❤️അസുരപ്രണയം❤️: ഭാഗം 11

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

നീയിത്രയ്ക്ക് പോഴനാണോ, ഭാര്യയുടെ കാമുകന്റെ അടുത്തുതന്നെ അവളെക്കൊണ്ട്ന്നല്ലോ.... Proud ഓഫ് യു 💪💪 ഞാനും ഉണ്ട് ഇവിടെ..... ഫോർ യുവർ എനിമി..... I'm സോറി ഫോർ യുവർ വൈഫ്‌ 😍😍😍😍😍" ആ മെസേജ് കണ്ടമാത്രയിൽ ശ്രീയുടെ മുഖം വിളറി..... അച്ചു അവനെയും നോക്കിയാണ് നിൽപ്പ്, അവന്റെയാ നിൽപ്പും ഭാവവും കണ്ടതും അവളെടുത്തേക്ക് വന്നു ഫോണിലേക്ക് എത്തിനോക്കി, ....അതുമനസിലായതും മുഖത്ത് ദേഷ്യം വരുത്തിയവൻ അവളെപ്പിടിച്ചുതള്ളി.... തനിക്കെന്തിന്റെ കേടാഡോ, എന്തിനാ തള്ളിയത് തോന്നീട്ട്... നീ എന്തിനാ എന്റെ ഫോണിലേക്ക് നോക്കിയത്, ഞാൻ നിന്നോട് മുൻപും പറഞ്ഞതാ എന്റെ പേർസണൽ കാര്യങ്ങളിലേക്ക് എത്തിനോക്കരുതെന്ന്.... ഇതിനുവേണ്ടി പ്രൈവസി കീപ് ചെയ്യാൻ നിങ്ങളാരാ, എന്താ ഇനി വല്ല കാമുകിയുമാണോ മെസേജ് അയച്ചത്.... അതേടി, കാമുകി തന്നെയാ.... നിനക്ക് ഡേവിഡിനോട് റിലേഷൻ കീപ് ചെയ്യാമെങ്കിൽ എനിക്ക് ഒരു കാമുകി ഉണ്ടായിക്കൂടെ..... എടുത്തടിച്ചപോലെയുള്ള മറുപടി കേട്ടപ്പോൾ അവളുടെ മനസ് വിങ്ങി, അത് കൺകോണിലൊരു നീർതുള്ളിയ്ക്ക് രൂപംകൊടുത്തു......ശ്രീ അത് മൈൻഡ് ചെയ്യാതെ ബാത്‌റൂമിൽ കയറി കതകടച്ചതും അവള് കുറച്ചു നേരം അവിടെയിരുന്നു പിന്നെ ഡേവിഡിന്റെ അടുത്തേക്കുനടന്നു.... ഡേവിച്ച..... വന്നോ.... എന്താണ് സങ്കടം അവനുമായി പിന്നെയും. വഴക്കിട്ടോ.....

എന്തിനാ പിന്നെയുമെന്ന് ചോദിക്കുന്നത്, ഫുൾ ടൈം അതാണല്ലോ പിന്നെ എന്താ....... ഓ.... ഇപ്പോൾ എന്താ....പുതിയ കാരണം. അതിന് മുഴുത്ത പ്രാന്താ..... വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിടണം, കുറച്ചു നേരം നോർമൽ ആണെങ്കിൽ പിന്നെ എന്നെക്കണ്ടാൽ കടിച്ചുകീറാൻ വരും.... ദുഷ്ടൻ..... ഡേവിഡ് ത്രിശങ്കു സ്വർഗത്തിലാണ്, എന്തുവേണമെന്ന് ഒരു ഐഡിയ മനസ്സിൽ വരാത്തത്തിനാൽ അവനൊന്നും മിണ്ടാതെ തന്റെ സാധങ്ങൾ എടുത്തുവെയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്..... ഡേവിച്ച.... കേൾക്കുന്നുണ്ടോ... ഉണ്ടെടി.... നീ അവന്റെ കാര്യം വിട്ടേക്ക് നമ്മളിത് എത്രനാളുകൂടിയാ കണ്ടത് നമുക്കങ്ങു അടിച്ചുപൊളിച്ചു തിമിർക്കാം.... ഓക്കേ.... ഉം ഓക്കേ... എന്തായാലും ഡേവിച്ചനെയും എന്നെയും ചേർത്തുവച്ചു ആ അലവലാതി പറയും അപ്പോൾ പിന്നെ എന്തേലും കാരണംകൂടെ ഉണ്ടായിക്കോട്ടെ..... അങ്ങനെ ആണേൽ ഒരു അരമണിക്കൂർ ഞാൻ റെഡിയായിവരാം..... നീ അപ്പോഴേക്ക് അമ്മച്ചിയെ കത്തിവച്ചു കൊന്നോ... പോടോ... അവന്റെ തലയ്ക്കൊരെണ്ണം കൊടുത്തു അവള് റൂമിൽനിന്നിറങ്ങി അടുക്കളയിലേക്ക് നടന്നു..... ശ്രീ ബെഡിലിരിക്കുകയാണ്, മനസ് വല്ലാതെ നീരിപുകയുന്നുണ്ടവന്.... എന്നാലും ഇതാരാവും....

അവളോട് ചോദിച്ചാലോ ശത്രുക്കൾ വല്ലതും ഉണ്ടായിരുന്നോ എന്ന്..... ചോദിക്കാം അതാ നല്ലത്..... ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും മറുചോദ്യവുമെല്ലാം സ്വയം ചോദിക്കുകയാണവൻ. അവനങ്ങനെ ഇരിക്കുമ്പോഴാണ് അച്ചു വന്നത്, അവനെ മൈൻഡ് ചെയ്യാതെ അവള് ഡ്രെസെടുത്ത് ബാത്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും അവനവളുടെ കൈപിടിച്ച് തന്റെ അടുത്തിരുത്തി.... എന്താടോ എന്നെ വിട്... നീയെങ്ങോട്ടാ... ഞാൻ എനിക്ക് തോന്നുന്നിടത്തേക്ക്.... മോളെ അച്ചു നീ വെറുതെ എനിക്ക് പണിയുണ്ടാക്കരുത്, തത്കാലം നീയെങ്ങും പോകുന്നില്ല, ഇവിടെയിരിക്ക് എനിക്ക് സംസാരിക്കണം... എനിക്കൊന്നും സംസാരിക്കാനില്ല...... പ്ലീസ് ശ്രീഹരി എന്നെ വിട്.... സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ സംസാരിക്കും മനസിലായല്ലോ..... അച്ചു ഞാൻ സീരിയസ് ആണ്.... കോളേജിൽ പഠിക്കുമ്പോൾ നിനക്ക്.. എനിക്കാവിടെ വല്ല കാമുകനും ഉണ്ടോ എന്നാകും.... ആണെങ്കിൽ ഉണ്ടായിരുന്നു അയാളുടെ നെയിം ആകാശ്..... ഞങ്ങൾക്ക് രണ്ടാൾക്കും ഒരുപാട് ഇഷ്ടമായിരുന്നു.... എന്തേ മതിയോ... ആരാ ആകാശ്... പറഞ്ഞല്ലോ കാമുകൻ എന്ന്.... പെട്ടന്നാണ് ശ്രീഹരി അവളുടെ ഇരുകവിളിലും കൈ ശക്തിയിൽ അമർത്തിയത്...

. പറാ ആരാ അവനും നീയും തമ്മിൽ എന്തായിരുന്നു.... കാമുകൻ എന്നുള്ളതല്ല എനിക്ക് അറിയേണ്ടത് മോർ than ദാറ്റ്‌.... ടെൽ മി... വാട്ട്‌ തെ ഹെൽ.... പറയാൻ...... ആകാശിന് എന്നെ ഇഷ്ടമായിരുന്നു.... ഒരുപാട് പ്രൊപ്പോസ് ചെയ്തു ബട്ട്‌ എനിക്ക് താല്പര്യം തോന്നിയില്ല, അവൻ സൂയിസൈഡ് ചെയ്യുമെന്ന് പറഞ്ഞു ചെയ്തോളാൻ ഞാനും പറഞ്ഞു...... അവൻ എന്തോ ട്രൈ ചെയ്തു ബട്ട്‌ അത് ഫെയിൽ ആയി ആ നാണക്കേട് കാരണം അവൻ കോളേജ് പഠനം അവസാനിപ്പിച്ചു.... എന്തേ..... അവള് പറഞ്ഞതും ശ്രീഹരി അവളുടെ കവിളിനിന്നും കൈമാറ്റി... അവന്റെ വീട് എവിടെ.... എനിക്കറിയില്ല.... നീയൊന്ന് ആലോചിച്ചു പറാ എവിടെയാ..... കറക്റ്റ് അറിയില്ല, ചിലപ്പോൾ ജാസ്മിന് അറിയാമായിരിക്കും അല്ല എന്തിനാ അവന്റെ വീട്, നോക്ക് ഞങ്ങള് തമ്മിൽ ഒന്നുമില്ല വെറുതെ അവനെ ഉപദ്രവിക്കരുത്, കേട്ടല്ലോ...... ജാസ്മിന്റെ നമ്പർ തന്നെ ... എടോ തനിക്കെന്താ പ്രാന്ത് ആണോ... അതേടി... പ്രാന്ത നമ്പർ താ സൗകര്യമില്ല.... അവൻ പെട്ടന്നാണ് അവളുടെ ഫോണെടുത്തതും അതിൽനിന്നു ജാസ്മിനെ ഡയൽ ചെയ്തതും അവള് ഫോൺ പിടിച്ചുമാറ്റാൻ നോക്കിയെങ്കിലും അവനവളെ തടഞ്ഞു നിർത്തിരിക്കുകയാണ്...... ഹലോ ദക്ഷാ.... എന്താണ് പതിവില്ലാതെ ഒരു കോൾ.... ഞാൻ ശ്രീഹരിയാ.... അ... എന്തായിരുന്നു.... എനിക്കൊരു കാര്യം അറിയണം... ജാസ്മിന് ആകാശിന്റെ വീട് അറിയോ.... ഏത് ആകാശ്..... നിങ്ങളുടെ കൂടെ പഠിച്ച ആകാശ് .....

അച്ചുവിനെ പ്രൊപ്പോസ് ചെയ്തിരുന്നില്ലേ അവൻ..... ഓഹ് അറിയാം..... അത് എന്റെ നാട്ടിലാ, എന്തേ.... ഓക്കേ ഞാൻ വിളിക്കാം.... നമുക്കൊന്ന് അവന്റെ വീടുവരെ പോവണം.... എനിക്കവനെ മീറ്റ് ചെയ്യേണ്ട അത്യാവശ്യമുണ്ട്...... ഓക്കേ.... വിളിച്ചാൽ മതി ഞാൻ വരാം...... ശ്രീ ഫോൺ കട്ട്‌ ചെയ്ത് അത് അവൾക്ക് നീട്ടി.....അവളവനെ തറപ്പിച്ചുനോക്കുകയാണ്....... ഇത്രയും കാലം ഡേവിച്ചനായിരുന്നു ഇനി ആകാഷിനെ ചേർത്തുപറയാൻ ആണോ... ആ, അതെ.... എന്തേ ബോധിച്ചില്ലേ തമ്പുരാട്ടിക്ക്...... കഷ്ടം.... ഞാൻ ഡേവിച്ചന്റെ കൂടെ പുറത്തുപോവാ.... ആരൊക്കെ തടഞ്ഞാലും ഞാൻ പോവും.... ശരി നടക്കട്ടെ.... നീ ഇവിടുന്ന് പോവുന്നത് എനികൊന്നു കാണണം.... വെല്ലുവിളിയാണോ... അതേടി... വെല്ലുവിളി തന്നെയാ...... കാണിച്ചുതരാടോ..... അവള് അവനെ ബെഡിലേക്ക് തള്ളിയിട്ടു പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് സ്ലിപ്പായി വീണത്...... എന്റമ്മച്യേ.... എടാ ദുഷ്ടാ എന്നെ. വീഴ്ത്തൻവേണ്ടി മനഃപൂർവം ചെയ്തതാണല്ലേ.... അലവലാതി.... നിന്റെ അപ്പൻ.... ഇതാടി ദൈവം ഉണ്ടെന്ന് പറയുന്നത്, ദൈവമേന്റെ കൂടെയ അതല്ലേ നീ മലർന്നടിച്ചു വീണത്..... അവിടുന്ന് കോകൃകാണിക്കാതെ എണീറ്റുപ്പൊടി...... നോക്കി നിന്ന് സുഖിക്കാതെ ഒന്ന് സഹായിക് .... ഇങ്ങനെയല്ല, അപേക്ഷിച്ചേ... എന്റെ പട്ടി അപേക്ഷിക്കും എനിക്ക് വേണ്ട സഹായം ഞാൻ എങ്ങനേലും എണീക്കും..... നടുവിന് മെല്ലെ തടവി അവളെണീക്കാൻ നോക്കിയെങ്കിലും ഒന്നുകൂടി വീഴുകയാണ് ചെയ്തത്.....

ശ്രീ വേഗം അവളെ എടുത്തു ബെഡിൽകിടത്തി...... ആവുന്നപണി ചെയ്യണം, മനസിലായോ.....ഇവിടെ കിടക്കുനടുവിന് പുരട്ടാൻ ഞാൻ എന്തേലും എടുത്തിട്ടുവരാം..... അവളെകിടത്തി അവൻ പുറത്തേക്കിറങ്ങി..... ആന്റി.... ആന്റി..... എന്താടാ, ദ കഞ്ഞി ഇപ്പോൾ ആവും..... അല്ല അവൾക്ക് ശരിക്കും എന്താ പറ്റിയത്.... അപസ്മാരം..... ആന്റി ഇവിടെ വേദനയ്ക്ക് പുരട്ടുന്ന മരുന്നുണ്ടോ.... ആ ഉണ്ടെടാ.... അതവിടെയുണ്ട് എന്റെ റൂമിൽ.... ഞാൻ വരണോ... വേണ്ട ഞാൻ എടുത്തോളാം.... അവനവിടുന്ന് ഓയിട്മെന്റ് തപ്പിയെടുത്ത് റൂമിലേക്ക് നടന്നപ്പോൾ അച്ചു ബെഡിലിരുന്ന് നടു തടവുന്നതാണ് കണ്ടത്, അവൻ വേഗം വാതിലടച്ചു അവളുടെ അടുത്തായിരുന്നു..... എടീ..... ടോപ് അഴിച്ചേ.... എന്താ.... മൂക്കുചുളിച്ചു കണ്ണുരുട്ടിയുള്ള ചോദ്യം കേട്ടതും അവൻ പുരികമുയർത്തി.... ടോപ് അഴിക്കാൻ....ഇത് തേക്കണം, എങ്കിലേ വേദന മാറൂ.... ഇയാള് തേക്കണ്ട, എനിക്കറിയാം..... ഓഹ് അങ്ങനെ, ഡീ എനിക്ക് നിന്നെ നേക്കഡ് ആയി കാണാൻ അല്ല.... വേദന മാറുന്നുണ്ടെങ്കിൽ മാറട്ടെ എന്നുകരുതിയാ..... സൊ.... പറയുന്നത് അനുസരിക്ക്... അവനെയൊന്ന് നോക്കി, അവള് പുറംതിരിഞ്ഞിരുന്നു ടോപ് പൊക്കി...... പതിയെ കഴുത്തിളക്കിയശേഷം അവനത് അവൾക്ക് പുരട്ടാൻ തുടങ്ങി...... പതിയെ അവനവളുടെ പുറം മസാജ് ചെയ്തു തുടങ്ങിയതും അറിയാതെ അവളൊന്ന് കുറുകി..... ഡീ..... സൗണ്ട് ഉണ്ടാക്കല്ലേ....

എനിക്ക് കുഴപ്പമൊന്നുമില്ല, നിനക്ക് തന്നെയാ പ്രശ്നം ഉണ്ടാവാൻ പോവുക, ഓരോ സൗണ്ട് ഉണ്ടാക്കി എന്നെ വഴിതെറ്റിച്ചാൽ മോള് ചിലപ്പോൾ നിന്നനിൽപ്പിൽ ഒന്ന് പെറും, കേട്ടോടി..... അവളുടെ പുറത്ത് തലോടി അവൻ പറഞ്ഞതും അവന്റെ കൈത്തട്ടിമാറ്റി അവള് ടോപ് നേരായാക്കി തിരിഞ്ഞിരുന്നു അവനെ നോക്കി...... എന്താടി....... നീയെന്തിനാ ഇങ്ങനെ നോക്കുന്നത്..... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം.... ഉറപ്പൊന്നുമില്ലെടി മോളെ, എന്നാലും നീ. ചോദിക്ക്.... ഡൂ യു ലവ് മി..... ഇതിനുത്തരം ഒരുപാട് തവണ ഞാൻ പറഞ്ഞുകഴിഞ്ഞതാ, അതുതന്നെ പറയാൻ എനിക്ക് കുഴപ്പൊന്നുമില്ല, നിനക്കിത് ഇടയ്ക്കിടെ കേൾക്കണോ...... അവളെന്തോ പറയാൻ തുടങ്ങുമ്പോഴാണ് അവന്റെ ഫോൺ കിടന്ന് അടയാൻ തുടങ്ങിയത്.... അവളൊന്നും മിണ്ടാതെ അവിടുന്ന് എണീക്കാൻ തുടങ്ങിയതും അവനത് അറ്റൻഡ് ചെയ്തു. ഹലോ.... പ്രിയാ താനോ..... താൻ വിളിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല...... ഞാൻ ബാംഗ്ലൂർ ഉണ്ട്... നീയും ഇവിടെയുണ്ടോ..... മീറ്റ് ചെയ്യാനോ..... ഓഹ് അതിനെന്താ...... Sure..... എപ്പോഴാ...... ഇന്ന് നൈറ്റ്‌ പബിലോ..... ഉറപ്പായും വരാം.... അതിനെന്താ...... അവന്റെ സംസാരം കേട്ടതിനാലാവും അച്ചു അവിടെത്തന്നെ തപ്പിത്തടഞ്ഞു നിന്ന്.....അവളുടെ സംസാരം കേൾക്കാനെന്നോണം അച്ചു അവന്റെ അടുത്തേക്ക് വന്നു.... ടൈം.... 7:30... ശ്രീഹരി.... ഓപ്പൺ ആയിട്ട് ഒന്ന് ചോദിക്കട്ടെ. ഓഹ് sure....... തനിക് ഗേൾ ഫ്രണ്ട് ഉണ്ടോ..... I മീൻ lover.... അവളുടെ ചോദ്യം കേട്ടതും അച്ചു പല്ലുകടിച്ചു അവനെ നോക്കി..... എന്താടി നോക്കുന്നത്.... പോടീ... സൗണ്ടില്ലാതെ അവൻ പറഞ്ഞതും അവള് ഫോൺ തട്ടിപ്പറച്ചുവാങ്ങാൻ നോക്കി.....

ഫോൺ എങ്ങനെയോ അഡ്ജസ്റ്റ് ചെയ്തുപിടിച്ചു ശ്രീ അച്ചുവിന്റെ രണ്ടുകയ്യും തന്റെ കൈക്കുള്ളിലാക്കി അവളുടെ തോളിൽ താടികുത്തിനിന്നു...... ശ്രീഹരി..... യെസ് ഡിയർ..... പറാ... ആൻസർ കിട്ടിയില്ല... I'm സിംഗിൾ..... വാട്ട്‌ എബൌട്ട്‌ യു...... മീ ടൂ..... മിംഗിൾ ആവാൻ താല്പര്യം ഉണ്ടോ..... അച്ചു ശ്വാസം അടക്കിപിടിച്ചു അവന്റെ മറുപടിയ്ക്ക് കാതോർക്കുകയാണ്..... അങ്ങനെയൊക്കെ ചോദിച്ചാൽ.... സുന്ദരിയായ ഒരു പെൺകുട്ടി ഇങ്ങനെയൊക്കെ ചോദിച്ചാൽ ആരാ നോ പറയുന്നേ...... ഓഫ്‌കോഴ്സ് യെസ്..... അച്ചു സത്യത്തിൽ ഒന്ന് ഷോക്കായി, പതിയെ അവന്റെ കയ്യിലെ ബലം കുറയുന്നതവൻ അറിഞ്ഞതും അവനവളിലെ പിടി അയച്ചു...... ഡിയർ..... Lets മീറ്റ് ടുനൈറ്റ്.... ബൈ....... ഓക്കേ, ബൈ...... കോള് അവസാനിച്ചു അവനവളെ വിട്ടെങ്കിലും അവളവിടുന്ന് ഒരടിപോലും അനങ്ങിയില്ല..... കണ്ണുകൾ നിറഞ്ഞുതുടങ്ങിയതും അവള് വാതിൽ ലക്ഷ്യമാക്കി നടന്നു...... പെട്ടന്നാണ് അവനവളുടെ കൈയ്യിൽ പിടിച്ചത്..... നീയെന്തിനാ കരയുന്നത്...... ഒരുപാട് പറഞ്ഞിട്ടും ഉള്ളിലെവിടെയോ ഒരു വിശ്വാസം ഉണ്ടായിരുന്നു.... ഒരുദിവസം എല്ലാം സെറ്റാവുമെന്ന്, നൗ its end......ഇനി ഞാൻ ശ്രീഹരിയുടെ ജീവിതത്തിലേക്ക് വരില്ല, ഒരിക്കലും..... എന്നെ വെറുക്കുന്നതല്ലേ, അതെ അളവിൽ അല്ല അതില്കൂടുതൽ ഞാൻ തന്നെ വെറുക്കും..... എന്റെ ജീവിതത്തിൽ ഇനി തനിക്കൊരു സ്ഥാനവും ഉണ്ടാവില്ല, ആരൊക്കെ പറഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും, താൻ എന്നെയും ഡേവിച്ചനെയും കൂട്ടിപ്പറയുന്നതൊക്കെ സത്യമാക്കി നടത്തികാണിച്ചുതരാം ഞാൻ....... I ഹേറ്റ് യു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story