അസുരപ്രണയം: ഭാഗം 24

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"ആമി വാ... പോകാം..... " ദേവിന്റെ വാക്ക് കേട്ടതും ആമിഞെട്ടി നിന്നു... ഇന്നലെ കൊണ്ടാക്കിയതെ ഉള്ളു... എന്നിട്ട് ഇന്ന് വിളിക്കാൻ വന്നേക്കുന്നു... "ഏട്ടൻ ഇതെന്താ ഈ പറയുന്നേ... പോകാമെന്നോ... ആദ്യം അകത്തേക്ക് കേറി ഇരിക്ക്..... " "കേറാൻ ഒന്നും നിൽക്കുന്നില്ല... വാ നമുക്ക് പോകാം... ഇന്നലെ നീ കൊണ്ട് വന്നത് എന്താന്ന് വച്ച എടുത്തിട്ട് വേഗം വാ..... സംസാരിച്ച് നിൽക്കാതെ പോയിട്ട് വാടി... " മുഖത്ത് നല്ല ദേഷ്യം നിറച്ചുകൊണ്ടാണ് ദേവ് അത് പറഞ്ഞത്... "ഞാൻ വരുന്നില്ല.... റൂമിൽ ഉണ്ടാവും കേറി വായോ..... " അത്രമാത്രം പറഞ്ഞു കൊണ്ട് ആമി റൂമിലേക്ക് കയറിപോയി... ദേവിന് ആ വീട്ടിൽ കേറാൻ തീരെ താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി ആവിശ്യം അവന്റേത് ആയതുകൊണ്ട് അകത്തേക്ക് കയറി.... "ഇതാര് ദേവ് മോനോ... എന്താ ഇത്ര രാവിലെ.... ഭാര്യയെ കാണാഞ്ഞിട്ട് ഇരിക്ക പൊറുതി ഇല്ലല്ലേ.... ന്റെ മോൾടെ ഭാഗ്യം ആണ് മോൻ.... ഞാൻ കുറേ ദ്രോഹിച്ചതാ.. ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം എന്റെ മോൾ...." കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറയുന്ന സുഭദ്രയെ ദേവ് സംശയത്തോടെ നോക്കി...

"കള്ള തള്ള... പൂങ്കണ്ണീരും ആയി വന്നേക്കുന്നു... അവളെ അതിൽ വീഴ്ത്തും എന്നെ പറ്റില്ല.... ഒരു ഒലക്ക കിട്ടിയിരുന്നേൽ തല അടിച്ചു പൊട്ടിക്കാമായിരുന്നു ഇവരുടെ... ഈ കണക്കിന് പോയാൽ അതെ നടക്കു... " ദേവ് മനസ്സിൽ പറഞ്ഞുകൊണ്ട് അവരെ കലിപ്പിൽ നോക്കികൊണ്ട് ആമിയുടെ അടുത്തേക്ക് പോയി...റൂമിൽ ജനലിന്റെ അടുത്തായി നിൽക്കുന്ന ആമിയെ കണ്ടതും അവൻ അങ്ങോട്ടേക്ക് പോയി.... പിറകിലൂടെ ചെന്ന് കൈകൊണ്ട് അവളുടെ വീർത്ത വയറിനെ പൊതിഞ്ഞു പിടിച്ചു.... "എന്തേയ്.... ഭാര്യയെ കാണാതെ ഇരിക്കാൻ വയ്യേ.... ഏഹ്.... " അവന് നേരെ മുഖം അല്പം തിരിച്ചു കൊണ്ട് ആമി പറഞ്ഞു.. "അയ്യടാ.... എനിക്ക് എന്റെ കുഞ്ഞിനോട് സംസാരിക്കാത്തതിലാ സങ്കടം... അല്ലാതെ നിന്നെ കാണാത്തതിൽ അല്ല കേട്ടോടി... " "പോടാ.... ഞാൻ വരുന്നില്ല... പൊക്കോ.... എന്റെ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം.... അങ്ങോട്ട് നീങ്ങി നിൽക്ക് മനുഷ്യാ..." അവനെ തള്ളിമാറ്റികൊണ്ട് പോകാൻ നിന്ന അവളെ ദേവ് തടഞ്ഞു വച്ചു.... "നീയില്ലാതെ ഞാനുണ്ടോ പെണ്ണെ.... ഇന്നലെ ഞാൻ ഉറങ്ങീട്ടില്ല അറിയോ... ഒന്ന് വിളിക്കാൻ എങ്കിലും തോന്നിയോടി പോത്തേ നിനക്ക്... ദുഷ്ട്ട... ഇനിയും എനിക്ക് പറ്റില്ല... നീ വന്നേ പറ്റു..... വാടി... Plzz.... ചക്കരെ അല്ലെ.... വാ.. "

"അയ്യേ.... എന്റെ കലിപ്പൻ ആണോ ഈ കെഞ്ചി പറയുന്നേ... പെൺകോന്തൻ..."(ആമി) "പോടീ.... സ്വന്തം പെണ്ണിന്റെ മുന്നിൽ കെഞ്ചി എന്ന് വച്ച് ഒന്നും സംഭവിക്കില്ല.... പിന്നെ ഒരു good ന്യൂസ്‌ ഉണ്ട്.... നമ്മുടെ അഭി സംസാരിച്ചു... ഇപ്പൊ കുറച്ചൊക്കെ എണീറ്റ് നടക്കും.... നമുക്ക് അക്കുവിന്റെ വീട്ടിൽ കേറീട്ടു വേണം നമ്മുടെ വീട്ടിൽ പോകാൻ... വേഗം വാ... ഞാൻ പുറത്തുണ്ടാവും... ഇനി വരില്ലെന്ന് പറയേണ്ട... വേഗം വായോ..." അവളുടെ മറുപടി കേൾക്കാൻ നിൽക്കാതെ അവൻ പുറത്തേക്ക് പോയി... ഇനിയും അവളുടെ അടുത്ത് നിന്നാൽ ഓരോ കാരണം പറഞ്ഞോഴിയും എന്നവനറിയാം... കുറച്ച് കഴിഞ്ഞതും ആമി ബാഗും പിടിച്ച് കൊണ്ട് പതിയെ വരുന്നത് കണ്ടു.... സുഭദ്ര അവളെ പരമാവധി വിടാതിരിക്കാൻ നോക്കുന്നുണ്ട്... "ചേച്ചി....... ചേട്ടാ... By " കാറിൽ കയറി വണ്ടി start ആക്കിയതും വീട്ടുമുറ്റത്തു നിന്നും വിച്ചു കൈകാട്ടി ടാറ്റാ കാണിച്ചു.... അവനോട് യാത്ര പറഞ്ഞ ശേഷം ഇരുവരും നേരെ പോയത് അക്കുവിന്റെ വീട്ടിൽ ആണ്... ഇരുനില വീടിന്റെ മുറ്റത്ത്‌ തന്നെ വീൽചെയറിൽ അഭിയേയും ഇരുത്തി അക്കു നിൽപ്പുണ്ട്..

തൊട്ടപ്പുറത്തായി അക്കുവിന്റെ അമ്മയും... വിശേഷം പറച്ചിലൊക്കെ കഴിഞ്ഞ് ആഹാരവും കഴിച്ച ശേഷം ആണ് ദേവും ആമിയും തിരികെ പുറപ്പെട്ടത്... "അ...ക്കുവേട്ടാ...." ഇടറിയ ശബ്ദത്തോടെ അഭി വിളിച്ചു. "എന്താ പെണ്ണെ..... എന്തെങ്കിലും വേണോ... "(അക്കു) "എനിക്കും വേ.. വേണം വാവേനെ...."(അഭി) "കുറച്ചൂടെ കഴിയട്ടെടി... നീ പഴയതു പൊലെ ആയിട്ട് വേണം എനിക്ക് കേറി മേയാൻ.... 😜" "അയ്യേ.... അപ്പൊ മോ..ന്റെ ഉദ്ദേശം ഇതായിരുന്നല്ലേ.... ഒരുമിച്ച് കഴിഞ്ഞിട്ടും കണ്ട്രോൾ പോയില്ലേ.... എല്ലാ... എല്ലാം കൂടി ചേർത്ത് പണിയാൻ ആണ് ഉദ്ദേശം അല്ലെ..," "ചെറുതായിട്ട്.... 😁" (അക്കു) ______ "ച്ചാ..... താ..... " ബെഡിൽ കിടക്കുന്ന കുഞ്ഞിപ്പെണ്ണ് കാലും കൈയ്യും ഇട്ടടിച്ചു ബഹളം വെക്കുന്നുണ്ട്... "എടീ കാന്താരി.... ഒന്ന് ക്ഷെമിക്ക്... അച്ഛന്റെ എല്ലാ സ്വഭാവവും കിട്ടിയിട്ടുണ്ട്.... ഈ പ്രായത്തിൽ തന്നെ ഇമ്മാതിരി കലിപ്പ് കാട്ടിയാൽ ഈ പെണ്ണ് വലുതാവുമ്പോ ഭൂമി തിരിച്ചു വെച്ചിട്ടല്ലേ...."(ആമി) അച്ഛൻ രാവിലെ ഒരുങ്ങി താഴെ നിൽപ്പുണ്ട്... കുഞ്ഞിനെ കുളിപ്പിച്ച് redy ആക്കിയതൊക്കെ ആമി തന്നെയാണ്..... "അല്ലെങ്കിലും ഇങ്ങനെ തന്നെയാ..... എല്ലാം ഒപ്പിച്ചു വെക്കാൻ അല്ലെ അറിയൂ.... കണ്ടില്ലേ എല്ലാം എന്റെ മണ്ടയിൽ... എവിടെ പോയി കിടക്കുവാണോ എന്തോ....."

പിറുപിറുത്തുകൊണ്ട് ആമി കുഞ്ഞിപ്പെണ്ണിന് കണ്മഷി എഴുതി കൊടുക്കുന്നുണ്ട്..... അവളുടെ ഇടുപ്പിൽ അവൻ അമർത്തി പിച്ചി....... "ആഹ്.... വിട് മനുഷ്യാ..... എനിക്ക് വേദനിക്കുന്നു.... " അവന്റെ കൈ മാറ്റികൊണ്ട് ആമി പിന്നെയും കുഞ്ഞിനെ ശ്രെദ്ധിക്കാൻ തുടങ്ങി.... "ആമി.... ദേ നോക്കിയേ..... " കൈയ്യിൽ പിടിച്ച് വലിച്ച് അവളെ അവനിലേക്ക് അടുപ്പിച്ചു..... "എന്താ ഈ കാണിക്കുന്നേ.... ഏഹ്.... കുഞ്ഞു ഉണ്ടെന്ന്..... മാറിയേ.... താഴെ എല്ലാവരും വന്നോ..... " അവനിൽ നിന്നും ആമി എങ്ങനെയൊക്കെയോ ഊർന്നിറങ്ങി.... ഇന്ന് കുഞ്ഞിന്റെ നൂല് കെട്ടൽ ആണ്... അതിനുള്ള ഒരുക്കം ആണ് ഇപ്പോഴും കാണുന്നത്.... അച്ഛന്റെയും അമ്മയുടെയും ഓരോ കാട്ടിക്കൂട്ടൽ കണ്ടിട്ട് കണ്ണും മിഴിച്ച് നോക്കുന്നുണ്ട് കുറുമ്പി.... "ച്ചാ.... മ്മാ.... " ഇങ്ങനെ വിളിച്ച് തീർന്ന ഉടനെ കുഞ്ഞിപ്പെണ്ണ് ഉറക്കെ ചിരിക്കും.... ഡോറിൽ മുട്ടുന്ന sound കേട്ട് തുറന്നപ്പോൾ മുന്നിൽ അഭി നിൽക്കുന്നുണ്ട്... താഴേക്ക് വിളിക്കാൻ വന്നതാണ്.... ഇരുവരും അവരുടെ കുറുമ്പിയെയും എടുത്ത് കൊണ്ട് താഴേക്ക് ചെന്നു.... ചടങ്ങുകളൊക്കെ അതിന്റെ മുറപോലെ നടന്നു.... ""പേര് വിളിച്ചോളൂ.... "" അവിടം ആ ശബ്ദം മുഴങ്ങി .... തന്റെ കുഞ്ഞിന്റെ ചെവിയിൽ പതിയെ ദേവ് പേര് വിളിച്ചു...........  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story