അസുരപ്രണയം: ഭാഗം 13

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല... ഇവൾ പ്രേഗ്നെന്റും അല്ല...നിങ്ങളെ ആരോ പറഞ്ഞു തെറ്റിപ്പിച്ചതാണ്. പ്ലീസ്‌ ഞങ്ങളെ വെറുതെ വിടണം.. " ദേവ് പലതും പറഞ്ഞിട്ടൊന്നും ഒരു ഉപയോഗവും ഉണ്ടായില്ല... "അതൊന്നും പറഞ്ഞു ഒഴിവാവാൻ നോക്കണ്ട.... ഇത്രയും നാൾ ഒരുമിച്ചു കഴിഞ്ഞിട്ട്.... മര്യാദയ്ക്ക് ഞങ്ങൾ പറയുന്നത് കേട്ടോ... " അവരെ രണ്ട് പേരെയും നാട്ടുകാർ തടഞ്ഞു വച്ചു.. കുറച്ചു നേരം കഴിഞ്ഞതും രജിസ്റ്റർ ഓഫീസിൽ നിന്നും ആളുവന്നു... ജനങ്ങളുടെ സമ്മർദ്ദം മൂലം ഇരുവർക്കും ഒപ്പിടേണ്ടി വന്നു... മനസ്സിന്റെ കോണിൽ എവിടെയോ ഒന്നിക്കാൻ ഒരു ആഗ്രഹം ഉണ്ടെങ്കിലും അച്ഛന്റെയും അമ്മയുടെയും മുഖം ഓർത്തപ്പോൾ ദേവിന്റെ മുഖത്ത് പക മാത്രം നിറഞ്ഞു... "ഇനി ഈ കൊച്ചിനെയും വിളിച്ചോണ്ട് താൻ എവിടെയാന്ന് വച്ച പൊക്കോളൂ... അച്ഛനില്ലാത്ത കൊച്ചാണ്... ഒരു പാവം കുട്ടി... ഇവിടെ കിടന്ന് നരകിക്കുന്നതിനേക്കാളും തന്റെ കൂടെ ജീവിക്കുന്നതാ നല്ലത്...

ഉം... കൊണ്ട് പൊക്കോളൂ.... എന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും ന്റെ കുട്ടിക്ക്..." ഒരു പ്രായമായ സ്ത്രീ ദേവിനെ നോക്കി പറഞ്ഞു കൊണ്ട് അവസാനം ആമിയെ അനുഗ്രഹിച്ചു... അമ്മയുടെ സ്നേഹവും വാത്സല്യവും കിട്ടിയിരുന്നത് ഈ അമ്മയിൽ നിന്നാണ്... ഇനി അതില്ലല്ലോ എന്ന് അവൾ വേദനയോടെ ഓർത്തു... കണ്ണീർ പൊഴിക്കുന്ന ആമിയെ ഒന്ന് ദേവ് കൂർപ്പിച്ചു നോക്കി... "വാ പോവാം... " കാറിനടുത്തേക്ക് നടക്കുന്നതിനിടയിൽ അവളുടെ കൈ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു... കാറിൽ കേറാൻ മടിച്ചു നിക്കുന്ന ആമിയെ കാണുംതോറും അവനു ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി... "എന്ത് നോക്കി നിക്കാടി... വന്ന് കേറാൻ ഇനി പ്രത്യേകം പറയണോ... " ശബ്ദം താഴ്ത്തി ആണ് പറഞ്ഞതെങ്കിലും അവന്റെ ദേഷ്യം മുഴുവൻ ആ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു..

ഇനിയും അവിടെ നിൽക്കുന്നത് ആരോഗ്യത്തിന് ഹനീകരമാണെന്ന് അറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ തന്നെ ആമി സീറ്റിൽ ഇരുന്നു. വളരെ പതിയെ ആയിരുന്നു അവൻ കാർ ഓടിച്ചത്... ദേവിന്റെ ദേഷ്യത്തിന് കാർ പറപ്പിച്ചു വിടേണ്ടതാണ്.. എന്നിട്ടും എന്തോ ആലോചനയിൽ മുഴുകി കാർ ഓടിക്കുന്ന ദേവിനെ ആമി ഇടയ്ക്കിടക്ക് ഒളിക്കണ്ണിട്ട് നോക്കി... "ഈ ശാന്തത ഇനി എന്തിനുള്ള പുറപ്പാട് ആണോ എന്തോ... കാലന് പോലും എന്നെ വേണ്ടല്ലോ.... ഈ അസുരന്റെ മുന്നിൽ എന്നെ കൊണ്ട് ഇട്ടല്ലോ ന്റെ ദേവി..." ആമി സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് ഓർത്തു.... തന്റെ കൈ പിടിച്ച് ഓടികളിച്ച ആ പാവം കുറുമ്പനിൽ നിന്നും ഇന്നവൻ ഒരുപാട് മാറിയിരിക്കുന്നു... ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന ഒരു അസുരനായി അവൻ മാറി..... ഈ മാറ്റത്തിന് ഒരു ചെറിയ പങ്കെങ്കിലും അവൾക്കുമുണ്ട്..... ഞാൻ അന്ന് call ചെയ്തു അച്ഛനോട് വരാൻ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ന് അവന്റെ കുടുംബവും എന്റെ അച്ഛനും കൂടെ ഉണ്ടാവുമായിരുന്നു... ഓർക്കുംതോറും കണ്ണുകൾ നിറഞ്ഞു തൂകി....

അവന്റെ വീടിനു മുന്നിൽ വണ്ടി നിർത്തിയതും അഭി ഒരുവിളക്കും താലവുമായി നിക്കുന്നത് കണ്ടതും ദേവിന് ദേഷ്യം കൂടി വന്നു.. "നീ ഇത് ആരെ സ്വീകരിക്കാൻ നിക്കുവാ.... കേറി പോടീ അകത്ത്.... ഒരു താലവും വിളക്കും.... " അവൻ അഭിയുടെ കൈയ്യിൽ ഉണ്ടായിരുന്ന താലം തട്ടി തെറിപ്പിച്ചു.. അകത്തേക്ക് കയറി രണ്ട് സ്റ്റെപ് വെച്ച ശേഷം പിന്നീട് തിരിഞ്ഞു നോക്കി... അഭിയും ആമിയും ഒരേ പോലെ പേടിച്ചു നിക്കാണ്... "നിനക്ക് ഒന്നും പഠിക്കാനില്ലേ അഭി... " അഭിയെ നോക്കി കലിപ്പിൽ ദേവ് പറഞ്ഞതും ആമിയെ ഒന്ന് ദയനീയമായി നോക്കിയ ശേഷം അകത്തേക്ക് ഒരു ഒറ്റ പോക്കായിരുന്നു അഭി... ഇതൊക്കെ കണ്ടുകൊണ്ട് ഗേറ്റ് കടന്ന് അവരുടെ അടുത്തേക്ക് വന്ന അക്കു ദേവിന്റെ മുഖഭാവം കണ്ടതും അടുക്കള സൈഡിലൂടെ കറങ്ങി പോയി അഭിയുടെ അടുതേക്ക് ചെന്നു.. "നിന്നെ രക്ഷിച്ചതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്....

അന്ന് നീ ആത്‍മഹത്യക്ക് ശ്രമിച്ചപ്പോ രക്ഷിക്കാതിരുന്നെങ്കിൽ ഇന്ന് നീ എന്റെ തലയിൽ ആവില്ലായിരുന്നു... നാശം... ഇനി പറഞ്ഞിട്ട് എന്താ... കേറി വാ... " ആമിയാണെങ്കിൽ കരയുന്നതല്ലാതെ ഒരു വാക്ക് മിണ്ടുകയോ അവിടെ നിന്ന് ഒന്ന് അനങ്ങുകയോ ചെയ്തില്ല.... "ഇവളെ ഇന്ന് ഞാൻ... " ദേവ് അവളുടെ അടുത്തേക്ക് വന്ന് ആമിയെ തൂക്കി എടുത്ത് തോളിലിട്ടു... അവനിൽ നിന്നും ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാത്തതിനാൽ ആമി ഞെട്ടി തരിച് പോയി.. അവനിൽ നിന്നും കുതറി മാറാൻ നോക്കിയതും "മിണ്ടാതിരിക്കുന്നോ ഇല്ലയോ... ഇനി രക്ഷപ്പെടാൻ നോക്കിയാൽ നിന്നെ ഞാൻ വല്ല പൊട്ടകിണറ്റിലുംകൊണ്ടിടും കേട്ടോടി... " അവളെയും കൊണ്ട് സ്റ്റെപ് കയറി മുകളിലെ അവളുടെ മുറിയിലേക്ക് പോകുന്നത് കണ്ട അക്കുവും അഭിയും പരസ്പരം മുഖത്തോട് മുഖം നോക്കി.. "Ho... ചേട്ടനാണ് പോലും ചേട്ടൻ... കാലമാടൻ... ഒരു വിളക്കും താലവും കൊണ്ട് നിന്നതിനു എന്നെ വഴക്ക് പറഞ്ഞു..

എന്നിട്ടിപ്പോ പെണ്ണുപിള്ളെയെ നടക്കാൻ പോലും സമ്മതിക്കാതെ എടുത്തോണ്ട് പോകുന്നു.... " അഭി പറഞ്ഞതും അക്കു അവളുടെ തോളിൽ കൈ ഇട്ട് ചേർന്നു നിന്നു... "എന്റെ മോളു.... നീ ഇങ്ങനെ അസൂയപ്പെട്ടിട്ട് കാര്യമില്ല.... നീ കേട്ടിട്ടില്ലേ ഈ കലിപ്പന്മാര് സ്നേഹിച്ചാൽ അങ്ങ് ഒടുക്കത്തെ romantic ആയിരിക്കും... അവനും പതിയെ പതിയെ അങ്ങനെ ആയിക്കോളും... ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു...നീ ഇനി മുതൽ അറിയാതെ പോലും അവരുടെ മുറിയുടെ പരിസരത്ത് പോകരുത്.. കേട്ടല്ലോ... പലതും കണ്ട് നീ വഴിതെറ്റാതിരിക്കാനാ... നിനക്ക് എല്ലാം സേട്ടൻ പഠിപ്പിച്ചുതരാവേ 😁.. കല്യാണം ഒന്ന് കഴിഞ്ഞോട്ടെ... " "മാറി നിക്ക് മനുഷ്യ അങ്ങോട്ട്.... പഠിപ്പിക്കാൻ വന്നേക്കുന്നു... വൃത്തികെട്ടവൻ... " അക്കുവിന്റെ വയറ്റിന്നിട്ട് ഒരു കുത്തും കൊടുത്തുകൊണ്ട് അഭി അകത്തേക്ക് പോയി.. ******** ആമിയെ മുറിയിലെ ബെഡിൽ കൊണ്ട് ആക്കിയശേഷം തിരികെ മുറിവിട്ടിറങ്ങുന്നതിനു മുൻപേ ഒന്ന് തിരിഞ്ഞു നോക്കി.

"ഇനി നീ ഇവിടെ കിടന്ന് മോങ്ങിയാൽ ഉണ്ടല്ലോ... പല്ലടിച്ചു താഴെ ഇടും.... പിന്നെ വേറൊരു കാര്യം... ഭാര്യയുടെ പദവി നിനക് എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട..... പക്ഷെ രാത്രി നിന്റെ ആവിശ്യം വരും ഭാര്യയായിട്ട്.. എന്തായാലും നിയമപ്രകാരം നീ എന്റെ ഭാര്യയായി... ഇനി എല്ലാ അർത്ഥത്തിലും അങ്ങനെ തന്നെ ഇരിക്കട്ടെ.... എനിക്ക് ഒരു കുഞ്ഞിനെ വേണം... ഇനി അതിന് തടസമില്ലല്ലോ.... " അവളെ ആകെ മൊത്തം ചൂഴ്ന്നു നോക്കികൊണ്ട് പറഞ്ഞ ശേഷം അവൻ മുറിവിട്ടറിങ്ങി.... അവൻ പോയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... പ്രണയം നിറഞ്ഞ പുഞ്ചിരി.... "ഡാ... എന്തായാലും ഇത്രയൊക്കെ ആയസ്ഥിതിക്ക് ഒരു ചെറിയ രീതിക്കെങ്കിലും താലികെട്ട് നടത്തണം.... എന്താ നിന്റെ അഭിപ്രായം.... മുഹൂർത്തം കുറിക്കട്ടെ... " അക്കുവിന്റെ ചോദ്യത്തിന് ഒരു മൂളലിൽ മാത്രം അവൻ മറുപടി ഒതുക്കി.... "Ho... ഭാഗ്യം.. നീ സമ്മതിച്ചല്ലോ.... മറ്റന്നാൾ 11.00 ക്ക് ഒരു മുഹൂർത്തം ഉണ്ട്.. അന്ന് തന്നെ നടത്തിയാലോ....

അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചറിയിക്കാം... പിന്നെ ഓഫീസിലെ കുറച്ചു സ്റ്റാഫിസിനെ കൂടെ പങ്കെടുപ്പിക്കാം... ഇനി നാളെ ഒരു ദിവസം കൊണ്ട് വേണം എല്ലാം റെഡി ആക്കാൻ... നിന്റെ സമ്മതം കിട്ടാൻ കാത്തുനിക്കുവായിരുന്നു.. ബാക്കി ഇനി ഞങ്ങൾ നോക്കിക്കോളാം... " ഒറ്റശ്വാസത്തിൽ അക്കു പറഞ്ഞു നിർത്തിയതും ദേവ് അവനെ ആകെ മൊത്തം ഒന്ന് സ്കാൻ ചെയ്തു നോക്കി... "നീ അപ്പൊ അതിനിടയിൽ മുഹൂർത്തവും നോക്കിയോ..." "Eee... 😁അത് പിന്നെ അളിയാ.... ഈ വക കാര്യങ്ങളൊക്കെ ഞാനല്ലേ നോക്കേണ്ടത്... കുറച്ചു കുറച്ചു ജോലി വീതം തീർത്തു വെക്കാം എന്ന് വിചാരിച്ചു.... ഇപ്പൊ ഉപകാരപ്പെട്ടില്ലേ... ഇനി പന്തല് കെട്ടണം, dress എടുക്കണം, പെണ്ണിന് വേണ്ട എല്ലാം അഭി select ചെയ്തു വച്ചിട്ടുണ്ട്... കുറച്ചു കൂടി ജോലിയെ ബാക്കി ഉള്ളു.. സദ്യക്കുള്ള ഏർപ്പാട് വരെ ഞാൻ ചെയ്തു.... Ho ഞാനൊരു സംഭവം തന്നെ... " "ഇതൊക്കെ നിങ്ങൾ രണ്ടും കൂടി അങ്ങ് തീരുമാനിച്ചോ...

ഇതിന്റെ ആവിശ്യം ഒന്നുമില്ല.... അമ്പലത്തിൽ വച്ച് ചെറിയ ഒരു താലികെട്ട് അത് മതി... നമ്മൾ മാത്രം മതി... Food വീട്ടിൽ തന്നെ അറേഞ്ച് ചെയ്യാം.. അല്ലാതെ.... ഇതൊരുമാതിരി... ഞാൻ ആകെ വട്ടായി നിക്കുവാണ്.... അതിന്റെ ഇടയില് ഇങ്ങനത്തെ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ... " അതും പറഞ്ഞു ഉടുത്തിരുന്ന മുണ്ടും മടക്കി കുത്തി പുറത്തേക്ക് പോയി... "ഇതിപ്പോ എന്താ കഥാ.... എന്തൊരു കലിപ്പാണ് ഇവന്.... ഇതിനി എന്ന് മാറോ ആവോ... ആഹ് എനിക്കൊരു മാമൻ ആവാൻ പറ്റുന്ന അന്ന് മാറുമായിരിക്കും..." മുൻപ് ഈ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ ആമിക്ക് മുഖം കൊടുക്കാതെ ദേവ് ആണ് നടന്നതെങ്കിൽ ഇപ്പൊ നേരെ തിരിച്ചായി ദേവിന്റെ നിഴൽ വെട്ടം കാണുമ്പോൾ തന്നെ ആമി ജീവനും കൊണ്ടോടും... അസുരന്റെ മുന്നിൽ പോയി പെട്ടാൽ തന്നെ തീർന്നു... കല്യാണം പ്രമാണിച്ച് അക്കുവും ദേവിന്റെ വീട്ടിൽ തന്നെയായിരുന്നു... അഭിയോട് ആമിയുടെ റൂമിലും അക്കുവിനോട് ദേവിന്റെ ഒപ്പം കിടക്കാനും ദേവ് തന്നെയാണ് പറഞ്ഞത്.. അക്കുവിനെ വിശ്വാസം ഇല്ലാത്തത് കൊണ്ട് മാത്രം...

രാത്രി എങ്ങാനും പുന്നാര അളിയൻ പെങ്ങളുടെ അടുത്തേക്ക് പോയാലോ എന്നൊരു ചെറിയ ഭയം... കല്യാണദിവസം എത്തിയതും അതികം ആളുകൾ ഇല്ലെങ്കിലും ദേവിന്റെ വാക്ക് കേക്കാതെ അഭിയും അക്കുവും കൂടി ഏറ്റവും അടുത്ത അമ്മാവന്മാരെ വിളിച്ചു വരുത്തി.... ചെറുക്കനും പെണ്ണും ഒരുമിച്ചു തന്നെയാണ് കോവിലിലേക്ക് പുറപ്പെട്ടത്.. Simple റെഡ് സാരി ആയിരുന്നു ആമിയുടെ വേഷം... Red ഷർട്ടും ചുവന്ന കരയുള്ള മുണ്ടും ആയിരുന്നു ദേവിന്റേത്... ശ്രീകൃഷ്ണന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോഴും ഇരുവരും മുഖത്തോട് മുഖം നോക്കീല... "രണ്ടാളും കൈകൂപ്പി പ്രാർത്ഥിച്ചോളൂ... " പൂജാരി പറഞ്ഞതും രണ്ടാളും ഒരുമിച്ച് പ്രാർത്ഥിച്ചു.. "ഒരിക്കലും പിരിക്കല്ലേ കണ്ണാ ഞങ്ങളെ... " ആമി മനമുരുകി ഇങ്ങനെ പ്രാർത്ഥിച്ചുവെങ്കിൽ.... ദേവ് നേർ വിപരീതമായി പ്രാർത്ഥിച്ചു.. "അധിക നാൾ ഈ ബന്ധം നിലനിൽക്കല്ലേ കൃഷ്ണ.... " (ദേവിന്റെ പ്രാർത്ഥന കേട്ടതുകൊണ്ടാവാം ആമി അവനെ വിട്ട് പോയത് 😢)

പൂജിച്ചെടുത്ത ആലിലതാലി ദേവ് കൈകൊണ്ട് ഉയർത്തി ആ ദിവസം ആദ്യമായി ഇരുവരും മുഖത്തോട് മുഖം നോക്കി... ആമിയെ നോക്കി ഒരു പുച്ഛം കലർന്ന ചിരിയോടെ അവൻ താലി അവളുടെ കഴുത്തിൽ ചാർത്തി.... സീമന്ത രേഖചുവപ്പിച്ചു... അവന്റെ സ്പർശം ഏറ്റതും അവൾ കണ്ണുകളടച്ചു അത് ഏറ്റുവാങ്ങി.... ഇരുവരെയും സ്വീകരിക്കാൻ അക്കു വിളിച്ചത് പ്രകാരം ഓഫീസിലെ സ്റ്റാഫ്സ് കുറച്ചു പേരും ഉണ്ടായിരുന്നു.. അഭി വീട്ടിലേക്ക് ചെന്ന് വിളക്കും താലവും കൊണ്ട് വന്നു.. ഇരുവരുടെയും മുഖത്ത് യാതൊരു വിധ തെളിച്ചവും ഉണ്ടായിരുന്നില്ല... വിളക്ക് വാങ്ങി വലതുകാൽ വച്ച് ആ വീടിന്റെ മരുമകളായി അവൾ കയറി.... അക്കുവും അഭിയും ഓരോ കാര്യത്തിനായി ഓടി നടക്കുന്നുണ്ടെങ്കിലും ആമിയും ദേവും ഒന്നിനും താല്പര്യപ്പെടാതെ രണ്ട് മുറികളിൽ അപരിചിതരെ പോലെ ഇരുന്നു... രാത്രി കിടക്കാറായതും അഭി ആമിയെയും അക്കു ദേവിനെയും റെഡി ആക്കി...

ദേവ് ദേഷ്യപ്പെട്ടെങ്കിലും അക്കു അതൊക്കെ കേട്ടുകൊണ്ട് നിർബന്ധിച്ച് അവനെ റെഡി ആക്കി... "എന്തോന്നാടാ ഈ കാണിക്കുന്നേ.... കുറെ സ്പ്രേ എടുത്തു എന്റെ ദേഹത്ത് അടിക്കുന്നത് എന്തിനാ.... കോപ്പ്...വിടാടാ എന്നെ... " ദേവ് ഷർട്ട് അഴിക്കാൻ തുടങ്ങിയതും അക്കു അതിനെ എങ്ങനെ ഒക്കെയോ തടഞ്ഞു.. "എന്റെ പൊന്ന് അളിയാ.... നീ ഒന്ന് അടങ്.... ഇതൊക്കെ ലൈഫ് ഇൽ ഒരിക്കലെ വരൂ... ഈ ആദിരാത്രിക്കൊക്കെ നന്നായി ഒരുങ്ങി തന്നെ പോകണം.... " ******* ദേവിനെ അവന്റെ അലങ്കരിച്ച റൂമിൽ ആക്കിയശേഷം അഭി ഒരു ഗ്ലാസ് പാല് ആമിയുടെ കൈയ്യിൽ കൊടുത്ത് അകത്തേക്ക് ഉന്തി തള്ളി വിട്ടു.... മുറിയിൽ കയറിയതും ഡോർ പുറത്തു നിന്നും lock ആയി.... ശരീരംമുഴുവൻ വിറക്കുന്നത് പോലെ അവൾക്ക് തോന്നി... ഹൃദയതാളം ഉച്ചത്തിലായി... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും ദേവ് സ്തംഭിച്ചു പോയിരുന്നു...കോപം വികാരങ്ങൾക്ക് വഴി മാറുന്നത് പോലെ.......  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story