അസുരപ്രണയം: ഭാഗം 20

asura pranayam ponnu

എഴുത്തുകാരി: പൊന്നു

അഭിയെ നോക്കി കുറച്ചു നേരം നിന്ന ശേഷം പോക്കറ്റിൽ നിന്നും താലി എടുത്തു... അവളുടെ കഴുത്തിലായി ചാർത്തി..... സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ആവാം.... അവളുടെ മിഴികൾ നിറഞ്ഞ് ചെന്നിയിലൂടെ ഒഴുകി ഇറങ്ങി..... കയ്യിലെ സിന്ദൂരചെപ്പ് തുറന്ന് ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി... ദേവും ആമിയും ആദ്യം ഞെട്ടി എങ്കിലും പിന്നീട് ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... പെങ്ങൾ സുരക്ഷിതമായ കൈകളിൽ ആണ് ഉള്ളത് എന്നത് അവന് ആശ്വാസം ഏകി..... "എനിക്കിതല്ലാതെ വേറെ വഴി ഇല്ലായിരുന്നെടാ..... മറ്റൊരാള് വന്ന് ഇവളെ പരിചരിക്കുന്നത് കാണാൻ എനിക്ക് വയ്യ... ഞാൻ നോക്കിക്കോളാം... മുഹൂർത്തമൊന്നും നോക്കീല... ഇവളെ പിരിഞ്ഞിരിക്കാൻ എനിക്ക് ആവില്ല ദേവ്...എന്നോട് നിങ്ങൾ പൊറുക്കണം... നിന്റെ അനുവാദം ഞാൻ ചോദിക്കായതെയാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.... Sorry..." അഭിയുടെ കൈയ്യിൽ അവൻ മുറുകെ പിടിച്ചു.... ഈ കൈ ഇനി വിടില്ല എന്നുറപ്പോടെ.... "എനിക്ക് സന്തോഷമേ ഉള്ളു... ഇവൾ നിനക്കുള്ളത് തന്നെയാ.... ഇപ്പൊ കുറച്ചു നേരത്തെ നിനക്ക് സ്വന്തം ആയി....ആഹ്... ശെരിയെന്ന... നിങ്ങൾ ഭാര്യയും ഭർത്താവും സംസാരിക്ക്.... ഞങ്ങൾ പുറത്ത് നിക്കാം... സ്വർഗ്ഗത്തിലെ കട്ടുറുമ്പാവുന്നില്ല.... "

അക്കുവിനെ ഒന്ന് ഇരുത്തി നോക്കികൊണ്ട് ആമിയെയും കൂട്ടി ദേവ് പുറത്തേക്ക് ഇറങ്ങി... അവർ പോയതും അക്കു അവളുടെ പിടക്കുന്ന മിഴികളിലേക്ക് നോക്കി.... ആ കണ്ണുകളിൽ അവൻ കാണുന്നുണ്ടായിരുന്നു അവനോടുള്ള അവളുടെ പ്രണയം... കുസൃതി ഒളിപ്പിച്ചിരുന്ന കണ്ണിൽ ഇപ്പോൾ കുസൃതി ഇല്ല.... സന്തോഷവും ഒപ്പം ഒന്നനങ്ങാൻ പോലും ആവാത്തതിലുള്ള നിരാശയും.... അവൻ മുഖം കുനിച്ചുകൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചു.... പതിയെ അഭിയുടെ ചുണ്ടിൽ ഒരു ചെറുചുംബനം നൽകികൊണ്ട് അവളുടെ കരം കൈയ്യിൽ എടുത്ത് ചുംബിച്ചു..... "ഇനി എന്നും ഞാനുണ്ടാകും നിന്റെ കൂടെ.... എത്ര നാളത്തെ ആഗ്രഹം ആണെടി ഇപ്പൊ നടന്നെ..എല്ലാം പെട്ടെന്നായിരുന്നു.... പിന്നെ ഡീ... നമ്മൾ എന്തിനാ വഴക്കിട്ടെ....ഹേ... എന്റെ കൂടെ പണ്ട് പഠിച്ച ഒരു പെണ്ണ് എന്നോട് സംസാരിക്കാൻ വന്നു.... അവളോട് ഞാനും സംസാരിച്ചു... പോകാൻ നേരം ഞാൻ പോലും പ്രതീക്ഷിക്കാതെ അവൾ എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞുകൊണ്ട് പോയി.... എന്റെ കഷ്ടകാലത്തിനു നീ എന്നെ കാണാൻ വന്നതും ഒരേ സമയം....

അവൾ എന്റെ വേറെ കാമുകി ആണെന്ന് വച്ചിട്ട് നീ വഴക്കിട്ടു പിണങ്ങി.... എന്നെ ഒന്നും സംസാരിക്കാൻ പോലും സമ്മതിച്ചില്ല...... നീ അല്ലാതെ വേറെ ഒരു പെണ്ണും ഇല്ലെടി എന്റേജീവിതത്തിൽ.... നിനക്ക് വേഗം സുഖമാവും... എന്നിട്ട് വേണം എനിക്ക് first night നടത്താൻ.... 😜" അക്കു അത് പറയുമ്പോൾ നാണം കൊണ്ടായിരിക്കാം അവളുടെ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു..... രണ്ടാഴ്ചയ്ക്ക് ശേഷം ഡിസ്ചാർജ് ആയി അവളെ വീട്ടിലെത്തിച്ചു.... അക്കു തന്നെ അഭിയെ കൈകളിൽ കോരിയെടുത്തുകൊണ്ട് റൂമിലെത്തിച്ചു... ആമി സഹായിക്കാം എന്ന് പറഞ്ഞിട്ടുപോലും അക്കു ആരെയും ബുദ്ധിമുട്ടിക്കാതെ അവളുടെ ഓരോ കാര്യവും ചെയ്തുകൊടുത്തു... കുളിപ്പിക്കുന്നതും ബാത്‌റൂമിൽ കൊണ്ട് പോകുന്നതും അടക്കം എല്ലാം അവൻ സ്വയം ചെയ്തു.... ഒരിക്കലും അവന്റെ കണ്ണിൽ കാമം നിറഞ്ഞില്ല.... പ്രണയം മാത്രം.... _____ ദിവസങ്ങൾ ഏറെ കടന്നുപോയി..... 6 മാസം കഴിഞ്ഞിട്ടും അഭി കോമ സ്റ്റേജിൽ നിന്നും മുക്തയായില്ല.... ഓരോ നിമിഷവും അവളെ കാണുമ്പോഴെല്ലാം ദേവിന്റെയും അതുപോലെ തന്നെ ആമിയുടെയും കണ്ണുനിറയും....

വീട്ടിൽ തുള്ളിച്ചാടി നടന്നവൾ ഇന്ന് ഒന്നനങ്ങാൻ പോലുമാകാതെ കിടക്കുന്നു...... ചെറുതായി കൈ അനക്കും എന്നല്ലാതെ യാതൊരു മാറ്റവും അഭിക്ക് ഉണ്ടായില്ല.... അവളുടെ ഈ അവസ്ഥക്ക് താൻ ആണല്ലോ കാരണം എന്നോർക്കുംതോറും അക്കുവിന് കുറ്റബോധത്താൽ മനസ്സ് കൈ വിട്ടുപോകുമ്പോഴും അവളെ ഒരു ദുഖവും അറിയിക്കാതെ അവൻ ചേർത്തു നിർത്തി.... രാവിലെ തന്നെ പത്രം വായിച്ചുകൊണ്ടിരുന്ന ദേവിന്റെ അടുത്തേക്ക് ആമി വന്നു... "ഏട്ടാ... ദേ ചായ.... " "Ha... അവിടെ വച്ചേക്ക്.... " പേപ്പറിൽ മാത്രം ശ്രെദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവൻ പറഞ്ഞതും ആമി അവനടുത്തായി ഇരുന്നു.... "പേപ്പർ തുറന്നാൽ പിന്നെ പീഡനവും കൊലപാതകവും തന്നെ...."(ദേവ്‌ ) ""പ്രശസ്ത tik tok താരം അറസ്റ്റിൽ..... "" മെയിൻ വാർത്തയിൽ കണ്ണുടക്കിയതും ആമി അതിൽ തന്നെ നോക്കിയിരുന്നു.... "എന്തേടി ഇങ്ങനെ നോക്കുന്നെ...." അവളെ വലിച്ചു മടിയിൽ ഇട്ടുകൊണ്ട് അവൻ ചോദിച്ചതും ആമി അവന്റെ നെഞ്ചിലായി മുഖം ഒളിപ്പിച്ചു.... "ഹേ.... എന്താ പറ്റിയെ.... പതിവില്ലാത്ത നാണം ഒക്കെ..... പറയെഡി പെണ്ണെ.... "

അവളുടെ ഇടുപ്പിൽ പിച്ചിക്കൊണ്ട് പറഞ്ഞതും പെണ്ണവനിൽ നിന്നും അകന്നുമാറി പോകാൻ നോക്കി.... പോകാൻ ശ്രെമിച്ചു എന്നല്ലാതെ ദേവ് അവളെ വിട്ടില്ല.... അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.... പതിവില്ലാത്ത വെപ്രാളവും വിറയലും ആയിരുന്നു അവൾക്ക്.... മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി... അവൾടെ പനിനീർ പൂ പോലുള്ള അധരങ്ങൾ അവൻ കവർന്നെടുത്തു..... കിതപ്പോടെ അവൾ അവനിൽ നിന്നും വിട്ടുമാറി.... "ഏട്ടാ.... " അവളുടെ സ്വരം വളരെ ആർദ്രമായിരുന്നു... "എന്തോ.... " അവളുടെ കഴുത്തിടുക്കിൽ മുഖമമർത്തി കൊണ്ട് അവൻ വിളി കേട്ടു... "അത്.... ഏട്ടാ.... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..... " എന്തുകൊണ്ടോ അവൾ വിയർക്കുന്നുണ്ടായിരുന്നു.... പറയാൻ ഒരു മടി പൊലെ....ദേവ് അവളുടെ കാപ്പി കണ്ണിലേക്ക് നോക്കി ഇരുന്നു.... ശരീരം ചൂട് പിടിക്കുന്നത് പൊലെ തോന്നി അവന്.... തന്നിലേക്ക് നീളുന്ന കൈകളെ അവൾ അന്നാദ്യമായി തടഞ്ഞുവച്ചു.... കല്യാണം കഴിഞ്ഞ ശേഷം അവളുടെ ശരീരത്തിൽ തൊടുന്നതിൽ നിന്നും അവനെ ഒരിക്കൽ പോലും തടഞ്ഞിരുന്നില്ല.... ദേവ് പെട്ടെന്ന് ഇവൾക്കിതെന്താ പറ്റിയത് എന്നറിയാതെ കൈ പിൻവലിച്ചു കൊണ്ട് അവളെ കൂർപ്പിച്ചു നോക്കി.... "ഞാനൊന്ന് പറഞ്ഞോട്ടെ plz.... എന്നിട്ട് എന്താന്ന് വച്ച ചെയ്യ്...." "Hmm.... ശരി പറയ്.... " ...........  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story