അസുരപ്രണയം: ഭാഗം 18

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"""I think.... നിങ്ങളുടെ wife ഇപ്പോഴും ജീവനോടെ ഉണ്ട്.... """ "What...... " വിശ്വാസം വരാതെ ദേവ് ഞെട്ടി പോയിരുന്നു..... കത്തിചാമ്പലാകുന്ന ആമിയുടെ ശരീരം നേരിൽ കണ്ടതാണവൻ.... അങ്ങനെയുള്ള അവന് അത് ഒഴിക്കലും അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..... "Sir.... എന്തൊക്കെയാ ഈ പറയുന്നേ..... " "അതെ ദേവ്..... നിങ്ങളുടെ wife ഇനെ കണ്ടവരുണ്ട്.... But ആ കുട്ടീടെ അവസ്ഥ ഇപ്പൊ..... " അയാൾ മുഴുവനാക്കാതെ നിർത്തി.... ദേവിനോട് എങ്ങനെ പറയുമെന്നുള്ള ചിന്തയിൽ ആയിരുന്നു അയാൾ... ഒരു ഭർത്താവും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത.... "അവൾക്കെന്താ.... എന്താ പറ്റിയെ... പറയ്... " അവൻ വീണ്ടും വീണ്ടും ഒരു ഭ്രാന്തനെ പൊലെ ചോദിച്ചുകൊണ്ടിരുന്നു.... _____ രാവിലെ അവൻ ഉണരുമ്പോൾ നെഞ്ചിൽ പറ്റിപിടിച്ച് പൂച്ച കുഞ്ഞിനെ പൊലെ ഉറങ്ങുന്ന ആമിയെ അവൻ ഇമചിമ്മാതെ നോക്കി നിന്നു.... ഫാനിന്റെ കാറ്റിൽ ചെറുതായി മുഖത്തേക്ക് പാറി വീഴുന്ന മുടി അവൻ മാടി ഒതുക്കികൊണ്ട് അവളോട് ചേർന്നു കിടന്നു.... ചുണ്ടിൽ ഒരു നനുത്ത ചുംബനം നൽകികൊണ്ട് അവൻ താഴെ കിടന്ന മുണ്ട് വലിച്ചു ചുറ്റി എണീറ്റ് fresh ആവനായി കേറി... എന്തോ ശബ്ദം കേട്ടുകൊണ്ട് എണീറ്റ ആമി കാണുന്നത് ദേവിന്റെ body show ആണ്....

കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് ബോഡിയിലും മസിലിലും ഒക്കെ തൊട്ട് നോക്കുന്ന ദേവിനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... എഴുനേൽക്കാൻ തുടങ്ങിയതും മാറിൽ നിന്നും മാറി കിടക്കുന്ന പുതപ്പ് കണ്ടതും വേഗം അത് എടുത്ത് മറച്ചുപിടിച്ചു.... ഇതെല്ലാം കണ്ണാടിയിലൂടെ കണ്ട ദേവ് തിരിഞ്ഞു നിന്ന് അവളെ നോക്കി കള്ളച്ചിരി ചിരിച്ചു... കഴിഞ്ഞ് പോയ കാര്യങ്ങൾ ഓർക്കുംതോറും ആമി നാണം കൊണ്ട് ഒന്ന് ചിരിച്ചു... "എന്റെ പെണ്ണേ... നീ ഇങ്ങനെ ഇരുന്നാൽ എന്റെ കണ്ട്രോൾ പിന്നേം പോവുമേ.... ഓഫീസിൽ മീറ്റിങ് ഉള്ളതാണ് അത് നീ മുടക്കോ....." "അയ്യടാ.... അങ്ങോട്ടൊന്ന് തിരിഞ്ഞു നിന്നെ...ആ... എനിക്കൊന്നും എഴുനേൽക്കണം... " പുതപ്പ് മാറോടു ചേർത്തു വച്ചുകൊണ്ട് അവൾ പറഞ്ഞതും ദേവ് കൈ രണ്ടും മാറിൽ പിണച്ചുകെട്ടി അവളെ നോക്കി നിന്നു... "ഏട്ടാ... പുറത്തേക്ക് ഇറങ്ങു.... Plzz " അവൾ ദയനീയമായി പറഞ്ഞിട്ടും ദേവ് ഒന്ന് അനങ്ങുക പോലും ചെയ്യാതെ അവിടെ തന്നെ നിന്നു..... "നീ ഇങ്ങനെ കാത്തുസൂക്ഷിച്ചതൊക്കെ ഞാൻ ഇന്നലെ കണ്ടതല്ലെടി.. പിന്നെന്തിനാ ഞാൻ മാറുന്നെ......

ഞാൻ ഇവിടെ തന്നെ നിക്കും.... നീ പോയി fresh ആയിക്കെ...." വേറെ ഒരു മാർഗവും ആമി മടിച്ചു മടിച്ചാണെങ്കിലും എഴുനേറ്റു... തറയിൽ കിടക്കുന്ന dress എല്ലാം വാരി കൂട്ടി... പുതപ്പ് കൊണ്ട് ദേഹം മറച്ചുകൊണ്ട് ഒരൊറ്റ ഓട്ടം ആയിരുന്നു വാഷ് റൂമിലേക്ക്... അവളുടെ ഓട്ടം കണ്ടതും ദേവ് ചിരിച്ചുകൊണ്ട് ഫോൺ എടുത്ത് ഓഫീസിലേക്ക് വിളിച്ചു... ബാൽക്കണിയിൽ നിന്നു കുറെ നേരം കഴിഞ്ഞ ശേഷം റൂമിലേക്ക് വന്ന ദേവ് കണ്ടത് കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി തുവർത്തുന്ന പെണ്ണിനെ ആണ്.... കുറെ കണ്ടിട്ടുണ്ട് film ഇലൊക്കെ... കണ്ണാടിയിൽ നോക്കി നിൽക്കുന്ന ഭാര്യയെ പിറകെ ചെന്ന് കെട്ടിപിടിക്കുന്നതും സിന്ദൂരം ചാർത്തി കൊടുക്കുന്നതും ഒക്കെ... അതുപോലെ അവനും ചെയ്യാൻ plan ഇട്ടുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു ചേർന്നു നിന്നു.... വയറിലൂടെ കൈ ചുറ്റി അവളെ തന്നിലേക്ക് അടുപ്പിച്ചു.... നാണത്താൽ കുമ്പിടുന്ന കണ്ണുകളെ ആണ് അവൻ പ്രതീക്ഷിച്ചതെങ്കിലും നേരെ വിപരീതമായി കണ്ണ് കൂർപ്പിച്ചുള്ള ഒരു നോട്ടമാണ് അവനു കിട്ടിയത്....

"ന്തേടി ഇങ്ങനെ നോക്കുന്നെ....ഒന്ന് romantic ആയിട്ട് നോക്കിക്കൂടേടി കൂതറെ.... " അവളുടെ വയറിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞതും അവൾ തിരിഞ്ഞു നിന്നു അവനെ തള്ളി മാറ്റി... "ഞാൻ ഇപ്പൊ കൂതറ ആയല്ലേ ഞാൻ.... ഇന്നലെ രാത്രി ഇതൊന്നും പറഞ്ഞില്ലല്ലോ.... ദേഹം മുഴുവൻ ഇപ്പോഴും വേദനിക്കുവാണ്... ദുഷ്ടൻ.... എന്നിട്ട് പിന്നേം വന്നിരിക്കുന്നു റൊമാൻസ് കാണിക്കാൻ... പൊക്കോണം ഇവിടുന്നു..." പരിഭവത്തോടെ പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് പോകാൻ നിന്നതും അവന്റെ പിടി അവളുടെ കൈയ്യിൽ വീണിരുന്നു... അവളെ വലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ട ശേഷം മുഖം കൈകുമ്പിളിൽ എടുത്തു.. അവളുടെ നെറ്റിയോട്‌ അവന്റെ നെറ്റി മുട്ടിച്ചു... "Srry പെണ്ണെ.... വേദനിച്ചു എന്നറിയാം.... പറ്റിപ്പോയി srry.. പിണങ്ങല്ലേടി... ഇത്രയും നാൾ ദേഷ്യം കാണിച്ചു നടന്നെങ്കിലും ഉള്ളിൽ സ്നേഹം ഉണ്ടായിരുന്നു... അത് മുഴുവൻ പുറത്തെടുത്തപ്പോ കുറച്ചു കൂടി പോയി ഇന്നലെ.... ക്ഷമിച്ചേക്കെടി... " "Srry ഒന്നും വേണ്ടാ... ഇപ്പൊ എന്റെ ഏട്ടൻ ഓഫീസ് ഇൽ പോകാൻ നോക്ക്... എനിക്ക് കുറച്ചു ജോലി ഉണ്ട്...

ഞാൻ പോട്ടേ.... താഴേക്ക് വാ ഞാൻ kofee എടുത്ത് വെക്കാം.... " അവൾ അവനിൽ നിന്നും അകന്നുമാറാൻ നോക്കി എങ്കിലും അവന്റെ ബലത്തിനു മുന്നിൽ ഒന്നും നടന്നില്ല... സംശയത്തോടെ അവനെ നോക്കിയതും അവൻ സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറുകയിൽ ചാർത്തി... "ഇപ്പൊ മറന്നത് ഇരിക്കട്ടെ... ഇനി എങ്ങാനും ഇത് ഇടാൻ മറന്നാൽ നീ എന്റെ തനി സ്വഭാവം കാണും....കേട്ടല്ലോ... " "ഉവ്വേ... കേട്ടു... "(ആമി) "മ്മ്മ്... എങ്കിൽ പൊയ്ക്കോ.... അതിനു മുൻപേ.... ഞാൻ ഒരു കാര്യം ഇങ്ങെടുക്കുവാണേ..." അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തിരുന്നു.... മതിവരാതെ ആ ചുണ്ടുകളുടെ മാധുര്യം ആവോളം അറിഞ്ഞ ശേഷം അവയെ അവൻ മോചിപ്പിച്ചു.... "ഇനി പൊക്കൊളു മാഡം.... " "Ohh ശെരി സർ..... " ______ "അഭി... എടീ.... Plz.. പിണങ്ങല്ലേ.... ഒന്ന് പറഞ്ഞോട്ടെ.... നിനക്ക് എന്തോ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്...അല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല... അവൾ എന്റെ നല്ലൊരു ഫ്രണ്ട് മാത്രമാണ്.... ഒന്ന് മനസ്സിലാക്ക്.... ഞാൻ എനിക്ക് ഇങ്ങനെ ഒരു ഫ്രണ്ട് ഉള്ള കാര്യം നിന്നോട് പറഞ്ഞില്ല ....

അത് തെറ്റ് തന്നെയാണ്.... അല്ലാതെ നീ വിചാരിക്കുന്ന പോലെയൊന്നും ഇല്ല...... എന്തായാലും നമുക്ക് വീട്ടിൽ പോയി സംസാരിക്കാം... അല്ലാതെ ഈ പബ്ലിക് റോഡിൽ അല്ല... വാ വീട്ടിലേക്ക് പോകാം.... " അവളുടെ കൈയ്യിൽപിടിച്ചുകൊണ്ട് അവൻ തിരികെ നടക്കാൻ ആഞ്ഞതും അഭി അവന്റെ കൈ കുടഞ്ഞെറിഞ്ഞു.... "എനിക്കൊന്നും കേൾക്കണ്ട....നിങ്ങൾ തമ്മിൽ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാ അവൾ നിങ്ങളോട് തോട്ടി ഉരുമ്മി ഇരുന്നത്.... എന്നോട് എന്തോ മീറ്റിങ് ഉണ്ടെന്ന് പറഞ്ഞിട്ട് അല്ലെ രാവിലെ പോയത്... ഇതായിരുന്നോ മീറ്റിങ്..... ഒരുമിച്ച് നിക്കുന്നു... തൊട്ട് ഉരുമ്മി നിന്നു selfi എടുക്കുന്നു... എന്തൊക്കെ ആണ് ഇതൊക്കെ.... മുൻപ് നിങ്ങൾപറഞ്ഞിട്ടുണ്ട് വേറെ ഒരു പെണ്ണിനെ ഇഷ്ട്ടം ആണെന്ന്.... സത്യം പറയ് അവൾ അല്ലെ ഇവൾ.... " അവരുടെ വഴക്ക് കണ്ടിട്ട് ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അക്കുവിന് ദേഷ്യം വന്നതും അവൻ അവൾക്കിട്ട് ഒന്ന് പൊട്ടിച്ചു... "എങ്ങോട്ടേലും പോടീ... പോ... പറഞ്ഞാലും മനസ്സിലാവില്ല.... "

അത്രയും പേരുടെ മുന്നിൽ വച്ച് അടിച്ചതിനു അല്ലായിരുന്നു അവളുടെ സങ്കടം.... ഇന്നേവരെ തന്നെ ഒന്ന് നോവിക്കാത്ത അവൻ ഇന്ന് തല്ലിയിരിക്കുന്നു.... കൈകൊണ്ട് കവിളിൽ പൊത്തി പിടിച്ചുകൊണ്ട് അവൾ കരഞ്ഞു... "പോകുവാ ഞാൻ.... ഇനി നിങ്ങളുടെ ജീവിതത്തിൽ വരുന്നില്ല... " "ആഹ്... പോടീ... സന്തോഷം.. " അവൻ അത് പറയും എന്ന് വിചാരിച്ചിരുന്നതേ ഇല്ലാത്തതിനാൽ ആവാം കണ്ണ് തുടച്ചുകൊണ്ട് വേഗത്തിൽ നടന്നു.... റോഡ് ക്രോസ്സ് ചെയ്യാനായി നടന്നതും കണ്ണിൽ ഇരുട്ട് കേറും പൊലെ അവൾക്ക് തോന്നി.... തലചുറ്റുന്നത് പൊലെ തോന്നിയതും അവൾ എങ്ങനെ ഒക്കെയോ കാലടി മുന്നോട്ട് വച്ചതും എതിരെ വരുന്ന ലോറി അഭിയെ ഇടിച്ചു തെറുപ്പിച്ചു.... ദേഷ്യത്തോടെ അവളെ തന്നെ നോക്കിനിൽക്കുന്ന അക്കു അവളെ ലോറി ഇടിച്ച് തെറുപ്പിക്കുന്നത് നേരിൽ കണ്ടു.... വിളിക്കാൻ പോലും നാവ് പൊന്തിയില്ല അവന്റെ... കാലുകൾക്ക് ബലം കുറയുന്നത് പൊലെ..........  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story