അസുരപ്രണയം: ഭാഗം 11

asura pranayam ponnu

എഴുത്തുകാരി: പൊന്നു

ചായയുമായി അഭി വരുമ്പോഴും അവളുടെ മുഖത്തെ തെളിച്ച കുറവ് ദേവ് ശ്രദ്ധിച്ചു.. ജീവനായി കാണുന്ന പെണ്ണിന്റെ മുന്നിൽ വെറും നോക്കു കുത്തിയെപ്പോലെ അക്കു നിന്നു. ഒന്ന് ചങ്ക് പൊട്ടി കരയാൻ അവന് തോന്നി.. അവളെ ഒന്ന് വാരിപുണരാൻ..., എല്ലാവരോടും ഉറക്കെ പറയാൻ ഇവളെന്റെ പെണ്ണാണെന്ന്... എത്ര നിയന്ത്രിച്ചിട്ടും കണ്ണുനീർ ചാലിട്ടെഴുകി.. അക്കുവിന്റെ ഫോണിലേക്ക് ഒരു call വന്നതും അവൻ phone എടുത്തുകൊണ്ടു പുറത്തേക്ക് ഇറങ്ങി.. "...ഡോക്ടർ calling...." സ്‌ക്രീനിൽ തെളിഞ്ഞ പേരിലേക്ക് അവൻ നെഞ്ചിടിപ്പോടെ നോക്കി. ശേഷം കാൾ അറ്റൻഡ് ചെയ്തു.. "ഹലോ.. ഡോക്ടർ... " "ഹലോ അവിനാഷ് അല്ലെ... " "Yes ഡോക്ടർ.. പറഞ്ഞോളൂ... Rusult എന്തായി.... " പ്രതീക്ഷയുടെ നേരിയ വെട്ടം മനസ്സിൽ ഉണ്ടായിരുന്നു അവന്റെ... സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് അക്കു ഡോക്ടറിന്റെ മറുപടിക്കായി കാതോർത്തു..

"ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും തന്റെ ജീവന് യാതൊരു വിധ ആപത്തും ഉണ്ടാവില്ല... ഇത് 100% ഉറപ്പാണ്... ബ്ലേഡ് ക്യാൻസർ ആയിട്ടുപോലും താൻ മറ്റാരോടും ഇത് പറയാതെ ഉള്ളിലൊതുക്കി നടന്നതിന്റെ ഒക്കെ ഫലമായിട്ടാവാം... കൃത്യ സമയത്ത് ട്രീറ്റ്മെന്റ് കിട്ടിയതുകൊണ്ട് തനിക്ക് ഇനിയും ജീവിക്കാം... Congrats അവിനാഷ്" ഡോക്ടറിന്റെ വാക്കുകൾ അവന്റെ ഹൃദയത്തിൽ oru കുളിർമഴ പോലെ പെയ്തിറങ്ങി... സന്തോഷത്താൽ കണ്ണുനിറഞ്ഞു... എന്ത് പറയണമെന്നറിയാതെ അവൻ നിന്നു.. "Thank... Thank you ഡോക്ടർ... " "ഹാഹാ... എന്താടോ ഇത് Thanks ഒക്കെ...ഇപ്പൊ happy ആയില്ലേ... നന്നായി ജീവിക്ക്.. All the best " മറുതലക്കൽ നിന്നും call കട്ട് ആയതും അക്കു ഒരു ചിരിയോടെ ധൈര്യം സംഭരിച്ചുകൊണ്ട് അകത്തേക്ക് കയറി.. "ഉടനെ തന്നെ engagement നടത്തിയേക്കാം... എന്താ ദേവിന്റെ അഭിപ്രായം.. " മുതിർന്ന ഒരു കാരണവർ പറഞ്ഞതും ദേവ് അത് സമ്മതം എന്നോണം തലകുലുക്കി...

"എന്താ മോൾടെ അഭിപ്രായം... " അഭിയോടായി ഒരാൾ ചോദിച്ചതും എന്തോ പറയുന്നതിന് മുന്നേ തന്നെ അക്കുവിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു... "അവൾക്ക് സമ്മതമല്ല.... " എല്ലാവരും ഒരുപോലെ ഞെട്ടികൊണ്ട് അക്കുവിനെ തന്നെ ഉറ്റുനോക്കി.. "അക്കു ഡാ.. നീ എന്തൊക്കെയാ ഈ പറയുന്നേ... " ഞെട്ടലോടെ ഉള്ള ദേവിന്റെ ചോദിച്ചതും.. "നീ എന്നോട് പൊറുക്കണം ദേവ്.. ഇനിയും ഇത് പറഞ്ഞില്ലെങ്കിൽ എനിക്കിവളെ നഷ്ട്ടമാകും.. നിന്റെ കൂടെ കൂടിയ നാൾമുതൽ കൊണ്ട് നടക്കുന്നതാണ് ഇവളെ ഈ നെഞ്ചില്.. നിന്നോട് പറയാൻ പേടി ആയിരുന്നു.. നീ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ.. അഭിക്കും ഇഷ്ട്ടാണ് എന്നെ... ഞാൻ.. ഞാൻ നിന്റെ കാലുപിടിക്കാം എനിക്ക് തന്നൂടെ ഇവളെ.. ഞാൻ നോക്കിക്കോളാം ഒരു കുറവും വരുത്താതെ... Pls ഡാ... " ദേവിന്റെ കാൽകൽ വീഴാൻ പോയ അക്കുവിനെ ദേവ് പിടിച്ചെഴുനേൽപ്പിച്ചു.. "എന്താടാ ഈ കാണിക്കുന്നത്... ഞാൻ നിങ്ങളുടെ ഇഷ്ടത്തിന് എതിര് നിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്....

ഇവരോടൊക്കെ ഞാൻ ഇനി എന്ത് പറയും... വിളിച്ചു വരുത്തി അപമാനിച്ചതാവില്ലേ... നീ തന്നെ പറയ് ഇതിനൊരു പരിഹാരം... " ദേവിന്റെ ചോദ്യത്തിന് മുൻപിൽ എന്ത് പറയണമെന്നറിയാതെ അക്കു തലകുനിച്ചു നിന്നു.. അഭിയെ പെണ്ണുകാണാൻ വന്ന ചെക്കൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ ശേഷം ഒരു പുഞ്ചിരിയോടെ അഭിക്ക് അടുത്തേക്ക് നടന്നുനീങ്ങി... അഭിയെ ഒരുകൈകൊണ്ട് ചേർത്തു പിടിച്ചതും അവരെ തന്നെ നോക്കി നിന്ന അക്കുവിന് അടിമുടി ദേഷ്യം ഇരച്ചുകയറാൻ തുടങ്ങി... പിന്നീട് അവിടെ മുഴങ്ങിയത് ഒരു കൂട്ടച്ചിരിയായിരുന്നു.. ഒന്നും മനസ്സിലാവാതെ നിന്നത് രണ്ടുപേരണ്... അഭിയും അക്കവും.. "എന്റെ അക്കു.... നീ എന്നെ ഇത്ര വേഗം മറന്നല്ലോടാ ദുഷ്ട്ടാ... നമ്മൾ കോളേജിൽ ഒരുമിച്ചു പഠിച്ചതല്ലെടാ.. എടാ ഞാനാടാ പ്രവീൺ.. ഇപ്പൊ മനസ്സിലായോ... ഇപ്പൊ ഇവിടെ നടന്നതൊക്കെ എല്ലാം അഭിനയം മാത്രം... ഇവളെന്റെയും കുഞ്ഞി പെങ്ങല്ലേടാ..

നിന്റെ കൈയ്യിൽ ഇവളെ എല്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു " "പവി ഡാ നീയാരുന്നോ ഇത്.. ഒരുപാട് നീ മാറിപ്പോയി.. എന്നാലും ഞങ്ങളെ ഇങ്ങനെ പറ്റിക്കണ്ടായിരിക്കും രണ്ടും കൂടി... വല്ലാത്ത ചെയ്ത്തായി പോയി.."(അക്കു) "ആഹ് സംസാരം ഒക്കെ അവിടെ നിക്കട്ടെ... അഭി നീ നിന്റെ ചെക്കന് ചായ കൊണ്ട് കൊടുത്തേ...അതെ അളിയാ... ആകെ കൂടിയുള്ള ഒരു കാന്താരി പെങ്ങളാണ്... നോക്കിക്കോണം.." ദേവിന്റെ വാക്കിന് മറുപടിയായി അക്കു അവനെ ഇറുകെ പുണർന്നു.. കളിയും ചിരിയും ഒക്കെയായി എല്ലാം ഭംഗിയായി നടന്നു... അഭിയെ ഒന്ന് തനിച്ചു കിട്ടിയതും അക്കു ഡോർ lock ചെയ്തു... മനസ്സിലുള്ളത് മുഴവൻ പറയാൻ തീരുമാനിച്ചു... "അഭി... ഡി... ഞാൻ..." "മിണ്ടിപ്പോകരുത് മനുഷ്യ.... എന്തൊരു ജാടയായിരുന്നു നിങ്ങൾക്ക്... ഇഷ്ട്ടാണെന്നു പറഞ്ഞു കൊണ്ട് ഞാൻ പിറകെ നടന്നതല്ലേ... എന്നിട്ടും.... എന്നിട്ടും പറഞ്ഞോ നിങ്ങൾ എന്നെ ഇഷ്ട്ടാണെന്നു... ദുഷ്ട്ടാ.... ഞാൻ എത്ര കരഞ്ഞെന്നറിയോ നിങ്ങൾക്ക്.." അഭി അക്കുവിന്റെ നെഞ്ചിലിട്ട് അടിതുടങ്ങി.... "എടീ.. അടിക്കാതെ... ഒന്ന് കേട്ടികൊട്ടെ നിനക്ക് ഞാൻ തരാട്ടോ... നീ കുറിച്ച് വച്ചോ.. "

"പോടാ... " ""അഭി..... """ പ്രണയാർദ്രമായി അവൻ വിളിച്ചു... "മ്മ്... എന്തോ... " "I love you പെണ്ണെ... ❤❤❤" _____ "ഡാ അളിയാ... നമുക്ക് ഒരിടം വരെ പോയാലോ... " വീടിന് മുന്നിൽ നിൽക്കുന്ന അക്കുവിന്റെ തോളിൽ പിടിച്ചുകൊണ്ടു ദേവ് പറഞ്ഞു. "എങ്ങോട്ടാടാ...? "(അക്കു) "അത്... നമുക്ക് ഒന്ന് ആത്മിക യുടെ വീടുവരെ പോയാലോ.. അവൾക്ക് എന്തോ ആപത്ത് വരാൻ പോവുന്നത് പോലെ മനസ്സ് പറയുന്നു.."(ദേവ്) "എന്താണ് മോനൊരു ഇളക്കം... ശത്രുവിനോട് ഒരു ചായ്‌വ് ഉണ്ടല്ലോ... അവള് നല്ല കുട്ടിയാടാ.. നിനക്ക് നന്നായി ചേരും... നീ ഒന്ന് മനസ്സ് വച്ചാൽ... നമ്മുടെ കല്യാണം ഒരേ പന്തലിൽ ആക്കാം.. എന്ത് പറയുന്നു " അക്കു ഒരു പ്രത്യേക താളത്തിൽ പറഞ്ഞതും ദേവ് അവനെ രൂക്ഷമായി നോക്കി... "ചായ്‌വ് ഉണ്ടായതൊന്നുമല്ല... ഉണ്ടായിരുന്നു മുൻപ്... ഇപ്പോൾ ഇല്ല.. പിന്നെ ഇപ്പൊ കാണാൻ പോവാന്ന് പറഞ്ഞത്... അവൾക്കെന്തേലും സംഭവിച്ചാൽ എന്റെ പ്രതികാരം ഒന്നും നടക്കില്ല. അതുകൊണ്ട് മാത്രം...

അല്ലാതെ വേറൊന്നും അല്ല..."(ദേവ്) "മ്മ്മ്.... ആയിക്കോട്ടെ തമ്പ്രാ... പോയി നോക്കാം വാ.." ഇരുവരും കാറിൽ ആമിയുടെ വീട്ടിലേക്ക് തിരിച്ചു.. രാവിലെ കൊണ്ട് വന്നാക്കിയപ്പോൾ അവളുടെ വീടിന്റെ മുറ്റത്തു കിടന്ന കാർ ഇപ്പോഴും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു.. വാതിൽ തുറന്നുകിടക്കുന്നു എന്നല്ലാതെ അവിടെ എങ്ങും ആരും ഉള്ളതായി അവർക്ക് തോന്നിയില്ല... ഇരുവരും പരസ്പരം നോക്കിയ ശേഷം അകത്തേക്ക് ചുവടുവച്ചു....അടുക്കളയുടെ ഭാഗത്തായി ആമിയുടെ ഷാൾ താഴെ വീണുകിടക്കുന്നത് കണ്ടതും ദേവിന്റെ മനസ്സിൽ ആധിയായി. മുകളിലത്തെ മുറിയുടെ മുന്നിൽ നിന്നും എന്തൊക്കെയോ ശബ്ദം കേട്ടതും ദേവ് വേഗം അങ്ങോട്ടേക്ക് പാഞ്ഞു.. പിറകെ അക്കുവും... "ഡീ തുറക്കെടി... പന്ന &#&#&*% മോളെ.... നിന്നോടാ പറഞ്ഞത് തുറക്കാൻ.... മര്യാദിക്ക് വന്ന് കെട്ടിക്കോട്ടെ എന്ന് ചോദിച്ചപ്പോ നിനക്ക് വല്യ ഗമ... ഇപ്പൊ എന്തായി... ഇവിടെ നീയും ഞാനും മാത്രം... നിന്നെ ഇനി എന്ത് ചെയ്താലും ആരും അറിയാൻ പോണില്ല....

വാതിൽ ഞാൻ ചവിട്ടി തുറക്കണോ അതോ നീ തുറക്കുന്നോ... തുറക്കെടി.... " മുറിയുടെ മുന്നിൽ നിന്നുകൊണ്ട് ഒരു ചെറുപ്പക്കാരൻ വാതിലിൽ തട്ടി വിളിച്ചു പലതും പറയുന്നുണ്ട്... പക്ഷെ മുറിക്കുള്ളിൽ നിന്നും ഒരു അനക്കവും ഇല്ല... "ഡീ... തുറക്കെടി... ഇന്നെങ്കിലും ഞാൻ നിന്നെ ശെരിക്കൊന്ന് കണ്ടോട്ടെടി... " അവന്റെ വായിൽ നിന്നും വീഴുന്ന ഓരോ വാക്കും ദേവിന്റെ സമനില തെറ്റിക്കുന്നതായിരുന്നു... "......ഡാ.........." ദേവ് പാഞ്ഞു വന്ന് അവനെ ചവിട്ടി വീഴ്ത്തി.. "ആരാടാ നീ.... നീ അവളെ എന്താ ചെയ്തേ.... പറയെടാ &&&*%%&മോനെ..." ദേവ് അവന്റെ കോളറിൽ കുത്തി പിടിച്ചുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു. "ഞാൻ അവളെ കെട്ടാൻ പോകുന്നവനാ.. അവളുടെ മുറച്ചെറുക്കൻ.. അല്ലാ അത് ചോദിക്കാൻ നീയൊക്കെ ആരാടാ..." "അവള് നിന്റെ മുറപെണ്ണായിരിക്കും.. പക്ഷെ കെട്ടുന്നത് നീയല്ല... പിന്നെ ഞാനാരാണെന്നു ചോദിച്ചില്ലേ... അവളെന്റെ പെണ്ണാ... ഈ ദേവിന്റെ പെണ്ണ്... കേട്ടോടാ പന്നി... "

അവന്റെ മുഖത്തേക്ക് അടിച്ചുകൊണ്ട് ദേവ് പറഞ്ഞ മറുപടിയിൽ അക്കു ഞെട്ടിപോയിരുന്നു... പിന്നീട് ആ ഞെട്ടൽ ഒരു ചെറു പുഞ്ചിരിയിലേക്ക് മാറി... "ഇനി നീ അവളുടെ പിറകെ എങ്ങാനും വന്നാൽ..... " പൊതിരെ തല്ലി അവശനാക്കിയ ശേഷം ദേവ് അവനെ നോക്കി വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. "അക്കു നീ ഇവനെ നോക്ക്. ഞാൻ ആമിയെ നോക്കട്ടെ.. " ദേവ് ഡോറിൽ കുറെ തവണ മുട്ടിയെങ്കിലും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ല... "ആമി.... വാതിൽ തുറക്ക്.... ഇത് ഞങ്ങളാ... തുറക്ക് പ്ലീസ്‌.." ഒരു അനക്കവും ഇല്ലാതെ വന്നപ്പോൾ വാതിൽ തള്ളി തുറക്കുക അല്ലാതെ അവന്റെ മുന്നിൽ വേറെ വഴി ഉണ്ടായിരുന്നില്ല.. ദേവ് ശക്തിയായി ഡോറിൽ തള്ളി.. കുറെ തവണ ആഞ്ഞു തള്ളിയതും വാതിൽ തുറന്നു വന്നു... ആ കുഞ്ഞു മുറിയിൽ ചുറ്റും ദേവ് ആമിയെ തിരഞ്ഞു.. ഒരു മൂലയിൽ നിലത്ത് ബോധ രഹിതയായി കിടക്കുന്ന ആമിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു... "...ആമി....."

വീടിനെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള ഒരു വിളി ആയിരുന്നു അത്... ദേവിന്റെ ശബ്ദം കേട്ടുകൊണ്ട് അടിച്ചവശനാക്കിയവനെ ഒരു സ്ഥലത്തു കെട്ടിയിട്ട ശേഷം അക്കു മുറിയിലേക്ക് പാഞ്ഞു.. ആമിയെ മടിയിലേക്ക് കിടത്തിയപ്പോഴാണ് അവളുടെ കൈ ഞരമ്പ് മുറിച്ചു രക്തം ഒഴുകുന്നത് ദേവ് കണ്ടത്.. "ഈശ്വരാ.... ഇവളെന്താ ഈ കാണിച്ചത്...." അവിടെ ഉണ്ടായിരുന്ന ഒരു ഷാൾ കീറി അവൻ അവളുടെ കൈയ്യിൽ കെട്ടി കൊടുത്തു.. അവളുടെ ചുരിദാറിന്റെ അങ്ങിങ്ങായി കീറിയിരുന്നു.... മറ്റൊരു ഷാൾ വലിച്ചെടുത്തു അവളെ പുതപ്പിച്ച ശേഷം കൈയ്യിൽ കോരിയെടുത്തുകൊണ്ട് പുറത്തേക്ക് പാഞ്ഞു... "അക്കു ഡാ വണ്ടിയെടുക്ക്...." ആമിയെയും കൊണ്ട് അവരുടെ കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. ദേവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി അവളുടെ മുഖത്തേക്ക് പതിച്ചു കൊണ്ടിരുന്നു... "ആമി.... ഒന്ന് കണ്ണ് തുറക്കെടി.... നിന്റെ ദേവേട്ടനാ വിളിക്കുന്നത്‌.... ഒന്ന് നോക്കെടി... "

അവളെ തന്റെ നെഞ്ചോട് അടക്കി പിടിച്ച് അവൻ കരഞ്ഞു... ദേവിന്റെ ഈ ഭാവം അക്കുവിന് ശെരിക്കും അത്ഭുതം ആണ് ഉണ്ടാക്കിയത്.... ആമിയുടെ ഹൃദയത്തിന്റെ സ്പന്ദനം കേൾക്കാത്തതുപോലെ അവന് തോന്നി... ".....അത്തെ..." ഒരു കുഞ്ഞി ശബ്ദം ആണ് ദേവിനെ ചിന്തകളിൽ നിന്നും തിരിച്ചുകൊണ്ട് വന്നത്... "അച്ചേടെ മോള് ഉണർന്നോ.... വിശക്കുന്നുണ്ടോ വാവേ.... " കണ്ണുനീർ തുടച്ചുകൊണ്ട് അവൻ തന്റെ മുന്നിൽ നിൽക്കുന്ന കുറുമ്പിയെ വാരി എടുത്തു.... "പ്പം വേണം വാവക്ക്... " വയറിൽ തൊട്ട് കാണിച്ചു കൊണ്ട് കുഞ്ഞു പറഞ്ഞതും ദേവ് അവളെ തോളിൽ ഇട്ടുകൊണ്ട് മുന്നോട്ട് നടന്നു... ഭിത്തിയിൽ മാലയിട്ട് തൂക്കി ഇട്ടിരിക്കുന്ന ആമിയുടെ പുഞ്ചിരിയോടെ ഉള്ള ഫോട്ടോയിലേക്ക് ദേവ് വേദനയോടെ നോക്കി... ശേഷം കുഞ്ഞിനേയും കൊണ്ട് അടുക്കളയിലേക്ക് പോയി.. ....  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story