അരുന്ധതി: ഭാഗം 8

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ആലീസ് വേഗം ആരുവിനടുത്തായി വന്നു.....അവളുടെ തോളിൽ കൈവച്ചു.... ഹാ കരയല്ലേ കൊച്ചേ.....ഇച്ഛായനിങ്ങന തന്നാ ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കൂകേല....ഇതിപ്പോ കൊച്ചിനെ തെറ്റിദ്ധരിച്ചിരിക്കുവാ .....അതാ കൊച്ചിനോടിങ്ങനൊക്കെ പെരുമാറിയേ.... മറുപടി പറയാതെ കരയുക മാത്രമാണ് ആരു ചെയ്തത്.... ഹാ ......എന്റെ മോളെ നീയിങ്ങനെ കരയല്ലേ....നീയിങ്ങനെ പതുങ്ങി നിക്കുവാണേ അവനേഴത്തനം കൂടത്തേയുളളൂ....മോള് കുറച്ചു കൂടി ഉശിരോടെ നിക്കണ്ടേ.....ദേ നാളെ അവന്റെ മിന്ന് കഴുത്തിലണിയേണ്ടവളാ നീ അതോർമ്മ വേണം....അവളുടെ നിറുകിൽ തലോടി ഏലിയാമ്മ.... എനിക്ക് പോണം.....എനിക്കയളെ....പേടിയാ....എന്നെ അയാള് വിവാഹം കഴിക്കണ്ട....ഞാൻ പൊയ്ക്കോളാം.....നിറ കണ്ണുകളോടെ വാക്കുകൾ കൂട്ടി പെറുക്കി പറഞ്ഞു..... ഹാ....അതെന്ത് വർത്താനാ കൊച്ചേ.....നിങ്ങളെ രണ്ടാളെയും ഒരുമിച്ചല്യൊ പോലീസ് പിടിച്ചത്....രണ്ടാൾക്കും ചീത്തപ്പേരുമായി....അവന് പറഞ്ഞു വച്ചിരുന്ന കെട്ട് കല്യാണവും മുടങ്ങി....ഇനി ഇന്നാട്ടീന്ന് അവന് നല്ലൊരു കുടുംബത്തിലെ പെണ്ണിനെ കിട്ടോ.....ഇല്ല....

അത് പോലെ തന്നല്യോ നിന്റെ കാര്യവും ....അത് കൊണ്ടാ.....എന്റെ മോളീ വിവാഹത്തിന് സമ്മതിക്കണം.....അവനൊരു പാവാ....ഈ തെറ്റിദ്ധാരണ മാറി കഴിയുമ്പോ അവൻ നിന്നെ സ്നേഹിക്കും എനിക്കുറപ്പാ അത്.....ഈ കാണണാ എടുത്ത് ചാട്ടോം മുൻ കോപമൊക്കെ മോളവന്റെ ജീവിതത്തിലേക്ക് വരുമ്പോ താനേ മാറിക്കോളും....... മറുപടി പറയാതെ കരയുകയായിരുന്നു അപ്പോഴുമവൾ..... ഇനിയൊരിക്കലും തനിക്കിവിടെ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് അറിയുകയായിരുന്നവൾ.... ആഹ്....കൊച്ച് വിഷമിക്കേണ്ട....എല്ലാം ശരിയാവും...ആലീസ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..... ❤❤❤ അലക്സ് നേരെ എസ്റ്റേറ്റിലേക്കാണ് പോയത്....അവിടെ അവന്റെ ഓഫീസിനുളളിൽ കയറി ചെയറിൽ ചാരി കിടന്നു....മനസ്സ് അസ്വസ്ഥമായിരുന്നു.....അന്ന് നടന്നതൊക്കെ വീണ്ടും വീണ്ടും ഓർത്തെടുത്തു.....ചാണ്ടി സെബാസ്റ്റ്യൻ പറഞ്ഞ കാര്യങ്ങൾ ഓർക്കവേ അവനിൽ കോപാഗ്നി ഇരച്ചു കയറി.... ഈ സമയം ആന്റണി അവിടേക്ക് വന്നു.....കസേരയിൽ ചാരി ഇരിക്കുന്നവനെ തന്നെ നോക്കി നിന്നു.....

ആന്റണി വന്നതൊന്നും അറിയാതെ ചിന്തയിൽ മുഴുകിയിരിക്കയാണെന്ന് അവന്റെ ഇരിപ്പ് കണ്ടപ്പോൾ തന്നെ ആന്റണിയ്ക്ക് മനസ്സിലായി..... ഇച്ഛായോ......ഇച്ഛായാ..... അവൻ അലക്സിനെ തട്ടി വിളിച്ചു.... ആമ്.....എന്നതാടാ......ഞെട്ടി എണീറ്റ് ചോദിച്ചു അലക്സ് ..... ഹാ....എന്നതാന്നേ.....ഇതൊക്കെ.... എന്ത്.....അലക്സ് അവനെയൊന്ന് കടുപ്പിച്ച് നോക്കി.... ഹാ....രാവിലെ എന്ത് പോക്രിത്തനവാ നിങ്ങളാ കൊച്ചിനോട് കാട്ടിയത്.... ഓ....ആലീസ് ന്യൂസെത്തിച്ചല്യോ.....പറഞ്ഞു കൊണ്ട് വീണ്ടും ചെയറിലേക്ക് ചാഞ്ഞു.... എന്റിച്ഛായാ ഞാൻ പറഞ്ഞതല്യോ.....അതൊരു സാധു കൊച്ചാ....നിങ്ങളെ പോലെ അവളെയും ആ ചാണ്ടിയും അയാളുടെ മോനും പിന്നെ നിങ്ങടെ ആ തല തെറിച്ച അനിയനും കൂടെ പെടുത്തിയതാ.....വെറുതെ എന്നാത്തിനാ നിങ്ങളാ കൊച്ചിന്റെ തോളീ കേറാമ്പോയേ.... ദേ ആന്റണി വെറുതെ എന്നെ ഭ്രാന്ത് കേറ്റല്ലേ....പിന്നെ പെടുത്തിയതാന്ന്.....അവളറിയാതെ എങ്ങനാടാ അവന്മാരുടെ കൈയിലെത്തിയത്....... എന്റിച്ഛായാ അവളെ ക്ലോറോഫോം മണപ്പിച്ചോ മറ്റോ ബോധം കെടുത്തിയാ അന്ന് അവിടെ കൊണ്ട് വന്നു കിടത്തിയേ....

അലക്സ് അവനെ തന്നെ ഉറ്റുനോക്കി.... സത്യാ.....ഇച്ഛായാ....അവള് നിരപരാധിയാ.....സ്കൂളീന്ന് വൈകുന്നേരം തിരിച്ചു വന്ന വഴിക്കാ അവന്മാര് പണി പറ്റിച്ചത്.....ഈ കൊച്ചാവൂമ്പോ പുറത്ത് നിന്നും വന്നവളല്ലേ....അന്വേഷിച്ചപ്പോ ആരും ഇല്ലാത്തവളാന്ന് മനസ്സിലായിക്കാണും എന്തേലും പറ്റിയാലും ചോദിക്കാനും പറയാനും ആരുമില്ലല്ലോ....അത് കൊണ്ടാവും അവളെ ഇതിലേക്ക് വലിച്ചിട്ടത്.... അലക്സ് ഒന്നും പറയാതെ അവനെ തന്നെ നോക്കിയിരുന്നു ....പിന്നെ ദീർഘമായി നിശ്വസിച്ചു....കൊണ്ട് ചെയറിലേക്ക് ചാരി.... എന്നാലും...... അമ്മച്ചി എന്നാത്തിനാ അവളെ പിടിച്ച് വീട്ടീ താമസിപ്പിച്ചിരിക്കുന്നേ.......അവളെ അവളുടെ പാട്ടിന് വിടാൻ പാടില്ലായിരുന്നോ.... ഹാ....ഇതിപ്പോ അന്നത്തെ ആ സംഭവത്തില് നിങ്ങൾ രണ്ടാൾക്കും തട്ട് കേടായില്ല്യോ....ഇച്ഛായൻ കാരണവല്ലയോ അവളും ലോക്കപ്പിലായത്.......അത് മാത്രോ...നാട്ട്കാരുടെ കണ്ണിൽ ഇച്ഛായൻ പിഴപ്പിച്ച പെണ്ണായില്ല്യോ അവള്.......അതുകൊണ്ടാ അമ്മച്ചി അവളെ വീട്ടി കേറ്റി താമസിപ്പിച്ചത്.... അത് എന്നാത്തിനാന്നാ എനിക്ക് മനസ്സിലാവാത്തേ.....

അങ്ങനെ എന്നാ തട്ട് കേടുണ്ടായെന്നാ നീയി പറയുന്നേ .....അന്ന് ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും നടന്നിട്ടില്ല.....അത് അവൾക്കുമറിയാം എനിക്കുമറിയാം പിന്നെ ഞാനെന്നാത്തിനാടാ അവളെ കെട്ടുന്നേ.... ഓ...ഇപ്പൊ ഒന്നും നടക്കാത്തതാണോ പ്രശ്നം....കെട്ട് കല്യാണം കഴിയട്ടേ.....എന്നിട്ട് എന്നാന്ന് വച്ചാ ആയിക്കോ....ആന്റണി അവനെ കളിയാക്കി.... അലക്സ് അവിടിരുന്ന രജിസ്റ്റർ എടുത്ത് ആന്റണിയുടെ മണ്ടക്കടിച്ചു.... യ്യോ....എന്നാ ഇച്ഛായാ....എന്റെ തലച്ചോറ് കോലച്ചോറാക്കുവോ നിങ്ങള്.....ആന്റണി തല തിരുമാൻ തുടങ്ങി ..... ടാ....തെണ്ടീ....നിന്നെ ഞാനിന്ന് കൊല്ലും.....പന്നീ.....അലക്സ് അവന് നേരെ കൈചൂണ്ടിക്കൊണ്ട് കാറാൻ തുടങ്ങി..... അല്ല....പിന്നെ....എന്റിച്ഛായാ ഇപ്പൊ നിങ്ങൾ ഈ നാട്ടിലെ അറിയപ്പെടുന്ന പെണ്ണ് പിടിയനാ....അത് കൊണ്ട് ഇവിടെ നിന്ന് നിങ്ങൾക്കൊരു പെണ്ണ് കിട്ടുമെന്ന് വ്യാമോഹിക്കേ വേണ്ട.....ഇതാവുമ്പോ....ഒന്നും നോക്കണ്ട....നല്ല ഐശ്വര്യമുളള കൊച്ചാ....വിദ്യാഭ്യാസം ഉണ്ട്....നിങ്ങള് തമ്മിൽ നല്ല ചേർച്ചയുവാ.....അലക്സിനടുത്ത് നിന്ന് മാറിക്കൊണ്ട് ആന്റണി പറഞ്ഞു.... ടാ....മതിയാക്കടാ പുല്ലേ....അവന്റെ കോപ്പിലെ വർത്തമാനം.......എനിക്ക് കേക്കണ്ട ഒന്നും ....എണീറ്റ് പോടാ ചെകുത്താനേ....പറഞ്ഞു കൊണ്ട് അലക്സ് എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തുടങ്ങി .....

മ്മ്..എന്നോടെണീറ്റ് പോവാൻ പറഞ്ഞിട്ട് ഇച്ഛായനിതെങ്ങോട്ടാ......ആന്റണി അലക്സിനെ നോക്കി പിറുപിറുത്തു..... നിന്റെ വല്യമ്മച്ചീടെ കെട്ട് കല്യാണം കൂടാൻ പോവാ.... ഓ.....എനിക്ക് കൂടാൻ പറ്റിയിട്ടില്ലാ പിന്നാ നിങ്ങൾക്ക് ഒന്ന് പോ ഇച്ഛായാ......ആന്റണി അലക്സിനെ കളിയാക്കി പറഞ്ഞു..... ടാ....പന്ന....... എണീറ്റ് പോടാ....ചൊറിയാതെ..... മ്മ്....കലിപ്പൻ.......ഇങ്ങേര് നന്നാവൂലാ.....ആന്റണി പിറുപിറുത്തു..... ❤❤ പാറേക്കാട്ട് തറവാടിന്( ചാണ്ടി സെബാസ്റ്റ്യന്റെ തറവാട്)മുന്നിലിരുന്ന് മദ്യ സേവ ചെയ്യുകയായിരുന്നു റിച്ചാർഡും സേവ്യറും ചാണ്ടി ജേക്കബും..... എന്നാത്തിനാ ഇച്ഛായ ആ കൊച്ചിനെ അങ്ങ് വിട്ട് കളഞ്ഞത്.....ഇത് പോലുളളതൊക്കെ വല്ലപ്പോഴുമൊക്കെയല്ലേ കൈയില് വരത്തൊളളൂ.....സേവ്യർ റിച്ചാർഡിനെ നോക്കി....... ഹാ നീ കണ്ടതല്ല്യോ......സൂസമ്മ എന്റൊപ്പം ഉണ്ടായിരുന്നത്......അവളല്യൊ അന്ന് ആ കൊച്ചിന്റെ വസ്ത്രം മാറ്റിയതും .....രാത്രി മൊത്തോം കാവലിരുന്നത്.....ഈ ചാണ്ടിച്ചൻ പറഞ്ഞോണ്ടാ അവളെ കൂടി കൂട്ടിയത്......ഇല്ലാരുന്നേ നമ്മളൊക്കെ തന്നെ മതിയായിരുന്നു അല്യോടാ സേവ്യറെ.....വഷളൻ ചിരിയോടെ റിച്ചാർഡ് ചാണ്ടിയെ നോക്കി.... നിന്നെയൊക്കെ നന്നായി അറിയാവുന്നത് കൊണ്ട് തന്നാടാ അവളെക്കൂടി അന്ന് കൊണ്ട് വരാൻ പറഞ്ഞത്....

.നീയൊക്കെ കൈവച്ചാ അതിനെ പിന്നെ ജീവനോടെ കിട്ടില്ല.....അവസാനം കൊല പാതകഷകുറ്റത്തിന് സമാധാനം പറയേണ്ടി വരും ഞാൻ. ....... അതോണ്ടാ ഞാൻ സൂസമ്മയെ കൂടി കൊണ്ട് വരാൻ പറഞ്ഞത്...... മ്മ്.....അപ്പോ.....ഇനി എന്താ പ്ലാൻ..... എന്നതായാലും നമ്മളാഗ്രഹിച്ചത് പോലെ അവന്റെ കെട്ട് കല്യാണം മുടങ്ങി.....ഇനി ഇന്നാട്ടീന് അവനാരും പെണ്ണ് കൊടുക്കുകേല....അഥവാ ഇനി അങ്ങനെ ഇങ്ങനെ അവന് വിവാഹം ആവുവാണെങ്കീ തന്നെ നമ്മള് മുടക്കില്യോ....അല്യൊടാ സേവ്യറേ..... അപ്പോ ഇത് തുടരാനാണോ ഇച്ഛായന്റെ പ്ലാൻ... മ്മ്......അവൻ പെണ്ണ് കെട്ടണ്ട....അതിനു ഞാൻ സമ്മതിക്കില്ല.....എന്റെ ഡെയ്സി മോൾക്ക് വേണ്ടി എനിക്കതെങ്കിലും ചെയ്യണം......നിറ കണ്ണുകൾ തുടച്ചു ചാണ്ടി .... മ്മ്.....അപ്പാ കരയല്ലേ......എന്നാത്തിനാ അപ്പാ ഇങ്ങനെ നീറ്റുന്നേ....നമുക്ക് നമ്മുടെ ചെക്കനെ ഇങ്ങോട്ട് കൊണ്ട് വരണ്ടേ.....അതിനിനി എന്നതാ ചെയ്യേണ്ടത്.... അവനിങ്ങനെ കെട്ടാതെ നിക്കുന്നടുത്തോളം കാലം കുഞ്ഞിനെ നമുക്ക് കിട്ടാനുള്ള സാദ്യതയും കൂടുതലാ.....ഇപ്പൊ പിന്നെ നല്ലൊരു സ്വഭാവ സർട്ടിഫിക്കറ്റ് കൂടി ഉണ്ടല്ലോ......

കുഞ്ഞിനെ സംരക്ഷിക്കാൻ ഒറ്റാം തടിയും അനാശാസ്യത്തിന് അറസ്റ്റ് ചെയ്തതുമായ അവന് എങ്ങനെ വിട്ടു കൊടുക്കാനാ....കുഞ്ഞിനെ നമുക്ക് തന്നെ കിട്ടും ഒപ്പം താമരയ്ക്കലെ ആൽഫ്രഡ് നോക്കി നടത്തിയ എക്സ് പോർട്ടിംഗ് കമ്പനിയും......അട്ടഹാസത്തോടെ അയാൾ പറഞ്ഞു..... ❤❤❤ വൈകുന്നേരം ഉമ്മറത്തിരിക്കുകയായിരുന്നു ഏലിയാമ്മയും ആലീസും ആരുവും..... ആരുവിന്റെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നവർ...... അപ്പോ അമ്മ മരിച്ചതിനു ശേഷവും കൊച്ചിനെ തിരക്കി അമ്മേടെ വീട്ടുകാരോ അച്ഛൻ വീട്ടുകാരോ എത്തീലേ.... മ്മ് ഹം....ഇല്ല..... അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ....ഞാൻ പറഞ്ഞത് വല്യപ്പച്ചനും വല്യമ്മച്ചിയൊക്കെ.....(ആലീസ് ) മ്മ്.....അമ്മയുടെ അമ്മയും അച്ഛനും ഇപ്പോഴും ഉണ്ട്.....മംഗലശ്ശരി എന്നാ തറവാട്ട് പേര്.....പുഞ്ചിരിയോടെ അവൾ പറഞ്ഞു... എത്ര വലിയ തറവാടെന്ന് പറഞ്ഞാലും ശരി ആപത്ത് സമയത്ത് കൈതാങ്ങിയില്ലേ പിന്നെ എന്നാ....അതും സ്വന്തം മോളുടെ കുഞ്ഞല്ലേ....ഏലിയാമ്മ കെറുവിച്ചു...... ഈ സമയം ഗേറ്റ് കടന്നു വരുന്ന താമരയ്ക്കലച്ഛനെ കണ്ട് അവർ എഴുന്നേറ്റ് നിന്നു.....

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ അച്ഛോ..... എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ... അവനെന്തിയേ ഏലിക്കുട്ടീ.....അലക്സ്.... ഓ....രാവിലെ ഇവിടെ കുറച്ചു പൊടിപൂരവും കാട്ടിയേച്ച് എസ്റ്റേറ്റിലേക്കൊ മറ്റോ വിട്ട് പോയേക്കുവാ.....വരാനുള്ള സമയായി ഇപ്പൊ വരും.... മ്മ്....അവന്റെ ദേഷ്യം അടങ്ങീലേ.....ഏലിക്കുട്ടീ.... അതങ്ങന അടങ്ങുവോ അച്ഛോ.....ചെയ്യാത്ത തെറ്റിനല്യോ....എന്റെ ചെക്കനും ദേ ഈ പെങ്കൊച്ചും അനുഭവിച്ചത്..... മ്മ്.....ദീർഘമായി നിശ്വസിച്ചു അയാൾ പിന്നെ തുടർന്നു... അലക്സിനെ പളളികമ്മീറ്റീന്ന് മാറ്റണൊന്ന് പറഞ്ഞ് ഇന്ന് ചാണ്ടിച്ചൻ പ്രശ്നം ഉണ്ടാക്കി..... നിനക്കറിയാല്ലോ.....കേസിന്റെ പേരും പറഞ്ഞു അവൻ കളിക്കാ.....എന്നാ ചെയ്യാനാ....എന്നതായാലും അലക്സ് വരട്ടേ.... ഈ സമയം അലക്സിന്റെ ജീപ്പ് അവിടേക്ക് വന്നു നിന്നു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story