❤️അസുരപ്രണയം❤️: ഭാഗം 47

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

മോളേ അച്ചൂ..... നിന്റെ ഒരു അടവും ഇവിടെ ചിലവാകില്ല..... നാളെ നിനക്കുള്ള അസ്സല് പണി ഞാൻ ഓഫീസിന്ന് തരാം.... വാ നീയങ്ങോട്ട്....... ഒരു പുഞ്ചിരിയോടെ ആലോചിച്ചവൻ കണ്ണുകളടച്ചു..... അച്ചു ടീവിയുടെ ചാനൽ മാറ്റിക്കളിക്കുന്നതുകണ്ടതും ശാരി അടുത്തിരുന്നു.... വാവേ അച്ചു, എന്താടാ എന്തുപറ്റി മോൾക്ക് .... ഒന്നുല്ല അമ്മേ.... അമ്മയോട് കള്ളം പറയാൻ വളർന്നോ മോള്.... അവള് അവരെ നോക്കി ചുണ്ടുമലർത്തി.... എന്താടാ പറാ.... ശ്രീയേട്ടൻ.... എനിക്കറിയില്ല അമ്മേ.... I cant കണ്ട്രോൾ ഹിം..... അച്ഛൻ എത്ര സോഫ്റ്റാ..... ശ്രീയേട്ടനെപോലെയാണോ.... അമ്മയോട് എത്ര സ്നേഹത്തോടെയാ പെരുമാറുന്നത്..... ഞങ്ങളോടും.... ഈ ശ്രീയേട്ടന് എല്ലാരോടും ദേഷ്യാ..... അവര് പതിയെ അവളുടെ മുടിയിലൂടെ വിരലോടിച്ചതും അവളാ മടിയിലേക്ക് തലചായ്ച്ചു.... അച്ചൂസേ.... ഹരി നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... പിന്നെ എല്ലാവരും ഒരുപോലെ ആയിരിക്കില്ല....എല്ലാവർക്കും നല്ലവശവും ചീത്തവശവുമുണ്ട്..ചിലരത് ഓപ്പൺ ആയി എക്സ്പ്രസ്സ്‌ ചെയ്യും മറ്റുചിലരൊ അത് ഹൈഡ് ചെയ്യും.... ഹരി എങ്ങനെയാണെന്ന് നിനക്കറിയാലോ..... മോളെന്തായാലും അങ്ങോട്ട്‌ പോകുന്നതാ നല്ലത്...

എന്തുകൊണ്ടും, അച്ഛന് അവനോട് ദേഷ്യമുണ്ട്, അത് സത്യമാ.... എന്നാൽ അമ്മേടെ അഭിപ്രായത്തിൽ മോള് പോവണം.... ഞാനിപ്പോൾ പോയാൽ ശ്രീയേട്ടൻ പിന്നേം സ്വഭാവം മാറ്റും... നോക്കട്ടെ എന്താവുമെന്ന്.... ശരി... മോൾടെ ഇഷ്ടം, പിന്നെ ഒരുപാട് അകലാതെ നോക്കണം.... കേട്ടല്ലോ..... ഉം...... അച്ചൂ..... ദേവന്റെ അലർച്ച കേട്ടതും അവള് എണീറ്റിരുന്നു.... എന്താ അച്ഛാ... എന്തുപറ്റി... എന്താ നിന്റെ ഉദ്ദേശം.... നീ അവന്റൊപ്പം ജോലി ചെയ്യാമെന്ന് സമ്മതിച്ചോ..... ഉം..... അച്ഛാ... എനിക്കറിയാം അച്ഛന് ശ്രീയേട്ടനോടുള്ള ദേഷ്യത്തിന്റെ കാരണം..,.. ആദ്യമൊന്നും ശ്രീയേട്ടൻ ഇങ്ങനെ ആയിരുന്നില്ല.... എനിക്ക് നിന്നോട് ഇനി സംസാരിക്കണം എന്നില്ല അച്ചൂ...നിന്റെ ഇഷ്ടംപോലെ ചെയ്യ്...ഇനി അവൻ നിന്നെ കൊല്ലുകയാണെങ്കിലും നീ അവനുവേണ്ടി വാദിക്കില്ലേ.... ദേഷ്യത്തിൽ പറഞ്ഞയാൾ പുറത്തേക്ക് നടന്നപ്പോൾ അവള് ശാരിയെ നോക്കി... മോളത് കാര്യമാക്കണ്ട.....രണ്ടുദിവസം കഴിയുമ്പോൾ അച്ഛൻ ഓക്കേ ആവും.... മോള് ചെന്ന് കിടന്നോ, നാളെ പോവാനുള്ളതല്ലേ...... അവള് അമ്മയെകെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തു മെല്ലെ റൂമിലേക്ക് നടന്നു...... കട്ടിലിലിരുന്നു കാലിലേക്ക് നോക്കിയപ്പോഴാണ് നീരുവച്ചത് കാണുന്നത്.... അവള് പയ്യെ കാലു ഉഴിഞ്ഞു അങ്ങനെ ബെഡ്‌റെസ്റ്റിലേക്ക് തലചായ്ച്ചു...... ഉറക്കത്തിന്റെ ഏതോ യാമത്തിൽ അച്ചു വേദനകൊണ്ട് പുളയുന്നതുകണ്ടതും ശ്രീ ഞെട്ടി എണീറ്റു......

അവൻ വല്ലാതെ വിയർക്കുന്നുണ്ട്.... ഫോൺ എടുത്തു അവളെ വിളിക്കാൻ തുടങ്ങിയെങ്കിലും അവനത് അവിടെവച്ചു എണീറ്റു.... ശബ്ദമുണ്ടാക്കാതെ കതകുതുറന്നു അവൻ വണ്ടിയുമെടുത്ത് അവളുടെ വീടിന്റെ അങ്ങോട്ട് പോയി..... ഇടയ്ക്കതു പതിവായതുകൊണ്ട് അവനു അവളുടെ റൂമിലേക്ക് വരാൻ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല...... അവള് വേദന കാരണം പിടയുന്നതുകണ്ടതും ശ്രീ അരികിലിരുന്നു അവളുടെ കാലു നോക്കി....... കാലിലെ നീരുകണ്ടപ്പോൾ അവന്റെ കണ്ണുനിറഞ്ഞു....... അവന്റെ കൈ കാലിൽ അമർന്നതിനാലാകും അവൾക്കുത്തെല്ലു ആശ്വാസം തോന്നി...... മാളൂ..... ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ഉഴിഞ്ഞതാടി... ഉറക്കത്തിൽ അവള് വിളിച്ചുപറഞ്ഞതും ശ്രീ ഇരുന്ന് കാലിൽ തഴുകി...... അവളുടെ കാൽപാധങ്ങളിൽ ചുണ്ടമർത്തിയപ്പോൾ അവള് കാലു വലിച്ചു...... അവൻ പിന്നെയും കാലു ചേർത്തുപിടിച്ചു മസാജ് ചെയ്യാൻ തുടങ്ങി....... നല്ല സുഖം തോന്നിയതുകൊണ്ടാകും അവള് കിടന്നുറങ്ങി....... കുറേനേരം കഴിഞ്ഞതും അവൻ അവളുടെ അരികിലിരുന്നു നെറ്റിയിലേക്ക് വീണുകിടന്ന മുടിയെടുത്ത് ചെവിക്ക് പിന്നിലേക്ക് തിരുകികൊടുത്ത് ആ നെറ്റിയിൽ ചുണ്ടമർത്തി....... സോറി പെണ്ണെ..... ഞാൻ നിന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടല്ലേ.......

എനിക്ക്.... എനിക്കറിയില്ലെടി....ഞാൻ എന്താ ഇങ്ങനെ എന്ന്..... എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ലെനിക് പലപ്പോഴും.... സോറി...... റിയലി സോറി.... അവളുടെ അരികിൽകിടന്ന് അവനവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുവച്ചുകിടന്നു...... ഇടയ്ക്ക് ഉറക്കം ഞെട്ടിയപ്പോൾ ശ്രീയെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു അവനെ കെട്ടിപിടിച്ചു ......സ്വപ്നം ആണെന്നാണവൾ കരുതിയത്........ ഉണർന്നെണീറ്റപ്പോൾ അവനെ കാണാത്തിരുന്നകാരണം അതങ്ങനെ ഉറപ്പിച്ചു.... അല്ലെങ്കിലും സ്വപ്നത്തിലെ ഇതൊക്കെ സംഭവിക്കൂ, അല്ലാതെ ആ ജാഡ തെണ്ടി വരൊന്നുമില്ല... ഇപ്പോൾ ഒന്നാമത് ദേഷ്യത്തിൽ അല്ലെ... എന്താ പറഞ്ഞത് ഇനിയെന്റെ പിന്നാലെ വരില്ലെന്ന്.... വേണ്ട... നടക്കട്ടെ... അല്ലപിന്നെ..... ഓരോന്ന് ഞൊടിഞ്ഞുകൊണ്ടവൾ റെഡിയായി ചായകുടിക്കാൻ ചെന്നിരുന്നു...... അവളെ കണ്ടതും ദേവൻ കഴിക്കുന്നത് നിർത്തി എണീറ്റുപോയി.... മാളു അവിടെ ഇരിക്കുന്നുണ്ട്... എടീ... നീയെന്തിനാ ഈ പോകുന്നത്..... ഹരിയേട്ടൻ എന്തെങ്കിലും ആയിക്കോട്ടെ... അങ്ങനെ കരുതിയാൽപോരെ നിനക്ക്..... നിങ്ങൾക്കൊക്കെ പറയാൻ ഈസിയാ, ബട്ട്‌ എനിക്ക് ബുദ്ധിമുട്ടാണ്..... വെറുതെ ഒരിഷ്ടം അല്ല ശ്രീയേട്ടൻ എനിക്ക്..... ശ്രീയേട്ടന്റെ ഭാഗത്ത് തെറ്റുണ്ട്.... ശ്രീയേട്ടൻ അങ്ങനെയാണെന്ന് അറിഞ്ഞിട്ടുതന്നെയാ ഞാൻ സ്നേഹിച്ചത്...... ഇപ്പോഴും കൂടെനിൽക്കുന്നത്......

അതും പറഞ്ഞവൾ ഒന്നും കഴിക്കാതെ അവിടുന്നിറങ്ങി.... ശാരി നിർബന്ധിച്ചെങ്കിലും അവള് കൂട്ടാക്കിയില്ല..... ഏട്ടാ.... നിങ്ങള് കാണിച്ചത് മോശമായി.... ഒന്നും കഴിക്കാതെയാ അച്ചു പോയത്..... സാരമില്ല... അവൾക്ക് മാത്രമല്ല വിഷമവും മറ്റും... എനിക്കും ഉണ്ട്.... അവനവളെ ഒന്നും ചെയ്യില്ലെന്ന് നിനക്കെന്താ ഉറപ്പ്... എന്റെ മോൾക്കെന്തേലും പറ്റിയാൽ..... ദേവേട്ടന് ഇപ്പോൾ വേദനിക്കുന്നുണ്ടല്ലേ, അത് അച്ചു സ്വന്തം ചോരയായതുകൊണ്ടല്ലേ.... അപ്പോൾ എന്റച്ഛന് എന്തോരം വേദനിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ.... അവര് തിരിഞ്ഞുനടന്നതും ദേവൻ ഒരുനിമിഷം വല്ലാതായി......ശാരിയുടെ അച്ഛന്റെ മുൻപിൽവച്ചു അവരെ വഴക്ക് പറഞ്ഞതും, ആ വഴക്കിന്റെ പേരിൽ അവരെ തല്ലിയതും ഓർമ വന്നപ്പോൾ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു...... കണ്ണുതുടച്ചു അയാള് അവരുടെ അടുത്തേക്ക് പോയപ്പോൾ ഡ്രെസ് ആറാൻ ഇടുന്നതാണ് കാണുന്നത്..... ശാരി..... ഇടറിയ ശബ്ദം കേട്ടതും അവരാ പണി അവിടെനിർത്തിവച്ചു അയൽക്കരികിലേക്ക് വന്നു.... എന്താ... എന്തുപറ്റി നിങ്ങൾക്ക് വയ്യാതെയായോ..... ഏയ്‌...... അന്ന് നിന്റെ അച്ഛൻ ഒരുപാട് വേദനിച്ചുകാണുമല്ലേ... ഇപ്പോൾ അച്ചു വേദനിക്കുമ്പോൾ, ഹരി അങ്ങനെയൊക്കെ നിങ്ങളോടും അച്ചുവിനോടും പെരുമാറുമ്പോൾ നിങ്ങൾക്ക് എന്താ തോന്നുന്നത്... അതായിരിക്കും അന്നെന്റെ അച്ഛനും തോന്നിയിട്ടുണ്ടാകുക...... എന്നോട് ക്ഷമിക്ക്..... ഇപ്പോഴാ.... ഞാനൊരു അച്ഛനായപ്പോഴാ ആ വേദന എനിക്ക് മനസ്സിലാകുന്നത്.... മനസിലാക്കാൻ പറ്റുന്നത്.....

എന്നോടല്ല ക്ഷമ ചോദിക്കേണ്ടത്.... അച്ഛനോടും അമ്മയോടുമാ..... ഉം...... അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതുകണ്ടതും അവരത് തുടച്ചുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തി അയാളെ പുണർന്നു... തിരിച്ചു ദേവന്റെ കൈകളും....... ***** അച്ചുവിനെ കണ്ടതും ശ്രീയുടെ മുഖം തെളിഞ്ഞു.... അവന്റെ അടുത്ത് നിൽക്കുന്ന ആരോൺ ഒന്നുപാളിനോക്കിയപ്പോഴാണ് അച്ചു വരുന്നത് കാണുന്നത്.... എടാ ഹരി.... ഉം.... എന്താ... നോട്ടം മാറ്റാതെയാണ് ചോദ്യം.... എന്താ നിന്റെ ഉദ്ദേശം..... അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല... തത്കാലം അക്കൗണ്ടന്റ് സ്വന്തം ജോലി നോക്കിപോയെ... എന്റെ പെങ്ങളെ കെട്ടണ്ടേ... അപ്പോൾ ചെല്ല്.... അവൻ പറഞ്ഞതും ഇളിഞ്ഞാമുഖവുമായി ആരോൺ ക്യാബിനിൽനിന്നും ഇറങ്ങി വന്നത് അച്ചുവിന്റെ അടുത്തേക്കാണ്... അവളെക്കണ്ടതും അവൻ ചിരിച്ചു.... അച്ചു... മാറിയോ.... ഉം.. ഏറെക്കുറെ...മോന്റെ ഫ്രണ്ട് ആ അലവലാതി അകത്തുണ്ടോ.... ഉണ്ട്.... നിനക്കായി വെയിറ്റ് ചെയ്തിരിക്കുവാണ്... ഓഹ്... സന്തോഷം..... പോയിനോക്കട്ടെ... അവനെക്കടന്നവൾ ഡോർ തുറന്ന് അകത്തേക്ക് നടന്നതും അവൻ ചിരിമാറ്റി മുഖത്ത് കപടഗൗരവം നിറച്ചു..... എസ്ക്യൂസ്‌ മി.... പെർമിഷൻ ഇല്ലാതെ കടന്നുവരാൻ ഇതെന്താ നിന്റെ അമ്മായിഅപ്പന്റെ വകയാണോ..... ഓഫ്‌കോഴ്സ് യെസ്.... ഇതെന്റെ അമ്മായിഅപ്പന്റെയാ... എന്തേ.... ഒന്ന് ഇളിഞ്ഞെങ്കിലും അവനത് പുറത്തുകാണിച്ചില്ല.....

ദക്ഷയ്ക്ക് എങ്ങനെയാ മര്യാദ ഒന്നുമില്ലേ... ബോസ്സിന്റെ റൂമിലേക്ക് വരുമ്പോൾ കുറച്ചു മാന്നേഴ്സ് കീപ് ചെയ്യണം പഠിച്ചിട്ടില്ലേ ഇതൊന്നും...... അവള് ചുണ്ടുകൂർപ്പിച്ചു അവനെ നോക്കി.... സോറി സാർ.... ഞാൻ പെട്ടന്ന്.... വേണമെങ്കിൽ ഞാൻ ഒന്നുകൂടെ പോയിട്ട് വരാം.....വേണോ സാർ..... നോ.... ടേക് യുവർ സീറ്റ്‌.... മുന്പിലെ സീറ്റിലേക്ക് അവൻ കൈകാട്ടിപ്പറഞ്ഞതും അവളവിടെ ഇരുന്നു അവനെ നോക്കി.....അവനവളെയും നോക്കിയിരിക്കുകയാണ്.... ഇതെന്താ ഇങ്ങനെ ഇരിക്കുന്നത്... എന്താണാവോ മനസ്സിൽ..... ഇനി അടുത്തടി ഉണ്ടാക്കാനുള്ള വല്ല പ്ലാനും ആണോ.... ഞാനും നോക്കും... ഉണ്ടക്കണ്ണാ... എനിക്ക് നന്നായിട്ട് അറിയാം നോക്കി പേടിപ്പിക്കാൻ..... അവനെ തുറിച്ചുനോക്കി അവള് മനസ്സിൽ പറയുകയാണ്..... ശ്രീ നെറ്റിച്ചുളിച് അവളെ നോക്കിയതും അവള് പുരികംപൊക്കി..... നീയെന്താ ഇവിടെ കഥകളിയ്ക്ക് വന്നതാണോ..... അല്ല... സാറ് ഇവിടെ കലാമണ്ഡലം അല്ലല്ലോ നടത്തുന്നത് ഞാൻ കഥകളി കാണിക്കാൻ..... അവൻ പല്ലുകടിച്ചു ദേഷ്യത്തിൽ നോക്കിയതും അവള് പുച്ഛിച്ചു..... Introduce യുവർസെല്ഫ്..... ഓഹ് അതായിരുന്നു... അതിനാണോ സാർ ഇത്രയും നേരമിരുന്നു സാറിന്റെ പല്ലുമുഴുവൻ പൊട്ടിച്ചു തീർത്തത്.... ദക്ഷാ i'm യുവർ ബോസ്സ്... മൈൻഡ് it... സോറി സാർ.... കൈരണ്ടും ഒപോസിറ്റ് കവിളുകളിൽ പിടിച്ചവള് പറഞ്ഞപ്പോൾ അവനൊന്നു ആഞ്ഞു ശ്വാസംവിട്ടു.... ഓക്കേ സാർ.... I വിൽ..... I'm ദക്ഷ...... I

കംപ്ലീറ്റഡ്... യുവർ ഫുൾ നെയിം...... ദക്ഷ ശ്രീഹരി..... ഓഹ് മാരീഡ് ആണോ.... കണ്ടാൽ പറയില്ലല്ലോ... എനിക്കത് കേട്ടാൽ മതി...അപ്പോൾ ഇനിയും കെട്ടാം അല്ലെ സാർ..... അവനെ പ്രോവോക് ചെയ്യാനായി അവള് പറഞ്ഞതും അവൻ കണ്ണുരുട്ടി...... സോറി സാർ... സാർ ബോസ് ആണെന്ന് പറയാൻ വന്നതല്ലേ.... ഞാൻ ബാക്കികാര്യങ്ങൾ പറയാം..... Mba കഴിഞ്ഞതാണ് ഫ്രം ബാംഗ്ലൂർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്..... ഓക്കേ.... ഫൈൻ..... ദക്ഷാ ഇവിടെ ഒരു ടൈം ഉണ്ട്... മോർണിംഗ് 9:30 to 6 പിഎം.... അത്രയും നേരം ഇവിടെ ഉണ്ടായിരിക്കണം... എവിടെ സാറിന്റെ ക്യാബിനിൽ ആണോ..... പുരികംപൊക്കി അവള് ചോദിച്ചപ്പോൾ അവൻ പല്ലുകടിച്ചു...... ദക്ഷാ.... താൻ ബുദ്ധിമുട്ടി ഇങ്ങോട്ട് വരണമെന്നില്ല.... എനിക്കൊരു pa ഉണ്ട് അവരെ മീറ്റ് ചെയ്‌താൽ മതി.... കാര്യങ്ങളൊക്കെ അവര് പറയും..... ഹേർ നെയിം ഈസ്‌ പൂജ...... ആ പേരുകെട്ടതും അവളുടെ നെറ്റിച്ചുളിഞ്ഞു..... I ഹോപ്‌ ദക്ഷയ്ക്ക് ആ ആളെ പരിചയം ഉണ്ടാകും..... പൂജയും താൻ പഠിച്ച കോളേജിൽ ആയിരുന്നു...... ഒരുപടി അവൾക്കുമുൻപിലെത്തിയ സന്തോഷത്തിൽ അവൻ പുഞ്ചിരിച്ചതും അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു...... വാട്ട്‌ ഹാപ്പെൻഡ് ദക്ഷാ, കുടിക്കാൻ എന്തെങ്കിലും വേണോ..... വല്ലാതെ നേർവസ് ആയിട്ടുണ്ടല്ലോ.... കുടിക്കാൻ തന്റെ അമ്മായിഅപ്പന് കൊണ്ടുകൊടുക്ക് എനിക്കൊന്നും വേണ്ട......

ദക്ഷ i ബെഗ് യു, എന്റെ എക്സ് അമ്മായിഅപ്പനെക്കുറിച്ചു ഒന്നും ഓർമിപ്പിക്കരുത്, വെരി ടെറർ..... എന്താണെന്ന് അറിയില്ല ആ പുള്ളിയ്ക്ക് ഞാനെന്നുവച്ചാൽ ജീവനാ, അതുകൊണ്ടാണെന്ന് തോന്നുന്നു എപ്പോൾ കണ്ടാലും അയാളുടെ മോളെ ഒഴിവാക്കാനാ പറയുന്നത്... എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നുന്നു.... മോൾക്ക് നല്ല വൃത്തികെട്ട സ്വഭാവമാ, ഞാൻ രക്ഷപെട്ടോട്ടെ എന്നുകരുതിക്കാണും പുള്ളി...... പുള്ളിയുടെ തനി കൊണമാ മോൾക്കും..... സ്റ്റോപ്പ്‌ it... ഇനിയെന്റെ അച്ഛനെ പറഞ്ഞാൽ..... ടേബിളിൽ ശക്തിയിൽ അടിച്ചവള് പറഞ്ഞതും ശ്രീ കാര്യം മനസിലായില്ലെന്ന രീതിയിൽ നെറ്റിച്ചുളിച്ചു.... ഞാൻ അതിന് എപ്പോഴാ ദക്ഷയുടെ അച്ഛനെ പറഞ്ഞത്.... ഞാൻ എന്റെ എക്സ് ഫാദർ ഇൻ ലോയെ കുറിച്ചും പിന്നെ എന്റെ എക്സ് വൈഫിനെക്കുറിച്ചുമാ പറഞ്ഞത്....... അവളവനെ തറപ്പിച്ചുനോക്കുകയാണ്...... മോളേ ദച്ചൂ.... ഇങ്ങോട്ട് എന്നോട് ഇഷ്ടമാണെന്ന് പറയാതെ ഞാനിത് അവസാനിപ്പിക്കില്ല, അങ്ങോട്ട്‌ വന്നാൽ നീയെന്നെ ആട്ടും..... എന്തിനാ വെറുതെ...... മനസിലോർത്ത് പുഞ്ചിരിയോടെ അവനവളെ നോക്കിയിരിക്കുകയാണ്..... പെട്ടന്നാണ് ക്യാബിൻ തുറന്ന് ആരോ വന്നത്..... ഗുഡ് മോർണിംഗ് സാർ......

വെരി ഗുഡ് മോർണിംഗ് പൂജാ...... അവനാ പെരുവിളിച്ചതും അച്ചു ഞെട്ടലോടെ മുൻപിൽനിൽക്കുന്നവളെ നോക്കി.... ഒരു പുഞ്ചിരിയോടെ നിൽക്കുകയാണ് പൂജ..... അവളെക്കണ്ടതും അച്ചുവിന് ദേഷ്യം വന്നു....... ശ്രീഹരി.... എനിക്ക് തന്നോട് തനിച്ചു സംസാരിക്കണം..... ഹലോ മേഡം.... ഞാൻ സാറിന്റെ pa ആണ്, എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ, എമർജൻസി വലതുമാണെങ്കിൽ ഞാൻ അറിയിച്ചോളാം സാറിനെ..... അല്ലെ സാർ..... യെസ് അതേ..... ദക്ഷയ്ക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പൂജയോട് പറഞ്ഞാൽ മതി.... ഞാൻ ആൾറെഡി പറഞ്ഞല്ലോ...... അതിന്റ ആവശ്യം എനിക്കില്ല......എനിക്ക് പറയാനുള്ളത് നേരിട്ട് പറഞ്ഞാ എനിക്ക് ശീലം...... വേറൊരാളുടെ ആവശ്യമില്ല.... അവിടുന്ന് എണീറ്റുകൊണ്ടവൾ പറഞ്ഞതും ശ്രീ ഓക്കേ എന്നാ അർത്ഥത്തിൽ തലയാട്ടി..... മുന്നോട്ട് നടന്നവൾ പെട്ടന്ന് തിരിഞ്ഞതും ശ്രീ നെറ്റിച്ചുളിച്ചു.... എടോ...... ഒരു കാര്യം തന്നോട് പറഞ്ഞേക്കാം, ഇവളെ എത്രയും പെട്ടന്ന് ഇവിടുന്ന് പറഞ്ഞുവിട്ടോ അതാ തനിക് നല്ലത്..... ഇല്ലെങ്കിൽ കാര്യങ്ങൾ കോംപ്ലിക്കേറ്റഡ് ആവും.... അത് മാത്രമല്ല തന്നെ ഞാൻ എന്തേലും ചെയ്‌തെന്നും വരും മനസിലായോ....

നീയെന്നെ എന്തുചെയ്യാന.... എന്താ തനിക് മാത്രേ കയ്യും കാലും ഉള്ളെന്ന് വിചാരിച്ചോ എനിക്കും ഉണ്ടെടോ..... പിന്നെ.... അതിനൊന്നും നീ വളർന്നിട്ടില്ല..... ഒന്ന് പോടീ..... കാണിച്ചുതരാടാ നിനക്ക്.... അവന്റെ അടുത്തേക്ക് നടന്നുവന്നു അവിടേക്കണ്ട ഫ്ലവർ വേസ് എടുത്തു അവളവനെ എറിഞ്ഞതും അവൻ മാറികളഞ്ഞു........ പൂജ അവളെപ്പിടിച്ചു മാറ്റാൻ അടുത്തേക്ക് വന്നപ്പോൾ അവള് പൂജയെപിടിച്ചു ക്യാബിനിന്റെ വെളിയിലാക്കി ഡോർ അകത്തുനിന്നടച്ചു കുറ്റിയിട്ടു..... ശ്രീ സസൂക്ഷ്മം വീക്ഷിക്കുകയാണ് ഇതെല്ലാം..... അവളവന് അഭിമുഖ്മായി വന്നുനിന്നതും അവൻ പുരികം പൊക്കി..... അവന്റെ കരണം നോക്കി അവളൊന്നു കൊടുത്തപ്പോൾ അവൻ എരുവലിച്ചു അവളെ നോക്കി.... എടീ പുല്ലേ.... നീയെന്നെ തല്ലുന്നോ.... തുടങ്ങിയിട്ടേ ഉള്ളു.... ബാക്കികൂടെ ഞാനിപ്പോൾ തരാം...... വീറോടെ പറഞ്ഞവൾ അവന്റെ ഇരുകരണത്തും മാറിമാറി അടിയ്ക്കാൻ തുടങ്ങി...... അച്ചൂ... ഡീ.... മതി.... മതിയെടി.... അച്ചൂ.... ദച്ചൂ പ്ലീസ്... ഒന്ന് നിർത്തെടി.... ഞാൻ നിനക്ക് എക്സ് ആണല്ലേ.... അവന്റെ കോളറിനു കുത്തിപിടിച്ചു ചോദിച്ചതും അവൻ ആണെന്ന് കാണിച്ചു.... ആ സ്പോട്ടിൽ അവളവന്റെമുഖത്ത് ഒന്നുകൂടെ പൊട്ടിച്ചു..... എന്തിനടി എന്നെ ഇങ്ങനെ തല്ലുന്നത്..... ചോദിച്ചതിന് ഉത്തരം താ.... നിനക്കല്ലേ ഡിവോഴ്സ് വേണമെന്ന് പറഞ്ഞത്... അപ്പോൾ എക്സ് ആവില്ലേ.... വേണമെന്ന് പറഞ്ഞല്ലേ ഉള്ളു..... ഉറപ്പിച്ചില്ലല്ലോ..... അപ്പോൾ നിനക്ക് വേണ്ടേ..... അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്തുപിടിച്ചവൻ ചോദിച്ചതും അവളവന്റെ കൈത്തട്ടിമാറ്റി....

എടീ പറയെടി..... എന്നെ വേണോ ഡിവോഴ്സ് വേണോ....... അന്ന് തല്ലിയത് എന്റെ മാത്രം തെറ്റാണ്, എന്നാൽ ഇന്നലെ നീ ചോദിച്ചു വാങ്ങിയതാ..... അതല്ലേ..... സോറി... ഇനി ഞാൻ അനാവശ്യമായിപോയിട്ട് ആത്യാവശ്യത്തിനുപോലും ആരോടും വഴക്കിടില്ല.... നിന്നോടും..... പ്ലീസ്..... ഞാൻ കെട്ടിയതാലി സത്യം.... അവളുടെ കഴുത്തിൽ തപ്പാൻ തുടങ്ങിയപ്പോൾ അവളാ കൈത്തട്ടിമാറ്റി.... എടാ പരട്ടെ... നീ ദേഷ്യം വന്നു ആദ്യം താലിയ പൊട്ടിച്ചത്... മറന്നോ.... അവൻ തന്റെ ഇരുചെവിയുമ്പിടിച്ചു അവളോട് മാപ്പ് ചോദിച്ചു..... ഇനി ഉണ്ടാവില്ല..... സത്യം..... നമ്മുടെ മോളാണെങ്കിൽ സത്യം.... അവളുടെ അടിവയറ്റിൽ കൈവച്ചവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുരുണ്ട്.... മോളോ... ഏത് മോള്.... അല്ല മോളുണ്ടാവുമല്ലോ, അപ്പോൾ.... അതാ.... അവൻ സൈറ്റ് അടിക്കുകയാണ്.... അവളവന്റെ ചെവിക്ക് കിഴുക്കികൊണ്ട് അവന്റെ വയറിൽകുത്തിയതും അവനവളെ കെട്ടിപിടിച്ചു.......അവള് കൂതറാൻ നോക്കിയെങ്കിലും അവനൊന്നുകൂടെ പിടിമുറുക്കി....... അച്ചൂ..... I

നീഡ് യുവർ സപ്പോർട്ട് ..... ഞാനിപ്പോൾ ഒരു ഇൻഫെന്റ് ആണ് .... എന്തുവേണം എങ്ങനെ വേണം ഒന്നും മനസിലാകുന്നില്ല ..... ബട്ട്‌ ഒന്നറിയാം നീ കൂടെയുണ്ടായിൽമാത്രം മതി...... പ്ലീസ്..... അവള് മറുപടി പറയാതെനിന്നതും അവളെവിട്ടുമാറി അവൻ തന്റെ ഫയലിൽനിന്നും ഒരു പേപ്പർ എടുത്തു അവൾക്ക് നീട്ടി..... ഡിവോഴ്സ് പേപ്പർ ആണ്... ഞാൻ സൈൻ ചെയ്തു.... എന്റെ ഭാഗത്തു നിന്ന് ഇനിയെന്തെങ്കിലും ഉണ്ടായാൽ നിനക്ക് എന്റെ പെർമിഷൻ ഇല്ലാതെ ഇതിൽ സൈൻ ചെയ്യാം...... നിനക്ക് തന്നെ അറിയാം നീയെനിക്ക് എത്ര ഇമ്പോര്ടന്റ്റ്‌ ആണെന്ന്.... ഇതല്ലാതെ മറ്റൊരുവഴിയും എനിക്കില്ല....... ശരി... ഇത് ഞാൻ സൂക്ഷിച്ചു വെക്കും... ഇനി എന്തേലും ഉണ്ടായാൽ ഞാൻ ഇങ്ങനെ തന്നെ ചെയ്യും... ഒരു മാറ്റവുമില്ല..... ഓക്കേ... As യുവർ വിഷ്...... ഞാനൊന്ന് ഹഗ് ചെയ്യട്ടെ...... പിന്നെ പെർമിഷൻ ചോദിച്ചിട്ട് ചെയ്യുന്നരാളും...... അവനവളെ കെട്ടിപ്പുണർന്നു........ ദച്ചൂ i മിസ്സ്ഡ് യു..... I ലവ് യു സൊ മച്ച്...... Cant ലിവ് വിതൗട് യു........ ഒരു പുഞ്ചിരിയോടെ അവളവന്റെ മാറിലേക്ക് ഒതുങ്ങിനിന്നു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story