുഞ്ചിരിയോടവർ ഓർത്തു.... ടീ....കൊച്ചേ നീ എങ്ങോട്ടാ ഈ കൂടും കുടുക്കയുമൊക്കെയായി അവർ ഉച്ചത്തിൽ ചോദിച്ചു.....

ആരു ഭയത്തോടെ അവരെയൊന്ന് നോക്കി.....നാ.....നാട്ടില് പോവാ.....വിറയോടവൾ പറഞ്ഞു..... നീ യെങ്ങോട്ടും പോണില്ല .....നീ യെന്റൊപ്പം പോര്....താമരയ്ക്കലേക്ക്......എന്നതായാലും നീ കാരണം എന്റെ അലക്സിനും അവൻ കാരണം നിനക്കും ചീത്തപ്പേരായി.....ഇനീപ്പോ ആ ചീത്തപ്പേരും പേറി നടക്കണ്ട രണ്ടാളും.... ഇല്ല...ഞാൻ എങ്ങോട്ടും ഇല്ല....ഞാൻ തിരികെ പൊയ്ക്കോളാം.....ഞാൻ...ഞാൻ തെറ്റ് ചെയ്തിട്ടില്ല.....പറഞ്ഞു കഴിഞ്ഞതും പൊട്ടിക്കരഞ്ഞു പോയി ആരു.... ഹാ....ദേ കിടക്കുന്നു.....എടീ കൊച്ചേ നീ യെന്നാത്തിനാ ഈ കരയുന്നേ......എന്റെ കൊച്ചേ.....നിന്നെയും അവനെയും ആരോ ചതിച്ചതാ.....അതീ നാട്ടാർക്ക് മൊത്തോം അറിയാം....നീ ചുമ്മാ കരഞ്ഞ് പിഴിഞ്ഞ് നിക്കാതെ ജീവിച്ചു കാണിച്ചു കൊടുക്ക് ഇവന്മാരുടെ മുന്നേ.....അല്ലാതെ ഒളിച്ചോടുകയല്ല വേണ്ടത്..... നീ വാ എന്റെപ്പം അവിടെ നിന്നെ ആരും കൊത്തി വലിക്കാൻ വരില്ല.....പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ച് കാറിനടുത്തേക്ക് നടന്നു.... വേണ്ട.....ഞാൻ പൊയ്ക്കോളാം....നിങ്ങൾക്കും കൂടി ഞാൻ ശല്യാവും ഞാൻ വരുന്നില്ല....

ഏലിയാമ്മ ഒന്ന് തിരിഞ്ഞു നിന്നു.... ശല്യൊ??? എത് വഴിക്ക്.....എന്റെ മോളെ നീ എനിക്കെങ്ങനാ ശല്യാവുന്നത്....നിന്നെ പോലെ എനിക്കൊരു മോളൂടെ ഉണ്ട് ആലീസ്....കെട്ട് കഴിഞ്ഞു.....വയറ്റ്ച്ചൂലിയാ ....ഇപ്പൊ വീട്ടിലുണ്ട് ....നിനക്ക് കാണാം.....ഞാൻ പറഞ്ഞു വന്നത് അവളെ പോലെ തന്നാ എനിക്ക് നീയും പിന്നെ എന്റെ അലക്സിന്റെ പേരിൽ നിന്നെ ആരും ദ്രോഹിക്കാനോ വിഷമിപ്പിക്കാനോ പാടില്ല ....... കൊച്ചു വാ.....വീണ്ടും നിർബന്ധിച്ച് അവളെ കാറിൽ കയറ്റിയിരുന്നു ഏലിയാമ്മ..... കൂടുതൽ എതിർക്കാൻ ആരുവിന് കഴിഞ്ഞില്ല.....ആരു കാറിൽ കയറിയതും ഏലിയാമ്മയും.....ഒപ്പം കയറി.... ടാ....ആന്റണി വണ്ടിയെടുക്കടാ.....അവർ ആന്റണിയെ നോക്കി.... ശരി അമ്മച്ചി.... ഈ സമയം ആരു കരയുന്നുണ്ടായിരുന്നു..... ഹാ....എന്തിനാ കൊച്ചേ കരയുന്നേ......അലക്സിച്ഛായനെ പേടിച്ചിട്ടാണോ.....ആന്റണി ആരുവിനെ ചെരിഞ്ഞ് നോക്കി..... മറുപടി പറയാതെ മുഖം കുനിച്ചിരുന്നവൾ..... ഹാ....ഇച്ഛായനൊരു പാവാ കൊച്ചേ.....പിന്നെ ഇച്ചിരി കണിശക്കാരനാ.....ദേഷ്യം വന്നാ മുന്നും പിന്നും നോക്കുകേലാ അല്യോ അമ്മച്ചി....

ടാ....ചെകുത്താനെ നേരെ നോക്കി വണ്ടിയോടിക്കെടാ പിന്നെ നിനക്ക് സംസാരിക്കാം....ഏലിയാമ്മ ഒച്ചയെടുത്തു.... ഇവനാ എന്റെ മരുമോൻ ചെക്കൻ.....എന്റെ ആലീസ് മോളുടെ കെട്ടിയോൻ....അലക്സിനെ കൂടാതെ എനിക്കോരു മോനൂടി ഉണ്ടായിരുന്നു ആൽഫ്രഡ്.....ഒരു വർഷം മുന്നേ പോയി....ആക്സിഡന്റ് ആയിരുന്നു....പോയപ്പോ അവന്റെ ഭാര്യ സോഫിയെക്കൂടിയങ്ങ് കൊണ്ട് പോയി....സോഫി മോള് ആ സമയത്ത് ഒൻപതു മാസം ഗർഭിണി ആയിരുന്നു....മരിക്കുമെന്നുറപ്പായപ്പോ കുഞ്ഞിനെ സിസേറിയൻ ചെയ്തു പുറത്തെടുത്തു.... ആൺകുഞ്ഞായിരുന്നു.....തമ്പുരാന്റെ ദയ കൊണ്ട് അവനെ ഞങ്ങൾക്ക് കിട്ടി..... പറഞ്ഞു കഴിഞ്ഞപ്പോഴേക്കും തൊണ്ടയിടറി കണ്ണുകൾ നിറഞ്ഞു ആ വൃദ്ധയുടെ....മുണ്ടിന്റെ തലപ്പാൽ മിഴിനീർ തുടച്ചവർ.... ഹാ എന്റെമ്മച്ചി....അമ്മച്ചിയും കൂടി ഇങ്ങനെ തുടങ്ങിയാലെങ്ങനാ......താമരയ്ക്കലേ ഏലിക്കുട്ടി ഇങ്ങനെയാ....മോശം....എരി തീയിൽ കുരുത്തതാ ഏലിക്കുട്ടി വെയിലത്ത് വാടരുത്....ആന്റണി ആ അന്തരീക്ഷത്തിനൊരയവ് വരുത്താനായി പറഞ്ഞു.....

ഒന്നു പോടാ ചെക്കാ.....എത്ര എരിതീയിൽ കുരുത്തതെന്ന് പറഞ്ഞാലും ഞാനൊരു തളളയല്ലേടാ......തളളമാര് ജീവിച്ചിരിക്കെ മക്കളുടെ കുഴിമാടത്തിൽ പച്ചമണ്ണിടേണ്ടി വരുന്നത് ഏത് തളളയ്ക്കാടാ സഹിക്കാൻ പറ്റുന്നേ....ഏങ്ങിപ്പോയവർ..... ഈ സമയം ആരു അവരെ തന്നെ ഉറ്റുനോക്കി.....അത്രയും നേരം ചങ്കൂറ്റത്തോടെ നിന്ന ആ അമ്മയുടെ വേദന അവളിലും നോവുണർത്തി......അവൾ അവരെ ആശ്വസിപ്പിക്കാനെന്നോണം അവരുടെ തോളിൽ കൈവച്ചു..... ഈ സമയം അവരുടെ കാർ താമരയ്ക്കലെ വലിയ ഗേറ്റ് കടന്നകത്തു കയറി പോയി..... കാർ നിർത്തിയ ഉടനെ ഏലിയാമ്മ പുറത്തേക്കിറങ്ങി..... മോള് ഇറങ്ങി വാ....പുഞ്ചിരിയോടവർ പറഞ്ഞു.....ആരു വർദ്ധിച്ച ഹൃദയമിടിപ്പോടെ പതിയെ പുറത്തേക്ക് വന്നു...... ആരു ചുറ്റുമൊന്ന് കണ്ണോടിച്ചു......പത്തേക്കറോളം വരുന്ന പുരയിടത്തിനുളളിൽ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന രണ്ടു നിലകളുളള പുരാതനമായ വലിയൊരു തറവാട് ..... ചുറ്റും മാവ്...ജാതി....ഞാവൽ തുടങ്ങിയ ഫലവൃക്ഷങ്ങൾ നിറഞ്ഞു നിൽപ്പുണ്ടായി....തറവാടിനു മുന്നിലായി വലിയൊരു പൂന്തോട്ടവും കാണാം....

ഈ സമയം നിറവയറുമായി ഒരു യുവതി അകത്ത് നിന്നും പുറത്തേക്ക് വന്നു ..... ഒറ്റ നോട്ടത്തിൽ തന്നെ അതാവും ആലീസെന്ന് അവൾ മനസ്സിലോർത്തു..... ആലീസ് അവളെ നോക്കി പുഞ്ചിരിച്ചു....തിരികെ വിളറിയൊരു പുഞ്ചിരി അവളും സമ്മാനിച്ചു..... ഇതാണോ അമ്മച്ചി അച്ഛൻ പറഞ്ഞ ടീച്ചർ... ആടീ മോളെ.....ആഹ്.....ഇത് ആലീസ്.... അലക്സിന്റെ താഴെയുളളവളാ..... അതിനു മറുപടിയായി നേർമയായി പുഞ്ചിരി ആരു.... ടീ.....സാറേ....സാറേ....ഇവിളിതെവിടെ പോയി പറഞ്ഞു കൊണ്ട് ഏലിയാമ്മ അകത്തേക്ക് പോയി .....തിരികെ വരുമ്പോൾ കൈയിൽ കത്തിച്ചു പിടിച്ച മെഴുകുതിരിയുമുണ്ടായിരുന്നു...... അത് അവർ ആരുവിന്റെ നേർക്ക് നീട്ടി..... ഈ സമയം ആരു അവരെ അമ്പരപ്പോടെ നോക്കി..... മോളെ അരുന്ധതി.....അതല്യോ കൊച്ചിന്റെ പേര് ഇത് വാങ്ങി വലതുകാൽ വച്ച് അകത്തേക്ക് കയറി വാ..... ആരു അവരുടെ കൈയിൽ നിന്നും മെഴുകുതിരി വാങ്ങാതെ മടിച്ചു നിന്നു..... ഹാ എന്റെ ടീച്ചറേ അത് വാങ്ങി വലതുകാൽ വച്ചിങ്ങ് പോര്.....ആദ്യായിട്ട് ഇവിടേക്ക് വരുന്നതല്യോ......

ആന്റണി അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു.... ആരു മെഴുകുതിരി തിരി വാങ്ങി വലത് കാൽ വച്ച് അകത്തേക്ക് കയറി......തന്റെ ജീവിതം കീഴ്മേൽ മറിയാൻ പോകുന്നതറിയാതെ.... മോളെ.....നീ കൊച്ചിനെ അകത്തേക്ക് കൊണ്ട് പോയ് അലക്സിന്റെ റൂമിനടുത്തുളള റൂം കാണിച്ചു കൊടുക്ക്.....രാവിലെ സാറയോട് ഞാനാ മുറി വൃത്തിയാക്കി ഇടാൻ പറഞ്ഞാരുന്നു .....അവളത് വെടിപ്പായി ചെയ്തിട്ടുണ്ട്....ഏലിയാമ്മ ആലീസിനെ നോക്കി..... മ്മ്.....ശരിയമ്മച്ചി......കൊച്ച് വാ നമുക്കകത്തേക്ക് പോവാം......ആലീസ് അവളെ അകത്തേക്ക് ക്ഷണിച്ചു...... മുകളിലത്തെ നിലയിൽ അലക്സിന്റെ റൂമിനടുത്തായുളള മുറിയിലേക്ക് അവളെ ആലീസ് കൊണ്ട് പോയി..... കൊച്ചിന് കുളിച്ചു ഫ്രഷ് ആവണോങ്കില് ആയിക്കോ....ദേ അതാ ബാത്ത്റൂം ചൂണ്ടിക്കാട്ടി ക്കൊണ്ട് ആലീസ് പറഞ്ഞു.....പിന്നെ കുളത്തിൽ പോയി കുളിക്കണോങ്കീ....

തറവാടിന് പിന്നില് ആഴം കുറഞ്ഞൊരു കുളമുണ്ട് ചിരിയോടവൾ പറഞ്ഞു.... മറുപടി പുഞ്ചിരിയിലൊതുക്കി ആരു..... എന്നാ ശരി ഞാൻ താഴേക്ക് പോവാ കൊച്ചു റെസ്റ്റെടുത്തോ.... മ്മ്.....പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് പോയി.... ആരു ചുറ്റുമൊന്ന് കണ്ണോടിച്ചു....വലിയ റൂം...അലമായ...കട്ടിൽ ടേബിൾ...ചെയർ എല്ലാം അടുക്കോടെ വച്ചിരിക്കുന്നു....ആരു വേഗം ബാഗിൽ നിന്നു ഒരു കുർത്തിയും പാൻസും എടുത്ത് ബാത്ത്റൂമിലേക്ക് പോയി.... ❤❤ ഈ സമയം താഴെ മൂറ്റത്ത് അലക്സിന്റെ ജീപ്പ് വന്നു നിന്നു......അതിൽ നിന്നും പുറത്തിറങ്ങിയ അലക്സ് കാറ്റുപോലെ അകത്തേക്ക് പോയി...... എവിടാടീ ആ ഒരുമ്പെട്ടോള്......ഏത് മുറിയിലാ അവളെ പാർപ്പിച്ചിരിക്കുന്നേ....വന്ന ദേഷ്യത്തിന് ഉമ്മറത്ത് കിടന്ന ചൂരൽ കസേരെ നിലത്തടിച്ച് നാല് കഷ്ണമാക്കിയിരുന്നവൻ............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story