❤️അസുരപ്രണയം❤️: ഭാഗം 48

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഞാനൊന്ന് ഹഗ് ചെയ്യട്ടെ...... പിന്നെ പെർമിഷൻ ചോദിച്ചിട്ട് ചെയ്യുന്നരാളും...... അവനവളെ കെട്ടിപ്പുണർന്നു........ ദച്ചൂ i മിസ്സ്ഡ് യു..... I ലവ് യു സൊ മച്ച്...... Cant ലിവ് വിതൗട് യു........ ഒരു പുഞ്ചിരിയോടെ അവളവന്റെ മാറിലേക്ക് ഒതുങ്ങിനിന്നു..... എടോ..താൻ എന്തിനാ അവളെ ഇങ്ങോട്ട് കൊണ്ടുവന്നത്.... ആരെ... ആ പൂജയെ... എനിക്കവളെ ഇഷ്ടമല്ല... തനിക്കറിയാലോ അത് പിന്നെന്താ.... അതുകൊണ്ട് തന്നെയാ ഞാനത് ചെയ്തതും.... എന്താ..... എന്റെ ദച്ചൂ ഇനി അതിന് വഴക്കുണ്ടാക്കല്ലേ.... ഞാനൊന്ന് എക്സ്പ്ലൈൻ ചെയ്തോട്ടെ....നിനക്ക് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ വേണ്ടിയാ... അതിന് അവളെ ഇങ്ങോട്ട് എഴുന്നള്ളിപ്പിക്കണമായിരുന്നോ... എന്റെ പൊന്നുവാവേ.... ഞാൻ കൊണ്ടുവന്നതൊന്നുമല്ല അവള് തന്നെ വന്നതാ.... ഒരു ബിസിനസ് ഡിസ്കഷൻ അപ്പോൾ ഞാൻ ഒരു ഹെല്പ് ചോദിച്ചു thats it.... അപ്പോൾ താൻ അവളെ അറിയിച്ചോ നമുക്കിടയിൽ പ്രശ്നം ഉണ്ടെന്ന്.... ഏയ്‌ അങ്ങനെ അല്ല, നിനക്കൊരു ഷോക്കിങ് സർപ്രൈസ് അതാ പറഞ്ഞത് ... പിന്നെ നമ്മുടെ വഴക്ക് നമ്മുടെ പ്രൈവസി അല്ലെ..... അവളുടെ ഇടുപ്പിൽ കയ്യമർത്തിയവൻ സൈറ്റ് അടിച്ചതും അവള് മൂക്കുചുളിച്ചു.... അധികം ഇയാള് അങ്ങ് പ്രൈവസി ആക്കല്ലേ.... ഇപ്പോൾ എന്തായാലും കഴിഞ്ഞല്ലോ മര്യാദക്ക് പറഞ്ഞുവിട്ടോ അതിനെ..... ഓ... ആജ്ഞ പോലെ മഹാറാണി, അടിയൻ ചെയ്തോളാം....

അവളുടെ മുൻപിൽ കൈനീട്ടി തലകുനിച്ചു അവൻ പറഞ്ഞതും അവളവന്റെ തലയ്ക്കൊരെണ്ണം കൊടുത്തു.... ഹൌ..... എടീ പെണ്ണെ... നീയെനിക്കിട്ട് ഈ മേട്ടുന്നതൊന്നും എവിടെയുമില്ല, ഞാനൊന്ന് തിരിച്ചു തന്നാൽ നീ ഇറങ്ങിപോക്കായി വഴക്കായി ഡിവോഴ്സ് ആയി... എന്താലെ.... ഇതാ പറയുന്നത്... ഇല വന്നു മുള്ളിൽ വീണാലും മുള്ളു ചെന്ന് ഇലയിൽവീണാലും മുള്ളിനാ കേടെന്ന്.... ഉവ്വോ... ഞാൻ അറിഞ്ഞില്ല.... പിന്നെ വല്യ ഡയലോഗ് അടിക്കാതെ പറഞ്ഞത് ചെയ്യ്..... ഇനി എന്നെ എന്തേലും പറയോ ചെയ്യോ ചെയ്‌താൽ ഉറപ്പായും മോൻ സൈൻ ചെയ്ത ഈ പേപ്പറിൽ ഞാനും സൈൻ ചെയ്യും എന്നിട്ട് കോടതിയിൽ കൊടുക്കും.... അപ്പോൾ കോടതി നിന്നെ മെന്റൽ ഹോസ്പിറ്റലിൽ അയക്കും.... ഏഹ്... അതെന്തിന്.... എന്റെ വൈഫി .... വാവ അതിലെന്താനുള്ളതെന്ന് വായിച്ചോ... അത് ഡിവോഴ്സ് പെറ്റിഷൻ ഒന്നുമല്ല... ജസ്റ്റ്‌ എന്തോ ഒരു കടലാസ്സാ... നീയെന്തായാലും ഈ തിരക്കിൽ അതൊന്നും വായിച്ചുനോക്കില്ലെന്ന് എനിക്ക് ഉറപ്പല്ലേ വാവേ..... അവള് ചുണ്ട് മലർത്തി അവനെയും നോക്കിനിൽക്കുകയാണ്..... എന്തുപറ്റി ഏട്ടന്റെ മോൾക്ക്.... ചങ്കടായോ.... പോടാ പട്ടി.... അവന്റെ മുടിയിൽ പിടിച്ചുവലിച് അവള് തിരിയാൻ തുടങ്ങിയതും അവനവളെ പിന്നിലൂടെ കെട്ടിപിടിച്ചു....

എങ്ങോട്ടാ നീ.... പിന്നെ..... സോറി..... ഇനി എന്റെ ഭാഗത്തുനിന്നും ഒന്നും ഉണ്ടാവില്ല..... ഉറപ്പ്..... ഓഹ് ശരി.... ഞാൻ കണക്കിലു വച്ചിട്ടുണ്ട്.... ഓക്കേ.... പിന്നെ.... ഇന്ന് നമുക്ക് വീട്ടിലേക്ക് പോവണം..... എനിക്ക് സത്യം ചെയ്യാൻ ഒരു താലിവേണ്ടേ നിന്റെ കഴുത്തിൽ.... എനിക്കൊന്നും വേണ്ട.... നിനക്ക് വേണ്ടേൽ ഓക്കേ... ബട്ട്‌ എനിക്ക് നിർബന്ധമുണ്ട്...... അവളൊന്നും പറയാതെ പുഞ്ചിരിച്ചു..... എന്താ മേഡം..... എന്ത്... അല്ല, ഒരനക്കവുമില്ല....ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് കരുതിയാണോ ഈ വെയിറ്റ് ചെയ്യുന്നത്..... ഇപ്പോൾ ചെയ്യാൻ എനിക്ക് നല്ല മൂഡ്ണ്ട്.... മൂഡ് മാത്രം പോരല്ലോ സാഹചര്യം കൂടെ വേണ്ടേ...... നമുക്ക് വീട്ടിൽനിന്നും സെറ്റാക്കാം ട്ടോ.... അയ്യോടാ ഒറ്റയ്ക്ക് അങ്ങാക്കിയാൽ മതി... എനിക്കൊന്നും വയ്യാ.... അവന്റെ വയറിൽ കൈകൊണ്ട് കുത്തി അവന്റെ പിടിവിടുവിപ്പിക്കുന്നതിനിടയിൽ അവള് പറഞ്ഞു.... ഒറ്റയ്ക്കു ഒരു സുഖം കിട്ടുന്നില്ലെടി... അത് ഞാൻ നിർത്തി.... വഷളൻ..... ഞാൻ പോവാ... എങ്ങോട്ട്..... ഞാൻ ഇങ്ങോട്ട് തന്റെ വഷളത്തരം കേട്ടിരിക്കാനല്ലല്ലോ വന്നത്, ജോലിയ്ക്കല്ലേ അതിന്.... മനസിലായോ... മാറങ്ങോട്ട്..... അവൻ മാറിയതും അവള് ക്യാബിൻ തുറന്നു വേഗം പുറത്തിറങ്ങി.....

ഒരു പുഞ്ചിരിയോടെ അവിടുന്ന് നടന്നുനീങ്ങുന്നവളെ കണ്ടതും ശ്രീയ്ക്ക് സമാധാനമായി...... ഹാവു.... അങ്ങനെ സെറ്റായി.....ഇനി ബാക്കി കാര്യങ്ങൾ നോക്കാം.... തന്റെ സീറ്റിൽ അമർന്നിരുന്നുകൊണ്ട് അവൻ ലാപ് തുറന്നു...... അച്ചു വരുന്നതുകണ്ടതും ആരോൺ അടുത്തേക്ക് വന്നു.... ഏടത്തിയമ്മേ എന്തായി.... അവളവനെ പല്ലുകടിച്ചു നോക്കി.... എടാ പ്രാന്ത കിട്ടും നിനക്ക്..... അതേ എനിക്കിഷ്ടല്ല ഈ കേടത്തിയമ്മേ എന്ന് വിളിക്കുന്നത്.... സോറി.. എന്തായി അവൻ നിന്നെ തിന്നൊന്നും ഇല്ലല്ലോ.... ഇല്ല.... എല്ലാം ഓക്കേ ആയി തോന്നുന്നു അതെന്താ തോന്നലെ ഉള്ളോ, അപ്പോൾ സെറ്റായില്ലേ.... ഞങ്ങടെ കാര്യമല്ലേ എനിക്ക് ഉറപ്പിച്ചൊന്നും പറയാൻ പറ്റില്ല.... ഞാനേ എന്റെ ജോലിയുടെ കാര്യം നോക്കട്ടെ.... അവള് പറഞ്ഞതും അവനവളുടെ ക്യാബിൻ കാണിച്ചുകൊടുത്തു..... അവിടെയിരുന്നു അവള് ഫോണെടുത്ത് ആദ്യം വിളിച്ചത് ഡേവിഡിനെയാണ്.... ഡേവിച്ച..... ആ അച്ചു... നീ ഓക്കേ അല്ലെ... ഉം.... പിന്നെ, ഞാനിന്ന് തിരിച്ചുപോകും...... എന്താ പെട്ടന്ന്....ഡേവിച്ച കുറച്ചു കഴിഞ്ഞിട്ട് പോകാം.... അച്ചു.... നിന്റെ മാര്യേജ് കഴിഞ്ഞു.... സൊ നിന്റെ ലൈഫ് ചേഞ്ച്‌ ആയിട്ടുണ്ട്.... നീയത് അക്‌സെപ്റ്റ് ചെയ്യണം...

നമ്മുടെഫ്രണ്ട്ഷിപ് അതിനല്ല ഇമ്പോര്ടൻസ് കൊടുക്കേണ്ടത്, അതുകൊണ്ട് നിനക്ക് നഷ്ടം മാത്രമേ ഉണ്ടാവു..... ഞാൻ ഡേവിച്ചന്ന് വെറുമൊരു ഫ്രണ്ടാണോ..... ഡേവിച്ചൻ പറയുന്നതൊന്നും എനിക്ക് കേൾക്കണ്ട... എനിക്ക് നേരിട്ടുകണ്ടു സംസാരിക്കണം ഓക്കേ.... അതല്ലാതെ ഡേവിച്ചൻ പോയാൽ ഞാനും അങ്ങ് വരും.... മനസിലായല്ലോ.... ഭീഷണിയോടെ പറഞ്ഞവൾ കോൾ കട്ട്‌ ചെയ്തു തന്റെ ജോലിയിൽ മുഴുകി...... ഡേവിഡ് ഡ്രെസ് പാക്ക് ചെയ്യുന്നത് അവിടെയിട്ട് ഫോൺ വലിച്ചെറിഞ്ഞു.... ആ ശബ്ദം കേട്ടിട്ടാണ് അയ്ശു കതക് പാതി തുറന്നു അങ്ങോട്ട്‌ നോക്കുന്നത്...... ഇവനിതു എന്തുപറ്റി.... പ്രാന്ത് കൂടിയോ ആവോ.... പോയിനോക്കാം... കതക് തുറന്നു അവള് അവന്റെ അടുത്തേക്ക് നടന്നു..... എന്താ മോനെ ഡേവിടെ രാവിലെ തന്നെ നല്ല ഫോമിൽ ആണല്ലോ.... എന്തുപറ്റി... അത് ചോദിക്കാൻ നീയാരാ ഒരു വഴിപോക്കൻ.... എന്റെ മാഷേ ഈ ക്‌ളീഷേ ഒഴിവാക്കിയിട്ട് കാര്യം പറ, എന്തുപറ്റി... ഇന്നലെമുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്, വാട്ട്‌ ഹാപ്പെൻഡ്..... അച്ചുവിന്റെ ജീവിതത്തിൽ ഞാൻ ഇനി ഉണ്ടാവരുത്, അത് അവളുടെയും ഹരിയുടെയും ഹാപ്പിനെസിനെ നെഗറ്റീവ് ആയി ഇമ്പാക്ട് ചെയ്യും.... I'm sure....

അത് തന്റെ തോന്നലാണ്..... അച്ചു തന്റെ കൂടെ എത്ര ഹാപ്പിയാണെന്ന് അറിയോ..... ഒരു ഫ്രണ്ടിനപ്പുറം താൻ അവൾക്ക് ചേട്ടനാ.... താൻ ഇങ്ങനെ എടുത്തുചാടി എന്തെങ്കിലും ഡിസൈഡ് ചെയ്തൽ അതവൾക്ക് സങ്കടമാകും...... മനസിലായോ... നീ പറയുന്നത് ശരിയായിരിക്കും അയ്ശു.... ബട്ട്‌.... എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ ആ മറ്റവള്..... ആര്... ആതിര.... എന്തുപറ്റി.... എനിക്ക് നിന്നെ വിശ്വാസം ഉണ്ട്, അതുകൊണ്ട് കാര്യം പറയാം..... ഞാനും ആ അവളും ഇഷ്ടത്തിലായിരുന്നു.... Its ക്രോസ് all the ലിമിറ്സ് ആൻഡ് അവള് പ്രെഗ്നന്റ് ആയി..... അതിനൊരു സൊല്യൂഷൻ findout ചെയ്യാൻ അച്ചുവിനെ വിളിച്ചു, അന്നായിരുന്നു ഏതോ ഡാഷ് തന്ന പണി, പോലീസ് റൈഡ് എന്നെയും അച്ചൂനെയും അറസ്റ്റ് ചെയ്തു.... അത് ലോക്കൽ ന്യൂസ്‌പേപ്പാറിൽ വന്നിരുന്നു.... ഇന്നലെ ഈ മറ്റേമോള് അത് ഇവിടെ കാണിച്ചു..... ഇപ്പോൾ കാര്യങ്ങൾ നിനക്ക് ഊഹിക്കാമല്ലോ..... അയ്ശു ഞെട്ടി നിൽക്കുകയാണ്..... ഡേവിഡ്.... ഹരിയ്ക്ക് ഇതറിയോ.... ഉം അറിയാം... പിന്നെ താൻ എന്തിനാ ടെൻഷൻ ആവുന്നത്..... അവനറിയാലോ സൊ ബാക്കിയുള്ളവർ എന്തുകരുതിയാലും എന്താ.... ബട്ട്‌ അവന്റെ സ്വഭാവം നിനക്കറിയില്ലേ ഇവിടെയുള്ളവരൊക്കെ അവൾക്ക് എഗൈൻസ്റ് പറയുമ്പോൾ maybe അവനും അവളെ വഴക്ക് പറഞ്ഞെന്ന് വരാം.... അത് കണ്ടുനിൽക്കാൻ എനിക്ക് പറ്റില്ല....

.. അതാ..... എടോ.... ഞാൻ എന്താ പറയാ എനിക്കറിയില്ല.... ബട്ട്‌ i വിൽ മിസ്സ്‌ യു... മി ടൂ..... ഡോക്ടറമ്മ അങ്ങോട്ട്‌ എപ്പോഴേലും വരുന്നുണ്ടേൽ ഇൻഫോം ചെയ്യണം... ഞാൻ എന്തായാലും ഹരി വന്നു അവനെ കണ്ടിട്ടേ പോകൂ... ഒപ്പം അച്ചുവിനെ അവിടെപ്പോയി കാണണം..... ഉം..... അവള് അവിടുന്ന് പോന്നതും ഡേവിഡ് ബെഡിൽ കിടന്നു..... ഗംഗയും രജനിയും കിച്ച്നിൽ ആണ്.... ഏടത്തി... എന്താ ഒന്നും പറയാത്തത്... ഇങ്ങനെയൊരു പെണ്ണിനെ ആണല്ലോ നമ്മുടെ ഹരിമോന് കിട്ടിയത്.... അവന്റെ ചീത്തസമയം അല്ലാതെ എന്തുപറയാനാ..... ഏടത്തി അവളെ ഇങ്ങോട്ട് ഇനി കയറ്റരുത്... മതി ഈ ബന്ധം..... രജനി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ഗംഗ അവരുടെ കയ്യിൽപിടിച്ചു... എന്താ ഏടത്തിയൊന്നും പറയാത്തെ.... ഹരി വരട്ടെ..... അവൻ തീരുമാനിക്കും..... അതിന് അവനെ മയാക്കിയതല്ലേ അവള്.... അവളെ എന്നേലും ഞാൻ കാണും അപ്പോൾ കൊടുത്തോളം....... രജനിയ്ക്കെന്തോ അവിടെ നിൽക്കാൻ കഴിയാതെ വന്നതും അവര് റൂമിചെന്നിരുന്നു...... പ്രസാദ് അവിടെയിരിക്കുന്നുണ്ട്, അയാളും ചിന്തയിലാണെന്ന് മനസിലായതിനാലാവും അവരൊന്നും പറഞ്ഞില്ല......

. വൈകിട്ട് അച്ചു ഹരിയുടെ ക്യാബിനിലേക്ക് വന്നപ്പോഴും അവൻ ലാപ്പിലേക്ക് കണ്ണും നട്ട് ഇരിക്കുന്നതാണ് കാണുന്നത്.... ഹലോ.... മിസ്റ്റർ.... എന്താ....കുറെ നേരമായല്ലോ ഈ ഇരിപ്പ് തുടങ്ങിയിട്ട്... എണീക്കുന്നില്ലേ... പോകുന്നില്ലേ ഇന്ന്.... അവളെയൊന്ന് നോക്കി അവനവളുടെ കയ്യിൽപിടിച്ചുവലിച് അവന്റെ മടിയിലിരുത്തി....... അച്ചൂ..... ഇതാണ് എന്റെ പ്ലാൻ.... ഹൗ ഈസ്‌ it.... നീ ഓക്കേ പറഞ്ഞാൽമാത്രം ഇത് വർക്ഔട് ചെയ്യും ഇല്ലെങ്കിൽ ഡ്രോപ്പ് ചെയ്യും.... നീയൊന്ന് നോക്ക്.... അവളവനെയും അതിലേക്കും മാറിമാറി നോക്കി.... എടീ പൊട്ടീ, എന്നെ നോക്കാൻ നിനക്ക് സമയം തരാം ആദ്യം ഇത്.... നോക്ക്.... അവള് അതിലേക്ക് നോക്കാൻ തുടങ്ങിയതും അവൻ ആകാംഷയോടെ അവളെ നോക്കി...... ശ്രീയേട്ടാ.... ഇത് ഓക്കേ ആണ്.... ബട്ട്‌.... എന്തോ ഒരു ഫോൾട് ഉള്ളപോലെ..... നമുക്കൊരു കാര്യം ചെയ്യാം നൈറ്റ്‌ ഇരുന്ന് ഒന്നുകൂടെ റീസെറ്റ് ചെയ്യാം..... ജോലി ഇവിടെ... വീട്ടിൽ ഇതൊന്നും ഇല്ല, മനസിലായോ... എന്തേലും എഡിഷൻ വേണമെന്ന് നിനക്ക് തോന്നുന്ണ്ടേൽ ടുഗെതർ നാളെ ചെയ്യാം..... ഉം... ഓക്കേ... എന്നാൽ വീട്ടിലേക്ക് വിളിച്ചു പറാ... നീ വരുന്നില്ലെന്ന്..... എങ്ങോട്ട്...... നിന്റെ വീട്ടിലേക്ക്.... നമുക്ക് വേഗം വിളിക്ക്..... ഇല്ലെങ്കിൽ ഇത് ഞാൻ മണിയറ ആക്കും.... പോടാ..... വിളിക്കെടി.... അവള് ഫോണെടുത്ത് ശാരിയെ വിളിച്ചു കാര്യം പറഞ്ഞു......

അവിടുന്ന് അവനോടൊപ്പം ഇറങ്ങുമ്പോൾ അവളുടെ മനസ് ചാഞ്ചടുന്നുണ്ട്.... ദച്ചൂ.... എന്തുപറ്റി നിനക്ക്..... വല്ലാതെ ഡിസ്റ്റർബ്ഡ് ആണല്ലോ.... ശ്രീയേട്ടാ... അത്.... ഡേവിച്ചൻ വിളിച്ചിരുന്നു.... എന്തോ.... എനിക്കെന്തോ വല്ലായ്മ.... ഡോണ്ട് വറി ഞാൻ ഇല്ലേ കൂടെ... നമുക്ക് നോക്കാം..... അവന്റെ വാക്കുകൾ കേട്ടതും അവളാ തോളിലേക്ക് ചാഞ്ഞു...... ഹരിയുടെ ഒപ്പം വരുന്ന അച്ചുവിനെ കണ്ടതും എല്ലാവരുടെയും മുഖത്ത് വെറുപ്പ് നിറഞ്ഞു..... ഇരുവരും അത് ശ്രദ്ധിച്ചെങ്കിലും ശ്രീ അത് മൈൻഡ് ചെയ്തില്ല..... അച്ചൂ.... പെട്ടന്ന് ഫ്രഷാവണം.... ഓക്കേ..... റൂമിലേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞപ്പോൾ അവള് പതിയെ തലയാട്ടി..... ഹരീ.... എന്താ നിന്റെ ഉദ്ദേശം.... എന്താ ആന്റി... എന്തുപറ്റി... ഇന്ന് നല്ല ചൂടിലാണല്ലോ.... അവരുടെ താടിത്തുമ്പിൽ പിടിച്ചുകൊണ്ടവൻ ചോദിച്ചു..... നിനക്ക് നാണമില്ലേ ഹരീ..... നീയെന്തിനാ ഈ വേശ്യയെയും കൂട്ടി ഇങ്ങോട്ട് വന്നത്...... അച്ചുവിന്റെ തലയ്ക്കു ഭാരം കൂടുന്നതുപോലെ തോന്നിയതും വീഴാതിരിക്കാനായി അവള് ചുമരിൽ ചാരിനിന്നു.... ഗംഗയുടെ താടിത്തുമ്പിൽ നിന്നും ശ്രീ പെട്ടന്ന് കൈ പിൻവലിച്ചു.... ആന്റിയെന്താ പറഞ്ഞത്.... ആരെക്കുറിച്ചാ..... വന്ന ദേഷ്യം അടക്കികൊണ്ടാണവൻ ചോദിക്കുന്നത്.......

ഇതാ ഇവളെക്കുറിച്ചു..... ഇവളും ആ ഡേവിഡും തമ്മിൽ എന്തായിരുന്നു..... അവന്റെ എച്ചിൽ അല്ലെ ഇവള്....... ആ ഇവളെ നിനക്ക് വേണ്ട മോനെ.... മതി എല്ലാം.... ഒഴിവാക്കിയേക്ക്....... അച്ചുവിന്റെ അടക്കിപിടിച്ചുള്ള തേങ്ങലുകൾ കാതിൽവന്നു പതിച്ചപ്പോൾ ശ്രീയുടെ ഉള്ളം നീറി...... അപ്പോഴേക്കും രജനിയും പ്രസാധുമങ്ങോട്ട് വന്നിരുന്നു..... എന്റെ അച്ഛന്റെ അനിയത്തിയായത് നിങ്ങടെ ഭാഗ്യം എന്ന് കൂട്ടിക്കോ, ഇല്ലെങ്കിൽ നിങ്ങടെ ഈ പുഴുത്ത നാക്കുണ്ടല്ലോ ഞാൻ പിഴുതെടുക്കുമായിരുന്നു..... ആരെക്കുറിച്ചാ നിങ്ങള് പറഞ്ഞതെന്ന് അറിയോ എന്റെ പെണ്ണിനെക്കുറിച്ചു......... ഇനിയെന്റെ മുൻപിൽ കണ്ടുപോകരുത്..... ഹരീ..... നീയെന്തിനാ ഗംഗയോട് ദേഷ്യപ്പെടുന്നത്..... ഇവള് പറയുന്നതിലും കാര്യമില്ലേ..... രജനികൂടെ അങ്ങനെ പറഞ്ഞതും അച്ചുവിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല...... അവള് അവിടുന്ന് ഇറങ്ങിയോടാൻ തുടങ്ങിയതും ശ്രീ അവളെ തടഞ്ഞു.... നീ എങ്ങോട്ടാ...... കുറെ കാലമായി ഞാനിത് കേൾക്കുന്നു സഹിക്കുന്നു..... അച്ചൂ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്റെ ഒപ്പം ഞാനുണ്ട്..... പറയുന്നവർ എന്തോ പറയട്ടെ എനിക്ക് പുല്ലടി... നീ ഒരു തെറ്റും ചെയ്തില്ലെന്ന് എനിക്കറിയാം....

അവള് ഏങ്ങി കരയുകയാണ്..... വേണ്ട ശ്രീയേട്ടാ.. എനിക്ക്. വയ്യ... ഞാൻ പോവാ.... ഞാൻ പോവാ.... ഇവരുടെയൊക്കെമനസ്സിൽ എനിക്കുള്ള സ്ഥാനം മനസിലായി.... ഇനി വേണ്ട...... ഓക്കേ.... പോവാം.... നമുക്ക് ഒരുമിച്ചു ഇവിടുന്നിറങ്ങാം.... ബട്ട്‌ അതിനുമുൻപ് എനിക്കറിയണം എന്തിനാ ഇവരിങ്ങനെ, ആരാ ഇങ്ങനെയൊന്നു ഇവിടെ പറഞ്ഞു പറത്തിയതെന്ന്.....അതാരാ പറയുന്നത്..... രജനിയെയും ഗംഗയെയു. നോക്കിയവൻ ചോദിച്ചു..... ഞാൻ പറയാം.... ആതിമോള്.... അവളുടെ കൂടെ ആയിരുന്നില്ലേ ഈ എരണംകെട്ടവൾ...... അവളാണോ...... പുച്ഛത്തോടെ ചോദിച്ചവൻ അച്ചുവിനെ ചേർത്തുപിടിച്ചു..... ദച്ചൂ..... ഞാൻ ഇന്ന് നിനക്ക് വാക്കുതന്നിരുന്നു ഞാൻ ഇനി ഒരു പ്രശ്നത്തിനും പോവില്ലെന്ന്.... ബട്ട്‌ ഈയൊരു തവണ നീ ഒന്ന് മാപ്പാക്കി വിടണം..... നിന്റെ പേരിനു കളങ്കം ഉണ്ടാക്കിയിട്ട് ആരും അങ്ങ് സുഖിക്കണ്ട... അതിന് ഞാൻ സമ്മതിക്കില്ല...... അപ്പോൾ എന്റെ വാവ ഇവിടെ നിൽക്ക്.... ഞാൻ ഇപ്പോൾ വരാം ഒരു ശുദ്ദ്ധികലശം നടത്താനുണ്ട്..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story