അസുരപ്രണയം: ഭാഗം 22

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"എന്താണ് എന്റെ കുഞ്ഞിന്റെ അമ്മക്ക് ഒരു പരിഭവം.... സ്വപ്നം കണ്ടോ... അതാണോ ഞെട്ടി എണീറ്റത്...." അപ്പോഴും ഒന്നും പറയാതെ ആമി മുഖം കുനിച്ചിരുന്നു.... "എടീ... ഒന്ന് നോക്ക് നീ.... നോക്കെടി... Plz.... ഞാൻ നിനക്ക് എന്താ ഒരുക്കി വച്ചേക്കുന്നെ എന്ന് നോക്കിയേ.... " ദേഷ്യത്തോടെ ആമി അവനെ നോക്കി... അറിയാതെ ചുറ്റും കണ്ണുകൾ പോയി.... മുറി മുഴുവനും ഒന്ന് കണ്ണോടിച്ചതും അവളുടെ കാപ്പി കണ്ണുകൾ വികസിച്ചു..... വിശ്വാസം വരാതെ അവനെ നോക്കി.... മുറിയുടെ ഒരു ചുമരിൽ ബലൂൺ വച്ച് എഴുതി ഇരിക്കുന്ന വാക്ക് കണ്ടതും കൈകൾ തന്റെ വയറ്റിലെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു... ""WELCOME MY CUTE BABY "" ബെഡിൽ നിറയെ red റോസ് കൊണ്ട് നിറഞ്ഞിരുന്നു.... വിശാലമായ ആ മുറിയുടെ ഒരു മൂലയിൽ ആയി ഒരു black ഫോറെസ്റ്റ് കേക്ക് ഉം സൈഡ് ൽ വലുതായി എഴുതിയതുടങ്ങി കണ്ടതും ആമി ഞെട്ടി പോയിരുന്നു.... ഇങ്ങനൊരു ദിവസം അവളുടെ ഓർമയിൽ പോലും ഉണ്ടായിരുന്നില്ല... ❤❤Happy B'day My dear wife... ❤❤ പതിയെ ബെഡിൽ നിന്നും എഴുനേറ്റു കൊണ്ട് ചുറ്റും നോക്കി...

രണ്ട് കൈകൾ വന്ന് അവളെ പൊതിഞ്ഞതും തിരിഞ്ഞു നിന്ന് അവന്റെ നെഞ്ചിൽ പൊതിരെ തല്ലി..... "ഇത് എന്തിനാ ഇങ്ങനെ ചെയ്തേ.... ഞാൻ എത്ര സങ്കടപ്പെട്ടു എന്ന് അറിയോ.... ഞാൻ.... ഞാൻ വിചാരിച്ചു ഏട്ടന് കുഞ്ഞിനെ വേണ്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ എന്നോട് പെരുമാറിയതെന്നു.... " വിങ്ങി പൊട്ടികൊണ്ട് പെണ്ണ് പറഞ്ഞതും ദേവ് അവളെ ചേർത്തു പിടിച്ചു.... "എന്താ പെണ്ണെ.. ഈ പറയുന്നേ.... എന്റെ കുഞ്ഞിനെ ഞാൻ വേണ്ടെന്ന് വയ്ക്കോ...പിന്നെ നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിട്ടാണ് അങ്ങനെ ഒക്കെ പെരുമാറിയത്....പിന്നെ.... നമ്മുടെ കല്യാണം കഴിഞ്ഞിട്ടുള്ള നിന്റെ ആദ്യ b'day ആണ് ഇത്... അതുകൊണ്ട് ഇത്ര എങ്കിലും ഞാൻ ചെയ്ത് തരണ്ടേ.." അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് ദേവ് പറഞ്ഞതും ആമി അവനെ ഇറുകെ പുണർന്നു.... അവന്റെ മുഖത്താകെ ചുംബനങ്ങൾ നൽകി....അവൻ തിരികെയും.. ഫ്ലോറിൽ മുട്ട് കുത്തി ഇരുന്നുകൊണ്ട് ദേവ് അവളുടെ സാരി മാറ്റി വയറിൽ ചുണ്ട് ചേർത്തു.... അച്ഛന്റെ ആദ്യ സമ്മാനം.... "അച്ഛന്റെ വാവ വേഗം വരണംട്ടോ.... ഇവിടെ waitting ആണ്...... " പിന്നെയും കുഞ്ഞിന് ഒരു മുത്തം കൊടുത്ത ശേഷം അവൻ എഴുനേറ്റ് അവളിലേക്ക് അടുത്ത് കൊണ്ട് ആമിയുടെ ചുണ്ടുകൾ സ്വന്തമാക്കി....

"ആമി നിനക്കറിയോ ഞാൻ ഇന്ന് എത്ര ഹാപ്പി ആണെന്ന്..... ഇനി നമുക്ക് ഇടയിലേക്ക് വാവയും വന്നാൽ പിന്നെ പറയെ വേണ്ട.... ലോകം കീഴടക്കിയ സന്തോഷം തോന്നുവാണ്.... " പിന്നീട് അവരുടെ സ്നേഹ പ്രകടനം ആയിരുന്നു.... കേക്ക് ഒക്കെ മുറിച്ച് പരസ്പരം ഇണക്കവും പിണക്കവും പരാതികളും പങ്കുവച്ചുകൊണ്ട് അന്നത്തെ ദിവസം അവർ കഴിച്ചുകൂട്ടി.... ഉള്ളിലെ കുഞ്ഞ് ജീവന് ഒന്നും പറ്റാത്ത രീതിയിൽ അന്ന് രാത്രി അവൻ അവളിലേക്ക് പടർന്നു കയറി.... അവളുടെ നഗ്നമായ വയറിൽ പതിയെ തലവെച്ച് കുഞ്ഞിനോട് സംസാരിച്ചു..... അസുരനിൽ നിന്നും ഒരച്ഛനാകാനുള്ള അവന്റെ ശ്രെമം നോക്കി കാണുകയായിരുന്നു ആമി.. പിന്നീട് ഓരോ ദിവസവും ദേവ് അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.... അടുക്കളയിൽ അവളെ സഹായിക്കാൻ എപ്പോഴും അവനുണ്ടാവും.... അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ അവൻ ഒരു മടിയും കൂടാതെ സാധിച്ചു കൊടുത്തു...... ഇടക്കിടക്കുള്ള ഓക്കാനവും തലചുറ്റലും കാരണം അവൾ നന്നേ ക്ഷീണിച്ചിരുന്നു.... "ആമി... ടി നോക്കിയേ... നമ്മുടെ കുഞ്ഞിന്റെ തല എവിടെ ആയിരിക്കുമെടി... ഇവിടെ ആണോ.. അതോ ഇവിടെയോ " ഒരൽപ്പം വീർത്ത വയറിൽ കൈവച്ചുകൊണ്ട് ദേവ് ചോദിച്ചതും ആമി അവനെ കൂർപ്പിച്ചു നോക്കി..

"ഒന്ന് പോ മനുഷ്യാ... പോയി ഡോക്ടർ ഇനോട് ചോദിക്ക്... ഓരോരോ സംശയങ്ങള്..." ആമി അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടന്നു.... "പോടീ ദുഷ്ട്ടേ.... വയറ്റിൽ എന്റെ കുഞ്ഞു ആയി പോയി ഇല്ലാരുന്നെങ്കിൽ ഇന്ന് പൊന്നുമോളുടെ പണി ഞാൻ തീർത്തേനെ... കേട്ടോടി... " "നീ പോടാ.... " നേരെ കിടന്നുക്കൊണ്ട് അവനെ നോക്കി കോക്രി കാണിച്ചതും ദേവ് എടീ എന്ന് വിളിച്ചുകൊണ്ട് അവളോട് ചേർന്നു കിടന്നു.... "എന്റെ പൊന്ന് പെണ്ണെ.... നീ ഇങ്ങനെ എന്റെ കണ്ട്രോൾ കളയല്ലേ.... ഞാൻ എന്തെങ്കിലും ഒക്കെ ചെയ്ത് പോകും...6 മാസം ആയി ഞാൻ ഇവിടെ പട്ടിണി ആണ്... ആ എന്റെ മുന്നിൽ ഇങ്ങനെ കിടന്ന് കണ്ട്രോൾ കളയല്ലേ..... " "അയ്യടാ.... അങ്ങോട്ട് മാറി കിടക്ക്... അപ്പൊ ഒന്നും തോന്നില്ല...." അവനെ ചെറുതായി ഒന്ന് തള്ളിക്കൊണ്ട് പറഞ്ഞതും ദേവ് അവളോട് ചേർന്നു കിടന്നു.... "ഞാനെ നിന്റെ ഈ ചുണ്ട് എടുത്തോളാം.... അത് വച്ച് adjust ചെയ്യാം... കേട്ടോടി.... " മറുത്ത് ഏതെങ്കിലും പറയും മുന്നേ അവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തു.... മതിവരാതെ അത് നുകർന്നു കൊണ്ടിരുന്നു... തളർന്നവൾ അവന്റെ നെഞ്ചിലായി മുഖം ഒളിപ്പിച്ചു കിടന്നു.... "ഏട്ടാ..... " "മ്മ്മ്.... എന്തോ.. " "ഏട്ടാ..... " "എന്താ പെണ്ണെ.... " "ഏട്ടാ.... " പിന്നെയും അവൾ വിളിച്ചതും ദേവ് ദേഷ്യത്തോടെ അവളെ നോക്കി...

"എന്തേയ്.... കുറെ ആയല്ലോ ഏട്ടാ വിളിക്കുന്നു... കാര്യം പറയെടി പെണ്ണെ... " "എനിക്ക് ഇപ്പൊ ചോക്ലേറ്റ് ഷാർജ വേണം.... വാങ്ങി താ...." വാശി പിടിച്ചുകൊണ്ട് പറഞ്ഞതും ദേവ് ചാടി എഴുനേറ്റു.... "എന്ത്.... സാധാരണ മസാല ദോശ കേട്ടിട്ടുണ്ട്... ഇതെന്തോന്ന്... ഈ പാതിരാത്രി അതും മഴയത്ത്.... നിനക്കെന്താടി... വട്ടായോ... " "വട്ട് നിങ്ങൾക്ക്... എനിക്ക് ഇപ്പൊ വേണം...എനിക്കല്ലല്ലോ.... നിങ്ങളുടെ കുഞ്ഞിന് അല്ലെ... പോയി വാങ്ങീട്ട് വാ... ഓരോന്ന് ഒപ്പിച്ചു വെക്കുമ്പോൾ ഓർക്കണം.... " "എന്റെ പൊന്ന് മുത്തേ.... ഇന്ന് ഹർത്താൽ ആണ് എന്ന് നിനക്കറിയില്ലേ... ഈ സമയത്ത് ഞാൻ എവിടെ പോവാന..." "എനിക്കതൊന്നും അറിയണ്ട.... എങ്ങനെ എങ്കിലും എനിക്ക് വേണം.... Plz ഏട്ടാ....ഇപ്പൊ വേണം.... വാ നമുക്ക് പോവാം... എവിടെ എങ്കിലും കാണും.... ഇപ്പൊ മഴ ഒന്ന് തോർന്നു നിക്കുവാണ്.... വേഗം വാ " അവളുടെ വാശിക്ക് മുൻപിൽ ആമിയെയും കൂട്ടി കാറിൽ കയറി ബേക്കറി തപ്പി ഇറങ്ങി... ഒരെണ്ണം പോലും തുറന്നിട്ടില്ല.... അവസാനം ഒരാളെ അയാളുടെ വീട്ടിൽ പോയി കാലും കൈയ്യും പിടിച്ച് വിളിച്ചുകൊണ്ട് വന്ന് കട തുറപ്പിച്ച് ഷാർജ ഉണ്ടാക്കി കൊടുത്തു....

60 രൂപയുടെ സാധനത്തിനു 1000 രൂപ കൊടുക്കേണ്ടി വന്നു.... ____ വീർത്ത വയറും താങ്ങി പിടിച്ചുകൊണ്ട് വീടിന് മുറ്റത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് മോളെ എന്നൊരു വിളി കേട്ടത്... തിരിഞ്ഞു നോക്കിയപ്പോൾ ദാ നിക്കുന്നു വിച്ചുവും അവന്റെ അമ്മ അതായത് ആമിയുടെ രണ്ടാനമ്മയും... "ചേച്ചി...." വിച്ചു ഓടി വന്നുകൊണ്ട് വിളിച്ചു... പിന്നീട് കുഞ്ഞിന്റെ വിശേഷം ചോദിക്കൽ ആയിരുന്നു..... "മോളെ... എന്നോട് ദേഷ്യം ആവുമല്ലേ.... എനിക്ക് മോളോട് ഒരു വെറുപ്പും ഇല്ല ഇപ്പൊ... സ്നേഹം മാത്രമേ ഉള്ളു... ഇപ്പൊ മോൾക്ക് ഏഴാം മാസമല്ലേ.... വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു ചടങ്ങുള്ളതല്ലേ.... അത് മുടക്കാൻ പാടില്ല... എന്റെ മോളെ കൊണ്ട് പോകാനാ ഈ അമ്മ വന്നേക്കുന്നത്.... ".........  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story