അസുരപ്രണയം: ഭാഗം 1

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"ഡാ കോപ്പേ നീ ഇതെവിടെ പോയി കിടക്കുവാടാ പുല്ലേ...😡" "എന്റെ പൊന്ന് ദേവാ .. നീ ഒന്ന് അടങ്ങ്. ഇപ്പൊ സ്കൂളിൽ പോവാൻ നല്ല സുന്ദരി പെണ്പിള്ളേര് ഇതിലെ പോവും. ഏതിനേങ്കിലും ഞാൻ ഒന്ന് വളച്ചെടുത്തോട്ടെടാ.... "(അവിനാഷ്) അത്രയും പറഞ്ഞു കൊണ്ട് അവിനാഷ് പിന്നെയും വായിനോക്കാൻ തുടങ്ങി. "ഓഹ്ഹ് ഇങ്ങനെ oru കോഴി.." (ദേവ്) "നീ അങ്ങനെ ഞങ്ങൾ കോഴികളെ തരം താര്ത്തി കാണല്ലേ... ഇതൊക്കെ oru കലയാണ് മോനെ... പ്രേമം എന്ന് പറയുന്ന സാധനം ഇഷ്ട്ടമല്ലാത്ത നിന്നോടൊന്നും ഇത് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഓഹ്.. പുല്ല് നിന്നോട് സംസാരിച് ഞാൻ വായിനോക്കാൻ മറന്ന്.... "(അവിനാഷ് ) "നീ എന്താന്ന് വെച്ച ചെയ്യ്. ഞാൻ പോണ്."(ദേവ്) അതും പറഞ്ഞ് ദേവ് ബുള്ളറ്റും start ആക്കി പറപ്പിച്ചു വിട്ടു. "എന്റെ ഈശ്വരാ ഈ തെണ്ടി ബൈക്കും എടുത്തോണ്ടാണോ പോയെ... ഞാൻ ഇനി എങ്ങനെ ഇവിടെ നിന്ന് ഷൈൻ ചെയ്യും. പുല്ല്..."(അവിനാഷ്) ................................ "എത്ര നേരം കൊണ്ട് ഞാൻ ഇവിടെ നിക്കുവാടി. നിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ....😡

"(ആത്മിക എന്ന ആമി) "എന്റെ പൊന്നോ കലിപ്പാവാതെ ഞാൻ ഇറങ്ങി." വീടിന്റെ ഗേറ്റ് കടന്ന് ചുരിദാറിന്റെ ഷാൾ ഒന്നുകൂടെ നേരെ ആക്കികൊണ്ട് ആമിയുടെ ഫ്രണ്ട് ആര്യ പറഞ്ഞു. "മ്മ്... വാ പോവാം... " ഇരുവരും ബാഗും എടുത്തുകൊണ്ട് സ്കൂളിലേക്ക് നടന്നു. "Dee ആര്യേ നീ ഇന്നലെ എന്റെ note വാങ്ങീട്ട് കൊണ്ട് വന്നോ "(ആമി) "Oo.." ആര്യ ബാഗിൽ നിന്നും ഒരു note എടുത്ത് ആമിക്ക് നേരെ നീട്ടിയതും അതുവഴി ഒരു ബൈക്ക് പാഞ്ഞുപോയതും ഒരുമിച്ചായിരുന്നു. ബുക്ക്‌ കൈയ്യിൽ നിന്നും താഴെ ഉള്ള ചെളിവെള്ളത്തിലേക്കു വീണു. "ദെയിവമേ എന്റെ book" ആമി തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.🙆🏻‍♀️ ആര്യ വേഗം തന്നെ കുനിഞ് ആ ബുക്ക്‌ ഒരു കൈകൊണ്ടു തൂക്കി എടുത്തു. മൊത്തത്തിൽ ചെളി okke പറ്റി നനഞ്ഞു കുതിർന്നു കിടക്കുന്ന ബുക്കിനെയും ആമിയുടെ മുഖത്തേക്കും ആര്യ ദയനീയമായി മാറിമാറി നോക്കി. ആമി കട്ട കലിപ്പിൽ ആര്യയെ നോക്കി. ഇനി ഇവിടെനിന്നാൽ തടിക്ക് കേടാണെന്ന് അറിഞ്ഞതും ആര്യ രണ്ടും കല്പ്പിച്ചു ബുക്കും താഴെ ഇട്ട് ഓടി.

"നിക്കെടി അവിടെ... നിന്നെ ഞാൻ ഇന്ന് കൊല്ലും...😡" ആമി ആര്യയുടെ പുറകെ വിളിച്ചോണ്ട് ഓടി. ഇരുസൈഡിലും വലുപ്പത്തിൽ പുല്ല് നിറഞ്ഞ സ്ഥലത്തുകൂടി ഇരുവരും ഓടി. ആ വഴി തീരുന്നത് റോഡ് സൈഡിലാണ്. ആര്യ റോഡ് മുറിച്ചു കടന്ന് അപ്പുറത്തെത്തി തളർന്ന് അവിടെ നിന്നു. ആമി റോഡ് ക്രോസ്സ്‌ ചെയ്യാനായി ഓടിയതും ദേവിന്റെ ബൈക്ക് കുറുകെ വന്നതും ഒരുമിച്ചായിരുന്നു. കുറുകെ ഒരു പെൺകുട്ടി വന്ന് ചാടിയതും ദേവ് വേഗം ബൈക്ക് സഡൻ ബ്രേക്ക്‌ ഇട്ട് നിർത്തി. "ചാവാൻ ഇറങ്ങിയാതാണോടി പുല്ലേ... 😡😡"(ദേവ് with കലിപ്പ്) "അറിയാതെ പറ്റിയതാ.. മനപ്പൂർവ്വം അല്ലല്ലോ.... താനിങ്ങനെ ദേഷ്യപ്പെടേണ്ട കാര്യവും ഇല്ല.😠" ഗൗരവം ഒട്ടും കുറക്കാതെ തന്നെ ആമി പറഞ്ഞ ശേഷം പോവാൻ ആയി തുനിഞ്ഞതും ദേവ് ഉറക്കെ അലറി വിളിച്ചു. "ഡീ... "😡😡😡😡😡 "എടി പോടീന്നൊക്കെ തന്റെ കെട്ട്യോളെ പോയി വിളിച്ചാൽ മതി. Enne വിളിക്കാൻ വരണ്ട കേട്ടോടാ മരപ്പട്ടി." "മരപ്പട്ടി നിന്റെ...... " അതും പറഞ്ഞുകൊണ്ട് ദേവ് ബൈക്കിൽ നിന്നും ഇറങ്ങി മുണ്ടും മടക്കികുത്തു ആമിയുടെ നേരെ വന്നു. "എന്താടി പറഞ്ഞെ മരപ്പട്ടീന്നൊ.... ഒന്നുടെ വിളിക്കെടി നീ... വിളിക്കാൻ " അതും പറഞ്ഞുകൊണ്ട് ദേവ് മുന്നോട്ട് നടന്നു.

അതിനനുസരിച്ച് ആമി പിന്നോട്ടും. "മരപ്പട്ടി.... മരപ്പട്ടി... മരപ്പട്ടി.... ഞാൻ ഇനിയും വിളിക്കും താൻ എന്ത് ചെയ്യും.. " ആമി ധൈര്യത്തോടെ ദേവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് പറഞ്ഞു. "ഡീ നിന്നെ ഞാൻ.... " ദേവ് അവളെ അടിക്കാനായി കൈ ഓങ്ങിയതും ആമി അവനെ ശക്തിയിൽ തള്ളിമാറ്റി ഒരു ഒറ്റ ഓട്ടം. പ്രതീക്ഷിക്കാതെ ആയതുകൊണ്ട് തന്നെ ദേവ് പിന്നിലേയ്ക്ക് വേച്ചു പോയി ബൈക്കിൽ തട്ടി നിന്നു. ആര്യ ആണേ ഇതെന്താ ഇപ്പൊ നടന്നെന്നും ആലോചിച്ച് അന്ധം വിട്ട് നിക്കുവാണ്. "ഡീ ആര്യേ ജീവൻ വേണേ ഓടിക്കോ.... " ആമി ഓടുന്ന വഴിക്ക് വിളിച്ചു പറഞ്ഞതും ആര്യ ദേവിന്റെ മുഖത്തേക്ക് നോക്കി. അവിടെ ഇപ്പോഴും full കലിപ്പ്. ദേവിനെ നോക്കി 32 പല്ലും കാട്ടി ഒരു ചമ്മിയ ചിരിയും പാസ്സാക്കി ആര്യ അവിടെ നിന്നും നൈസായിട്ട് വലിഞ്ഞു. ആമി ഓടുന്ന ഓട്ടം കണ്ടിട്ട് അവന്റെ ചുണ്ടിന്റെ കോണിൽ എവിടെയോ അവൻ പോലും അറിയാതെ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. സ്വയം ചിരിച്ചുകൊണ്ട് തലക്കിട്ടു ഒന്ന് കൊട്ടി കൊണ്ട് ബൈക്ക് start ചെയ്‌തു തിരിച് അഭിനാഷിന്റെ അടുത്തേക്ക് വിട്ടു. ................................

"എന്റെ കൃഷ്ണാ.... അങ്ങേർക്ക് എന്തൊരു കലിപ്പാ...😯. തൊട്ടേനും പിടിച്ചേനും എല്ലാം ഇങ്ങനെ ദേഷ്യപ്പെട്ടാൽ........ ഹും... "(ആമി) "നീ പിന്നെ ഒട്ടും ദേഷ്യപ്പെടൂല്ലല്ലോ.... അങ്ങേരെ മരപ്പട്ടീന്നൊക്കെ എന്തിനാടി നീ വിളിച്ചേ...."(ആര്യ ) "അവൻ എന്നോട് ചൂടായിട്ടല്ലേ ഞാൻ അങ്ങനെ വിളിച്ചേ.... മരങ്ങോടാൻ... വേറെ ഏതെങ്കിലും ആണ്പിള്ളേരായിരുന്നെങ്കിൽ ഒരു I love you okke പറഞ്ഞേനെ.... ഇത്രെയും സുന്ദരിയും സുശീലയും സർവോപരി സൽഗുണ സമ്പന്നയുമായ എന്നെ നോക്കി ദേഷ്യപ്പെട്ടേക്കുന്നു ആ മരപ്പട്ടി.😏" ഷോൽഡർ okke പൊക്കി ഗമയിൽ ആമി പറഞ്ഞത് കേട്ട് ആര്യ ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി. ആര് നീയോ 🤣🤣. കണ്ടേച്ചാലും മതി. നിന്റെ ഈ സ്വഭാവവും വെച്ചോണ്ട് അങ്ങോട്ട്‌ ചെല്ല് ഇപ്പൊ വരും....😂" "ഓഹ് പിന്നെ.... നീ അധികം മിണ്ടണ്ട. നീ കാരണമാ ഈ പ്രശ്നം മൊത്തം ഉണ്ടായേ... ഇനി ഇതിന്റെ പേരിൽ എന്തൊക്കെ ഉണ്ടാവോ എന്തോ...

ഞാൻ ഇനി note എങ്ങനെ ഒപ്പിക്കും. എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒരു കൂസലും ഇല്ലാതെ നടക്കുന്ന കണ്ടില്ലേ...😤"(ആമി ) അതിന് ആര്യ നന്നായിട്ട് അങ്ങ് ഇളിച്ചു കൊടുത്തു. ............................ ദേവ് ബൈക്ക് അവിനാഷിന്റെ അടുത്തുകൊണ്ട് നിർത്തി. അവൻ ഇപ്പോഴും അതിലൂടെ പോകുന്ന പെൺപിള്ളേരെ വായിനോക്കുവാണ്. ഇടയ്ക്കു അവരെ നോക്കി വിസിലും അടിക്കുന്നുണ്ട്. "ഡാ അവിലെ(അവിനാഷ് )...... വാ നമുക്ക് ഒന്ന് ഒരിടം വരെ പോയിട്ട് വരാം..."(ദേവ് ) "എടാ തെണ്ടി നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് അവിലെന്നു വിളിക്കരുതെന്നു. 😠" "ഞാൻ അങ്ങനെ വിളിക്കു കേട്ടോടാ അവില്‌കുട്ടാ അവിനാഷേ 😂" "പോടാ അസുര . അല്ലാ എങ്ങോട്ടാ പോകണം എന്ന് പറഞ്ഞെ..." (അവിനാഷ്) ദേവ് പറയാനായി തുടങ്ങിയതും അവന്റെ ഫോൺ റിങ് ചെയ്തു. ഫോൺ എടുത്തു ചെവിയോടടുപ്പിച്ചു. കുറച്ചു സമയത്തിനുള്ളിൽ തന്നെ ദേവിന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു. ........................................ തുടരും

Share this story