പാർവതി ശിവദേവം: ഭാഗം 47

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

രേവതിയുടെ വീട്ടിൽ നിന്നും ഇറങിയ ശിവ നേരെ പോയത് തന്റെ ഓഫീസിലേക്ക് ആണ്.ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ബോർഡ് മീറ്റിംഗ് ഉണ്ടായിരുന്നു. മീറ്റിംഗ് കഴിഞ്ഞ് ക്ലിന്റ്‌സുമയി ഒരു ഡിന്നർ പ്ലാൻ ചെയ്തിരുന്നത് കൊണ്ട് 8 മണിക്ക് ആണ് ഓഫീസിൽ നിന്നും ഇറങ്ങിയത്. "സാർ... സാറിന് ഒരു വിസിറ്റർ ഉണ്ട്. ഉച്ച മുതൽ വെയിറ്റ് ചെയ്യുന്നതാണ്. സാർ മീറ്റിങ്ങിൽ ആയതിനാൽ ആണ് ഞാൻ പറയാതിരുന്നത് " ശിവയുടെ PA ആയ മാധവ് പറഞ്ഞും ' " Ok .," അത് പറഞ്ഞ് ശിവ ക്ലയിസിനോപ്പം താഴേക്ക് നടന്നു. റിസപ്ഷനിൽ തന്നെ വെയിറ്റ് ചെയ്യ്തു നിൽക്കുന്ന കണ്ണനെ കണ്ടപ്പോൾ ശിവ ഒരു സംശയത്തോടെ അവൻ്റെ അരികിലേക്ക് നടന്നു. ''ആർദവ് എന്താ ഇവിടെ.anything official... " ശിവ അവൻ്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു. "അല്ല. ഒരു പേർസണൽ കാര്യം പറയാനാണ് ഞാൻ വന്നത് ".

ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാർവണ നേരത്തെ ഉറങ്ങാൻ കിടന്നു. അപ്പോഴാണ് ശിവയുടെ കാര്യം അവൾക്ക് ഓർമ വന്നത്. "കണ്ണൻ ശിവയെ പോയി കണ്ടോ എന്തോ. എന്തായാലും ഒന്ന് വിളിച്ച് നോക്കാം " പാർവണ കണ്ണനെ വിളിക്കാനായി ഫോൺ റൂമിൽ മുഴുവൻ തിരഞ്ഞെങ്കിലും എവിടെയും കാണാൻ ഇല്ല . " അമ്മാ... എന്റെ ഫോൺ എവിടെയെങ്കിലും കണ്ടോ "അവൾ ബഹളം വെച്ച് വീടുമുഴുവൻ നോക്കാൻ തുടങ്ങി. ആരുവിന്റെ ഫോണിൽ നിന്നും തന്റെ ഫോണിലേക്ക് വിളിച്ചു എങ്കിലും സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്. " ഏതു സമയവും ഫോണിൽ കളിച്ചുകൊണ്ടിരിക്കാതെ പോയി കിടന്ന് ഉറങ്ങ് തുമ്പി... ഫോൺ ഒക്കെ നാളെ നോക്കാം" അച്ഛൻ ഗൗരവത്തോടെ പറഞ്ഞതും പാർവണ പിന്നെ ഒന്നും മിണ്ടാതെ പോയി ചെന്ന് കിടന്നുറങ്ങി.

ദേവ ഹോളിൽ ഇരിക്കുമ്പോഴാണ് ശിവ അങ്ങോട്ടേക്ക് കയറിവന്നത് . വന്നപ്പോൾ തന്നെ വല്ലാത്ത ഒരു ദേഷ്യം ശിവയുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പോലെ ദേവക്ക് തോന്നിയിരുന്നു .അതുകൊണ്ടുതന്നെ ദേവ ശിവയോട് ഒന്നും സംസാരിക്കാനും പോയില്ല. ശിവ നേരെ തന്റെ മുറിയിലേക്കാണ് പോയത്. മുകളിൽ നിന്നും എന്തോ ശക്തമായി താഴെ ചിന്നിച്ചിതറുന്ന ശബ്ദം കേട്ടാണ് ദേവ മുകളിലേക്ക് ഓടിയത്. ശിവയുടെ മുറിയിലെത്തിയ ദേവ കാണുന്നത് റൂമിൽ ചിന്നി ചിതറി കിടക്കുന്ന സാധനങ്ങളും കുപ്പിച്ചില്ലുകളും ആയിരുന്നു. ശിവയാണെങ്കിൽ ബെഡിൽ ഇരുന്ന് തന്റെ മുടിയിൽ കൈകോർത്തു വലിക്കുന്നുണ്ട് . "ശിവ എന്താടാ പറ്റിയേ "ദേവ ടെൻഷനോടെ അവന്റെ അരികിൽ വന്നിരുന്നു .എന്നാൽ ശിവ തന്നെ ദേഷ്യം നിയന്ത്രിക്കുന്നതിനുവേണ്ടി കണ്ണടച്ച് ബെഡിൽ ഇരിക്കുകയായിരുന്നു ദേവ ഒന്നും മിണ്ടാതെ കുറച്ചുനേരം അവന്റെ അരികിയിൽ തന്നെ ഇരുന്നു ശേഷം കബോഡിൽ നിന്നും ഒരു ടവ്വൽ എടുത്ത് അവനു കൊടുത്തു.

" പോയി ഫ്രഷ് ആയിട്ടു വാ .അപ്പോൾ കുറച്ച് ഒക്കെയാവും "അതുകേട്ടതും ശിവ ടവലുമായി നേരെ ബാത്ത് റൂമിലേക്ക് പോയി. അതേസമയം ദേവ സെർവന്റിനെ വിളിച്ച് റൂം മൊത്തം ക്ലീൻ ചെയ്തിരുന്നു .ശിവ കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും റൂം വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. ദേവയാണെങ്കിൽ എന്തോ ആലോചിച്ച് ബാൽക്കണിയിൽ നിൽക്കുന്നുണ്ട്. ശിവ തന്റെ കൈയിലുള്ള ടവ്വൽ സ്റ്റാൻഡിൽ വിരിച്ചിട്ട്, ഡ്രസ്സ് മാറി ദേവയുടെ അരികിലേക്ക് നടന്നു. രണ്ടുപേരും കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ അകലേക്ക് നോക്കി നിന്നു. പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട് . "എന്താ ശിവ പ്രശ്നം "ദേവ സൗമ്യമായി അവനോട് ചോദിച്ചു . "നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് എനിക്കുവേണ്ടി പാർവണയെ കല്യാണം ആലോചിച്ചത്." അത്രനേരം ശാന്തമായി നിന്നിരുന്ന ശിവയുടെ മുഖം ആ നേരത്ത് ദേഷ്യത്താൽ ചുവന്നിരുന്നു . "അത്... അത്.. നീ എങ്ങനെ അറിഞ്ഞു" ദേവ അത്ഭുതത്തോടെ ചോദിച്ചു . "ആദ്യം ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറയ്.

എന്നോട് ചോദിക്കാതെ നിങ്ങൾ എന്തിനാണ് ഇതൊക്കെ ചെയ്തത്." " ശിവ അമ്മയ്ക്ക് ...അമ്മയ്ക്ക് അവളെ ഒരുപാട് ഇഷ്ടായി. നിനക്ക് എന്തുകൊണ്ടും പാർവണ നന്നായി ചേരും എന്ന് എനിക്കും തോന്നി. അതാ നിന്റെ സമ്മതം ചോദിക്കുന്നതിനു മുൻപ് ഞങ്ങൾ അവളുടെ വീട്ടിൽ അന്വേഷിച്ചത് " "എന്നിട്ടിപ്പോ എന്തായി. എന്നോട് ചോദിച്ചില്ല എങ്കിലും നിനക്ക് അവളോട് എങ്കിലും ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ .ഇപ്പോൾ ഞാൻ ആരായി "ശിവ ദേഷ്യത്തോടെ പറഞ്ഞ് ബാൽക്കണിയിലെ ടേബിളിന്റെ മുകളിലിരുന്ന ഫ്ലവർ വെയ്സ് താഴെ എറിഞ്ഞുടച്ചു . "നീ ഇങ്ങനെ ദേഷ്യപെടാൻ എന്താ ഉണ്ടായത്. അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം. അവളുടെ നോട്ടത്തിലും നിന്നോടുള്ള സമീപനത്തിൽ നിന്നും എനിക്ക് അത് മനസ്സിലായി." ദേവ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. " എന്നാൽ അത് നിന്റെ തോന്നൽ മാത്രമാണ്. നിനക്കറിയോ അവളുടെ മറ്റവൻ ഇല്ലേ. അവൻ ഇന്ന് എന്നെ കാണാൻ ഓഫീസിൽ വന്നിരുന്നു." "മറ്റവനോ... നീ ആരുടെ കാര്യമാ പറയുന്നേ" ദേവ മനസ്സിലാവാതെ ചോദിച്ചു.

"മറ്റാരാ ആ ആർദവ്ച്ച തന്നെ. ഓഫീസിൽ എന്റെ ക്ലൈയിൻസിന്റെ മുന്നിൽ വെച്ച് എന്നെ ഇൻസൾട്ട് ചെയ്തു. അതും അവളുടെ പേര് പറഞ്ഞ്." "നീ കാര്യങ്ങളൊന്നു വ്യക്തമായി പറയ് ശിവ. എനിക്കൊന്നും മനസ്സിലാവുന്നില്ല " "നിനക്കറിയോ അവനും അവളും തമ്മിൽ പ്രേമത്തിൽ ആണത്രേ. അവരുടെ എൻഗേജ്മെന്റ് ആവാറായി എന്ന്. അതിനിടയിൽ ഞാനൊരു ശല്യമായി അവരുടെ ഇടയിൽ കയറി വരരുത് എന്ന്, അവൾ ഒരിക്കലും എന്നെക്കുറിച്ച് ഇങ്ങനെ ഒന്നും കരുതിയിട്ടില്ല എന്നും അവനോട് പറഞ്ഞയച്ചിരിക്കുന്നു .അതുമാത്രമല്ല അവൾക്ക് എന്നോട് വെറുപ്പാണ്. പിന്നെ എന്തിന്റെ പേരിലാണ് അവളൊട് ഒരു വാക്ക് പോലും ചോദിക്കാതെ അവളുടെ വീട്ടിലേക്ക് വിളിച്ചത്.... അങ്ങനെ അവൻ ഓരോന്നും പറഞ്ഞ് എന്റെ ക്ലൈയിൻസിന്റെ മുന്നിൽ വച്ചാണ് എന്നെ ഇൻസൾട്ട് ചെയ്തത്. അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതും ഞാൻ അറിയുക കൂടി ചെയ്യാത്ത വിഷയതിന്റെ പേരിൽ.... നിങ്ങളോട് ആരാണ് പറഞ്ഞത് എന്നോട് ചോദിക്കാതെ ഇതെല്ലാം നടത്താൻ..

ഞാൻ നിങ്ങൾക്ക് അത്ര വലിയ ബുദ്ധിമുട്ടാണെങ്കിൽ ഇപ്പൊ പറയാം. ആ സമയം ഞാൻ ഇവിടുന്നു ഇറങ്ങാം " ശിവ തന്റെ ദേഷ്യം ബാൽക്കണിയിലെ റീലിൽ അടിച്ചു കൊണ്ട് തീർത്തു. "ശിവ നിന്റെ ദേഷ്യം ഒന്ന് കുറയ്ക്ക്" ദേവ അവനെ റൂമിലേക്ക് പിടിച്ചുകൊണ്ടുപോയി. "പാർവണ ഇങ്ങനെയൊക്കെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല ശിവ. എന്തോ എവിടെയോ ഒരു കുഴപ്പം പോലെ. കാര്യമറിയാതെ നമ്മൾ ആരെയും കുറ്റപ്പെടുത്താൻ പാടില്ല ". "നീ ഇപ്പോഴും അവളുടെ ഭാഗത്താണോ ദേവ നിൽക്കുന്നേ .ഞാൻ പറയുന്നത് നിനക്ക് വിശ്വാസമില്ലേ. ഞാൻ കള്ളം പറയുകയാണ് എന്നാണോ " "ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല ശിവ. നിന്റെയും പാർവണയുടെയും ഇടയിൽ വേറെ എന്തൊക്കെയോ കളി നടക്കുന്ന പോലെ . എന്തായാലും നീ അതെല്ലാം മറന്നേക്കൂ. ഇപ്പൊ തൽക്കാലം സുഖമായി ഒന്നുറങ്ങ്. അപ്പോൾ തന്നെ തീരും പകുതി പ്രശ്നം." " മറക്കാനോ.. ഞാനോ. ഒരിക്കലും ഇല്ല.. എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലെ എവിടെയും ഇൻസൾട്ടഡ് ആയിട്ടില്ല .അതും ഞാൻ ചെയ്യാത്ത തെറ്റിന്...

ഇതിന് ഒരിക്കലും ഞാൻ അവർക്ക് മാപ്പു നൽകില്ല .ശിവയാണ് പറയുന്നത്." അവൻ ദേഷ്യത്തോടെ പറഞ്ഞു ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി . ദേവ എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം അവിടെത്തന്നെയിരുന്നു .ശേഷം ഫോണെടുത്തു പാർവണയെ വിളിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു .  രാവിലെ അച്ഛൻ വന്നു വിളിച്ചപ്പോഴാണ് പാർവണ കണ്ണുതുറന്നത്. "തുമ്പി മോളേ എണീക്ക് എന്തു ഉറക്കമാ ഇത്" അച്ഛൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു . "കുറച്ചു നേരം കൂടി ഉറങ്ങട്ടെ അച്ചാ .ഓഫീസ് ഉള്ള ദിവസങ്ങളിൽ നേരത്തെ എണീക്കണം. ഇങ്ങനെ എപ്പോഴെങ്കിലും മാത്രമേ ഉറങ്ങാൻ പറ്റുള്ളൂ. പിന്നെ ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്ക് തിരിച്ചുപോകണം .ഉച്ചവരെ ലീവ് ആണ്." ' അതേക്കുറിച്ച് പറയാനാണ് അച്ഛൻ ഇപ്പോൾ മോളുടെ അടുത്തേക്ക് വന്നത് .ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ എന്റെ മോള് സാധിച്ചു തരുമോ. "അച്ഛൻ ചെറിയ ഒരു മടിയോടെ ആണ് അത് ചോദിച്ചത് . "എന്താ അച്ഛാ എന്താ കാര്യം"

അതു പറഞ്ഞ് അവൾ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു . "മോളിനി കുറച്ച് ദിവസം ഓഫീസിലേക്ക് പോകണ്ട .ലീവെടുക്ക്"... "അതെന്താ അച്ഛാ .....ഇപ്പൊ തന്നെ ഒരുപാട് ലീവ് ആയി. ഇനിയും ലീവ് എടുക്കാൻ പറ്റില്ല. അത് മാത്രമല്ലാ ലീവെടുക്കാൻ മാത്രം എന്താ കാര്യം "അവൾ സംശയത്തോടെ ചോദിച്ചു . "ഈ വരുന്ന ഞായറാഴ്ച ഞങ്ങൾ മോളുടെ എൻഗേജ്മെന്റ് തീരുമാനിച്ചു " അച്ഛൻ പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ ഇരിക്കുകയായിരുന്നു പാർവണ ." 'എന്താ അച്ഛൻ പറഞ്ഞത് .എനിക്ക് മനസ്സിലായില്ല." "അടുത്ത അയച്ച മോളുടെയും കണ്ണന്റെയും വിവാഹ നിശ്ചയമാണ്" "അച്ഛൻ ഇത് എന്തൊക്കെയോ പറയുന്നേ. എന്റെ സമ്മതം ചോദിക്കാതെ ഇതൊക്കെ എന്തിനാ നിങ്ങൾ തീരുമാനിച്ചത് ." "ഞങ്ങളുടെ ആഗ്രഹം മോൾ ഒരിക്കലും എതിർക്കില്ല എന്നാണ് അച്ഛന്റെയും അമ്മയുടെയും വിശ്വാസം .ഞങ്ങളെ ധിക്കരിക്കാനാണ് മോളുടെ ഭാവം എങ്കിൽ പിന്നെ ഈ അച്ഛൻ ജീവിച്ചിരിക്കില്ല." അതുപറഞ്ഞ് അച്ഛൻ എഴുന്നേറ്റ് മുറിയിൽ നിന്നും പുറത്തേക്ക് പോകാൻ നിന്നു. " അച്ഛാ " അവൾ അച്ഛനെ പിന്നിൽ നിന്നും വിളിച്ചു. " കണ്ണന്.... കണ്ണന് സമ്മതമാണോ ഈ കല്യാണത്തിന് " "അതെ അവൻ തന്നെയാണ് എല്ലാ ഒരുക്കങ്ങളും നടത്തിയതും,

അതിനുള്ള തീയതി പോലും നിശ്ചയിച്ചതും "അതുപറഞ്ഞ് അച്ഛൻ പുറത്തേക്കു പോയി. " അപ്പൊ കണ്ണൻ എന്നെ പറ്റിച്ചതാണോ. അവൻ ശിവയോട് എല്ലാം സംസാരിക്കാം എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്താ ഇങ്ങനെയൊക്കെ" പാർവണ ഒന്നും വിശ്വാസം വരാതെ കുറച്ചുനേരത്തേക്ക് ഇരുന്നു. പിന്നീട് മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവിടെ നിന്നും എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. " അമ്മേ... അമ്മേ ...അച്ഛൻ എവിടെ " അവൾ അത് പറയുമ്പോൾ ശബ്ദം ഇടാറാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു . "അച്ഛൻ പാടത്തേക്കു പോയല്ലോ. എന്താ കാര്യം ...." "അമ്മയും അറിഞ്ഞു കൊണ്ടാണോ ഞാനും കണ്ണനും തമ്മിലുള്ള എൻഗേജ്മെന്റ് ഉറപ്പിച്ചത് " "അതെന്താ ഇത്ര അറിയാനുള്ളത്. ഞങ്ങളിത് കുറച്ചുകാലം മുമ്പ് തന്നെ തീരുമാനിച്ചതായിരുന്നു .പിന്നെ ഇപ്പോഴാണ് എല്ലാ കാര്യങ്ങളും ഒത്തുവന്നത് " "അമ്മ എന്തൊക്കെയാ പറയുന്നേ. നിങ്ങൾ എന്റെ സമ്മതം പോലും ചോദിക്കാത്തെ. എനിക്കെന്താ ഈ കാര്യത്തിൽ ഒരു അവകാശവുമില്ല " "

"വെറുതെ കളിക്കാതെ പോയി കുളിക്കാൻ നോക്കണേ പെണ്ണേ...എന്നിട്ട് വേണം ഡ്രസ്സ് എടുക്കാൻ പോകാൻ. കണ്ണനും അമ്മയും ഒക്കെ കുറച്ചു കഴിഞ്ഞ് വരും. നിന്നെ ഈ കോലത്തിൽ കണ്ടാൽ പിന്നെയും പറയേണ്ട കാര്യമില്ലല്ലോ...." അമ്മ അതുപറഞ്ഞ് അടുക്കളയിലേക്ക് നടന്നു. പാർവണ ദേഷ്യത്തോടെ അകത്തേക്ക് വന്ന് മുറി മുഴുവൻ തന്റെ ഫോൺ തിരഞ്ഞു പക്ഷേ എവിടെയും ഫോൺ കാണാനില്ല. താനറിയാതെ തനിക്കു ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായിരുന്നു. ദേഷ്യത്തോടെ പാർവണ മുറിയിലുള്ള എല്ലാ സാധനങ്ങളും വലിച്ചുവാരി ഇട്ടു എന്നിട്ടും ഫോൺ മാത്രം കിട്ടിയില്ല. അവസാനം അവൾ ആരുടെ ഫോണിൽ വേഗം കണ്ണനെ വിളിച്ചു . ആദ്യത്തെ റിങ്ങിൽ തന്നെ അവൻ കോൾ അറ്റൻഡ് ചെയ്തു. " ഇവിടെ എന്തൊക്കെയാ കണ്ണാ നടക്കുന്നേ .നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ. എന്നെ എന്തൊക്കെ പറഞ്ഞാണ് നീ പറ്റിച്ചത് ."കോൾ എടുത്തതും പാർവണ പറഞ്ഞു "ഞാനെന്തു പറഞ്ഞാ നിന്നെ പറ്റിച്ചത്" കണ്ണനും തിരിച്ച് ഗൗരവത്തിൽ തന്നെ ചോദിച്ചു.

"നീ പറ്റിച്ചില്ലേ എന്നെ .നീ ഇന്നലെ എന്തൊക്കെയാ പറഞ്ഞത് .ശിവേ നേരിൽ കാണാം എന്നും എന്റെ ഇഷ്ടം നീ തന്നെ അവനോട് പറയാം എന്നെല്ലാം പറഞ്ഞത് നീ തന്നെയല്ലേ .എന്നിട്ട് എന്താ ഞാൻ കേൾക്കുന്നത് .ഞാനും നീയും തമ്മിലുള്ള നിശ്ചയമാണ് അടുത്താഴ്ച എന്ന് " "ഞാൻ ശിവേ പോയി കണ്ടിരുന്നു . നിന്റെ ഇഷ്ടത്തെക്കുറിച്ച് അവനോട് പറയുകയും ചെയ്തു. പക്ഷേ അവൻ പറഞ്ഞ മറുപടി നിനക്ക് താങ്ങാവുന്നതിലും അപ്പുറമാണ് തുമ്പി " "നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല കണ്ണാ. കാര്യങ്ങൾ കുറച്ചുകൂടി തെളിച്ചു പറയൂ" പാർവണ മനസ്സിലാവാതെ പറഞ്ഞു . "ഇനി എന്താണ് തെളിച്ചു പറയാനുള്ളത് . അവന് നിന്നെ വേണ്ട ,നിന്നോട് വെറുപ്പാണ് പോലും, അവന്റെ നിലയ്ക്കും വിലയ്ക്കും പണത്തിനും വച്ചുനോക്കുമ്പോൾ നിനക്കെന്താണ് യോഗ്യതയാണ് അവനെ സ്നേഹിക്കാൻ ഉള്ളത് എന്ന് . അവന്റെ പണം കണ്ടിട്ടാണ് നീ അവനെ സ്നേഹിച്ചത് എന്ന്, നിന്നോട് വെറുപ്പ് മാത്രമേ കണ്ട നാൾ മുതൽ അവൻ ഉള്ളൂ എന്ന്,

ഇതിലും അപ്പുറം ആണ് അവൻ നിന്നെ കുറിച്ച് പറഞ്ഞത് അത് എന്താണെന്ന് പോലും എനിക്ക് നിന്നോട് പറയാൻ കഴിയില്ല .അങ്ങനെയുള്ള അവനേയാണോ നീ ഇത്രയുംകാലം സ്നേഹിച്ചത് ." പിന്നീട് ശിവയെക്കുറിച്ച് കണ്ണൻ പലതും പറഞ്ഞെങ്കിലും അതൊന്നും തന്നെ പാർവണ കേട്ടിരുന്നില്ല .അവളുടെ കയ്യിൽ നിന്നും ഫോൺ പതിയെ താഴേക്ക് വീണു. അവൾ കാരഞ്ഞോ കൊണ്ട് നിലത്തേക്ക് ഉർന്നിരുന്നു. കാലുകൾക്കിടയിൽ മുഖം വെച്ച് അവൾ പൊട്ടിക്കരയാൻ തുടങ്ങി .അവളുടെ കരച്ചിലിന്റെ ശബ്ദം കേട്ട് മുറ്റത്ത് ഉണ്ടായിരുന്ന അമ്മ പേടിയോടെ അവളുടെ അരികിലേക്ക് വന്നു . കാര്യം എന്താണെന്ന് എത്ര അന്വേഷിച്ചിട്ടും അവൾ ഒന്നും മിണ്ടാതെ കരയുക മാത്രമാണ് ചെയ്തത് .അവസാനം അമ്മ പേടിച്ച് അച്ഛനെ വിളിച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞതും അച്ഛൻ വീട്ടിലേക്ക് എത്തി . അച്ഛൻ പതിയെ അവളുടെ അരികിൽ വന്നിരുന്നു. ' കഴിഞ്ഞത് എല്ലാം കഴിഞ്ഞു. അച്ഛന് എല്ലാം അറിയാം. എൻഅറെ കുഞ്ഞ് സങ്കടപ്പെടേണ്ട .നമ്മുടെ കണ്ണ് നല്ലവനാ. അവൻ മോളേ പൊന്നുപോലെ നോക്കും എന്നെനിക്ക് ഉറപ്പുണ്ട് .ഇനി എന്റെ കുഞ്ഞ് ആയിട്ട് ഒരു എതിർപ്പ് പറയരുത്. അച്ഛന്റെ ഒരു അപേക്ഷയാണിത് . അത് പറഞ്ഞ് അച്ഛൻ പുറത്തേക്ക് പോയി .

പാർവണ കുറേനേരം അങ്ങനെ തന്നെ ഇരുന്നു . ആരുടെയോ തണുത്ത കരസ്പർശം തോളിൽ അനുഭവപ്പെട്ടപ്പോഴാണ് അവൾ മുഖം ഉയർത്തി നോക്കിയത്. മുമ്പിലിരിക്കുന്ന കണ്ണനെ അവൾ നിർവികാരിതയോടെ നോക്കി . "കണ്ണാ ....ശിവ അവൻ എന്തിനാ ..." പാർവണ പറഞ്ഞത് മുഴുവൻ ആക്കാൻ കഴിയാതെ പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി. " ഇങ്ങനെ കരയല്ലേ തുമ്പി. നീ ഇങ്ങനെ കരയാൻ ഒന്നുമുണ്ടായിട്ടില്ല . നിന്റെ സ്നേഹത്തിൻറെ വില അവനറിയില്ല. അറിയാത്തവർക്ക് വേണ്ടി നീ എന്തിനാണ് വെറുതെ ഇങ്ങനെ കരയുന്നത് .നിനക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാം. എനിക്കതിന് ഒരു മടിയുമില്ല" എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്. അതുകൊണ്ട് ഇനിയെങ്കിലും എന്റെ സ്നേഹം നീ ഒന്നു മനസ്സിലാക്ക്. ഞാൻ നിന്റെ കാലുപിടിച്ച് അപേക്ഷിക്കാം തുമ്പീ..." കണ്ണൻ അവളുടെ കാലു പിടിച്ചു കൊണ്ട് പറഞ്ഞതും പാർവണ പെട്ടെന്ന് തൻഅറെ കാലുകൾ പുറകിലേക്ക് വലിച്ചു . "എനിക്കിപ്പോൾ ശിവയോട് തീർത്താൽ തീരാത്ത ദേഷ്യം ഉണ്ട് .എന്ന് വെച്ച് അവനെ കണ്ട് സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല. അതും എഅൻറെ ഫ്രണ്ടിനെ പോലെ ,അല്ലെങ്കിൽ ഒരു നല്ല സഹോദരനെ പോലെ കണ്ട നിന്നെ എനിക്ക് ഒട്ടും സങ്കൽപ്പിക്കാൻ കഴിയില്ല ." പാർവണ അവനോട് അപേക്ഷ പൂർവ്വം പറഞ്ഞു. അതുകേട്ടാണ് മുറിയിലേക്ക് അച്ഛൻ വന്നത്.

അച്ഛന്റെ മുഖം ദേഷ്യത്താൽ വിറയ്ക്കുന്നത് അവളും പേടിയോടെയാണ് കണ്ടത് "നീ എന്തിനാ മോനെ ഇവളോട് ഇങ്ങനെ കാലുപിടിക്കാൻ നിൽക്കുന്നത് .ഇവൾ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രമായിരിക്കും. അത് അച്ഛന്റെ ഉറപ്പാണ്. ഇനി എന്റെ വാക്ക് ധിക്കരിക്കാനാണ് ഇവളുടെ ഭാവം എങ്കിൽ അത് കാണാൻ ഈ ലോകത്ത് ഞാൻ ഉണ്ടാവില്ല .ഞാൻ വെറുതെ പറയുന്നതല്ല തുമ്പി ..എന്നെക്കുറിച്ച് നിനക്ക് അറിയാല്ലോ" അച്ഛൻ താക്കീതോടെ പറഞ്ഞ് കണ്ണനെ വിളിച്ചു പുറത്തേക്ക് പോയി. തുമ്പി ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെതന്നെ നിന്നു കണ്ണനും അച്ഛനും ഓരോന്ന് സംസാരിച്ചു മുറ്റത്തു നില്ക്കുകയായിരുന്നു എൻഗേജ്മെന്റ്നെ കുറിച്ചാണ് പ്രധാനമായും അവർ സംസാരിക്കുന്നത് .അപ്പോഴാണ് അവരുടെ അരികിലേക്ക് പാർവണ വന്നത് . ''എനിക്ക് സമ്മതമാണ് "പാർവണ അച്ഛനെ നോക്കി പറഞ്ഞു കൊണ്ട് തിരിച്ചു" മുറിയിലേക്ക് തന്നെ പോയി .കണ്ണനെ അബദ്ധവശാൽ പോലും നോക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു. എന്തോ വല്ലാത്ത സന്തോഷം കണ്ണന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. ദേഷ്യത്തോടെയാണ് എങ്കിലും അവൾ സമ്മതിച്ചല്ലോ എന്ന സന്തോഷം ആയിരുന്നു ആ അച്ഛന്റെ മനസ്സിലും .......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story