അസുരപ്രണയം: ഭാഗം 12

asura pranayam ponnu

എഴുത്തുകാരി: പൊന്നു

".....അത്തെ..." ഒരു കുഞ്ഞി ശബ്ദം ആണ് ദേവിനെ ചിന്തകളിൽ നിന്നും തിരിച്ചുകൊണ്ട് വന്നത്... "അച്ചേടെ മോള് ഉണർന്നോ.... വിശക്കുന്നുണ്ടോ വാവേ.... " കണ്ണുനീർ തുടച്ചുകൊണ്ട് അവൻ തന്റെ മുന്നിൽ നിൽക്കുന്ന കുറുമ്പിയെ വാരി എടുത്തു.... "പ്പം വേണം വാവക്ക്... " വയറിൽ തൊട്ട് കാണിച്ചു കൊണ്ട് കുഞ്ഞു പറഞ്ഞതും ദേവ് അവളെ തോളിൽ ഇട്ടുകൊണ്ട് മുന്നോട്ട് നടന്നു... ഭിത്തിയിൽ മാലയിട്ട് തൂക്കി ഇട്ടിരിക്കുന്ന ആമിയുടെ പുഞ്ചിരിയോടെ ഉള്ള ഫോട്ടോയിലേക്ക് ദേവ് വേദനയോടെ നോക്കി... ശേഷം കുഞ്ഞിനേയും കൊണ്ട് അടുക്കളയിലേക്ക് പോയി.... കുഞ്ഞിനുള്ള ആഹാരം റെഡി ആക്കി അവൻ കുറുമ്പിക്ക് കൊടുത്തു... "അത്തെ.... എനിത് അമ്മെയെ കാണണം 😭" കുഞ്ഞിപ്പെണ്ണ് ചുണ്ട് വിധുമ്പി കൊണ്ട് പറഞ്ഞു.. പിന്നീട് അതൊരു പൊട്ടികരചിലിലേക്ക് വഴിമാറി... "കുഞ്ഞു കരയാതെടാ... അച്ചേടെ സുന്ദരി മോളല്ലേ.... അമ്മ നമ്മളെ കൂടെ ഇല്ലല്ലോ വാവേ.... കരയല്ലേ... "

പറഞ്ഞു തീഴുമ്പോഴേക്കും ദേവും കരഞ്ഞിരുന്നു... "കർമം ചെയ്യാൻ അവളുടെ body പോലും തന്നിലല്ലോ ഈശ്വരാ... എന്റെ ആമിയെ എന്നിൽ നിന്നും വിധി തട്ടിയെടുത്തില്ലേ... എന്റെ തെറ്റാണ് എല്ലാം... ഞാൻ ഞാനല്ലേ അവളെ.. എന്റെ ഈ കൈകൊണ്ട്... " ഓർക്കുംതോറും അവന്റെ ഹൃദയം പൊട്ടുംപോലെ തോന്നി അവന്.... കരയുന്ന കുഞ്ഞിനെ ചേർത്തു പിടിച്ചുകൊണ്ട് അവൻ റൂമിലേക്ക് നടന്നു.. കുഞ്ഞിനെ താരാട്ടു പാടി ഉറക്കി... കട്ടിലിൽ കിടത്തിയ ശേഷം അവനും കുഞ്ഞിനോട് ചേർന്ന് മലർന്ന് കിടന്നു.... പിന്നെയും ഓർമകളിലേക്ക് അവൻ തിരികെ പോയി... ******** "ആമി.... ഒന്ന് കണ്ണ് തുറക്കെടി.... നിന്റെ ദേവേട്ടനാ വിളിക്കുന്നത്‌.... ഒന്ന് നോക്കെടി... " അവളെ തന്റെ നെഞ്ചോട് അടക്കി പിടിച്ച് അവൻ കരഞ്ഞു... ദേവിന്റെ ഈ ഭാവം അക്കുവിന് ശെരിക്കും അത്ഭുതം ആണ് ഉണ്ടാക്കിയത്.... ആമിയുടെ ഹൃദയത്തിന്റെ സ്പന്ദനം കേൾക്കാത്തതുപോലെ അവന് തോന്നി.. "ആമി..... "

നെഞ്ചോട് ചേർത്തു പിടിച്ച്കൊണ്ട് അവൻ ഉറക്കെ കരഞ്ഞു.... അക്കു വേഗത്തിൽ കാർ സിറ്റി ഹോസ്പിറ്റലിലേക്ക് ഓടിച്ചു കയറ്റി... സ്‌ട്രെക്ചറിൽ അവളെ അകത്തേക്ക് കൊണ്ട് പോവുമ്പോഴും അവളുടെ കൈയ്യിൽ നിന്നും രക്തത്തുള്ളികൾ ഇറ്റുവീണുകൊണ്ടിരുന്നു. Icu വിന്റെ ഉള്ളിലേക്ക് അവളെ കേറ്റിയപ്പോൾ മുതൽ ദേവ് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയതാണ്.. അക്കു അവനെ തന്നെ നോക്കി നിന്നു... ഡോർ തുറന്ന് ഒരു നേഴ്‌സ് പുറത്തു വന്നതും ദേവ് അവരുടെ അടുത്തേക്ക് ചെന്നു.. "അവൾ... അവൾക്ക് ഇപ്പൊ എങ്ങനുണ്ട്.." ദേവ് വിക്കലോടെ ചോദിച്ചു... ഒരുപാട് ബ്ലഡ് പോയിട്ടുണ്ട്... ബ്ലഡ് ഞങ്ങൾ arrange ചെയ്തിട്ടുണ്ട്.. എങ്കിലും കുറച്ചു serios ആണ്... നിങ്ങൾ പ്രാർത്ഥിക്കു... പിന്നെ ഈ ഫോം ൽ ഒന്ന് ഒപ്പിടണം... ബാക്കിയൊക്കെ Dr പറയും....

അത്രയും പറഞ്ഞ ശേഷം ദേവിന്റെ ഒപ്പും വാങ്ങി അവർ അകത്തേക്ക് പോയി... നീണ്ട സമയത്തിന് ശേഷം ഡോക്ടർ പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു... "പേടിക്കണ്ട.. ബോധം തെളിഞ്ഞിട്ടുണ്ട്... കൃത്യ സമയത്ത് എത്തിച്ചതുകൊണ്ട് ഒരാപത്തും ഉണ്ടായില്ല...2 മണിക്കൂർ കഴിഞ്ഞ ശേഷം റൂമിലേക്ക് മാറ്റാം.." ദേവിന് അവളെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു... 2 മണിക്കൂർ കഴിഞ്ഞ് ആമിയെ റൂമിലേക്ക് മാറ്റിയതും ദേവ് അവളുടെ അടുത്തേക്ക് ചെന്നു... എന്തോ വാത്സല്യം തോന്നുംപോലെ.. അവൻ അവളുടെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു.... നെറുകയിൽ അവൻ അധരം പതിപ്പിച്ചു... ഏറെ വാത്സല്യത്തോടെ.... അവൾ കണ്ണ് ചിമ്മി തുറക്കാനുള്ള തന്ത്രപ്പാടിലാണെന്ന് മനസ്സിലായതും അവൻ വേഗം നടന്ന് പുറത്തേക്ക് ഇറങ്ങി... ആമി കണ്ണുതുറന്ന് നോക്കുമ്പോൾ അക്കു മുറിയിലേക്ക് കയറി വരുന്നതാണ് കണ്ടത്... പ്രതീക്ഷിച്ച ആളെ കാണാത്തതിന്റെ നിരാശ അവളുടെ മുഖത്ത് പ്രകടമായിരുന്നു...

"കാലമാടൻ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ.. മനുഷ്യത്വം ഇല്ലാത്ത ജന്തു.... " ആമി മനസ്സിൽ ദേവിനെ ചീത്തവിളിച്ചു. ഡിസ്റ്റാർജ് ആവുന്നത് വരെയും ആമി ദേവിനെ കാണാൻ ഒന്ന് കൊതിച്ചിരുന്നെങ്കിലും ആമിയുടെ കൺവെട്ടത് പോലും വരാതിരിക്കാനായി അവനും ശ്രമിച്ചു... അവളെ വീട്ടിലേക് ആക്കാനായി ആമിയുടെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി.. ആമിയുടെ മുഖത്തെ ഭയം ദേവ് ശ്രെദ്ധിച്ചിരുന്നു... "ഡോ... താൻ ഇറങ്ങുന്നില്ലേ... " ദേവ് അവളെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു... "മ്മ്.. " ആമി കാറിന്റെ ഡോർ വിറക്കുന്ന കൈകളോട് തുറന്ന് ഇറങ്ങാൻ തുനിഞ്ഞതും ദേവ് അവളെ തടഞ്ഞു.. സംശയത്തോടെ ആമിയും അക്കുവും അവനെ തന്നെ നോക്കി.. "നീ ഈ അവസ്ഥയിൽ ഇങ്ങോട്ട് പോകണ്ട.. നന്നായി റസ്റ്റ് വേണമെന്ന ഡോക്ടർ പറഞ്ഞേക്കുന്നത്.. തൽകാലം നീ എന്റെ വീട്ടിൽ നിന്നോ.. അതാണ് സേഫ്.. ഡാ അക്കു വണ്ടി വീട്ടിലോട്ട് തിരിച്ചോ... "

ദേവ് പറഞ്ഞതും അക്കു ഒരു ആക്കി ചിരിയോടെ കാർ start ചെയ്തു. "അയ്യോ വേണ്ട sir.. എന്നെ ഇവിടെ ആക്കിയാൽ മതി.. ഞാൻ ഇവിടെ നിന്നോളാം " ആമി ഇറങ്ങാൻ ഭാവിച്ചുകൊണ്ട് പറഞ്ഞതും ദേവ് അവളുടെ കൈയ്യിൽ പിടിച്ചുനിർത്തി.. "പറ്റില്ല... നീ ഇവിടെ നിക്കുന്നത് നിന്റെ ജീവന് തന്നെ ആപത്താണ്.. " "ഹും... ജീവൻ.. 😏ജീവിക്കാൻ കൊത്തിയില്ലാത്തതുകൊണ്ടാണ് മരിക്കാൻ തീരുമാനിച്ചത്... അങ്ങനെയുള്ള എനിക്കിനി എന്ത് സുരക്ഷ ആണ് sir വേണ്ടത്..." ആമി അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. "നിനക്ക് നിന്നെ വേണ്ടായിരിക്കും.. പക്ഷെ എനിക്ക് നിന്നെ വേണം... I mean ഇയാൾ എന്റെ കമ്പനിയിലെ സ്റ്റാഫ് ആണ്.. So എന്റെ കമ്പനിയിൽ ജോലി ചെയ്യുന്നിടത്തോളം തന്നെയെന്നല്ല എല്ലാ സ്റ്റാഫിസിനെയും personaly സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്.. അതുകൊണ്ടാണ് നിന്നെ ഞങ്ങൾ രക്ഷിച്ചതും ഇപ്പൊ വീട്ടിലേക്ക് കൊണ്ട് പോകുന്നതും... "

ആമി അതിനെ എതിർത്ത് എന്തോ പറയാൻ ആഞ്ഞതും അവൻ കൈകൊണ്ട് തടഞ്ഞു.. "ഇനി ഒന്നും പറയണ്ട... നീ വണ്ടി എടുക്കളിയ.. " ദേവിന്റെ വലിയ വീടിന്റെ മുന്നിൽ കാർ കൊണ്ട് നിർത്തി... പുറത്ത് അവരെയും കാത്ത് അഭി നിക്കുന്നുണ്ടായിരുന്നു... ആമിയെ അവൾക്ക് വേണ്ടി ഒരുക്കിയ റൂമിൽ എത്തിച്ചതെല്ലാം ദേവ് തന്നെയാണ്... "ആക്കുവേട്ടാ... ഏട്ടന് ഇതെന്തു പറ്റി... ഒരു പെൺകുട്ടിയെ ഒക്കെ വീട്ടിൽ കൊണ്ട് നിർത്തുന്നു.. അതും ആ ചേച്ചിയെ... " അകത്തേക്ക് കേറാൻ നിക്കുന്ന അക്കുവിനോടായി അഭി ചോദിച്ചതും അവൻ അവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.. "നിന്റെ ഭാവി നാത്തൂനാണ്... ഒന്ന് സോപ്പിട്ട് വച്ചോ ആമിയെ... വേണ്ടി വരും... " 🔺🔺🔺🔺🔺🔺🔺 2 ആഴ്ചയോളം ആമി ദേവിന്റെ വീട്ടിൽ നിന്നു... അഭിക്ക് അവൾ ആ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഒരു അമ്മയുടെ സ്ഥാനത്തേക്ക് മാറിയിരുന്നു... ദേവ് ഓരോ നിമിഷവും അവളെ കാണുമ്പോൾ മുഖം കൊടുക്കാതെ ഒഴിഞ്ഞു നടന്നു..

അത് ആമിയെ നന്നേ വേദനിപ്പിച്ചെങ്കിലും ഒന്നും പുറമേ കാണിച്ചില്ല.. തിരികെ പോണമെന്ന ആമിയുടെ വാശികാരണം ദേവ് അവളെ തിരികെ വീട്ടിൽ ആക്കാനായി തീരുമാനിച്ചു.. വീടിന്റെ മുന്നിൽ എത്തിയതും കണ്ടു കുറച്ചു ആയൽവാസികൾ മതിലിനടുത്തു കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത്.. ""എടീ.. നീ അറിഞ്ഞാരുന്നോ.. ഇവിടത്തെ ആ പെങ്കൊച്ചില്ലേ ആരുടെ കൂടെയോ ഒളിച്ചോടിയത്രേ... വീട്ടുകാര് തന്നെയാ പറഞ്ഞത് പോലും... ആ കൊച്ചിന് വയറ്റിലുണ്ടായിരുന്നെന്ന പറയുന്നേ... അതല്ലേ ഇങ്ങനെ പോയത്... ആർക്കറിയാം എന്താണെന്ന്... "" അവരുടെ അടക്കം പറച്ചിലുകൾ കേട്ടതും ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ഒരിക്കലും ചിന്തിക്ക പോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ആണല്ലോ നാട്ടിൽ പടർന്നു പിടിക്കുന്നത് എന്ന് അറിഞ്ഞതും സങ്കടം കൂടി വന്നു.. ഇരുവരും പുറത്തേക്കിറങ്ങിയതും ആളുകൾ പിന്നെയും അടക്കം പറയാൻ തുടങ്ങി..

അല്ലെങ്കിലും ജനങ്ങളുടെ വായ മൂടികെട്ടാൻ ആവില്ലല്ലോ.. വീടിലേക്ക് കയറാതെ ആമിയോട് പൊക്കോളാൻ പറഞ്ഞു കൊണ്ട് ദേവ് കാറിലേക്ക് കയറാൻ തുടങ്ങിയതും ഒരു മധ്യവയസ്കൻ അവനെ പിറകിൽ വന്ന് വിളിച്ചു. "അങ്ങനെ അങ്ങ് പോയാലോ മോനെ... ഇത് നല്ലവർ താമസിക്കുന്ന ഇടമാണ്... ഇവിടെയും പെൺകുട്ടികൾ ഉള്ളതാണ്... ഒരു പെൺകൊച്ചിനെ ചതിച്ച് അതിന്റെ വയറ്റിലുണ്ടാക്കിയിട്ട് അങ്ങ് പോവാന്ന് വിചാരിച്ചോ... ഈ കൊച്ചിനെയും അതിന്റെ വയറ്റിൽ വളരുന്ന നിന്റെ കുഞ്ഞിനേയും നീ ഏറ്റെടുത്തെ പറ്റു... ഇപ്പൊ തന്നെ കൊണ്ട് പൊക്കോ ഇതിനെ.. അതിന് മുൻപേ ഒരു രജിസ്റ്റർ marrage ചെയ്യണം.. അതിനുള്ള സംവിധാനങ്ങൾ ഒക്കെ ഞാൻ ചെയ്തു തരാം.. ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ട് പോയാൽ മതി.. "

"നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല... ഇവൾ പ്രേഗ്നെന്റും അല്ല...നിങ്ങളെ ആരോ പറഞ്ഞു തെറ്റിപ്പിച്ചതാണ്. പ്ലീസ്‌ ഞങ്ങളെ വെറുതെ വിടണം.. " ദേവ് പലതും പറഞ്ഞിട്ടൊന്നും ഒരു ഉപയോഗവും ഉണ്ടായില്ല... "അതൊന്നും പറഞ്ഞു ഒഴിവാവാൻ നോക്കണ്ട.... ഇത്രയും നാൾ ഒരുമിച്ചു കഴിഞ്ഞിട്ട്.... മര്യാദയ്ക്ക് ഞങ്ങൾ പറയുന്നത് കേട്ടോ... " അവരെ രണ്ട് പേരെയും നാട്ടുകാർ തടഞ്ഞു വച്ചു.. കുറച്ചു നേരം കഴിഞ്ഞതും രജിസ്റ്റർ ഓഫീസിൽ നിന്നും ആളുവന്നു... ജനങ്ങളുടെ സമ്മർദ്ദം മൂലം ഇരുവർക്കും ഒപ്പിടേണ്ടി വന്നു......  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story