അരുന്ധതി: ഭാഗം 9

arundathi

എഴുത്തുകാരി: ദിവ്യ സാജൻ

ജീപ്പിൽ നിന്നിറങ്ങിയ അലക്സ് ഉമ്മറത്തിരിക്കുന്നവരെയൊന്ന് പരതി നോക്കി......അവന്റെ കണ്ണുകൾ ആരുവിലെത്തിയതും അവളെയൊന്ന് കടുപ്പിച്ച് നോക്കി അലക്സ്......ആരു വേഗം മുഖം താഴ്ത്തി.....അവൻ അകത്തേക്ക് കയറി വന്നു.....അച്ഛനെ കണ്ടതും മുണ്ട് മടക്ക് താഴ്ത്തിയിട്ടു.... ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ അച്ഛോ.....അലക്സ് കൈകൂപ്പി ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ അലക്സേ.... എന്നാ അച്ഛോ ഈ നേരത്ത് എന്നതേലും പറയാനുണ്ടോ.....അലക്സ് താടി തൂത്തുകൊണ്ട് ചോദിച്ചു..... മ്മ്......എനിക്ക് നിന്നോടു കുറച്ചു സംസാരിക്കാനുണ്ട്.....അതിനൂ മുന്നെ.....ഇനി എന്താ നിന്റെ പ്ലാൻ.... പ്ലാനോ???മനസ്സിലായില്ലച്ഛോ.... ഹാ.....ഈ കൊച്ചിനെ എന്നാ ചെയ്യാമ്പോവാ... എന്നതാച്ഛോ ഇവളെ ഇനി കെട്ടിച്ചു വിടണോ ഞാൻ..... ഡാ സാത്താന്റെ സന്തതീ....ഒരു പുരോഹിതനോടാ തറുതല പറയുന്നതെന്ന് ഓർമ്മ വേണം ഏലിയാമ്മ അലക്സിനെ കടുപ്പിച്ചു നോക്കി.... അല്ലാ പിന്നെ ഞാനിവളെ എന്നാ ചെയ്യാനാ.... നീ അവളെ കെട്ടണം .....ഞാൻ നോക്കീട്ട് വേറെ പരിഹാരോന്നും കാണുന്നില്ല.... മ്മ്.....എന്റെ പട്ടി കെട്ടും .....അയ്യാ....കെട്ടാൻ പറ്റിയ ചളുക്ക് ആരുവിനെ കലിപ്പീൽ നോക്കി അലക്സ്.... നിന്റെ പട്ടിയെ കൊണ്ട് കൂട്ടിലാക്ക്.....എന്നിട്ടാ കൊച്ചിനൊരു ജീവിതം കൊടുക്ക്.....

നീ കാരണവാ അതിനും കൂടി ചീത്തപ്പേരായത്.....അച്ഛൻ അവനെ തറപ്പിച്ച് നോക്കി ....... നീയെന്നതാടാ പറഞ്ഞേ കെട്ടാൻ പറ്റിയ ചളുക്കെന്നോ .......കാട്ട് പോത്തിനെ പോലത്തെ നിനക്ക് മാലാഖയെ പോലൊരു പെണ്ണിനെ കിട്ടിയതും പോരാ.....ചളുക്കെന്നോ.... അമ്മച്ചി!!!!ദേ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടേ.... നിനക്ക് ചൊറിയുന്നേ പോയ് തേച്ച് നനച്ച് കുളിക്കടാ അല്ലാ പിന്നെ...... ഈ അമ്മച്ചി.....അലക്സ് കെറുവിച്ചു.... ഹാ...മതി മതി അമ്മച്ചിയും മോനും കൂടി പോരെടുത്തത്..... ഡാ അലക്സേ.....ഇന്ന് പാരിഷ് കമ്മിറ്റി കൂടിയായിരുന്നു......നിന്നെ എല്ലാ ചുമതലകളിൽ നിന്നും മാറ്റണവെന്നാ ചാണ്ടി പറഞ്ഞിരിക്കുന്നത്.....ഇങ്ങനെ പോവാണെങ്കിൽ എനിക്കതനുസരിക്കേ നിവൃത്തിയുളളൂ..... അതിനു ഞാനിപ്പോ എന്നാ വേണമച്ഛോ.... അതാ ഞാൻ പറഞ്ഞു വന്നത് നീ അവളുടെ കഴുത്തിലൊരു മിന്നുകെട്ട് ഈ ഉണ്ടായ ചീത്തപ്പേരങ്ങ് മാറ്റ്.... പറ്റില്ലച്ഛോ..... പറ്റും നാളെ തന്നെ ഇവനിവളെ താലി കെട്ടും ....നമ്മുടെ പളളിവക ആഡിറ്റോറിയത്തിൽ വച്ച് ചെറിയ രീതിയിലൊരു മിന്ന് കെട്ട് മാത്രായിട്ട് നടത്താച്ഛോ......

ഇനിയുമത് നീട്ടിക്കൊണ്ടു പോണ്ട.....ഏലിയാമ്മ അലക്സിനെ തറപ്പിച്ച് നോക്കി...... ഈ സമയം അമ്പരപ്പോടെ ഏലിയാമ്മയെ നോക്കി..... അതമ്മച്ചി മാത്രം തീരുമാനിച്ചാ മതിയോ....ഇവളെ ഞാൻ കെട്ടത്തില്ല.... നീ....യീ......താമരക്കലേ ഏലിയാമ്മയുടെ മോനാണേ ഞാൻ പറഞ്ഞതനുസരിക്കും.....അച്ഛോ......ഇനി ചോദിക്കാനും പറയാനുമൊന്നുമില്ല എല്ലാം പറഞ്ഞത് പോലെ നാളെ രാവിലെ പത്ത് മണിക്ക് പളളി ഓഡിറ്റോറിയത്തിൽ വച്ച് എന്റെ മോൻ അലക്സ് ഈ നിൽക്കുന്ന കൊച്ചിന്റെ കഴുത്തിൽ മിന്നു കെട്ടും..... അലക്സ് ആരുവിനെ തറപ്പിച്ച് നോക്കിക്കൊണ്ട് മുകളിലേക്ക് പാഞ്ഞു പോയി..... അമ്മച്ചി പളളില് വിളിച്ചു ചോദ്യോന്നും ഇല്ലാതെ വെറുതെ താലി കെട്ടുന്നേക്കൊണ്ട്....ഇച്ഛായനെ പളളിന്ന് വിലക്കത്തില്യോ.....(ആലീസ് ) മ്മ്.....എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞിട്ട് നമുക്കതിനു പരിഹാരമുണ്ടാക്കാം മോളെ.....അല്ലാതെ ഈ കൊച്ച് ഒരു താലിയുടെ ബലം പോലുമില്ലാത്ത ഇവിടെ നിൽക്കുന്തോറും ആ ചാണ്ടിച്ചൻ ഇടവകേല് വേണ്ടാത്ത പ്രശ്നങ്ങളുണ്ടാക്കും.....പിന്നെ ഒരിക്കലും അലക്സിന് പളളിയേല് ഒന്നിലും സ്ഥാനം വഹിക്കാൻ പറ്റിയെന്ന് വരില്ല....സമ്മതിക്കില്ല.....ആ ചാണ്ടി.....അച്ഛൻ ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു.....

എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ഞാനിറങ്ങാ ഏലിക്കുട്ടീ......നാളെ രാവിലെ പിളളാരേം കൊണ്ട് നീ അങ്ങോട്ട് പോര് ..... മ്മ്......ശരിയച്ഛോ.... അല്ലാ കണ്ണാപ്പീ എന്ത്യേ.... അവനുറങ്ങാ.....ഇടക്കെണീറ്റിട്ട് കുറുക്ക് കൊടുത്തപ്പോ വീണ്ടും ഉറങ്ങാ... മോളെ അരുന്ധതി നീ അവന്റെ ഈ മൂൻ കോപം കണ്ട് പേടിക്കോന്നും വേണ്ട.....അവനൊരു പാവാ.....സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരും....നീ അവനെ സ്നേഹിച്ചാ മതി..... മറുപടി പറയാതെ കുനിഞ്ഞ് നിന്നു അരുന്ധതി...... എന്നാ ശരി പറഞ്ഞു കൊണ്ട് അച്ഛൻ പുറത്തേക്ക് പോയി...... അച്ഛൻ പോയി കഴിഞ്ഞതും അരുന്ധതി മുകളിലേക്ക് പോയി അലക്സിന്റെ റൂമിനടുത്തെത്തിയതും അവനവളെ വലിച്ചു റൂമിലേക്ക് കൊണ്ട് പോയശേഷം വാതിലടച്ച് കുറ്റിയിട്ടു .....അവനവളെ രൂക്ഷമായി നോക്കിക്കൊണ്ട് ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് തെറുത്ത് കൊണ്ട് അവളുടെ അടുത്തേക്ക് വന്നു..... എന്ത് കൊണ്ടോ നേരത്തേ അലക്സിനോട് തോന്നിയ ഭയമൊക്കെ മാറിയ പോലെ തോന്നി ആരുവിന് .....ഒരു തരം നിർവികാരത....ഇയാളിനി തല്ലി കൊന്നാലും എന്താ എന്ന പോലെ അവളോർത്തു....

അവനവളെ ചുമരിനോട് ചേർത്ത് നിർത്തി.... എന്താടി നിന്റെ ഉദ്ദേശം.....എന്റെ കെട്ടിയോളായിട്ട് ഇവിടെ അങ്ങ് കൂടാൻ പോവാ നീ...... മ്മ്.....അരുന്ധതി അവനെ തുറിച്ച് നോക്കി.... അലക്സ് അമ്പരന്ന് അവളെ നോക്കി...... ടീ.....നാളെ രാവിലെ നീയിവിടെ ഉണ്ടാവാൻ പാടില്ല കെട്ട് കെട്ടിക്കോണം.....അമ്മച്ചി പറഞ്ഞാൽ എനിക്കനുസരിക്കാതിരിക്കാൻ പറ്റുകേല.....നിന്നെ എനിക്ക് കെട്ടേണ്ടി വരും അതു കൊണ്ട്.....നീയായിട്ട് ഒഴിവായി പൊക്കോണം കേട്ടല്ലോ.... ഇല്ല.....ഞാൻ പോവില്ല....വാശിയോടെ അവൾ പറഞ്ഞു.... അരുന്ധതി പറയുന്നത് കേട്ട് തറഞ്ഞു നിന്നു പോയി അലക്സ്...... ടീ....ഒരുമ്പെട്ടോളേ എന്താടീ നിന്റെ ഉദ്ദേശം .....ദേ വെറുതെ എന്നെ കൊലപാതകി ആക്കരുത്..... താൻ എന്നെ കൊല്ലുന്നെങ്കീ കൊന്നോ.....തന്റെ കെട്ട്യോളാവുന്നതിലും ഭേതം അത് തന്നാ....പിന്നെ ആ അമ്മച്ചിയാ എന്നെ ഇവിടേക്ക് കൊണ്ട് വന്നത്.....അമ്മച്ചി പറയാതെ ഞാനിവിടിന്ന് പോവുന്ന പ്രശ്നവില്ല.... ടീ.....പുല്ലേ....നീ പോവില്ലല്ലേ.....പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു അലക്സ്.....

ടോ കൈയെടുക്കടോ എന്റെ അനുവാദമില്ലാതെ എന്റെ ദേഹത്ത് തൊട്ട് പോവരുത് ......അവന് നെരെ വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു ആരു..... അവളുടെ ദേഷ്യം അവനിൽ വാശി നിറച്ചു.... അലക്സ് അവളുടെ കൈരണ്ടും പിന്നിലാക്കി ബന്ധിച്ച് അവനോട് ചേർത്ത് നിർത്തി.... ആരു അവനെ മുഖമുയർത്തി നോക്കി.... വിട് എനിക്ക് പോണം.....ആരു കുതറി..... അടങ്ങി നിക്കടി....ദേ....മര്യാദയ്ക്ക് പറയാ.....ഇന്ന് രാത്രി തന്നെ ഇവിടെ നിന്നും കെട്ട് കെട്ടിക്കോണം.....നാളെ രാവിലെ നീയിവിടെ ഉണ്ടാവരുത്..... തന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞതാ ഞാൻ പോവില്ലാന്ന് മാറി നിക്കടോ.....പറഞ്ഞു കൊണ്ട് ആരു അവനെ നെഞ്ചിൽ പിടിച്ചു തളളി.....പെട്ടന്നായത് കൊണ്ട് അലക്സ് മൂടിടിച്ച് നിലത്തേക്ക് വീണു.....ഈ സമയം കൊണ്ട് ആരു വാതിൽ തുറന്നു പുറത്തേക്ക് പോയി.... ടീ.....പുല്ലേ.....നിനക്ക് ഞാൻ തരുന്നുണ്ടെടീ.....അലക്സ് അലറി...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story