❤️അസുരപ്രണയം❤️: ഭാഗം 15

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഇപ്പോൾ കുറച്ചു ക്രൂവൽ ആയി പെരുമാറിയെന്ന് അറിയാം.... അത് നീയിവിടെ നിൽക്കാൻ വേണ്ടിയാ... എന്റൊപ്പം..... സോറി..... ആൻഡ് i റിയലി ലവ് യു..... പെട്ടന്നാണ് അവളവന്റെ മുഖത്ത് ആഞ്ഞടിച്ചത്.....അതുകണ്ടതും എല്ലാവരും ഒരുപോലെ ഞെട്ടി, ശ്രീ ഒരുകൈകൊണ്ട് മുഖം തടവി അവളെനോക്കി..... ഈ കുട്ടി ഇത് എന്താ കാണിച്ചത്, ആണിന്റെ നേരെ കൈപൊക്കെ.... ഗംഗ ആരോടെന്നില്ലാതെ ചോദിച്ചു അങ്ങോട്ട്‌ നടന്നടുക്കാൻ തുടങ്ങിയതും ശ്രീയുടെ അച്ഛൻ അവരെ തടഞ്ഞു... ഗംഗേ, വേണ്ട, ഇതവന് അത്യാവശ്യമാണ്, ഞാൻ ഓങ്ങിവച്ചതാ. മോൾടെ കൈകൊണ്ടായത് അവന്റ ഭാഗ്യം ഇല്ലായിരുന്നെങ്കിൽ അവന്റെ കരണം ഞാൻ പൊളിച്ചേനെ..... എന്നാലും ഏട്ടാ നമ്മുടെ മോൻ... അച്ചു എന്റെ മോള് തന്നെയാ, അവളെ ഹരിയ്ക്ക് കൊടുക്കുമ്പോൾ ദേവന് ഒരു വിശ്വാസം ഉണ്ടായിരുന്നു, മോളിവിടെ ഹാപ്പി ആയിരിക്കുമെന്ന് അവൾക്കൊരു പ്രശ്നം ഉണ്ടായാൽ എല്ലാവരും ഇവിടയുള്ളവർ എല്ലാവരും അവൾക്കൊപ്പം നിൽക്കുമെന്ന്..... അതെന്റെ സുഹൃത്തിന്റെ വിശ്വാസമാ അത് സംരക്ഷിക്കേണ്ടത് എന്റെ ചുമതലയും ... അച്ഛാ, എന്നാലും എന്ത് ധൈര്യം ഉണ്ടായിട്ടാ അവള് ഏട്ടനെ തല്ലിയത്, അതും നമ്മളെല്ലാവരും നോക്കി നിൽക്കെ... മോളെ ആതി....

അതോർത്തു നീ ടെൻഷൻ ആവേണ്ട, ഇത്രയും നേരം അവനവളെ വായിൽതോന്നിയതൊക്കെ പറഞ്ഞപ്പോൾ നിനക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലല്ലോ, അപ്പോൾ ഇതിനും തോന്നേണ്ട കാര്യമില്ല..... ഗോപൂ... എന്താ മാമാ... എല്ലാം കണ്ടും കേട്ടും ഒന്നും പറയാതെ മാറിനിൽക്കുന്നവളെ അയാള് അടുത്തേക്കുവിളിച്ചു..... അച്ചൂനെ റൂമിലേക്ക് കൂട്ടിക്കോ, പിന്നെ അവളോടൊന്നും ചോദിക്കണ്ട.... ഒരുപാട് വിഷമിക്കുന്നുണ്ട് അവളിപ്പോൾ..... തലയാട്ടികൊണ്ട് അവള് അച്ചുവിന്റെ അടുത്തേക്ക് നടന്നു...... ശ്രീ അപ്പോഴും അവളെ തറപ്പിച്ചു നോക്കുകയാണ്..... ഡീ എന്നെ തല്ലാൻ മാത്രം വളർന്നോ നീ..... വളർന്നെന്ന് ഇപ്പോൾ മനസിലായില്ലേ..... ആകാഷിനെ എന്തിനാ കാണുന്നെ.... അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമില്ല..... ഞാൻ പോയിട്ട് വരാം നീ ഒരുങ്ങിയിരുന്നോ...... ഹരിയേട്ടാ ഒന്ന് നിർത്ത്, അച്ചു വന്നേ നമുക്ക് റൂമിൽ പോവാം... അവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് ഗോപു പറഞ്ഞതും ശ്രീയെ തറപ്പിച്ചുനോക്കി അവള് ഗോപുവിനോപ്പം റൂമിലേക്ക് നടന്നു ... ഹരി കവിള് ഉഴിഞ്ഞുകൊണ്ട് തന്റെ കിയും എടുത്ത് അപ്പോൾ തന്നെ ഇറങ്ങി, നേരെ ജാസ്മിന്റെ വീട്ടിലേക്കാണ് അവൻ പോയത്, അവിടുന്ന് അവളെയുംകൂട്ടി ആകാഷിനെ കാണാൻ വിട്ടു ... അവൻ മനസ്സിൽ കരുതിയ രൂപമായിരുന്നില്ല ആകാശിന്..... ആകാശ്..... ഓർമയുണ്ടോ... ജാസ്മിന്റെ ചോദ്യം കേട്ടതും അവനൊരു പുഞ്ചിരിയോടെ അവളെ നോക്കി .. പിന്നെ എങ്ങനെ മറക്കാനാണ്....

ഇതാരാ husband ആണോ.... എന്റെയല്ല, ദക്ഷയുടെ.... ഓ.... ഹായ്... എന്നിട്ട് ദക്ഷ എവിടെ..... അവളോട് സോറി പറയാനായി കാണാൻ ഇരിക്കുകയായിരുന്നു ഞാൻ..... എന്തിനാ നീ അവളോട് സോറി പറയുന്നത് എളുപ്പം വന്നു ശ്രീയുടെ ചോദ്യം.... കോളേജിൽ പഠിക്കുമ്പോൾ ചെറിയ ക്ലാഷ്... അല്ലാതെ എന്ത്... അവളൊന്നും പറഞ്ഞില്ലേ..... മാന്യമായി അവൻ ചോദിച്ചതും ശ്രീ അവന്റെ കരണം പുകയുമാറ് ഒന്ന് കൊടുത്തു..... അവനും ജാസ്മിനും ഒരുപോലെ ഞെട്ടി..... ഏട്ടാ... ഏട്ടൻ എന്താ കാണിക്കുന്നേ.... എന്തിനാ ആകാഷിനെ .. ജാസ്മിൻ നീ ചെന്ന് വണ്ടിയിലിരിക്ക്, എനിക്ക് സംസാരിക്കാനുള്ളത് ഈ പുന്നാരമോനോടാ..... ശ്രീ അലറിയതും ജാസ്മിൻ പേടിച്ചുപോയി, ഒപ്പം ആകാശും എന്തെന്നറിയാതെ അവനെനോക്കി, പെട്ടന്നാണ് ശ്രീ അവനെ ചവിട്ടിയത്, ജാസ്മിൻ അവനെ പിടിച്ചുമാറ്റാൻ ഒരു പാഴ്ശ്രമം നടത്തി...... ശ്രീയുടെ പ്രവൃത്തിയിൽ ആകെ താളംതെറ്റി നിൽക്കുകയാണ് ആകാശ്, അവൻ നിലത്ത് വീണു, ശ്രീ അവനെ അപ്പോഴും വിടാൻ ഒരുക്കമായിരുന്നില്ല.... ശ്രീയുടെ ഓരോ പ്രഹരത്തിലും ആകാശയിൻറ്റമേ മൂക്കിൽനിന്നും വായിൽനിന്നും രക്തം തെറിച്ചു...... എന്തിനാ എന്നോടു.... ഞാൻ എന്താ ചെയ്തത്..... ദക്ഷയുടെ പിന്നാലെ നടന്നു എന്നത് സത്യമാ, അതൊക്കെ ആ പ്രായത്തിന്ററിയ....

എന്നിട്ടാണോടാ നാറി നീ ഇപ്പോഴും അവളെ വിടാതെ പുറകെ കൂടിയത്... നീയല്ലേ എനിക്ക് മെസേജ് അയച്ചത്... നിന്നെ ഞാൻ ഇന്നുകൊല്ലും, സത്യം പറഞ്ഞാൽ ജീവനെങ്കിലും ബാക്കിത്തരാം..... സത്യമായിട്ടും എനിക്കൊന്നും അറിയില്ല.... കോളേജിൽനിന്ന് ഇറങ്ങിയശേഷം എനിക്കവളുമായി ഒരു ബന്ധവുമില്ല..... എന്നെയൊന്നു വെറുതെവിഡ്.... ആകാശ് കുറെ കെഞ്ചിയതും ശ്രീ അവന്റെ ഫോണും ലാപുമൊക്കെ ചെക്ക് ചെയ്തു അതിൽനിന്നും കാര്യമായ ഒരു വിവരവും അവനു. ലഭിച്ചില്ല..... ശ്രീ ആകാഷിനെ എണീപ്പിച്ചു അവന്റെ കഴുത്തിൽ അമർത്തിയതും അവൻ ആർത്തുകരഞ്ഞു.... പറയെടാ നീയെന്തിനാ.... എത്ര ഞാൻ പറഞ്ഞു...... എന്റെ അമ്മയാണെ എനിക്കൊന്നും അറിയില്ല..... എന്നെ വെറുതെവിടു...... പ്ലീസ്...... പ്ലീസ്...... കാലുപിടിക്കാം...... അവനൊന്നും ചെയ്തില്ലെന്ന് ബോധ്യപ്പെട്ടതും അത്രയും നിരാശയോടെ അവനാവിടെവിട്ട് ശ്രീ തന്റെ കാറിനു അരികിലേക്ക് നടന്നു...... അപ്പോൾ ആരാ അത്..... ആരായിരിക്കും എന്തിനായിരിക്കും അവർക്ക് അവളോട്...... ഞാൻ ഇനി എവിടെയാ പോവണ്ടേ...

എന്താ ചെയ്യേണ്ട.... ഒന്നും മനസ്സിലാവുന്നില്ലല്ലോ...... ഹരിയേട്ടാ.... അവന്റെ ചിന്തകളെ ഭേദിച് ജാസ്മിൻ വിളിച്ചതും അവൻ അവളെ കണ്ണുരുട്ടി നോക്കി.... എന്തിനാ ആകാഷിനെ തല്ലിയത്, അവനെന്തു തെറ്റാ ചെയ്തേ.... ദക്ഷയെ സ്നേഹിച്ചു എന്നത് സത്യമാ... ആ പാവത്തിനോട് ഇങ്ങനെ വേണ്ടായിരുന്നു..... അതിന് അല്ലെങ്കിലേ വയ്യാ...... എങ്ങനെയോ ആണ് ജീവിക്കുന്നത്..... ശ്രീ ഒന്നും മനസിലാവാതെ അവളെത്തന്നെ നോക്കുകയാണ്...... എന്താ.... എന്താ നിങ്ങടെ പ്രശ്നം.... ഒന്ന് ആകാഷിനെ ഹോസ്പിറ്റലിൽ കൊണ്ടുപോ, ഇല്ലെങ്കിൽ ചത്തുപോകും അവനു ഹാർട്ട്‌ കംപ്ലയിന്റ് ആണ്...... അതുകേട്ടതും ശ്രീ വല്ലാതായി, പിന്തിരിഞ്ഞു അവൻ ആകാഷിനെ നോക്കിയപ്പോൾ അവൻ ശ്വാസമെടുക്കാൻ പിടയുന്നതാണ് കാണുന്നത്....... ഇത്തിരിയെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടേൽ, ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോ..... ശ്രീ വേഗം അവന്റെയാടുത്തേക്കുപോയി അവനെയെടുത്ത് തന്റെ വണ്ടിയിലിട്ട് ഹോസ്പിറ്റലിലേക്ക് പോയി......അവരുടെ തന്നെ ഹോസ്പിറ്റലിലേക്കാണ് അവൻ ആകാഷിനെയുമായി പോയത്...... അവിടെച്ചെന്ന് അവനെ അവിടെ അഡ്മിറ്റ്‌ ചെയ്തു അവന്റെ ചികിത്സയ്ക്കു ആവശ്യമായ കാര്യങ്ങളൊക്കെ അവൻ ചെയ്തു...... ജാസ്മിൻ ഇതിനിടയിൽ അച്ചുവിനെ വിളിച്ചു കാര്യങ്ങൾ അറിയിച്ചിരുന്നു.....

ആകാശ് കുറച്ചു ഓക്കേ ആയെന്നു തോന്നിയതും ശ്രീ വീട്ടിലേക്ക് പോയി, അവൻ പ്രതീക്ഷിച്ചപോലെതന്നെ അച്ചു അവനെയുംകാത്ത് പുറത്തുതന്നെ ഇരിക്കുന്നുണ്ട്..... കുറ്റബോധം കാരണം അവനു തല ഉയർത്താൻ കഴിയുന്നില്ല..... വന്നോ താൻ, കാത്തിരിക്കായിരുന്നു... ഹോസ്പിറ്റലിൽ വരാനും അവിടുന്ന് സംസാരിക്കാനും അറിയാഞ്ഞിട്ടല്ല എനിക്ക്, ബട്ട്‌ തന്റെയത്ര ചീപ്പ്‌ അല്ല ഞാൻ അതാ..... അച്ചു ഞാൻ.... എന്റെ ഭാഗത്ത തെറ്റ്, ബട്ട്‌ അതിന് കാരണം ഉണ്ട്.... കാരണം, അവൻ എന്നോ എന്റെ പുറകെ നടന്നു അതല്ലേ..... അതിനുവേണ്ടി ഇങ്ങനെ വേണ്ടായിരുന്നു..... അതല്ല.... അതല്ല അച്ചു.... നീയൊന്നു വാ എനിക്ക് നിന്നോട് സംസാരിക്കണം പ്ലീസ്..... ഞാനിപ്പോൾ വല്ലാത്തൊരു അവസ്ഥയിലാ ആകെ ഭ്രാന്തുപിടിക്കുന്നു ..... സത്യമായിട്ടും എനിക്ക് പറ്റുന്നില്ല അച്ചു... നീയൊന്ന് വാ ഞാൻ പറയട്ടെ..... പ്ലീസ്.... താൻ പറാ... എന്താ പറയാനുള്ളതെന്നുവച്ചാൽ .... അച്ചു.... നമുക്ക് റൂമിൽ പോവാം..... പ്ലീസ്...... പ്ലീസ്...... അവളവന്റെയൊപ്പം റൂമിലേക്ക് നടന്നു ..... അച്ചു, നീ കരുതുന്നപോലെയല്ല കാര്യങ്ങൾ....

ആരോ നിന്നെ ഫോള്ളോ ചെയ്യുന്നുണ്ട്, അയാളുടെ ഭീഷണി ഭയന്നാ ഞാൻ എന്തൊക്കയോ ..... അവൻ തപ്പിത്തടഞ്ഞു കാര്യങ്ങൾ പറഞ്ഞതും അവളവനെ പുച്ഛത്തോടെ നോക്കി ...... ഈ നുണക്കഥ ഞാൻ വിശ്വസിക്കണോ.... പ്ലീസ് ശ്രീഹരി.... പ്ലീസ് ... ഇനിയെങ്കിലും ഒന്ന് അവസാനിപ്പിക്ക്...... അച്ചൂ നുണയല്ല, സത്യം... ഇനിയും എനിക്ക് വയ്യ അതുകൊണ്ടാ എല്ലാം നിന്നോട് തുറന്നു പറയുന്നേ..... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാ ഒരുപാട്.... എനിക്ക് തന്നെ വിശ്വാസമില്ല ..... അവള് ഇരുചെവിയും പൊത്തിപിടിച്ചു പറഞ്ഞതും അവന്റെ കണ്ണുനിറഞ്ഞു. ദച്ചു...... എടീ നമ്മളൊരുമിച്ച് എത്ര സ്വപ്നം കണ്ടതാ ഇങ്ങനെയൊരു ജീവിതം, നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയാത്തതുകൊണ്ടാ ഞാൻ അങ്ങനെയൊക്കെ..... ആകാശിന് എങ്ങനെയുണ്ട്..... അവനു എന്തെങ്കിലും സംഭവിച്ചാൽ ഞാൻ തന്നെ വെറുതേവിടില്ല...... അതുവിട്.... അതല്ലല്ലോ നമ്മുടെ ടോപ്പിക്ക്.... അച്ചു... അല്ല ദച്ചു...... ഛെ..... ഒന്ന് നിർത്ത് നിന്റെ കോപ്പിലെ അഭിനയം..... ഞാൻ ഇവിടെ നിൽക്കാൻ എന്ത് തറ വേലയും കാണിക്കുമെന്ന് പറഞ്ഞതല്ലേ.... സൊ ഇതും ഇതിനപ്പുറവും താൻ ചെയ്യും എനിക്ക് നല്ല ബോധ്യമുണ്ട്...... ശ്രീഹരി എന്റെ ലൈഫിൽ ഇനി നിനക്കൊരു സ്ഥാനമില്ല..... എത്രയൊക്കെ കഴിഞ്ഞാലും, എന്തൊക്കെ സംഭവിച്ചാലും......യു are ഡെഡ്, എന്റെ മനസ്സിൽ താൻ മരിച്ചു...... എനിക്ക് നിന്നോട് വെറുപ്പല്ലാതെ മറ്റൊരു ഫീലിങ്‌സും ഇല്ല..... ഒന്നും..... I ജസ്റ്റ്‌ hate യു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story