അസുരപ്രണയം: ഭാഗം 21

asura pranayam ponnu

എഴുത്തുകാരി: പൊന്നു

തന്നിലേക്ക് നീളുന്ന കൈകളെ അവൾ അന്നാദ്യമായി തടഞ്ഞുവച്ചു.... കല്യാണം കഴിഞ്ഞ ശേഷം അവളുടെ ശരീരത്തിൽ തൊടുന്നതിൽ നിന്നും അവനെ ഒരിക്കൽ പോലും തടഞ്ഞിരുന്നില്ല.... ദേവ് പെട്ടെന്ന് ഇവൾക്കിതെന്താ പറ്റിയത് എന്നറിയാതെ കൈ പിൻവലിച്ചു കൊണ്ട് അവളെ കൂർപ്പിച്ചു നോക്കി.... "ഞാനൊന്ന് പറഞ്ഞോട്ടെ plz.... എന്നിട്ട് എന്താന്ന് വച്ച ചെയ്യ്...." "Hmm.... ശരി പറയ്.... " "ഏട്ടാ അത്.... ഒരു good ന്യൂസ്‌ ഉണ്ട്.... " "എന്ത്.... Tension അടിപിക്കാതെ പറയെടി... " ചെറുതായി കലിപ്പിൽ ചോദിച്ചതും ആമി ചുണ്ട് കൂർപ്പിച്ചുകൊണ്ട് പരിഭവത്തോടെ തിരിഞ്ഞു നിന്നു.... "ഹോ... അതിനു മുൻപേ പിണങ്ങിയോ.... എടീ... ഒന്ന് നോക്ക്... " അവളോട് ചേർന്നു നിന്നുകൊണ്ട് ദേവ് പറഞ്ഞതും ആമി ദേഷ്യത്തോടെ അവനിൽ നിന്നും അകന്നു നിന്നു.... "ആമി.... ഒന്ന് മിണ്ടെടി.... പിണങ്ങി നിക്കല്ലേ... Plzz.... " അവളുടെ ഇടുപ്പിൽ അമർത്തി പിച്ചിക്കൊണ്ട് അവളിലേക്ക് ചേർന്നു നിന്നു കഴുത്തിടുക്കിൽ മുഖമമർത്തി... "ആഹ്.... മാറിനിക്ക് മനുഷ്യാ.... ഇനി എങ്ങാനും ഇതുപോലെ ചെയ്താലുണ്ടല്ലോ.... "

കൈചൂണ്ടി അവൾ പറഞ്ഞതും ദേവ് ആ ചൂണ്ടുവിരലിൽ പിടിച്ച് അവളുടെ കൈ പിറകിലേക്ക് ആക്കി അവനിലേക്ക് കൂടുതൽ അടുപ്പിച്ചു..... "ചെയ്‌താൽ........ നീ എന്ത് ചെയ്യും " അവളിലേക്ക് അവൻ മുഖമടുപ്പിച്ചതും ആമി വേഗം ഒരു കൈകൊണ്ട് അവന്റെ വായ പൊത്തി പിടിച്ചു...... "ദേ വേണ്ടാട്ടോ... നിങ്ങള്ടെ ഈ വരവ് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.... ഇനി കുറച്ചു നാളത്തേക്ക് ഇതൊന്നും നടക്കില്ല മോനേ.... " "എടീ.... ചതിക്കല്ലേ മോളൂ..... അല്ലെങ്കിൽ തന്നെ നിന്റെ സമ്മതം ആർക്കുവേണം.... ഞാൻ വേണ്ടതൊക്കെ എടുത്തോളാം കേട്ടോ....... " അവളുടെ കൈമാറ്റി കൊണ്ട് ദേവ് അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങിയതും ആമി കൈ കൊണ്ട് അവനെ തടഞ്ഞു... "എന്റെ സമ്മതം വേണ്ടെങ്കിൽ വേണ്ട.... ആയിക്കോട്ടെ വേറെ ഒരാളുടെ സമ്മതം വേണം.... " കുസൃതിചിരിയോടെ പറയുന്ന പെണ്ണിനെ ദേവ് നെറ്റി ചുളിച്ചു കൊണ്ട് നോക്കി....ഇടുപ്പിൽ കൈ അമർന്നു.... "ആര്.... ഞാനറിയാത്ത ആരുടെ സമ്മതമാണാവോ വേണ്ടേ... പറയ്.... " നിമിഷ നേരം കൊണ്ട് തന്നെ അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു...

അതിനനുസരിച്ചു അവളുടെ ഇടുപ്പിൽ കൈ അമർന്നു.... "ഏട്ടാ.... ആഹ്... പതുക്കെ... എന്റെ കുഞ്ഞിന് വേദനിക്കും.... " വയറിൽ കൈവെച്ചുകൊണ്ട് കുറുമ്പോടെ ഏറെ നാണത്തോടെ ആമി പറഞ്ഞതും ദേവ് അവളെ സംശയത്തോടെ നോക്കി.... "നീ.... നീ എന്താ... പറഞ്ഞെ.... കുഞ്ഞോ.... " അവന്റെ കണ്ണുകളിൽ ഇപ്പോഴുള്ള ഭാവം എന്താണെന്ന് അവൾക്ക് വായിക്കാൻ ആയില്ല.... അവന്റെ കൈ എടുത്ത് സാരിക്കുള്ളിലൂടെ വയറിൽ ചേർത്തു വച്ചു... "നിങ്ങളിങ്ങനെ നുള്ളിയാലേ.... ദേ ഇവിടെ ഉള്ള നമ്മുടെ വാവക്ക് വേദനിക്കുമെന്ന്...." ദേവ് കണ്ണ് മിഴിച്ച് അവളെ നോക്കി.... "ശെരിക്കും....നീ...നീ test ചെയ്താരുന്നോ... ഉറപ്പാണോ....'' "മ്മ്... ചെയ്തു... ഇനി ഹോസ്പിറ്റലിൽ പോയി ഒന്നുകൂടി ഉറപ്പാക്കിയാൽ മതി...." നാണത്തോടെ ആമി പറഞ്ഞുകൊണ്ട് മുഖം താഴ്ത്തി നിന്നു.... ഈ സന്തോഷ വാർത്ത കേൾക്കുമ്പോൾ എല്ലാ ഭർത്താക്കന്മാരെ പോലെയും അവനും ചുംബനങ്ങൾ കൊണ്ട് മൂടും എന്ന് കരുതിയ ആമിക്ക് തെറ്റി... ഒന്നും പറയാതെ അവൻ വേഗത്തിൽ റൂമിലേക്ക് കയറി പോയി..... കണ്ണുകൾ ഈറനണിഞ്ഞു....

അറിയാതെ തന്നെ കൈ തന്റെ അണിവയരറിലേക്ക് പോയി.... "അച്ഛന് ഇഷ്ട്ടായികാണില്ലേ വാവേ.... ഇനി ന്റെ വാവേനെ വേണ്ടാന്ന് പറയോ.... പേടിക്കണ്ടാട്ടൊ.... നിന്നെ ആർക്ക് വേണ്ടെങ്കിലും ഈ അമ്മക്ക് വേണം...." കവിളിലൂടെ ചാലിട്ടൊഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി..... ഏറെ സന്തോഷത്തോടെ ഉണ്ടാക്കിയ പാൽപായിസം കാണുംതോറും ആമിയുടെ ഉള്ളം വേദനിച്ചു..... "ഉണ്ടാക്കിയതല്ലേ... കളയാൻ പറ്റില്ലല്ലോ...'' പിറുപിറുത്തുകൊണ്ട് ആമി ഒരു ബൗൾ ൽ കുറച്ചു പായസം എടുത്ത് കഴിച്ചു... രണ്ട് സ്പൂൺ കഴിച്ചതും ഓക്കാനം വന്നു.... കാറിന്റെ ചാവിയും എടുത്തുകൊണ്ടു താഴേക്ക് ഇറങ്ങി വന്ന ദേവ് കണ്ടത് വാളുവെക്കുന്ന ആമിയെ ആണ്.... ഒരു ആശ്വാസ വാക്കുപോലും പറയാതെ ദേവ് പുറത്തേക്ക് ഇറങ്ങി പോയത് അവളെ ശെരിക്കും തളർത്തി.... ശരീരത്തിന്റെ തളർച്ചയെക്കാൾ ഭർത്താവിൽ നിന്നുള്ള അവഗണന മനസ്സിനെ തളർത്തിയിരുന്നു... മുഖം കഴുകി കൊണ്ട് അവൾ റൂമിലേക്ക് പോയി.... എന്തുകൊണ്ടോ അവൾക്ക് സഹിക്കാൻ ആയില്ല...

കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിയിരുന്നു.... 2 മണിക്കൂർ കഴിഞ്ഞ് ദേവ് റൂമിലേക്ക് വന്നതും കാണുന്നത് ബെഡിൽ വാടി തളർന്ന പൂവിനെ പൊലെ ഉറങ്ങുന്ന പെണ്ണിനെ ആണ്.... ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്ന് നെറുകയിൽ ചുംബിച്ചു...... _____ കത്തി കരിയുന്ന ഒരു കാറിനെ നോക്കി ദേവ് ഉറക്കെ അലറി കരഞ്ഞു..... ""ആമി...... ആമി...."" അക്കുവിന്റെ കൈയ്യിൽ നിന്നും കുതറി മാറാൻ ശ്രെമിച്ചുകൊണ്ട് അവൻ അലറി.... ഒരു കുഞ്ഞി പെണ്ണ് ആരുടെയോ കൈയ്യിൽ ഇരുന്ന് കരഞ്ഞു.... """അമ്മാ..... "" ഇടക്കിടക്ക് അമ്മ എന്ന് വിളിച്ചുകൊണ്ട് കുഞ്ഞ് കരയുന്നുണ്ട്.... ""Noooooo..... ആമി......." കത്തിതീരുന്ന കാറിലേക്ക് നോക്കി അവൻ ഉറക്കെ കരഞ്ഞു.... "......ആഹ്........'' ഉറക്കത്തിൽ നിന്നും ആമി ഞെട്ടി ഉണർന്നു..... അകാരണമായി അവളിൽ ഭയം ഉടലെടുത്തു....

ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടുകൊണ്ട് മുഖമുയർത്തി നോക്കിയതും അവളെ തന്നെ പ്രണയപൂർവം നോക്കി ഇരിക്കുന്ന ദേവിനെ കണ്ടതും ആമി മുഖം താഴ്ത്തി വച്ചു.... "എന്താണ് എന്റെ കുഞ്ഞിന്റെ അമ്മക്ക് ഒരു പരിഭവം.... സ്വപ്നം കണ്ടോ... അതാണോ ഞെട്ടി എണീറ്റത്...." അപ്പോഴും ഒന്നും പറയാതെ ആമി മുഖം കുനിച്ചിരുന്നു.... "എടീ... ഒന്ന് നോക്ക് നീ.... നോക്കെടി... Plz.... ഞാൻ നിനക്ക് എന്താ ഒരുക്കി വച്ചേക്കുന്നെ എന്ന് നോക്കിയേ.... " ദേഷ്യത്തോടെ ആമി അവനെ നോക്കി... അറിയാതെ ചുറ്റും കണ്ണുകൾ പോയി.... മുറി മുഴുവനും ഒന്ന് കണ്ണോടിച്ചതും അവളുടെ കാപ്പി കണ്ണുകൾ വികസിച്ചു..... വിശ്വാസം വരാതെ അവനെ നോക്കി............  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story