അസുരപ്രണയം: ഭാഗം 23

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"മോളെ... എന്നോട് ദേഷ്യം ആവുമല്ലേ.... എനിക്ക് മോളോട് ഒരു വെറുപ്പും ഇല്ല ഇപ്പൊ... സ്നേഹം മാത്രമേ ഉള്ളു... ഇപ്പൊ മോൾക്ക് ഏഴാം മാസമല്ലേ.... വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു ചടങ്ങുള്ളതല്ലേ.... അത് മുടക്കാൻ പാടില്ല... എന്റെ മോളെ കൊണ്ട് പോകാനാ ഈ അമ്മ വന്നേക്കുന്നത്.... " സുഭദ്ര ആമിയുടെ തലയിൽ വാത്സല്യത്തോടെ തലോടി പറഞ്ഞു... "എങ്ങനെ ഉണ്ട് മോളെ ഇപ്പൊ... കുഞ്ഞിന് സുഖം ആണോ.... " അവർ ഓരോന്ന് പറയുന്നുണ്ടെങ്കിലും ആമിക്ക് അവരെ വിശ്വാസം ഉണ്ടായിരുന്നില്ല..... ശബ്ദം കേട്ടുകൊണ്ട് അകത്ത് നിന്നും ദേവ് പുറത്തേക്ക് ഇറങ്ങി വന്നു.... സുഭദ്രയെ കണ്ടതും അവന്റെ കണ്ണുകൾ കുറുകി.... "മോനേ.... " അവർ അരുമയായി വിളിച്ചതും ദേവ് അവരെ നോക്കി ഒന്ന് പുച്ഛിച്ചു.... "എന്താ വേണ്ടേ..... ഇനിയും ഉപദ്രവിക്കാൻ വന്നതാണോ...." മുഖത്തെ വെറുപ്പ് അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു.... "അയ്യോ മോനെ... അങ്ങനെ ഒന്നും ഇപ്പൊ എന്റെ മനസ്സിൽ കൂടി ഇല്ല... ഞാൻ ആമി മോളെ കാണാൻ വന്നതാ.... ഞാൻ അവളുടെ അമ്മയുടെ സ്ഥാനത്ത് അല്ലെ... ഒരു ചടങ്ങിന് അവളെ എന്നോടൊപ്പം മോൻ വിടണം.... ഞാൻ പൊന്നുപൊലെ നോക്കിക്കോളാം..... " അവർ താഴ്മയോടെ പറഞ്ഞതും ദേവ് മുറ്റത്തേക്ക് വന്നുകൊണ്ട് ആമിയെ ചേർത്തു പിടിച്ചു....

"ഇവളെന്റെ ഭാര്യയാണ്.... ഇവൾ എവിടെ നിക്കണം ആരുടെ കൂടെ വേണം എന്നൊക്കെ എനിക്കറിയാം... ഇത്രയും നാളില്ലാത്ത സ്നേഹം ഇന്നെവിടുന്ന് പൊട്ടി മുളച്ചതാ.... എന്തെങ്കിലും ദുരുദ്ദേശം കാണും എന്ന് എനിക്കറിയാം.... ഇത്രയും മാന്യമായി പറയുന്നത് നിങ്ങളോട് ദേഷ്യം ഇല്ലാഞ്ഞിട്ടല്ല... വയസിനു മൂത്തത് എന്നൊരു പരിഗണന ഒന്ന് കൊണ്ട് മാത്രം ആണ്..... വെറുതെ നിന്ന് സമയം കളയണ്ട..... " മറ്റെങ്ങോ നോക്കി പറഞ്ഞ ദേവിന്റെ മുഖത്ത് അവരോടുള്ള ദേഷ്യവും വെറുപ്പും നിറഞ്ഞ് നിന്നിരുന്നു... "മോനെ.... ഒന്ന് എന്നെ വിശ്വസിക്ക്... എന്റെ ആമി മോള്‌ ഇല്ലാത്തതിന്റെ കുറവ് ഞാൻ ഇപ്പോഴാണ് അറിയുന്നത്..... ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ന്റെ കുഞ്ഞിനെ.... എല്ലാത്തിനും മാപ്പ് പറയുക അല്ലാതെ ഈ കിളവിയുടെ കൈയ്യിൽ വേറെ ഒന്നും ഇല്ല.... മോളെ ഒന്ന് പറഞ്ഞു കൊടുക്ക് മോനോട്..... ഞാൻ കാലുപിടിക്കാം.... എനിക്ക് എന്റെ മോളെ കുറച്ച് ദിവസം എങ്കിലും സ്നേഹിക്കണം.... " അവർ കരഞ്ഞുകൊണ്ട് ദേവിന്റെ കൽക്കലേക്ക് വീണു.... അപ്പൊ തന്നെ ദേവ് അവരെ എഴുനേൽപ്പിച്ചു...

ആമിക്ക് തീരെ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... "നിങ്ങൾ എന്താ ഈ കാണിക്കുന്നേ...മാറി നിൽക്ക്.... " അവരെ പിടിച്ച് എണീപ്പിച്ചിട്ടും അവർ പൂങ്കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു... "അമ്മാ...മതിയാക്ക് ഈ കരച്ചിൽ.... ഞാൻ വിശ്വസിക്കാം... പോരെ.... നിങ്ങളുടെ കൂടെ ഞാൻ വരാം... ദേഷ്യം മാറിയിട്ടല്ല... ആചാരം മുടക്കണ്ട എന്ന് കരുതി മാത്രമാണ്... " ആമി പറഞ്ഞതും ദേവ് ദേഷ്യത്തോടെ അവളെ നോക്കി..... "എന്താ ആമി നിനക്ക് വട്ടാണോ....ഇവര് നിന്നോട് ചെയ്തതൊക്കെ മറന്നോ നീയ്.... ഞാൻ നിന്നെ പോകാൻ സമ്മതിക്കില്ല... എനിക്ക് എന്റെ കുഞ്ഞിനെ വേണം.... ഇവര് നിന്നെ ഉപദ്രവിക്കില്ലന്ന് എന്താ ഉറപ്പ്.... " "ഏട്ടാ... ഒന്നും ഉണ്ടാവില്ല.... ഞാൻ നോക്കിക്കോളാം... അധികം ഒന്നും ഇല്ല 1week അത്രേ നിക്കുള്ളു... Plz സമ്മതിക്ക്..... ഇത്രയും നാൾ അവിടെ താമസിച്ചതല്ലേ... അവിടെ നിക്കുവാൻ കൊതി ആവുന്നു.... Plz ഏട്ടാ... " സുഭദ്രയേയും ആമിയെയും വിച്ചുവിനെയും നോക്കിയ ശേഷം മറുപടിയൊന്നും പറയാതെ ദേഷ്യത്തിൽ അവൻ അകത്തേക്ക് കയറി പോയി.... "അകത്തേക്ക് ഇരിക്ക് അമ്മ..

ഞാൻ സാധനങ്ങൾ ഒക്കെ എടുത്തിട്ട് വരാം....ഡാ വിച്ചു നീ അകത്തേക്ക് ഇരിക്ക്... " ഇരുവരോടും പറഞ്ഞ ശേഷം ആമി ഉന്തിയ വയർ താങ്ങി പിടിച്ചുകൊണ്ട് അകത്തേക്ക് കയറി..... റൂമിൽ കയറിനോക്കിയെങ്കിലും ദേവ് അവിടെ ഉണ്ടായിരുന്നില്ല.... മുകളിലത്തെ മുറിയിൽ കാണുമെന്ന് അറിയാമെങ്കിലും പടികൾ കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.... Dress ഒക്കെ പാക്ക് ചെയ്ത് വച്ച ശേഷം അവനെ phone ൽ വിളിച്ചു... ആദ്യമൊക്കെ അവൻ call കട്ടാക്കി എങ്കിലും കുറെ വിളിച്ചപ്പോൾ അവൻ അറ്റൻഡ് ചെയ്തു... "ഹലോ.... എന്താ വേണ്ടേ നിനക്ക്... പോകാനുള്ളവർക്ക് പോകാം... എന്റെ സമ്മതം ഇവിടെ ആർക്കും വേണ്ടല്ലോ...." സംസാരത്തിൽ ഗൗരവവും സങ്കടവും കൂട്ടി കലർത്തി ആയിരുന്നു അവന്റെ ചോദ്യം... "ഏട്ടാ... Plz ഒന്ന് താഴേക്ക് വാ... എനിക്ക് മേളിലേക്ക് വരാൻ പറ്റില്ല അറിയാല്ലോ... നിങ്ങൾ ഇനിയും വന്നില്ലെങ്കിൽ ഞാൻ എങ്ങനെ എങ്കിലും അങ്ങോട്ട് വരൂട്ടോ.... " "Ohh എന്റെ പൊന്നോ.... ഇനി ഇങ്ങോട്ട് വന്ന് പ്രശ്നം കൂട്ടണ്ട.... ഞാൻ വന്നോളാം.." ദേഷ്യത്തോടെ phone കട്ട് ആക്കികൊണ്ട് താഴേക്ക് ചെന്നു... റൂമിൽ നിന്നും കുറച്ച് dress എടുത്തു വച്ച ബാഗ് വളരെ കഷ്ടപ്പെട്ട് എടുത്ത് വയറിൽ കൈ താങ്ങി പിടിച്ചുകൊണ്ട് വരുന്ന പെണ്ണിനെ കണ്ടപ്പോൾ എന്തോ പാവം തോന്നി അവന്....

അവൾ നോക്കുന്നു എന്നറിഞ്ഞതും ദേവ് മുഖം തിരിച്ചു നിന്നു.... "ഏട്ടാ... ഒന്നിങ്ങു വന്നേ.... " അവളുടെ വിളി കേട്ടുകൊണ്ട് താല്പര്യം ഇല്ലാത്തത് പൊലെ ദേവ് അവൾക്കടുത്തേക്ക് പോയി... "Mm... എന്തേ.... " ഗൗരവം ഒട്ടും കുറക്കാതെ ഉള്ള ദേവിന്റെ സംസാരം ആമിക്ക് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല...അവനെ താൽകാലികമായി പിരിയുന്ന വേദനയിൽ ആമി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...നല്ല ദേഷ്യം അവളോട് ഉണ്ടെങ്കിലും ദേവ് അവളെ തടഞ്ഞില്ല.... തന്റെ പെണ്ണിനേയും അവളുടെ ഉദരത്തിലെ കുഞ്ഞിനേയും അവൻ ചേർത്തു പിടിച്ചു... "ആമി നിനക്ക് പോയെ പറ്റുള്ളു എന്ന് നിർബന്ധം ആണോ.... നീയില്ലാതെ ഞാൻ എങ്ങനെയാടി ഇവിടെ... എനിക്ക് പറ്റില്ല.... അവരെ എനിക്ക് തീരെ വിശ്വാസം ഇല്ല... നിന്നെ ഉപദ്രവിക്കാൻ ആകും അവരുടെ ഇപ്പോഴത്തെ ഈ സ്നേഹം... അതിൽ നീ വീഴുകയും ചെയ്തു.... Plz ഡി.... നീ പോകണ്ട.... " അവളുടെ മുഖം കൈവെള്ളയിൽ എടുത്ത് കൊണ്ട് ദേവ് പറഞ്ഞു.... അവന്റെ കണ്ണിലെ ഭയം അവൾ കണ്ടില്ലെന്നു നടിച്ചു.... "Plz ഏട്ടാ.... ഞാൻ നോക്കിക്കോളാം... വേഗം വരാമെന്നേ.... വെറുതെ ചടങ്ങ് മുടക്കണ്ട...... Plz... ചക്കര മുത്തല്ലേ...."

"Hm... പോയി വാ..... പക്ഷെ വേഗം വന്നേക്കണം... അതുപോലെ നീ വളരെ സൂക്ഷിക്കണം കേട്ടോ.... കുഞ്ഞിനെ ശ്രെദ്ധിക്കണം, സമയത്ത് ആഹാരം കഴിക്കുകയും വേണം..." അവളുടെ ചുണ്ടിൽ നനുത്ത ചുംബനം നൽകികൊണ്ട് പറയുന്ന ദേവിനെ പെണ്ണ് കുറുമ്പോടെ നോക്കി "ഇതൊക്കെ എനിക്കറിയാത്തതാണോ ഏട്ടാ... എനിക്ക് ഉമ്മ തന്നു.... പക്ഷെ വേറൊരാള് ഇവിടെ മുത്തം കിട്ടാഞ്ഞിട്ട് എന്നെ ചവിട്ടി കൊണ്ടിരിക്കുവാ....... " വയറ്റിൽ അവന്റെ കൈ ചേർത്തു പിടിച്ചുകൊണ്ട് ആമി പറഞ്ഞതും മറന്ന പൊലെ ദേവ് തറയിൽ മുട്ട് കുത്തി ഇരുന്നു... "അച്ഛന്റെ വാവേ..... Sorryda.... അച്ഛ ഉമ്മ തരാൻ വിട്ട് പോയതാ..... നിന്റെ ഈ കൂതറ അമ്മക്ക് ഉമ്മ കൊടുത്തു time വേസ്റ്റ് ആക്കി..... എന്റെ വാവക്ക് അച്ഛ ഉമ്മ തരാട്ടോ.... Ummaaaaaaaaaaa 😘😘😘😘😘.. കിട്ടിയോ വാവേ.... " സാരി ഒരൽപ്പം വയറിൽ നിന്നും മാറ്റികൊണ്ട് ദേവ് തന്റെ വരാനിരിക്കുന്ന പിഞ്ചോമനക്ക് ഉമ്മ കൊടുത്തു.... """ആഹ്..... "" ആമി വയർ പൊത്തി പിടിച്ചുകൊണ്ട് വിളിച്ചതും ദേവ് ചിരിയോടെ വയറിലേക്ക് മുഖം ചേർത്തു വച്ചു....

കുഞ്ഞിന്റെ അനക്കം കേട്ടതും രണ്ടാളും ചിരിയോടെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു... "കണ്ടോടി നിനക്ക് എന്നോട് സ്നേഹമില്ലെങ്കിലും എന്റെ കുഞ്ഞിന് ഉണ്ട്.... അച്ഛന്റെ മുത്തം കിട്ടിയതും കുഞ്ഞു സന്തോഷം അറിയിച്ചതാ.... " കുഞ്ഞിനോട് ഓരോന്ന് പറയുന്ന ദേവിനെ നോക്കി ആമി മുഖം കോട്ടി... "ഇങ്ങനെ ഇരിക്കാതെ വന്നേ.... അവരവിടെ wait ചെയ്യുവാണ്.... വന്നേ.... " ആമി പറഞ്ഞതും മനസ്സില്ല മനസ്സോടെ അവളെയും കൂട്ടി ഹാളിലേക്ക് നടന്നു.... വീട്ടിൽ നിന്നും പടി ഇറങ്ങുമ്പോൾ രണ്ടാൾക്കും സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... ദേവിന്റെ മനസ്സിൽ ആധിയായിരുന്നു... "അളിയാ... ദേ എന്റെ ആമിയെയും വാവേനെയും നോക്കിക്കോണേ..... " വിച്ചുവിന്റെ തോളിൽ തട്ടി ദേവ് പറഞ്ഞതും എല്ലാം താൻ ഏറ്റു എന്ന് പറഞ്ഞുകൊണ്ട് വിച്ചു ആമിയുടെ ഒപ്പം കാറിൽ കയറി.....പരസ്പരം ഒന്നും മിണ്ടീലെങ്കിലും ഇരുവരുടെയും കണ്ണ് നിറഞ്ഞിരുന്നു..... കണ്ണ് കൊണ്ട് യാത്രപറഞ്ഞുകൊണ്ട് ഇരുവരും പിരിയുമ്പോൾ കണ്ണ് കലങ്ങി മറിഞ്ഞിരുന്നു.... വീട്ടിൽ എത്തിയതും സുഭദ്ര അവളോട് വളരെ മാന്യമായി തന്നെ പെരുമാറി... ഒരമ്മയുടെ കരുതൽ അവൾ ഏറെ ആഗ്രഹിച്ചിരുന്നു ഈ സമയത്ത്.... അത് പൂർണമായും സുഭദ്ര സാധിച്ചു കൊടുത്തു......

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവളില്ലാതെ അവനും അവനില്ലാതെ അവൾക്കും ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.... "Hum ദുഷ്ടൻ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ.... നിന്റെ അച്ഛന് അമ്മയോട് ഒരു സ്നേഹവും ഇല്ല.... ഇച്ചിരി സ്നേഹം ഉണ്ടാടായിരുന്നേൽ ഒന്ന് വിളിച്ചേനെ...." ആമി കുഞ്ഞിനോടായി പരിഭവം പറഞ്ഞു.... അച്ഛന്റെ വർത്തമാനം കേൾക്കാത്തതിനാൽ ആവും വയറ്റിൽ കിടന്നുകൊണ്ട് കുഞ്ഞി വാവ അമ്മയെ ചവിട്ടുന്നുണ്ട്.... "ദുഷ്ട്ട.... ഇവിടെ ഇങ്ങനെ ഒരുത്തൻ ഉണ്ടെന്ന് അവൾക്ക് വല്ല വിചാരവും ഉണ്ടോ.... ഞാൻ കഴിച്ചോ കുടിച്ചോ എന്നൊക്കെ ഒന്ന് വിളിച്ച് അന്വേഷിക്കാൻ എങ്കിലും അവൾക്ക് തോന്നിയില്ലല്ലോ..... ഒരു ഇഷ്ടവും ഇല്ല എന്നോട്... അങ്ങോട്ട് വിളിക്കണോ.... 🤔.. അല്ലേൽ വേണ്ട... ഇങ്ങോട്ട് വിളിക്കട്ടെ അവൾ..." രണ്ടാളുടെയും വാശി കാരണം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചില്ല... രാവിലെ ഉറക്കം എഴുനനേറ്റ്‌കൊണ്ട് ആമി വയറും താങ്ങിപിടിച്ചു മുറ്റത്തേക്ക് വന്നു... വീടിന് മുന്നിൽ നിക്കുന്ന ദേവിനെ കണ്ടതും ആമി മനസ്സിലാവാതെ അവനെ നോക്കി...... "ആമി വാ... പോകാം..... " ദേവിന്റെ വാക്ക് കേട്ടതും ആമിഞെട്ടി നിന്നു... ഇന്നലെ കൊണ്ടാക്കിയതെ ഉള്ളു... എന്നിട്ട് ഇന്ന് വിളിക്കാൻ വന്നേക്കുന്നു.........  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story