❤️അസുരപ്രണയം❤️: ഭാഗം 22

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

പെട്ടന്നവനവളിലേക്ക് ചാഞ്ഞു അവളുടെ വയറിൽ തന്റെ കരം ശക്തിയിൽ അമർത്തികൊണ്ട് അവളുടെ ചെവിയിൽ കടിച്ചു...... ശ്ഷ്..... ശ്രീയേട്ടാ...... കമാധുരമായാണ് ആ വിളി....... അതവനിലെ രക്തത്തിനു പിന്നെയും ചൂടേകി..... ദച്ചൂ...... ലവ് യു.... അവളുടെ കാതോരം പതിയെ മൊഴിഞ്ഞവൻ അവളുടെ മുടിയിഴകളെ ചെവിക്ക്പിന്നിലേക്ക് തിരുകിവച്ചു അവളെ തിരിച്ചു നിർത്തി, അവള് കണ്ണുകൾ അടച്ചുപിടിച്ചതാണ്, അവന്റെ കണ്ണുകളെ താങ്ങാനുള്ള ശേഷിയ്ക്ക് അവയ്കില്ലാതെ വന്നതിനാലാകാം അങ്ങനെ ചെയ്തത്..... ദച്ചു...... ഓപ്പൺ യുവർ ഐസ്‌.... നിഷേധാർത്തത്തിൽ അവള് തലയാട്ടിയപ്പോൾ അവനാ കൺപോളകളിൽ ചുണ്ടമർത്തി...... അവന്റെ ചുണ്ടുകൾ ആ മുഖത്താകെ പരതിനടക്കുകയാണ്..... പിന്നെ അവളെവിട്ട് തന്റെ കൈ മാറില്പിണച്ചു അവനവളെയും നോക്കിയങ്ങനെ നിൽക്കാൻ തുടങ്ങി.... അവന്റെ ഒരനക്കവും ഇല്ലാതെ വന്നതും അച്ചുവിന് നിരാശ തോന്നി...... അവൾക്കെന്തോ കുറച്ചൂടെ ആകാമായിരുന്നു എന്നൊരു തോന്നൽ..... ഈ ശ്രീയേട്ടൻ, ദുഷ്ടൻ..... എന്നെയിങ്ങനെ മൂടാക്കിയിട്ട് ഇതെവിടെ പോയി.... മനസ്സിൽ ഇത്തിരി അമർഷത്തോടെ പറഞ്ഞവൾ കണ്ണ് തുറന്നു നേരെ നോക്കുന്നത് അവനെയാണ് ......

അവന്റെ നോട്ടവും ഭാവവും കണ്ടതും അവള് മൂക്കുചുളിച് പിന്നെയും കണ്ണടച്ചു തലതാഴ്ത്തി...... അവനൊരു പുഞ്ചിരിയോടെ അവൾക്കരികിലേക്ക് നടന്നു അവളുടെ ഇടുപ്പിൽ കൈവച്ചു തന്നോട് ചേർത്തതും അവളുടെ കവിൾതടം രക്തവർണമായി...... ദച്ചൂ....... ഉം.... എനിക്ക് ഒരു കിസ് തരോ ഹോട്ടായി ഡീപയി.... അവളുടെയുള്ളം അതിനായി തുടിയ്ക്കുകയാണ് എന്നിട്ടുകൂടി അവിടുന്നൊന്ന് അനങ്ങാതെ അവളാ നിൽപ്പ് തുടർന്ന്.... ശ്രീ എന്തെങ്കിലും ചെയ്യാനെയെന്ന് അവളുടെയുള്ളം മൊഴിയുന്നുണ്ട്...... ഓക്കേ..... നീ തരേണ്ട.... ഞാൻ തരാം..... അവളുടെ തൊണ്ട വരണ്ടു, കൃഷ്ണമണികൾ പിടയുന്നത് അവനു വ്യക്തമായി മനസ്സിലാകുന്നുണ്ട്...... അവൻ പതിയെ ആ നെറ്റിയിൽ ചുണ്ടമർത്തി, പിന്നെയാ കവിൾതടത്തിലും താടിത്തുമ്പിലും..... ഏറ്റവും ഒടുവിൽ അവന്റെ നോട്ടം അവളുടെ പിങ്ക് നിറത്തിലുള്ള ചുണ്ടിലായി..... അവളുടെ മുഖം കൈകുമ്പിളിലൊതുക്കി അവനാ ചുണ്ടുകളിൽ അമർത്തികടിച്ചു...... അവള് എരുവലിച്ചപ്പോൾ അവൻ നാക്കുകൊണ്ട് അവളുടെ നാക്കിനെ ഉഴിഞ്ഞു...... ഇടയ്ക്കെപ്പോഴോ അവളും അവനു ചെറു വേദനയും സുഖവും സമ്മാനിക്കാൻ തുടങ്ങിയിരുന്നു.......... പരസ്പരം വിട്ടുമാറാതെത്തന്നെ അവനവളെയുമായി ബെഡിലേക്ക് നടന്നു .......

ഗോപു ഉറക്കമുണർന്നപ്പോൾ തന്റെ അരികിൽ സുഖമായി ഉറങ്ങുന്ന മാളുവിനെയാണ് കാണുന്നത്..... ഇവളൊറ്റയ്ക്കാണോ.... അച്ചു ഇല്ലേ..... വിളിച്ചു ഉണർത്തിയാലോ, വേണ്ട ഉറങ്ങിക്കോട്ടെ...... അവളെ ഉണർത്താതെ ഗോപു തന്റെ പരിപാടികൾ കഴിച്ച്, അതെല്ലാം കഴിഞ്ഞതും അവള് അച്ചുവിനെയും തപ്പിയിറങ്ങി.... ആദ്യം പോയതു അടുക്കളയിലേക്കാണ്.... അവിടെ രജനിയും ഗംഗയും അച്ചുവിന്റെ അമ്മയും ഉണ്ട്.... മാമി.... അച്ചു എവിടെ..... ഇന്നലെ ഞാൻ പെട്ടന്ന്റങ്ങി അതുകൊണ്ട് അവള് വന്നു കിടന്നതൊന്നും അറിഞ്ഞില്ല.... രാവിലെ എണീറ്റപ്പോൾ മാളു മാത്രേ ഉള്ളു, അച്ചൂസ് ഇല്ല...... അച്ചുവിന്റെ അമ്മയ്ക്ക് നെഞ്ചിലൊരു കൊള്ളിയാൻ മിന്നി..... മോളേ... ഗോപൂ അപ്പോൾ അച്ചു ഹരിയ്ക്കൊപ്പം അല്ലെ.... നിന്റെ ഒപ്പമാണോ അവള്..... അപ്പോഴാണ് ഗോപുവിന് പറഞ്ഞുപോയതിലെ അബദ്ധം മനസിലായത്.... അവള് മുഖം ചുളിച് രജനിയെയും ഗംഗയെയും നോക്കി, അവരും വല്ലാതായ മട്ടിലാണ്...... രജനി.... നീയെന്താ ഒന്നും പറയാത്തെ, കുട്ടികൾ തമ്മിൽ അടുപ്പത്തിൽ അല്ലെ... അവർക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ .... അതുകൊണ്ടാണോ അച്ചു ഗോപുവിനോപ്പം..... അയ്യോ അതൊന്നുമല്ല, അവര് അത്ര പ്രായമല്ലേ ഉള്ളു, അവനെന്തോ പുറത്തുകൊണ്ടുപോയില്ലെന്നും പറഞ്ഞു അവര് ചെറുതായോന്ന് വഴക്കിട്ടു അല്ലാതെ വേറൊന്നുമല്ല.... മറുപടി പറഞ്ഞത് ഗംഗയാണ്....

ആ മറുപടി എന്തോ അവർക്കത്ര വിശ്വാസമായില്ല, അതുകൊണ്ടാവണം അവര് ഗോപുവിനെ നോക്കി.... അവളാകെ ഇളിഞ്ഞു നിൽക്കുകയാണ് .... മോളേ ഗോപൂ അച്ചു ഇന്നലെയും നിന്റൊപ്പമാണോ.... അല്ല ആന്റി... അതല്ലേ ഞാൻ അവളെയും തിരക്കി ഇറങ്ങിയത്.... ഇന്നലെ ഹരിയേട്ടനുമായുള്ള വഴക്ക് കഴിഞ്ഞുകാണും, ആന്റി തന്നെ കണ്ടതല്ലേ.... ഇന്നലെ അവര് എങ്ങനെ ആയിരുന്നെന്നത്...... ഗോപു ഒരുവിധം പറഞ്ഞൊപ്പിച്ചു.... അവരപ്പോഴും അവളെയൊന്ന് നോക്കി.... അവരുടെ മുഖം വല്ലാതെ വിളറിയിട്ടുണ്ട്..... ആന്റി.... ഞാൻ വേണേൽ അച്ചൂനെ വിളിച്ചു വരാം... ഹരിയേട്ടനെയും ആന്റി ചോദിച്ചു നോക്ക് രണ്ടുപേരോടും... ഓക്കേ.... അതും പറഞ്ഞു അവളവിടുന്ന് സ്കൂടായി.... എന്റമ്മോ ജസ്റ്റ്‌ മിസ്സ്‌..... അച്ചൂനെ വിവരമറിയിക്കാം ഇല്ലേൽ ഒക്കെ കുളമാകും..... ഓഹ് രണ്ടും അതിന് കീരിയും പാമ്പും അല്ലെ പിന്നെ എങ്ങനാ...... ഓരോന്ന് ഞൊടിഞ്ഞവൾ ഹരിയുടെ റൂമിലേക്ക് ശബ്ദമൊന്നുമുണ്ടാക്കാതെ കടന്നതും അവള് പകച്ചു പണ്ടാരമടങ്ങി...... എന്റെ പറശിനികടവ് മുത്തപ്പാ ഇതെവിടാ ഞാൻ വന്നേ.... ഇതാരുടെ റൂമാ..... അല്ല ഇത് ഹര്യേട്ടനും അച്ചുവും ആണോ... അതോ വേറെ വല്ലവരും..... അവള് കണ്ണ് ഒന്നുകൂടെ തിരുമ്മി പിന്നെയുംനോക്കി.....

അച്ചു ബെഡിൽ മലർന്നാണ് കിടക്കുന്നത്.... ശ്രീയുടെ ചുണ്ടുകൾ ഇപ്പോൾ അവളുടെ ആലിലവയറിലാണ്.... അവള് കൈകൊണ്ട് അവന്റെ മുടിയിൽ പിടിച്ചുവലിക്കാൻ തുടങ്ങിയതും അവനവിടുന്ന് എണീറ്റ് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...... ശ്രീയേട്ടാ....... ശ്രീ.... ശ്രീ.... യേട്ടാ..... ഉം..... മൂളിക്കൊണ്ടവൻ അവളുടെ കഴുത്തിൽ അമർത്തികടിച്ചതും അവളിൽനിന്നും ശീൽക്കാരശബ്ദം ഉയർന്നു....... ഗോപു വേഗം കതക് വലിച്ചടച്ചു, ഉള്ളിക്കണ്ട കാഴ്ച അവൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു..... എന്റെ ദേവീ... ഞാൻ എന്താ കണ്ടേ.... അവര് അപ്പോൾ സെറ്റായോ... ആയിക്കാണും അല്ലാതെ ഇങ്ങനെ വരോ..... എന്റമ്മോ.... വിശ്വസിക്കാൻ പറ്റുന്നില്ല..... ന്നാലും ഇവർക്കൊന്നു ലോക്ക് ചെയ്‌താൽ എന്താ.... അവളെന്നെ ഉപദേശിച്ചിട്ട്..... എന്തായാലും കൊള്ളാം... അപ്പോൾ പിന്നെ മറ്റേകാര്യം അറിയിച്ചില്ലേലും കുഴപ്പല്യ.... അവര് ഓക്കേ ആണല്ലോ..... രാവിലെതന്നെ കണ്ടിട്ട് എന്തോപോലെ.....ന്നെ ഇനിയും വെടക്കാക്കാൻ ആണോ ഉദ്ദേശം..... ചുണ്ടുകൂർപ്പിച്ചു അവളെങ്ങനെ നിന്നപ്പോഴാണ് ഹരിയുടെ അച്ഛൻ പ്രസാദ് അങ്ങോട്ട്‌ വരുന്നത് കാണുന്നത്.... അയാളെ അപ്പോൾ അവിടെ കണ്ടതും അവള് കണ്ണുരുട്ടി അയാളെ നോക്കി..... മോളേ.... എന്താ നീയിവിടെ...

മാമൻ എന്തിനാ ഇങ്ങോട്ട് വന്നേ.... അവളുടെ മറുചോദ്യം അയാൾക്ക് ശരിക്കും മനസിലായില്ല.... മോളെന്താ അങ്ങനെ ചോദിച്ചേ.... എനിക്ക് ഹരിയോട് കുറച്ചു ഇമ്പോര്ടന്റ്റ്‌ കാര്യങ്ങൾ സംസാരിക്കാനുണ്ട്.... അതിപ്പോൾ സംസാരിക്കണോ..... ആദ്യമായാണ് അവളെങ്ങനെ ചോദിക്കുന്നത് അയാള് പുരികം ചുളിച് അവളെ നോക്കി.... എന്താ മോളേ... എന്തുപറ്റി നിനക്ക്.... ഹരി വല്ലതും പറഞ്ഞോ മോളോട്.... മ്ച്.... ചുമലുകൂച്ചി അവള് കാണിച്ചതും അയാളൊന്ന് ശ്വാസമെടുത്തു കതക് തുറക്കാനായി തുടങ്ങിയതും അവള് അയാളുടെ കയ്യിൽപിടിച്ചു...... എന്താ ഗോപൂ എന്തെങ്കിലും പ്രശ്നം ഉണ്ടോ..... ആ ഉണ്ട് മാമാ.... ഈ ഹരിയേട്ടൻ വെറും ദുഷ്ടനാ...... ഗോപു ഉറക്കെ വിളിച്ചു പറഞ്ഞു..... ആ ശബ്ദം അച്ചു കേട്ടതും അവള് ശ്രീയെ തട്ടിമാറ്റി...... അവൻ അനിഷ്ടത്തോടെ അവളെ നോക്കി എന്തെന്ന് ചോദിച്ചതും അവള് നോട്ടം പുറത്തേക്കയച്ചു...... എന്തേ..... പുറത്ത് ആരോ ഉണ്ട്..... അതിന്.... എടീ നീയെന്റെ ഭാര്യയാ.... സൊ ഇതൊക്കെ നോർമൽ ആണ് മനസിലായോ..... ഉവ്വോ..... ഡോർ അടച്ചിരുന്നോ... നീ അടച്ചില്ലേ..... നീ വാതിലടയ്ക്കാതെയാണോ എന്റെ അടുത്തുവന്നു കിടന്നേ..... അവൻ ചോദിച്ചതും അവളവനെ കുത്താൻ കയ്യോങ്ങി........ സോറി..... ഡീ പറാ..... നിനക്കെന്നെ ഇഷ്ടമല്ലേ..... അല്ല... അപ്പോൾ, സമ്മതിച്ചതോ.... അവളുടെ വയറിലൂടെ കയ്യിട്ട് തന്നോട് ചേർത്തുപിടിച്ചവൻ ചോദിച്ചതും അവള് തലകുനിച്ചു.... ദച്ചു.... പറാ..... പിന്നെ നീയെന്താ എതിർപ്പ് കാണിക്കാതിരുന്നേ......

അതെനിക്ക് അറിയില്ല..... എതിർക്കാൻ കഴിഞ്ഞില്ല..... ആ മറുപടി അവനെ ചൊടിപ്പിച്ചു..... അവളുടെ വയറിലെ കൈമാറ്റി അവനവളുടെ കവിളിൽ കൈ അമർത്തിയതും അവളുടെ വായ പാതി തുറന്നു....... എനിക്കറിയാം നീയെന്നെ സ്നേഹിക്കുന്നുണ്ടെന്ന്...... അത് സമ്മതിക്കാതെ നിന്നെയിവിടുന്ന് ഞാൻ വിടില്ല.... പറയെടി പുല്ലേ....പറയാൻ..... അവൻ അലറുകയാണ്..... അവളുടെ കണ്ണ് നിറഞ്ഞുതുടങ്ങുന്നത് കണ്ടപ്പോൾ അവന്റെ കൈ പതിയെ അയഞ്ഞു...... ദച്ചൂ.... സോറി..... സോറി ഡീ..... പറാ.... ഇഷ്ടല്ലേ.... സ്നേഹിക്കുന്നില്ലേ നീയെന്നെ..... ഇല്ലെന്ന് പറയാൻ എനിക്ക് കഴിയില്ല.... ബട്ട്‌.... എന്താ ബട്ട്‌....... എനിക്കിപ്പോൾ പേടിയാ...... യു are അൺപ്രെഡിക്റ്റബിൾ..... ഇപ്പോൾ ഇങ്ങനെ ആണേൽ നെക്സ്റ്റ് മൊമെന്റ് എന്നെ വെറുപ്പ്.... വെറുപ്പാ കാണിക്കുന്നേ... അതുകൊണ്ട് എനിക്കറിയില്ല..... അറിയില്ല എനിക്ക്...... അവനവളുടെ കണ്ണ് തുടച്ചുകൊണ്ട് ആ നെറ്റിയിൽ ചുംബിച്ചു.... ആ ചുട് ചുംബനത്തിൽനിന്നും അവന്റെ സ്നേഹത്തിന്റെ ആഴം അവള് ഒരിക്കൽക്കൂടി അറിഞ്ഞു ..... ദച്ചൂ..... I പ്രോമിസ് ഇനി എന്റെ ഭാഗത്തുനിന്നും ഒരു മിസ്റ്റേക്കും ഉണ്ടാകില്ല..... ലാസ്റ്റ് ചാൻസ് നീയെനിക്ക് തരണം.... എന്തെങ്കിലും ചെറിയ തെറ്റുണ്ടായിൽപോലും നിനക്ക് എന്ത് വേണമെങ്കിലും ഡിസൈഡ് ചെയ്യാം...... ബട്ട്‌ ഈയൊരു തവണ.... പ്ലീസ് ..... അവളുടെ കണ്ണില്നോക്കി പറഞ്ഞു അവനവളുടെ ഉത്തരത്തിനായി കാതോർത്തു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story