അസുരപ്രണയം: ഭാഗം 15

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"ഇപ്പൊ എല്ലാം കൈവിട്ടുപോയില്ലേ....പക്ഷെ എനിക്കവളെ വേണം.... ഒരു ദിവസം എങ്കിൽ അങ്ങനെ " ക്രൂരമായി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.. "ഈ കള്ളതെണ്ടിനെ എടുത്ത് കിണറ്റിലിട്ടാലോ.... അമ്മയ്ക്ക് കൊടുത്തപ്പണി കുറഞ്ഞു പോയി... കുറെ മുളകുപൊടി വേസ്റ്റ് ആയി... ഇനി അതുക്കും മേലെ പണി കൊടുക്കണം...... എന്റെ അളിയന്റെ സഹായം വേണ്ടി വരും..... പക്ഷെ എങ്ങനെ ചോദിക്കും... മുഖത്ത് ആണേൽ ഫുൾ കലിപ്പല്ലേ.... ഹാം.. സാരമില്ല എനിക്കുണ്ടല്ലോ ആവിശ്യം പോലെ നൻബൻസ്.... അവരോടു ചോയിക്കാം.... " ആമിയെ കുറിച്ച് പറയുന്ന അവളുടെ മുറച്ചെറുക്കൻ വിശാലിനെ നോക്കി വിച്ചു മനസ്സിൽ പറഞ്ഞു.. ഇല്ലാത്ത മീശയും പിരിച്ചു വെച്ച്... ഷർട്ടിന്റെ കൈ ഒക്കെ മടക്കി വച്ചുകൊണ്ട് വലിയ പോസിൽ നടന്നു പോയി..... അവൻ മുറിയിൽ ചെന്നു നിന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ആലോചിച്ചു... "നീ എന്താടാ സേദൂരമയ്യർ കളിക്കുന്നോ...." റൂമിലേക്ക് വന്നുകൊണ്ട് വിച്ചൂന്റെ അമ്മ പറഞ്ഞതും ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് ബെഡിൽ തലവഴി മുണ്ടും മൂടി കിടന്നു...

"അസത്ത്.... ഇതെന്റെ വയറ്റിൽ തന്നെയാണോ ആവോ വന്നു പിറന്നത്..... ഏത് സമയത്താണോ ഇതിനെ പ്രസവിക്കാൻ തോന്നിയത്.... " "ഞാൻ നിങ്ങടെ വയറ്റിൽ അല്ല പിറന്നേ... എന്തേയ് വല്ല നടപടിയും എടുക്കാനുണ്ടോ... " അതേ കിടപ്പിൽ തന്നെ വിച്ചു മറുപടി കൊടുത്തു.... "എന്താടാ.... എന്തെങ്കിലോ പറഞ്ഞോ നീയ്... " "ഒന്നുല്ലേ...... " രാവിലെ എണീക്കുമ്പോൾ ദേവിന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്ന പെണ്ണിനെ കണ്ടതും അവളോട് എന്തോ ഒരു വാത്സല്യം തോന്നി.... പതിയെ അവളെ ബെഡിൽ കിടത്തിയ ശേഷം മുണ്ട് എടുത്തുടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് നടന്നു....തിരികെ വരുമ്പോഴും ആമി ഉറക്കത്തിൽ തന്നെയായിരുന്നു... "ഈ പോത്ത് ഇപ്പോഴൊന്നും എണീക്കുന്നില്ലേ..... എടീ..... എനിക്കെടി..." അവളെ തട്ടിവിളിച്ചിട്ടും അവൾ തിരിഞ്ഞു കിടന്നതല്ലാതെ എഴുന്നേറ്റില്ല... "ഇവളെ ഇന്ന്.... " അവൻ പിന്നെ ഒന്നും നോക്കീല.... ഒരൊറ്റ ചവിട്ടായിരുന്നു..... പടോം.... എന്നുള്ള ശബ്ദത്തിൽ ദാ കിടക്കുന്നു ആമി നിലത്ത്.... "അയ്യോ..... അമ്മേ..... എന്നെ കാലൻ കൊണ്ടുപോണേ....... അയ്യോ സ്വർഗത്തിൽ നിന്നും ഞാനിതാ താഴോട്ട് പോണേ.... ദേവിയേ.... "

കൈയ്യും കാലും നിലത്തിട്ടടിച്ചുകൊണ്ടുള്ള ആമിയുടെ ഉറക്കെയുള്ള നിലവിളി കേട്ടതും ദേവിന് ചിരിയും പിന്നീട് ദേഷ്യവും വന്നു.... അടുത്തിരുന്ന ജങ്കിലേ വെള്ളം എടുത്ത് അവളുടെ തലവഴിയേ ഒഴിച്ചു.... "അയ്യോ.... കടലിലോട്ട് ഞാനിതാപോണേ.... രക്ഷിക്കണേ...." എന്നൊരു അലർച്ചയോടെ അവൾ കണ്ണുകൾ വലിച്ചു തുറന്നു.... "അവളുടെ കാലനും സ്വർഗ്ഗവും.... എന്റെ കയ്യിന്നു മേടിച്ചു കൂട്ടാതെ പോയി fresh ആയി അടുക്കളയിൽ കേറി ജോലി ചെയ്യടി..... കേട്ടോ.... കേട്ടോന്ന്...." കിളി പോയി നിന്ന ആമി അപ്പൊ തന്നെ തലകുലുക്കി.... "നിന്റെ നാവ് മാത്രം കാലൻ അറുത്തോണ്ട് പോയോ... ഇത്രയും നേരം കാറിപൊളിക്കുന്നുണ്ടായിരുന്നല്ലോ.... വാതുറന്നു പറയെടി.... " "മ്മ് കേട്ടു... " അവന്റെ അലർച്ച പിന്നെയും മുഴങ്ങിയതും അവൾ അപ്പൊത്തന്നെ മറുപടി കൊടുത്തു.... അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചുണ്ടിൽ ഒന്ന് അമർത്തി മുത്തിയ ശേഷം അവൻ പുറത്തേക്ക് നടന്നു... ഇടിവെട്ടിയവനെ പാമ്പ് കടിച്ചൂന്ന് പറഞ്ഞ പോലെ.... ആമി ആകെ shock ആയി നിന്നു... "ഇയാൾക്ക് വട്ടാണോ... 6.00 ക്ക് വിളിച്ചുണർത്തി തലവഴി വെള്ളം ഒഴിക്കാൻ.... കാലമാടൻ...

എന്നിട്ട് അങ്ങേരുടെ ഒരു ഉമ്മയും.... അയ്യേ.... " ചുണ്ട് ചുള്‌ക്കി അവൻ പോയ വഴി നോക്കി പറഞ്ഞുകൊണ്ട് ബാത്‌റൂമിൽ കയറി fresh ആയി ഇറങ്ങി.... നെറ്റിയിൽ സിന്ദൂരം തൊടനായി കൈ ഉയർത്തിയതും വെറുതെ ഒന്ന് ആശിച്ചു അവൻ തൊട്ട് തരണമെന്ന്.... വാതിലിന്റെ സൈഡിലേക്ക് നോക്കിയെങ്കിലും അവനെ കണ്ടില്ല.... അവൾ തന്നെ സിന്ദൂരം തൊട്ട് കൊണ്ട് താഴേക്കിറങ്ങി.... ഒരു ചായ ഇട്ടുകൊണ്ട് ഹാളിൽ പത്രം വായിക്കുന്ന അവന് നേരെ നീട്ടി.... അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ആ ചായ വാങ്ങി കുടിച്ചു.... അവന്റെ ഒരു നോട്ടവും നല്ല അഭിപ്രായവും അവൾ പ്രതീക്ഷിച്ചെങ്കിലും അവനിൽ നിന്നും ഒന്നും ഉണ്ടായില്ല... നിരാശയോടെ തിരിഞ്ഞു നടക്കാനൊരുങ്ങിയതും കൈയ്യിൽ പിടിവീണു..... സംശയത്തോടെ അവൾ തിരിഞ്ഞു നോക്കിയതും ദേവ് ചായക്കപ്പ് അവിടെ വച്ചുകൊണ്ട് അവളെ വലിച്ച് മടിയിലായി ഇരുത്തി..... പെട്ടെന്ന് അവൾ ഒന്ന് അമ്പരന്നെങ്കിലും അവന്റെ തീക്ഷ്ണമായ നോട്ടത്തിൽ അവൾ തല താഴ്ത്തി..... "ചായ ഉണ്ടാക്കാനൊക്കെ എന്റെ ഭാര്യക്ക് അറിയോ.... എന്തായാലും കൊള്ളാം.....

പിന്നെ.... എന്റെ പൊന്നുമോള് അതികം സന്തോഷിക്കണ്ട..... നിന്നെ ഈ വീടിന്റെ മരുമകൾ ആക്കാൻ എന്റെ അച്ഛനും അമ്മയ്ക്കും വലിയ ആഗ്രഹമായിരുന്നു..... ഇപ്പൊ അത് നടന്നു..... നീ അറിയാതെ ആണെങ്കിൽ കൂടി അവരുടെ മരണത്തിന് കാരണം നീയാണ്.... നിനക്കറിയാവുന്നതുമാണ്.... അതിനുള്ള പക ചെറിയ തോതിലെങ്കിലും നിനക്ക് ഞാൻ തന്നിരിക്കും.... കേട്ടോടി.... കൊല്ലാനുള്ള ദേഷ്യം ഉണ്ട്.... പക്ഷെ അത് ചെയ്യാത്തത് രണ്ട് കാരണങ്ങൾ കൊണ്ടാണ്.... ഒന്ന് നീ ഇപ്പൊ എന്റെ ഭാര്യയാണ്.... നീ എങ്ങാനും തട്ടിപോയാൽ ആ കുറ്റം എങ്ങനെ ആയാലും എനിക്ക് തന്നെ വരും... പിന്നെ ഒന്ന്... നീ അറിഞ്ഞു കൊണ്ട് ചെയ്തതല്ല.... ഇതുകൊണ്ട് മാത്രം നിന്നെ വെറുതെ കൊല്ലാതെ വിടുന്നെ.... ഞാൻ നിന്നെ kiss ചെയ്യുന്നുണ്ട് എന്ന് വച്ച് എനിക്ക് നിന്നോട് ആ പഴയ സ്നേഹം ഉണ്ടെന്നു വിചാരിക്കണ്ട..... എന്തായാലും കെട്ടി... അപ്പൊ എന്റെ ആവിശ്യം നിറവേറ്റാം എന്ന് വച്ചിട്ടാണ്.... കേട്ടോടി 🤬🤬🤬മോളെ" അവന്റെ സംസാരം കേട്ടതും ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു... അഭി മുകളിൽ നിന്നും താഴേക്ക് വന്നതും കണ്ടത്....

ദേവിന്റെ മടിയിൽ ഇരിക്കുന്ന ആമിയെ ആണ്.. "അയ്യേ.... ഇവർക്ക് ഈ റൊമാൻസ് ഒക്കെ റൂമിൽ വച്ച് ചെയ്തൂടെ... ഇത് പബ്ലിക് ആയിട്ട് ഹാളിൽ വച്ചോ..... എന്തൊക്കെ കാണണോ എന്തോ...." മനസ്സിൽ പറഞ്ഞുകൊണ്ട് അഭി വന്നവഴിയേ തിരികെ പോയി... ആമി വേഗം അവനിൽ നിന്നും അടർന്നുമാറി കണ്ണുനീർ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അവനോടുള്ള ദേഷ്യം മുഴുവനും പാത്രങ്ങളിൽ തീർത്തു.... കുറെ നേരം കഴിഞ്ഞ ശേഷം അഭി താഴേക്ക് വന്നു... "ഏട്ടത്തി.... " ആമിയെ പിന്നിലൂടെ ചേർത്തുപിടിച്ചുകൊണ്ട് അഭി കൊഞ്ചലോടെ വിളിച്ചു.... അവൾ കാണാതെ കണ്ണുകൾ തുടച്ചുകൊണ്ട് ആമി അഭിയെ ചേർത്തു പിടിച്ചു.... അവരുടെ സ്നേഹപ്രകടനം കണ്ടുകൊണ്ടാണ് ദേവ് അടുക്കളയിലേക്ക് വന്നത്..... "എന്താണിവിടെ ഒരു ബഹളം.... " ദേവ് സ്ലാബിന്റെ മണ്ടയിൽ കേറി ഇരുന്നുകൊണ്ട് ചോദിച്ചു.... ദേവിനെ കണ്ടതും ആമിയുടെ മുഖം ഇരുണ്ടു... "ഞാനും എന്റെ നാത്തൂനും ഒന്ന് സ്നേഹിച്ചതാണെന്റെ ചേട്ടാ... " "Ohh ആയിക്കോട്ടെ മാഡം... " അഭിക്ക് ഒരു call വന്നതും അവൾ പുറത്തേക്ക് പോയി...

"ഇവിടുത്തെ ജോലി ഒക്കെ കഴിഞ്ഞെങ്കിൽ ഈ വീടും മുറികളും ഒന്ന് ക്ലീൻ ആക്കണം .. നീ ഒറ്റക്ക്... പിന്നെ ചെടിക്കൊക്കെ വെള്ളവും നനക്കണം... കേട്ടല്ലോ... അഭിയെ ഒന്നിനും വിളിച്ചു പോകരുത്.... വേഗം ചെയ്യാൻ നോക്ക്..." "മനസ്സില്ല ചെയ്യാൻ... തന്റെ വേലക്കാരി ഒന്നുമല്ല ഞാൻ..... " എന്ന് പറയാണമെന്നുണ്ടെങ്കിലും അവന്റെ സ്വഭാവം അറിഞ്ഞു വെച്ചുകൊണ്ട് വെറുതെ വായിൽ ഇരിക്കുന്നതു കേക്കേണ്ടന്ന് കരുതി മൗനം പാലിച്ചു... അവളെ ഒന്നുകൂടി നോക്കിയശേഷം അവൻ റൂമിലേക്ക് പോയി.... വീട് മുഴുവൻ ക്ലീൻ ആക്കിയശേഷം അവൾ നന്നേ തളർന്നിരുന്നു.... കല്യാണപിറ്റേന്ന് തന്നെ ജോലി ഒന്നും ചെയ്യേണ്ടന്നും സഹായിക്കാമെന്നൊക്കെ അഭി പറഞ്ഞെങ്കിലും അവളെ ഒന്നിനും സമ്മതിക്കാതെ എല്ലാ ജോലിയും അവൾ താനെ തീർത്തു... വെളിയിലേക്ക് ഇറങ്ങി ആ വലിയ വീടിന്റെ മുറ്റം മുഴുവൻ അടിച്ചു വാരി...

മുറ്റത്തെ ചെടിക്ക് ക്ഷീണിച്ചു നിന്നുകൊണ്ട് വെള്ളം ഒഴിച്ചു കൊടുക്കുന്ന ആമിയെ നോക്കിയിയതും എന്തുകൊണ്ടോ പാവം തോന്നി.... മുകളിലെ ബാൽക്കണിയിൽ നിന്നുകൊണ്ട് അവളെ വീക്ഷിക്കുന്ന ദേവിനെ ആമി കണ്ടതുമില്ല... ആമിയുടെ മുന്നിലായി ഒരു കാർ വന്നു നിന്നതും അവൾ ഞെട്ടികൊണ്ട് കുറച്ചു ബാക്കിലേക്ക് നീങ്ങിനിന്നു... കാറിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടതും ഞെട്ടികൊണ്ട് കൈയിൽ നിന്നും വെള്ളം നനച്ചുകൊണ്ടിരുന്ന ഓസ് താഴെ വീണു.... പേടിയോടെ അകത്തേക്ക് നോക്കി.... ദേവിനും ദേഷ്യം വരുന്നുണ്ടായിരുന്നു... "അവളെ ആര് എന്ത് ചെയ്താലും എനിക്കെന്താ.... എന്റെ ശത്രു മാത്രമാണ് അവൾ... " മനസ്സിനെ കടിഞ്ഞാണിട്ടു നിർത്തികൊണ്ട് അവൻ ബാൽക്കണിയിൽ നിന്നും റൂമിലേക്ക് പോയി ബെഡിൽ കണ്ണടച്ച് കിടന്നു.... കാറിൽ നിന്നും ഇറങ്ങിയ ശേഷം അയാൾ ആമിയുടെ അടുത്തേക്ക് നടന്നടുത്തു............  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story