അസുരപ്രണയം: ഭാഗം 16

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"അവളെ ആര് എന്ത് ചെയ്താലും എനിക്കെന്താ.... എന്റെ ശത്രു മാത്രമാണ് അവൾ... " മനസ്സിനെ കടിഞ്ഞാണിട്ടു നിർത്തികൊണ്ട് അവൻ ബാൽക്കണിയിൽ നിന്നും റൂമിലേക്ക് പോയി ബെഡിൽ കണ്ണടച്ച് കിടന്നു.... കാറിൽ നിന്നും ഇറങ്ങിയ ശേഷം അയാൾ ആമിയുടെ അടുത്തേക്ക് നടന്നടുത്തു.... "എന്താണ് മോളെ.... ഇങ്ങനെ നോക്കുന്നെ.... ഞാൻ മാത്രമല്ല നിന്റെ മുറച്ചെറുക്കൻ കൂടി ഉണ്ട്.... ഡാ ഇറങ്ങി വാ... നിന്റെ പെണ്ണ് ഇവിടെ ഉണ്ട്.... " സുരേദ്രൻ ആമിയെ അടിമുടി നോക്കികൊണ്ട് പറഞ്ഞ ശേഷം കാറിലേക്ക് നോക്കി വിളിച്ചു പറഞ്ഞു... കാറിൽ നിന്നും വിശാൽ ഇറങ്ങി വന്നതും അന്ന് ഒരിക്കൽ അവൻ ഉപദ്രവിക്കാൻ വന്നത് ആമിക്ക് ഓർമ വന്നു.... "നിങ്ങളെന്താ ഇവിടെ.... എന്നെ ഇവിടെയും സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ലേ.... " കണ്ണുനിറച്ചുകൊണ്ട് അവൾ പറഞ്ഞതും സുരേദ്രൻ കുറച്ചുകൂടി അവളുടെ അടുത്തേക്ക് വന്നു... "എന്താ മോളെ ഈ പറയുന്നേ.... മോളു ഇവിടെ അത്ര സന്തോഷത്തിൽ അല്ലന്നാണല്ലോ ഞാൻ അറിഞ്ഞേ... അതുകൊണ്ട് ഞങ്ങള് മോളെ കൊണ്ട് പോകാൻ വന്നതാ.... ഇങ് വന്നേ.... "

അയാൾ അവളെ പിടിക്കാനായി ആഞ്ഞതും ആമി അകത്തേക്ക് ഓടാൻ നോക്കി ഒരടി എടുത്ത് വച്ചതും വിശാൽ അവളുടെ കൈയ്യിൽ കേറി പിടിച്ചുകൊണ്ട് അവനോടടുപ്പിച്ചു.... "എങ്ങോട്ടാടി ഈ ഓടി ഒളിക്കുന്നെ.... നിന്റെ മാറ്റവന്റെ അടുത്തേക്കാണോ... അവൻ എന്നും ഓഫീസ് ഇൽ പോകുന്ന സമയം നോക്കിയ ഞങ്ങൾ വന്നേ... ഇപ്പൊ അവൻ ഇവിടെ കാണില്ലെന്നും അറിയാം..." (പാവങ്ങൾക്ക് അറിയില്ലല്ലോ.... അസുരൻ ഇവിടെ തന്നെ ഉണ്ടെന്ന് 🤭) "വിടെന്നെ.... വിടാൻ.... ദേവേട്ടാ..... " അകത്തേക്ക് നോക്കി അവൾ ഉറക്കെ കരഞ്ഞു.... അടുത്തൊന്നും വീടില്ലാത്തത് കൊണ്ട് തന്നെ അയൽക്കാരെ ഒന്നും അവിടെ കാണാനില്ലായിരുന്നു... അവളുടെ വിളി കേട്ടതും വിശാൽ ഒന്ന് ഭയന്നു... ഇനി ദേവ് ഇവിടെ ഉണ്ടോയെന്നു അവൻ സംശയിച്ചു... അവന്റെ പിടി ഒന്ന് അയഞ്ഞതും ആമി അവനെ ശക്തിയിൽ തള്ളിമാറ്റി അകത്തേക്ക് ഓടി.... രണ്ട് സ്റ്റെപ് കയറിയതും എന്തിലോ ചെന്നിടിച്ച് പിന്നിലേക്ക് മറിയാൻ പോയതും രണ്ട് കൈകൾ അവളെ വലയം ചെയ്തിരുന്നു.... ആമി കണ്ണ് തുറന്നു നോക്കിയതും മുന്നിൽ അതാ full കലിപ്പ് മൂഡിൽ നിക്കുന്നു അസുരൻ....

അവളെ നേരെ നിർത്തി കൊണ്ട് അവൻ മുന്നിൽ പേടിച്ചു വിറച്ചു നിൽക്കുന്ന രണ്ട് മഹാന്മാരെയും മാറി മാറി നോക്കി.... ആർക്കാടാ എന്റെ ഭാര്യയെ തൊടേണ്ടത്.... പറയെടാ.... മീശയും മുറുക്കി മുണ്ടും മടക്കി കുത്തി മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് അവൻ ഉറക്കെ ചോദിച്ചു.... ശബ്ദം കേട്ടിട്ട് അപ്പോഴേക്കും അഭി വന്നിരുന്നു..... "ഞാനും എന്റെ പെണ്ണും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും.... അതൊന്നും പുറത്തുള്ളവരോട് പറയേണ്ട ആവിശ്യമില്ല.... ഞാൻ ഇവളെ ചിലപ്പോ തല്ലും കൊല്ലും... അത് ഞങ്ങൾക്കിടയിലുള്ള പ്രശ്നം.... പക്ഷെ മറ്റൊരുത്തൻ അവളെ ഒന്ന് തൊടുന്നത് പോലും എനിക്കിഷ്ട്ടല്ല.... അങ്ങനെയുള്ള അവളെ നീ ബലമായി പിടിച്ചു വച്ചു അല്ലെ.... പൊന്നുമോനേ വിശാൽ.... നിന്നെ അന്നേ തീർക്കേണ്ടതായിരുന്നു... അത് ചെയ്യാത്തത് പോട്ടെന്ന് വച്ചിട്ടാണ്... അപ്പൊ പിന്നേം നീ എന്റെ കൈയ്യിന്ന് വാങ്ങിയേ അടങ്ങു അല്ലെ.... " വിശാലിന്റെ മുഖത്തേക്ക് ശക്തിയിൽ അടിച്ചുകൊണ്ട് ദേവ് പറഞ്ഞു... "നിന്നോടൊക്കെ കേറി പോവാൻ പ്രത്യേകം പറയണോ..... കേറി പോടീ...."

അഭിയേയും ആമിയെയും നോക്കി ദേവ് അലറിയതും രണ്ടും അപ്പൊ തന്നെ സ്ഥലം വിട്ടു.....കുറെ നേരം കഴിഞ്ഞിട്ടും ദേവിനെ കാണാതായതും റൂമിൽ ഇരുന്ന ആമി പുറത്തേക്ക് പോകാൻ തീരുമാനിച്ചു കൊണ്ട് എണീറ്റ് ഹാളിലേക്ക് നടന്നതും ദേവും അക്കുവും കൂടി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു... പുറത്ത് പോലീസ് ജീപ്പിന്റെ ശബ്ദവും അവന്റെ കൈയ്യിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കാൺകെ ആമിയുടെ ഉള്ളൊന്നു കാളി.... "അയ്യോ എന്താ പറ്റിയെ.... ബ്ലഡ് ഒക്കെ വരുന്നുണ്ടല്ലോ... അവര് നിങ്ങളെ എന്തെങ്കിലും ചെയ്തോ.... " വേവലാതിയോടെ അവന്റെ കൈയ്യിലൊക്കെ പിടിച്ചുകൊണ്ട് പറയുന്ന ആമിയെ ദേഷ്യത്തോടെ നോക്കികൊണ്ട് അവളുടെ കൈ തട്ടി എറിഞ്ഞു... "മാറി നിക്കെടി അങ്ങോട്ട്... സുഖവിവരം തിരക്കാൻ വന്നേക്കുന്നു... " അവളെ തള്ളിമാറ്റികൊണ്ട് അവൻ വേഗത്തിൽ മുറിയിലേക്ക് പോയി.... അവൻ പോകുന്നത് തന്നെ കണ്ണുനിറച്ചുകൊണ്ട് നോക്കിനിക്കുന്ന ആമിയെ അക്കു സമാധാനിപ്പിക്കാൻ നോക്കി.. "ആമി ഡോ താൻ കുറച്ചൂടി ബോൾഡ് ആയിട്ട് പെരുമാറു....

അവന് ഒന്നും പറ്റിട്ടില്ല... അവന്മാരെ ഇവൻ പഞ്ഞിക്കിട്ടിട്ടുണ്ട്... അടിച്ച് ഇഞ്ച പരുവം ആക്കി.... എന്നെ വിളിച്ചിട്ട് പോലീസ് ഇനെയും കൂട്ടി വരാൻ പറഞ്ഞിട്ട ഞാൻ വന്നേ.... എങ്ങനെ പോയാലും അവരുടെ ശല്യം ഇനി ഒരു വർഷത്തേക്ക് ഉണ്ടാവില്ല...ഇപ്പൊ നീ മുകളിലോട്ട് പോവണ്ടാട്ടോ... ആള് നല്ല കലിപ്പിൽ ആണ്.... അല്ല നിന്നെ അവന്മാര് ആരെങ്കിലും ഒന്ന് തൊടുക എങ്ങാനും ചെയ്തോ... " "Mm... എന്നെ ബലമായി ചേർത്തു പിടിച്ചു... അപ്പോഴാ sir അങ്ങോട്ട് വന്നത്.. " "Ooho... അപ്പൊ വെറുതെ അല്ല അവനിത്ര കലിപ്പ്.... സ്വന്തം ഭാര്യയെ ആരെങ്കിലും കേറി പിടിക്കുന്നത് കണ്ടാൽ ഏത് ആണിന ദേഷ്യം വരാത്തത്.... പിന്നെ... നിന്നോട് അവന് പക എന്താണെന്ന് എനിക്കറിയാം...... നീ ഇങ്ങനെ ഇത്ര പാവമായി പെരുമാറിയാൽ അവൻ ഇനിയും വെറുപ്പ് കാണിക്കും.... അവൻ ഒന്ന് പറഞ്ഞാൽ കിടന്ന് മോങ്ങാതെ തിരിച്ചു പറയണം... കേട്ടല്ലോ.... അല്ലാതെ അവന്റെ മുന്നിൽ പിടിച്ചുനിക്കാൻ പറ്റില്ല.... അപ്പോ പറഞ്ഞതൊക്കെ കേട്ടല്ലോ...." അക്കു അത് പറയുമ്പോൾ അവൾക്കും തോന്നിയിരുന്നു കരഞ്ഞാൽ ഒന്നും ചെകുത്താന് മാറ്റം ഉണ്ടാവില്ലെന്ന്...

വൈകുന്നേരം ചായയുമായി അവന്റെ അടുത്തേക്ക് വിറക്കുന്ന കാലുകളോടെ അവൾ നടന്നു നീങ്ങി... "Sir... ചാ... ചായ " ജനലരികിൽ നിക്കുന്ന ദേവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞതും ദേവ് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.... മറുപടി കൊടുക്കാതെ ചായ പോലും വാങ്ങാതെ അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു നിന്നു..... "Sir ചായ.... പറഞ്ഞത് കെട്ടില്ലെന്നുണ്ടോ.... ഹലോ " പിന്നെയും പിന്നെയും അവനെ വിളിച്ചതും ദേഷ്യത്തോടെ ദേവ് ആ ചായ തട്ടി എറിഞ്ഞു...... "നിനക്ക് എന്താടി ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ എന്നെ വന്ന് ശല്യം ചെയ്യുന്നത്..... ഒരു പണിയും ഇല്ലെങ്കിൽ ദേ ഈ ചരിഞ്ഞു കിടക്കുന്ന ചായ തുടച്ചെടുക്ക്... റൂം full ക്ലീൻ ആക്ക്... ചെയ്യടി.... " തറയിൽ പൊട്ടിച്ചിതറി കിടക്കുന്ന ഗ്ലാസ്സിലേക്കും ദേവിന്റെ മുഖത്തെക്കും ആമി ദേഷ്യത്തോടെ നോക്കി... "ചായ വേണ്ടെങ്കിൽ വാ തുറന്നു പറയണം അല്ലാതെ ഇങ്ങനെ തട്ടികളയ അല്ല വേണ്ടത്... " ആമി ശബ്ദമുയർത്തി സംസാരിച്ചതും ദേവിന് കുറച്ചുകൂടി ദേഷ്യം ഇരട്ടിച്ചു... കൊടുത്തു ഒന്ന് അവളുടെ കവിളിൽ...

"എന്നോട് തർക്കുത്തരം പറയാൻ നീ ആരാടി 🤬🤬മോളെ... മര്യാദയ്ക്ക് വൃത്തിയാക്കിക്കോ.... ചെയ്യടി... " അവന്റെ അടിയിൽ കവിൾ തടവിക്കൊണ്ട് ദേഷ്യത്തോടെ ദേവിനെ നോക്കി.... "ഇനി താൻ പറയുന്നത് കേക്കാൻ എനിക്ക് മനസ്സില്ല...." അതും പറഞ്ഞുകൊണ്ട് ചവിട്ടി തുള്ളി അവൾ താഴേക്ക് പോയി... "ങേ 🙄... ഇവൾക്കിതെന്താ പെട്ടെന്ന് പറ്റിയെ.... വഴക്കുണ്ടാക്കിയാലും അവൾ തന്നെ ജോലി ചെയ്തോളും... തുടക്കാനുള്ള തുണി എടുക്കാൻ പോയതാവും.... " പോയ അതേ സ്പീഡിൽ തന്നെ ആമി വന്നു കൈയ്യിൽ ഒരു തുണിയും ചവറുവാരിയും ഉണ്ട്.... "മ്മ്... വേഗം തുടച്ചിട്ട് പോവാൻ നോക്ക്.... " ദേവ് പറഞ്ഞു നാവ് അകത്തേക്ക് ഇട്ടതും ആമി ആ തുണിഎടുത്ത് അവന്റെ മണ്ടക്ക് എറിഞ്ഞു കൊടുത്തു... "താൻ ചെയ്ത തെറ്റ് താൻ തന്നെ തിരുത്തണം... മര്യാദയ്ക്ക് വൃത്തി ആക്കിക്കോ.... അല്ലാതെ ഈ റൂമിൽ നിന്നും പൊന്നുമോൻ ഇറങ്ങാന്ന് വിചാരിക്കണ്ട.... " "ഡീ.... എന്നോട് കൽപ്പിക്കാൻ നീ ആരാടി.... ഭർത്താവ് ഇങ്ങനെ ഒക്കെ കാണിച്ചാലും എന്ത് പറഞ്ഞാലും അത് അനുസരിക്കണം . അല്ലാതെ തിരിച്ച് ഇങ്ങോട്ട് പറയ അല്ല വേണ്ടത്.... " "അതേത് ഭരണഘടനയിൽ ആണാവോ പറഞ്ഞേക്കുന്നത്..... ഇങ്ങോട്ട് കേറി ചൊറിയാൻ നിന്നാൽ അങ്ങോട്ട് മാന്താനും ഭാര്യമാർക്കറിയാം....

ഇപ്പൊ തത്വം പറയാതെ മര്യാദയ്ക്ക് വൃത്തിയാക്കാൻ നോക്ക്...... എടുത്തേറിയുമ്പോ ഓർക്കണമായിരുന്നു.... ഈ കലിപ്പ് മാറ്റാൻ പറ്റുമോ എന്ന് അറിയണമല്ലോ...'' ദേവ് അത് കേട്ടതും ദേഷ്യത്തോടെ അവളുടെ കഴുത്തിന് കുത്തിപിടിക്കാൻ വന്നതും ആമി മുന്നിലേക്ക് ഒരു വെജിറ്റബിൾ കട്ട് ചെയ്യുന്ന കാത്തിയെടുത്തു അവന് നേരെ കാട്ടി.... ഞെട്ടി.... അസുരൻ അടപടലം ഞെട്ടി... "ഇതെന്താ...."(ദേവ്) "കണ്ടിട്ട് സാൻവിച്ചാണെന്ന് തോന്നുന്നില്ലല്ലോ... നല്ല മൂർച്ചയുള്ള കത്തിയാണ്... എന്നെ ഇനി തൊട്ടാൽ ആ കൈ ഞാൻ വെട്ടും.... എനിക്ക് അതിലൊരു ബുദ്ധിമുട്ടും ഇല്ല.... മര്യാദയ്ക്ക് അത് വൃത്തിയാക്ക്.... ചെയ്യാൻ അല്ലെ പറഞ്ഞെ... ചെയ്യാൻ...." ആമി കലിപ്പിൽ പറഞ്ഞതും നിന്നെ ഞാൻ പിന്നെ എടുത്തോളാമെടി എന്ന എക്സ്പ്രഷനും ഇട്ട് ദേവ് തുണിയും എടുത്തുകൊണ്ടു തറയിൽ കിടക്കുന്നതൊക്കെ വൃത്തിയാക്കി... ആമിക്ക് ചിരി പൊട്ടിയെങ്കിലും കടിച്ചമർത്തി.... Phone എടുത്തു പാട്ട് വച്ചു അതും നല്ല സൗണ്ടിൽ... 🎶🎶🎶പൊടിപാറും പൂരമല്ലേ.... പകയേറും അങ്കമല്ലേ.... പടവെട്ടി പാരവെക്കാൻ.... പണികൾ പതിനെട്ടുമല്ലെ... പോക്കിരിയെ i hate u... പീക്കിരി ചെക്കാ hate u....🎶🎶🎶 പാട്ടിന്റെ ഇടക്ക് ഇടക്ക് അവൾ അവനെ കോക്രി കുത്തി കാണിക്കുന്നുണ്ടായിരുന്നു.....

പാട്ട് കൂടെ കേട്ടതും ദേവിന് ദേഷ്യം കേറി ജോലി വേഗം ചെയ്തു.... "പോടീ കോപ്പേ.... " "നീ പോടാ മരത്തലയാ.... " "നീ ഇങ്ങു വാ രാത്രി... കാണിച്ചു തരാട്ടോ നിനക്ക്...." "Hoo... ആണോ.... താൻ പറ്റുന്നത് ആണാണെങ്കിൽ ചെയ്തു കാണിക്ക്.... " "ആണാണോ അല്ലയോ എന്ന് നിനക്ക് രാത്രി കാണിച്ചു തരാമെടി ഡാകിനി.... " അവനെ നോക്കി രണ്ട് കൊക്രിയും കുത്തി കാണിച്ചുകൊണ്ട് ആമി പുറത്തേക്ക് ഓടി.... രാത്രി ആമിയെയും നോക്കി പ്രത്യേക ചിരിയിൽ കട്ടിലിൽ ഇരിപ്പുണ്ട്.... രാത്രി കുറെ വൈകിയാണ് ആമി റൂമിലേക്ക് വന്നത്... "Ohh വന്നോ.... ഇപ്പൊ പൊന്നുമോള് ആ പാട്ട് ഇട്... ഞാൻ കാണിച്ചു തരാം ബാക്കി പൂരം... നീ ഇങ്ങു വാ.... " അവൻ അതും പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്നതും ആമി കൈകൊണ്ട് അവനെ തടഞ്ഞു നിർത്തി.... "എനിക്ക് ഡിവോഴ്സ് വേണം.... " അവളെ കേറി ആക്രമിക്കാൻ ചെന്ന ദേവ് shock ഏറ്റപോലെ നിന്നു.... "എന്താ.... "(ദേവ്) ""I want to divorce..."" ......  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story