❤️അസുരപ്രണയം❤️: ഭാഗം 24

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഞാൻ വക്കീലിനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്..... മീറ്റ് ചെയ്യാൻ പറഞ്ഞു...... അവൾക്ക് നല്ലൊരു പയ്യനെ കണ്ടുപിടിച്ചു അവനെ ഏൽപ്പിക്കണം, എങ്കിലേ എനിക്ക് ഒരു സമാധാനം കിട്ടൂ....... രജനി ഒന്നും പറയാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ്...... നിനക്കിപ്പോൾ ഒന്നും പറയാനില്ലേ.... ഹരിയോടും അച്ചുവിനോടും ചോദിക്കണം... അവരുടെ ജീവിതം അല്ലെ....അപ്പോൾ അവരല്ലേ... അല്ല, ഞാനാ അച്ചുവിനെ ഇതിലേക്കിട്ടത്..... അതിന് പ്രായശ്ചിത്തം ചെയ്തേ മതിയാകൂ... എന്നാലും.... ഒരെന്നാലും ഇല്ല രജനി, ഞാനിത് തീരുമാനിച്ചു കഴിഞ്ഞു.... ദൃഡാനിശ്ചയത്തോടെ പറഞ്ഞു അയാളവിടുന്ന് എണീറ്റുനടന്നു..... മാളു ഉറക്കമുണർന്നപ്പോൾ കൂനികൂനി ഇരിക്കുന്ന ഗോപുവിനെയാണ് കണ്ടത്..... ഗുഡ് മോർണിംഗ് ഗോപു.... അവളിൽനിന്ന് തിരിച്ചു പ്രതികരണമൊന്നും കാണാതെ വന്നപ്പോൾ ചുണ്ട് കോട്ടി അവള് എണീറ്റിരുന്നു..... എന്തൊരു സ്വഭാവാ ഇതിന്.... വെറുതെ അല്ല അച്ഛൻ പണ്ടേ ഇട്ടിട്ട് പോയത്.... മനസ്സിൽ കരുതി മാളു എണീറ്റ് മുടി മാടിവച്ചു.... പിന്നെയാവള് തന്റെ കയ്യിലെ കെട്ടിലേക്ക് നോക്കി..... അതുകണ്ടപ്പോൾ ഇന്നലെ രാത്രി ശ്രീയോടൊത്തുള്ള നിമിഷങ്ങളാണ് കണ്ണിൽമിനിമാഞ്ഞത്..... അവളൊരു പുഞ്ചിരിയോടെ അവിടുന്ന് തിരിഞ്ഞ് ഗോപുവിനെ പിന്നെയും നോക്കി... ഒപ്പം ആ മുറിയിലാകെ കണ്ണോടിച്ചു.... അച്ചു.... അവളെവിടെ.... ഇവിടെയില്ലല്ലോ.... ഇനി ഹരിയേട്ടന്റെ ഒപ്പം എങ്ങാനും ആവോ.....

ഉള്ളിലൊരു ആധിയോടെ അവള് സ്വയം ചോദിച്ചു.... ഗോപൂ.... ഉം... എന്താ... അനിഷ്ടത്തോടെയാണ് ആ ചോദ്യം..... അച്ചു എവിടെ.... ഇവിടെയില്ലേ... എനിക്കവളുടെ പിന്നാലെ നടക്കുകയല്ല പണി.... നീ വേറെ ആരോടേലും ചോദിക്ക്..... ബാക്കിയുള്ളോരേ ഒന്ന് സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കോ ..... നീയെന്തിനാ എന്നോട് ഈ ചാടുന്നേ.... ഞാൻ മാന്യമായി അല്ലെ നിന്നോട് ചോദിച്ചേ.... ഇത്രയ്ക്കും അഹങ്കാരം പാടില്ല..... ദേഷ്യത്തോടെ പറഞ്ഞു മാളു അവിടുന്ന് മാറിയതും ഗോപുവിന്റെ കണ്ണിൽ കാർമേഘം ഇരുണ്ടുകൂടാൻ അധികം സമയമെടുത്തില്ല..... അവള് കുറച്ചു നേരമായി ആരോണിനെ ട്രൈ ചെയ്യാൻ തുടങ്ങിയിട്ട്....അവനാണേൽ എടുക്കുന്നുമില്ല....അവൾക്ക് വല്ലാതെ വിഷമം വന്നതും തലയിണയിലേക്ക് മുഖം മൂഴ്ത്തിവച്ചു കരയാൻ തുടങ്ങി..... മാളു നേരെ കിച്ചണിലേക്കാണ് വന്നത്..... അമ്മേ...... അച്ചു എവിടെ... അവള് ഹരിയുടെയൊപ്പം ഉണ്ടാകും ഇങ്ങോട്ട് വന്നില്ല..... അതുകേട്ടതും അവൾക്ക് വല്ലാതെ ദേഷ്യം വന്നു...... ആ ദേഷ്യത്തിൽ അവള് ശ്രീയുടെ റൂമിൽ പോയിനോക്കി.... അച്ചുവിനെയോ ശ്രീയേയോ അവിടെ കാണാതെ വന്നതും അവള് ഇരുവരെയും ഫോണിൽ ട്രൈ ചെയ്തു എന്നാൽ അത് അവിടുന്ന് റിങ് ചെയ്യുന്നത് കേട്ടപ്പോൾ അവള് ദേഷ്യത്തോടെ ബെഡിൽ ഇരുന്നു ഇനിയെന്ത് വേണമെന്ന ചിന്തയിലായി...... ഡോക്ടർ.... അച്ചു.... അവൾക്ക് കുഴപ്പമൊന്നും.... ഇല്ല ഹരിസാർ.... She ഈസ്‌ ഫൈൻ.... സാറ് worried ആവേണ്ട കാര്യമില്ല......

കാലിൽ ചെറിയ മുറിവേ ഉള്ളു... അത് ഡ്രെസ് ചെയ്തിട്ടുണ്ട്, പിന്നെ കാലു രണ്ട് ദിവസത്തേക്ക് നനയ്ക്കണ്ട..... ഓക്കേ.... താങ്ക്സ്.... ഡോക്ടറോട് സംസാരിച്ചു നിൽക്കുമ്പോഴാണ് അവള് കാലു ഞൊണ്ടിവരുന്നത് അവൻ കാണുന്നത്.... ഡീ.... പരിസരം മറന്നവൻ അലറിയതും അവള് വല്ലാതായി ഒപ്പം ഡോക്ടറും....അവള് ചുണ്ട് കൂർപ്പിച്ചു അവനെയൊന്ന് തറപ്പിച്ചുനോക്കി.... നോക്ക് നീയെന്റെ സ്വഭാവം മാറ്റരുത്, കാലിന് വയ്യാതെ നീയെന്തിനാ ഞൊണ്ടിയെ..... ഒന്ന് തന്നാലുണ്ടല്ലോ..... വാ ഞാൻ എടുക്കാം.... എടുക്കാൻ മാത്രം എനിക്കൊന്നുമില്ല.... അത് നീയല്ല ഞാൻ തീരുമാനിച്ചോളാം..... അവനവളെ അവിടുന്ന് എടുത്ത് ചെയറിൽ കൊണ്ടിരുത്തി ഡോക്ടറുടെ അടുത്തേക്ക് പിന്നെയും വന്നു.... ഡോക്ടർ... മെഡിസിൻസ്.... ദാ... ആന്റിബയോട്ടിക്‌സ്... ഇത് കഴിച്ചാൽ മതി.... വേദനയുണ്ടെങ്കിൽ അപ്പോൾ മാത്രം പെയിൻ കില്ലർ...... ശരി.... സാർ..... ഒരുകാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്..... ഉം... എന്താ... നെറ്റിച്ചുളിച്ചവൻ ചോദിച്ചു.... അത്.... ഇന്നലെ നൈറ്റ്‌ മറ്റേ കുട്ടിയോട് വളരെ സോഫ്റ്റ്‌ ആയിരുന്നല്ലോ.... അത് സിസ്റ്റർ.... ഇതെന്റെ വൈഫാ... ഞാൻ എന്താണ് എങ്ങനെയാണ് എല്ലാം ഇവൾക്കറിയാം.... ഇവളോട് എനിക്കുള്ള ആ ഒരു സ്വാതന്ത്ര്യം മറ്റൊരാളോട് കാണിക്കുന്നത് ചീപ്പ്‌ അല്ലെ.....

അതിന് മറുപടി പറയാതെ ഡോക്ടർ ചിരിച്ചു......ശ്രീ അച്ചുവിനെയുമായി അവിടുന്നിറങ്ങി.... പോകുന്നവഴി അവളുടെ മുഖം കടന്നാലുകുത്തിയപോലെയുണ്ട്..... എന്താണ്, ഏട്ടന്റെ മോൾക്കൊരു വാട്ടം... എനിക്കൊന്നുമില്ലേ... അല്ലെങ്കിലും എനിക്കെന്തുപറ്റിയാലും തനിക്കെന്താ.... ദച്ചൂ.... അവിടുന്ന് ദേഷ്യപ്പെട്ടതാണെങ്കിൽ നീയായി ചാൻസ് ഉണ്ടാക്കിയ കാരണമല്ലേ....സോറി.... ഒരു ചൊറി..... എനിക്ക് കേൾക്കണ്ട..... എടീ പെണ്ണെ, നിനക്ക് അറിയില്ലേ നിനക്ക് വേദനിക്കുമ്പോൾ എനിക്കത് താങ്ങാൻ കഴിയില്ലെന്ന്...... റിയലി സോറി.....ഒന്ന് ചിരിക്ക്...... ഈ.... ഇളിച്ചുകാട്ടിയതും അവൻ പതിയെ അവളുടെ തലയിൽത്തട്ടി.......അവര് വീട്ടിലെത്തുമ്പോൾ എല്ലാവരും അവരെയും അന്വേഷിച്ചുനടക്കുകയാണ്.... അവന്റെ വണ്ടിക്കണ്ടതും പ്രസാദ് ദേഷ്യത്തോടെ അരികിലേക്ക് വന്നു ... ഡാ..... നീയെവിടെ പോയതാ മോളെയുംകൊണ്ട്...... അവൻ ഇഷ്ടപെടാത്തമട്ടിൽ തലയാട്ടിയതും അയാളവന്റെ കോളറിനു പിടിച്ചു ...... അച്ഛാ, whats യുവർ പ്രോബ്ലം...... എന്തിനാ നിങ്ങളിവിടെ ഒരു സീൻ ക്രീയേറ്റ് ചെയ്യുന്നത്.... ഞാൻ അപ്പുറത്തെ വീട്ടിലെ പെണ്ണിന്റെയൊപ്പമല്ല പോയത് എന്റെ വൈഫിനൊപ്പാ..... മോനേ ഹരീ, നീയിനി എത്ര ശ്രമിച്ചാലും അച്ചുവിനെ നിനക്ക് തരില്ല.....

നിന്നെപ്പോലെ ഒരുത്തനെകെട്ടി അവളുടെ ജീവിതം നശിക്കാൻ ഞാൻ സമ്മതിക്കില്ല....... കേട്ടല്ലോ. . അവളെ എന്നിൽനിന്ന് അകറ്റുന്നത് ആരായാലും വെറുതെ വിടില്ല ഞാൻ, അത് ജനിപ്പിച്ച തന്തയായാൽപോലും.... ദേഷ്യത്തിൽ പറഞ്ഞവൻ അച്ചുവിന്റെ അടുത്തേക്ക് നടന്നു അവൾക്ക് ഡോർ തുറന്നുകൊടുത്തു അവളെയും എടുത്ത് നടക്കാൻ തുടങ്ങി, അവര് കോലായിലേക്ക് കയറിയതും എല്ലാവരും അവർക്കു ചുറ്റും കൂടി ... മോനെ ഹരി.... ഇതെന്തുപറ്റി അച്ചൂന്..... ഗംഗയും രജനിയും ഒരേ സ്വരത്തിലാണ് ചോദിച്ചത്..... അച്ചൂട്ടി, എന്താടാ മോളെ നിന്റെ കാലിന്..... ദേവൻ അത്രയും വേദനയോടെ ചോദിച്ചപ്പോൾ ശ്രീയുടെ മുഖം കുനിഞ്ഞു . ആരും ടെൻഷൻ ആവണ്ട, നേരത്തെ ഫ്ലവർ വേസ് എന്റേന്ന് വീണു കാലു ചെറുതായി മുറിഞ്ഞു, ഹോസ്പിറ്റലിൽ പോയതാ ചെറിയ മുറിവാ വേറെ കുഴപ്പമൊന്നുമില്ല ...... അവള് പറഞ്ഞതും ശ്രീ കണ്ണ് നിറച്ചു അവളെനോക്കി ... ശ്രീയേട്ടാ എന്നെ ഇവിടെ ഇരുത്ത്യേ..... അവനവളെ സെറ്റിയിൽ ഇരുത്തി റൂമിലേക്ക് നടന്നു, അവളുടെ അമ്മ അവൽക്കരികിലിരുന്ന് കാലു പരിശോധിക്കുമ്പോഴാണ് മാളു അങ്ങോട്ട് വന്നത്..... എല്ലാവരെയും ഒന്ന് വീക്ഷിച്ചു അവള് അച്ചുവിന്റെ അടുത്തിരുന്നു ... ഇതെന്താ അച്ചു... ഒന്നുല്ലെടി ചെറിയൊരു മുറിവാ....

നിനക്ക് എങ്ങനെ ഉണ്ട് അതിന് മാളൂന് എന്താ.... അവളുടെ അമ്മ പെട്ടന്ന് ചോദിച്ചു.... അല്ലേലും എന്റെ കാര്യം ശ്രദ്ധിക്കൻ നിങ്ങൾക്കാർക്കും സമയമില്ലല്ലോ, എല്ലാർക്കും വലുത് അച്ചു അല്ലെ..... അവരുടെയൊക്കെ മുൻപിൽനിന്നും മാളു അങ്ങനെ പറഞ്ഞപ്പോൾ അച്ഛനും അമ്മയും പരസ്പരം നോക്കി.... മാളു... എന്താടി.... അവര് ശ്രദ്ധിച്ചിട്ടുണ്ടാവില്ല..... നീയെന്തിനാ അതിന് ഇങ്ങനെ പറയുന്നേ... പറയാനുള്ളത് ഞാൻ ആരുടെ മുഖത്തുനോക്കിയും പറയും... ആരായാലും.... എനിക്ക് നല്ല സംശയം ഉണ്ട്, ഇവർക്ക് എന്നെ എവിടുന്നേലും വീണുകിട്ടിയതാണോ എന്ന്...... അവരുടെ അമ്മ ഒന്നും പറയാതെ അവിടുന്ന് എണീറ്റ് നടന്നതും അച്ഛനും പുറകെപോയി..... അച്ചു ദേഷ്യത്തിൽ അവളെനോക്കി, പതിയെ അവളുടെ കയ്യിൽന്നുള്ളി..... ആതിരയും രാഹുലും ഇതുംനോക്കി അവിടെ നിൽക്കുന്നുണ്ട്..... ദേ അച്ചൂ.... നിന്നോട് എപ്പോഴും പറയുന്നതാ അധികം എന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന്.... മനസിലായോ..... മാളു ദേഷ്യത്തോടെ പറഞ്ഞപ്പോൾ അച്ചു വല്ലാതായി അതുകണ്ടതും ആതിരയുടെ ഉള്ളിൽ ഒരുന്നൂറ് പൂത്തിരി ഒന്നിച്ചുകത്തിയ പ്രതീതിയായിരുന്നു...... അവൾക്കുമാത്രമല്ല രാഹുലിനും...... മാളു ഇതിനോടകം അവിടുന്ന് പോന്നിരുന്നു.... അച്ചു തലയും കുമ്പിട്ടു ഇരിക്കുന്നത് കണ്ടതും പ്രസാധും രജനിയും അടുത്തിരുന്നു.... മോളെ.... അച്ചൂ... മാളു പറഞ്ഞത് മോള് കാര്യമാക്കണ്ട, പെട്ടന്ന് ഇങ്ങനെ എല്ലാവരും മോളെ കെയർ ചെയ്യുന്നത് കണ്ടപ്പോൾ വല്ലാതായിക്കാണും.....

പ്രസാദ് അവളുടെ തലയിൽതടവി പറഞ്ഞപ്പോൾ അവള് പുഞ്ചിരിച്ചു..... മോൾക്കിപ്പോൾ എങ്ങനെയുണ്ട്.... എനിക്കൊന്നുല്ല ആന്റി..... ഞാൻ ഓക്കേ ആണ്..... ആന്റി അങ്കിൾ അച്ഛനും അമ്മയും.... മോള് റസ്റ്റ്‌ എടുത്തോ ഞാൻ സംസാരിക്കാം ദേവനോടും ശാരിയോടും...... പ്രസാദ് അവളുടെ കയ്യിൽതലോടി പറഞ്ഞുകൊണ്ട് അവിടുന്ന് എണീറ്റു..... ബാക്കിയെല്ലാവരും പോയതും അവളും രാഹുലും ആതിരയും മാത്രമായി അവിടെ..... എന്തൊക്കെ ആയിരുന്നു നെഗളിപ്പ്, ആദ്യം സ്വന്തം അനിയത്തിയെ നന്നാക്ക് എന്നിട്ട് മതി എന്നെ.... അവളെ പുച്ഛിച്ചുകൊണ്ടാണ് ആതിയുടെ സംസാരം..... ഡീ മോളെ, നിന്നെ നന്നാക്കാൻ എനിക്കൊരു ഉദ്ദേശവുമില്ല.... എന്താ ആതു വയ്യാതിരിക്കുന്ന ഒരാളോടാണോ ഇങ്ങനെ..... സ്വന്തം എണീറ്റ് നടക്കാറാവട്ടെ അല്ലെ അച്ചു.... താൻ പോടോ..... അവളോട് മതി, ഇങ്ങോട്ട് വേണ്ട.... വിവരമറിയും താൻ..... കേട്ടൊടോ.... ഡീ.... നീ എന്റെ ഏട്ടനോട് കയർത്ത് സംസാരിക്കാൻ വളർന്നോ, നിന്നെയുണ്ടല്ലോ.... ആതി അവൾക്കുനേരെ കൈചൂണ്ടി സംസാരിക്കുന്നത് മാളു കണ്ടതും അവൾക്ക് സന്തോഷം തോന്നി.... അതും കണ്ടുകൊണ്ടാണ് ശ്രീ അങ്ങോട്ട് വന്നത്..... കാറ്റുപോലെ അവൻ അങ്ങോട്ടടുത്തു...... ആതീ........

അവന്റെ ശബ്ദം കേട്ടതും അവള് രണ്ടടി പുറകിലേക്ക് നിന്ന്..... നിന്നോട് ഞാൻ പറഞ്ഞതാ അച്ചുനോട് ഇങ്ങനെ ബീഹെവ് ചെയ്യരുതെന്ന്.... മറന്നോ.... അത്... ഏട്ടാ.... ഞാൻ.... ഞാനല്ല ഇവളാ എന്നോട്..... ഇവളോ...... ഞാൻ നിന്റെ ഏട്ടനല്ലേ.... അപ്പോൾ എന്റെ ഭാര്യയെ നീ ഏടത്തി എന്നല്ലേ വിളിക്കണ്ടേ.... നിന്നോട് അങ്ങനെ വിളിക്കണം എന്നൊന്നും പറയില്ല, നിങ്ങള് സെയിം age ആണ്, നിനക്കിവളുടെ പേര് വിളിക്കാം അതല്ലാതെ വായിൽതോന്നിയത് വിളിച്ചാൽ...... താക്കീതോടെ പറഞ്ഞു അവനവളെ അവിടുന്ന് എടുത്തു...... ഡീ..... നമുക്കൊന്ന് ഫ്രഷാവണ്ടേ..... ഹലോ വാട്ട്‌ യു മീൻ.... നമുക്കോ.... എന്റെ പൊന്നെ അറിയാതെ വന്നതാ, നിനക്ക്..... അങ്ങനെ ആണേൽ എന്നെ ഗോപൂന്റെ അടുത്തേക്ക് കൊണ്ടുപോ.... അതെന്തിനാ.... എന്റെ ഡ്രെസ്സൊക്കെ അവിടെയിരിക്ക..... അതുകൊണ്ട്..... നിന്നോട് ഞാൻ പറഞ്ഞോ അവിടേക്കൊണ്ടിടാൻ ഇല്ലല്ലോ.... നീയേ തുണിയില്ലാതെ നടക്കു അല്ല പിന്നെ.... ഞാൻ നടക്കാം.... എന്നെ അങ്ങനെ മറ്റുള്ളവര് കാണുന്നതിൽ ശ്രീയേട്ടന് കുഴപ്പമൊന്നുമില്ലേ...... അവൻ ചുണ്ടുകടിച്ചു അവളെ ഒന്ന് നോക്കിയശേഷം ഗോപുവിന്റെ അടുത്തേക്ക് നടന്നു...... ഇവളിതുവരെ എണീറ്റില്ലേ... ഹരിയുടെ ശബ്ദം കേട്ടതും ഗോപു കരച്ചിലടക്കി അനങ്ങാതെ കിടന്നു.... ഡീ....

നീ എന്തേലും ആവശ്യമുണ്ടെൽ അവളോട് പറാ.... അല്ലേൽ ഡ്രെസെടുത്ത് നമുക്ക് നമ്മുടെ റൂമിൽ പോയാലോ..... തത്കാലം അതുവേണ്ട.... എനിക്കിവിടെ ഗോപു ഉണ്ട് സഹായത്തിനു.... എന്റെ ഭർത്തു പോവാൻ നോക്ക്..... അവളെ അവിടെയിരുത്തി ശ്രീ റൂമിൽനിന് ഇറങ്ങിയതും അച്ചു ഗോപുവിനെ തട്ടിവിളിച്ചു.... എടീ.... ഗോപൂ.... എണീക്കെടി... എന്തുറക്കാ.... എടീ... അച്ചു കുറെ തട്ടിവിളിച്ചതും ഗോപു കണ്ണുതുടച്ചു എണീറ്റിരുന്നു.... എന്താടാ.... നീയെന്തിനാ കരയുന്നെ... എന്താ ഉണ്ടായത്... ആന്റി എന്തേലും പറഞ്ഞോ.... ഇല്ലെന്നവൾ തലയാട്ടി... ആരോണിനോട് വഴക്കിട്ടോ..... മ്ച്... അതും ഇല്ലെന്ന് പറഞ്ഞതും അച്ചു നെറ്റിച്ചുളിച്ചു... പിന്നെ എന്താ ഈ മിണ്ടാപൂച്ചയ്ക്.... എന്നോട് പറാ.... എന്തായാലും ഞാൻ നിനക്കൊപ്പം ഉണ്ടാവും.... നമുക്കത് ഒരുമിച്ചു സോൾവ് ചെയ്യാം..... അവളെ ചേർത്തുപിടിച്ചു അച്ചു പറഞ്ഞപ്പോൾ ഗോപുവിന് സന്തോഷം തോന്നി..... അച്ചൂ..... എടീ..... അച്ചൂ.... നീ വിറയ്ക്കാതെ കാര്യം പറാ പെണ്ണെ. . അയാള്.... അയാളൊരു തെമ്മാടിയാ, വൃത്തികെട്ടവൻ.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story