❤️അസുരപ്രണയം❤️: ഭാഗം 5

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

i'm സോറി,നീ എവിടെയാണെങ്കിലും വാ നമുക്ക് സംസാരിക്കാം..... i നീഡ് യു......എടീ..... എവിടെപ്പോയി കിടക്കാടി നീ.... എനിക്ക് പേടിയാകുന്നുണ്ട്.... പ്ലീസ് end ദിസ്‌ ഹൈഡ് and സീക്..... പ്ലീസ്..... അച്ചൂ....... അവനുറക്കെ കരഞ്ഞുകൊണ്ട് പിന്നെയും തിരച്ചിൽ ആരംഭിച്ചു, അപ്പോഴാണ് കുറ്റിക്കാട്ടിൽനിന്നും ആരുടെയോ ഞരക്കം കേട്ടത്, അവൻ എളുപ്പം അങ്ങോട്ടോടി........ അവളായിരിക്കരുതേയെന്ന് അവന്റെയുള്ളം പ്രാർത്ഥിച്ചു, അവൻ പെട്ടന്നുതന്നെ അവിടെയെത്തി..... വള്ളിപിടർപ്പുകൾക്കിടയിൽ ഒരു പുരുഷരൂപം കിടന്ന് പിടയുന്നതുകണ്ടതും അവനൊന്നു ശ്വാസമെടുത്തു..... പിന്നെ അയാളുടെ അരികിലായിരുന്നു.... സാർ... എന്നെയൊന്നു രക്ഷിക്ക് സാർ.... രക്ഷിക്കാം... ബട്ട്‌ എന്റെ ഭാര്യയെ എനിക്ക് വേണം, അവളെവിടെ.... ആ നായിന്റെമോൾ... അയാള് പറഞ്ഞുതുടങ്ങിയതും ശ്രീഹരി അവന്റെ കൈപിടിച്ച് തിരിച്ചു..... പുന്നാര മോനെ...... നീയെന്താടാ വിളിച്ചത്, അവളെ ഞാൻ പലതും പറയും ചെയ്യും കരയിപ്പിക്കും, എന്നാൽ വേറൊരാള്, വേറെ ഏതേലും ഒരാള് വേദനിപ്പിച്ചാൽ അവരെ വെറുതേവിടില്ല.... മനസിലായോടാ, നീയൊക്കെ അവളെ ഒന്ന് തൊട്ടു എന്നറിഞ്ഞാൽ പിന്നെ നീ കിടന്നു പിടയാൻ ഞാൻ സമ്മതിക്കില്ല ബാക്കിയുള്ള ജീവനുണ്ടല്ലോ അത് ഞാൻ എടുക്കും.....

അവളെങ്ങോട്ടാ പോയത്.... അവൻ മുരണ്ടതും അയാള് ഒരു ഭാഗത്തേക്ക് വിരൽചൂണ്ടി..... ശ്രീഹരി വേഗം ആ വഴി നടന്നു..... കുറേപോയതും കാടിന്റെ വിസ്ത്രിതിയും പരപ്പും കൂടിവന്നു, ഒപ്പം ഇരുട്ടും, ഫോണിൽ ടോർച് തെളിച്ചാണവൻ നടക്കുന്നത്, ഓരോ കാൽവെപ്പിലും അവളുടെ നാമം ഉരുവിടുന്നുണ്ട്.....പിന്നെയും മുൻപോട്ട് നടന്നതും ഒരു മരത്തിന്റെ ചുവട്ടിൽ അവനവളുടെ ചെരിപ്പ് ഭദ്രമായി വച്ചതുകണ്ടു.... ഇതിവിടെയിട്ട് ഇവളിത് എവിടെപ്പോയി..... അച്ചൂ..... അച്ചൂ...... മരത്തിന്റെ മുകളിൽ നിന്നും എന്തോ കായ അവന്റെ തലയിൽവീണതും അവനങ്ങോട്ട് നോക്കി, അതിന്റെയൊരു കൊമ്പിൽ ഇരിക്കുകയാണവൾ.... അവളെക്കണ്ടമാത്രയിൽ അവനു പോയ സന്തോഷം തിരിച്ചുവന്നു..... എടീ നീ ആരുടെ അമ്മേ കെട്ടിക്കാൻ കയറിയതാ ഇങ്ങോട്ട് ഇറങ്ങിവാടി.... അവളവനെയൊന്ന് നോക്കി അതെ ഇരിപ്പ് തുടർന്ന്..... നീ ഇറങ്ങിവന്നില്ലെങ്കിൽ ഞാൻ എറിഞ്ഞു വീഴ്ത്തും, ഇറങ്ങിവാടി പുല്ലേ. ഒരു കല്ലെടുത്ത് ഓങ്ങിക്കൊണ്ടാവാൻ പറഞ്ഞതും അവള് ഇറങ്ങാൻ തുടങ്ങി...... താഴെ എത്തിയതും അവനവളെ മൊത്തത്തിലൊന്ന് നോക്കി....

എന്താടി ഉണ്ടായത്....നീയെന്തിന് വന്നതാ നിന്റെ അച്ഛൻ പെറ്റുകിടക്കുന്നുണ്ടോ ഇവിടെ....ബാക്കിയുള്ളോരേ മെനക്കെടുത്തിക്കാൻ ഇയാളെന്തിന് വന്നതാ.... പോവായിരുന്നല്ലോ, ഞാൻ പറഞ്ഞോ വരാൻ... മിണ്ടാതിരുന്നോ ഇല്ലെങ്കിൽ നിന്നെ.... ഇങ്ങോട്ട് വാടി പോവാം.... അവനവളുടെ കയ്യിൽ മുറുകെപിടിച്ചു വലിച്ചതും അവള് കരഞ്ഞു.... എന്തിനാടി കരയുന്നെ.... ഒന്നുല്ല..... എന്നാൽപ്പിന്നെ മോങ്ങാതെ വാ.... മുൻപിൽ നടന്നവൻ പറഞ്ഞതും അവള് പുറകെച്ചെന്നു.... എടോ... ഇതെങ്ങോട്ടാ ആ വഴിയല്ല, ഇങ്ങോട്ടാ... അത് നിനക്കെങ്ങനെ അറിയാം.... ഇതാ വഴി.. അല്ല... ഇത് തന്നെയാ എനിക്കുറപ്പുണ്ട്... ഓക്കേ.... അതിലെപോയിട്ട് എങ്ങും എത്തിയില്ലെങ്കിൽ നിന്നെ അവിടെ എവിടേലും കളഞ്ഞിട്ടുപോരും ഞാൻ... പിന്നെ അങ്ങനെ കളഞ്ഞിട്ട് വരാൻ ഞാൻ പൂച്ചയോ പട്ടിയോ അല്ല.... ചിലക്കാതെ വാടി.... കുറച്ചു ഇരുന്നിട്ടുപോയാൽമതിയോ... നീയിവിടെ സുഖിക്കാൻ വന്നതാണോ, അല്ലല്ലോ... എടീ ഇത് കാടാ, വഴിപോലും മര്യാദക്ക് അറിയില്ല, എന്തൊക്കെ മൃഗങ്ങൾ ഉണ്ടോ ആവോ, അപ്പോഴാ അവളുടെ..... എനിക്ക് കാലു വേദനിച്ചിട്ടാ.... നിന്നോട് ഇങ്ങോട്ട് പണ്ടാരമടക്കാൻ ആരും പറഞ്ഞില്ലല്ലോ അതിന്, സ്വന്തം ഇഷ്ടപ്രകാരം എഴുന്നള്ളിയത് അല്ലെ, അനുഭവിച്ചോ.....

ഞാൻ ഒറ്റയ്ക്കായിരുന്നെങ്കിൽ... ഒറ്റയ്ക്കാരുന്നേൽ ആ മരത്തിന്റെ മുകളിൽ സമാധി ആകാമായിരുന്നു.... ഇങ്ങോട്ട് വാടി... അവളുടെ കൈപിടിച്ച് അവൻ വലിച്ചതും അവള് പിന്നെയും ആർത്തുകരഞ്ഞു, അവൻ കൈപിൻവലിച്ചു അവളുടെ കൈപിടിച്ച് നോക്കിയപ്പോഴാണ് മുള്ള് കുത്തികയറിയത് കാണുന്നത്... അച്ചൂ..... നീയെന്താ പറയാതിരുന്നത്.... ഇവിടെ ഇരിക്കു ഞാൻ എടുത്തു തരാം.... വേദനിക്കും..... പിന്നെ ഇതുംതാങ്ങി നടക്കോ നീ, എടീ കൈ പഴുക്കും.... ഞാൻ മെല്ലെ എടുക്കാം അധികം വേദനയാകില്ല, നീ കണ്ണടച്ചോ..... അവള് കണ്ണടച്ചു അവനു കൈനീട്ടി, അവൻ പതിയെ മുള്ളിൽത്തട്ടിയതും അവളാർത്തുകരഞ്ഞു..... ആ കരച്ചില് അവിടെയാകെ പ്രതിഫലിച്ചു..... ഒന്ന് പയ്യെ കരയടി, നിന്റെ കരച്ചിലുകേട്ട് വല്ല പുലിയോ ആനയോ വന്നാൽ എന്ത് ചെയ്യും...... അവളവനെ മാന്യമായി ഒന്ന് പുച്ഛിച്ചു വരുമ്പോഴാണ് ദൂരെനിന്ന് ആനയുടെ ചിന്നംവിളി കേൾക്കുന്നത്...... ശ്രീയേട്ടാ.... അത് ആനയല്ലേ... അല്ലേടി നിന്റെ തന്ത..... നിനക്ക് സൗണ്ട് കേട്ടിട്ട് മനസിലായില്ലേ.... അത് നമ്മളെ ഉപദ്രവിക്കോ..... ഇല്ല ഇവിടെവന്നു നിന്നെ കെട്ടിപിടിച്ചു ഒരുമ്മേം തന്നു അങ്ങ് പോവും..... കിന്നാരിച് നിൽക്കാതെ വാ, ഇവിടുന്ന് പോവാം.... ഇല്ലേൽ ആനവന്നു ചവിട്ടിത്തേയ്ക്കും.....

ശ്രീയേട്ടാ, ഏട്ടൻ പൊക്കോ, എനിക്ക് ഒരടി നടക്കാൻ വയ്യ, എന്നെ കൊന്നോട്ടെ കുഴപ്പല്യ, ഞാൻ ഇങ്ങോട്ട് വന്നിട്ടല്ലേ, ഞാൻ കാരണം ശ്രീയേട്ടനൊന്നും സംഭവിക്കണ്ട..... അവള് പറഞ്ഞതും അവനവളെയൊന്ന് നോക്കി അവളുടെ അടുത്തേക്ക് നടന്നടുത്ത് അവളെയെടുത്ത് ചുമലിലിട്ട്... ശ്രീയേട്ടാ.... മിണ്ടാതെ അടങ്ങിക്കിടക്ക്, അല്ലെങ്കിലേ നിനക്ക് മുടിഞ്ഞ വെയിറ്റ് ആണ്..... അപ്പോൾ അടങ്ങി കിടന്നില്ലെങ്കിൽ എനിക്ക് ബുദ്ധിമുട്ടാകും..... പിന്നെയൊന്നും മിണ്ടാതെ അവളവന്റെ ചുമലിലേക്ക് ചാഞ്ഞു കിടന്നു.....അവിടുന്ന് കുറച്ചു പോയതും അവനവളെ താഴെനിർത്തി ശക്തിയിൽ ശ്വാസമെടുത്തു...... ശ്രീയേട്ടാ...... എന്തുപറ്റി..... മൂക്ക് ചുളിച് അവള് ചോദിച്ചതും അവനവളെയൊന്ന് തറപ്പിച്ചുനോക്കി..... എടീ.... ആദ്യം നിന്റെ കയ്യിലെ മുള്ളെടുക്കാം ബാക്കി പിന്നെ ആലോചിക്കാം.... നീയൊന്ന് കണ്ണടച്ചു കൈനീട്ട്.... അവള് കണ്ണടച്ചു കൈനീട്ടിയതും അവനവളുടെ അടുത്തേക്ക് വന്നു ആ കയ്യിൽപിടിച്ചു പതിയെ തലോടി, പെട്ടന്നാണ് അവനവളെ മരത്തിലേക്ക് ചേർത്ത് നിർത്തി അവൾടെ ചുണ്ടുകൾ സ്വന്തമാക്കിയതും കയ്യിലെമുള്ള് എടുക്കാൻ തുടങ്ങിയതും..... അവള് കരയുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നില്ല..... മുള്ള് എടുത്തതും അവനവളുടെ ചുണ്ടുകൾ മോചിപ്പിച്ചു........

അവളപ്പോഴും അവനെ തുറിച്ചു നോക്കുകയാണ്.... എന്താടി നീയിങ്ങനെ നോക്കുന്നത്..... ശ്രീയേട്ടനിപ്പോൾ എന്താ കാണിച്ചത്... നിന്റെ കയ്യിലെ മുള്ളെടുത്തു, പിന്നെ സൗണ്ട് പുറത്തുപോകാതിരിക്കാൻ വേണ്ടി നിന്റെ വായപൊത്തി.... എങ്ങനെ.... കൈകൊണ്ടോ..... അല്ലേടി..... ദാ ഇങ്ങനെ.... അതുംപറഞ്ഞു അവനവളുടെ മുഖംപിടിച്ചു അവളുടെ ചുണ്ടുകളിൽ അമർത്തികടിച്ചു, ചോരയുടെ ചുവയറിഞ്ഞതും അവനാ ചുണ്ടുകൾ പതിയെ നുണയാൻ തുടങ്ങി..... ഒടുക്കം അവയെ മോചിപ്പിച്ചു അവനവളെ നോക്കിയതും അവള് ഇരുക്കണ്ണുകളും അടച്ചുനിൽക്കുന്നതാണ് കാണുന്നത്..... ഇപ്പോൾ നിനക്ക് മനസിലായില്ലേ.... ഇനി വാ തമ്പുരാട്ടി നമുക്ക് പോവാം...... അവളവന്റെയൊപ്പം നടന്നു.... നിങ്ങളിപ്പോൾ കാണിച്ചത് ഒട്ടും ശരിയായില്ല, എന്തുകരുതിയാ നിങ്ങള്.... എനിക്ക് നിന്നെ കിസ്സ് ചെയ്യാൻ മുട്ടിയിട്ട്.... അല്ല പിന്നെ... അല്ല ഒന്നില്ലെങ്കിലും. ഞാൻ നിന്റെ ഭർത്താവ് അല്ലെ അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും.... എന്തോ എങ്ങനെ...... അതായത് നീ എന്റെ ഭാര്യ ആണല്ലോ, അതുകൊണ്ട് എനിക് എന്തേലും ചെയ്യാൻ തോന്നിയാൽ ഞാനത് ചെയ്യുമെന്ന്........ അപ്പോൾ ശ്രീയേട്ടന് എന്നെ ഇഷ്ടാണോ, ഭാര്യയായി അംഗീകരിച്ചോ...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story