❤️അസുരപ്രണയം❤️: ഭാഗം 34

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

അത്രയ്ക്ക് തണ്ടുണ്ടോ നിനക്ക്.... ഞാനിപ്പോൾ തന്നെ കാണിക്കും അതോടെ നീ അവിടുന്ന് പുറത്താകും, പിന്നെ നമുക്കൊന്ന് കാണണം..... അവള് തലയാട്ടിയതും അവനവിടുന്ന് എണീറ്റ് ശ്രീയുടെ അടുത്തേക്ക് നടന്നു.... അവരുടെ സംസാരം അങ്ങിങായി ആതിര കേട്ടിരുന്നു, രാഹുലിന്റെ കയ്യിൽ അവള് പിടിച്ചതും അവനൊന്നു ഞെട്ടി.... എന്താ ആതു ഉള്ളിലെപേടി മറച്ചുവച്ചുകൊണ്ടവൻ വിറയലോടെ ചോദിച്ചു... നിങ്ങളിത് എങ്ങോട്ടാ... ഞാൻ കുറച്ചൊക്കെ കേട്ടു നിങ്ങള് അവളോട് സംസാരിച്ചത്..... അവളും ആ ഡേവിഡും തമ്മിൽ എന്തോ ഉണ്ടല്ലേ.... അവള് ചോദിച്ചപ്പോൾ അവൻ വേഗം അതേയെന്ന് തലയാട്ടി.... എന്നിട്ട് നിങ്ങളിപ്പോൾ എന്താ ചെയ്യാൻ പോകുന്നത്, അത് ഹരിയേട്ടനോട് പറയാനോ... അതേ... അതല്ലേ അതിന്റെ ശരി.... നിങ്ങൾക്ക് തലയ്ക്കു വല്ല ഓളവും ഉണ്ടോ.... വേഗം പറഞ്ഞുകൊടുക്ക് ഏട്ടനോട് കണക്കിന് കിട്ടും.... ഏട്ടനിപ്പോൾ അവളാ വലുത് ... എന്നെക്കാളും നിങ്ങളെക്കാളും മറ്റാരേക്കാളും.... ഇതെങ്ങാനും പോയിപറഞ്ഞാൽ ഏട്ടൻ നിങ്ങളെ പട്ടിയെ തല്ലുമ്പോലെ തല്ലിച്ചതയ്ക്കും..... നീയെന്താ പറഞ്ഞുവരുന്നത്... പുരികം ചുളിച് അവൻ ചോദിച്ചതും അവള് ചുണ്ടുകോട്ടി അത് കടിക്കാൻ തുടങ്ങി.... അങ്ങനെ ചോദിച്ചാൽ എനിക്കും കറക്റ്റ് അറിയില്ല....കുറച്ചു മുൻപ് എനിക്കൊരു മെസേജ് വന്നു... ആരാണെന്നോ, മറ്റും അറിയില്ല.... എന്നാൽ ഒരുകാര്യം ഉറപ്പാ അതാരായാലും ആ ആൾക്ക് ആ അച്ചൂനെ ഇഷ്ടമല്ല.....

എന്തായിരുന്നു മെസ്സേജ്.... അവള് ആ ആളുടെ ജീവിതത്തിലെ ഒരു കരടാണ്, അവളുടെ ലൈഫ് സ്പോയിൽ ചെയ്യാൻ ഏതറ്റംവരെപോവാനും റെഡിയാണെന്ന്... നമുക്ക് രണ്ടുപേർക്കും അവളെ ഇഷ്ടമല്ലാത്തതുകൊണ്ടാണത്രേ എനിക്ക് ടെക്സ്റ്റ്‌ ചെയ്തത്..... എല്ലാ കാര്യങ്ങളും ഒരുമിച്ച് സോൾവ് ചെയ്യാം രണ്ടുപേരുടെയും ശത്രു ഒരാളല്ലേ എന്നൊക്കെ..... അവളോട് ഇത്രയ്ക്കും ശത്രുത ആർക്കായിരിക്കും... ആരായാലും നമുക്കെന്താ, എനിക ജന്തൂനേ കണ്ണെടുത്താകണ്ടൂടാ.... ഇപ്പോഴാണേൽ അവള് ഏട്ടനെ മയക്കിവച്ചിരിക്കുകയല്ലേ... അവളെന്താണോ പറയുന്നേ അതാ ഏട്ടന് വേദം..... ഏട്ടന് മാത്രമല്ല വീട്ടിൽ എല്ലാവർക്കും അവളാണല്ലോ വലുത്... എനിക്കത് ഒട്ടും ഇഷ്ടപ്പെടുന്നില്ല....ഇതാകുമ്പോൾ ഈ മെസേജ് അയക്കുന്ന ആള് നോക്കും അവളുടെ കാര്യങ്ങൾ, നമുക്ക് വലിയ തലവേദനയും ഉണ്ടാകില്ല, അയാള് പറയുന്നപോലെ ചെയ്‌താൽമാത്രം മതി..... പിന്നെ ഡേവിഡിന്റെ കാര്യം ആ ആൾക്ക് അറിയാം, അത് ഹരിയേട്ടനോട് പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ലെന്ന പറഞ്ഞെ, ബട്ട്‌ അതുകൊണ്ട് വേറെയെന്തോ പ്ലാൻ ഉണ്ടെന്നും പറഞ്ഞു....നമുക്കതല്ലേ നല്ലത്... മെസ്സേജ് അയക്കുന്നയാളുടെ പേരെന്താ നമ്പർ ഒന്ന് പറഞ്ഞെ അതൊരു പ്രൈവറ്റ് നമ്പർ ആണ്...

പേരൊക്കെ ഞാൻ ചോദിച്ചു, അതിലൊക്കെ എന്താ ഉള്ളെ എന്നാ തിരിച്ചു ചോദിച്ചത്.... ആരോ ആവട്ടെ.... നമുക്ക് നോക്കാം, എന്താവുമെന്ന്... നിന്റെ നാത്തൂന് ഇപ്പോൾ ചില്ലറയൊന്നുമല്ല അഹങ്കാരം..... എന്റെ വായേൽ പുളിച്ചതാ വരുന്നേ... അതൊക്കെ സെറ്റാക്കാം... ഏട്ടൻ വാ... നമുക്കിനി ജസ്റ്റ്‌ ഇരുന്ന് കളിക്കാണാം.... ഹമ്.. എന്നാൽ പിന്നെ അങ്ങനെ ചെയ്യാമല്ലേ... അവള് അതിന് പ്രോത്സാഹിപ്പിച്ചതും രാഹുല് അങ്ങനെ ചെയ്യാമെന്നുകരുതി..... അവര് അവിടുന്ന് പയ്യെ നടന്നു കാറിന്റെ അടുത്തായി വന്നുനിന്ന്.... ശ്രീയും ആരോണും ഗോപുവും കുറച്ചു കഴിഞ്ഞതും അച്ചുവിന്റെ അടുത്തേക്ക് വന്നു.... അച്ചൂ.... പോവാം.... അവന്റെ ശബ്ദം കേട്ടതും ഇരിക്കുന്നിടത്തുനിന്ന് തലയുയർത്തി അവളെങ്ങോട്ട് നോക്കി.... നിങ്ങള് മൂന്നുമെ ഉള്ളോ...... മറ്റേത് എവിടെ മറ്റേതോ... ഏത് മറ്റേത് നിങ്ങടെ അളിയൻ ആവോ ഞാനൊന്നും കണ്ടില്ല.... ഹമ്... അല്ല ഇവരുടെ കാര്യം എന്തായി... അതൊക്കെ സെറ്റല്ലേ എന്റെ അച്ചു ഏടത്തി... ആരോൺ ഏടത്തിയെന്ന് വിളിച്ചത് ഇഷ്ടപെടാത്തതുകൊണ്ട് അവള് മൂക്കുചുളിച്ചു എടാ മുതുക്കാ, നിന്നെക്കാളും ചെറിയ എന്നെ ഏടത്തി എന്നോ... അലവലാതി.... സോറി ഡിയർ... എന്തായാലും ടോമും ജെറിയും ഒന്നായല്ലോ ഒരുപാട് സന്തോഷം..... ഓഹ്....

അങ്ങനെ ഓരോന്ന് സംസാരിച്ചു അവര് വീട്ടിലേക്ക് തിരിച്ചു.... അവര് എത്തുമ്പോൾ മാളു ഉമ്മറത്തിരുന്ന് ഫോണിൽ കളിക്കുകയാണ്... അവരെ കണ്ടതും അത് മാറ്റിവച്ചു അവള് അച്ചുവിന്റെ കയ്യിൽപിടിച്ചു... വന്നോ... എത്ര നേരമായി പോയിട്ട്, എനിക്കാണേൽ ബോറടിച്ചിട്ട് ഒരു രക്ഷയുമില്ല.... ഹരിയേട്ടാ.. കല്യാണം കഴിഞ്ഞതിൽപ്പിന്നെ എനികിവളെ അധികം കിട്ടിയിട്ടില്ല, ഞങ്ങളിന്ന് ഒന്ന് കറങ്ങാൻ പോവുന്നുണ്ട്ട്ടോ.... മാളു പെട്ടന്ന് പറഞ്ഞതും അച്ചു സന്തോഷത്തോടെ ശ്രീയെ നോക്കി.... അവൻ ഒരു തീരുമാനം എടുക്കാൻ കഴിയാതെ നിൽക്കുകയാണ്.... ഇപ്പോൾ നേരം വെളുത്തല്ലേ ഉള്ളു, നമുക്ക് തീരുമാനിക്കാം മാളു, സമയം ഉണ്ടല്ലോ... ആദ്യം ഒന്ന് മാറ്റട്ടെ..... അവള് മുഖം ചുളിച്ചു തലയാട്ടി.... അച്ചുവിനും അവന്റ സംസാരത്തിൽ ചെറിയൊരു അനിഷ്ടം തോന്നാതിരുന്നില്ല....ശ്രീയ്ക്ക് അത് മനസിലായെങ്കിലും അച്ചുവിനെയും കൂട്ടി റൂമിലേക്ക് നടന്നു... ശ്രീയേട്ടാ ....ശ്രീയേട്ടൻ എന്തിനാ മാളൂനോട് അങ്ങനെ പറഞ്ഞെ, അവൾക്ക് സങ്കടമായിട്ടുണ്ട്.... അവനത് ശ്രദ്ധിക്കാതെ അവന്റെ ഷർട്ട്‌ അയക്കുകയാണ്.... അവള് ദേഷ്യത്തിൽ അവന്റെ മുൻപിൽച്ചെന്ന് നിന്നതും അവൻ പുരികം പൊക്കി... പറാ ഇങ്ങോട്ട്.... എനിക്ക് കുറച്ചു പരിപാടികളുണ്ട്... I'm സോറി നമുക്ക്....

അതുകൊണ്ട്.... ബട്ട്‌ ശ്രീയേട്ടാ അവള്... നമുക്ക് അവളെയും കൂട്ടാം.... ഡീ നിർത്തെടി, അവളുടെയൊരു മാളു... അതേ എനിക്ക് എന്റെ ഭാര്യയുടെ കൂടെ തനിച്ചു ടൈം സ്‌പെന്റ ചെയ്യാനാണ് താല്പര്യം അല്ലാതെ എല്ലാവരുടെയും ഒപ്പമല്ല... മനസിലായോ.... എന്നാലും.... എന്നാൽ പിന്നെ പോടീ... നീ പോയിട്ട് വാ... ഞാൻ എന്റെ സൗകര്യത്തിന് അയിശുനെ കൂട്ടിപ്പൊക്കോളും.... അതുവേണ്ട... അതുവേണ്ടെങ്കിൽ ഇതുംവേണ്ട... മനസിലായോ എന്റെ ദച്ചൂട്ടിക്.... അവള് അതേയെന്ന് തലയാട്ടിയതും ശ്രീ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് അടുപ്പിച്ചു അവളെകെട്ടിപിടിച്ചുകൊണ്ട് ആ കഴുത്തിൽ അമർത്തികടിച്ചു.... ശ്രീയേട്ടാ...... പതിഞ്ഞ സ്വരത്തിൽ അവള് വിളിച്ചതും നേരെ നിന്ന് അവൻ കണ്ണടച്ചുകാണിച്ചു..... അച്ചൂ.... ഡേവിഡ് അവന്റെ റൂം അറേഞ്ച് ചെയ്യണ്ടേ.... നീയൊന്ന് സെറ്റാക്ക്, അവിടെയിപ്പോൾ അയ്ശു ഉള്ളതല്ലേ..... ഓക്കേ.... അവള് തിരിഞ്ഞ് വാതിലിന്റെ അടുത്തേക്ക് നടക്കാനൊരുങ്ങിയതും അവനവളുടെ കൈപിടിച്ച് വച്ചു... എന്താ..... ഒരുമ്മ തന്നിട്ട് പോടീ..... അവള് തിരിഞ്ഞുനിന്ന് അവന്റെ കവിളിൽ അമർത്തികടിച്ചുകൊണ്ട് വേഗം അവിടുന്നിറങ്ങിയോടി..... പതിയെ കവിളിൽ തലോടി ശ്രീ ഡ്രെസ് മാറി ഡേവിഡിന്റെ അടുത്തേക്ക് നടന്നു...

അവൻ സെറ്റിയിൽ ചുരുണ്ടുകൂടി കിടന്നുറങ്ങുകയാണ്....കുറച്ചു നേരം അതുനോക്കിനിന്ന് ശ്രീ അവനെ തട്ടി എണീപ്പിച്ചു..... എന്തൊരു ഉറക്കമാടാ... ഇന്നലെ ഉറക്കം ശരിയായില്ലേടാ.... നിങ്ങള് പോയിവന്നോ.... ഉം, വന്നു.... അല്ല, ആ പെണ്ണ് ഇവിടെയാണോ നീയുമായി കെട്ട് ഉറപ്പിച്ചവൾ... യെസ്... നമ്മുടെ ഹോസ്പിറ്റലിൽ ആണ്.... അച്ചൂന് പ്രോബ്ലം ഒന്നുമില്ലേ അതില്.... ഉണ്ട്.... ബട്ട്‌ ഓവറായിട്ട് ഒന്നുമില്ല..... ഡേവിഡ് എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്... അത് ഡിസ്‌കസ് ചെയ്യാൻ നിന്നെക്കാൾ ബെസ്റ്റ് ആയ ഒരാളെ എനിക്ക് കണ്ടുപിടിക്കാൻ കഴിയില്ല... എന്താടാ എനിതിങ് സീരിയസ്..... ഹമ്.... ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലായിരുന്നോ എനിക്ക് മെസ്സേജ് അയക്കുന്ന ആളെക്കുറിച്ചു... യെസ്, കിട്ടിയോ എവിടെയുണ്ടെന്ന് മാത്രം പറഞ്ഞാൽ മതി ബാക്കി ഞാൻ ഏറ്റു..... കിട്ടിയില്ല ബട്ട്‌ ചില ഡൌട്ട്സ്... അതൊന്ന് ക്ലിയർ ചെയ്യണം... ആരെയാ.... നട്ടെല്ലിടിച്ചു വെള്ളമാക്കി പറയിപ്പിക്കാം ഞാൻ സത്യങ്ങൾ.... അത് ഇമ്പോസിബിൽ ആണ്.... മാളു... അവളെയാ എനിക്ക് ഡൌട്ട്, അതിന് കാരണവുമുണ്ട്, അവൾക്ക് പ്രൈവറ്റ് നമ്പർ ഉണ്ട്... Then ചില ബിഹാവിയർസ്..... Maybe എന്റെ വെറും ഡൌട്ട് ആയിരിക്കും.... എടാ... മാളുവിന് എന്തിനായിരിക്കും അച്ചുവിനോട്.... അതിനൊരു ചാൻസും ഇല്ല.....

വേറൊന്നുമല്ല അവരുടെ ആ സ്നേഹം നീയും കണ്ടതല്ലേ..... കണ്ടതാണ്, എന്നാൽ അത് അച്ചുവിന്റെ blind സ്നേഹം ആണ്.... മാളു പലപ്പോഴും അവളെ ഇടിച്ചുതാഴ്ത്തിയ സംസാരിക്കാറ്, അതുമാത്രമല്ല എനിക്ക് അറിയില്ല ഡേവി.... എന്തുവേണമെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല..... ബട്ട്‌ ഒന്നറിയാം.... എനിക്ക് അച്ചുവിന് വേദനിക്കുന്നത് സഹിക്കില്ല.... She ഈസ്‌ മൈ ലൈഫ്..... നീ ടെൻഷൻ ആവേണ്ട, നമുക്ക് നോക്കാം.... അവര് സംസാരിക്കുമ്പോഴാണ് അച്ചു അങ്ങോട്ട് വന്നത് , അവളെ കണ്ടതും ശ്രീ ടോപ്പിക്ക് മാറ്റി.... കാര്യം മനസിലായിതുകാരണം ഡേവിഡും അതിനനുസരിച്ചു മറുപടി പറയുകയാണ്.... എന്താണ് ഒരു ഗൂഢാലോചന.... നിന്നെ എങ്ങനെ തട്ടാമെന്ന്..... ഡേവിഡ് പറഞ്ഞതും അവളവന്റെ പുറത്തു തട്ടി.... ഡേവിച്ച വാ..... റൂം സെറ്റക്കിയിട്ടുണ്ട്..... അവന്റെ കൈപിടിച്ച് അവള് വിളിച്ചതും അവൻ അവിടുന്ന് എണീറ്റ്, ശ്രീയ്ക്ക് ഫോൺ വന്ന കാരണം അവനവരുടെ പുറകെ പോയിരുന്നില്ല.... ഓരോന്ന് സംസാരിച്ചാണ് രണ്ടും നടക്കുന്നത് പെട്ടന്നാണ് അവള് സ്ലിപ്പായി വീഴാൻ തുടങ്ങിയതും അവൻ താങ്ങിയതും..... രാഹുലിന്റെ കണ്ണും മൊബൈലും ഒരുപോല പ്രവർത്തിച്ചതുകാരണം ഫോട്ടോ എടുക്കുക എന്നത് അത്ര ദുഷ്കരംപിടിച്ചപണി ആയിരുന്നില്ല.....

ഫോട്ടോ എടുത്തു അവനപ്പോൾ തന്നെ അത് ആതിയ്ക്ക് അയച് അവളോടത് മെസേജ് വന്ന നമ്പറിലേക്ക് അയക്കാൻ നിർദ്ദേശിച്ചു..... എന്താ അച്ചു ഇത്, നോക്കി നടക്കണ്ടേ.... വീഴുമ്പോൾ താങ്ങാൻ നിങ്ങളൊക്കെ ഉണ്ടല്ലോ പിന്നെ എന്താ.... അവളുടെ ആ ചോദ്യത്തിന് മറുപടി പറഞ്ഞതവന്റെ കൈകളാണ്, പതിയെ അവളുടെ തലയിൽ തട്ടിക്കൊണ്ടു അവനവൾക്കൊപ്പം നടന്നു... അച്ചൂ..... എടീ ഒരു അഡ്വൈസ് തരനുണ്ട്..ഒരിക്കലും ആരെയും അമിതമായി വിശ്വസിക്കരുത്.... ഡേവിച്ചന്റെ അഡ്വൈസ് സ്വീകരിച്ചിരിക്കുന്നു.... ഡേവിച്ച.... ആതി അവളോട് ഇനിയൊന്നും കാണിക്കരുത് എനിക്കറിയാം ഡേവിച്ചൻ ഡീസന്റ് ആണെന്ന് എന്നാലും.... എന്റെ ഭാഗത്തുനിന്ന് ഒന്നും ഉണ്ടാവില്ല, പണ്ടേ നിനക്കിട്ട് പണിയാൻ ആണല്ലോ അവൾക്കിഷ്ടം അതെടുത്താൽ എന്റെ സ്വഭാവം മാറും...... അത്രയേ ഉള്ളു... അപ്പോൾ നീയെന്നെ തടയരുത്... ഹമ്...... അവനെ റൂമിലാക്കി അവള് തിരിച്ചു റൂമിലേക്ക് നടക്കുമ്പോഴാണ് മാളു ദേഷ്യത്തിൽ അങ്ങോട്ട്‌ വന്നത്.... അച്ചൂ..... എനിക്കറിയണം കല്യാണം കഴിഞ്ഞതോടെ ഞാൻ നിന്റെ ആരും അല്ലാതായോ എന്ന്..... എടീ നീയെന്തൊക്കെയാ..... പണ്ടത്തേപോലെതന്നെ ആണെങ്കിൽ നീ, ഈ നിമിഷം എനിക്കൊപ്പം വരണം... ശരി വരാം... ഞാനൊന്ന് ശ്രീയേട്ടനോട് പറയട്ടെ... ഓഹ് സമ്മതം വാങ്ങൽ, നീയല്ലേ പറഞ്ഞത് നീ ഒരിക്കലും ഇങ്ങനെ ആവില്ല, സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കും എല്ലാം എന്നൊക്കെ...

അണ്ടിയോട് അടുക്കുമ്പോഴേ അല്ലെങ്കിലും..... മാളു ഞാൻ വരാം.... തലയാട്ടി അവള് പറഞ്ഞതും മാളു പുഞ്ചിരിച്ചു, അതിനുപുറകിലുള്ള ക്രൂരത അവൾക്ക് കാണാൻ കഴിഞ്ഞില്ല........ ( തൊട്ടുമുൻപ് മാളു റൂമിലിരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടുകയാണ്, ശ്രീ അവളെ കെയർ ചെയ്യുന്നതും സ്നേഹിക്കുന്നതുമൊന്നും മാളുവിന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...... കുറെ നേരത്തെ ആലോചനകൾക്കൊടുവിൽ അവള് കണ്ടെത്തിയ മാർഗമായിരുന്നു സ്റെപിൽ എണ്ണയൊഴിച്ചു അവളെ അങ്ങോട്ട്‌ എത്തിക്കുക എന്നത്....... അതുചെയ്തിട്ട് നേരെവന്ന് അച്ചുവിനെയും കൂട്ടി പോകുകയാണ് അവള്......) ഓരോ കഥയും പറഞ്ഞു പയ്യെയാണ് അവര് നടക്കുന്നത്...... എടീ, അച്ചു... ഞാനൊന്ന് ചോദിച്ചോട്ടെ..... ആ അയ്ശു ഹരിയേട്ടന്റെ പുറകെയാണല്ലോ നിനക്കൊന്നും തോന്നുന്നില്ലേ..... ഉണ്ട്.... ബട്ട്‌ എനിക്ക് ശ്രീയേട്ടനെ വിശ്വാസമാണ്..... ഓഹ്......ഒരുപക്ഷെ അവള് ഹരിയേട്ടനെ തട്ടിയെടുക്കാൻ എന്തെങ്കിലും പ്ലാൻ ഉണ്ടാക്കിയാലോ... നീ വിട്ടുകൊടുക്കുമോ ഹരിയേട്ടനെ... മാളു..... ശ്രീയേട്ടൻ എന്റെ ജീവനാ..... എന്റെ മാത്രം.... ആ ശ്രീയേട്ടനെ ആരെങ്കിലും എന്നിൽനിന്ന് അകറ്റാൻ ശ്രമിച്ചാൽ അവരെഞാൻ വെറുതേവിടില്ല, അതാരായാലും..... വല്ലാത്തൊരു ഭാവത്തോടെ അച്ചു പറഞ്ഞപ്പോൾ മാളു പല്ലുകടിച്ചു അവളെ സമാധാനിപ്പിക്കാൻ എന്നോണം അവളുടെ കയ്യിൽ മുറുകെ പിടിച്ചു... സ്റ്റെപ് എത്താൻ ആയതും മാളുവിന്റെ മനസ് പൂത്തുലഞ്ഞു........അച്ചു അതിന്റെ മുകളിൽനിന്ന് വീണു തലയടിച്ചു മരണത്തെ പുല്കുന്നതായിരുന്നു അവളുടെയുള്ളിൽ നിറഞ്ഞുനിന്നത്................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story