❤️അസുരപ്രണയം❤️: ഭാഗം 51 | അവസാനിച്ചു

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

 ഇരുകണ്ണും ചിമ്മിക്കൊണ്ടാവാൻ ആ താലിയെടുത്ത് അവളുടെ കഴുത്തിൽ ചാർത്തി, ഒപ്പം നുള്ള് സിന്ദൂരവുമെടുത്ത് അവൾക്ക് ചാർത്തി...... ശ്രീയേട്ടാ...... അവിടുന്ന് ഇറങ്ങിയപ്പോഴുള്ള ആ വിളികേട്ടതും അവൻ തിരിഞ്ഞുനിന്ന് അവളുടെ ചുണ്ടിൽ കൈവച്ചു..... എനിക്കുറപ്പുണ്ടായിരുന്നു നീ ഇന്ന് എന്റൊപ്പം വരുമെന്ന്..... അതുകൊണ്ടാ ഇതിനുവേണ്ടി ഏർപ്പാടുണ്ടാക്കിയത്..... I ലവ് യു.............. പരിസരം മറന്നവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ടവനെ കെട്ടിപിടിച്ചു, ആ കൈമാറ്റി പെരുവിരലിൽ ഉയർന്നുപോന്തി അവന്റെ ചുണ്ടിൽ പെട്ടന്നാണ് ചുണ്ടുകോർത്തത്...... ശ്രീ ഒരു ഞെട്ടലോടെ അവളെ ചേർത്തുപിടിച്ചു..... എത്രനേരം അങ്ങനെ നിന്നെന്നു അറിയില്ല വണ്ടിയുടെ തുടരേയുള്ള ഹോൺ കേട്ടപ്പോഴാണ് അവളവനിൽനിന്നും വിട്ടുമാറുന്നത്...... അയ്യോ.... എന്താ അച്ചു.... ഞാനേ.... ഇത് നമ്മുടെ വീട് ആണെന്ന് കരുതിയാ.... അയ്യേ ആളുകളൊക്കെ കണ്ടെന്നാ തോന്നുന്നത്.... അതിനെന്താ എനിക്കല്ലേ.... വേറെ ആർക്കുമല്ലല്ലോ...... എന്നാലും..... ഒരെന്നാലുമില്ല.... വാടി.... പോയിട്ട് ഇനിയെന്തൊക്കെ പരിപാടിയുള്ളതാ.... എന്ത് പരിപാടി... കല്യാണം കഴിഞ്ഞല്ലേ ഉള്ളു, അപ്പോൾ ഓരോ ചടങ്ങില്ലേ...

ഓരോ കീഴ്‌വഴക്കങ്ങൾ, ആദ്യരാത്രിയോ.... പഹഹാ.. അവള് ആട്ടിയതും അവൻ ഇളിച്ചുകൊടുത്തു....... നമുക്ക് പോവാം..... വാ..... അവളുടെ കയ്യിൽ വിരലുകോർത്ത് അവൻ വിളിച്ചതും ഒരു പുഞ്ചിരിയോടെ അവളൊപ്പം പോയി...... അവര് വീട്ടിൽ എത്തുമ്പോൾ പ്രസാദ് കാര്യമായി എന്തോ വർക്കിലാണ്, വണ്ടിയുടെ ശബ്ദം കേട്ടതും അയാളവിടുന്ന് തലയുയർത്തി അങ്ങോട്ട് നോക്കി..... ചിരിച്ചുസംസാരിച്ചു നടന്നുവരുന്ന ശ്രീയെയും അച്ചുവിനെയും കണ്ടതും അയാളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു ..... അവര് അകത്തേക്ക് കയറാൻ ഒരുങ്ങിയതും പ്രസാദ് രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു.... മോളേ അച്ചൂ.... എനിക്കറിയാം നിനക്കൊരുപാട് വേദനിച്ചിട്ടുണ്ടാകുമെന്ന്..... അങ്ങനെയൊക്കെ ഉണ്ടായതിൽ ഞാൻ നിന്നോട് ക്ഷമ ചോദിക്കുകയാണ് അതല്ലാതെ മറ്റൊന്നും... അങ്കിൾ.... അങ്കിള് അതിനൊന്നും പറഞ്ഞില്ലല്ലോ..... പിന്നെ കേട്ടത് മറക്കാൻ എനിക്ക് ഈ ജന്മം കഴിയില്ല...... ഹമ്..... ഹരീ.... രാഹുൽ... ഞാനായിട്ട് അവനെയൊന്നും അറിയിക്കില്ല, ഈ കാര്യം അച്ഛന്റെ പുന്നാരമോളോടും പറഞ്ഞേക്ക്..... അയാള് തലയാട്ടി.... പിന്നെയും തന്റെ ലാപ്പിലേക്ക് നോട്ടം മാറ്റിയത്തും ശ്രീയും അച്ചുവും അവരുടെ റൂമിലേക്ക് നടന്നു.....

അവർക്ക് ഓപ്പോസിറ് ഗംഗ വരുന്നത് കണ്ടപ്പോൾ അച്ചു തന്റെ കാലടികൾ വേഗത്തിലാക്കി, റൂമികയറി ശ്രീയെ കാക്കാതെ അവള് കതകടച്ചു..... മോനെ ഹരീ ഞാൻ.... ഞാൻ നിന്റെ നന്മയെ കരുതിയാ അങ്ങനെയൊക്കെ അല്ലാതെ..... അതെന്തു തന്നെയായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല..... അച്ചുവിന് ഒരുപാട് വേദനിച്ചിട്ടുണ്ട്..... എനിക്കും...... ആന്റി നല്ല ക്ഷീണം എനിക്കൊന്നു കിടക്കണം..... അവൻ പെട്ടന്ന് പറഞ്ഞതും അവര് സങ്കടത്തോടെ വഴിമാറിക്കൊടുത്തു..... ശ്രീ ചെന്ന് കതകിന് തട്ടിയപ്പോഴാണ് അവള് വാതിൽ തുറന്നത്..... അവളുടെ മുഖത്തെ ദേഷ്യം കണ്ടതും അവൻ പയ്യെ അവളുടെ കവിളിൽ തട്ടി..... കോപത്തിലാണല്ലോ.... ദേ ശ്രീയേട്ടാ വേണ്ടാ.... ശരി... വേണ്ടെങ്കിൽ വേണ്ട..... എടീ അച്ചുവേ..ഇവിടെ നമ്മളാറിയാതെ ഒരു ലൈൻ വലിയുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.... ലൈനോ... എന്ത് ലൈൻ.... ജപ്പാൻ കുടിവെള്ളപ്പദ്ധതിയുടെ ലൈൻ.... അവള് ചുണ്ടുകൂർപ്പിച്ചു അവനെയൊന്ന് നോക്കി... എടീ ആ ഡേവിയും അയ്ഷുവും... സീരിയസ്‌ലി... കണ്ണുരുട്ടിയുള്ള ആ ചോദ്യം കേട്ടപ്പോൾ തന്നെ ശ്രീയ്ക്ക് ഉറപ്പായി അവള് മറ്റേകാര്യം വിട്ടെന്ന്.... ആ... നീയിതൊന്നും ശ്രദ്ധിക്കാറില്ലേ....

അധികവും ഇപ്പോൾ രണ്ടും ഒരുമിച്ചാ... ഒരുമിച്ചാണെന്ന് കരുതി... സെറ്റായി എന്ന് പറയാൻ കഴിയോ.... അതില്ല... ബട്ട്‌ ഇതിൽ എവിടെയോ എന്തോ സ്പെല്ലിങ് മിസ്റ്റേക് ഇല്ലേ എന്നൊരു സംശയം ഇല്ലാതില്ല.... നീയൊന്ന് ശ്രദ്ധിച്ചുനോക്ക് രണ്ടാളെയും അപ്പോൾ നിനക്കും മനസിലാകും.... ഞാൻ പറഞ്ഞത് സത്യമാണെന്ന്..... ആണോ... എന്നാൽ ഒന്ന് ശ്രദ്ധിച്ചുകളയാം...... നമുക്ക് കിടക്കാം ശ്രീയേട്ടാ എനിക്ക് നല്ല ക്ഷീണം..... ഓക്കേ.... അല്ല ഉറക്കം മാത്രമാണോ.... ഒരു കണ്ണിറുക്കി അവൻ ചോദിച്ചപ്പോൾ അവള് പയ്യെ അവന്റെ നെഞ്ചിൽ കൈമുട്ടുകൊണ്ട് കുത്തി..... പിന്നെ കേറികിടന്നതും ശ്രീയും അവൾക്കരികിൽ കിടന്നു അവളെ ഇറുകെപുണർന്നു...... പിറ്റേന്ന് കാലത്ത് അവളെണീറ്റ് റെഡിയായി ശ്രീയുടെ ഒപ്പം ഇറങ്ങാൻ തുടങ്ങിയതും രജനി അവളുടെകൈപിടിച്ചു.....അവളത് വലിച്ചെടുക്കാൻ നോക്കിയെങ്കിലും കഴിയുന്നില്ല.... അവര് അവളുടെ ഇരുകൈകളിലും പിടിമുറുക്കി..... മോളേ.... എന്നോട് ക്ഷമിക്കോ..... അറിയാം പറയാൻ പാടില്ലാത്ത പലതും ഞാൻ പറഞ്ഞെന്ന് മാപ്പ് പറയാൻ അല്ലാതെ മറ്റൊന്നും എനിക്ക് കഴിയില്ല.. . ഇനിയൊരിക്കലും എന്റെ ഭാഗത്തുനിന്നും അങ്ങനെയൊന്ന് ഉണ്ടാവില്ല......

അവളൊന്നും പറയാതെ മുഖം തിരിച്ചെത്തും അവര് അവളുടെ കാലിൽ വീഴാനൊരുങ്ങി... അപ്പോഴേക്കും അവളുടെ കൈകൾ അത് തടഞ്ഞിരുന്നു.... എന്താ ആന്റി... എന്താ ഈ കാണിക്കുന്നത്.... കാലുപിടിക്കണം, അത്രയ്ക്കും ഞാൻ ഇന്നലെ മോളെ വേദനിപ്പിച്ചു.... അതൊന്നും വേണ്ട.... ഞാനത് വിട്ടു.... ഇല്ലെന്ന് മോള് പറയാതെത്തന്നെ എനിക്ക് മനസിലാകും..... സോറി മോളെ..... അവളെ കെട്ടിപിടിച്ചു ഒരു കുഞ്ഞിനെയെന്നപോലെ അവര് കരഞ്ഞപ്പോൾ അവള് വല്ലാതായി.... ആന്റി.... അതുകഴിഞ്ഞു.... ഇങ്ങനെ കരയല്ലേ..... പ്ലീസ്.... ഒന്ന് നിർത്ത്... എനിക്ക് എനിക്കെന്തോപോലെ.... ആന്റി ഒരിക്കലും കരയരുത്... ആന്റിയുടെ ഭാഗത്ത് ശരിയുണ്ട്... മക്കളെക്കുറിച്ചു ആലോചിക്കുമ്പോൾ ആന്റി ഇന്നലെ അങ്ങനെ പെരുമാറിയത്തിന് അർത്ഥമുണ്ട്...... അത് വിട്ടേക്ക് ആന്റി .... മോൾക്ക് എന്നോട് ദേഷ്യമുണ്ടോ... ഇല്ല.... അങ്ങനെ ആണേൽ വന്നു ചായ കുടിച്ചേ.... ഇന്നലെമുതൽ ഒന്നും കഴിച്ചില്ലല്ലോ.... വാ..... അവരവളെ നിർബന്ധിപ്പിച്ചു ഇരുത്തി..... ഫുഡ് ഇട്ടുകൊടുക്കുക മാത്രമല്ല ചെയ്തത് അത് കഴിപ്പിച്ചു കൊടുക്കാനും തുടങ്ങി..... അതുകണ്ടുനിന്ന ശ്രീയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.......

. അമ്മേ.... അവള് മാത്രമല്ല... ഞാനും ഉണ്ട് ഇവിടെ.... എന്നെ ഒഴിവാക്കിയോ... എനിക്കും വിശപ്പുണ്ട്.... നിനക്ക് വേണമെങ്കിൽ എടുത്തു കഴിക്ക്.... അല്ല പിന്നെ.... മോളിത് കഴിച്ചേ... ആകെ ക്ഷീണിച്ചു എന്തോ ആയിട്ടുണ്ട്..... അതേ മരുമോളോടുള്ള ഈ സ്നേഹഭിനയം എപ്പോ കഴിയും.... തമാശമട്ടിലുള്ള ആ ചോദ്യം കേട്ടതും അവര് അവനു നേരെ കയ്യോങ്ങി.... എടാ തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ.... ഇത് അഭിനയം ഒന്നുമല്ല..... അല്ല പിന്നെ.... ഉവ്വേ..... കണ്ടറിയാം എണീറ്റ് പൊക്കോ അവിടുന്ന് ഇല്ലേൽ നല്ലത് കിട്ടും അവനവിടുന്ന് വേഗം കഴിച് എണീറ്റ് പുറത്തേക്കിറങ്ങി, ഒപ്പം അവളും ഓടി......അവനോടൊപ്പം ഓഫീസിൽ പോകുമ്പോൾ അവന്റെ മുഖം കടന്നാലുകുത്തിയപോലെ കണ്ടതും അവൾക്ക് ചിരിയാണ് വന്നത്.... എന്താടി കിണിക്കുന്നത് ഏയ്‌... ശ്രീയേട്ടന് പിന്നെ കുശുമ്പും അസൂയയും ഇല്ലാത്തതുകൊണ്ട് ഒരു കുഴപ്പോം ഇല്ലല്ലോ..... ആക്കിയവൾ പറഞ്ഞപ്പോൾ തലയ്ക്കൊരു തട്ടായിരുന്നു മറുപടി..... ദിവസങ്ങൾ പതിയെ കൊഴിഞ്ഞുവീണു..... ആരോണിന്റെയും ഗോപുവിന്റെയും കാര്യം ശ്രീ തന്നെ വീട്ടിൽ അവതരിപ്പിച്ചു എല്ലാവരുടെയും സമ്മതം വാങ്ങി....

കല്യാണം അവളുടെ പഠിപ്പെല്ലാം കഴിഞ്ഞതിനുശേഷം മാത്രമെന്ന് ഉറപ്പിച്ചു..... രാഹുലിന് മറ്റൊരാളുടെ സഹായത്തോടെ എണീറ്റ് നടക്കാൻ കഴിയുമെന്ന് മനസിലായപ്പോൾ ഒരു നിമിഷം പോലും പിന്നെയാവിടെ നിൽക്കാതെ ആതിര സ്ഥലം കാലിയാക്കി....... അയ്ഷുവും ഡേവിഡും ആർക്കും ഒരു പിടിയും കൊടുക്കാതെ നടക്കുകയാണ്..... എന്തിന് അവർക്കുപോലും അതിലൊരു തിരിപാടില്ല........ പതിവുപോലെ മീറ്റിംഗിന് ഇറങ്ങുകയാണ് ശ്രീ... അച്ചു ഒന്നും മിണ്ടാതെ അവന്റെ സാധനങ്ങൾ പാക്ക് ചെയ്യുന്നുണ്ട്...... എന്താണ് എന്റെ വൈഫിക്ക് ഒരു മൗനം... ഒന്നുല്ല.... എന്റെ അച്ചൂ നിന്റെ ഈ കളിക്കണ്ടാൽ കരുതും ഞാൻ നാടുവിട്ടു പോകുകയാണെന്ന്..... ത്രീ ഡേയ്‌സ്, അതുകഴിഞ്ഞാൽ ഞാനിങ്ങു പറന്നുവരില്ലേ...... ആവോ... പോവണ്ട ശ്രീയേട്ടാ... അല്ലെങ്കിൽ എന്നെയും കൊണ്ടുപോ.... എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ.... ദാ ഇവിടെ ഒരു കുഞ്ഞു അച്ചു വളരുന്നോണ്ട് നിനക്ക് കുറച്ചു റസ്റ്റ്‌ വേണമെന്ന് പറഞ്ഞു... അതല്ലേ.... ഡീ ഞാൻ പെട്ടന്ന് വരും... ഒഴിവാക്കാൻ നോക്കിയതാ ബട്ട്‌ നിനക്കറിയാലോ കാര്യങ്ങൾ.... ശരി.... പോയിട്ട് വാ.... അതാണ്.... പിന്നെ...

കറക്റ്റ് ഫുഡ് കഴിക്കണം നന്നായി ഉറങ്ങണം റസ്റ്റ്‌ എടുക്കണം ഫോണിൽ കളിക്കരുത്.... ഇടയ്ക്ക് നടക്കണം..... ഓക്കേ.... ആ... ഓക്കേ.... പോയി വന്നാൽ നീയിതൊക്കെ ചെയ്തോ എന്ന് ഞാൻ എന്റെ മോളോട് ചോദിക്കും... അപ്പോൾ ഇല്ലെന്ന് പറഞ്ഞാൽ വിവരമറിയും നീ..... അച്ചു അവനെ കൊഞ്ഞനംകുത്തി റൂമിൽനിന്നിറങ്ങി.... ശ്രീ ഇറങ്ങി കുറച്ചു കഴിഞ്ഞതും ദേവൻ അച്ചുവിനെ വിളിക്കാനായി അങ്ങോട്ട്‌ വന്നു .......രജനിയ്ക്കും ഗംഗയ്ക്കും അവളെ അങ്ങോട്ട്‌ വിടാൻ താല്പര്യം ഇല്ലായിരുന്നെങ്കിലും അവളുടെ വാശിയ്ക്ക് അവരത് സമ്മതിച്ചുകൊടുത്തു....... അച്ഛാ....... മാളുവിന് ഇപ്പോൾ എങ്ങനെയുണ്ട്..... ഞാൻ കാരണമല്ലേ അവൾക്ക് ഇങ്ങനെ വന്നത്.... വേദനയോടെയുള്ള ചോദ്യം കേട്ടതും അയാള് അവളുടെ തലയിൽ തഴുകി...... മോളൊന്നും ചെയ്തില്ല.... നീയവളെ സ്നേഹിച്ചിട്ടേ ഉള്ളു, എന്നാൽ അവളാ ലിമിറ്സ് ക്രോസ് ചെയ്തു ബീഹെവ് ചെയ്തത്.... അതൊക്കെ വിട്ടേക്ക് മോളെ.... ഇപ്പോൾസങ്കടപെടാൻ പാടില്ല.... അത് നിന്റെ കുഞ്ഞിനെ ബാധിക്കും... എപ്പോഴും സന്തോഷത്തോടെ ഇരിക്കണം... അങ്ങനെ ഉറപ്പ് പറഞ്ഞിട്ടല്ലേ ഞാനിപ്പോൾ വിളിക്കാൻ വന്നത്........ ഉം..... വീട്ടിലെത്തി അവളാദ്യം പോയത് മാളുവിന്റ അടുത്തേക്കാണ്..... കിടക്കുന്നിടത്തുനിന്നും ഒന്ന് എണീക്കാൻ പോലും കഴിയാതെ തളർന്നുകിടക്കുകയാണ് അവള്.....

അവൾക്ക് കഞ്ഞി കോരികൊടുക്കുകയാണ് ശാരി..... അച്ചുവിനെ കണ്ടതും ഇരുവരുടെയും കണ്ണ് വിടർന്നു.... വന്നോ അച്ചു..... നീയെന്താ അവിടെ തന്നെ നിൽക്കുന്നത് ഇപ്പോഴും ദേഷ്യമാണോ..... എനിക്കിവിടെ എണീക്കാൻ കഴിയില്ല എന്ന് അറിയില്ലേ നിനക്ക്...... ആ ചോദ്യം കേട്ടതും അവളെങ്ങോട്ട് ഓടി അവളുടെ അടുത്തിരുന്നു ആ തലയിൽ പതിയെ തലോടി അവളുടെ കവിളിൽ ചുണ്ടമർത്തി...... സോറി.... മാളു ഞാൻ അറിയാതെ... എനിക്കിതു കിട്ടണം അച്ചു... നിന്റ സ്ഥാനത്ത് ഞാൻ ആണെങ്കിലും ഇത് തന്നെയേ ചെയ്യുള്ളു...... പതിയെ അവളുടെ കയ്യിൽത്തട്ടി മാളു പറഞ്ഞു..... അമ്മേ... അച്ചു നന്നായി മെലിഞ്ഞല്ലോ.... നീ ഭക്ഷണം കഴിക്കാറില്ലേ..... ഇപ്പോൾ ഒറ്റക്കല്ല ഒരാളുടെ ഉണ്ട് അത് മറന്നോ...... വാ തോരാതെ സംസാരിക്കുകയാണ് മാളു..... അച്ചു ശാരിയുടെ കയ്യിൽനിന്നും മാളുവിന്റെ കഞ്ഞി വാങ്ങി അവള് കുടിപ്പിക്കാൻ തുടങ്ങി....... അച്ചു, നീ പോയി എന്തെങ്കിലും എടുത്തു കുടിക്ക്.... ചെല്ലെടി... എനിക്കിപ്പോൾ ഒന്നുമില്ല....

മാളു നിർബന്ധിച്ചതും അവളവിടുന്ന് എണീറ്റ് തന്റെ റൂമിലേക്ക് നടന്നു.....റൂമിലെത്തി ഫോണെടുത്ത് നോക്കുമ്പോഴാണവൾ ശ്രീയുടെ മിസ്ഡ് കോൾസ് കാണുന്നത് അവള് വേഗം അവനെ തിരിച്ചുവിളിച്ചു...... അച്ചൂ.... എവിടാരുന്നെടി... ഞാൻ മാളൂന്റെ അടുത്ത്.... ശ്രീയേട്ടാ അവളിങ്ങനെ കിടക്കുമ്പോൾ കുറ്റബോധം കാരണം എന്റെ ഹൃദയം പൊട്ടുവാ.... ഒരു വിങ്ങലോടെ അവള് പറഞ്ഞപ്പോൾ ശ്രീയ്ക്ക് വല്ലായ്മ തോന്നി.... അച്ചു.... നീ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ.... നീ കാരണം അല്ല, നിന്റ ജീവൻ രക്ഷിക്കാൻ നീയവളെ തള്ളി, നീ എങ്ങനെയാ അപ്പോൾ തെറ്റുകാരി ആവുന്നത്...... എന്നാലും.... ദേ പെണ്ണെ... ഇതാ ഞാൻ നിന്നെ അങ്ങോട്ട് വിടാത്തത്.....അവിടെ പോയാൽ ഇത് തന്നെ പറഞ്ഞോണ്ടിരിക്കും.... നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക് അന്ന് എന്താ ഉണ്ടായതെന്ന്..... എനിക്ക് ഇപ്പോൾ കുറച്ചു തിരക്കുണ്ട് ഞാൻ വിളിക്കാം...... അവൻ കട്ട്‌ ചെയ്തപ്പോൾ അവള് ബെഡിൽ ചാരിയിരുന്നു.... ശ്രീ പറഞ്ഞതുകൊണ്ടോ എന്തോ അവളുടെ ഓർമ ചെന്നുനിന്നത് ആ ദിവസത്തിലാണ്.....

ശ്രീയോട് വഴക്കിട്ടു വീട്ടിൽവന്നുനിന്ന ആ ദിവസത്തിൽ....... ദേവനും ശാരിയും ശാരിയുടെ അച്ഛനെയും അമ്മയെയും കാണാൻ പോയിരിക്കുകയാണ്..... മാളുവും അച്ചുവും ഓരോന്ന് സംസാരിച്ചിരുന്നു....... മാളുവിന്റെ ഉള്ളം നീറിപുകയുന്നതും പക നുരഞ്ഞു പൊന്തുന്നതോ അച്ചുവിന് അറിയാൻ സാധിച്ചില്ല അത് തന്നെ ആയിരുന്നു അവളുടെ ഏറ്റവും വലിയ തെറ്റും...... സമയം കടന്നുപോയികൊണ്ടിരുന്നു.... തനിക് ഇതിലും നല്ല മറ്റൊരു അവസരം ഇനി കിട്ടില്ലെന്ന്‌ ഏറെക്കുറെ മാളുവിന് ഉറപ്പായാതിനാലാകും അവളുടെ മനസ് ധൃതഗതിയിൽ പ്രവൃത്തിക്കാൻ തുടങ്ങി.....ഒരുപാട് പ്ലാനുകൾ മനസ്സിൽ വന്നുപോകുന്നുണ്ടെങ്കിലും ഏത് ഫിക്സ് ചെയ്യുമെന്ന് അവൾക്ക് അറിയില്ലായിരുന്നു...... സമയം രാത്രിയായി.... മാളു കിച്ച്നിൽ എന്തോ ഉണ്ടാക്കുമ്പോഴാണ് അച്ചു അവളുടെ റൂമിൽ കയറിയത്...... അവൾക്കാവശ്യമുള്ളത് എടുത്തു തിരിച്ചിറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്തപ്പോഴാണ് ചുമരിലെ ചിത്രം അവളുടെ ശ്രദ്ധയിൽപ്പെട്ടത്......ശ്രീയുടെ അടുത്തായി നിൽക്കുന്ന മാളു.... ആദ്യം ഒന്നും തോന്നിയില്ലെങ്കിലും ഒന്നുകൂടെ ശ്രദ്ധിച്ചപ്പോൾ കണ്ടു അതിനൊപ്പം മാളു വരച്ച കുറച്ചു ചിത്രങ്ങളും...

അതിലെല്ലാം അവള് ശ്രീയെ കെട്ടിപിടിക്കുന്നതും അവനെ കിസ് ചെയ്യുന്നതുമാണ്..... അതുകണ്ടപ്പോൾ അവൾക്ക് തന്റെ കണ്ട്രോൾ നഷ്ടപ്പെടാൻ തുടങ്ങി.... ഒപ്പം മാളു ❤️ ശ്രീ എന്ന് എഴുതിയത് കൂടെ ആയപ്പോൾ അവൾക്ക് തലകറങ്ങി.... അപ്പോൾ ശ്രീയേട്ടൻ പറഞ്ഞതൊക്കെ സത്യമാണോ.... മാളുവിന്... മാളു ശ്രീയേട്ടനെ അപ്പോൾ ഇങ്ങനെയാണല്ലേ കാണുന്നത്.... ഇല്ല മാളു... ഞാൻ നിനക്ക് വേണ്ടി എന്തും ഒഴിവാക്കും ശ്രീയേട്ടനെ ഒഴിച്... ശ്രീയേട്ടൻ എന്റെ ജീവനാ..... ജീവൻ...... ആ ചിത്രം പാടെ വലിച്ചുകീറി ദേഷ്യത്തിലാവിടുന്നിറങ്ങി അവള് മാളുവിന്റെ അടുത്തേക്കുപോയി.... മാളു...... നീയെന്താടി വിചാരിച്ചത്... ശ്രീയേട്ടൻ എനിക്ക് ആരാണെന്ന് നിനക്കറിയോ.... എന്റെ ജീവൻ.... അതറിഞ്ഞിട്ടും നീയെന്റെ ശ്രീയേട്ടനെ.... അതിന് നിനക്ക് മാപ്പില്ല ... അവളുടെ മുഖമടക്കം ഒന്ന് കൊടുത്തതും മാളു ചിരിച്ചു.... വളരെ ക്രൂരമായൊരു ചിരി....... ചെറിയൊരു പേടി തോന്നിയെങ്കിലും അച്ചു അത് കാര്യമാക്കിയില്ല.... നിന്റെ ശ്രീയേട്ടനോ... എന്റെ ഹരിയേട്ടൻ എന്റെ ജീവൻ ആത്മാവ്... എല്ലാം.... ഇതാ നിന്റ അവസാനദിവസം ഇനി നീയില്ല.... നിന്നെ കൊന്നായാലും ശ്രീയേട്ടനെ സ്വന്തമാക്കുമെന്ന് ഞാൻ എന്നോ ഉറപ്പിച്ചത...... പെട്ടന്നാനവൾ കയ്യിലെ കത്തി അച്ചുവിന് നേരെ ഉയർത്തി അവളെ കുത്താൻ ഓങ്ങിയത്..... അത് പിടിച്ചുവാങ്ങാൻ നോക്കുന്നതിനിടയിൽ അച്ചുവിന്റെ കൈമുറിഞ്ഞു......

അവള് കൈ നോക്കാൻ തുടങ്ങിയതും അവള് പിന്നെയും കുത്താൻ നോക്കി.... മാളുവിനെ തട്ടിയിട്ട് അച്ചു ഫോണുമെടുത്ത് വേഗം മുകളിലേക്ക് ഓടി പുറകെ മാളുവും..... ഓടുന്നതിനുടയിൽ അച്ചു ശ്രീയെ ട്രൈ ചെയ്യുന്നുണ്ടെങ്കിലും കിട്ടിയില്ല..... ടെറസിന് മുകളിൽ എത്തിയതും അച്ചു ചുറ്റും നോക്കി രക്ഷപെടാൻ ചാടുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല..... മാളുവിന്റെ മുഖത്ത് ചിരിയാണ്.... ആത്മനിർവൃതിയുടെ പുഞ്ചിരി ചുണ്ടിൽ തെളിഞ്ഞു കാണാം.....മാളു മുന്നോട്ട് നടന്നതും അച്ചു എന്തുവേണമെന്നറിയാതെ ഡ്രസിൽ പിടിമുറുക്കി...... മാളു..... വേണ്ട... വേണ്ട മാളു.... ഞാൻ നിന്റെ ചേച്ചിയല്ലേ... നമ്മള് ഒരുമിച്ചു ജനിച്ചവരല്ലേ പിന്നെ എന്തിനാ ഇങ്ങനെ.... ഒരുമിച്ചോ.. ഞാൻ നിന്റെ അനിയത്തി അല്ല... എന്നെ അനാഥലയത്തിൽനിന്നും എടുത്തു വളർത്തിയതാ നിനക്കൊരു കൂട്ടിനുവേണ്ടി... നിന്നോട് ഒരു കമ്മിറ്മെന്റും എനിക്കില്ല.. നീ ചത്താൽ എന്നെ ബാധിക്കില്ല...... മാളു അനാവശ്യം പറഞ്ഞാലുണ്ടല്ലോ... എവിടുന്ന് കിട്ടി നിനക്കിത്ര ധൈര്യം... നീയെന്റെ ആരും അല്ലെന്നോ... അതേടി ഞാൻ നിന്റെ ആരുമല്ല... ആരും........ അവളുടെ അടുത്തേക്കുവന്നു മാളു കുത്താൻ ഓങ്ങിയതും അച്ചു അവളെപ്പിടിച്ചു തള്ളി....

ബാലൻസ് തെറ്റി അവള് നേരെ താഴെക്കുവീണു.......അച്ചുവിന് കുറച്ചു സമയമെടുത്തു എന്താണ് നടന്നതെന്ന് മനസിലാക്കാൻ.... അവിടുന്നവൾ താഴെ വീണുകിടക്കുന്ന മാളുവിന്റെ അടുത്തേക്ക് ഓടി..... ചോരയിൽ കുളിച്ചു കിടക്കുകയാണവൾ...... അച്ചു അവിടുന്ന് ആർത്തുകരഞ്ഞു..... പിണക്കം മാറ്റി അവളെ വിളിക്കാൻ വന്ന ശ്രീ കാണുന്നത് അതാണ്... മറ്റൊന്നും ചിന്തിക്കാതെ അവനവളെയുമെടുത്ത് ഹോസ്പിറ്റലിൽ പോയി.... കുറെ മാസങ്ങൾക്കുശേമുള്ള ചികിത്സയ്ക്ക് ഒടുവിലാണ് അവള് ഇങ്ങനെയെങ്കിലും ആയതു..... ഫോൺ അടിഞ്ഞതും അച്ചു ചിന്തകളിൽ ഞെട്ടിയുണർന്നു......കണ്ണ് തുടച്ചു അവള് കോൾ അറ്റൻഡ് ചെയ്തു...... അച്ചൂ..... കരഞ്ഞിരിക്കാവും..... അതേ.... പെണ്ണെ ഡേവിഡ് ഇപ്പോൾ അങ്ങോട്ട്‌ വരും നീ അവന്റെയൊപ്പം ഇങ്ങു പോരെ...... എന്താ പെട്ടന്നൊരു മാറ്റാം.... നീ വായോ.... ശരി എന്നാൽ... കോൾ കട്ടായപ്പോഴേക്ക് അവള് ഡേവിഡിന്റെ ശബ്ദം കേട്ടു...... അവിടെയെല്ലാവരോടും യാത്ര പറഞ്ഞു അവള് അവന്റൊപ്പം ഇറങ്ങി..... എന്താ ഡേവിച്ച ശ്രീയേട്ടൻ എന്നെ വിളിച്ചത്.... എന്തുപറ്റി.... നീയൊന്ന് പുറകിലേക്ക് നോക്കിയേ....

അവള് തിരിഞ്ഞു നോക്കിയപ്പോഴാണ് ഇളിച്ചിരിക്കുന്ന അയിശുവിനെ കാണുന്നത് ഇവളെന്താ ഇതിൽ..... ഞങ്ങള് ഒളിച്ചോടാണ്.... ഒരു ധൈര്യത്തിനാ നിന്നെ കൂട്ടിയത്..... അവിടെ എല്ലാ ഏർപ്പാടും നിന്റ കെട്ട്യോന് ചെയ്തിട്ടുണ്ട്..... ഗർഭിണി ആയാൽപോലും എന്നെ വെറുതെവിടരുത്.... തെണ്ടികളെ...... സോറി...... കുറെ നേരത്തെ യാത്രയ്ക്കൊടുവിൽ അവരു ശ്രീയുടെ അടുത്തെത്തി...... അയിശുവിന്റെയും ഡേവിഡിന്റെയും രജിസ്റ്റർ മാര്യേജ് കഴിഞ്ഞു അവരെ അവരുടെ വഴിക്കുവിട്ട് ശ്രീ അച്ചുവിനെയും കൂട്ടി കറങ്ങാൻ ഇറങ്ങി.... ഇതെങ്ങോട്ടാ....... ശ്രീയേട്ടാ ഒരിക്കൽ ഒരു കാട്ടിൽ പോയത് ഓർക്കുന്നുണ്ടോ അങ്ങോട്ട്‌ ..... ദാ ഇത് വന്നാൽ പിന്നെ ഇതൊന്നും നടക്കില്ല... അതുകൊണ്ട് നമുക്ക് മാത്രമായി ഒന്നുകൂടെ അടിച്ചുപൊളിക്കാം.... അല്പം റൊമാന്റിക്കായി അവൻ പറഞ്ഞതും അവന്റെ കവിളിന് പതിയെ ഒന്നുകൊടുത്ത് അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.......... അവസാനിച്ചു.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story