❤️അസുരപ്രണയം❤️: ഭാഗം 50

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

 നിനക്ക് എന്നെ തല്ലാം.... എനിക്ക് കുഴപ്പമില്ല.... എന്നാൽ ഞാനല്ല നിന്റെ ശത്രു.... നിന്നെ കൊല്ലാൻ ആരോ നോക്കുന്നുണ്ട്... പോയി അവരെ കണ്ടുപിടിക്ക്.... എടീ.... നിർത്തിക്കോ നിന്റെ നാടകം അച്ചു അലറിയതും അവള് ശ്രീയെ നോക്കി...... അവന്റെ കണ്ണുകളിലും പേടിയുടെ നിഴൽപാടുകൾ വന്നുപതിച്ചിട്ടുണ്ട്..... അച്ചൂ........ അച്ചൂട്ടി.... പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചെങ്കിലും അവളത്. ഗൗനിച്ചില്ല..... അവനടുത്തുപോയി അവളുടെ തോളിലൂടെ കയ്യിട്ടു തന്നോട് ചേർത്തുപിടിച്ചു..... വാ, മതി... നമുക്ക് റൂമിൽപോവാം.... ഒരുപാട് പരിപാടികൾ ബാക്കിയുള്ളത് അല്ലെ.... എന്ത് പരിപാടി.... ഒരു പരിപാടിയുമില്ല..... ഉണ്ട്... വാവ വാ...... ശ്രീയേട്ടാ ഇവള്.... അച്ചു പിന്നെ എന്തെങ്കിലും പറഞ്ഞുതുടങ്ങുന്നതിനുമുന്പേ ശ്രീ അവളെ റൂമിലേക്ക് എടുത്തു നടന്നു, അവള് കിടന്ന് പിടയുന്നുണ്ടെങ്കിലും അവനവളെ വിടുന്നമട്ടില്ല..... റൂമിലെത്തി അവളെ ബെഡിലിരുത്തിയശേഷം അവൻ ചെന്ന് കതകടച്ചു അങ്ങോട്ട്‌ വന്നു.... അവള് ദേഷ്യത്തിലവനെ നോക്കുകയാണ്.... നിങ്ങളെന്ത് പണിയ കാണിക്കുന്നത്... മാറുന്നുണ്ടോ... തത്കാലം ഇല്ല.... നമുക്ക് ഒരുപാട് പരിപാടികൾ ഉള്ളതല്ലേ..... എന്ത് പരിപാടിയാ....

എന്തായാലും എനിക്ക് താല്പര്യം ഇല്ല.... ദച്ചൂ.... വാശി പിടിക്കല്ലേടാ മോളെ.... നീ പറയാനുള്ളതൊക്കെ പറഞ്ഞില്ലേ.... ഇല്ല.... പറഞ്ഞു.... അതുമതി..... വാ വന്നു കുളിച്ചേ... എന്നാപ്പിന്നെ എന്നെയങ്ങു കുളിപ്പിച്ചു കിടത്ത് അല്ല പിന്നെ..... അവള് ചൂടാവാൻ തുടങ്ങിയതും അവൻ കെട്ടിപിടിച്ചു.... എനിക്ക് മനസിലാവും നിന്റ സ് ദേഷ്യം.... ബട്ട്‌ അച്ചു.... നീ പറയാനുള്ളതൊക്കെ പറഞ്ഞു.... ഇനി മതി.... ഞാൻ ഇന്ന് കുറെ കാര്യങ്ങൾ പ്ലാൻ ചെയ്തതാ.... പ്ലീസ്.... ഒന്ന് കുളിക്ക്.. എന്ത് കാര്യം... അതൊക്കെയുണ്ട് വന്നേ.... അവനവളെയുംകൂട്ടി ബാത്‌റൂമിലേക്ക് നടന്നു.... എന്നെ വിടുന്നുണ്ടോ... ഞാൻ കുളിപ്പകനോ... ദേ ശ്രീയേട്ടാ, എന്റേന്ന് വല്ലതും കിട്ടും നിങ്ങൾക്ക് പറഞ്ഞില്ലെന്നു വേണ്ട.... ശരി... കുളിക്കെടി പെണ്ണെ.... അവനവളെ ഉന്തിത്തള്ളി കുളിക്കാൻ വിട്ടു...... വെള്ളത്തിന്റെ ശബ്ദം കേട്ടുതുടങ്ങിയതും അവൻ റൂമിൽനിന്നിറങ്ങി ആതിരയുടെ അടുത്തേക്ക് നടന്നു.... അവളിരുന്ന് പൊട്ടികരയുന്നുണ്ടെങ്കിലും ആരും മൈൻഡ് ചെയ്യുന്നില്ല...... ശ്രീ വന്നു അവളെ അവിടുന്ന് എണീപ്പിച്ചു..... അവള് അവനെ അത്ഭുദത്തോടെ നോക്കുകയാണ്.... അവളെയുംകൂട്ടി അവൻ പുറത്തു വന്നതും അവളുടെ കൈവിട്ടു......

ഡീ..... നിന്നെ ആരോ ബ്ലാക്‌മെയ്ൽ ചെയ്‌തെന്ന് പറഞ്ഞില്ലേ, ആരാ അത്..... എനിക്കറിയില്ല.... പ്രൈവറ്റ് നമ്പർ ആണ്.... എനിക്കതിനെക്കുറിച്ചു ഒന്നും അറിയില്ല, സത്യം.... ഓക്കേ ഞാൻ വിശ്വസിച്ചു..... നീയൊരു കാര്യം ചെയ്യ്, ആ നമ്പറിലേക്ക് ഞാൻ പറയുന്നപോലെ മെസ്സേജ് അയക്കണം.... അവൻ പറഞ്ഞതും അവള് നെറ്റിച്ചുളിച്ചു... എന്താ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ..... ഉണ്ടെങ്കിൽ ഞാൻ കാര്യങ്ങളൊക്കെ ആ കിടക്കുന്നവനെ അറിയിക്കാം.... അവൻ തീരുമാനിക്കട്ടെ.... വേണ്ട.... ഞാൻ അയക്കാം..... എന്താ അയക്കേണ്ടത്..... അച്ചുവിനെ എല്ലാവരും വഴക്ക് പറഞ്ഞു.... അവളോട് വെറുപ്പാണ്, ഇവിടുന്ന് എത്രയും പെട്ടന്ന് ഇറങ്ങിപോകണം എന്നെ ഒഴിവാക്കണം.... ഇതൊക്കെ നീ മെസേജ് ചെയ്യ്..... അതായത് പകുതി കാര്യങ്ങൾ മാത്രം ആ ആള് അറിഞ്ഞാൽ മതി.... വേറെയെന്തെങ്കിലും പറഞ്ഞെന്ന് എപ്പോഴെങ്കിലും അറിഞ്ഞാൽ, അറിയാലോ നിനക്കെന്നെ...... അവള് തലയാട്ടിയതും ശ്രീ അവളുടെ ചുമലിൽത്തട്ടി മെസ്സേജ് അയച്ചാൽ മാത്രം പോരാ... നീയെനിക്ക് കാണിച്ചുതരണം ഇപ്പോഴല്ല കുറച്ചു കഴിഞ്ഞിട്ട്..... കേട്ടോ.... ശരി ഏട്ടാ..... അവൻ മൂളിക്കൊണ്ട് അകത്തേക്ക് പോകുമ്പോഴാണ് ഡേവിഡ് ഓപ്പോസിറ് വന്നത്......

ഡാ ഹരി...... ഞാൻ കാരണം....മൊത്തം കുഴഞ്ഞല്ലേ... ഏയ്‌.... നോ നെവർ.... നീയതിന് എന്ത് തെറ്റാ ചെയ്തത്.... ഒന്നും ചെയ്തില്ലല്ലോ, സ്നേഹിച്ചു വിശ്വസിച്ചു, അത് തെറ്റാണെങ്കിൽ ഞാനും തെറ്റുകാരനാണ്.... ഞാനും സ്നേഹിക്കുന്നില്ലേ അച്ചുവിനെ... അത് തെറ്റാണെന്ന് പറയാൻ കഴിയോ... എടാ നിങ്ങളുടേതുപോലെയാണോ എന്റെ കാര്യം.... നീയത് വിട്ടേക്ക്, its ഓവർ.... പിന്നെന്താ..... ഏയ്‌.... ഞാൻ തിരിച്ചുപോവുന്നു..... ആകെ ഒരു വല്ലായ്മ.... പ്ലീസ് ഡേവിഡ് ഇപ്പോൾ പോവരുത്.... I നീഡ് യു.... She നീഡ്‌സ് യു.... നീ തന്നെ കേട്ടില്ലേ, ആതി പറഞ്ഞത്.... ആ മെസേജിന്റെ കാര്യം.... ആ ആളെ കിട്ടണമെങ്കിൽ അച്ചൂനെ ഇട്ടുകൊടുക്കണം.... അങ്ങനെ കൊടുക്കണമെങ്കിൽ അവളെഞാൻ വേദനിപ്പിക്കണം അവോയ്ഡ് ചെയ്യണം ഒഴിവാക്കണം..... അപ്പോൾ അവൾക്ക് സപ്പോർട്ടിനു ഒരാള് വേണം.... നിന്നെക്കാൾ ബെറ്റർ ആയി മാറ്റാർക്കാ അത് ചെയ്യാൻ കഴിയുക.... നീയെന്താ പറഞ്ഞുവരുന്നത്.... നിനക്കെന്താ വട്ടുണ്ടോ.... ഇനിയും നീ അവളെ എന്തിന്റെയെങ്കിലും പേരിൽ അവോയ്ഡ് ചെയ്താൽ പിന്നെ നിനക്കവളെ കിട്ടില്ല, എനിക്കുറപ്പാണ് ..... സൊ നീ വേറെ വല്ലതും പറാ.... നമുക്കത് പ്ലാൻ ചെയ്യാം....

എനിക്കിന്ന് അത്യാവശ്യം കുറച്ചു പണികളുണ്ട്.... അച്ചൂനെ കൂട്ടി ഒന്ന് പുറത്തുപോവണം... പിന്നെ നീ എങ്ങും പോവരുത്... കേട്ടല്ലോ.... അത് നിരസിക്കാൻ ഡേവിയ്ക്ക് കഴിയാതെ വന്നതും തലയാട്ടി സമ്മതിച്ചു..... ശ്രീ റൂമിൽച്ചെന്ന് നോക്കുമ്പോൾ അച്ചു കുളിച്ചുവന്ന് തല തുടയ്ക്കുകയാണ്... അവളുടെ മുടിയിൽനിന്നും വെള്ളം ഉടുവീഴുന്നത് കണ്ടതും അവനൊന്നു പുഞ്ചിരിച്ചു ...... കുറച്ചു നേരം അതുനോക്കിനിന്ന് പുറകിലോടെ ചെന്നവൻ അവളെ കെട്ടിപിടിച്ചു വയറിൽ പതിയെ നുള്ളി .... അവളൊന്നു കാലിൽ ഉയർന്നുപോങ്ങി അവന്റെ കൈ തട്ടിമാറ്റി തിരിഞ്ഞു നോക്കികൊണ്ട് അവളവനെ നോക്കി കണ്ണുരുട്ടി .... എന്താ.... എന്റമ്മോ... കഴിഞ്ഞില്ലേ.... നിന്റെ അലർച്ച..... അവളതിന് മറുപടി പറയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ശ്രീ അവളുടെ കയ്യിൽപിടിച്ചു അവളെ തന്നിലേക്ക് അടുപ്പിച്ചു .... സോറി.... ഒരു ഫൈവ് മിനിട്സ് ഞാൻ പെട്ടന്ന് കുളിച് റെഡിയാകാം.... എങ്ങോട്ടെന്ന് പറാ .. നിന്റെ അച്ഛനെ കെട്ടിക്കാൻ.... ഇവിടെ നേരത്തെ നിൽക്കുന്നുണ്ടായിരുന്നല്ലോ നിങ്ങടെ അച്ഛൻ പിടിച്ചു കെട്ടിക്ക് ഒന്നൂടെ........ സുല്ല്.. ഞാൻ തോറ്റു....വേഗം വരാം..... ശരി, പെട്ടന്ന് വരണം.....

ഓക്കേ.... അവൻ എളുപ്പം കുളിച്ചുവന്നപ്പോഴേക്കും അവള് റെഡിയായിട്ടുണ്ടായിരുന്നു.... ശ്രീയേട്ടാ സസ്പെൻസ് ഇടാതെ പറഞ്ഞെ എങ്ങോട്ടാണെന്ന്..... ഒന്നടങ്ങെന്റെ പെണ്ണെ.... ശ്രീയേട്ടാ അല്ലേലെ ഞാൻ നല്ല മൂഡിലല്ല.... അപ്പോഴാ അങ്ങേരുടെ ഒരു കിന്നാരം..... ഒരഞ്ചു മിനിറ്റ്.... പ്ലീസ്...... കെഞ്ചിയവൻ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ അവള് സെറ്റിയിൽ ഇരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി..... അച്ചൂ പോവാം.... അവന്റെ വിളി കേട്ടപ്പോഴാണവൾ ഫോണിൽനിന്നും തലയുയർത്തി അവനെ നോക്കുന്നത്..... പതിവില്ലാതെ അവൻ മുണ്ടുടുത്തത് കണ്ടപ്പോൾ അവളുടെ നെറ്റിച്ചുളിഞ്ഞു.... എന്താ ശ്രീയേട്ടാ.... നിങ്ങൾക്ക് എന്താ പറ്റിയത്... അതൊക്കെ പറയാം.... വന്നേ.... അവളുടെ തോളിലൂടെ കയ്യിട്ട് അവനവളെ ഒപ്പം കൂട്ടി..... രജനിയും ഗംഗയും അവളെ നോക്കുകയാണെന്ന് മനസിലായതും അവള് ദേഷ്യത്താൽ മുഖംവെട്ടിച്ചു........ ശ്രീയും അവരെ മൈൻഡ് ചെയ്തില്ല...... ഇരുവരും കാറിൽ കയറി പോയതും ഗംഗയും രജനിയും പ്രസാദിന്റെ അടുത്തേക്ക് വന്നു..... ഗോപു അയാളോട് എന്തൊക്കയോ സംസാരിച്ചോണ്ടിരിക്കുകയാണ്...... ഏട്ടാ..... ഗംഗയുടെ നിരാശ കലർന്ന ശബ്ദം കേട്ടതും പ്രസാദ് പുരികംപൊന്തിച്ചു......

ഏട്ടാ.... അച്ചു.... അവള്.... അവൾക്ക് ഞങ്ങളോട് ദേഷ്യമാണെന്ന് തോന്നുന്നു..... ഓഹ്.... അതാണോ.... അതിന് ഇപ്പോൾ എന്താ..... ഏട്ടൻ ഒന്ന് അവളോട് സംസാരിക്കോ, ഞങ്ങൾക്ക് വേണ്ടി..... ഗോപുവിന് എന്തോ ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..... മാമാ.... അതൊന്നും വേണ്ട.... ഒരു കാരണവശാലും മാമൻ ഇവർക്കുവേണ്ടി ഏടത്തിയോട് സംസാരിക്കരുത്..... അത്രയ്ക്കും വൃത്തികെട്ട സംസാരമാണ് ഇവരുടെ ഭാഗത്തുനിന്നുമുണ്ടായത്.... എന്തൊക്കെയാ പറഞ്ഞത്..... എന്താ അമ്മ ഏടത്തിയെ വിളിച്ചതെന്ന് അറിയോ.... വേശ്യ എന്ന്... അതിന്റെ അർത്ഥം എന്താ...... ഒരുകാര്യം ചോദിക്കട്ടെ എന്നെ കെട്ടിക്കൊണ്ടുപോയിട്ട് അവിടെയുള്ളവർ ഇങ്ങനെ പെരുമാറിയാൽ ഇതേപോലെ തലയും താഴ്ത്തി അന്തസത്തിൽ നിൽക്കോ നിങ്ങള്...... മോളെ... ഗോപൂ ഞാൻ... ഗംഗ വിളിച്ചതും അവള് തന്റെ കൈപ്പത്തി അവർക്കുനീട്ടി മിണ്ടരുതെന്ന് കാണിച്ചു..... നിങ്ങള് പറയുന്നത് എന്തായാലും എനിക്ക് കേൾക്കണ്ട..... ഏടത്തിയ്ക്ക് എല്ലാം അറിയാമായിരുന്നിട്ടും ഇതുവരെ ആരോടും ഒന്നും പറഞ്ഞില്ല, ഒരുപാട് സ്നേഹിച്ചിട്ടും ഏട്ടനോടും...എന്തിന് അതിന്റെ പേരിൽ തന്റെ ജീവിതം പോകുമെന്നറിഞ്ഞിട്ടുപോലും ഒരാളോടും ഒരക്ഷരംപോലും പറഞ്ഞില്ല അറിയില്ല....

അതിന്റെ പേരാ സ്നേഹം.... ആത്മാർഥത... അന്തസ്.... ഏടത്തിയെ പൂവിട്ടു പൂജിക്കണം അതിനുപകരം എന്താ ചെയ്തത് എല്ലാവരും.... എല്ലാവരുമല്ല നിങ്ങള് രണ്ടും.... മാമി ഏടത്തിയോട് ഇറങ്ങിപ്പോകാൻ പറഞ്ഞില്ലേ..... ഇവിടുന്ന് പോയാലും ഏടത്തി അന്തസ്സായി സന്തോഷത്തോടെ ജീവിക്കും കാരണം ഏടത്തിയെ സപ്പോർട്ട് ചെയ്യാൻ അങ്കിളും ആന്റിയും മാളുവും ഉണ്ട്... എന്നാൽ ഏട്ടൻ തകർന്നുപോകും.... കഴിഞ്ഞ ദിവസം ഇവിടെ കുടിച്ചു ലക്പോയി വന്ന ഏട്ടനെ ആരും മറന്നില്ലല്ലോ........ ഛെ.... എനിക്ക് നിങ്ങളെ കാണുമ്പോൾ ദേഷ്യവും അറപ്പും വെറുപ്പും തോന്നാ....... നിങ്ങടെ ഭാഗത്തുനിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല....... ഒരു കിതപ്പോടെ അവള് പറഞ്ഞു നിർത്തിയപ്പോൾ കുറ്റബോധം കാരണം തല പൊന്തിക്കാൻ കഴിയാതെ അതേ നിൽപ്പ് തുടരുകയാണ് രജനിയുംഗംഗയും...... എനിക്ക് പറയാനുള്ളതാണ് ഗോപു പറഞ്ഞത്.... ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല.... അച്ചുവിനോട് നിങ്ങൾക്ക് വേണ്ടി ഞാൻ സംസാരിക്കില്ല.... എനിക്കതല്ല പണി.... മോളെ ഗോപൂ നീ പോയിരുന്നു പഠിക്കാൻ നോക്ക്.... ഞാൻ പുറത്തേക്കിറങ്ങാണ്...... ഇരുവരും പോയപ്പോൾ എന്തുവേണമെന്നറിയാതെ ഗംഗയും രജനിയും പരസ്പരം നോക്കി.......

. ശ്രീ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും അച്ചു ഒന്നും മിണ്ടുന്നില്ല..... എടീ നിന്റെ വായിലെന്താ അമ്പഴങ്ങ പുഴുങ്ങിവച്ചിട്ടുണ്ടോ...... അവളുടെ മുഖം തനിക്കുനേരെ പിടിച്ചുതിരിച്ചപ്പോഴാണ് അവളുടെ കണ്ണ് നിറഞ്ഞൊലിക്കുന്നത് അവൻ കാണുന്നത്.....വല്ലാതായതും അവൻ വേഗം വണ്ടി ഒതുക്കി നിർത്തി.... ഡാ.... വാവേ.... എന്തുപറ്റി.... എന്തിനാ കരയുന്നെ..... ഒന്നുല്ല...... വിക്കികൊണ്ടവൾ പറഞ്ഞപ്പോൾ തന്റെ തള്ളവിരലാൽ അവനവളുടെ കണ്ണൊപ്പി.... ഡീ..... എനിക്കറിയാം നിന്നെ അതിലുംവലുതാണോ മറ്റുള്ളവരുടെ സംസാരം അല്ലല്ലോ.... നീയെന്റെകൂടെയല്ലേ ജീവിക്കുന്നത്.... പിന്നെന്താ.... ശ്രീയേട്ടാ എന്നാലും സത്യം എന്താണെന്ന് അറിയാതെ ഇങ്ങനെയൊക്കെ പറയാൻപാടുണ്ടോ..... ഇല്ല.... അവര് ചെയ്തത് തെറ്റാ...... അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ..... അവളുടെ കൈപിടിച്ച് തന്റെ കവിളിലേക്ക് അവൻ ചേർത്തുപിടിച്ചു.... ഞാൻ ഉണ്ടെടി നിന്റെ കൂടെ.... എന്നും..... മരണംവരെ..... കേട്ടോ..... ഒന്ന് ചിരിച്ചേ...... പ്ലീസ്.... ചിരിക്കെടി.....

അവന്റെ കൊഞ്ചാലോടെയുള്ള സംസാരം കേട്ടപ്പോൾ അവൾക്ക് ചിരിവന്നു... ഒപ്പം അവനും സമാധാനമായി...... അവൻ പിന്നെയും വണ്ടി മുൻപോട്ടെടുത്തു...... പിന്നെ വണ്ടി ചെന്ന് നിൽക്കുന്നത് ഒരു ക്ഷേത്രകവാടത്തിലാണ്...... ശ്രീയേട്ടാ..... ഇറങ്ങു..... അവള് വേഗം ഇറങ്ങി.... ഒപ്പം അവനും...... രണ്ടുപേരും അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു പ്രസാദം വാങ്ങാൻ നിൽക്കുമ്പോഴാണ് പൂജാരി പ്രസാധത്തിനൊപ്പം താലി കൊടുത്തത്..... അവളൊരു ഞെട്ടലോടെ അവനെ നോക്കി...... ഇരുകണ്ണും ചിമ്മിക്കൊണ്ടാവാൻ ആ താലിയെടുത്ത് അവളുടെ കഴുത്തിൽ ചാർത്തി, ഒപ്പം നുള്ള് സിന്ദൂരവുമെടുത്ത് അവൾക്ക് ചാർത്തി...... ശ്രീയേട്ടാ...... അവിടുന്ന് ഇറങ്ങിയപ്പോഴുള്ള ആ വിളികേട്ടതും അവൻ തിരിഞ്ഞുനിന്ന് അവളുടെ ചുണ്ടിൽ കൈവച്ചു..... എനിക്കുറപ്പുണ്ടായിരുന്നു നീ ഇന്ന് എന്റൊപ്പം വരുമെന്ന്..... അതുകൊണ്ടാ ഇതിനുവേണ്ടി ഏർപ്പാടുണ്ടാക്കിയത്..... I ലവ് യു....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story