❤️അസുരപ്രണയം❤️: ഭാഗം 14

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

അവന്റെ ഓരോ വാക്കുകളും അവളുടെ മനസിലൂടെ കടന്നുപോകുകയാണ്, അത് ഓരോ മുള്ള് കണക്കെ അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി അവളെ വേദനിപ്പിക്കാൻ തുടങ്ങിയതും അവള് കണ്ണുകൾ തുറന്നു..... എനിക്ക് ബുദ്ധിമുട്ടാണ് അങ്കിൾ..ശ്രീഹരിയുടെ കൂടെ എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അവളുടെ വാക്കുകൾ കേട്ടതും ശ്രീയ്ക്ക് ദേഷ്യവും സങ്കടവും വന്നു, എല്ലാവരും അങ്ങനെയൊന്നു അവളുടെയെടുത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല.... മോളെ അച്ചൂ... നീ ശരിക്കും ആലോചിച്ചിട്ടാണോ പറയുന്നേ.... രജനി ചോദിച്ചതും അവള് അതേയെന്ന് തലയാട്ടി ... അച്ചൂ...... ഡീ എന്ത് കണ്ടിട്ടാടി നിനക്കിത്ര അഹങ്കാരം, അതിനുമാത്രം നിനക്കെന്താ ഉള്ളെ..... ദേഷ്യത്തോടെ ശ്രീ ചോദിച്ചതും അവള് നെറ്റിച്ചുളിച്ചു അവനെ നോക്കി.... ഹരീ, നിന്റെ ചോദ്യത്തിനുള്ള ഉത്തരം നിന്റെ വാക്കുകളിലും പ്രവൃത്തിയിലുമുണ്ട്, കല്യാണം കഴിഞ്ഞിട്ട് കുറച്ചായില്ലേ, ഇന്നേവരെ നീയിവളോട് മാന്യമായി സംസാരിക്കുകയുണ്ടായിട്ടുണ്ടോ, ഇല്ലല്ലോ.... പിന്നെ എന്തിനവള് നിന്റെ കൂടെനിൽക്കണം.... അവന്റെയച്ഛൻ പറഞ്ഞതും നിസ്സഹായതയോടെ അവനയാളെ നോക്കി..... അച്ഛാ പ്ലീസ്... എനിക്ക് അച്ചുനോട് സംസാരിക്കണം, അച്ചു ഒന്ന് വന്നേ....

എനിക്ക്... എനിക്കൊന്നും സംസാരിക്കാനില്ല.... അച്ചൂ പ്ലീസ് ഒന്ന് വാ..... I'm യുവർ husband, അത് മറക്കരുത്... ഇപ്പോൾ ഞാൻ നിങ്ങടെ വൈഫ് അല്ല ശ്രീഹരി, നിങ്ങള് കെട്ടിയതാലി നിങ്ങള് തന്നെ പൊട്ടിച്ചെടുത്തിട്ടുണ്ട്, പിന്നെ ഏത് വകുപ്പിലാ നിങ്ങളെന്റെ ഭർത്താവും ഞാൻ നിങ്ങടെ ഭാര്യയും ആവുന്നത്, എനിക്ക് മനസിലായി, അതിന്റ ലോജിക് ഒന്ന് പറഞ്ഞെ..... അവള് ഒരു ഭാവമാറ്റവുമില്ലാതെ പറഞ്ഞതും എല്ലാവരും ഞെട്ടി.... ശ്രീ കണ്ണുകളടച്ചു തലയും കുമ്പിട്ടാണ് നിൽക്കുന്നത്..... ഹരീ.... ഈ കേട്ടത് സത്യാണോ..... നീ കെട്ടിയ താലി നീ അറുത്തെടുത്തോ.... അത്... അതുപിന്നെ.... അച്ഛാ ഞാൻ അറിയാതെ, അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിയതാ, മനഃപൂർവം അല്ല ..... Its ഹാപ്പെൻഡ്, എന്റെ മിസ്റ്റേക് ആണ്, വേണമെന്ന് കരുതിയതല്ല പറ്റിപ്പോയി .. മതി ഹരീ ഇനി നീയൊന്നും പറയണ്ട, ഞാൻ എന്തായാലും അഡ്വക്കേറ്റിനെ കാണട്ടെ, ഇതിന്റെ നിയമാവശങ്ങൾ അറിയണമല്ലോ...... സോറി.... ഇത് എന്റേം കൂടെ ലൈഫ് ആണ്.... ചത്താലും ഈ ജന്മം ഞാൻ ഇവൾക്ക് ഡിവോഴ്സ് കൊടുക്കില്ല, എന്തൊക്കെ സംഭവിച്ചാലും...... നീ എന്റെ ഭാര്യ ആ ഒരു ഐഡന്റിറ്റിയിൽ ജീവിച്ചാൽ മതി... കേട്ടോടി..... ദേഷ്യത്തോടെ പറഞ്ഞു അവനവിടുന്ന് എണീറ്റുപോയതും എല്ലാവരും പരസ്പരം നോക്കി. രജനി, അവൻ പറഞ്ഞത് നീ കേട്ടില്ലേ....

എവിടുന്ന് കിട്ടി ഇത്രയ്ക്കും അഹങ്കാരം ഇവന്.....മോളെ അച്ചു നീ പേടിക്കണ്ട, അവന്റെ കൂടെ നിനക്ക് ജീവിക്കണ്ട എന്നാണെങ്കിൽ മോള് ജീവിക്കേണ്ട, അതിന് ഏതറ്റം വരെ പോവാനും അങ്കിൾ ഉണ്ട് കൂടെ..... മോള് ധൈര്യമായി ഇരിക്ക്..... അവൻ മാത്രം അങ്ങ് ജയിച്ചാൽ എങ്ങനെയാ...... അതും പറഞ്ഞു അയാള് പോയി കൈകഴുകിയതും രജനി അവളെനോക്കി, ഒപ്പം ഗംഗയും.... മോളെ അച്ചു, അവനെ വേണ്ടെന്ന് ഒറ്റയടിക്ക് പറയണ്ടായിരുന്നു, ഒന്നില്ലെങ്കിലും അവനൊരു ആണല്ലേ അതിന്റെ വാശിയും കാര്യങ്ങളും ഉണ്ടാവില്ലേ അവനു, അതുമാത്രമല്ല മറ്റൊരു പെണ്ണിന്റെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ടവനല്ലേ അവൻ, എന്നിട്ട് ഒടുക്കം ഒരിക്കലും മനസ്സിൽ കരുതാത്ത നിന്നെ താലികെട്ടി കൂടെകൂട്ടിയപ്പോൾ അതിന്റേതായ മാനസിക ബുദ്ധിമുട്ടുകൾ കാണും, മോൾക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു ഒന്നില്ലെങ്കിലും ഒരു പെൺകുട്ടിയല്ലേ, പെൺകുട്ടികൾ ആവുമ്പോൾ ഭൂമിയോളം ക്ഷമിക്കണം താലികെട്ടുന്നവൻ എത്ര കൊള്ളരുതാത്തവൻ ആണെങ്കിലും പെണ്ണുങ്ങള് വേണം എല്ലാം കണ്ടറിഞ്ഞു കൂടെ നിൽക്കാൻ..... ഗംഗയുടെ വാക്കുകൾ കേട്ടതും അവൾക്ക് അടിമുടി ദേഷ്യം അറിച്ചുകയറാൻ തുടങ്ങി.... ആന്റി.... ആന്റി കുറച്ചു നേരമായല്ലോ പെൺകുട്ടി ആണേൽ അടിമയെപ്പോലെ നിൽക്കണം എന്ന് പറയാൻ തുടങ്ങിയിട്ട്.....

എന്നോട് എന്റെ അച്ഛൻ പറഞ്ഞത് ആരുടെ മുൻപിലും ആത്മാഭിമാനം പണയം വെക്കരുതെന്നാ.... കെട്ടുന്നവൻ തോന്ന്യാസി ആണെങ്കിൽ അതിന് കൂട്ടുനിൽക്കാൻ എനിക്ക് മനസില്ല... പിന്നെ ശ്രീയ്ക്ക് ഇത് ഇഷ്ടമില്ലാത്ത കല്യാണം ആയിരുന്നെങ്കിൽ എന്റെ അവസ്ഥയോ..... അതും ആലോചിക്കണം കല്യാണം ആണെന്നുകൂടെ അറിഞ്ഞത് എപ്പോഴാ... എല്ലാവർക്കും എല്ലാം അറിയുന്നത് ആണല്ലോ, എന്നിട്ട് കുറ്റം മുഴുവൻ എനിക്കും.... കഷ്ടം...... വിറച്ചുകൊണ്ടവൾ പറഞ്ഞതും ഗംഗ രജനിയെയും അവളെയും മാറിമാറി നോക്കി ...... ഗംഗേ..... മോള് പറഞ്ഞതിലും കാര്യം ഉണ്ട്.... ഹരിയെ വളർത്തി വഷളാക്കിയതിൽ എനിക്ക് ഒരു വല്യ പങ്കുണ്ട്, ഞാൻ അത് സമ്മതിക്കുന്നു, ബട്ട്‌ മോള് പെട്ടന്നൊരു തീരുമാനം എടുത്തത് ശരിയായില്ല, അതാ എന്റേം അഭിപ്രായം, അവനു കുറച്ചൂടെ സമയം കൊടുക്കാമായിരുന്നു.... ആന്റി, അങ്കിൾ കെട്ടിയതാലി പൊട്ടിച്ചെടുത്താൽ ആന്റി സമയം കൊടുക്കുമോ..... വെറുതെ ഒന്നും ആവില്ല ഏട്ടൻ അത് ചെയ്തത്, നിന്റെ സ്വഭാവം അങ്ങനെയല്ലേ.... ആതിര ഇടയ്ക്കുകയറി പറഞ്ഞതും അച്ചു അവളെയൊന്ന് തറപ്പിച്ചുനോക്കി ... മോളെ ആതി, നീ എന്നെ അധികം സ്വഭാവ മഹിമ പഠിപ്പിക്കാൻ വരണ്ട കേട്ടല്ലോ......

അച്ചൂ അളിയൻ നിന്നെ സ്നേഹിക്കുന്നുണ്ട്, അതുകൊണ്ടാ നീയിവിടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടത്, ഇല്ലായിരുന്നെങ്കിൽ നീ എങ്ങോട്ടാണ് പോകുന്നതെന്ന് വച്ചാൽ അങ്ങനെ ആവട്ടെയെന്ന് കരുതാമായിരുന്നില്ലേ..ഒരു റിലേഷൻ ആവുമ്പോൾ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം..... അല്ലാതെ ഒന്നും മുൻപോട്ട് പോവില്ല...... അവരെല്ലാം സംസാരിക്കുമ്പോഴാണ് ഹരി അങ്ങോട്ട് വന്നത്.... അവൻ വന്നതും എല്ലാവരും അവനെ നോക്കി..... അവന്റെ നോട്ടം മുഴുവൻ അച്ചുവിലാണ്..... അതുമനസിലായത്തും അവള് തലകുനിച്ചു..... ഹരീ.... നീയെന്തു കരുതിയാ താലി പൊട്ടിച്ചത്.... എനിക്കപ്പോൾ അങ്ങനെ തോന്നി, അത് ചെയ്തു, പിന്നെ അധികം ആരുമെന്ന ചോദ്യം ചെയ്യാൻ നിൽക്കണ്ട, എന്റെ ലൈഫ് എങ്ങനെവേണമെന്ന് ഞാൻ ഡിസൈഡ് ചെയ്യും..... കല്യാണം കഴിച്ചുകാണാൻ നിങ്ങൾക്കൊക്കെ അല്ലായിരുന്നോ തിടുക്കം നൂറുവട്ടം പറഞ്ഞതാ ഞാൻ ഒന്നും വേണ്ടെന്ന്, അപ്പോഴേക്ക് ഓരോ കാരണം പറഞ്ഞു, ഒടുക്കം ദാ ഇവളെ കെട്ടി,....അറിയുന്നവളല്ലേ കോപ്പല്ലേ എന്നും പറഞ്ഞു, ഇപ്പോൾ എന്തായി.... ഹരീ, കെട്ടിയത് നീയായിരുന്നു..... അച്ഛൻ ഇടയ്ക്കുകയറി പറഞ്ഞതും അവൻ അയാളെ നോക്കി... അതേ, ഞാൻ തന്നെയാ, നിങ്ങളൊക്കെ പറഞ്ഞിട്ടല്ലേ....... വെറുതെ അല്ലല്ലോ..... ഹരീ, മതി, ഇപ്പോൾ എന്തായാലും അതിനൊരു തീരുമാനം ആയല്ലോ പിന്നെയെന്താ... ഇല്ല ആയില്ല, നിങ്ങള് പറയുമ്പോൾ കെട്ടാനും അഴിക്കാനും നിൽക്കുകയല്ല ഞാനിവിടെ.... എനിക്കെന്റെതായ തീരുമാനങ്ങൾ ഉണ്ട്......

നിന്റെ തീരുമാനമല്ലേ ഇത് അവസാനിപ്പിക്കുക എന്നത്... അല്ല...എനികിവളെ വേണം.... എന്തിന്.... എന്തിനാന്നു... അത് വേറെ ആളുകളെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല...... ഡീ നീയിവിടുന്ന് പോവാതിരിക്കാൻ എത്ര ചീപ്പ്‌ ആവാനും എനിക്ക് മടിയില്ല, അതിന് എന്ത് തറപ്പരിപ്പാടി കാണിക്കാനും ഞാൻ റെഡിയാ..... ഹരീ യു are ക്രോസ്സിംഗ് യുവർ ലിമിറ്റ് ഈ ഡോണ്ട് കെയർ....... അച്ഛാ ഇത് ഞങ്ങളുടെ ലൈഫാണ്, ഞങ്ങളു ഡിസൈഡ് ചെയ്യും.... എടാ അവള് നിന്നെ വേണ്ടെന്ന് തീരുമാനിച്ചു, പിന്നെയെന്താ..... അവള് ചിലപ്പോൾ തീരുമാനം മാറ്റിയാലോ..... ഒരു ചിരിയോടെ അവൻ ചോദിച്ചതും അവള് നെറ്റിച്ചുളിച്ചു, ബാക്കിയുള്ളവരെല്ലാം ഇനിയെന്ത് എന്നാ ആകാംഷയിലാണ്..... ഒരു മിനിറ്റ് ഞാനൊന്ന് അവളോട് സംസാരിക്കട്ടെ, എന്നിട്ട് അവള് തീരുമാനിക്കും, ഇവിടെ എന്നോടൊപ്പം നിൽക്കണോ അതോ പോവണോ എന്നത്...... എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അവനവളുടെ അടുത്തേക്ക് നടന്നതും അവള് രണ്ടടി പുറകിലേക്കുവച്ചു..... എന്താടി.... ഞാൻ സംസാരിക്കണമെന്നാ പറഞ്ഞത്, ഇവിടെ എല്ലാവരും ഇല്ലേ ഞാൻ പിടിച്ചു വിഴുങ്ങില്ല.... എന്താ പറയാനുള്ളത്... ഒരു സീക്രെട് ആണ്..... മറ്റുള്ളവർ കേട്ടാൽ അത് നിനക്കാ നാണക്കേട്.... അവൻ പറഞ്ഞതും എല്ലാവരും നെറ്റിച്ചുളിച്ചു അച്ചു എന്തെന്ന ഭാവത്തിൽ അവനെ നോക്കി....

അവൻ അടുത്തേക്ക് വന്നു അവളെയും കൂട്ടി അവരുടെ അടുത്തുനിന്നുമാറി.... പറാ..... എന്താ നിങ്ങൾക്ക് പറയാനുള്ളത്.... മാന്യമായി ചോദിക്കുവാ, നിനക്ക് എന്നെവിട്ട് പോവണോ..... ഉം..... ശരി.... പൊക്കോ.... ബട്ട്‌ ഡിവോഴ്‌സിന് കാരണം ചോദിക്കുമ്പോൾ ഞാൻ എല്ലാവരുടെ മുൻപിലും വിളിച്ചുപറയും പണ്ട് നിനക്കൊരു അഫ്‌യർ ഉണ്ടായിരുന്നെന്നും ഇമ്മോറൽ ആക്ടിവിറ്റിക്ക് നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും..... ഇതൊന്നും ആർക്കും അറിയില്ലല്ലോ.... I മീൻ നിന്റെ വീട്ടിൽ എന്റെ വീട്ടിൽ.... വെറുതെ എന്തിനാ എല്ലാവരെയും അറിയിക്കുന്നത്... നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനോ.... അവളുടെ കയ്യിൽ വിരലമർത്തി അവൻ വീറോടെ പറഞ്ഞുനിർത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..... എന്താടി.... എന്തിനാ നീ കരയുന്നത്....... ഛെ, ഇത്രയ്ക്കും തരംതാഴുമെന്ന് ഞാൻ കരുതിയില്ല.... ബ്ലഡി...... പിന്നെ നീ എന്താടി കരുതിയത്.... എന്നോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടാവുമെന്ന്...... പിന്നെ ഇഷ്ടപ്പെടാൻ എനിക്ക് ഭ്രാന്തില്ല.... അതെനിക്കറിയാം..... തനിക് വേണ്ടത് ഞാൻ ഇവിടുന്ന് പോവാൻ പാടില്ല അതല്ലേ.... ഓഫ്‌കോഴ്സ് യെസ്...... ശരി പോകുന്നില്ല..... അതുകേട്ടതും അവൻ ചിരിച്ചു.... ഇതെല്ലാവരും കേട്ടോ, ഇവൾക്ക് ഇവിടുന്ന് പോവണ്ടെന്ന്.....

അവൻ ഉറക്കെ പറഞ്ഞതും എല്ലാവരുടെയും കണ്ണുകളിൽ സംശയം നിറഞ്ഞു.... മോളെ അച്ചൂ.... ഹരി കാര്യമായാണോ പറയുന്നത്.... മോള് തീരുമാനം മാറ്റിയോ..... ഉം.... ഞാൻ പോകുന്നില്ല അങ്കിൾ..... ബട്ട്‌ ശ്രീയുടെ ഭാര്യയായി ഞാൻ ജീവിക്കില്ല.... ഇവിടെ താമസിക്കാം...... ഓ sure എനിക്കത് മതി.... നീയിവിടെ താമസിക്കണം..... എന്റെകൂടെ എന്റെ റൂമിൽവേണമെന്നൊന്നും ഞാൻ പറയുന്നില്ല, പറയുകയുമില്ല..... ഹരീ... മാന്യമായി സംസാരിക്കാം ഇല്ലെങ്കിൽ.... അച്ഛന്റെ ശബ്ദം ഉയർന്നതും അവനവിടുന്ന് മാറി...... അച്ചു തറഞ്ഞു നിൽക്കുകയാണ്...... ഹരി പറഞ്ഞ വാക്കുകൾ അവളുടെ കർണപടത്തെ അരോചകപെടുത്തുന്നുണ്ട്...... മോളേ അച്ചു.... നിനക്ക് താല്പര്യമില്ലാതെ ഇവിടെ നിൽക്കണ്ട.... എന്താണെങ്കിലും മോള് പേടിക്കണ്ട.... എനിക്ക് പേടിയില്ല അങ്കിൾ.... ബട്ട്‌..... ബട്ട്‌.... ഞാൻ പോവുന്നില്ല....ഞാൻ ഇപ്പോൾ വരാം.....ശ്രീഹരി..... ഒന്ന് നിന്നേ..... അവളുറക്കെ വിളിച്ചതും അവൻ അവിടെനിന്നു അവളെനോക്കി....... അവള് വേഗം അവന്റെയാടുത്തേക്ക് നടന്നു..... എന്താ അച്ചുമോളെ......

എന്താ മോൾക്ക് മോൾടെ പ്രിയപ്പെട്ട ഭർത്താവിനോട് പറയാനുള്ളത്, വേഗം പറഞ്ഞെ, ഏട്ടൻ കേൾക്കട്ടെ.... ഇത് കഴിഞ്ഞു വേണം എനിക്ക് മോൾടെ കാമുകൻ ആകാഷിനെ കാണാൻ.... അതുകേട്ടതും അവളുടെ മുഖം ചുളിഞ്ഞു.... ആകാഷിനെ... അവനെ താൻ എന്തിനാ കാണുന്നത്.... അത് തത്കാലം എന്റെ വൈഫി അറിയേണ്ട...... അവളുടെ മൂക്കിൽത്തട്ടി അവൻ പറഞ്ഞതും അവള് കൈത്തട്ടിമാറ്റി..... എന്താ തന്റെ പ്രശ്നം...... I ലവ് യു...... തമാശയല്ല സീരിയസ് ആയിട്ട്.... ഇതല്ലേ നീ കേൾക്കാൻ ആഗ്രഹിച്ചത്..... പിന്നെ കാര്യങ്ങളൊക്കെ ഇന്നുകൊണ്ട് ഒരു തീരുമാനമാകും, അതുകഴിഞ്ഞിട്ട് ഞാൻ കാര്യങ്ങൾ വിശദമായി പറയാം.... പിന്നെ.... ഇപ്പോൾ കുറച്ചു ക്രൂവൽ ആയി പെരുമാറിയെന്ന് അറിയാം.... അത് നീയിവിടെ നിൽക്കാൻ വേണ്ടിയാ... എന്റൊപ്പം..... സോറി..... ആൻഡ് i റിയലി ലവ് യു..... പെട്ടന്നാണ് അവളവന്റെ മുഖത്ത് ആഞ്ഞടിച്ചത്...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story