അസുരപ്രണയം: ഭാഗം 27

asura pranayam ponnu

എഴുത്തുകാരി: പൊന്നു

ശരീരത്തിൽ നിന്നും അവളുടെ വസ്ത്രങ്ങൾ അവർ നീക്കം ചെയ്തു... വിശാൽ അവളുടെ കൈകൾ രണ്ടും ബലമായി പിടിച്ചു വച്ചു.... പൂർണ നഗ്നയായ അവളിലേക്ക് അയാൾ ആഴ്ന്നിറങ്ങി........അവർ രണ്ടുപേരും മതിവരുവോളം അവളെ ആസ്വദിച്ചു... ഉറക്കെ വേദനയിൽ അലറി കരഞ്ഞെങ്കിലും ആരും രക്ഷിക്കാൻ ഉണ്ടായിരുന്നില്ല.... അവശയായ അവളിൽ നിന്നും അകന്നുമാറികൊണ്ട് വിശാൽ മദ്യ കുപ്പി എടുത്ത് മൂക്കറ്റം മദ്യപിച്ചു.... "എന്തൊരു പീസ് ആണെടി നീ..... ഒന്ന് പെറ്റതാണെങ്കിലും നീ കൊള്ളാം.... അവന്റെ ഭാഗ്യം..... പാവം... ഇനി അവന് ആ ഭാഗ്യം കിട്ടില്ലല്ലോ...... ഹാ ഹാ.. ഹാ.. " അവൻ ഉറക്കെ ചിരിച്ചുകൊണ്ട് അവളുടെ മുറിഞ്ഞ പാടുകളിൽ മദ്യം ഒഴിച്ചതും അവൾ അലറി കരഞ്ഞു..... "ഇങ്ങനെ ഒന്നും ചെയ്യണം എന്ന് വിചാരിച്ചതല്ല മോളെ.... നിന്റെ ആ മറ്റവൻ ഞങ്ങൾക്കിട്ട് പണിതിട്ടല്ലേ.... ഇല്ലായിരുന്നേൽ നിന്നെ ഒന്ന് സ്നേഹിച്ചു വിടത്തല്ലേ ഉള്ളു.....ഇനി നിന്നെ ഒന്നിനും കൊള്ളില്ലല്ലോടി..... ഹഹ ...... " വേദനയാൽ പുളയുന്ന ആമിയെ നോക്കി സുരേദ്രൻ ആർത്തു ചിരിച്ചു......

മദ്യലഹരിയിൽ വിശാൽ അവളെ ചൂഴ്ന്ന് നോക്കികൊണ്ട് പിന്നെയും അവളിലേക്ക് കഠിന വേദന നൽകി പടർന്നു കയറി.... കൈകാലുകൾ അവൾ നിലത്തിട്ടടിച്ചു..... ഉറക്കെ കരഞ്ഞെങ്കിലും കാമ കൊതിയന്മാർ അവളിൽ നിന്നും മാറിയില്ല..... അവളുടെ ചിന്ത മുഴുവനും തന്റെ കുഞ്ഞിനേയും പ്രോയപ്പെട്ടവനെയും കുറിച്ചായിരുന്നു..... ബോധം മറഞ്ഞവൾ കണ്ണുകൾ അടക്കുമ്പോൾ മനസ്സിൽ പുഞ്ചിരിച്ചുള്ള കുഞ്ഞിന്റെ മുഖം തെളിഞ്ഞു വന്നു.... "ഇവളെ എവിടേലും കൊണ്ട് കളെയെടാ......ഈ തുണി ഇല്ലാത്ത കോലത്തിൽ തന്നെ കിടക്കട്ടെ.... വാ.... " അവളെ എടുത്ത് കാറിൽ ഇട്ടുകൊണ്ട് സിറ്റിയിലെ മെയിൻ റോഡിൽ കൂടി ഒരു കോളനിയിലേക്ക് വണ്ടി കയറ്റി..... ഒരു ഓടക്ക് സമീപത്തായി അവളെ കിടത്തി തിരികെ പോകാൻ നേരം വിശാൽ അവസാനമായി അവളെ ഒന്ന് നോക്കി..... അവളുടെ പൊട്ടിയ ചുണ്ടിലേക്ക് നോക്കിയപ്പോൾ എന്തുകൊണ്ടോ അവന്റെ കണ്ണ് നിറഞ്ഞു.... കുസൃതി ചിരിയോടെ തന്നോടൊപ്പം കുഞ്ഞിലേ കളിച്ചു വളർന്ന പെണ്ണിനേയും അവളുടെ ചുണ്ടിലെ പുഞ്ചിരിയും ഓർമ വന്നു....

"നീ എന്ത് നോക്കി നിൽക്കുവാടാ.... ആരേലും കാണും മുൻപ് വന്ന് കേറാൻ നോക്ക്... " സുരേന്ദ്രൻ അവനെ നോക്കി പറഞ്ഞുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി.... കണ്ണുകൾ ഇറുകെ അടച്ചുതുറന്ന് വിശാൽ കാറിന്റെ ഉള്ളിൽ കയറി.. രക്തം പുരണ്ട സാരി എടുത്ത് അവളെ പുതപ്പിച്ചു.... "നീ എന്താ ഈ കാണിക്കുന്നേ... പോകുന്നവരും വരുന്നവരും ഒക്കെ കാണട്ടെടാ അവളുടെ സൗന്ദര്യം..... അവന്.... ആ ദേവിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ ഇതാണ്... ആ തുണി എടുത്ത് മാറ്റീട്ട് വാടാ.... " അയാൾ പറഞ്ഞതൊന്നും അനുസരിക്കാതെ വിശാൽ വണ്ടിയിൽ വന്ന് കയറി.... അവന് തലയിൽ ആകെ ഭാരം തോന്നി..... മദ്യ ലഹരിയിൽ ചെയ്തത് ഓർത്ത് ഹൃദയം നീറി പുകഞ്ഞു.... സുരേദ്രൻ പലതും പറയുന്നുണ്ടെങ്കിലും അവൻ അതൊന്നും ചെവിക്കൊള്ളാതെ വണ്ടി മുന്നോട്ട് എടുത്തു.... ഒരു ഭ്രാന്തനെ പൊലെ അവൻ വാഹനം വേഗതയിൽ ഓടിച്ചു..... ഒന്നര മണിക്കൂറോളം ആമി ആ ചെളി നിറഞ്ഞ തറയിൽ കിടന്നു...... നീലാകാശം കറുത്തിരുണ്ടു...... പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഖങ്ങൾ അവളെ നോക്കി വിതുമ്പിയോ?....

അറിയില്ല.... കാലം തെറ്റി വന്ന മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി..... ദേവലോകത്തിന്റെ കണ്ണീർ പൊലെ..... ഭൂമി പിളർക്കും പൊലെ മിന്നൽ പിണർ പതിഞ്ഞു....... ജോലി കഴിഞ്ഞു വന്ന ഒരു യുവാവും അമ്മയും അത് വഴി പോയതും മിന്നലിന്റെ വെളിച്ചത്തിൽ കണ്ടു ശരീരത്തിലെ മുറിവിൽ വെള്ളം വീഴുമ്പോൾ വേദനയാൽ കിടന്ന് പുളയുന്ന ഒരു പെണ്ണിനെ..... "അമ്മാ.... ദോ... അങ്കെ പാറ്.... " 27 വയസ് പ്രായം തോന്നിക്കുന്ന ആ ചെറുപ്പക്കാരൻ ആമിയെ ചൂണ്ടികൊണ്ട് പറഞ്ഞതും അമ്മയും അയാളും അങ്ങോട്ടേക്ക് ഓടി... "കടവുളേ.... യാരിന്ത പൊണ്ണ്....എടുത്തിക്കോ ഡാ... " അവരുടെ വാക്ക് കേട്ടതും അവൻ അവളെ കൈകളിൽ കോരി എടുത്ത് അവരുടെ കുടിലിലേക്ക് കൊണ്ട് പോയി.... ആ സ്ത്രീ മാത്രം ഉള്ളിലേക്ക് കയറി വാതിൽ അടച്ചുകൊണ്ട് അവളുടെ നനഞ്ഞ തുണി മാറ്റി..... ശരീരത്തിലെ പാടുകൾ കണ്ടതും അവർ തന്റെ നെഞ്ചിൽ കൈവച്ചുപോയി.... "കടവുളേ..... ഏത് പാപി ഇത് പണ്ണത്...." അവരുടെ ഒരു നൈറ്റി എടുത്ത് അവളെ ധരിപ്പിച്ചു.... പുറത്തേക്കിറങ്ങി തന്റെ മകനോട് കാര്യം പറഞ്ഞു..

അവനും നടുങ്ങി പോയിരുന്നു.... "പാവം...ഇപ്പൊ എതാവതു മരുന്ന് കൊടുക്കണമേ.... എന്ന പണ്ണുവേ.. അമ്മ.... " തമിഴും മലയാളവും ചേർന്ന ഭാഷയിൽ സംസാരിച്ചുകൊണ്ട് ആ സ്ത്രീ തൊട്ടപ്പുറത്തെ കുടിലിൽ പോയി... "തമ്പി.... നീങ്കെ പഠിച്ചവൻ താനെ.... കൊഞ്ചം വന്ന് നോക്ക് അന്ത പൊണ്ണിനെ... " കൂട്ടത്തിൽ വിദ്യാഭ്യാസം കൂടുതൽ ഉള്ള തൊട്ടപ്പുറത്തെ പയ്യനെ കണ്ട് അവർ കാര്യം പറഞ്ഞു... മെഡിക്കൽ student ആയ അവൻ അവരോടൊപ്പം പോയി ആമിയെ പരിശോധിച്ചു... പൾസ് ഒക്കെ ചെക്ക് ചെയ്തു.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾ അനുഭവിച്ച വേദന എന്താകുമെന്ന്.... "തൽകാലം ശരീര വേദനക്കുള്ള ഗുളിക കൊടുക്കാം... പോലീസ് ഇനെ അറിയിച്ചാൽ അതിനി ലോകം മൊത്തം അറിയും... ഈ കുട്ടി സുഖം ആയിട്ട് ഇതിന്റെ വീട്ടിൽ അറിയിക്കാം... അതാണ് നല്ലത്. തൽകാലം വേറെ ആരും അറിയണ്ട.... " എല്ലാവർക്കും അതാണ് ശെരിയെന്ന് തോന്നി....കുറേ നേരം കഴിഞ്ഞ ശേഷമാണ് അവൾ കണ്ണ് തുറന്നത്..... മാസങ്ങളോളം അവൾ അവിടെ തന്നെയായിരുന്നു.... _____

ഒരു ഭർത്താവും കേൾക്കാൻ ആഗ്രഹിക്കാത്തത് കേൾക്കേണ്ടി വന്ന ദേവ് ആകെ തളർന്നിരുന്നു....വേറെ ആരെങ്കിലും അവളെ ഒന്ന് മോശമായി നോക്കുന്നത് പോലും സഹിക്കാൻ കഴിയാത്തവൻ ആയിരുന്നു... ഇപ്പൊ രണ്ട് പേർ ചേർന്ന് ക്രൂരമായി തന്റെ പെണ്ണിനെ പിച്ചി ചീന്തി എന്ന് കേട്ടതും കണ്ണുകൾ നിറഞ്ഞു തൂവി...... കണ്ണുകളിൽ പക എരിഞ്ഞു.. അവളെ ഒന്ന് കാണാനായി മനസ്സ് തുടിച്ചു.... "സർ.... എനിക്ക് അവളെ.... ഒന്ന്.... കാണാൻ.... " അവൻ കരച്ചിൽ അടക്കി പിടിച്ച് ചോദിച്ചതും പോലീസുകാരൻ അവനെ ദയനീയം ആയി നോക്കി കൊണ്ട് അകത്തേക്ക് നോക്കി അവളെ കൊണ്ട് വരാൻ വിളിച്ചു പറഞ്ഞു.... രണ്ട് വനിതാ കോൺസ്റ്റബിളിന്റെ കൂടെ പാട്ടുപാവാട ഇട്ട അവൾ ഇറങ്ങി വന്നു.... ചുറ്റും ഭയത്തോടെ വീക്ഷിക്കുന്ന ആമിയെ കണ്ടതും ദേവ് ഇരുന്നിടത്ത് നിന്ന് എഴുനേറ്റു.... അവളുടെ പേര് വിളിച്ചുകൊണ്ട് അവൾക്കടുത്തേക്ക് പാഞ്ഞു പോയി കെട്ടിപിടിച്ചതും ദേവിനെ അവൾ ശക്തിയിൽ തള്ളി മാറ്റി.... മുൻപിലേക്ക് പിന്നി ഇട്ട മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് പേടിയോടെ പിറകിലേക്ക് നീങ്ങി..... "ന്നെ തൊടണ്ട.... പോ.... എല്ലാരും ചീത്തയാ..... പോ..... "

വിധുമ്പി പറഞ്ഞുകൊണ്ട് തറയിൽ ഊർന്നിരുന്ന് അവൾ മുഖം പൊത്തി പിടിച്ചു.... "ആമി.... നോക്ക്.. ഇത് ഞാനാ.... " ദേവ് വന്ന് അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും ആമി പിന്നിലേക്ക് നീങ്ങി പോയി... "എല്ലാരും ചീത്തയാ..... ന്നെ കൊല്ലാൻ വന്നതല്ലേ..... ഞാൻ പറഞ്ഞു കൊടുക്കും... പോ..... ന്റെ വാവേനേം ആരും തൊടണ്ട പോ.... " കൈയ്യിൽ കുഞ്ഞിനെ പിടിച്ചിരിക്കുന്നത് പൊലെ കാണിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ടതും ഞെട്ടിത്തരിച്ച് ദേവ് എസ് ഐ യെനോക്കി..... അവനെ നോക്കി സമാധാനിക്കാൻ കണ്ണടച്ച് കാണിച്ച ശേഷം അയാൾ വേറെ രണ്ട് പേരെ കൂടി വിളിച്ചു.... അന്ന് ആമിയെ രക്ഷിച്ച ചെറുപ്പക്കാരനും അമ്മയും ആയിരുന്നു അത്..... "പറഞ്ഞു മനസ്സിലാക്കി കൊടുക്ക്... ഇത് അവളുടെ ഭർത്താവ് ആണെന്ന്... ഒരു കുഞ്ഞുണ്ടെന്ന്.... " അയാൾ പറഞ്ഞതനുസരിച് ആ സ്ത്രീ അവൾക്കടുത്തേക്ക് വന്ന് വാത്സല്യത്തോടെ നെറുകയിൽ തലോടി.... ""അമ്മാ....പോവാം... ബാ.."" അവരെ കണ്ടതും ആമി എഴുനേറ്റ് വന്ന് അവരെ കെട്ടിപിടിച്ചു... "എന്റെ സുന്ദരി മോളല്ലേ.... അമ്മ പറയുന്നത് കേക്കുമാ..... "

"ആം... കേക്കാല്ലോ.... ഞാൻ good ഗേൾ ആണല്ലോ.... ന്റെ വാവയും good ഗേൾ ആണ്... അല്ലെ വാവേ...'' കൊഞ്ചലോടെ പറയുന്ന തന്റെ പെണ്ണിനെ ദേവ് കണ്ണീരോടെ നോക്കി... "എങ്കിലേ..... ദോ... അങ്കെ നോക്ക്... ഇത് ആരാന്ന് തെരിയുമാ...." ദേവിനെ ചൂണ്ടി കാണിച്ച് പറഞ്ഞ ആ സ്ത്രീയെ നോക്കി അവൾ ഇല്ലെന്ന് തലയാട്ടി.... "അയാളോട് മിണ്ടാൻ പോകണ്ട അമ്മ..... ഇവരൊക്കെ ചിലപ്പോ എന്നെ പിച്ചും മാന്തേം ഒക്കെ ചെയ്താലോ.... എനക്ക് പേടിയാണ്..... " കൈരണ്ടും കൊണ്ട് നെഞ്ച് മറച്ചുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു... "ഇവരൊന്നും അങ്ങനെ അല്ല മോളെ.... ഇദോ... ഇന്ത ആൾ ഇല്ലേ.... ഇവർ നല്ലവൻ താൻ.... ഇയാൾ ആണ് നിന്റെ കഴുത്തിൽ താലി കെട്ടിയവൻ.... നിന്റെ വാവേടെ അച്ഛൻ..... " ദേവിനെ ചൂണ്ടി കാട്ടി അവർ അത് പറയുമ്പോൾ അതിശയത്തോടെ ആമി ദേവിനെ നോക്കി.... "അല്ല.... ഇയാള് ദുഷ്ടനാ..... എല്ലാരും ചീത്തയാ.... നമ്മക്ക് പോവാം അമ്മ.... ബാ.... പോവാം.... കിച്ചു വാ പോവാം.... " ആ ചെറുപ്പക്കാരന്റെ കൈയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞതും കിച്ചു ദേവിനെ നോക്കികൊണ്ട് അവളുടെ കൈ വിടുവിപ്പിച്ചു...

"മോളെ നോക്ക്.... ഇത് നിന്റെ ഭർത്താവ് ആണ്...... മോള് ഇവരുടെ കൂടെ വേണം പോകാൻ..... " "എന്നെ കൊണ്ട് പോവില്ലേ കിച്ചു... കൊണ്ട് പോ അമ്മേ...🥺'' കണ്ണ് നിറച്ചുകൊണ്ട് അവൾ പറയുന്ന നേരം ദേവ് ഫോൺ എടുത്തു അക്കുവിനെ വിളിച്ചു.... ഏതാനും മിനിറ്റുകൾക്ക് ശേഷം അക്കു ദച്ചു മോളുമായി വന്നു.... കുഞ്ഞിനെ കണ്ടതും ആമി ഓടി വന്ന് എടുത്തു.... "അയ്‌വാ.... ന്റെ വാവേനെ കിട്ടീല്ലോ.....നീ ഈ അമ്മേനെ മറന്നോ വാവേ..... എവിടായിരുന്നു ഇതുവരെ.... ഇനി ഞാനും നീയും മാത്രം മതി... നമുക്ക് പോവാം...." കുഞ്ഞിനെ തുരുതുരെ ചുംബനങ്ങൾ കൊണ്ട് മൂടി അവൾ. പുറത്തേക്ക് പോകാനൊരുങ്ങിയതും ദേവ് അവളെ കൈയ്യിൽ പിടിച്ചു വലിച്ചു.... "ആമി.... നീ എന്താ ഈ പറയുന്നേ.... നിനക്ക്... നിനക്ക്.. എന്നെ ഓർമയില്ലേ.... ഒന്ന് ഓർത്ത് നോക്ക് ആമി... " ദേവ് പറയുന്നതൊക്കെ കെട്ടിട്ടും കുഞ്ഞിനെ മുറുകെ പിടിച്ച് ഒരുതരം ഭയത്തോടെ അവൾ അവനെ നോക്കി... "അച്ചേ..... " കുഞ്ഞിപ്പെണ്ണ് ദേവിന്റെ മേലേക്ക് ചാഞ്ഞതും അതിശയത്തോടെ ആമി കുഞ്ഞിനെ നോക്കി...

"അച്ഛനോ..... അപ്പൊ അമ്മ പറഞ്ഞത് നേരാണോ.... ആണോ കിച്ചു..." നിഷ്കളങ്കമായി അവൾ ചോദിച്ചതും കിച്ചു അതെ എന്ന് തലയാട്ടി..... ദേവ് അവൾക്ക് നേരെ കൈനീട്ടിയതും ആമി അവന്റെ കൈ തട്ടിമാറ്റികൊണ്ട് കിച്ചുവിന്റെ പിറകിലായി ചെന്ന് നിന്നു.... കിച്ചുവും അവന്റെ അമ്മയും ഒരുപാട് പറഞ്ഞ ശേഷമാണ് മനസ്സിലെങ്കിലും ആമി ദേവിനോടൊപ്പം പോയത്.... വീട്ടിലെത്തിയതും ആമിക്ക് ആകെ തല പെരുക്കുന്നത് പൊലെ.... ഏറെ പരിചയമുള്ള സ്ഥലം പൊലെ.... ദേവ് നിർബന്ധിച്ച് അവളെ ഉറങ്ങാൻ വിട്ടു.... കുറേ കഴിഞ്ഞു എണീറ്റപ്പോൾ അരികിൽ ദേവിനെ കണ്ടതും ആമി പേടിച്ച് ദൂരേക്ക് മാറി..... "ന്റെ വാവ എവിടെ.... മോളെ.... മോളേ.... " ആമി പുറത്തേക്ക് നോക്കി വിളിച്ചതും തറയിൽ ഇരുന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിപ്പെണ്ണ് തലപൊക്കി അമ്മേ എന്ന് വിളിച്ചു...... കുഞ്ഞിരി പല്ല് കാട്ടി മോൾ ചിരിച്ചതും ആമി കുഞ്ഞിനെ എടുത്തു കളിപ്പിച്ചു..... ആമി പുരുഷന്മാരോട് മിണ്ടാറില്ല എങ്കിലും അഭിയോടൊക്കെ വേഗത്തിൽ കൂട്ടായിരുന്നു....

"ചേച്ചി.... ചേച്ചിക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ട്ടം വാവയെ അല്ലെ.... " കുഞ്ഞിനെ കളിപ്പിക്കുന്ന ആമിയോട് അഭി ചോദിച്ചതും അവൾ തലകുലുക്കി.... ദേവിനെ ഒന്ന് നോക്കിയ ശേഷം അഭി പിന്നെയും ചോദ്യം തുടർന്നു... "അത് കഴിഞ്ഞിട്ട് ആരെയാ ഇഷ്ട്ടം....? " "അതോ.... എനിക്കേ..... ഏറ്റവും ഇഷ്ട്ടം.... ആരാന്ന് അറിയോ.... അഭി കുട്ടി ആരോടും പറയല്ലേ.... ഇങ്ങ് വാ ഞാൻ ചെവിയിൽ പറയാം.... " അഭിയെ അടുത്തേക്ക് വിളിച്ചുകൊണ്ട് അവൾ പതുക്കെ ആണ് പറഞ്ഞതെങ്കിലും ദേവിനും അത് കേൾക്കാമായിരുന്നു.... "എനിക്കെ.... കിച്ചുനെ ആണ് ഒത്തിരി ഇഷ്ട്ടം..... നിറയെ നിറയെ ഇഷ്ട്ടാണല്ലോ..... " ദേവ് തന്നെ പറയുമെന്ന് കൊതിച്ചെങ്കിലും മറ്റൊരു പുരുഷന്റെ പേര് പറഞ്ഞതിനാൽ സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്...... ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് പോകാൻ തുനിഞ്ഞതും അവൾ മറ്റൊന്ന് കൂടി ഉറക്കെ പറഞ്ഞു...............  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story