അസുരപ്രണയം: ഭാഗം 10

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"ഡോ താൻ.... താൻ എന്താ ഈ.. കാണിക്കുന്നേ... ഡോർ തുറക്ക്... ഇറങ്ങി പോ ഇവിടുന്ന്... " "ഇല്ലല്ലോ മോളേ.... എനിക്ക് നിന്നോട് തീർത്താൽ തീരാത്ത പകയുണ്ട്... ഓരോ നിമിഷവും... നിന്റെ ഓരോ പ്രവർത്തിയും... ആ പക കൂടുതൽ ആക്കുവാണ്.... ഇന്ന് അത് മുഴുവൻ തീർക്കുവാ ഞാൻ... " അവൻ അവളിലേക്ക് അടുക്കുംതോറും അവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.... പുറകിലേക്ക് നീങ്ങി നീങ്ങി ആമി കട്ടിലിന്റെ സൈഡിലെ ഭിത്തിയിൽ തട്ടി നിന്നു... "ഡോ തന്നോട് പറഞ്ഞു... മാ.. മാറി നിക്കാൻ.... " വിക്കി വിക്കി ആണെങ്കിലും ആമി പറഞ്ഞ ശേഷം രക്ഷപെടനായി ചുറ്റും നോക്കി.. "എന്തേലും കിട്ടിയിരുന്നെങ്കിൽ ഇങ്ങേര്ടെ തലമണ്ടക്ക് ഒന്ന് കൊടുത്തിട്ട് രക്ഷപെടാരുന്നു.. ഇതിപ്പോ ഇവിടെ ഒന്നുല്ലേ ദേവിയെ... "(ആമി ആത്മ) എന്തൊക്കെയോ കരുതി കൂട്ടി ക്രൂരമായി ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്ന ദേവിന്റെ നെഞ്ചിൻ കൂട് നോക്കി രണ്ടും കല്പിച്ചു ആമി ഒരൊറ്റ ചവിട്ട്. "ആാഹ്ഹ്....." കട്ടിലിന്റെ ഒരറ്റത്തു മുട്ട് കുത്തി നിന്ന ദേവ് ആ ഒരൊറ്റ ചവിട്ടിൽ ദാ കിടക്കുന്നു..

. "എടീ മൂദേവി.... എന്നെ കൊല്ലാനാണോടി നീ ഇങ്ങോട്ട് വന്നത്... ആാാഹ്... എന്റെ നടു... " "മാനംമര്യാദിക്ക് കിടന്ന എന്നെ കേറി ചൊറിയാൻ വന്നിട്ടല്ലേ.... ഇനീം ഇങ്ങനെ എങ്ങാനം എന്റെ അടുത്തോട്ട് വന്നാലുണ്ടല്ലോ... തന്നെ കൊന്നിട്ട് ഞാൻ ജയിലിൽ പോവും... പരട്ടെ.... കൈയ്യിൽ ഒരു ഒലക്ക ഉണ്ടായിരുന്നേൽ തന്നെ ഇപ്പൊ തന്നെ അടിച്ചു കൊന്നേനെ..... പെണ്ണിനെ തൊട്ടാൽ താൻ വിവരം അറിയും.. " "നിന്നെ ഞാൻ ഇന്ന് വിവരം അറിയിച്ചു തരാമെടി... " ദേവ് നടുഉഴിഞ്ഞു എങ്ങനെ ഒക്കെയോ എഴുനേറ്റു കൊണ്ട് പറഞ്ഞു.. "ഈശ്വരാ പണി ആവോ..."(ആമി ആത്മ ) " ഡീ.... നിന്നെ ഇന്ന് ഞാൻ.. 😡" "നീ പോടാ.. " പിന്നെ ആമി ഒരൊറ്റ ഓട്ടം ആയിരുന്നു പുറത്തേക്ക്.. "നിക്കെടി അവിടെ... " "ഞാൻ നിക്കൂല... എന്നെ പിടിക്കാൻ നോക്കണ്ട ഞാൻ ഓട്ട മത്സരത്തിൽ ഫസ്റ്റ് വാങ്ങിയിട്ടുണ്ട്... " ഓടുന്നതിനിടയിൽ ആമി വിളിച്ചു പറഞ്ഞു... പുറത്തേക്ക് ഓടി ഹാളിൽ ചെന്ന് ടേബിളിന് ചുറ്റും രണ്ടും കൂടി ഓടി... അവിടുന്ന് ആമി അവളുടെ റൂമിലേക്ക് കയറി ഡോർ അടക്കുന്നതിനു മുൻപേ തന്നെ ദേവ് ഡോർ തള്ളിതുറന്നു കേറി..

റൂം മുഴുവൻ രണ്ടും കൂടി ഓടി അവസാനം ആമി പുറത്തേക്ക് ഓടി ഇറങ്ങി ദേവിന്റെ റൂമിൽ കയറി വാതിൽ അടച്ചു.. "ഡീ എന്റെ റൂമിൽ നിന്നിറങ്ങ്... മര്യാദിക്ക് ഇറങ്ങിക്കോ... " ദേവ് ഡോറിൽ മുട്ടികൊണ്ട് പറഞ്ഞു.. "മനസ്സില്ല താൻ എന്റെ റൂമിൽ കേറിട്ടല്ലേ... ഇനി ഞാൻ ഇവിടുന്നു ഇറങ്ങില്ല. താൻ കൊണ്ട് കേസ് കൊടുക്ക്.ഹും... " ആമി അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു നിന്ന് ആ മുറിയാകെ വീക്ഷിച്ചു.. "ഡീ..... 😡😡😡" ദേവ് കുറെ ഡോറിൽ മുട്ടിയെങ്കിലും ആമി തുറന്നില്ല... "ശേ... ഇവള് തുറക്കുന്നുമില്ലല്ലോ... ഷെൽഫ് തുറന്നാൽ എല്ലാം കുളമാകും... ശേ... ഇനി ന്ത് ചെയ്യും... " ദേവ് മനസ്സിൽ പറഞ്ഞു കൊണ്ട് ആമിയുടെ മുറിയിലേക്ക് പോയി... ചുറ്റും ഒന്ന് കണ്ണോടിച്ചു... നാട്ടിൽ നിന്നും കൊണ്ടുവന്ന അവളുടെ ബാഗിന്റെ സൈഡിൽ ആമിയുടെ പേഴ്‌സ് ഉണ്ടായിരുന്നു.. ദേവ് വെറുതെ അതെടുത്തു മറിച്ചും തിരിച്ചും നോക്കി. പിന്നീട് അതിനുള്ളിലേക്ക് നോക്കിയതും കണ്ടു ഒരു ഫോട്ടോ.. കൗതുകം തോന്നി അവൻ അത് എടുത്തു നോക്കിയതും ഒരുനിമിഷം ഹൃദയം നിഛലമായതുപോലെ തോന്നി അവന്..

ഒരു എട്ട് വയസുകാരന്റെ ചിത്രം... നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് മരത്തിന്റെ മുകളിൽ വലിഞ്ഞു പിടിച്ച് ഇരിക്കുന്ന ചിത്രം.. "ഇത് ഞാൻ... എന്റെ... എന്റെ ഫോട്ടോ അല്ലെ... ഇതെങ്ങനെ ഇവളുടെ കൈയ്യിൽ വന്നു.... " ദേവ് ആ ഫോട്ടോയിലേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു. _______ ആമി ദേവിന്റെ മുറിയിലാകെ കണ്ണോടിച്ചു... "ദൈവമേ... വയറു വിശക്കേം ചെയ്യുന്നു.. ഇനി പുറത്തിറങ്ങാനും പറ്റില്ല.ആ കാലമാടന്റെ മുന്നിൽ ചെന്ന് നിക്കാൻ പറ്റില്ല.. വൃത്തികെട്ടവൻ.. ഈ റൂമിൽ ന്തേലും കാണോ എന്തോ കഴിക്കാൻ.. " ആമി അവിടെ ഇരുന്ന ദേവിന്റെ ബാഗ് full അരിച്ചുപറുക്കി... എന്നിട്ടും ഒന്നും കിട്ടീല.. "Ohh ഇവിടെ എങ്ങും ഒന്നുമില്ലേ ...പട്ടിണി കിടക്കേണ്ടി വരോ ഇന്നും.. എന്റെ കൃഷ്ണ.... " ആമിക്ക് പിന്നെ അടങ്ങി ഇരിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട് അവൾ അവിടെ മുഴുവൻ ഓരോന്നു എടുത്തും വച്ചും നടന്നു. ടേബിളിന്റെ അടുത്തിരുന്ന ദേവിന്റെ ഫയൽ ൽ അവളുടെ കണ്ണുടക്കി. തുറന്നപ്പോൾ തന്നെ കുറെ ഫോട്ടോസ്. അവന്റെ family ഫോട്ടോസ് ആയിരുന്നു അതിൽ...

പൂക്കളമിടുന്ന കുറച്ചു കുട്ടികൾ, ഓണസദ്യ ഒരുക്കുന്ന കുറച്ചു അമ്മമാർ,... ഇങ്ങനെയുള്ള അനേകം ഫോട്ടോസ്... "ഇങ്ങേർക്ക് വട്ടാണോ... നാട്ടിൽ നിന്ന് ഇതെല്ലാം കൊണ്ട് ഇവിടേക്ക് വരാൻ"(ആമി) പിന്നെയും ഫോട്ടോസ് എല്ലാം മറിച്ചു നോക്കിയപ്പോൾ കണ്ടു ദേവിന്റെ കുഞ്ഞു നാളിലെ ഫോട്ടോ.... അവളുടെ കണ്ണുകൾ ഏറെ നാളായി തിരഞ്ഞിരുന്ന ആളുടെ ഫോട്ടോ കണ്ടതും അറിയാതെ നിറഞ്ഞു വന്നു... സന്തോഷത്തിന്റെ കണ്ണുനീർ... കൈയ്യിൽ നിന്നും മറ്റെല്ലാ ഫോട്ടോസും താഴേക്കു വീണു... "".....ദേവേട്ടൻ....""" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു... "അപ്പൊ ഇയാൾ .... ഇയാളായിരുന്നോ അത്... എന്നോടുള്ള ദേഷ്യത്തിന് കാരണവും ഇതായിരുന്നല്ലേ... എന്നെ മനസ്സിലായി കാണോ ദേവേട്ടന്... എന്നിട്ടാണോ ഇങ്ങനെ ഒക്കെ പെരുമാറുന്നത്..." അനേകമായിരം ചോദ്യങ്ങൾ അവളുടെ മനസ്സിലേക്ക് കടന്നുവന്നു.. """""""""""""""

""""""""""" "ഇവള്ടെ കൈയ്യിൽ എങ്ങനെ എന്റെ ഫോട്ടോ.. എന്തിനാ ഇത് ഇങ്ങനെ അവളുടെ പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നത്?" ഓരോന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ് പുറത്തെ ഡോറിൽ മുട്ടുന്ന sound കേട്ടത്. ആഹാരം കൊണ്ട് വന്ന ഹോട്ടലിലെ വെയ്റ്റെർ ആയിരുന്നു അത്. "ഇവൾ ഇനി കഴിക്കാനും പുറത്തിറങ്ങില്ലേ ആവോ... വെറുതെ ഒന്ന് വിരട്ടാൻ വേണ്ടിയാ അവളോട്‌ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്. അല്ലാതെ.... ഇതിപ്പോ അവളെ പുറത്തുകൊണ്ട് വരാൻ ന്താ ചെയ്യാ... " ദേവ് മനസ്സിൽ പറഞ്ഞു കൊണ്ട് ആമിയെ വിളിക്കാനായി ഡോറിൽ മുട്ടി.. "Halo... ഒന്ന് വാതിൽ തുറന്നിറങ്ങിയേ... Food കഴിക്കാം.... ഞാൻ തന്നെ ഒന്നും ചെയ്യില്ല.. ഇറങ്ങി വാ.. " ദേവിന്റെ ശബ്ദം കേട്ടപ്പോഴാണ് ആമി ചിന്ത വീട്ടുണർന്നത്.. വേഗം തന്നെ ഫോട്ടോസൊക്കെ ഇരുന്നിടത്തു തന്നെ എടുത്തു വച്ചു റൂം പഴയതു പോലെ ആക്കിയ ശേഷം പതിയെ ഡോർ തുറന്നു.. ഡോറിന് മുൻപിൽ തന്നെ ദേവ് നിൽപ്പുണ്ടായിരുന്നു.... "എത്ര നേരായി വിളിക്കുന്നു... ഇപ്പോഴെങ്കിലും ഒന്ന് ഇറങ്ങാൻ തോന്നിയല്ലോ... വാ കഴിക്കാം... "(ദേവ്) കഴിക്കുന്നതിനിടയിലും ആമിയുടെ കണ്ണുകൾ അവനിൽ ആയിരുന്നു... പ്രണയമായിരുന്നു അവളുടെ കണ്ണുകളിൽ. എന്നോ തനിക്ക് നഷ്ട്ടമായ പ്രണയം...

പിന്നീട് ഓരോ ദിവസവും ദേവ് അവളെ കുറ്റപ്പെടുത്തുമ്പോഴും അവഗണിക്കുമ്പോഴും അവളിൽ അവനോട് ഉണ്ടായത് വെറുപ്പോ ദേഷ്യമോ ആയിരുന്നില്ല... അടങ്ങാത്ത പ്രണയം മാത്രം.. ________ "ഹലോ... പറയെടാ...."(ദേവ്) "എടാ... അത്... നമ്മുടെ അഭിയെ പെണ്ണുകാണാൻ ആരോ വരുന്നുണ്ടെന്നു പറഞ്ഞില്ലേ... അത്... അത് ആരാ... ഫോട്ടോ ഉണ്ടോ പയ്യന്റെ.."(അക്കു) "എടാ അത് നിനക്കറിയാം ആ പയ്യനെ.. നമ്മുടെ ഓഫീസിലൊക്കെ വന്നിട്ടുണ്ട്.. ഒരു പ്രൊജക്റ്റ്‌ ഇന്റെ കാര്യം സംസാരിക്കാൻ.... ഫോട്ടോ ഇപ്പൊ എന്റെ കൈയ്യിൽ ഇല്ല.. എന്തായാലും ഞങ്ങൾ നാളെ അവിടെ എത്തും.. Morning 10.00 ക്ക്. അഭിടെ ചെക്കനും കൂട്ടരും നാളെ തന്നെ വൈകിട്ട് 4.00 ക്ക് എത്തും.. അപ്പൊ കാണാല്ലോ പയ്യനെ..നീ അതിനുള്ള എല്ലാ കാര്യവും ചെയ്യണം കേട്ടല്ലോ..." "Ok daa ഞാൻ ചെയ്തോളാം... ശരിയെന്ന വച്ചോ.. ബൈ.. "(അക്കു) മറുപടിക്ക് പോലും കാത്തുനിൽക്കാതെ അവിനാഷ് call കട്ട്‌ ചെയ്തു... സത്യങ്ങൾ പലതും അവൻ അറിയുമോ എന്ന ഭയമായിരുന്നു അവന്റെ ഉള്ളിൽ.. "എനിക്ക് നിന്നെ നഷ്ടപ്പെടുത്താനും ആവില്ല എന്നാൽ..

നിന്നെ... എന്റെ ജീവിതത്തിലേക്ക് കൊണ്ട് വരാനും പറ്റാത്ത ഒരു അവസ്ഥയിലായല്ലോടി... ഒത്തിരി ഇഷ്ട്ടാണ് പെണ്ണെ നിന്നെ... പക്ഷെ... മരണവും കാത്ത് നിൽക്കുന്ന ഞാനെങ്ങനെ നിന്റെ ജീവിതം നശിപ്പിക്കും..." ഹോസ്പിറ്റലിന്റെ ഉള്ളിലെ ചെയറിൽ ഇരുന്നു കൊണ്ട് അക്കു മനസ്സിൽ പറഞ്ഞു.. കണ്ണുനീർ ആരും കാണാതെ തുടച്ചു നീക്കി.. ""....അവിനാഷ്...അകത്തേക്ക് ചെല്ലു.. ഡോക്ടർ വിളിക്കുന്നു """ ഒരു നേഴ്സ് വന്ന് പറഞ്ഞതനുസരിച്ചു അവൻ അകത്തേക്ക് കയറി.. _______ എയർപോർട്ടിൽ നിന്ന് ആമിയെയും ദേവിനെയും പിക് ചെയ്യാനായി അക്കുവും അഭിയും എത്തിയിരുന്നു. തിരികെയുള്ള യാത്രയിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന ആമിയെ ദേവ് കണ്ണിമചിമ്മാതെ നോക്കി ഇരുന്നു. അവളുടെ ആ കണ്ണുകൾക്ക് എന്തോ തന്നോട് പറയാനുള്ളതുപോലെ അവന് തോന്നി.. ആമി നോക്കുമ്പോ അപ്പോൾ തന്നെ അവൻ മുഖം തിരിച്ചു. മുൻസീറ്റിൽ ഇരിക്കുന്ന അഭിയും ആക്കുവും ഇതേ അവസ്ഥ തന്നെയായിരുന്നു...

ആമിയെ വീട്ടിൽ ഇറക്കാൻ ആയി അവളുടെ വീട്ടിൽ വണ്ടി നിർത്തിയതും കണ്ടു വീടിന്റെ ഉള്ളിൽ നിന്നും ആരുടെ ഒക്കെയോ ശബ്ദങ്ങൾ... മുന്നിൽ നിർത്തി ഇട്ടിരിക്കുന്ന കാർ ആരുടെയാണെന്നു മനസ്സിലാക്കാൻ ആമിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല... "ആത്മിക ആരുടെ കാർ ആടോ ഇത്.. "(അക്കു) "അതെന്റെ മുറച്ചെറുക്കന്റെ കാർ ആണ്.." വേദനയിൽ കലർന്നൊരു പുഞ്ചിരിയോടെ അത്ര മാത്രം പറഞ്ഞ ശേഷം ആമി ഇറങ്ങി വീട്ടിലേക്ക് കയറി... "ഏട്ടാ... ആ ചേച്ചിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടല്ലേ... ഇപ്പൊ last പറഞ്ഞ ആ വാക്കിലെന്തൊക്കെയോ കുഴപ്പം ഉള്ളതുപോലെ.. നമുക്ക് ഒന്ന് നോക്കിയാലോ അകത്തുകയറി... "(അഭി ) "എന്തിന്.. അതിന്റെ ആവിശ്യമൊന്നുമില്ല... അവൾക്ക് എന്ത് പറ്റിയാലും നമുക്ക് എന്താ.. നീ വണ്ടിയെടുക്കെടാ.."(ദേവ്) "എടാ എന്നാലും ഒന്ന് നോക്കിട്ട് പോയാൽ പോരെ "(അക്കു) "വേണ്ടാന്നു പറഞ്ഞില്ലേ... വണ്ടി എടുക്ക് " അത് പറയുമ്പോഴും അവന്റെ മനസ്സിൽ എന്തിനെന്നില്ലാതെ ആധിയായിരുന്നു.. ================= വൈകിട്ട് തന്നെ അഭിയെ പെണ്ണുകാണാനായി ചെക്കനും കൂട്ടരും എത്തി.. എല്ലാവരുടെയും മുൻപിൽ ചിരിയോടെ നിക്കുമ്പോഴും അഭിയുടെയും അക്കുവിന്റെയും ഹൃദയം പൊട്ടുകയായിരുന്നു...

പ്രാണൻ വെടിയുന്ന വേദനയിലും പുഞ്ചിരിക്കാൻ ശ്രമിച്ചു.. "Daa അതാണ് പയ്യൻ എങ്ങനെ ഉണ്ട്.. " ജിം ബോഡിയും ഡ്രിം ചെയ്ത താടിയും ഉള്ള ഒരു സുന്ദരനായ ചെറുപ്പകാരനെ നോക്കി ദേവ് അക്കുവിനോടായി പറഞ്ഞു. "നല്ല പയ്യൻ ആണെടാ... അഭിക്ക്... അവൾക്ക്...നന്നായി ചേരും... " ശബ്ദം ഇടറാതിരിക്കാൻ അക്കു നന്നേ പാടുപെട്ടു.. ചായയുമായി അഭി വരുമ്പോഴും അവളുടെ മുഖത്തെ തെളിച്ച കുറവ് ദേവ് ശ്രദ്ധിച്ചു.. ജീവനായി കാണുന്ന പെണ്ണിന്റെ മുന്നിൽ വെറും നോക്കു കുത്തിയെപ്പോലെ അക്കു നിന്നു. ഒന്ന് ചങ്ക് പൊട്ടി കരയാൻ അവന് തോന്നി.. അവളെ ഒന്ന് വാരിപുണരാൻ..., എല്ലാവരോടും ഉറക്കെ പറയാൻ ഇവളെന്റെ പെണ്ണാണെന്ന്... എത്ര നിയന്ത്രിച്ചിട്ടും കണ്ണുനീർ ചാലിട്ടെഴുകി.. അക്കുവിന്റെ ഫോണിലേക്ക് ഒരു call വന്നതും അവൻ phone എടുത്തുകൊണ്ടു പുറത്തേക്ക് ഇറങ്ങി.. "...ഡോക്ടർ calling...." സ്‌ക്രീനിൽ തെളിഞ്ഞ പേരിലേക്ക് അവൻ നെഞ്ചിടിപ്പോടെ നോക്കി. ശേഷം കാൾ അറ്റൻഡ് ചെയ്തു.. "ഹലോ.. ഡോക്ടർ... " .......  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story